Aksharathalukal

*ദേവദർശൻ...🖤* 14

*ദേവദർശൻ...🖤* 14
പാർട്ട്‌ - 14
✍അർച്ചന
 
 
മിഴികൾ രക്തവർണമായി.... പകയോടെ അവനെ നോക്കി..... ഓടി ഒളിക്കാൻ ഇനി സമ്മതമല്ലെന്ന ഭാവം...
എന്തും നേരിടാൻ തയ്യാർ ആണെന്ന് അവൾ പറയുന്നു....
 
""തമ്പിയെ അറിയോ നിനക്ക്.... തമ്പി... അങ്ങേർക്കെന്തിനാടി നിന്നെ.... അതാ ഞാൻ ആലോചിക്കുന്നേ..... """
 
അവൾ അവനെ നോക്കി.... ജോയുടെ വാക്കുകളിൽ എവിടെയോ കേട്ടുമറന്ന ഒരു പേര്.... ആ പേരിനെ ഭയം ആയിരുന്നു..... ആ നീചൻ ആണ് തന്റെ ശരീരം ആവശ്യം എന്നുള്ളത് അവൾ അറിഞ്ഞു....
 
""""നിന്നെ കൊടുത്താൽ എനിക്ക് കിട്ടാൻ പോകുന്നത് കോടികൾ ആണ്.... അപ്പൊ എങ്ങനാ മോളെ.... പോകുവല്ലേ.... """
 
നാക്ക് കുഴഞ്ഞു കൊണ്ട് ഉള്ള ദർശന്റെ സംസാരം അവളിൽ വെറുപ്പ് ഉളവാക്കി...മത്സരിച്ചു ഒഴുകിയിറങ്ങുന്ന കണ്ണുനീർ വാശിയോടെ തുടച്ചു കൊണ്ട് മുഖം തിരിച്ചു...
 
അവൻ അവളുടെ അടുത്ത് വന്നിരുന്നു....
 
അവന്റെ ശരീരത്തിൽ നിന്നും വമിക്കുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം അവളിൽ ദേഷ്യത്തിന്റെ തോത് വർധിപ്പിച്ചു....
 
അവൻ അവളുടെ മടിയിലേക്ക് കിടന്നു.... അവൾ ഒരു ഞെട്ടലോടെ അവനെ തള്ളി മാറ്റാൻ നോക്കി എങ്കിലും അവന്റെ കൈ കരുത്തിനും ബലത്തിനും മുന്നിൽ. പിടിച്ചു നിൽക്കാൻ അവൾക്ക് ആകുമായിരുന്നില്ല.....
 
പതിയെ പതിയെ അവന്റെ കരച്ചിൽ കേൾക്കാൻ തുടങ്ങിയതും അവൾ അവനെ തല്ലുന്നത് നിർത്തി.....
 
കൊച്ച് കുഞ്ഞിനെ പോലെ അവളുടെ മടിയിൽ കിടന്ന് തേങ്ങുന്നവനെ കാണെ അവളിലും അത് വല്ലാത്ത ഒരു നൊമ്പരം സൃഷ്ടിച്ചു.....
 
"""എനിക്ക്.... എനിക്ക് ഇപ്പൊ എല്ലാരും ഉണ്ട്..... അമ്മ.... അനിയൻ..... പിന്നെ... പിന്നെ.... നീയും..... നീ ഉള്ളോണ്ട് അല്ലേ എനിക്ക് എന്റെ അമ്മയെ കാണാൻ പറ്റിയെ.... അനിയനെ കെട്ടിപ്പിടിക്കാൻ പറ്റിയെ.... എന്നിട്ട്.... എന്നിട്ട് നീ പോയാൽ.... അവരും..... അവരും എന്നെ വിട്ടു പോയാലോ..... ഞാൻ.... ഞാൻ ഒറ്റക്ക് ആവൂലെ..... എന്നെ.... എന്നെ ഒറ്റക്ക് ആക്കി പോകല്ലേ..... പോകല്ലേ.... """"
 
കരഞ്ഞു കൊണ്ട് അവൻ പറയുമ്പോൾ പല വാക്കുകളും ഇടറിയിരുന്നു.....
 
അവൾ പകച്ചു പോയിരുന്നു.... തമ്പി തന്നെ അന്വേഷിക്കാൻ ആളെ വിട്ടിരുന്നു എന്നും അത് ദർശൻ ആണെന്നുള്ളതും അവൾക്ക് പുതിയ അറിവായിരുന്നു.....
 
പക്ഷേ.... തന്റെ മടിയിൽ ഒരു കുഞ്ഞിനെ പോലെ പതം പറഞ്ഞു കരയുന്ന ദർശൻ അവൾക്ക് അപരിചിതമാണ്.... ദേഷ്യവും വാശിയും മാത്രം കാണിക്കുന്ന ദർശനെ ആയിരുന്നു അവൾക്ക് പരിചയം.....
 
ഒപ്പം ദേവൻ അവന്റെ അനിയൻ ആണെന്നുള്ളതും അവൾ അറിഞ്ഞു....
 
പക്ഷേ ഇപ്പൊ അവൻ പറയുന്നത് ഒക്കെ മദ്യത്തിന്റെ പുറത്തു ആണ്... നാളെ ബോധം വരുമ്പോൾ അവൻ തന്നെ തമ്പിക്ക് കൊടുക്കുമോ എന്ന ഭയവും അവളിൽ പിടിമുറുക്കി.....
 
അവന്റെ ചിലമ്പിച്ച ശബ്ദങ്ങൾ കേൾക്കെ ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവൾ ഉഴറി.....
 
ഇരുട്ട് കനത്തു വന്നു.... അവൻ അവളുടെ മടിയിൽ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു... അപ്പോഴും ആ പെണ്ണിന്റെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു.......
 
  ******************************************
 
"""നീ പറഞ്ഞു വിട്ടത് എന്റെ രക്തത്തെയാണ്..... ദേവനെ പോലെ അവനും എന്റെ മകനാണ്.... നീ ചെയ്ത തെറ്റിനുള്ള ശിക്ഷ നീ അനുഭവിക്കുക തന്നെ ചെയ്യും..... ഒരുകാലത്ത് നിനക്ക് ചിലപ്പോൾ അവനെ ഉണ്ടാകൂ.....നീ ലാളിച്ചു വളർത്തുന്ന നിന്റെ മകൻ പോലും അടുത്തില്ലാത്ത സമയത്ത്....എന്റെ ദർശൻ....അവൻ മാത്രേ ഉണ്ടാകൂ.... ""
 
 
""""മോനേ........ ""
 
 
ഒരു ഞെട്ടലോടെ മായ കണ്ണ് തുറന്നു...
 
 
"""അമ്മാ..... എന്താ പറ്റിയെ.... എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ.... ""
 
അവരുടെ മുഖത്തു വാത്സല്യത്തോടെ തഴുകി കൊണ്ട് ദേവൻ ചോദിച്ചതും അവർ അവനെ കെട്ടിപിടിച്ചു കരഞ്ഞു.....
 
ഒന്നും മനസിലാക്കാതെ ദർശൻ മായയുടെ അടുത്ത് തന്നെ നിന്നു....
 
"""എന്താ അമ്മാ പറ്റിയെ.... അമ്മ എന്തിനാ ഇങ്ങനെ പേടിക്കുന്നെ..... എന്നിൽ നിന്നെന്തെങ്കിലും മറച്ചു വയ്ക്കുന്നുണ്ടോ അമ്മ..... """"
 
 
ഏറെ നേരത്തിനു ശേഷം ദേവൻ പതിയെ ചോദിച്ചതും അവർ എന്തു പറയും എന്ന് അറിയാതെ കണ്ണ് നിറച്ചു അവനെ നോക്കി.....
 
ചെവിയിൽ ഇപ്പോഴും ഒരു മൂളക്കം പോലെ പണ്ട് എന്നോ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ്.....
 
**ദർശൻ......**
 
ആ പേര് അവരുടെ മനസ്സിൽ തെളിഞ്ഞു വന്നു.....
 
ഒപ്പം മനസിലേക്ക് അവ്യക്തമായൊരു ചിത്രവും..... നെഞ്ചിൽ കൈ വച്ചു പിടയുമ്പോൾ കൈകളിൽ തന്നെ കോരി എടുത്തു ഓടുന്നവന്റെ മുഖം.... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... അവ ഓരോ തുള്ളികൾ ആയി തന്റെ മുഖത്തേക്ക് തെറിച്ചിരുന്നു.....
 
അമ്മയെന്നു വിളിച്ചപ്പോൾ ഒരിക്കൽ പുച്ഛത്തോടെ അവനെ നോക്കിയിരുന്നു.....
 
കണ്ണിൽ വെള്ളം നിറച്ചു കൊണ്ടുള്ള ആ പത്തു വയസുകാരന്റെ മുഖം കണ്മുന്നിൽ തെളിഞ്ഞു.....
 
മകൻ എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വന്നപ്പോൾ ആദ്യം അംഗീകരിക്കാൻ തയ്യാറായില്ല.... മനസ്സിൽ തന്റെ മകന്റെ സ്ഥാനം അവൻ തട്ടിഎടുക്കുമോ എന്ന ഭയം ആയിരിക്കാം....
 
മനസ് പറയുന്നത് കേൾക്കാതെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു......
 
ചെയ്തത് തെറ്റ് ആണെന്ന് മനസിലായത് ശ്രീനിവാസന്റെ മരണത്തോടെയാണ്..... ആരും ഇല്ലാതായപ്പോൾ....അതുവരെ കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾ പോലും ബാധ്യതയാകുമോ എന്ന് കരുതി ഒഴിവാക്കിയപ്പോൾ....
 
മരണസമയത്തും അദ്ദേഹം പറഞ്ഞത് ദർശനെക്കുറിച്ചാണ്....അന്നും ആ വാക്കുകൾ വിലകല്പിച്ചില്ലെങ്കിലും ഏതോ ഒരു അനാഥലയത്തിൽ വളരുന്നുണ്ടെന്ന് അറിഞ്ഞു ഉള്ളാലെ ആശ്വാസം കണ്ടെത്തിയിരുന്നോ.....
 
അറിയില്ല... പക്ഷേ.... ഇന്ന്... ചെയ്തു പോയ തെറ്റിനെ ഓർത്ത് ദുഖിക്കുന്നുണ്ട്...... തന്റെ മകൻ അല്ലാതിരുന്നിട്ട് കൂടെ ഒരുവൻ തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരിക്കുന്നു....
 
അത് ദർശൻ ആണെന്ന് വിശ്വസിക്കാൻ മനസ് ഇഷ്ടപ്പെടുന്നു... അവൻ വീണ്ടും കാണാൻ വരണമെന്ന് ആഗ്രഹിക്കുന്നു.... അന്ന് ആട്ടിയകറ്റിയ അതേ മനസ് കൊണ്ട്.....
 
ഇപ്പോഴും ദേവൻ അവന്റെ അമ്മയുടെ മുഖം തന്നെ നോക്കുകയാണ്..... വാത്സല്യം നിറയുന്നുണ്ട്.... അത് സമർഥമായി ഒളിപ്പിച്ചു വച്ചു ഗൗരവത്തിന്റെ മുഖം മൂടി അണിയുന്നു.....
 
ഓരോ ഓർമകളും അവരുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവന് കാണിച്ച കൊടുക്കുന്നുണ്ടായിരുന്നു.....
 
"""അമ്മേ.... ""
 
അവൻ അവരെ വിളിച്ചു.... ഒന്ന് ഞെട്ടി എങ്കിലും അവനെ നോക്കി ചെറുങ്ങനെ ചിരിച്ചു കൊടുത്തു....
പതിയെ കണ്ണടച്ച് ഉറക്കത്തിലേക്ക് വീണു......
 
അമ്മയെ നോക്കി ഉറങ്ങാതിരിക്കുന്ന ആ മകനെ അവർ അപ്പൊൾ ആലോചിച്ചിരുന്നില്ല..... അമ്മയുടെ സാമീപ്യം ചെറു പ്രായത്തിലെ നഷ്ടപ്പെട്ട ആ കുരുന്നു ദർശന്റെ മുഖം ആയിരുന്നു മനസ് മുഴുവൻ....
 
       **************************
 
രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ അവൻ കണ്ടത് സോഫയിൽ ചാരി ഉറങ്ങുന്ന പെണ്ണിന്റെ മുഖം ആണ്.. കണ്ണുകൾ തടിച്ചു വീർത്തിട്ടുണ്ട്.... കണ്ണിന് ചുറ്റും കറുപ്പ് നിറം വന്നിട്ടുണ്ട്.. മിഴിനീർ ഒലിച്ചിറങ്ങിയ പാട് കാണാനുണ്ട്....
 
അവൻ ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി....
 
പെട്ടെന്ന് ചാടി എഴുന്നേറ്റു....ഇന്നലെ മുഴുവൻ അവളുടെ മടിയിൽ ആണ് കിടന്നത് എന്നുള്ള ചിന്ത അവനിൽ വല്ലാതെ ആക്കി.....
 
എന്താണ് ഇന്നലെ സംഭവിച്ചത് എന്ന് അറിയാതെ അവൻ തലക്ക് കയ്യും കൊടുത്തു ആലോചിച്ചു.....
 
ദേവനെ കണ്ടതിൽ ഉള്ള സന്തോഷം കാരണം എന്നത്തേക്കാൾ കൂടുതൽ ആയി ഇന്നലെ കുടിച്ചിരുന്നു.....
 
വീട് വരെ എത്തിയ ഓർമ ഉണ്ട്.... പക്ഷേ.... പിന്നെ.......
 
അവൾ എഴുന്നേറ്റത് അറിഞ്ഞു അവൻ അവളുടെ മുഖത്തേക്ക് നോക്കി.....
 
"""ഞാൻ..... ഇന്നലെ..... "'
 
ഒന്നും പറയാൻ കിട്ടാതെ അവൻ വിയർത്തു.....
 
"""താൻ ആ തമ്പിയെ വിളിച്ചു എന്നെ കിട്ടിയ കാര്യം പറയ്.... അങ്ങനെ തനിക്ക് തന്റെ കാശ് കിട്ടും...."""
 
അത്രയും പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് കയറിപോയി....
 
അവൻ ഞെട്ടിയിരുന്നു.....
 
താൻ ഇന്നലെ പലതും വിളിച്ചു പറഞ്ഞുവെന്ന് അവന് ബോധ്യമായി... ഇനിയെന്ത് ചെയ്യും എന്ന് അറിയാതെ അവൻ തലകുനിച്ചു.....
 
അടുക്കളയിൽ പാത്രങ്ങളുടെ കലഹങ്ങൾ കേൾക്കാം.... അവന് വല്ലാതെ ആയി....പതിയെ അങ്ങോട്ട് നടന്നു.....
 
പലതും പറഞ്ഞു കൊണ്ട് ജോലി ചെയ്യുകയാണ് പെണ്ണ്.... ഇടക്ക് കണ്ണുകൾ തുടച്ചു മാറ്റുന്നുണ്ട്....
 
സ്ലാബിൽ ചാരി ഇരുന്നു....
 
"""ജോ..... ഐ മിസ്സ് യു..... എന്നെ.... എന്നെ കൂട്ടാതെ പോയി.... പക്ഷേ... ഞാൻ.... നീ എന്തിനാ ടാ എന്നെ കൂട്ടാതെ പോയത്.... എനിക്ക് ആരും ഇല്ലെടാ...... ഞാൻ.... ഞാൻ തോറ്റു പോയെടാ.... നിന്റെ പൊടിക്കുപ്പി തോറ്റു പോയി....""""
 
വാക്കുകൾ ഇടറിയിരുന്നു.... അതുവരെ പിടിച്ചു വച്ച ധൈര്യം ഒക്കെ ചോർന്നു പോകുന്നത് അവൾ അറിഞ്ഞു...
 
പക്ഷേ.... അപ്പോഴേക്കും തന്റെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ച കൈകളും തോളിൽ അമർന്ന താടി രോമങ്ങളും അവളിൽ ഞെട്ടൽ അനുഭവപ്പെട്ടു.....തിരിഞ്ഞു നോക്കുന്നതിന് മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നിരുന്നു.......
 
 
 
 
 
 
 
 
 
 
 
 
(തുടരും)
 
 
 
 
 
 
ഇത്രേം നാളും ഉണ്ടായ ആ ഡൌട്ട് അങ്ങ് മാറികിട്ടി എന്ന് കരുതുന്നു..... എന്നാൽ ഞാൻ അങ്ങോട്ട്......😌😌😌😌
 
 
അഭിപ്രായം പറയണേ.....❤
*ദേവദർശൻ...🖤* 15

*ദേവദർശൻ...🖤* 15

4.7
23735

*ദേവദർശൻ...🖤* 15 പാർട്ട്‌ - 15 ✍അർച്ചന       നീ ആരാണെന്ന് എനിക്ക് അറിയില്ല.... നീ എന്നും വിളിച്ചു കരയാറുള്ള നിന്റെ ജോ ആരാണെന്നും അറിയില്ല.... പക്ഷേ... നീ എന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നൽ ഉണ്ട്....   ഇപ്പൊ ചെയ്തത് തെറ്റ് ആണെന്ന് അറിയാം.... പക്ഷേ.... നീ ഒറ്റക്ക് അല്ലെന്ന് നിന്നെ അറിയിക്കാൻ എനിക്ക് വേറെ വഴി ഇല്ല.... ആർക്കും വിട്ടു കൊടുക്കാതെ നോക്കിക്കോളാം...   നിന്റെ കൂടെ ഞാൻ ഉണ്ട്.... എന്നും ഉണ്ടാവുകയും ചെയ്യും..... ആരും ഇല്ലെന്ന തോന്നൽ ഇനി ഉണ്ടാകരുത്...   അവന്റെ ശബ്ദം...... കരഞ്ഞു തളർന്നവൾ പൊള്ളിപിടഞ്ഞു.... അവനിൽ നിന്നും കുതറി മാറാൻ നോക്കി.... അതിനുള്ള ബലം ഒന്നും അവൾക