Aksharathalukal

*പ്രണയം* - 20

പാർട്ട് 20


ഉണ്ണിയേട്ട.......


എന്താ സച്ചുവെ......?എന്തോ ആവശ്യം ഉണ്ടല്ലോ......? മ്മ് പറ.....


അത്..അത് പിന്നെ ധിച്ചുൻ്റേ കാര്യം ആണ്........!അവള് വല്ലാത്ത സങ്കടത്തിൽ ആ....ഒത്തിരി നൊവുന്നുണ്ട് അവൾക്.....ഒന്നും ഇല്ലെന്ന പോൽ അഭിനയിക്കുക ആണ്.......അവൾടെ കാര്യം എങ്ങനേലും കണ്ണെട്ടനോട് പറയണം...........അവളെ സ്വീകരിക്കും ആയിരിക്കും അല്ലേ .... ൻ്റെ ധിചൂ പാവാല്ലെ...അവള് ഇനീം ഇങ്ങനെ നോവണത് കാണാൻ വയ്യ.......
ഇടർച്ചയോടെ അവള് പറഞ്ഞു നിർത്തി.......


ധിച്ചുനേ കണ്ണൻ പെട്ടന്ന് അക്സപ്റ്റ് ചെയ്യുമോ എന്ന് എനിക്ക് ഉറപ്പില്ല......പക്ഷേ അവൻ്റെ അമ്മ പറഞ്ഞ അവൻ കേൾക്കും ....പയ്യെ അവളെ അംഗീകരിക്കുകയും ചെയ്യും....അത് ഉറപ്പാണ്.....ഒത്തിരി കാലം ഒന്നും അവളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ അവനെ കൊണ്ട് ഒക്കില്ല.....എനിക്ക് അറിയാം കണ്ണനെ............ സച്ചു അത് ഓർത്ത് വിഷമിക്കണ്ട............അവൻ്റെ അമ്മയെ കണ്ട് ഞാൻ പറയാം.......അവർക്കും മനസ്സിലാവും.........

നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറഞ്ഞു.......

അതവളിലും ഒരാശ്വാസം നിറച്ചു.... എത്രയും പെട്ടന്ന് തന്നെ ധിച്ചുനെ അംഗീകരിക്കാൻ കണ്ണന് പറ്റണെ എന്നവൾ ഓർത്തു...........

**************************************

പിറ്റേന്ന് തന്നെ ഉണ്ണി കണ്ണൻ്റെ വീട്ടിലേക്ക് പോയിരുന്നു..........

അന്ന് കല്യാണത്തിൻ്റെ അന്ന് കണ്ട കണ്ണനെ പിന്നെ കണ്ടതെ ഇല്ലായിരുന്നു....ബാങ്കിലേക്ക് ഒക്കെ പോയി നോക്കി.....അവിടുന്ന് കിട്ടിയ നമ്പറിൽ contact ചെയ്തു നോക്കി ഒന്നിനും ഫലം ഉണ്ടായിരുന്നില്ല.......

പിന്നെ ആചിയെ contact ചെയ്തപ്പോൾ നാട്ടിൽ ഇല്ലെന്ന് മനസ്സിലായി..........
അവൻ നാട്ടിൽ ഇല്ലാത്തപ്പോൾ തന്നെ പോണത് ആണ് നല്ലത്....ഇല്ലേൽ എന്തേലും പറഞ്ഞു മുടക്കിയാൽ.........?തനിക്ക് അറിയാം അവനെ.........അത്ര പെട്ടന്ന് ഒന്നും ഒന്നിനെ മറന്ന് മറ്റൊന്നിലേക്ക് ചേക്കേറാൻ പറ്റതവൻ
ആണ്........അതുകൊണ്ട് തന്നെ അമ്മ വഴി കര്യങ്ങൾ അറിയിക്കാൻ തന്നെ ആയിരുന്നു തീരുമാനം.........അവരടെ രണ്ടുപേരുടെ സന്തോഷത്തിന് അവർ തമ്മിൽ ഒന്നിക്കണം..............



ഒരുപാട് നാൾ ആയി ഇങ്ങോട്ട് ഒക്കെ വന്നിട്ട്.......... ആ കുഞ്ഞ് ഉണ്ണിയും കണ്ണനെം ആചിയേം .........അവൻ ഓർത്തു......


ടിങ്ങ്... ടിങ്.....കാളിംഗ് ബെൽ മുഴങ്ങി ഇത്തിരി നേരം കഴിഞ്ഞപ്പോൾ തന്നെ കതക് തുറന്ന് ഒരു പെൺ കുട്ടി വന്നു.......കൂടെ ഒരു കൊച്ച് സുന്ദരിയും............


ഹിമ ആരാ എന്ന ഭാവത്തിൽ ഉണ്ണിയെ നോക്കി.........!

കണ്ണൻ്റെ ഏട്ടത്തി ആണോ........?

അതെ..... കണ്ണേനെ കാണാൻ ആണോ വന്നത്.......?

എല്ലാ അമ്മയെ കാണാൻ വന്നതാ......

വാ കയറി ഇരിക്ക്.......ഞാൻ അമ്മയെ വിളിക്കാം.......
അപ്പോഴേക്കും അവളുടെ കയികളിൽ നിന്നും പോന്നു ഉർന്നു ഇറങ്ങി.....

അവൻ അതിന് തല ആട്ടി.....
എന്നിട്ട് കുഞ്ഞിന് നേരെ തിരിഞ്ഞു...
വാവാച്ചി വരുന്നോ.....മിട്ടായി വാങ്ങി തരാം.....

ന്തെ പേര് പൊന്നുന്ന......അവള് കേറുവിച്ച് കൊണ്ട് പറഞ്ഞു.....


ആഹാ...എന്ന പൊന്നുട്ടൻ വായോ....അങ്കിൾ മിട്ടായി വാങ്ങി തരാം.......അവൻ ഒരു ചിരിയോടെ പറഞ്ഞു.......

ചത്യം അവള് കണ്ണുകൾ വിടർത്തി ചോദിച്ചു....

അഹ്നെ സത്യം........

പൊന്നുന്തെ ആപെ പോയിത് ഉന്തല്ലോ പൊന്നിന് മുതായി മാങ്ങൻ....പചെ കൊതെ ആയി മന്നില്ല.....ചുണ്ട് പിളർത്തി കൊണ്ടവൾ അവനോട് പരിഭവം പോൽ പറഞ്ഞു......


ആണോ... ആപ്പെ വേം വരുംട്ടോ......മിട്ടായി വേണ്ടെ......കയ്യിൽ കരുതിയ മിട്ടായി അവൾക്കായി അവൻ നൽകി..........

അത് കിട്ടിയപ്പോൾ തന്നെ അവൻ്റെ കവിളിൽ ഒന്ന് ഉമ്മവച്ചു ആ കുഞ്ഞ് അകത്തേക്ക് ഓടി പോയിരുന്നു.........


ഉണ്ണിയെ അവിടെ കണ്ടപ്പോൾ അ അമ്മക്ക് ഒത്തിരി സന്തോഷം തോന്നി......ഒരുപാട് നാൾ ആയിരിക്കുന്നു അവനെ കണ്ടിട്ട്........എന്നും ഒന്നിച്ച് ഉണ്ടായിരുന്നവർ അല്ലേ....ഒരു കുഞ്ഞു തെറ്റ് ധാരണയുടെ പേരിൽ പിരിഞ്ഞത്.....പിന്നെ ഉണ്ണിയെ കണ്ടതെ ഇല്ല......

അവർ അവൻ്റെ അടുത്ത് ചെന്ന് വാത്സല്യത്തോടെ തലയിൽ തഴുകി...........

അവനുമാ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ചു......


അമ്മക്ക് എന്നോട് ദേഷ്യം ഉണ്ടോ........?
എന്തൊക്കെയോ സംസാരിക്കുന്നതിന് ഇടയിൽ ഉണ്ണി ചോദിച്ചു............

എന്തിന്......?അവർ ഒരു പുഞചിരിയോടെ മറു ചോദ്യം ഉന്നയിച്ചിരുന്നു........

കണ്ണൻ്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം ഞാൻ ആണ് എന്നോ മറ്റോ....

ഉണ്ണി.... നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്......അവൻ്റെ ഈ അവസ്ഥക്ക് അവൻ മാത്രം ആണ് കാരണം.........അതിൽ എനിക്ക് വേദന ഉണ്ട് എങ്കിലും അവൻ മാറും എന്നത് ഉറപ്പ് ആണ്.............അതിന് അവനെ സ്നേഹിക്കാനും മനസ്സിലാക്കാനും കൂടെ നിൽക്കാനും പറ്റുന്ന ഒരു പെൺകുട്ടി അവൻ്റെ ജീവിതത്തിൽ വരണം.....വരും......അവർ ഒന്ന് നിശ്വസിച്ചു.......


അതിനെ കുറിച്ച് കൂടെ പറയാൻ ആണ് അമ്മെ ഞാൻ ഇന്ന് വന്നത്....അവനെ മനസ്സിലാക്കാനും സ്നേഹിക്കാനും പറ്റുന്ന ഒരാളെ എനിക്ക് അറിയാം...ഒത്തിരി ഒത്തിരി ഇഷ്ടം ആണ് അവൾക് അവനെ ....ജീവൻ ആണ്......... അവന് സ്വരയോഡ് പ്രണയം ഉണ്ടെന്ന് ചെറുതായി തോന്നിയപ്പോൾ അവൻ്റെ സന്തോഷത്തിന് വേണ്ടി ഒക്കെ ഉപേക്ഷിച്ച വൾ ആണ്........അവൻ ഓരോ കാര്യവും അമ്മയോട് പറഞ്ഞു.........


ഒക്കെയും കേട്ടപ്പോൾ അവർക്ക് ഉറപ്പ് ആയിരുന്നു കണ്ണൻ്റെ ജീവിതത്തിൽ അവള് തന്നെ വരണം എന്ന്..........
അത് തൻ്റെ മകന് വേണ്ടി മാത്രം അല്ല ആ മകൾക്കും വേണ്ടി ആണ്.......അവരുടെ സന്തോഷത്തിന് വേണ്ടി ആയിരുന്നു...............

പക്ഷേ അവൾക്ക് അവനോട് പ്രണയം ആയിരുന്നു എന്ന് പറഞ്ഞാല് ചിലപ്പോ വേണ്ടെന്ന് മറ്റോ പറയും അത് കൊണ്ട് തന്നെ അമ്മ അവനെ കൊണ്ട് സമ്മതിപികണം .......അവിടെ അവളും ഒറ്റ കാലിൽ തപസ്സ് ആണ്.. അവനയെ വേണ്ടൂ എന്നും പറഞ്ഞ്......ഉണ്ണി ഒരു ചിരിയാലെ പറഞ്ഞു..........

ഞാൻ പറയാം അവനോട്.........അമ്മ പറയണേ ആളെ കെട്ടുള്ളു എന്നൊക്കെ പണ്ട് പറഞ്ഞിട്ടുണ്ട്....ഇത്തിരി കൂടെ കഴിയട്ടെ അല്ലേ........അവരും ഒരു ചിരിയാലേ പറഞ്ഞു.....ഇനി തൻ്റെ മകന് ദുഃഖം നൽകരുതേ എന്നവർ പ്രാർത്ഥിച്ചു...........

കുറച്ച് നേരം കൂടെ അവിടെ ചിലവഴിച്ച് ഉണ്ണി മടങ്ങി.........


വീട്ടിൽ എത്തി സച്ചുവിനോടും കര്യങ്ങൾ അവൻ സൂചിപ്പിച്ചു......❤️

***************************************
ദിവസങ്ങൾ പിന്നേം കൊഴിഞ്ഞു വീണു....

ഡിഗ്രീ റിസൾട്ട് ഒക്കെ വന്ന് സചും ദ്ധിച്ചും കൂടെ pg ചെയ്യൻ ഉള്ള തയ്യാർ എടുപ്പിൽ ആണ്..............

കണ്ണൻ മടങ്ങി വന്നു......
ഇന്ന് അവൻ പഴയ പോലെ തന്നെ ആണ് എല്ലാവരോടും പെരുമാറുന്നത്.....
അവൻ വന്നതും പോന്നു മോൾ അവനോട് തൻ്റെ പരിഭവങ്ങൾ ഓക്കെ പറഞ്ഞു............അവനും അവളോട് തല്ല് കൂടിയും കൂടെ കളിച്ചും ഒക്കെ പഴയ സന്തോഷം വീണ്ടെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.................. എന്നാല് ഇന്നും ഉള്ളിൽ അവന് വിഷമം ഉണ്ടായിരുന്നു..............💔

*****************************************

ആരെയും കാകാതെ ഓരോ ദിവസവും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു......

സച്ചുവിൻ്റെ കല്യാണം കഴിഞ്ഞ് ഇപ്പൊൾ 2മാസം ആയി..........!

സച്ചുവും ഉണ്ണിയും തമ്മിൽ നല്ല ഒരു ചങ്ങാത്തം തന്നെ ഉടലെടുത്തിരുന്നു..............ചിലപ്പോൾ ഒക്കെ സൗഹൃദത്തെ കാൾ മറ്റെന്തോ ഒന്ന് കീഴ്പ്പെടുത്തുന്ന പോൽ അവൾക് തോന്നിയിരുന്നു............❤️

തന്നെ കെയർ ചെയ്യുന്ന മനസിലാക്കുന്ന സ്നേഹിക്കുന്ന ആളിനെ ജീവിത പങ്കാളി ആയി കിട്ടിയതിൽ അവള് ഒത്തിരി സന്തോഷിച്ചു........

അവളിൽ ഇന്ന് വരെ ഒരു ഭർത്താവിൻ്റെ അധികാരത്തോടെ ഒന്നും അടിച്ചേൽപ്പിചില്ലായിരുന്ന്....എല്ലാത്തിനും അവൻ അവൾക് അവളുടെതായ സ്പേസ് നൽകിയിരുന്നു........


ഇത്തിരി നാക്കുകൾ കൊണ്ട് അവനോട് ഒത്ത് കുറുമ്പ് കൂടിയത് ഒക്കെ ഓർത്ത് അവളുടെ ചുണ്ടിൽ അവനായി മന്ദഹാസം വിരിഞ്ഞു...........


റൂമിലെ ജനൽ പാളിയിൽ കൈകൾ ചേർത്ത് വച്ച് പുഞ്ചിരി തൂ കുന്നവലെ കണ്ട് കൊണ്ടായിരുന്നു ഉണ്ണി വന്നത്.........


സ്വര കൊച്ചെ എന്താ ഒരു ചിരി ഒക്കെ..........? മ്മ് എന്ത് പറ്റി........


മുച്ചും........... അവള് ചുമൽ കൂചി കൊണ്ട് പറഞ്ഞു.......


ഞാൻ ഒരു കാര്യം ചോദിക്കട്ടെ......😁😁😁😁


എന്താണ് ഒരു മുഖവര ചോദിക്ക് പെണ്ണേ........!


ക..കണ്ണേട്ടൻ ആചിയെട്ടൻ ഒക്കെ ആയി ഉണ്ണിയേട്ടൻ എന്തിനാ പണ്ട് പിണങ്ങിയത്........? 
കണ്ണനെ കുറിച്ച് പറയുമ്പോൾ ഉണ്ണിക്ക് എന്തോ പോലെ തോന്നുമോ എന്നവൾക്ക് തോന്നി.......അവനെ പറ്റി താൻ ഇന്നും ഓർത്ത് നീറുന്നു
എന്നവനു വെറുതെ പോലും തോന്നല്ലെ എന്നവൾ ഓർത്ത്........അത്കൊണ്ട് തന്നെ കണ്ണൻ്റെ പേര് അവള് പറയുമ്പോൾ ഒന്ന് വിക്കി പോയിരുന്നു.....

എൻ്റെ സച്ചുവെ അതിന് നീ എന്തിനാ വിക്കുന്നത്......നിൻ്റെ മനസ്സിൽ ഇന്ന് അവനോട് *പ്രണയം*ഇല്ലെന്ന് എനിക്ക് അറിയാം......നിൻ്റെ ഉറ്റ സുഹൃത്തിൻ്റെ പാതി ആകാൻ പോകുന്നവൻ
 അല്ലേ...❤️


അപ്പോ ഇയാള് എന്നെ കെട്ടിയത് ഒക്കെ മറന്നോ....(ലേ അത്മു)

ഞാൻ ചോദിച്ചതിന് ഉത്തരം താ.....


അത് ...ഒരു മിനിറ്റ്.....

അവൻ ഷെൽഫിൽ നിന്നും തൻ്റെ ഡെയറി എടുത്ത് അതിലുള്ള ഒരു ഫോട്ടോ കയ്യിൽ പിടിച്ചു.......
എന്നിട്ട് അവൾക് അരിലേക്ക് ചെന്നു........

അവൻ അടുത്ത് വരും തോറും അവൾക് എന്തൊക്കെയോ മാറ്റങ്ങൾ വരുന്ന പോലെ.........ഇതുവരെ തോന്നാത്ത ചില വികാരങ്ങൾ.............അവളുടെ ഹൃദയ താളം അവള് ശ്രദ്ധിച്ചു കൊണ്ടിരുന്നു അതിൻ്റെ വേഗത ഏറിയ പോലെ......

ഇതാണ് കണ്ണൻ,ഇത് ആചി,ഇത് ആചിടെ പെങ്ങൾ അവന്തി....നിനക്ക് അറിയാരിക്കും അവന്തിയെ........
അടുത്ത് വന്നു കൊണ്ടുള്ള ഉണ്ണിയുടെ സ്വരം കേട്ട് അവള് മറ്റ് ചിന്തകളെ മാറ്റി നിർത്തി.......

മ്മ് അവന്തി ചേച്ചിയെ അറിയാം.....

ആ.... അന്ന് ഞങൾ 12ഇലും അവള് 10ഇലും ആണേ..
..ഇവളെ ഒരാൾക്ക് ഇഷ്ടം ഉണ്ടായിരുന്നു.......

അതിന് എന്തിനാ ഉണ്ണിയേട്ടൻ ആയി അവർ പിനങ്ങിയത്.......?

നീ തോക്കിൽ കയറി വെടി വെക്കല്ലെ....പറയണത് കേൾക്കൂ.....

ആ..പറ....എന്തിനാ പിണങ്ങിയ.....

ഞാൻ അവളെ കേറി കിസ്സ് അടിച്ചു എന്ന് പറഞ്ഞ.........

ഹെ.... കിസ്സോ....😨😬😬😬 നാണം ഇല്ലെ....അയ്യേ.....



ഹ...ഞാൻ പറയണത് ഒന്ന് കേൾക്കൂ നീ....

മ്മ്...പറ.....

ഞാൻ ആയിരുന്നില്ല ഡീ.....☹️ അവർ തെറ്റ് ധരിച്ചത് ആണ്...ഇപ്പൊ ആണേൽ അവന്തിയും അവനും കല്യാണം കഴിച്ചു.........അവൻ്റെ പേരും ഉണ്ണി എന്നാ.........പാവം ഞാൻ.....കണ്ണന് ആയിരുന്നു കൂടുതൽ ദേഷ്യം.........12 കഴിഞ്ഞപ്പോൾ പിന്നെ ഒന്ന് നേരിൽ കാണാൻ അവസരം കിട്ടിയില്ല ഉണ്ടാക്കിയില്ല....ഞാൻ ലണ്ടിനിൽ പോയില്ലേ.......അവർ ഇവിടെ വന്ന് അമ്മയോട് ചോദിച്ചിരുന്നു അത്രേ പക്ഷേ എനിക്ക് ദേഷ്യം ഉണ്ടായിരുന്നു.......എന്ന അവർ സമ്ശയിച്ചില്ലെ.........പിന്നെ ഞാൻ ഒഴിവാക്കിയത് കൊണ്ടാവും അവരും എന്നെ ഒഴിവാക്കിയത്............ചിലപ്പോ തെറ്റ് ധരിച്ച് പോയതിൻ്റെ ജാള്യത ഉണ്ടാകും.......ഉണ്ണി ഒരു പുഞ്ചിരിയോടെ പറഞ്ഞു.........


 താൻ കിസ്സ് എന്ന് പറഞ്ഞപ്പോൾ സ്വരായുടെ മുഖത്ത് ഉള്ള ദേഷ്യവും പരിഭ്രാന്തി യും അവളുടെ ചുണ്ട് കൊട്ടി ഉള്ള പി റുപിരുകലും, പിന്നെ അത് താൻ അല്ലെന്ന് പറഞ്ഞപ്പോൾ അവളിൽ കണ്ട ആശ്വാസവും ഒക്കെ കാണെ .....അവൻ്റെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി തത്തി കളിച്ചു..........
*പ്രണയ*തിൻ്റെ മഹോരമായ പുഞ്ചിരി....!

****************************************
കണ്ണനെ കൊണ്ട് പെണ്ണ് കാണാൻ പോകാൻ സമ്മതിപ്പികണ്ട തത്ര പാടിൽ ആണ് അവൻ്റെ അമ്മയും ഏട്ടത്തിയു.......


ഒത്തിരി എതിർത്ത് പറഞ്ഞു എങ്കിലും അമ്മയുടെ കണ്ണുനീരിന് മുമ്പിൽ മുട്ടു മടക്കി..............!!


പെങ്കൊച് ആരായാലും അവളെ കൊണ്ട് ഈ കല്യാണം മുടക്കിപ്പികണം എന്ന് അവൻ ഓർത്തു.....ഇല്ലേൽ അവർക്ക് തന്നെ ഒരിക്കലും ഇഷ്ടം ആകരുതെ എന്ന്.......

(Le njan Ivan pinne kettathe sanyasi aakuo ntho🥴)

******************************************
കണ്ണനെ മാത്രം സ്വപ്നം കണ്ട് കിടക്കുക ആണ് ധിച്ചൂ...................
തൻ്റെ *പ്രണയം* ഇനി എങ്കിലും തന്നിലേക്ക് എത്തി ചേരണേ എന്നവൾ ആശിച്ചു.........
പിന്നെയും അവള് പ്രതീക്ഷകൾ കൊണ്ടൊരു കൂട് പണിയാൻ തുടങ്ങി....ഒന്നിനാലും അത് തകർന്നു പോകരുതേ........എന്നും നിനച്ചു........


ഇത്രേം നാൾ കരഞ്ഞ് തീർത്ത രാത്രികളിൽ നിന്നും ഇന്ന് ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി ആയി അവള് ഉറക്കത്തെ പുൽകി....................

***************************************

എന്തിനാണ് അവന്തിയുടെ കാര്യം പറഞ്ഞപ്പോൾ തനിക്ക് ദേഷ്യം തോന്നിയത്...........??
അത് തിരുതിയപ്പോൾ തനിക്ക് അനുഭവപ്പെട്ടു ആശ്വാസം അതെന്തിനായിരുന്നു.............??
അവൻ്റെ സാമിപ്യം അടുത്ത് വരുമ്പോൾ തനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ........!!
ഹൃദയം വേഗത്തിൽ മിടിക്കും പോലെ.......??


*പ്രണയം* ആണോ തനിക്ക്......അവനോട്.............??ഇല്ലേൽ വെറും ഒരു ആരാധന........??
ആരാധന മാത്രമാണെങ്കിൽ തനിക്ക് കൊണ്ട ആ കാര്യം പറഞ്ഞപ്പോൾ കുശുമ്പ് തോന്നിയത്...........??
*പ്രണയം* തന്നെ അല്ലേ ഇത്.........??
വെറും മാസങ്ങൾ കൊണ്ട് തനിക്ക് ആ നശ്ടപ്രണയം മറന്ന് ഒരാളെ സ്നേഹിക്കാൻ പറ്റുമോ...........?? 

അവള് സോഫയിൽ കിടന്നു ഉറങ്ങുന്ന ഉണ്ണിയെ നോക്കി.................

ചുണ്ടിൽ അവനായി മാത്രം ഉള്ള പുഞ്ചിരി വിരിഞ്ഞു *പ്രണയത്തിൽ*
ചാലിച്ച പുഞ്ചിരി...............................


അതെ.......*പ്രണയം* ആണ് തനിക്ക് അവനോട്..........!!
എങ്ങനെ പ്രണയിക്കതെ ഇരിക്കും...........
ഓരോ ദിവസവും തന്നെ സ്നേഹിച്ചും തന്നെ മനസ്സിലാക്കിയും കൂടെ കൂടുന്ന ഈ മനുഷ്യനെ .................!!
അതെ പുഞ്ചിരിയോടെ അവള് ഓർത്തു...........................

അതെ പുഞ്ചിരിയോടെ അവള് നിദ്രയെ കൂട്ട് പിടിച്ചു......................❤️



(തുടരും)


മേഘ രാജീവൻ ✍️

 

 

*പ്രണയം* - 21

*പ്രണയം* - 21

4.6
7803

പാർട്ട് 21 രാവിലെ തന്നെ സചൂ എഴുനേറ്റു.... സോഫയിൽ കിടന്നു ഉറങ്ങുന്ന ഉണ്ണിയെ തന്നെ അവള് ഇമ ചിമ്മാതെ നോക്കി നിന്നു....... എങ്ങനെ പറയും ഇങ്ങേരോട് എൻ്റെ പ്രണയം...ആൾ കേൾക്കാൻ കൊതിക്കുന്നുണ്ട് ആകുമോ അതോ....ഇല്ലയോ...........(അവനെ തന്നെ നോക്കി കൊണ്ടവൾ മനസ്സിൽ ഓർത്തു....) എന്താ സച്ചുവെ ഇങ്ങനെ കിളി പാറിയ പോലെ നോക്കണേ...... മ്മ് അവൻ പുരികം ഉയർത്തി താഴ്ത്തി അവളോട് ചോദിച്ചു....... ശെടാ....ഇത് എപ്പോ എഴുനേറ്റു....നാണം കെട്ടു എന്ന് തോന്നുന്നു....🥴 എന്താ ടി മരംകേരി നിന്ന്  പിറുപിറുകുന്നെ .......!! ഞാൻ മരം കേരുന്നത് നിങൾ എപ്പോഴാടോ മനുഷ്യ കണ്ടത്.......... നിൻ്റെ സ്വഭാവം വച്ച് ഞാൻ ഒന്ന് വിളിച്ചത് ആണ്...എ