Aksharathalukal

ഗായത്രി - 1

 
ഗായത്രി :1
 
 
അച്ഛാ......
 
നിഖിൽ ന്റെ വീട്ടിൽ നിന്നും ചോദിച്ചു ചേച്ചി എന്താ ഇത് വരെ വിവാഹം കഴിക്കാതെ ഇരുന്നത് എന്ന്.....
 
ഗ്രീഷ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടാണ് അടുക്കളയിൽ നിന്നും ഗായത്രി വരുന്നത്....
 
എന്തോ പറയാൻ വന്ന അച്ഛന്റെ നാവുകൾ ഗായത്രി യേ കണ്ടതും നിന്നു...
 
അച്ഛൻ എന്താണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത് ചോദിക്കാൻ വന്ന ഗ്രീഷ്മയും ഗായത്രി യേ കണ്ടു മിണ്ടാതെ ഇരുന്നു....
 
ഗായത്രി അച്ഛന്റെ അടുത്ത് വന്നു കൈയിൽ ഉണ്ടായിരുന്ന മരുന്നും വെള്ളവും അച്ഛന് കൊടുത്തു....
 
രാവിലേക്കു കൂടെ മരുന്ന് ഒള്ളു..
ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ മേടിക്കാം....
 
അച്ഛന് വേറെ എന്തെങ്കിലും മേടിക്കാൻ ഉണ്ടോ???
 
ഇല്ല....
 
പിന്നെ ഒന്നും സംസാരിക്കാതെ ടീപൊയിൽ ഇരുന്ന പത്രവും എടുത്തു ഗായത്രി റൂമിലേക്ക്‌ പോയി....
 
ഗായത്രി പോയെന്ന് കണ്ടതും പിന്നേം ഗ്രീഷ്മ തുടങ്ങി.....
 
അച്ഛാ..... അവരോട് എന്താ പറയുക....
 
അവിടുത്തെ അമ്മായി ചോദിച്ചു ചേച്ചിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ അതാണോ ഇത് വരെ കല്യാണം കഴിക്കാത്തത് എന്ന്...
 
എനിക്ക് ആകെ എന്തോ പോലെ ആയി...
 
അവർ ചോദിച്ചത് ശരിയല്ലേ നല്ല ജോലി കാണാനും കുഴപ്പം ഇല്ല നല്ല വീട് എന്നിട്ടും ഇത് വരെ......
 
 ഓരോരുത്തരും ചോദിക്കുമ്പോൾ പറയാൻ ഉത്തരം ഒന്നും കിട്ടുന്നില്ല...
 
നിന്റെ അച്ഛന്റേം വല്യച്ഛന്റേം ദുർവാശി കാരണം ആണെന്ന് പറഞ്ഞൂടാരുന്നോ നിനക്ക്.....
 
അടുക്കളയിൽ നിന്നും പണി ഒക്കെ തീർത്തു വന്ന അമ്മ ആണ് ചോദിച്ചത്...
 
എല്ലാരുടേം ദുർവാശി കാരണം ഇല്ലാണ്ട് ആയതു എന്റെ കുഞ്ഞിന്റെ ജീവിതം അല്ലെ....
 
എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്ന കുഞ്ഞാ എല്ലാരും കൂടെ ഇങ്ങനെ ആക്കിയില്ലേ എന്റെ മോളെ.....
 
അവർ ചോദിച്ചത് ഞാൻ ഇവിടെ പറഞ്ഞു ന്നെ ഒള്ളു.. അമ്മ അതിന് ഇനി ഇവിടെ കിടന്നു പുരാണം ഒന്നും അഴിക്കാൻ നിൽക്കണ്ട......
 
അവരുടെ ബന്ധത്തിൽ ഉള്ള ഒരു ചേട്ടൻ ഉണ്ട് ആൾ ടെ രണ്ടാം വിവാഹമാണ്... അങ്ങനെ എന്നേലും പ്രശ്നം ആയി ചേച്ചി കല്യാണം കഴിക്കാതെ നിൽക്കുന്നത് ആണേ അത്‌ ആലോചിചലോ എന്ന് ചോദിച്ചു...
 
അതോണ്ട് ഞാൻ ഇവിടെ പറഞ്ഞത് ആണ്....
 
ഇനി അതിനു എന്നെ തിന്നാൻ വരണ്ട ഞാൻ കിടക്കാൻ പോവാ....
 
എല്ലാരും കൂടെ എന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിച്ചു എന്നിട്ട് ഇപ്പൊ അവൾ ഒന്നും അറിയാത്ത പോലെ....
 
ഞാൻ കിടക്കാൻ പോവാ ഇവിടെ നിന്നാൽ ചിലപ്പോൾ എന്തെങ്കിലും ഒക്കെ ഞാൻ പറഞ്ഞു പോകും....
 
 ഇതൊക്കെ ആരാണെന്ന് പറയാം....
 
 നമ്മുടെ കുടുംബനാഥൻ രമേശൻ ബാങ്ക് മാനേജർ ആയിരുന്നു ഇപ്പൊ റിട്ടേഡ് ആയി....
 
 ഭാര്യ അംബിക അദ്ധ്യാപികയായിരുന്നു അവർ കുറച്ച് ആരോഗ്യപരമായ പ്രശ്നങ്ങൾ വന്നതുകൊണ്ട് ഇപ്പോൾ ജോലിയൊക്കെ രാജിവച്ച കുടുംബസ്ഥ ആയി വീട്ടിൽ ഇരിക്കുന്നു....
 
 രണ്ടു മക്കൾ ഗായത്രിയും ഗ്രീഷ്മയും...
 
 ഗായത്രി അവിടെ തന്നെ ഒരു ബാങ്കിൽ വർക്ക് ചെയ്യുന്നു..
 
ഗ്രീഷ്മ എഞ്ചിനീയർ ആണ്....
 
 ഗായത്രിയുടെ വിവാഹം കഴിഞ്ഞിട്ടില്ല അത് മനസ്സിലായല്ലോ അല്ലേ കുറച്ച് പ്രശ്നങ്ങളുണ്ട് ആയതുകൊണ്ട് അവൾ വിവാഹം കഴിക്കാതെ നിൽക്കുകയാണ്...
 
 കുറച്ചു ദിവസം കഴിഞ്ഞാൽ ഗ്രീഷ്മയുടെ വിവാഹമാണ് വരൻ നിഖിൽ..  ആളും എൻജിനീയറാണ്...
 
 ബാക്കി ആൾക്കാരെ ഒക്കെ പുറകെ പരിചയപ്പെടാം.....
 
                ❣️❣️❣️❣️❣️❣️
 
 ഗായത്രി രാവിലെ അടുക്കളയിൽ നിൽക്കുമ്പോഴാണ് അമ്മ എണീറ്റ് വരുന്നത്....
 
മോൾ നേരത്തെ എണീറ്റോ.....
 
ഹാ അമ്മ.. നേരത്തെ ഫ്രഷായി എണീറ്റപ്പോ അടുക്കളയിൽ കയറാ വിചാരിച്ചു.....
 
 ബ്രേക്ഫാസ്റ്റ് ആയിട്ടുണ്ട് ചോറ് എടുത്തു വച്ചിട്ടുണ്ട് കറിക്ക് ഉള്ളത് അരിഞ്ഞു വച്ചിട്ടുണ്ട്....
 
ദാ അമ്മക്ക് കോഫി...
 
 ഗായത്രി ഒരു കപ്പ് കാപ്പി എടുത്ത് അമ്മയ്ക്ക് കൊടുത്തു ഒരു കപ്പ് കാപ്പി അവളും കുടിച്ചു....
 
 ഗ്രീഷ്മ എണീറ്റില്ലേ ഇതുവരെ....
 കുറച്ചു കഴിഞ്ഞാൽ കല്യാണം കഴിഞ്ഞ് വേറെ വീട്ടിലേക്ക് പോകേണ്ട പെണ്ണ് ഉച്ച ആയാലും എണീക്കത്തില്ല ...
 
 കാപ്പിയും കുടിച്ചു കൊണ്ട് അമ്മ നേരെ ഗ്രീഷ്മയുടെ റൂമിലേക്ക് പോയി....
 
 തലവഴി പുതച്ചു കിടന്നുറങ്ങുകയാണ് ഗ്രീഷ്മ...
 
 അമ്മ വന്നതോ വിളിച്ചത് ഒന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ല...
 
 ഗ്രീഷ്മ ഇനി നീ എണീറ്റ് ഇല്ലെങ്കിൽ ജഗ്ഗിൽ ഇരിക്കുന്ന വെള്ളം മുഴുവൻ നിന്റെ തലയിൽ ഞാനെടുത്തു കമത്തും...
 അത് വേണ്ടങ്കിൽ പെട്ടെന്ന് എണീറ്റോ....
 
 അമ്മ അത് പറഞ്ഞു തീർന്നതും ഗ്രീഷ്മ ചാടിയെണീറ്റ് ചിരിച്ചു കാണിച്ചു....
 
 മാറിയിട്ട് വയ്യ പോയി വാ കഴുകി കുളിച്ചിട്ട് വാ കൊച്ചേ....
 
 എല്ലാ ഉണ്ടാക്കി ടേബിളിൽ വച്ചിട്ടുണ്ട്.....കഴിച്ചിട്ട് ജോലിക്ക് പോകാൻ നോക്ക് തമ്പുരാട്ടിക്ക് അടുക്കള കാണാൻ പാടില്ലല്ലോ....അല്ലർജി അല്ലെ....
 
 എന്തിനാണ് അമ്മ ഇങ്ങനെ സ്ഥിരം ഇതേ പല്ലവി തന്നെ പറയുന്നേ....
 
 ഇതൊന്നും കേട്ടത് എനിക്ക് യാതൊരുവിധ നാണക്കേടും ഇല്ലെന്ന് അമ്മയ്ക്ക് അറിയാലോ....
 
 പറഞ്ഞുപറഞ്ഞ് അമ്മയുടെ വായിലെ വെള്ളം വറ്റും അത്രയേ ഉള്ളൂ....
 
ഈ ഗ്രീഷ്മ ഇളിച്ചു കാണിച്ചിട്ട് ബാത്റൂമിലേക്ക് എണീറ്റ് ഓടി....
 
 എന്റെ ദൈവമേ ഇതിന് കല്യാണം കഴിച്ച വീട് അവിടുത്തെ അവസ്ഥ എന്താകുമോ എന്തോ...
 
 ഗ്രീഷ്മ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ഗായത്രി പോകാൻ റെഡിയായി വന്നു...
 
 ഉച്ചയ്ക്കത്തെ ക്കുള്ള ഭക്ഷണം എടുത്തു വയ്ക്കുന്നതിന് ഇടയ്ക്കാണ് അമ്മ അച്ഛന് മേടിക്കാനുള്ള മരുന്നിന്റെ ലിസ്റ്റുമായി വന്നത്...
 
 അമ്മ....  പിന്നില്ലേ ദൈവത്തെ ഓർത്ത് എന്റെ കാര്യം പറഞ്ഞ് അമ്മയും അച്ഛനും തമ്മിൽ വഴക്കു കൂടരുത്....
 
 എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയി ഇനി ഇങ്ങനെയൊക്കെ തന്നെ മുൻപോട്ടു പോകും ഞാൻ ഇവിടെ നിൽക്കുന്നതാണ് എല്ലാവർക്കും പ്രശ്നം എങ്കിൽ ഞാൻ നല്ല ഹോസ്റ്റലിലേക്ക് മാറിക്കോളാം എന്ന് നേരത്തെ പറഞ്ഞതല്ലേ......
 
 അതുകൊണ്ട് ദൈവത്തെ ഓർത്ത് എന്റെ കല്യാണം ആ ഒരു വിഷയം ഇവിടെ സംസാരിക്കാതിരിക്കാൻ പറ്റോ....
 
 അത് ഓർക്കുന്തോറും ഞാൻ നിങ്ങളിൽ നിന്ന് എല്ലാം വളരെ അകന്നു പോവുകയാണ് അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്.....
 
 തിരിച്ചൊന്നും പറയാതെ എല്ലാം കേട്ട് നിൽക്കാൻ ആ അമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ 
 
തുടരും.........
ഗായത്രി 2

ഗായത്രി 2

4.3
23708

    തിരിച്ചൊന്നും പറയാതെ എല്ലാം കേട്ട് നിൽക്കാൻ ആ അമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ                          🌹🌹🌹   ബാഗും എടുത്തു ആരോടും യാത്ര പോലും പറയാതെ പോകുന്ന മകളെ നോക്കി അമ്മയുടെ നെഞ്ച് വിങ്ങി.....   അമ്മേ ന്റെ ചോറ്......   ഗ്രീഷ്മയുടെ ശബ്ദം ആണ് ചിന്തയിൽ ആണ്ടു പോയ അമ്മ മനസ്സിനെ തിരിച്ചു കൊണ്ടു വന്നത്...   നിന്റെ കൈക്കും കാലിനും ഒന്നും കുഴപ്പം ഇല്ലല്ലോ ഗ്രീഷ്മേ വന്നു എടുക്ക് വേണേ...   നേരം വെളുത്താൽ ഒന്ന് അടുക്കളയിൽ കേറില്ല അവൾ... ഒരു ഗ്ലാസ് ചായ പോലും തന്നെ എടുത്തു കുടിക്കില്ല...   ആവശ്യം ഉള്ളവർ വേണേ എടുത്തോണ്ട് പൊക്കോണം എനിക