Aksharathalukal

ആദിത്യ - 1

Part 1

മംഗലം തറവാട്ടുമുറ്റത്തു ഒരു വെള്ള ഇന്നോവ കാർ ഇരച്ചു കയറി.രാധാമണി മുറ്റത്തേക്ക് പോയി നോക്കി
കാറിൽനിന്ന് അനഘ പുറത്തേക്കിറങ്ങി അനഘയെ കണ്ട് രാധാമണി മുറ്റത്തേക്ക് ഇറങ്ങി

"എത്ര സമയമായി കാത്തിരിക്കുന്നു ഇന്നലെ രാത്രിയെത്തും എന്നല്ലേ ഇന്നലെ വിളിച്ചപ്പോൾ മോള്‌ പറഞ്ഞത് "രാധ പരിഭവം പ്രകടിപ്പിച്ചു

"പിണങ്ങല്ലേ എന്റെ രാധകുട്ടീ ഞാനിങ് വന്നില്ലേ "
അനഘ ചിണുങ്ങിക്കൊണ്ട് പറഞ്ഞു എന്നിട്ട്
രാധയുടെ മുഖത്തോടു മുഖം ചേർത്തു

"അമ്മേ ഇവിടെ ഞാനൊരാള് ഉണ്ട് എന്തെ മറന്നോ "
ആകാശ് പരിഭവത്തോടെ ചോദിച്ചു

"നിനക്ക് ഫോൺ വിളിക്കാൻ കൂടി സമയമില്ലല്ലോ"
രാധ അവന്റെ തോളിൽ പിടിച്ചു തട്ടി

"അല്ല നമ്മുടെ പുലിക്കുട്ടിയെ കണ്ടില്ലല്ലോ" അനു ചോദിച്ചു

"അവനൊരു പൂച്ചക്കുട്ടിയെ പോലെ കിടന്നുറങ്ങുന്നുണ്ട് "

ആകാശും അനഘയും പരസ്പരം നോക്കിചിരിച്ചു.
അനഘ സ്റ്റെയർ കയറി അർജുന്റെ റൂമിലെത്തി
അവനെ അവൾ കുലുക്കി വിളിച്ചു

"ഹോ വന്നല്ലോ വനമാല "അർജു ചിരിച്ചുകൊണ്ട് പറഞ്ഞു

"വനമാല നിന്റെ മറ്റവൾ 😡😡😡"

"ഡീ 😡😡"

"കണ്ണുരുട്ടി പേടിപ്പിക്കേണ്ട അതിനു എന്നെ കിട്ടില്ല "
അവൾ അവന്റ കയ്യിൽ നിന്നും തെന്നിമാറി

"നിന്നെ ഞാൻ പിന്നെ എടുത്തോളാം നീ ഓർത്തുവച്ചോ "😡😡

"ഏട്ടാ, l'am sorry ദേഷ്യം വരുന്നുണ്ടോ "😔😔😔

"എന്തിനാ സങ്കടപ്പെടുന്നെ, ഇന്ന് ഞാൻ നല്ല മൂഡിൽ ആയത് നിന്റെ ഭാഗ്യം ഇല്ലേൽ എപ്പോ പൊട്ടി എന്ന് ചോദിച്ചാൽ മതി "അർജുൻ അവളെ സ്നേഹത്തോടെ പുൽകി

"😁😁😁😁"അവൾ ഇളിച്ചു

"ഒരു ഉത്തരവാദിത്തപ്പെട്ട പോലീസ് ഓഫീസർ എയ്യുന്നേൽക്കുന്ന സമയം കണ്ടില്ലേ "ആകാശ് കളിയാക്കിക്കൊണ്ടു പറഞ്ഞു

"കലിപ്പൻ മൂഡ് ഓഫാണെന്ന് കരുതി എനിക്കിട്ട് ചൊറിയാൻ വന്നാലുണ്ടല്ലോ "

"ഏ, അമ്മേ കാക്ക ഇന്ന് മലർന്ന് പറക്കൂന്നാ തോന്നണേ "

"അതെന്താടാ നീ അങ്ങനെ പറഞ്ഞെ " അർജുൻ  ചോദിച്ചു

"എല്ലാ പതിവില്ലാത്തത് കേട്ടപ്പോൾ പറഞ്ഞ് പോയതാണേ 🙏"

"ഡാ.. നിന്നെ ഞാൻ "

"എന്റെ അപ്പു നീ വന്നു കയറിയപാടെ അവന്റ കയ്യിൽനിന്നും വാങ്ങിക്കൊള്ളാമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ, അവൻ രണ്ടു ദിവസ്സമായി വീട്ടിലേക്ക് വരാത്തത്, ഇന്ന് പുലർച്ചെ വന്നു കിടന്നതാ "അമ്മ പറഞ്ഞു

"അല്ലേലും അമ്മയ്ക്ക് ഞങ്ങളെക്കാളും ഇഷ്ടം ഏട്ടനെയല്ലേ "

"എനിക്കിട്ട് ചൊറിഞ്ഞത് പോരാതെയാണോ അമ്മയുടെ നേരെ "😡😡 അർജുൻ ദേഷ്യത്തോടെ ചോദിച്ചു.

"🙆🤦എന്റെ ദേവി തുടങ്ങി മൂന്നും ഒരാളുടെ കൂടി കുറവുണ്ടായിരുന്നു "അമ്മ ദേഷ്യത്തോടെ അവരെ നോക്കി.

"പറയുന്നത് പോലെ ആതിര എവിടെ "ആകാശ് ചോദിച്ചു.

"അവളതാ പോത്ത് പോലെ കിടന്നുറങ്ങുന്നു ഇനി എപ്പോഴാണാവോ ഒരുങ്ങിക്കെട്ടി സ്കൂളിൽ പോവുന്നത് "അമ്മ പറഞ്ഞപ്പോൾ ആകാശ് മുകളിലേക്ക് പോയി.

അവൻ എന്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലാകാതെ അർജുനും അനുവും അവന്റെ പിറകെ പോയി.

ആതുവിന്റെ റൂമിൽ ടേബിളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്
കാരിബാഗ് ഊതി വീർപ്പിച്ചു അത്‌ കൈകൊണ്ടു പൊട്ടിച്ചു

"ട്ടെ !"

"അമ്മേ... "അവൾ  ശ്വാസമെടുക്കാൻ ഒരുപാട് പാടുപെട്ടു

ഇത്‌ കണ്ട് മൂവരും തലയിൽ കയ്യും വച്ചു ചിരിച്ചു. 🤣🤣🤣
അവൾ ജെഗിൽ ഉള്ള വെള്ളമെടുത്തു അവന്റെ നേരെ ഒഴിച്ചു. 🤣🤣

"കാന്താരി  നിനക്ക് ഞാൻ വച്ചിട്ടുണ്ട് "ആകാശ് ദേഷ്യത്തോടെ പല്ലിറുമ്മി 😡😡

" നീ പോടാ പട്ടി " അവനെ നോക്കി കൊഞ്ഞനം കുത്തി അവൾ അർജുന്റെ പിറകിൽ പോയി നിന്നു

" അച്ചുവേട്ടാ അവൾ, ഒന്ന് മാറി നില്ക്ക്‌  "

"നന്ദേട്ടാ പ്ലീസ് മറല്ല എന്നെ ആ കുരിപ്പ് വെച്ചേക്കില്ല "
ആതു യജനാ സ്വരത്തിൽ പറഞ്ഞു

" മതി രണ്ടും എന്റെ കയ്യിന്റെ ചൂടറിയും " അവൻ  രണ്ടുപേരോടുമായി പറഞ്ഞു. എന്നിട്ട് രണ്ടുപേരുടെയും ചെവിയിൽ പിടിച്ചു തിരിച്ചു

" ആഹ്, വിട് നന്ദേട്ടാ വേദനിക്കുന്നു "ആതു പറഞ്ഞു

"പോയി കുളിച്ചിട്ടു സ്കൂളിൽ പോകാൻ നോക്ക് "
അർജുൻ പിടി വിട്ട് ആതിരയോട് പറഞ്ഞു എന്നിട്ട് താഴേക്കു ചെന്നു

ആതു കുളിച്ചു താഴേക്കു ചെന്നപ്പോയെക്കും അമ്മ ഭക്ഷണം എടുത്തുവച്ചിരുന്നു

"ആതു ഭക്ഷണം കഴിച്ചിട്ടു പോ മോളെ "അമ്മ പോകാനിറങ്ങിയ അവളോട്‌ ചോദിച്ചു

"അമ്മേ ഒന്നും വേണമെന്ന് തോന്നുന്നില്ല" ആതു  അതും പറഞ്ഞ് പോകാനൊരുങ്ങി 

" ഡീ, നിനക്കെന്താ ഭക്ഷണം കഴിച്ചിട്ട് പോയാൽ, ഇത്ര രാവിലെ എണീറ്റ് അമ്മ ഇതൊക്ക ഉണ്ടാക്കിവെക്കുന്നത് ആർക്കു വേണ്ടിയാ, ഇന്ന് മാത്രമല്ല കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു പിന്നെ തിരക്കിലായത് കൊണ്ടാ പറയാൻ വിട്ടത് ഭക്ഷണം കഴിച്ചിട്ട് പോവുന്നുണ്ടെങ്കിൽ പോയാമതി ഇല്ലേൽ പടിക്ക് പുറത്തിറങ്ങരുത്. മനസ്സിലായോ ? "
അവൻ ദേഷ്യത്തോടെ പറഞ്ഞിട്ട് വരാന്തയിലേക്ക് പോയി

അവൾ ഭക്ഷണം കഴിക്കാനിരുന്നു. അമ്മ ആതുവിന്റെ അടുത്തുവന്നിരുന്നു

" നിനക്ക് അച്ചുന്റെ സ്വഭാവം നന്നായി അറിയില്ലേ " രാധ പറയുമ്പോയേക്കും അർജുൻ അവിടെ വന്നു

" അമ്മ ഒരാളെ ഇവളെ വഷളാക്കുന്നത് "അർജുൻ ദേഷ്യത്തോടെ പറഞ്ഞ്. പെട്ടന്ന് തന്നെ ഒരു ഫോൺ കാൾ വന്നു. അവൻ ഫോൺ എടുത്തു

" എന്താടോ, എന്താ കാര്യം "

മറുഭാഗത്ത് നിന്നും പറയുന്നത് കേട്ട് അവൻ അലറി

"what !"

(തുടരും )

🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎆

എന്റെ കഥയിലെ നായകനാരാണെന്ന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു
നിങ്ങളുടെ സപ്പോർട്ടാണ് എന്റെ വിജയം. so, കഥയെപ്പറ്റി അഭിപ്രായം അയക്കാൻ ആരും മറക്കരുത്, നിങ്ങളുടെ അഭിപ്രായം നോക്കിയായിരിക്കും ഇതിന്റെ next part ഞാൻ പോസ്റ്റ്‌ ചെയ്യുക,

 


ആദിത്യ - 2

ആദിത്യ - 2

3.8
2355

part 2 മറുഭാഗത്തു നിന്നുള്ള മറുപടി കേട്ടു അവൻ അലറി "what" 🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆 "ok,  ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ എത്താം " ഫോൺ കട്ടായി "മോനെ വല്ലതും കഴിച്ചിട്ടു പൊയ്ക്കോ" "കഴിച്ചിട്ടേ പോവൂ, ഇന്ന് പരാതി പറയണ്ട "അവൻ ഭക്ഷണം കഴിക്കാനായിരുന്നു. "എന്താ മോനെ എന്തെങ്കിലും പ്രശ്നം വല്ലതും ഉണ്ടോ " "അത് അമ്മേ 10 ദിവസം മുൻപ് കാണാതായ പെൺകുട്ടിയെ അവൾ താമസിച്ചിരുന്ന വീടിനു സമീപത്തുള്ള  പുഴയിൽ നിന്നും  കണ്ടെത്തി, കൂടാതെ മിനിസ്റ്ററുടെ മകൾ  ഇന്ന് രാവിലെ മിസ്സിംഗ്‌ ആണ്, അതുകൊണ്ട് കുറച്ചധികം തിരക്കുണ്ട് " "ആ കുട്ടി ആത്മഹത്യ ചെയ്തതായിക്കൂ