Aksharathalukal

*ദേവദർശൻ...🖤* 17

*ദേവദർശൻ...🖤* 17
പാർട്ട്‌ - 17
✍ അർച്ചന
 
 
 
""""എവിടെയോ എനിക്ക് ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടെന്ന് അച്ഛൻ പറഞ്ഞിരുന്നു.... അത് ചോദിച്ചു അമ്മയെ വിഷമിപ്പിക്കരുതെന്നും.... എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ കണ്ടാൽ ഇതുപോലെ ചേർത്ത് പിടിക്കണം എന്നും പറഞ്ഞു തന്നിരുന്നു..... """
 
അവനെ ആഞ്ഞു പുണർന്നുകൊണ്ട് ദേവ് പറഞ്ഞതും ദർശൻ അവിടെ തന്നെ നിന്നു.... അവന്റെ കണ്ണുകൾ ജുവലിൽ ആയിരുന്നു.... അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി ഉണ്ട്.... അവൻ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയതും അവൾ വേഗം അവിടെ നിന്നും പിൻവലിഞ്ഞു.....
 
"""ഏട്ടാ..... ""
 
നിശ്ചലമായി നിൽക്കുന്നവന്റെ പുറത്ത് തട്ടി അവൻ വിളിച്ചു.....
 
ദർശൻ അവന്റെ മുഖത്തൂടെ തലോടി....
 
ഒന്ന് കണ്ണിറുക്കി ചിരിച്ചു പുറത്തേക്ക് നടന്നടുക്കാൻ നിന്ന ദർശന്റെ കയ്യിൽ അവൻ പിടിച്ചു നിർത്തി....
 
ദർശൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.... പിന്നെ എന്തോ ഓർത്തത് പോലെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്തു ദേവന്റെ കയ്യിൽ എൽപ്പിച്ചു....
 
അവൻ അതിലേക്ക് ഉറ്റുനോക്കി....
 
"""ഏട്ടാ... ഇത്.... ഇത് എനിക്ക് വേണ്ട ഏട്ടാ.... ഇത്....ഏട്ടന് ഉള്ളത് ആണ്...""
 
ആ മുദ്രപത്രം അവന്റെ കയ്യിലേക്ക് തന്നെ തിരിച്ചു എൽപ്പിക്കാൻ നിന്നതും ദർശൻ അത് തടഞ്ഞു....
 
"""അച്ഛൻ തന്നതാ.... എനിക്ക് ആണെന്ന് പറഞ്ഞു.... പക്ഷേ.... എനിക്ക് ഇത് വേണ്ടടാ.... നിനക്ക് അവകാശപ്പെട്ടതാ....പിന്നെ അമ്മയെ നോക്കണം.... """
 
തന്റെ പേരിൽ എഴുതി വച്ച സ്വത്തുക്കൾ ഒക്കെ അവൻ ദേവന്റെ കയ്യിൽ എൽപ്പിച്ചു.....
 
"""പിന്നെ കാണാം.... ഞാൻ പോകുവാ.... ഒരു പ്രധാനപ്പെട്ട കാര്യം ചെയ്ത് തീർക്കാൻ ഉണ്ട്.... """
 
വലിഞ്ഞു മുറുകിയ മുഖം കണ്ടതും ആകുലതയോടെ ദേവ് ദർശന്റെ ചുമലിൽ കൈ വച്ചു....
 
"""ഒന്നുല്ലടാ.... ഏട്ടൻ വരാം.... """
 
അത്രമാത്രം പറഞ്ഞു അവൻ തിരിഞ്ഞു നടന്നു.......
 
**********************************************
 
"""ജുവലേ.... പോകാം.... ""
 
അഞ്ചു വന്നു വിളിച്ചതും കയ്യിലെ ഫയൽസ് ഒക്കെ അടച്ചു വച്ചു ജുവൽ എഴുന്നേറ്റു....
 
തന്റെ ബാഗ് എടുത്തു അവളുടെ കൂടെ നടന്നു.....
 
ഹോസ്പിറ്റലിന് പുറത്ത് എത്തിയതും കണ്ടു നിർത്തിയിട്ടിരിക്കുന്ന ദർശന്റെ ജിപ്സിയും അതിൽ ഇറുക്കുന്ന അവനെയും....
 
പ്രതീക്ഷയോടെ തന്നിലേക്ക് നോട്ടം എറിഞ്ഞു ഇരിക്കുന്നവനെ കണ്ടിട്ടും കാണാത്തത് പോലെ അഞ്ചുവിന്റെ കൂടെ സ്കൂട്ടിയിൽ കയറി....
 
മുഖം നിരാശ കൊണ്ടും കുറ്റബോധം കാരണവും കുനിഞ്ഞു പോകുന്നത് അവൾ കണ്ടിരുന്നു.....
 
അവൾ പോയതും ദർശൻ മുഖം അമർത്തി തുടച്ചു കൊണ്ട് ജിപ്സി എടുത്തു.....
 
മുന്നിൽ അഞ്ചുവിന്റെ സ്കൂട്ടി ഉണ്ട്.... പുറകിൽ ഇരിക്കുന്ന ജുവൽ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്.....
 
കുറച്ചു ദൂരം പിന്നിട്ടതും ദർശന്റെ വണ്ടി അവരെ ഓവർടേക്ക് ചെയ്തു മുന്നിൽ കൊണ്ട് പോയി നിർത്തി....
 
അഞ്ചു അവനെ സൂക്ഷിച്ചു നോക്കുന്നുണ്ട്.....
 
അവൻ വണ്ടിയിൽ നിന്നും ഇറങ്ങി.... അടുത്തേക്ക് വരുമ്പോഴേക്കും ജുവൽ ഇറങ്ങി നിന്നിരുന്നു.....
 
""എന്താ.... ""
 
അവൾ ചോദിക്കുന്നത് കെട്ട് അഞ്ചു അവളെയും ദർശനെയും മാറി മാറി നോക്കി....
 
ദർശൻ ഒന്ന് കോട്ടി ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു....
 
"""വാ.... ""
 
അഞ്ചുവിനെ നോക്കി പറഞ്ഞു കൊണ്ട് അവൻ അടുത്തുള്ള ദേവീക്ഷേത്രത്തിലേക്ക് ജുവലിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു...
 
അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കുന്നുണ്ട്.... എന്നാൽ അവന്റെ കരുത്തിന് മുന്നിൽ അവൾ തോറ്റു പോയി....
 
അഞ്ചുവും അവരുടെ പിറകെ പോയി....
 
ക്ഷേത്ര നടയിൽ എത്തിയതും ദർശൻ അവളുടെ കയ്യിലെ പിടി വിട്ടു....
 
അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് കയ്യിൽ തടവി.... അവനെ തുറിച്ചു നോക്കി...
 
""എന്താടി നോക്കി പേടിപ്പിക്കുന്നെ.... ""
 
അവൻ മീശ പിരിച്ചു കൊണ്ട് കള്ളചിരിയോടെ ചോദിക്കുന്നത് കെട്ട് അവൾ അവനെ നോക്കി പല്ല് കടിച്ചു...
 
അഞ്ചു രണ്ടുപേരെയും മാറി മാറി നോക്കി.....
 
""നിങ്ങൾ.... നിങ്ങളല്ലേ അന്ന് ശ്രീയുടെ അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചത്.... ""
 
അവൾ സംശയം പ്രകടിപ്പിച്ചു.....
 
""ശ്രീദേവ്നെ ആണോ ഉദ്ദേശിച്ചത്.... ""
 
ദർശൻ ചോദിക്കുന്നത് കെട്ട് അഞ്ചു തലയാട്ടി....
 
ദേവൻ ചിരിച്ചു കൊണ്ട് അതേയെന്ന് പറഞ്ഞു.....
 
""നിങ്ങൾ തമ്മിൽ എന്താ ബന്ധം... ""
 
ജുവലിനെ നോക്കി അത് ചോദിച്ചതും ദർശൻ വീണ്ടും ചിരിച്ചു....
 
""ഇത് വരെ ബന്ധങ്ങൾ ഒന്നും ഇല്ല... പക്ഷേ ഇപ്പൊ.... ""
 
അത്രയും പറഞ്ഞതും ജുവൽ അവനെ തിരിഞ്ഞു നോക്കി... അപ്പോഴേക്കും അവന്റെ കയ്യിൽ ഉണ്ടായിരുന്ന മഞ്ഞചരടിൽ കോർത്ത താലി അവൻ അവളുടെ കഴുത്തിൽ കെട്ടിയിരുന്നു.....
 
അവൾ ഒരു നിമിഷം തറഞ്ഞു നിന്നു...
 
ഇപ്പൊ... ഈ നിമിഷം മുതൽ ഇവൾ എന്റെ ഭാര്യയാണ്.... ഈ ദർശന്റെ പെണ്ണ്.....
 
അധികാര്ത്തോടെ അവൻ അവളെ ചേർത്ത് പിടിച്ചു.... നാടയുടെ മുന്നിൽ ഉണ്ടായിരുന്ന താലത്തിൽ നിന്നും അല്പം കുങ്കുമം എടുത്തു അവളുടെ നെറുകയിൽ ചാർത്തി....
 
മൂർദ്ധാവിൽ അമർത്തി ചുംബിച്ചു....
 
ഒക്കെ കണ്ടു അഞ്ചു വായായും തുറന്നു രണ്ടുപേരെയും നോക്കി....
 
ജുവലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി....
 
""താൻ വിട്ടോ.... ഇവളെ ഞാൻ കൂട്ടുവാ... ""
 
അഞ്ചുനോട്‌ പറഞ്ഞു ജുവലിന്റെ കയ്യിൽ മുറുകെ പിടിച്ചു അവൻ ജിപ്സിയുടെ അടുത്തേക്ക് നടന്നു....
 
അഞ്ചു അവളുടെ ബാഗ് എടുത്തു അവന് കൊടുത്തു....
 
അവൾ ജുവലിനെ ഒന്ന് നോക്കിയ ശേഷം അവിടെ നിന്നും പോയി....
 
അഞ്ചു പോയതും ദർശൻ ജുവലിന്റെ അടുത്ത് ചെന്നു നിന്നു....
 
"""നിന്നെ എനിക്ക് ഇഷ്ടം ആണ്.... അത് എപ്പോഴാ തോന്നിയത് എന്നൊന്നും അറിയില്ല..... പക്ഷേ ഇന്ന് ഞാൻ ഇങ്ങനെ ഒരു ഗെയിം കളിച്ചില്ലെങ്കിൽ നിനക്ക് നഷ്ടപ്പെടാൻ പോകുന്നത് ഇത്രയും നാൾ നീ കാത്തു സൂക്ഷിച്ച നിന്റെ മാനമാണ്... നീ ആരിൽ നിന്നാണോ ഓടി ഒളിച്ചത് അയാളുടെ മുന്നിലേക്ക്..... """"
 
ദർശൻ പറയുന്നത് കെട്ട് ആ കണ്ണീരിനിടയിലും അവൾ അവനെ ഞെട്ടലോടെ നോക്കി...
 
"""നോക്കുകയൊന്നും വേണ്ട.....നിന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണില്ലേ.... അവളുടെ തന്തയാ ആ തമ്പി.... """
 
ദർശൻ പറഞ്ഞതും ജുവൽ ഒരു നിമിഷം ചെയ്യാൻ പോയ അബദ്ധതെ ഓർത്തു നാവ് കടിച്ചു.... ദർശൻ കുറച്ചു കൂടെ വൈകിയിരുന്നെങ്കിൽ തന്റെ ജീവിതം തന്നെ ഇല്ലാതാവുമായിരുന്നെന്നുള്ള കാര്യം ഓർത്തതും അവൾ നെഞ്ചിൽ കൈ വച്ചു.....
 
"""ഹോയ്.... മതി മതി.... എവിടെയെങ്കിലും കൊണ്ട് ചെന്നക്കണമെങ്കിൽ കയറിക്കോ....എനിക്ക് പോയിട്ട് വേറെ പണി ഉള്ളതാ...... """
 
ദർശൻ ജിപ്സിയിൽ കയറി ഇരുന്നു പറഞ്ഞതും അവൾ കണ്ണുകൾ തുടച്ചു അവനെ കൂർപ്പിച്ചു നോക്കി....
 
""""എന്താടി മാറിയാമ്മേ നോക്കി പേടിപ്പിക്കുന്നെ.... നീ എനിക്ക് ഒരു ഉപകാരം ചെയ്തു.... ഞാൻ തിരിച്ചും ചെയ്തു.... അത്രേ ഉള്ളൂ.... വരുന്നുണ്ടെങ്കിൽ കയറ്.... """"
 
അവൻ മുഖം തിരിച്ചു....
 
അപ്പൊ താൻ നേരത്തെ എന്തൊക്കെയോ വിളിച്ചു പറഞ്ഞല്ലോ...
 
""ഞാൻ എന്ത് പറഞ്ഞു.... ""
 
ദർശൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചു.....
 
""അത്... അത്.... തന്റെ... ഞാൻ... ""
 
"""നിനക്ക് എപ്പോഴാടി വിക്ക് തുടങ്ങിയെ.... ""
 
അവനും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.....
 
അവൾ മുഖം വീർപ്പിച്ചു....
 
"""വരുന്നുണ്ടെങ്കിൽ വാ.... ഇല്ലെങ്കിൽ ഞാൻ പോകുവാ... ""
 
അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും അവൾ അവനെ നോക്കി നിലത്ത് ആഞ്ഞു ചവിട്ടി.....
 
'"""ഓഹോ... ജാഡ.... എങ്കിൽ അവിടെ തന്നെ നിന്നോ... "'
 
അവൻ വണ്ടി മുന്നോട്ട് എടുത്തതും അവൾ മുഖം ചുളിച്ചു.... കുറച്ചു ദൂരം പിന്നീട്ടതും അവൻ നിർത്തി.... തിരിഞ്ഞു നോക്കിയതും അവൾ അവിടെ തന്നെ നിൽക്കുന്നത് കണ്ടു... ചെറു ചിരിയോടെ അവൻ അവൾക്ക് അരികിലേക്ക് വണ്ടി നിർത്തി....
 
അവൾ ഒന്നും മിണ്ടാതെ കയറി....
അവൻ വണ്ടി എടുത്തു....
 
*************************************************
 
""അമ്മേ.... എനിക്ക്... ഒരു ഏട്ടൻ കൂടെ ഉണ്ടല്ലേ... ഞാൻ കണ്ടുട്ടോ ഇന്ന്....എന്നാലും അമ്മ എന്താ എന്നോട് ഇന്നേവരെ പറയാഞ്ഞത്....""
 
മായമ്മയുടെ മടിയിൽ കിടന്ന് കൊണ്ട് അവൻ ചോദിച്ചു....
 
അവർ കണ്ണുനിറച്ചു അവനെ നോക്കി....
 
"""ഇത്രയും നാൾ ചെയ്ത തെറ്റിനെ ഓർത്തു പശ്ചാത്തപിക്കുകയാണ് ചെയ്തത്.... നിന്നോട് പറഞ്ഞാൽ നീ കൂടെ എന്നെ വിട്ടു പോകുമെന്ന് തോന്നി...... ഇത്രയും നാൾ ചെയ്ത തെറ്റിനെ ഓർത്തു നീറി നീറി ജീവിക്കുകയായിരുന്നു..... """"
 
കണ്ണീരിന്റെ നനവോടെ അവർ പറഞ്ഞു നിർത്തിയതും ദേവ് അവരുടെ മടിയിൽ നിന്നും എഴുന്നേറ്റു അവരെ ചേർത്ത് പിടിച്ചു....
 
"""ഏട്ടൻ വരുമെന്ന് പറഞ്ഞിരുന്നു... വരും അല്ലെ അമ്മേ... ""
 
അവൻ കൊഞ്ചി കൊണ്ട് ചോദിക്കുന്നത് കെട്ട് അവർ തലയാട്ടി....
 
"""വരും..... ""
 
അത്രമാത്രം അവർ പറഞ്ഞു....പ്രതീക്ഷയും ആത്മവിശ്വാസവും ആ വാക്കുകളിൽ ഉണ്ടായിരുന്നു.....
 
"""നിനക്ക്.... നിനക്ക് ആ പെൺകൊച്ചിനെ ഇഷ്ടം ആണോടാ...""
 
"""ഏത് പെൺകൊച്ച്.... ""
 
അല്പനേരത്തിനു ശേഷം മായമ്മ ചോദിക്കുന്നത് കെട്ട് ദേവ് മുഖം ചുളിച്ചു....
 
"""ജുവൽ....ആ ഡോക്ടർകുട്ടിയെ...""
 
അവർ പറയുന്നത് കെട്ട് അവന്റെ കണ്ണുകൾ തിളങ്ങി.....
 
"""അമ്മക്ക് ഒരു കാര്യം അറിയോ.... എന്റെ ഏട്ടൻ ഇവിടെ ഉണ്ടെന്ന് എന്നോട് വന്നു പറഞ്ഞത് തന്നെ അവളാ..... അവൾ എങ്ങനെയാ അത് അറിഞ്ഞതെന്ന് മാത്രം അറിയില്ല.... ഹാ കണ്ടുപിടിക്കാം.... """
 
അവൻ പറഞ്ഞതും മായമ്മ അവന്റെ കയ്യിൽ പതിയെ അടിച്ചു....
 
"""ഞാൻ ചോദിച്ചതിന് നീ ഉത്തരം പറയ്.... ""
 
അവർ കുറച്ചു ഗൗരവത്തിൽ ചോദിച്ചതും ദേവൻ പതിയെ അവിടെ നിന്ന് എഴുന്നേറ്റു.....
 
"""ഇപ്പൊ ഡ്യൂട്ടി ടൈം ആണ് അമ്മ... ഞാൻ നിവിയെ പറഞ്ഞു വിടാം... ഒക്കെ ബായ്.... """
 
അത്രയും പറഞ്ഞു അവൻ വേഗം തന്നെ റൂമിൽ നിന്ന് ഇറങ്ങി....
 
അവർ ചിരിയോടെ കണ്ണടച്ചു കിടന്നു....
 
 
 
(തുടരും)
 
*ദേവദർശൻ...🖤* 18

*ദേവദർശൻ...🖤* 18

4.6
26547

*ദേവദർശൻ...🖤* 18 പാർട്ട്‌ - 18 ✍അർച്ചന     """ഗീതമ്മേ..... ""   മുറ്റത്ത് വണ്ടി നിർത്തി അതിൽ നിന്ന് ഇറങ്ങിയതും ദർശൻ വിളിക്കുന്നത് കെട്ട് അകത്തു നിന്നും ഗീത ഇറങ്ങി വന്നു.....   അവന്റെ കൂടെ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ജുവലിനെ കണ്ടു അവർ ദർശന്റെ മുഖത്തേക്ക് നോക്കി...   കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരവും കണ്ടു അവർ നോക്കിയതും ദർശൻ ഒന്ന് കണ്ണുചിമ്മി ചിരിച്ചു....   ദർശന്റെ കൂടെ നിൽക്കുന്ന ഗീതാമ്മയെ കണ്ടതും അവളുടെ മനസും നിറഞ്ഞിരുന്നു.... ഇപ്പൊ ആ മുഖത്തു ഇതുവരെ കണ്ടിട്ടില്ലാത്ത തെളിച്ചം കാണാൻ സാധിക്കുന്നുണ്ട്....   """ഇവിടെ.... ഇവിടെ നിൽക