മാണിക്യശേരി മനയിലേക്കോ? ആരാ അവിടുത്തെ?
"അവിടുത്തെ ദേവപ്രതാപ വർമ്മയുടെ മകൻ ആണ് 'അനന്ദ് ദേവ് പ്രതാപ് വർമ്മ '.
"ആഹാ അപ്പോ മാണിക്യശ്ശേരിയിലെ കൊച്ചു തമ്പുരാൻ അന്നാലേ "
"അങ്ങനെയും പറയാം ഞാൻ ചെറുപ്പത്തിൽ വന്നതാണ് ഇവിടെ പിന്നീട് വരാൻ സാധിച്ചിട്ടില്ല. ഇന്നി ഇപ്പോ കുറച്ചു നാൾ കാണും "
"ഓരോന്നിനും അതിന്റെതായ സമയം ഉണ്ടലോ. വരണ്ടപ്പോൾ വന്നാലേ പറ്റു." അയാൾ പലതും മനസ്സിൽ കണക്കുകുട്ടി കൊണ്ട് പറഞ്ഞു.
"വരു അനന്ദ് വിശ്രമിക്കാൻ ഉള്ള മുറി മുകളിൽ ആണ്" അനന്ദ് അയാളോടൊപ്പം മുകളിലേക്കു നടനു. നല്ല യാത്ര ഷീണം ഉള്ളതുകൊണ്ട് അനന്ദ് പെട്ടന്നു തന്നെ ഉറങ്ങി.
രാത്രിയുടെ മൂന്നാംയാമത്തിൽ അനന്ദ് ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നു. ആരുടെയോ മായവലയത്തിൽ അകപ്പെടപോലെ അവൻ മുറിയിൽ നിന്നും ഇറങ്ങി നടന്നു.ആ നാലുകെട്ടിലെ ഇരുണ്ട ഇടനായിയിലൂടെ അവൻ ഒരു അറയുടെ മുന്നിൽ എത്തി. ആരുടെയോ ഉൾപ്രേരണ പോലെ അവൻ ആ അറ വാതിൽ തുറന്നു കയറി. ദിഗംന്ധം പൊട്ടും ഇടിമുയകത്തോടൊപ്പം അവന്റെ മുന്നിൽ ഒരു ചെപ്പ് പ്രകാശിച്ചു പതിയെ ആ വെളിച്ചം അവനിലേക്കു അടുത്ത് ലയിച്ചു ചേർന്നു. അനന്ദ് പെട്ടന്നു മോഹലസ്യപെടു.
പതിയെ പ്രകൃതിയുടെ രൗദ്ര ഭാവം മാറി. മേല്ലൂർ മനയിലെ പൂജമുറിയിൽ ഇരുന്നു മേഖനാഥൻ നമ്പൂതിരി ഇതെലാം തന്റെ അകകണ്ണിൽ കാണുന്നുണ്ടാരുന്നു.
ഇല്ല ഭൈരവ നിന്റെ പദ്ധതികൾ ഒന്നും നടക്കില്ല. മാണിക്യശേരിയിലെ ആരെയും നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിന്റെ ശിക്ഷ വിധിക്കാൻ അവകാശപ്പെട്ടവൻ എത്തി ചേർന്നിരിക്കുന്നു.ചെയ്‌ത പാപങ്ങളുടെ ശിക്ഷ സ്വികരിക്കാൻ തയാറായിക്കോളൂ ഭൈരവ.
_______________________________________
അലാറം കേട്ടാണ് ശിവ കണ്ണ് തുറന്നത്. അപ്പോഴാണ് താൻ ഇന്നലെ ജനാലക് അരികിലെ മേശമേൽ ഇരുന്നാണ് ഉറങ്ങിയതെന്നു അവൾക് മനസിലായെ. അവൾക് ഇന്നലെ കണ്ട സ്വപ്നം ഓർത്തു എടുക്കാൻ ശ്രെമിച്ചു ചില അവ്യക്തമായ ദൃശ്യങ്ങൾ മാത്രമേ അവളുടെ ഓർമയിൽ വന്നോളൂ.ശിവ തല ഒന്നു കുടങ്ങു കുളിക്കാൻ കേറി.കുളികയിഞ്ഞിറങ്ങിയ ശിവ ലക്ഷ്മിയമ്മ അവൾക്കായി മേടിച്ചു വെച്ച മയിൽപീലി പച്ച ദാവണി എടുത്ത് ഉടുത്തു. വലിട്ടുകണ്ണെഴുതി ഒരു കരുതപ്പൊട്ടും കുത്തി ശിവ തായേക് ചെന്നു.
"അമ്മായി "
ബ്രേക്ക്‌ഫാസ്റ്റ് തയാറാകുന്ന ലക്ഷ്മിയുടെ അടുത്തേക് വന്നുകൊണ്ട് ശിവ വിളിച്ചു.
"ആഹാ മോൾ നേരത്തെ ഉണർന്നോ. കുറച്ചു നേരം കുടി കിടക്കാരുനിലെ യാത്രഷീണം കണിലെ. ദാവണി ഓകെ ഉടുത്തപ്പോൾ തനി നാടൻ കുട്ടി ആയാലോ. സുന്ദരി ആയിട്ടുണ്ട് "
"ഇല്ല അമ്മായി ഞാൻ എന്നും ഈ നേരത്ത് എണിക്കും. പിന്നെ എന്റെ അമ്മായിയുടെ സെലെക്ഷൻ അല്ലെ പിന്നെങ്ങനെ സുന്ദരി ആകാതിരിക്കും "
"അല്ലേലും പെൺകുട്ടികൾ നേരത്തെ എണീറ്റു കുളിച്ചു ശുദ്ധി ആകുന്നതാ ഐശ്വര്യം. എവിടാ ആ മടിച്ചി പാറു "
"അവൾ ഇപ്പോഴും ഉറക്കമാ. അമ്മായി ഒറ്റക്കാണോ ജോലി ഓകെ ചെയുന്നെ "
"ഇവിടെ എനിക്കുള ജോലി മാത്രെ ഒള്ളു. പിന്നെ പറമ്പിലും മറ്റും മൂന്ന് നാലു പണികാർ ഉണ്ട്.ഇന്നാ മോളെ ചായ "അവിപറക്കുന്ന ചായ ശിവയുടെ കൈയിൽ കൊടുത്തുകൊണ്ട് ലക്ഷ്മി പറഞ്ഞു.
ശിവ പതിയെ അടുക്കളവാതിൽ വഴി പുറത്തിറങ്ങി.പുല്ലരി മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രകൃതിക് ഒരു പ്രതേക സൗന്ദര്യം ഉള്ളപോലെ ശിവക് തോന്നി. തലേനത്തെ മഴയുടെ ബാക്കി എന്നാ പോലെ മുറ്റതും തൊടിയിലും അവിടിവിടായി വെള്ളം കെട്ടികിടക്കുനുടാരുന്നു . ശിവ മെല്ലെ മുറ്റത്തേക് ഇറങ്ങി. അവൾ ആ വിശാലമായ മന്ന ചുറ്റി കണ്ടു. പഴമയുടെ പ്രൗടി വിളിച്ചോതുന്ന ഏടുകെട്ട്.അപ്പോഴാണ് അവൾ സർപ്പകാവിലേക്കുള്ള പടികൾ കാണുന്നത്. എന്തോ തനെ അവിടെക് ആകർഷിക്കുന്നതായി അവൾക് തോന്നി. ശിവ സർപ്പകാവ് ലക്ഷമാക്കി നടന്നു. അവളുടെ കാൽ കാവിലെ പടികളിൽ പദ്ധിച്ചപ്പോൾ കവിനുള്ളിൽ കാറ്റ് അഞ്ഞടിച്ചു.അവളുടെ പിന്നിലായി കരിയിലകൾ കുമിഞ്ഞുകൂടി അതിൽ നിന്നും ഒരു സ്ത്രീ രൂപം പ്രത്യക്ഷമായി. കുർത്ത പല്ലും നഗവും ദ്രവിച്ച ശരീരവും ഉള്ള ആ സത്വo പകയെറിയുന്ന കണ്ണുകളോടെ ശിവയെ നോക്കി. അതിന്റെ കണ്ണുകളിൽ നിന്നു ചോര ഒഴുകി ഇറങ്ങി. പനകുല പോലെത്ത മുടി കാറ്റിൽ പാറി പറന്നു.ഇതൊന്നും അറിയാതെ ശിവ കാവിനുളിലേക് തനെ നോക്കി നിൽക്കുകയാരുന്നു. ആ രൂപം ശിവക് നേരത്തെ അതിന്റെ ദ്രവിച്ചയുകിയ കൈകൾ കൊണ്ടുവന്നു. പെട്ടന്നു ശിവയുടെ കഴുത്തിലെ മാലയിൽ കൊരുത്ത രുദ്രാക്ഷം പ്രകാശിച്ചു. രുദ്രാക്ഷത്തിൽ നിന്നു വന്ന പ്രകാശം ആ രൂപത്തിന് മേൽ പതിച്ചു. പോള്ളിപിടഞ്ഞുകൊണ്ട് ആ സത്വo ദൂരേക്കു തെറിച്ചുവീണു മണ്ണിൽ ലയിച്ചു.
"മോളെ ശിവ എന്റെടുക്കുവാ അവിടെ " കാവിലെക് കയറാൻ ഒരുങ്ങിയ ശിവയുടെ അടുത്തെക് വന്നു കൊണ്ട് കേശവ വർമ്മ ചോദിച്ചു.
"ഒന്നുമില്ല മുത്തശ്ശ ഞാൻ ഈ കാവും പരിസരവും ഓകെ നോക്കി കാണുവാരുന്നു എന്ത് ഭംഗിയാ ഇവിടൊക്കെ എന്തോ എന്നെ ഇവിടേക്ക് ആകർഷിക്കുന്ന പോലെ . ഇത്രേം വർഷം ഞാൻ ഇതൊക്കെ മിസ്സ് ചെയ്‌തലോ "
ശിവ അത് പറഞ്ഞപ്പോൾ അയാളുടെ നെഞ്ചിൽ ഒരു വെളിടി വെട്ടി ഉള്ളിൽ നിറഞ്ഞ ഭയം പുറത്തു കാണിക്കാത്തെ അയാൾ പറഞ്ഞു
"ഇന്നി എന്റെ കുട്ടി ഇവിടെ തന്നെ ഉണ്ടാലോ.പിന്നെ മോളെ കാവിന്റെ അടുത്തേക് മാത്രം മോൾ വരണ്ട. ഇവിടേക്ക് ഇപ്പോ ആർക്കും പ്രവേശനം ഇല്ല. "
"അതെന്താ മുത്തശ്ശ "
"അതൊക്കെ പിന്നീട് മുത്തശ്ശൻ പറഞ്ഞുതരം മോളെ ഇപ്പോ അകത്തേക്കു ചെല്ല് "
"ആ ശിവ നീ ഇവിടെ നില്കുവാനോ എവിടേലാം അന്വേഷിച്ചു "അവിടേക്കു വന്നുകൊണ്ട് ദച്ചു പറഞ്ഞു.
"ആ നീ എണീറ്റൊ ഞാൻ ചുമ്മാ ഇവിടൊക്കെ ഒന്നും കാണുവാരുന്നു
"
" നീ ഇങ്ങോട്ട് വന്നേ ദേ അമ്മ അവിടെ തിരക്കുന്നുണ്ട് നിന്നെ "
"എന്നാ വാ പോകാം "
ശിവയും ദച്ചുവും പോകുന്നത് നോക്കി ഇല്ലഞ്ഞി മരക്കൊമ്പിൽ നിനൊരു കടവാവൽ കാവിനുള്ളിലേക് പറന്നു പോയി അതിന്റെ കണ്ണുകൾക്ക് രക്തവർണം ആരുന്നു.
_______________________________________
മുഖത്തേക് തീക്ഷണമായ സൂര്യപ്രകാശം ഏറ്റപ്പോൾ ആണ് ആനന്ദ് കണ്ണ് തുറന്നത്. അവനു തല പൊട്ടിപോളിയുന്ന പോലെ തോന്നി. കുറച്ചു നേരം കണ്ണടച്ച് ഇരുന്നതിനു ശേഷം അവൻ മേലെ എഴുനേതു. എന്നാൽ തന്റെ മുന്നിൽ കണ്ട കാഴ്ച അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്നലെ തന്റെ മുന്നിൽ എല്ലാ പ്രൗടിയോടെയും നിന്ന ആ നാലുകെട്ടിന്റെ അകത്തളം ജീർണിച്ചു പൊട്ടിപോളിഞ്ഞ അവസ്ഥയിൽ. മാറാലയും പൊടിയും പിടിച്ച ആ നാലുകെട്ടിൽ വർഷങ്ങൾ ആയി ആൾതാമസം ഇല്ലെന്നു ഒറ്റ നോട്ടത്തിൽ തനെ മനസിലാകും. അനന്ദ്ന് തലകറങ്ങുന്ന പോലെ തോന്നി. അഗരണമായ ഭയം ആവന്നെ വന്നു മുടി.
"എന്താഇതു സത്യമോ മിത്യയോ.ഞാൻ എങ്ങനെ ഇവിടെ എത്തി "അനന്ദ് ചുറ്റും ആരെയോ തിരഞ്ഞു.
ഇന്നലെ ഞാൻ കണ്ട ആ ആള് എവിടെ. ഇവിടൊക്കെ ഇത്ര പെട്ടന്നു ഇതെങ്ങനെ മാറി. ഓ ഗോഡ് ഒന്നും ഓർമ വരുന്നില്ല.എത്രെയും പെട്ടന്നു ഇവിടെ നിന്നു എനിക്ക് പുറത്ത് കടക്കണം"
അനന്ദ് അവന്റെ ബാഗും എടുത്ത് പുറത്തു കടന്നു. അവൻ അവന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ ആയില തന്റെ മുന്നിൽ തലഉയർത്തി നിന്ന നാലുകെട്ടാണ് ഇന്നു ഈ പൊട്ടി പൊലിഞ്ഞു കിടക്കുന്നേനു അവനു വിശ്വാസം വന്നില്ല. ആ നാലുകെട്ടിന്റെ പടിപുരയിൽ കൊതിവെച്ച പേര് അവൻ വായിച്ചു.
"കാട്ടൂർ മന്ന "
അവനു തല പൊട്ടിപിള്ളേർക്കുന്ന പോലെ തോന്നി. അവൻ പെട്ടന്നു തന്നെ ആ മനയുടെ അതിർത്തികടന്നു. പെട്ടന്നു ആ മനയിലെ തെക്കേ അറവാതിൽ തുറന്നു ഇരുട്ടിൽ നിന്നു വെളിച്ചത്തേക്കു ഒരു രൂപം നടന്നു വന്നു.
"നീ ഇപ്പോ പൊക്കൊളു അനന്ദ് എന്നാൽ ഉടനെ നീ ഇവിടേക്ക് തിരിച്ചു വരും വരുത്തും ഞാൻ.
മാണിക്യശ്ശേരിയിലെ ശിവഗംഗ തമ്പുരാട്ടിക് ഈ ഭൈരവനിൽ നിന്നു ഇന്നി ഒരു മോചനം ഇല്ല അവൻ വന്നു ഈ ഭൈരവനു നിനക്കെതിരെ ഉള്ള ആയുധം മാണിക്യശ്ശേരിയിലെ തന്നെ ചോര.
"അനന്ദ് പ്രതാപ് വർമ്മ "
ഹഹഹഹഹ.....
തുടരും....
അനന്ദ് വില്ലനോ നായകനോ?😜 വഴിയെ അറിയാം.
ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ ഒപ്പം എനിക്ക് വേണ്ടി രണ്ട് വാക്ക്.
സൂര്യ ❤