അകത്തേക്ക് കയറി വന്നവനെ കണ്ട് തനു ഒരു സംശയത്തോടെ അവനെ നോക്കി... അവൻ ആദ്യം തനുവിനെ ശ്രദ്ധിച്ചില്ലായിരുന്നു... പിന്നീടാണ് അവൻ തനുവിനെ കണ്ടത്.. അവളെ കണ്ടപ്പോൾ അവൻ അവളെ നോക്കി ഒന്നിളിച്ചു ...
" അത്.. സോറി.. കണ്ടില്ലായിരുന്നു... "
അവൻ തനുവിനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു മെല്ലെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി..
തനു ഒന്ന് ആമിയെ നോക്കി.. ആമിയും അവൾക്ക് ഒന്ന് ഇളിച്ച് കൊടുത്തു..
" ഏയ്.. ഒന്ന് നിന്നേ.. താൻ ആമിയെ കാണാൻ വന്നതല്ലേ... പിന്നെ എന്തിനാ തിരിച്ചു പോകുന്നത്.. "
അവനെ പിന്നിൽ നിന്ന് വിളിച്ചു കൊണ്ട് തനു ചോദിച്ചു...
" അത് ഒന്നും ഇല്ല... ഞാൻ ആമിക്ക് ആക്സിഡന്റ്.. പറ്റിയതറിഞ്ഞ് കാണാൻ വന്നതാ... അപ്പൊ പെട്ടന്ന്.. .അല്ല അറിയാത്ത ആളെ കണ്ടപ്പോ... "
അവൻ തപ്പി തടഞ്ഞു പറഞ്ഞു... ആമി ആണേൽ എന്തോന്നടെ എന്ന ഭാവത്തിൽ അവനെ നോക്കി...
"ഹ്മ്... അല്ല തനിക്ക് എന്തിനാ ഇവൾടെ ബ്രോനെ പേടി... "
കുറച്ച് മുന്നേ ഉള്ള അവന്റെ സംസാരം ഓർത്ത് അവൾ അവനോട് ചോദിച്ചു.. അവൾടെ ആ ചോദ്യത്തിൽ അവൾടെ മനസ്സിൽ തെളിഞ്ഞ ആ ചോദ്യം കൂടെ കലർന്നിരുന്നു..
'ഇനി അവനോണോ ആമി പറഞ്ഞ ആ പയ്യൻ... അവൾ സ്നേഹിക്കുന്നു എന്ന് പറഞ്ഞവൻ..'
എന്ന ചോദ്യം മനസ്സിൽ വിരിഞ്ഞിരുന്നു...
" ഹി.. അത് ഇവൾടെ ബ്രോ പറയുന്നത് ഞാനാണ് ഇവളെ ഇങ്ങനെ ചീത്ത ആക്കുന്നത് എന്നാ.. "
" അല്ല ഇവൾടെ ആരാ താൻ.. "
" ഞാനിവൾടെ കൂടെ ജോലി ചെയ്യുന്നത്... ജേർണലിസം പഠിക്കുമ്പോഴേ ഒന്നിച്ചുള്ളതാ.. ബസ്റ്റ് ഫ്രൻസ്... അതോണ്ട് തന്നെ ഇവൾടെ ബ്രോനെ ഇത്തിരി പേടിയാ.. വേറൊന്നും കൊണ്ടല്ലാ ഇവൾടെ ബ്രോക്ക് ഇവൾടെ ഈ ജോലി തീരെ ഇഷ്ടമല്ലാ.. അതോണ്ട് ഇവളെ ഈ ജോലിന്ന് ഒഴിവാകാൻ പറഞ്ഞ് നടക്കാണ്...
എന്നെ കണ്ടാൽ അപ്പോ തുടങ്ങും ഉപദേശം... അതോണ്ട് തന്നെ പുള്ളീനെ എനിക്ക് ചെറുതായി പേടിയാ... "
അവൻ പറഞ്ഞു നിർത്തി.. അതിന് തനു ഒന്ന് പുഞ്ചിരിച്ചു..
" ആമി... ഇത് ആരോ മനപൂർവം ചെയ്ത ആക്സിഡന്റാ.. അതോണ്ട് പോലീസിൽ കംബ്ലേന്റ് കൊടുക്കാം.. ഹാ.. ഇവടുത്തെ സ്റ്റേഷൻ DYSP ആഷിഖ് സാർ ആണ്.. "
" ഹാ എനിക്കറിയാം.. "ആമി
" ഓ... എന്ന ഞാൻ ചെന്ന് പരാതി കൊടുക്കാം.. ".
" ഈ പ്രായത്തിലും നീയെനിക്ക് അടി വാങ്ങി തരും എന്ന് എന്തേലും ശബദം ചെയ്തിട്ടുണ്ടോ.. ആ.. പിന്നെ ആഷിനെ ഞാൻ കണ്ടിരുന്നു.. കാക്കു ആ പറഞ്ഞെ കേസോന്നും വേണ്ട എന്ന്... "
ആമി അവനെ നോക്കി ദയനീയതയും ഒക്കെ കൂടി ചോദിച്ചു...
" ഹി.. ഞാൻ തല്ലൊന്ന് വാങ്ങി തരൂലാ എന്ന് പറയും എന്ന് നീ കരുതേണ്ടാ.. നിന്റെ കയ്യിലിരിപ്പ് കൊണ്ട് നിനക്ക് അടി കിട്ടിയ എന്റെ കുഴപ്പം ആണോ.. ഹാ.. എന്ന ഞാൻ ഇറങ്ങാടാ... നിനക്ക് കൂടുതൽ ഒന്നും പറ്റീലല്ലോ.. അതന്നെ ഭാഗ്യം... എന്ന ഞാൻ ഇറങ്ങാ..
ആ ആമി.. ആ വീഡിയോ.. "
അവൻ പോകാൻ ഒരുങ്ങി പിന്നീട് എന്തോ ഓർത്ത പോലെ ആമിയുടെ നേരെ തിരിഞ്ഞു ചോദിച്ചു..
" അതെന്റെ ഫോണിലാടാ.. അതാണേൽ കാക്കൂന്റെ കയ്യിലും.. "
" മുത്തേ ചതിക്കല്ലെ.. "
" നീ ചെന്ന് കാക്കൂനോട് എന്റെ ഫോൺ വേണം എന്ന് പറഞ്ഞ് വാങ്ങിക്കോ... ഞാൻ ഫോണിന് ചോദിച്ചപ്പൊ കുറേ വഴക്ക് കേട്ടു.. എറിഞ്ഞ് പൊട്ടിക്കാഞ്ഞത് എന്തോ ഭാഗ്യം.. "
ആമി നിശ്വസിച്ച് കൊണ്ട് പറഞ്ഞു..
ഇന്നലെ രാവിലെ നടന്ന ഒരു ഇന്റർവ്യൂ ആമിയുടെ ഫോണിലാണ് റെക്കോർഡ് ചെയ്തത്.. ആ വീഡിയോ ടെ കാര്യം ആണ് ഇവിരുടെ ചർച്ച...
" എന്റെ പൊന്നാമി... "
" പൊന്നാമി അല്ല ആമി... "
" ദേ.. സീര്യസ് ആയി കാര്യം പറയുമ്പൊഴ നിന്റെ തമാശ... ആ വീഡിയോ കിട്ടിയില്ല എങ്കിൽ ബോസിന്റെ കയ്യിൽ നിന്ന് ഞാൻ കണക്കിന് വാങ്ങേണ്ടി വരും.. പ്ലീസ് ഡാ... "
" ആമി.. "
ഇവരുടെ സംസാരം കേ നിന്ന തനു ആമിയെ വിളിച്ചു..
" ആഷിയോട് ഞാൻ അമനോട് സംസാരിച്ചു ഫോൺ വാങ്ങി തരാൻ പറയാം... "
തനു അവരെ രണ്ട് പേരേയും നോക്കി പറഞ്ഞു...
" താങ്ക്യൂ ഇത്തൂ... "
ആമി സന്തോഷത്തോടെ തനുവിനെ നോക്കി പറഞ്ഞു...
അതിന് തനുവും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...
അവൻ അപ്പോൾ തനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവിടെ നിന്ന് പിന്നെ വരാം,,, എന്ന് പറഞ്ഞ് പോയി...
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
" ആഷി... ആഷി... "
രാവിലെ തന്നെ ലാമി വന്ന് വാതില് പൊളിക്കും വിധം മുട്ടിയപ്പൊ തന്നെ ചെന്ന് വാതില് തുറന്ന് അവൾക്ക് ഒന്ന് ഇളിച്ച് കൊടുത്തു...
" എന്തെടുക്കുവായിരുന്നെടാ... "
" ഉറങ്ങി പോയി ഡി... സോറി.. ഹാ നീ ചെന്ന് രണ്ട് കപ്പ് ചായ ഇട്.. അമി എഴുന്നോറ്റൊ എന്ന് നോക്കട്ടെ... "
" ഹാ.. മോളെവിടെ... "
"അവള് എന്റെ ഫോണും കൊണ്ട് കളിക്കുന്ന കണ്ടിരുന്നു... "
അതിനും ലാമി അവനെ ഒന്ന് നോക്കി അടുക്കളയിലേക്ക് വിട്ടു...
കോഫി ഇട്ട് രണ്ട് കപ്പിലാക്കി ഡേബിളിൽ കൊണ്ട് വെച്ചു..
" ആഷി.. ദേ കോഫി ഡേബിളിൽ ഉണ്ട്.. "
അവൾ വിളിച്ചു പറഞ്ഞ് വീണ്ടും അടുക്കളയിലേക്ക് ചെന്നു...
ദോശ മാവ് ഇന്നലത്തെ ബാക്കി ഫ്രിഡ്ജിൽ ഉണ്ടായിരുന്നു അതും എടുത്ത് ദോശയും ചുട്ട് കറിയും ആക്കി...
എന്നിട്ട് നേരെ മോളെ നോക്കാൻ പോയി... അപ്പോ ദേ ബെഡിൽ വിശാലമായി ഇരുന്ന് ഫോണിൽ കാത്തു കാണുന്നു..
" ആഹാ.. ഇവിടെ ഇരിക്കാണല്ലേ.. കള്ളി.. ലാമിമ്മ പിണക്കാട്ടോ... "
ലാമി അകത്തേക്ക് കേറി മോളോട് ചുണ്ട് കുർപ്പിച്ച് പറഞ്ഞു... മോള് ചില ടൈം ലാമിയെ ലാമിമ്മ എന്ന വിളിക്ക ചില ടൈം ആന്റി എന്നും.. ചുരുക്കി പറഞ്ഞ ലാമിയെ കുഞ്ഞ് എന്താ വിളിക്കാ എന്ന് എടുത്ത് പറയാൻ ഏതാ പറയാ എന്ന് അറീലാന്ന്...😂
" ഡീ .. കുറുമ്പി.. "
" ലാമിമ്മ ന്നോട് മിന്റൂലല്ലാ... "
അവൾ ചുണ്ട് കൂർപ്പിച്ച് പറഞ്ഞു..
" അച്ചോടാ... എന്റെ വാവൂസിന് സങ്കടായോ.. വാ.. ഐശ് എന്താ കാണൂന്നെ.. ഹൈ.. കാത്തു..
വാ പാട്ട് പാടിയെ.. ആര് പറഞ്ഞു... പറ.. ആര് പറഞ്ഞു... "
മോളെ നോക്കി ഓള് ചിരിച്ചോണ്ട് പറഞ്ഞു.. കുഞ്ഞും ചിരിച്ചോണ്ട് ഓളെ ചേർത്ത് പിടിച്ചു...
" മാവൂ... "
ലാമി പാടിയതിന് പിന്നാലെ മോളെ പറഞ്ഞു.. അപ്പോ തന്നെ ലാമി മോളെ വയറിൽ ഇക്കിളി ആക്കി...
എന്നിട്ട് മോളെ പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു...
" വാ.. പാപ്പം തിന്നാലോ.. വാവൂസ് നല്ല മോളായി പാപ്പം തിന്നാൻ പോവാണേ... "
ലാമി മോളേം എടുത്ത് ഹാളിലേക്ക് നടന്നു...
ആഷിയും അമനും അവിടെ ഉണ്ടായിരുന്നു... ലാമി അമന് ഒന്ന് ചിരിച്ചു കൊടുത്ത് മോളേം കൊണ്ട് അടുക്കളയിലേക്ക് ചെന്ന്..
* * * * * * * * *
ആഷിക്കും അമനും ഫുഡ് എടുത്ത് കൊടുത്ത് മോൾക്കും കൊടുത്ത് ശാരദേച്ചി വന്നപ്പൊൾ മോളെ ചേച്ചീടെ കൂടെ ആക്കി...
ശാരദേച്ചി മോളെ നോക്കാൻ വരുന്ന ചേച്ചിയാണ്.. അവരൊക്കെ ജോലിക്ക് പോയാൽ മോളെ നോക്കാൻ വരുന്നത് ചേച്ചിയാണ്... അവരുടെ ഫ്ലാറ്റിന്റെ താഴെ തന്നെ ആണ് ശാരദേച്ചിയും താമസിക്കുന്നത്...
ലാമി മോളെ ചേച്ചീടെ അടുത്ത് ആക്കി ആനിയുടേയും മാളുവിനേയും കൂട്ടി ഹോസ്പിറ്റലിലേക്ക് വിട്ടു..
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
" ഹാ.. ആമി... ഇതാ ഈ ഗുളിക കഴിക്കാനുണ്ട് ഇപ്പൊ.. "
തനു ആമിയുടെ അടുത്തേക്ക് ചെന്ന് അവൾക്ക് നേരെ ഗുളിക നീട്ടി...
അതിന് ആമി ഒന്ന് ദയനീയമായി തനുവിനെ നോക്കി..
അപ്പോഴ അമൻ കയറി വന്നത്..
തനു അവനെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു ആമിയോട് കഴിക്കണം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി..
* * * * * * * * *
" കാക്കു.. ഇത്തൂസ് എന്തേ കാക്കൂനെ കാണുമ്പൊ എന്തോ അപവാദം ചെയ്തത് പോലെ പോകുന്നത്... "
തനു പോകുന്നത് നോക്കി നിന്ന അമനെ നോക്കി ആമി ചോദിച്ചു...
അപ്പോ അവന്റെ മനസ്സിലേക്ക് രാത്രി കണ്ട ആൽബം മനസിലേക്ക് വന്നു..
" എനിക്കെങ്ങനെ അറിയാനാ.. നീ തന്നെ പോയി ചോദിച്ച് നോക്ക്.. "
അവൻ ദേശ്യത്തോടെ പറഞ്ഞു പുറത്തേക്ക് പോയി...
അതിനിപ്പൊ ഞാനെന്താ ചോദിച്ചെ എന്ന ഭാവത്തിൽ ആമിയും...
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
തനു നേരെ അവളുടെ കാബിനിലേക്ക് നടന്നു...
" ഹാ.. തനു.. നീ വീട്ടിലേക്ക് ചെന്ന് മാറ്റിയിട്ട് വന്നോ... "
" ഹാ.. ഡാ.. "
ലാമി തനുവിന്റെ അടുത്ത് വന്ന് പറഞ്ഞപ്പോൾ അതിന് ശെരിയെശ്ന അർത്ഥത്തിൽ തലയാട്ടി...
" ഹാ.. ലാമി നീ ഒന്ന് ആമിയെ ശ്രദ്ധിക്കണേ... ഹാ.. ഞാൻ പെട്ടെന്ന് വരും.. ഇപ്പൊ എത്ര ആയി.. ഓഹ്.. 11 കഴിഞ്ഞു.. എന്ന ഞാൻ ഇറങ്ങാ... 1 മണി ആകുമ്പൊ പേഷ്യൻസ് ഉള്ളതാ... "
തനു അവൾടെ ബാഗും എടുത്ത് ലാമിയോടായി പറഞ്ഞു...
റിസപ്ഷനിലേക്ക് ചെന്ന്..
" അതേ.. ആന്സി.. എന്റെ കാണിക്കാൻ വരുന്നവോര് ഞാൻ 1മണിക്ക് ശേഷമേ ഉള്ളു എന്ന് പറയാണേ... ഞാൻ പോയീടാ... ഹാ.. ഡാ.. ഒന്ന് എന്റെ കാബിൻ ലോക്ക് ചെയ്യണേ.. "
തനു അവിടെ റിസപ്ഷനിലുള്ള പെണ്ണിനോട് അതും പറഞ്ഞ് ഓട്ടോ പിടിച്ച് ഫ്ലാറ്റിലേക്ക് വിട്ടു...
💙💜💙
ഫ്ലാറ്റിലെത്തിയപ്പൊ മോൾ ഉണ്ട് ശാരദേച്ചിയുടെ കൂടെ കളിയിലായിരുന്നു... അവളെ നോക്കി ഒന്ന് ചിരിച്ച് ഫ്രഷായി കുറച്ച് നേരം കിടന്നു... ചേച്ചിയോടെ പോയിക്കൊ കുറച്ച് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് പറഞ്ഞയച്ചിരുന്നു.. മൊളം കൂട്ടി അവൾടെ കൂടെ കുറച്ച് നേരം കിടന്നു...
" മമ്മാ... മമ്മാ... "
" ഹ്മ്.. "
" നാനും ബരും മമ്മാന്റൂട... ന്ച്ച് ആമിന്റീനെ കാനനം... "
(ഞാനും വരും മമ്മയുടെ കൂടെ എനിക്ക് ആമി ആന്റിയെ കാണണം.. )
മോള് പറഞ്ഞതിന് തനു മോളെ ഒന്ന് നോക്കി..
" അങ്ങനെ വാവൂച്ചിന് ഹോസ്പിറ്റലിൽ വന്നൂടല്ലോ.. മമ്മനെ അവിടുത്തെ ഡോക്ടർ വഴക്ക് പറയും മോളെ കൂട്ടിയാൽ.. "
" നാന് മമ്മാന്റെ കൂത ബന്നതാന്ന് പരയന്റാ... നാന് ആമീന്റീനെ കൂത ബന്നതാന്ന് പരഞ്ഞാ മതി.. "
"അമ്പടീ... എന്നിട്ട് വേണം നിന്റെ മാമൻ വഴക്ക് പറയാൻ... "
" മമ്മാ.. നമ്മക്ക് ആമീന്റീനോത് ഈത നിക്കാൻ ബരാൻ പതയാ.. അക്ക് ആമിന്റീനെ ഇച്ചായി... "
(നമുക്ക് ആമി ആന്റിയോട് ഇവിടെ നിക്കാൻ വരാൻ പറയാം.. എനിക്ക് ആമി ആന്റിയെ ഇഷ്ടായി..)
" ആന്നോ.. എന്ന നിന്റെ മാമനോട് ആമിയെ കെട്ടി കൊണ്ട് വരാൻ പറയാം... "
തനു മോളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു...
" ഞാ പതയും.. ആമീന്റീനെ മാമനോട് കെത്താൻ... "
" നീ പറഞ്ഞ ഓൻ പതയോ നോക്കാ.. ഇപ്പൊ മമ്മന്റെ മോള് ഉറങ്ങ്.. . മമ്മ പോവാണെ.. ആമി ആന്റീനെ കാണാൻ നാളെ പോവാവേ... വാ.. അമ്മൂമ്മന്റെ വീട്ടിൽ ആക്കാം.. "
തനു ഡ്രസ്സും മാറ്റി ബാഗും എടുത്ത് മോളെയും എടുത്ത് വാതില് ലോക്ക് ചെയ്ത് ഇറങ്ങി... പോകുന്ന വഴി മോളെ ചേച്ചിയുടെ അടുത്ത് ആക്കി..
* * * * * * * * * * *
" ഹാ.. തനു നീ എത്തിയോ.. മോള് ഉറങ്ങിയിരുന്നൊ... "
" ഇല്ലഡി... ഉറങ്ങാൻ കിടത്തിയപ്പൊ ഓരോന്ന് പറഞ്ഞ് ചൊറയാക്കി... ചേച്ചീടെ വീട്ടിൽ ആക്കീട്ടാ വന്നെ... "
"ഹാ.. ആ തനു.. നീ വന്നാൽ ആമിയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു... "
തനു ഹോസ്പിറ്റലിൽ എത്തി പേഷ്യൻസിനെ നോക്കി നിക്കുമ്പൊ ആണ് ലാമി വന്നത്...
" ഹാ.. ഇനി ഒരാൾ കൂടെ ഉണ്ട്.. അതൂടെ കഴിഞ്ഞ് പോകാം.. "
തനു ലാമിയോടായി പറഞ്ഞു...
* * * * * * * * * *
" അതേ ഇത്തൂസെ.. ഇങ്ങനെ കിടന്ന് ബോറടിക്കുന്നു... അതും അല്ല എനിക്കിപ്പൊ പ്രോബ്ലോന്നും ഇല്ലല്ലോ..."
ആമിയുടെ സംസാരം കേട്ട് തനു അവളെ ഒന്ന് നോക്കി..
" ഹ്മ്.. അതിന്.. "
" അതിനില്ലേ.. എന്നെ ഒന്ന് ഡിസ്റ്റാർജ് ആക്കോ.. "
" ഹ്മ്.. പോക്ക് കണ്ടപ്പൊ തന്നെ തോന്നി... കാണാൻ പ്രശ്നം ഒന്നും ഇല്ലാ.. പക്ഷേ ബോഡി വീക്കാണ്... ഞാൻ പറഞ്ഞല്ലൊ മിനിമം ഒരാഴ്ച്ച കിടക്കണം... "
"എന്നെ കൊണ്ട് പറ്റില്ല ഇത്തു... പ്ലീസ്... ഇപ്പൊ തന്നെ ഇവിടെ കിടന്ന ശ്വാസം മുട്ടുന്നു.. "
ആമി പറയുന്നത് കേട്ട് തനു ഒന്ന് ചിരിച്ചു..
" ഓക്കെ.. ഞാൻ ഒന്ന് നോക്കട്ടെ... "
" നോക്കാനൊന്നും ഇല്ല... നാളെ എന്നെ ഡിസ്റ്റാർജ് ചൊയ്തോളം... "
" ഹൗ.. ആദ്യം നിന്റെ ഈ കൈ ഒക്കെ അഴിക്കട്ടെ... :
" പോ.. എന്നോട് മിണ്ടാൻ വരേണ്ടാ.. എനിക്ക് ഇവിടെ കിടന്ന് വീർപ്പ് മുട്ടുന്നു.. അത വല്ലതും കാണുന്നുണ്ടോ.. പ്ലീസ് ഇത്തൂസ്.. ഇങ്ങള് മുത്തല്ലെ.. "
ആമി പരമാവധി തനുവിനെ സോപ്പിട്ട് മുന്നിലേക്ക് നോക്കിയതും കൈ രണ്ടും പിണച്ച് കെട്ടി ദേ നിക്കുന്നു അമൻ.. അവനെ കണ്ടതും ആമി ഒന്ന് ഇളിച്ച് കൊടുത്തു.. എന്നിട്ട് ഡീസന്റായി..
" നിന്റെ ഫോൺ ശാമിൽന് കൊടുത്തു വിട്ടിട്ടുണ്ട്.. "
അത് കേട്ടതും ആമി അവനെ ഒന്ന് നോക്കി.. പുള്ളി നല്ല ഗൗരവത്തിൽ ആണ് എന്ന് കണ്ടതും പഴയ ഇരുത്തം അങ്ങ് തുടർന്നു.. ശാമിൽ കുറച്ച് മുന്നേ വന്ന ആമിയുടെ സുഹൃത്താണ്...
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
"മുത്തച്ചീ... ബാ.. അമ്മക്ക് മമ്മന്തത്ത് പോബാ... "
(മുത്തശ്ശി.. വാ.. നമ്മക്ക് മമ്മടെ അടുത്ത് പോവാ... )
ഇഷൂട്ടി ശാരദേച്ചിടെ അടുത്ത് എത്തിയപ്പൊ തൊട്പി ഇതും പറഞ്ഞ് നടപ്പാ..
"എന്റെ കൊച്ചെ.. നിന്റെ മമ്മടെ അടുത്തേക്ക് നിന്നേം കൊണ്ട് പോയ എനിക്ക് വഴക്ക് കിട്ടും... "
" മമ്മ ബദക്ക് പരയൂലാ... "
(മമ്മ വഴക്ക് പറയൂലാ...)
അവൾ വാശിയോടെ പറഞ്ഞു..
" നിന്റെ മാമൻ ഇപ്പൊ വരും.. അപ്പൊ മോള് മാമന്റെ കൂടെ പോയിക്കൊ... "
" മാന്റാ... മാമൻ കൊന്റോവൂലാ... ഇക്ക് പോനോം... "
"മോക്ക് ഇപ്പൊ എന്തിനാ മമ്മന്റെ അടുത്തേക്ക് പോകേണ്ടത്.. വിശക്കുന്നോ.. "
അതിന് ഇല്ലാന്ന് തലയാട്ടി..
" പിന്നെ എന്താ.. "
"ഇൻറ്റില്ലെ.. ആമിന്റീനെ കാനനം.. ആമിന്റീ നല്ല ആന്റിയാ.. "
അവൾ ഒരാവേശോത്തോടെ പറയുന്നത് ശാരദേച്ചി കണ്ടു... ആ കുഞ്ഞുമനസിനെ ആമി എത്ര സ്വാദീനിച്ചു എന്ന് അവൾടെ വാക്കുകളിൽ ഉണ്ടായിരുന്നു..
" മോൾടെ മാമൻ ഇപ്പൊ വരും.. അപ്പോ പോവാട്ടോ... "
അത് കേട്ടതും അവൾ ചുണ്ട് ചുളുക്കി വേണ്ടാ എന്ന് ആക്കി..
"ഇക്ക് ഇപ്പൊ പോനോ.. "
"മോളേ വാശി കാണിക്കാതെ... "
എന്നും പറഞ്ഞ് ശാരദേച്ചി മോളെ എടുത്തു...
" വാ.. ഉറങ്ങിക്കോ... "
ആ കുറുമ്പിയെ തോളിൽ തട്ടി ചേച്ചി അത് പറഞ്ഞു..
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
" ആ തനു.. നിന്റെ ഫോൺ എവിടെ.. "
" ശ്.. ഞാൻ എടുത്തില്ല.. വീട്ടിലാ ഇല്ലെ എന്ന് തോന്നുന്നു... "
" ഈയിട ആയി ഒന്നിലും ശ്രദ്ധ ഇല്ലല്ലോ... "
തനു ആമിയുടെ അടുത്ത് നിക്കുമ്പൊ ആണ് ലാമി തനുവിനോട് അതും ചോദിച്ച് വന്നത്..
" മറന്ന് പോയതാടി.. "
" ഹ്മ്.. ആ ശാരദേച്ചി വിളിച്ചിരുന്നു.. അവിടെ ബഹളം ആക്കുന്നുണ്ട് മോള് ഇവിടേക്ക് വരാൻ.. ഒരു വിധം എന്തെക്കെയൊ പറഞ്ഞ് ഉറക്കി എന്ന ചേച്ചി പറഞ്ഞത്... "
" ഇവിടേക്ക് വരാനോ.. "
"ഹ്മ്.. ആമീന്റീനെ കണണം എന്ന് പറഞ്ഞ്.. "
തനുവിനെ നോക്കി മൂളി കൊണ്ട് ആമിയെ നോക്കി ലാമി പറഞ്ഞു...
" എന്ന മോളെ ഇങ്ങ് കൂട്ടി കൊണ്ട് വന്നൂടെ.. "
" ഹാ.. എന്നിട്ട് വേണം അവൾടെ മാമന്റെ കയ്യിൽ നിന്ന് ഞങ്ങൾക്ക് കിട്ടാൻ.. "
ആമി പറഞ്ഞ് കഴിഞ്ഞതും ലാമി അവളെ നോക്കി ശാസനയോടെ പറഞ്ഞു..
" ലാമി... ആഷി വരുമ്പൊ കൂട്ടാൻ പറഞ്ഞാ മതീ.. "
എന്നും പറഞ്ഞ് തനു ആമിക്ക് നേരെ തിരിഞ്ഞു..
" ആ.. ആമി നീ ഇങ്ങനെ പറഞ്ഞത് കൊണ്ട് നാളെ ഡിസ്റ്റാർജ് ആക്കാം.. വീട്ടിൽ ചെന്നാൽ നല്ല റെസ്റ്റ് വേണം... എന്തെ ഓക്കെ ആണോ.. "
" അത് പറയാനുണ്ടോ.. അവള് നന്നായി റെസ്റ്റ് എടുക്കും.. അല്ലെ ആമി.."
തനു പറഞ്ഞത് കേട്ട് സന്തോഷത്തോടെ ആ എന്ന് പറയാൻ പോകുമ്പൊ പിന്നിൽ നിന്ന് അമൻ അതും പറഞ്ഞ് ആമിടെ അടുത്തേക്ക് വന്ന് ചോദിച്ചു...
അതിന് ഒന്ന് ഇളിച്ച് കാണിച്ചു ആമി..
പെണ്ണിന്റെ റസ്റ്റ് എന്താന്ന് നന്നായി അമന് അറിയാവുന്നതാണേ...
* * * * * * * * *
വൈകുന്നേരം ആഷിടെ കൂടെ മോള് വന്നപ്പോൾ ആമിടെ കയ്യിൽ തന്നെ ആയിരുന്നു മോള്....
*തുടരും....*
റിവ്യൂ അറിയിക്കുക..🙏