Aksharathalukal

പ്രണയവർണ്ണങ്ങൾ - 23

"എനിക്ക് ശരിക്കും പേടിയാവാ "കൃതി നിഷ്കളങ്കതയോടെ പറഞ്ഞു.
 
അത് കേട്ടതും എബി കൃതിയെ ചേർത്ത് പിടിച്ചു.
 
" ഞാൻ ഇല്ലേ കൂടെ. പിന്നെ എന്തിനാ പേടിക്കുന്നേ " അവൻ കൃതിയെ തൻ്റെ നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു.
 
"ശരിക്കും ഉണ്ടാവുമോ കൂടെ എന്നും"ക്യതി അറിയാതെ ചോദിച്ചു പോയി. പക്ഷേ എബിയുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും ഉണ്ടായില്ല
 
 
നിങ്ങൾ നോക്കിക്കോ ഈ നാവുകൊണ്ട് കൃതി നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് പറയിപ്പിച്ചിരിക്കും.
 
 
എബിയുടെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേർന്ന് കിടന്നു കൊണ്ട് കൃതി മനസിൽ പറഞ്ഞു.
 
***
 
രാവിലെ തന്നെ കൃതി എഴുന്നേറ്റ് കുളിച്ച് അടുക്കളയിലേക്ക് നടന്നു. കൃതി അടുക്കളയിലേക്ക് വന്നതും  അമ്മായിമാർ പറഞ്ഞ് നിന്ന കാര്യം നിർത്തി.
 
കൃതി അതൊന്നും ശ്രദ്ധിക്കാതെ കപ്പിൽ നിന്നും ഒരു ഗ്ലാസ്സ് ചായ എടുത്ത് മുറ്റത്തേക്ക് നടന്നു.
 
മുറ്റത്തേക്ക് ഇറങ്ങിയതും പാല പൂവിൻ്റെ സുഗന്ധമുള്ള ഒരു കാറ്റ് അവളെ തഴുകി പോയി.
 
പണ്ട് മുത്തശ്ശി പറയുമായിരുന്നു നാഗദൈവങ്ങളുടെ അനുഗ്രഹം കിട്ടിയ കുട്ടിയാണ് താൻ എന്ന്.
 
അവൾ കാവിൻ്റെ ഭാഗത്തേക്ക് നോക്കി കൊണ്ട് അവൾ ഓർത്തു.
 
 
കാവിൻ്റെ ആ ഭാഗത്തേക്ക് നോക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ആകർഷണം എന്തോ അവിടേക്ക് പോവാനായി മനം കൊതിക്കുന്ന പോലെ.
 
 
അവൾ രണ്ടടി മുന്നോട്ട് വച്ചതും അമ്മായി അകത്തു നിന്നും വിളിച്ചു
 
 
"മോളേ നീ പോയി മോനു ചായ കൊണ്ടു കൊടുക്ക് " അമ്മായിയുടെ ആ സ്നേഹത്തോടെ ഉള്ള വിളി കേൾക്കുമ്പോൾ തന്നെ കൃതിക്ക് പെരുവിരലിൽ നിന്നും ദേഷ്യം കയറാൻ തുടങ്ങി.
 
 
അവൾ ആരെയും മൈൻഡ് ചെയ്യാതെ രണ്ട് ചായ കപ്പുകൾ എടുത്ത് അവൾ അടുക്കളയിൽ നിന്നും റൂമിലേക്ക് നടന്നു.
 
 
"മുത്തശ്ശി " അവൾ മുത്തശ്ശിയുടെ റൂമിൻ്റെ വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറി.
 
അവളെ കണ്ടതും മുത്തശ്ശി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
 
 
''മോള്  നേരത്തെ എഴുന്നേറ്റോ "
 
 
" ആ മുത്തശ്ശി " അവൾ ചായ കപ്പ് മുത്തശ്ശിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
 
''മുത്തശ്ശി ഇപ്പോ ആരും കാവിൽ വിളക്ക് വക്കാറില്ലേ " കൃതി സംശയത്തോടെ ചോദിച്ചു.
 
 
"എനിക്ക് പറ്റുന്ന വരെ ഒക്കെ ഞാൻ സന്ധ്യങ്ങൾ വിളക്ക് വക്കുമായിരുന്നു. ഇപ്പോ വക്കാൻ ഒക്കെ ആരാ "
 
മുത്തശ്ശി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
 
"എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ കാരണം "
 
" എയ് ഒന്നൂല്ല മുത്തശ്ശി "
 
 
" ഉം. എന്തായാലും മോൾ അങ്ങോട്ടു പോവാൻ ഒന്നും നിൽക്കണ്ട. കാടുപിടിച്ച് കിടക്കാ അവിടെ ഒക്കെ "
 
" ഉം."കൃതി മൂളി കൊണ്ട് പറഞ്ഞു.
 
 
" എന്നാലും മുത്തശ്ശിയോട് മോൾ പറഞ്ഞില്ലലോ. നിൻ്റെ കല്യാണം കഴിഞ്ഞ കാര്യം "
 
മുത്തശ്ശി കുറച്ച് നീരസത്തോടെ ആണ് അത് പറഞ്ഞത്.
 
 
''സോറി മുത്തശ്ശി .ഇച്ചായൻ പറയണ്ട എന്ന് പറഞ്ഞു. ഇവിടെ ഉള്ള വരുടെ മനസിലിരിപ്പ് അറിയാൻ ആരൊടും ഒന്നും പറയണ്ട എന്ന് "
 
 
" ഉം.മോൻ്റെ പേര് എന്താ " മുത്തശ്ശി ആകാംഷയോടെ ചോദിച്ചു.
 
 
മുത്തശ്ശിയുടെ പേരക്കുട്ടിയാണ് എന്ന് പറയാൻ കൃതിക്ക് തോന്നി എങ്കിലും അവൾ അത് പറഞ്ഞില്ല.
 
 
" അമർനാഥ് എബ്രഹാം. പോലീസ് ആണ്"
 
" അപ്പോ ക്രിസ്ത്യാനി ആണോ"
 
"അതെ മുത്തശ്ശി. എന്തേ "
 
"ഇവിടെ ഉള്ളവർ അറിയണ്ട മോളേ. അന്യ മതക്കാരൻ ആണ് എന്നറിഞ്ഞാൽ ഇവിടെ ഉള്ളവർക്ക് പ്രാന്ത് ഇളകും. മോൾ ആയിട്ട് ആരൊടും പറയണ്ട "
 
 
''ശരി മുത്തശ്ശി. ഞാൻ ഇച്ചായന് ചായ കൊണ്ടുപോയി കൊടുക്കട്ടെ" അത് പറഞ്ഞ് ക്യതി ചായയുമായി മുകളിലേക്ക് പോയി.
 
മുറിയിൽ എത്തി നോക്കിയപ്പോൾ എബി ജനലിനരികിൽ നിന്ന് അകലേക്ക് നോക്കുകയാണ്.
 
എബിയുടെ അരികിലേക്ക് കൃതി ചായയുമായി നടന്നു വന്നു. കൃതിയെ കണ്ടതും എബി ഒന്ന് പുഞ്ചിരിച്ച് അവളുടെ കൈയ്യിൽ നിന്നും ചായ ഗ്ലാസ് വാങ്ങി.
 
 
"അവിടെ എന്താ " ജനലിനരികിൽ നിന്നു കൊണ്ട് ദൂരത്തേക്ക് ചൂണ്ടി എ ബി ചോദിച്ചു.
 
" അതോ. അത് നാഗകാവാണ് "
 
" അപ്പോ അതാണോ അമ്മ പറയാറുള്ള നാഗമഠത്തിലെ കാവ്"
 
" ഉം " അവൾ ഒന്ന് മൂളി ..
 
 
"നമ്മുക്ക് ഒന്ന് പോയി നോക്കിയാലോ " എബി കൗതുകത്തോടെ ചോദിച്ചു.
 
 
"അയ്യോ വേണ്ട. മുത്തശ്ശി അങ്ങോട്ട് പോവരുത് എന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല വൃത്തിയും,ശുദ്ധിയും ഇല്ലാതെ കാവിനുള്ളിലേക്കാൻ പ്രവേശിക്കാൻ പാടില്ല "
 
 
" ആണോ. എന്നാ നമ്മുക്ക് വൃത്തിയും ശുദ്ധിയും ഒക്കെയായി വൈകുന്നേരം പോവാം. വേറെ ആരും അറിയണ്ട " കണ്ണു ചിമ്മി ചിരിച്ച് കൊണ്ട് എബി പറഞ്ഞു .
 
 
''മോളേ... മോളേ '' ആരോ ഡോറിൽ തട്ടി വിളിച്ചതും കൃതി വലിയ താൽപര്യമൊന്നും ഇല്ലാതെ പോയി ഡോർ തുറന്നു.
 
 
ചെറിയമ്മ ആയിരുന്നു അത്. കൈയ്യിൽ ഒരു ടവിലും ,സോപ്പും ഉണ്ട്.
 
 
"മോളേ ദാ ഇത് മോനു കൊടുക്ക് " കൃതിയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് അമ്മായി പുറത്തേക്ക് പോയി.
 
 
'' ദാ സോപ്പും ,ടവലും. വേണെങ്കിൽ ദാ കുളിമുറിയിൽ കുളിക്കാം. അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് ഒരു കുളം ഉണ്ട് അതിൽ കുളിക്കാം"
 
 
" ആണോ. എങ്കിൽ കുളത്തിൽ തന്നെ കുളിച്ചെക്കാം. താനും വാടോ ഒരു കമ്പനിക്ക് "
 
" ഞാൻ കുളിച്ചതാ"
 
" അത് സാരില്ലാ വെറുതെ ഒരു കൂട്ടിനു വന്നാ മതി"
 
അത് കേട്ടതും കൃതിയും എബിയും പുറത്തേക്ക് ഇറങ്ങി .
 
മുറ്റത്തായി അനശ്വര നിൽക്കുന്നുണ്ട്. അവളെ കണ്ടതും എബി കൃതിയുടെ തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്തു.
 
കൃതി പെട്ടെന്ന് ഞെട്ടി എങ്കിലും പിന്നീടാണ് മുറ്റത്ത് അനശ്വര നിൽക്കുന്നത് കണ്ടത്. അവളെ കാണിക്കാനായി കൃതി അവൻ്റെ അരിയലൂടെ കൈ ചേർത്തു നടന്നു.
 
 
അത് കണ്ടതും അനശ്വരയുടെ മുഖം ദേഷ്യത്താൽ ചുവന്നു.അവൾ ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി.
 
"ചെറുപ്പത്തിൽ എന്നേ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് "അനശ്വര പോയ വഴി നോക്കി കൃതി പറഞ്ഞു.
 
അവർ ഇരുവരും കുളത്തിനരികിലേക്ക് നടന്നു. കൽപടവിൽ ഷർട്ട് അഴിച്ച് വച്ച് മുണ്ട് മടക്കി കുത്തി എബി നേരെ കുളത്തിലേക്ക് ചാടി.
 
 
കൃതി വെള്ളത്തിലേക്ക് കാലിട്ട് കൽപടവിൽ ഇരുന്നു.
 
 
"എടോ താൻ കുളത്തിൽ ഒന്നും കുളിക്കില്ലേ "
 
" എയ്.ഞാൻ ചെറുപ്പത്തിൽ എപ്പോഴോ കുളിച്ചതാണ്."
 
''ആണോ എന്നാ വാടോ ''എബി കൈ നീട്ടി കൊണ്ട് വിളിച്ചു
 
"ഞാൻ ഒന്നും ഇല്ല. വേഗം കുളിച്ച് കയറാൻ നോക്ക്'' എബിയെ നോക്കി കൊണ്ട് കൃതി പറഞ്ഞു.
 
 
" ശരി മാഡം'' അവൻ വെള്ളം കൃതിയുടെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ച് കൊണ്ട് പറഞ്ഞു .
 
 
കുറച്ച് നേരം കുളത്തിൽ എബി കളിച്ചു. ശേഷം കുളി കഴിഞ്ഞ് കയറി.
 
ടവൽ കൊണ്ട് തല തോർത്തി അവൻ വീട്ടിലേക്ക് നടന്നു.ഒപ്പം കൃതിയും.
 
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ വീണ്ടും അനശ്വര ഫോണിൽ സംസാരിച്ച് കൊണ്ട് മുറ്റത്ത് നിൽക്കുകയാണ്.
 
എബിയെയും കൃതിയേയും ഒന്ന് നോക്കിയ ശേഷം അവൾ വീണ്ടും തിരിഞ്ഞ് നിന്ന് ഫോണിൽ സംസാരിച്ചു.
 
പെട്ടെന്ന് എന്തോ കണ്ടപ്പോലെ അനശ്വര എബിയെ ഒന്ന് തിരിഞ്ഞ് നോക്കി. ശേഷം അച്ഛാ... എന്ന് ഉറക്കെ വിളിച്ച് അവൾ അകത്തേക്ക് ഓടി.
 
കൃതിയും എബിയും എന്താണ് നടന്നത് എന്ന് മനസിലാവാതെ അവിടെ തന്നെ നിൽക്കുകയാണ്.
 
അപ്പോഴേക്കും അകത്ത് നിന്ന് വല്ല്യമ്മാവനും, ചെറിയ അമ്മാവനും മറ്റു കുടുംബക്കാരും മുറ്റത്തേക്ക് വന്നു.
 
 
" നീ ക്രിസ്ത്യാനി ആണോ" വലിയ അമ്മാവൻ എബിയുടെ കഴുത്തിലെ സ്വർണ്ണം കൊണ്ടുള്ള കുരിശുമല ലോക്കറ്റിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
 
 
''അതെ. അമർനാഥ് എബ്രഹാം'' എബി മുഖത്ത് പ്രത്യേക ഭാവവ്യത്യാസം ഒന്നും ഇല്ലാതെ തന്നെ പറഞ്ഞു.
 
 
''എത്ര ധൈര്യം ഉണ്ടായിട്ടാടാ അന്യ മതക്കാരൻ ആയ നീ ഈ പടി ചുവട്ടിയത്" വലിയമ്മാവൻ അലറി.
 
 
" കിടന്ന് അലറാതെ എൻ്റെ അമ്മാവാ. നിങ്ങൾ ക്ഷണിച്ചിട്ട് തന്നെ അല്ലേ ഞാൻ ഇവിടേക്ക് വന്നേ "
 
എബി അമ്മാവനോടായി പറഞ്ഞു.
 
 
അത് കേട്ടതും അമ്മാവൻ്റെ മുഖം ഒന്ന് മങ്ങി.
 
" അത്... അത് പിന്നെ "അമ്മാവൻ വാക്കുകൾ ഇല്ലാതെ കുഴഞ്ഞു
 
 
"സ്റ്റേഷനിൽ വച്ച് പറഞ്ഞ കാര്യങ്ങൾ ഞാൻ മറന്നിട്ടില്ല അമ്മാവോ..."
 
 
അയാൾ മറുപടി പറയാനാവാതെ തല കുനിച്ചു.
 
'' അപ്പോ എനിക്ക് അകത്തേക്ക് പോകാമല്ലോ ലേ അമ്മാവാ, "
 
 
" ഉം " അയാൾ താൽപര്യം ഇല്ലാതെ മൂളി.
 
 
"വാ അമ്മു " അത് പറഞ്ഞത് കൃതിയേയും കൂട്ടി എ ബി അകത്തേക്ക് നടന്നു.
 
 
"ഇച്ചായൻ ആരാ എന്ന് എന്താ  അവരോട് പറയാഞ്ഞത് " കൃതി മുറിയിൽ വന്ന് വാതിൽ അടച്ച് കൊണ്ട് ചോദിച്ചു.
 
 
"സമയം ആവട്ടെ പറയാം" എബി ബാഗിൽ നിന്നും ഷർട്ട് എടുത്ത് ഇട്ടു കൊണ്ടു പറഞ്ഞു.
 
 
" അതേയ് ഒരു കാര്യം " കൃതി അത് പറഞ്ഞതും ഷർട്ടിൻ്റെ ബട്ടൻസ് ഇട്ട് കൊണ്ട് തിരിഞ്ഞു നോക്കി.
 
 
"എന്താ "
 
 
" ഇനി നിങ്ങൾ ഷർട്ട് ഇടാതെ ഈ മുറി വിട്ട് പുറത്തിറങ്ങരുത്. കുളത്തിലും കുളിക്കണ്ട. ഇവിടെ ബാത്ത് റൂമിൽ കുളിച്ചാ മതി" 
 
കൃതി ചെറിയ പരിഭവത്തോടെയാണ് അത് പറഞ്ഞത്.
 
 
"അതെന്തേ " എബി മനസിലാവാതെ ചോദിച്ചു
 
 
" അത്... അത് പിന്നെ ആ പെണ്ണ് തീരെ ശരിയല്ല. ഞാൻ പോലും ഇത്ര നാൾ ആയി നിങ്ങളുടെ ഈ ചെയിൻ കണ്ടിട്ടില്ല.
 
പക്ഷേ അവൾ ഒറ്റ അടിക്ക് എല്ലാം കണ്ടു പിടിച്ചില്ലേ. അവളുടെ നോട്ടം ശരിയല്ല." കൃതി ദേഷ്യത്തോടെ പറഞ്ഞു .
 
" നീ അതൊന്നും ശ്രദ്ധിക്കുന്നില്ല വച്ച് .കാണാൻ കുറച്ച് ലുക്കുള്ള എന്നേ പോലുള്ളവരെ കണ്ടാൽ പെൺകുട്ടികൾ ഒന്ന് നോക്കി എന്ന് വരും "
 
അത് കേട്ടതും കൃതിയുടെ മുഖം ദേഷ്യത്തിൽ ചുവന്നു.
 
" ദേ മനുഷ്യാ നിങ്ങൾ എങ്ങാനും ഇനി അവളുടെ കൺവെട്ടത്ത് പോയാൽ നിങ്ങൾ വിവരം അറിയും"
 
എബിയുടെ ഷർട്ടിൻ്റെ കോളർ പിടിച്ച് വലിച്ച് തൻ്റെ അരികിലേക്ക് വലിച്ച് അടുപ്പിച്ച് കൊണ്ട് കൃതി പറഞ്ഞു.
 
ശേഷം അവൾ ഡോർ തുറന്ന് പുറത്തേക്ക് പോയി. എബിയും ഒരു ചിരിയോടെ അവളുടെ പുറകെ മുത്തശ്ശിയുടെ അരികിലേക്ക് നടന്നു
 
മുത്തശ്ശിയോട് കുറച്ച് നേരം സംസാരിച്ചതിനു ശേഷം ഭക്ഷണം കഴിച്ച് കൃതിയും എ ബി യും പുറത്തേക്ക് നടന്നു.
 
 
 
(തുടരും)
 
 
★APARNA ARAVIND★
 
Sorry  tto . length തീരെ ഇല്ല എന്ന് അറിയാ.കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു. നാളെ ലെങ്ങ്ത്തിൽ postam
 

പ്രണയവർണ്ണങ്ങൾ - 24

പ്രണയവർണ്ണങ്ങൾ - 24

4.6
8793

"part -24    ദേ മനുഷ്യാ നിങ്ങൾ എങ്ങാനും ഇനി അവളുടെ കൺവെട്ടത്ത് പോയാൽ നിങ്ങൾ വിവരം അറിയും"   എബിയുടെ ഷർട്ടിൻ്റെ കോളർ പിടിച്ച് വലിച്ച് തൻ്റെ അരികിലേക്ക് വലിച്ച് അടുപ്പിച്ച് കൊണ്ട് കൃതി പറഞ്ഞു.   ശേഷം അവൾ ഡോർ തുറന്ന് പുറത്തേക്ക് പോയി. എബിയും ഒരു ചിരിയോടെ അവളുടെ പുറകെ മുത്തശ്ശിയുടെ അരികിലേക്ക് നടന്നു   മുത്തശ്ശിയോട് കുറച്ച് നേരം സംസാരിച്ചതിനു ശേഷം ഭക്ഷണം കഴിച്ച് കൃതി നേരെ റൂമിലേക്ക് പോയി.   അവിടെ ഉള്ളവരോട് സംസാരിക്കാൻ താൽപര്യം ഇല്ലാത്തതു കൊണ്ട് കൃതി റൂമിലേക്ക് തന്നെ പോയി.   ഉച്ചയായതു കൊണ്ട് ഫോണിൽ നോക്കി ഇരുന്ന് കൃതി ഉറങ്ങി പോയി.   ***