Aksharathalukal

❤മീര ❤ 0️⃣5️⃣

താൻ ആലിൻ ചുവട്ടിൽ കണ്ടതൊന്നും മീര ആരോടും തന്നെ പറഞ്ഞില്ലെങ്കിലും ആ കാഴ്ച അവളുടെ നെഞ്ചിൽ അങ്ങനെ തന്നെ നിന്നിരുന്നു. ഒരിക്കൽ തന്റേത് മാത്രമെന്ന് കരുതിയവൻ മറ്റൊരുവളുമായി..
ഉണ്ണിയേട്ടൻ എന്നും തന്നെ മാത്രമേ സ്നേഹിക്കു എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നു. ആ കാലത്തെ അവൾ പഴിച്ചു കൊണ്ട് അവൾ കണ്ട ആ കാഴ്ച മനസിന്‌ മായ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
*********
പിറ്റേന്ന് ക്ലാസ്സിൽ എത്തിയ മീരയുടെ  കണ്ണുകൾ അറിയാതെയെങ്കിലും  നന്ദൻ സാറിനെ തിരഞ്ഞു.
" ഇന്നും സർ എത്തിയില്ലേ? " അവൾ മനസ്സഇൽ ഓർത്തു.
അങ്ങനെ ഓർത്തു തിരിഞ്ഞു നോക്കുമ്പോൾ ദ നില്കുന്നു നന്ദൻ സർ. അപ്രതീക്ഷിതമായി കണ്ടപ്പോൾ മീരക്ക് അടി മുടി ഒരു വിറയൽ ഉണ്ടായി. അവൾ അവിടെ നിന്നു എങ്ങോട്ട് പോകുമെന്ന ചിന്തയിലായി. അത് കണ്ടിട്ടാകാം നന്ദൻ സർ അവൾക്കരികിലേക്കു വന്നു.
" എന്താ മീര? "
പെട്ടെന്ന് എന്ത് പറയണം എന്ന് നിശ്ചയമില്ലാതിരുന്ന അവൾ കൈയിൽ കിട്ടിയ കച്ചി തുരുമ്പിൽ പിടി ഇട്ടു.
" അത്... സാറിനു പനി കുറഞ്ഞോ "? 
ഇത് കേട്ടു നന്ദൻ ഒന്ന് ചിരിച്ചു.
" അത് ചോദിക്കാൻ ആണോ ഇവിടെ നിന്നെ? " .
മീര ആകെ ഒന്ന് വിയർത്തു. മറുപടിക്ക്‌ വാക്കുകൾ വിരളമായതിനാൽ അവൾ അവിടെ നിന്നും തടി തപ്പി.
രക്ഷപെട്ടുന്നുള്ളത് അവളുടെ വെറും തോന്നൽ മാത്രമായിരുന്നു. ക്ലാസ്സിൽ കയറി ഇരുന്നപ്പോൾ ദ നന്ദൻ സർ ആണ് ഇന്ന് ക്ലാസ്സ്‌ എടുക്കാൻ പോകുന്നതിനുള്ള കാര്യം അവൾ അറിഞ്ഞത്. പിന്നേം താൻ പെട്ടു എന്ന് അവൾ മനസിലാക്കി. എന്താണ് തനിക്കു നന്ദൻ സാറിനെ കാണുമ്പോൾ ഇത്രക് ടെൻഷൻ എന്ന് അവൾ പല ആവർത്തി ചിന്തിച്ചു. അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴേക്ക്കും നന്ദൻ സർ ക്ലാസ്സിൽ എത്തിയിരുന്നു മീര ആകട്ടെ ഇതൊന്നും അറിഞ്ഞതുമില്ല. സർ ക്ലാസ്സ്‌ എടുത്തു തുടങ്ങി.
" മീര താൻ എന്താ സ്വപ്ന ലോകത്താണോ? " നന്ദൻ സാറിന്റെ ചോദ്യം കേട്ടു മീര ഞെട്ടി. ഇത്രേം നേരം താൻ ക്ലാസ്സിൽ അല്ലാരുന്നു മറ്റു എവിടേക്കോ തന്റെ ചിന്തകൾ ചിതറി പോയി എന്ന് അവള്ക്ക്‌ മനസിലായി. അവൾ ആകെ വിളറി വെളുത്തു. നന്ദൻ സർ ആണേൽ അവളെ തന്നെ ഉറ്റു നോക്കി കൊണ്ട് നില്കുന്നു. ആ ചമ്മൽ മാറ്റാൻ അവൾ ബുക്ക്‌ തുറന്നു വെച്ചു അതിലേക്കു കണ്ണോടിച്ചു. നന്ദൻ പിന്നെയും ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. ഇടക്കിടക്കൊകെ നന്ദൻ സാറിനു മീരയെ നോക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല. മീരക്കും അത് അങ്ങനെ തന്നെയായിരുന്നു.

******

പ്രിയ പെട്ടിയും ബാഗും ഓകെ ആയി ബാംഗ്ലൂർക്കു ചേക്കേറി. ഉണ്ണിയാണെങ്കിൽ അതെ പിന്നെ കട്ട ശോകത്തിലും ആദ്യമാദ്യം ഓക്കെ പ്രിയ ഏതു നേരവും ഉണ്ണിയെ വിളിക്കുമായിരുന്നു. എന്നാൽ പിന്നീട് ആ വിളിയുടെ തോത് ക്രമേണ കുറഞ്ഞു വന്നു. ഉണ്ണി വിളിക്കുമ്പോൾ ഒക്കെ  പഠിക്കാൻ ഉണ്ട് തിരക്കാണ് എന്നാരുന്നു അവളുടെ മറുപടി. അവനും അത് അങ്ങനെ ധരിച്ചിരുന്നെങ്കിലും ഉള്ളിൽ ചെറിയൊരു പേടി മുള പൊന്തി വന്നിരുന്നു. അതും പോരാഞ്ഞിട്ട് മാസാമാസം വരുമെന്നുള്ള ഉടമ്പടി അവൾ തെറ്റിക്കുകേം ചെയ്തു.പോയതിന്റെ രണ്ടാം മാസമാണ് അവൾ തിരിച്ചു വരുന്നത് അതും ഉണ്ണിയോടൊന്നു സൂചിപ്പിച്ചതു പോലുമില്ല. അന്നേ ദിവസം രാവിലെ  സുകുമാരൻ നായർ ഉണ്ണിയെ വിളിച്ചു പ്രിയയെ റെയിൽവേ സ്റ്റേഷനിൽ നിന്നു കൊണ്ട് വരണം എന്ന് പറഞ്ഞപ്പോഴാണ് ഉണ്ണി അവൾ നാട്ടിൽ വരുന്നുണ്ടെന്നു അറിഞ്ഞത് തന്നെ. ഇത് കേട്ടപ്പോൾ തന്നെ അവനു കലി ഇരച്ചു കയറി. ആ ദേഷ്യം മുഴുവൻ അവളോട്‌ നേരിട്ട് തീർക്കാം എന്ന് മനസ്സിലുറപ്പിച്ചു അവൻ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.
ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം പ്രിയ അവനു മുൻപിൽ പ്രത്യക്ഷപെട്ടു. അവളെ കണ്ടതും അവന്റെ ശ്രദ്ധ പോയത് അവളുടെ ഡ്രസ്സിങ്ങിൽ ആയിരുന്നു. സ്ലീവ്‌ലെസ് ടോപ്പും മുട്ടൊപ്പമുള്ള മിഡിയും. അവന്റെ സകല നിയന്ത്രണവും തെറ്റി. ചീറി പാഞ്ഞവൻ അവൽക്കരികിലെത്തി അപ്രതീക്ഷിതമായി അവനെ കണ്ടു അവൾ ഞെട്ടി. അവനു ദേഷ്യം ഇരച്ചു കയറി.
" എന്ത് കോലമാടി ഇത് ഇത്രേം നാളും ജീൻസും ടോപ്പും ഒക്കെ ഉള്ളാരുന്നു അത് സഹിക്കാം പക്ഷെ ഇത് എന്താടി? "
അവന്റെ പെട്ടെന്നുള്ള ആക്രോശത്തിൽ അവൾ നടുങ്ങി.
" അത്... ഉണ്ണിയേട്ടാ ഞാൻ ഫ്രഡ്സ് നിർബന്ധിച്ചപ്പോൾ വെറുതെ "  അവൾ നിന്നു വിക്കി.
" ഇനി മേലിൽ ഇമ്മാതിരി വേഷങ്ങൾ കെട്ടലുകളുമായി നടന്നേക്കരുത് " അവൻ താക്കിത് ഭാവത്തിൽ പറഞ്ഞു.
അവൾ തലയാട്ടി.
" അല്ല നീ എന്താ വരുന്നത് എന്നെ അറിയിക്കാഞ്ഞത്? " ഉണ്ണിയുടെ ചോദ്യം കേട്ടു അവൾ ആദ്യം ഒന്ന് പരുങ്ങി. എന്നാലും മറുപടി കൊടുത്തു.
" അത് ഉണ്ണിയേട്ടന് ഒരു സർപ്രൈസ് ആയികൊട്ടെന്നു വെച്ച പറയാതിരുന്നേ ഞൻ വന്നിട്ട് ഉണ്ണിയേട്ടനെ വന്നു കാണാൻ ഇരിക്കുവരുന്നു "
അവൾ പറഞ്ഞത് അവൻ അത്രക് വിശ്വസിച്ചില്ലാന്നു അവൾക്കു മനസിലായി.
അവൻ അവളെ നോക്കി.
" പ്രിയ നീ ഇപ്പോൾ പഴയത് പോലല്ല വിളി ഇല്ല മെസ്സേജ് ഇല്ല. നിനക്ക് എന്ത് പറ്റി? " അവൻ ചോദിച്ചു.
" ഉണ്ണിയേട്ടാ ഉണ്ണിയേട്ടന് അറിയാൻ വയ്യാത്തോണ്ടാ എന്റെ തിരക്ക് ഒരുപാടു പഠിക്കാൻ ഉണ്ട്. പിന്നെ ഫ്രീ ടൈമിൽ അച്ഛന്റെ ഫ്രണ്ടിന്റെ കമ്പനിയിൽ പോകും ഒരു പ്രാക്ടിസിനു അതാ "
" ഉം " അവൻ ഇരുത്തി മൂളി
" പോകാം ഉണ്ണിയേട്ടാ എനിക്ക് നല്ല ക്ഷീണം" അവൾ ഉണ്ണിയുടെ കൈ പിടിച്ചു വലിച്ചു.
അവൻ കുറച്ചു അകലെയായിരുന്നു കാർ പാർക്ക്‌ ചെയ്തിരുന്നത്. കാറിന്റെ അരികിലെത്തി അവൻ അവൾക്കു വേണ്ടി മുന്പിലെ ഡോർ തുറന്നു കൊടുത്തു. എന്നാൽ അതിനു മുൻപേ അവൾ പിന്നിൽ സീറ്റ്‌ പിടിച്ചിരുന്നു. അവൻ രൂക്ഷമായി അവളെ ഒന്ന് നോക്കി.
" നീ എന്താ ബാക്കിൽ പോയി ഇരിക്കുന്നേ? "
" ഞാൻ ഫ്രോണ്ടിൽ വന്നിരുന്നാൽ ആരേലും കാണും അതാ പിന്നെ വല്ലാണ്ട് ഉറക്കം വരുന്നു വീട് എത്തും വരെ ഒന്നുറങ്ങലോ " അവൾ അത്രെയും പറഞ്ഞു സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകൾ അടച്ചു. ഉണ്ണി നിസംഗതനായി നോക്കി നിന്നിട്ട് കാർ സ്റ്റാർട്ട്‌ ചെയ്തു. യാത്രയിൽ ഉടനീളം അവൻ അവളെ നോക്കിയെങ്കിലും അവൾ നല്ല ഉറക്കമായിരുന്നു. വീടിനു മുൻപിൽ എത്തുമ്പോഴാണ് അവൾ കണ്ണ് തുറക്കുന്നത്. കൈയിൽ ഇരുന്ന ബാഗുമായി അവൾ പുറത്തിറങ്ങി. അപ്പോഴേക്കും ബാക്കിയുള്ള സാധങ്ങൾ  ഉണ്ണി ഡിക്കിയിൽ നിന്നു എടുത്തു സിറ്റ് ഔട്ട്‌ൽ കൊണ്ട് വെച്ചിരുന്നു. അവൾ ഉണ്ണിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് പോകുവാൻ തുടങ്ങി.
" പ്രിയ " ഉണ്ണിയുടെ പിൻവിളി കേട്ടു അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഞാൻ വൈകിട്ട് വിളികാം ഉണ്ണിയേട്ടാ നല്ല ക്ഷീണം പിന്നെ കാണാം " ഒന്ന് തിരിഞ്ഞു പോലും നോക്കതെ അവൾ അകത്തേക്ക് പോയി.

*************
വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു റോഡിലേക്ക് ഇറങ്ങുയ്ക്കായിരുന്നു മീര പെട്ടെന്നാണ് ഒരു കാർ അലക്ഷ്യമായി അവൾക്കരികിലേക്കു പാഞ്ഞു വന്നത് അവൾക്കു ഒന്ന് അകന്നു മാറാൻ പോലും സാധിക്കുന്നതിനു മുൻപേ ആ കാർ അവളെ തട്ടി തെറിപ്പിച്ചിരുന്നു റോഡരികിലേക്ക് തെറിച്ചു വീണ മീരയുടെ ദേഹമാസകലം ചോരയിൽ കുളിച്ചിരുന്നു. ശബ്ദം കേട്ടു നന്ദൻ സർ ഓടി എത്തി. ആൾക്കൂട്ടത്തെ തള്ളി നീക്കി നന്ദൻ മുൻപിൽ എത്തുമ്പോഴാണ് അവൾ ചോരയിൽ കുളിച്ചു കിടക്കുന്ന ആ കാഴ്ച അവന്റെ കണ്ണിൽ പതിഞ്ഞത്.
" മീരാ " അലറി കൊണ്ട് നന്ദൻ അവളെ വാരി എടുത്തു. വഴിയിൽ കണ്ട ഒരു കാറിൽ അവളെയും കൊണ്ട് നന്ദൻ കയറി.
" മീര കണ്ണ് തുറക്ക്.. മീരാ " നന്ദൻ അവളുടെ കവിളിൽ തട്ടി വിളിച്ചു. എന്നാൽ അവൾ കണ്ണ് തുറന്നില്ല. നന്ദൻ അവളെ നെഞ്ചോടു ചേർത്തു പൊട്ടി കരഞ്ഞു.
അടുത്തുള്ള ഹോസ്പിറ്റലിൽ അവർ എത്തി. മീരയെ icu യിലേക്ക് കൊണ്ട് പോയി. നന്ദൻ പരിഭ്രാന്തനായി തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി. കുറച്ചു സമയത്തിന് ശേഷം ഡോക്ടർ പുറത്തു വന്നു. നന്ദൻ ഡോക്ടറുടെ അരികിലേക്ക് ഓടി.
"  ഡോക്ടർ മീരക്ക് എങ്ങനുണ്ട്? "
" പേടിക്കാൻ ഒന്നുമില്ല മിസ്റ്റർ നന്ദൻ നെറ്റിയിലും കൈയിലും ഓകെ പൊട്ടലുണ്ട് പിന്നെ ആ ഷോക്കിൽ ബോധം പോയതാ അത് ഉടൻ റെഡി ആകും "
നന്ദന് അപ്പോഴാണ് ശ്വാസം നേരെ വീണത്. അവൻ സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞു. പിന്നെ മീരയുടെ ഫോൺ എടുത്തു അവളുടെ വീട്ടിലേക്കു വിളിച്ചു പറഞ്ഞു.
അവളുടെ അച്ഛനും അമ്മയും പരിഭ്രാന്തരായി ആശുപത്രിയിൽ എത്തി. അവരെ ഒക്കെ സമാധാനിപ്പിച്ചു ഇരുത്താൻ നന്ദനെ കൊണ്ട് കഴിഞ്ഞു.
മീരക്ക് ബോധം വന്നു എങ്കിലും icu ഇൽ നിന്നു പിറ്റേന്ന് റൂമിലേക്ക്‌ മാറ്റു എന്ന് ഡോക്ടർ പറഞ്ഞു. അത് കൊണ്ട് തന്നെ നന്ദൻ ആ രാത്രി മുഴുവൻ അവിടെ കഴിച്ചു കൂട്ടി. പിറ്റേന്ന് രാവിലെ മീരയുടെ അമ്മ നന്ദന്റെ അരികിലെത്തി.
" സർ,  സർ ഞങ്ങൾക്ക് വേണ്ടി ഒരു പാട് കഷ്ടപ്പെട്ടു എത്ര നന്ദി പറഞ്ഞാലും മതി ആകില്ല"
ഇത് കേട്ടു നന്ദൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
" സർ പൊയ്ക്കോളൂ ഇനി ഞങ്ങൾ നോക്കിക്കോളാം. ക്ലാസ്സിൽ പോകേണ്ടത് അല്ലെ " അമ്മ പറഞ്ഞത് കേട്ടു നന്ദൻ കസേരയിൽ നിന്നു എഴുന്നേറ്റു.
" ഞാൻ പോയിട്ടു വരാം അമ്മേ അവളെ റൂമിലേക്ക്‌ മാറ്റുമ്പോഴേക്കും  ഞാൻ വരും. ക്ലാസ്സിന്റെ കാര്യം സാരമില്ല. ഞൻ ഒന്ന് കുളിച്ചു ഫ്രഷായിട്ട് വരും "
ഇത്രെയും പറഞ്ഞു നന്ദൻ സർ  അവിടെ നിന്നും ഇറങ്ങി. അമ്മ തന്റെ മകളുടെ രക്ഷകനായ  നന്ദൻ സർനെ നിറകണ്ണുകളോടെ നോക്കി നിന്നു.
*****
ഉച്ചക്ക് ശേഷം നന്ദൻ സർ ആശുപത്രിയിൽ തിരിച്ചെത്തി. അപ്പോഴേക്കും മീരയെ റൂമിലേക്ക്‌ മാറ്റിയിരുന്നു. നന്ദനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. നന്ദൻ അത് കണ്ടിട്ടും കണ്ടില്ലെന്നു ഭാവിച്ചു.
അച്ഛനും അമ്മയും റൂമിൽ തന്നെ ഉണ്ടായിരുന്നു അവരെ നോക്കി നന്ദൻ സർ പറഞ്ഞു.
" നിങ്ങൾ വേണമെങ്കിൽ വീട്ടിൽ പൊയ്ക്കോ വൈകിട്ട് വന്നാൽ മതി ഞാൻ ഇവിടെ കാണും ".
ആദ്യം ഒന്ന് മടിച്ചെങ്കിലും അവർ നന്ദന്റെ വാക്കുകൾ അനുസരിച്ചു. അച്ഛനും അമ്മയും പോയി കഴിഞ്ഞപ്പോൾ നന്ദൻ മീരക്കരികിൽ വന്നിരുന്നു.
മീര പതുകെ എണീക്കാൻ ശ്രമിച്ചു. ഇത് കണ്ട നന്ദൻ അവളെ പിടിച്ചെണീപ്പിക്കാനായി മുന്നോട്ട് വന്നു. അവന്റെ കൈ അവളുടെ ദേഹത്തു പതിഞ്ഞപ്പോൾ അവൾക്കു എന്തെന്നില്ലാത്തൊരു ഞെട്ടൽ ഉണ്ടായി. ആ ഞെട്ടലിനു കുളിർ കോരി വിതറുന്ന എന്തോ ഒരു സുഖാനുഭൂതി ഉണ്ടെന്നു അവൾ തിരിച്ചറിഞ്ഞു. താൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനകളെയെല്ലാം ലഘൂകരിക്കാൻ മാത്രം  ഉതകുന്ന അവന്റെ സാമീപ്യം അവളെ വല്ലാതെ ഹരം കൊള്ളിച്ചു. നന്ദൻ അവളെ പിടിച്ചു ഇരുത്തി എന്നിട് അവൾക്കരികിൽ അവനും ഇരുന്നു. അവളുടെ കണ്ണുകൾ നാണം കൊണ്ട് കൂമ്പിയ താമര മൊട്ടു പോലായി. നന്ദൻ അവളെ നോക്കി ആ കണ്ണുകളിൽ നിറഞ്ഞു തുളുമ്പുന്ന തന്നോടുള്ള സ്നേഹം അവൾക്കു കാണാമായിരുന്നു.അവൾ പതിയെ അവനരികിലേക്കു നീങ്ങി ഇരുന്നു. നന്ദന്റെ കൈ അവൾ കവർന്നു നന്ദൻ അത്ഭുതത്തോടെ അവളെ നോക്കി അപ്പോഴേക്കും അവൾ ആ ഞെഞ്ചിലേക്കു ചാഞ്ഞിരുന്നു. ഒട്ടും മടിക്കാതെ നന്ദൻ അവളെ ഒന്ന് കൂടി നെഞ്ചിലേക്ക് അമർത്തി പിടിച്ചു.
" മീര താൻ ഇപ്പോൾ എന്നെ സ്നേഹിക്കുന്നു അല്ലെ? "
അവൾ മുഖം ഉയർത്തി അവനെ നോക്കി.
" ഉം "
" ഇനി എന്നും നീ എന്റേത് മാത്രമാണ് മീര " ഇത്രയും പറഞ്ഞ് നന്ദൻ അവളുടെ സ്ഥാനഭ്രംശം വന്ന മുടിഴിയകൾ തലോടിമാറ്റി ആ നെറുകിൽ ചുംബിച്ചു. അവന്റെ പ്രണയത്തിന്റെ ആദ്യ ചുംബമേറ്റ അവൾ നാണം കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.
അപ്പോഴാണ് ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. അവർ ഞെട്ടി. അവൾ നന്ദന്റെ അടുത്തുനിന്നും അകന്നു മാറി. നന്ദൻ എണീറ്റു ഡോറിനരികിലേക്കു നോക്കി കൊണ്ട് പറഞ്ഞു

" കയറി വന്നോളൂ. "
ഡോർ തുറന്നു അകത്തു കയറി വന്ന ആളെ കണ്ടേ നന്ദനും മീരയും പരസ്പരം നോക്കി.
ഉണ്ണി ആയിരുന്നു അത്.

  ( തുടരും )

 


❤മീര ❤ 0️⃣6️⃣

❤മീര ❤ 0️⃣6️⃣

4.7
8675

💚മീര 💚 മീരക്കൊപ്പം നന്ദനെ കണ്ടത് കൊണ്ടാകും ഉണ്ണി ഇരുവരെയും മാറി മാറി മാറി നോക്കി. അവന്റെ വരവ് നന്ദന് അത്ര പിടിച്ചില്ല. " എന്താ ഉണ്ണി താൻ ഇവിടെ? " നന്ദൻ ചോദിച്ചു. നന്ദന്റെ ആ ചോദ്യം ഉണ്ണിക്കത്ര ദഹിച്ചില്ല. " എന്താ എനിക്ക് ഇവളെ കാണാൻ വരാൻ പാടില്ലേ? " അവന്റെ മുഖം കറു ത്തു. ഇത് കണ്ടു നന്ദൻ പുഞ്ചിരിച്ചു. " വരാലോ പക്ഷെ അത് ഇവളെ സങ്കടപെടുത്താൻ മാത്രം ആകരുതെന്ന് മാത്രം " ഇത് കേട്ടു ഉണ്ണിയുടെ ചുണ്ടുകൾ ദേഷ്യത്താൽ വിറച്ചു. " അത് പറയാൻ നന്ദന് എന്താ അധികാരം? " നന്ദൻ സർ  മീരയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ്. " മീര പറഞ്ഞ് കൊടുക്ക്‌ എനിക്ക് എന്ത് അധികാരമാ ഉള്