*CHAMAK OF LOVE✨*
(പ്രണയത്തിന്റെ തിളക്കം )
Part:39
_______________________
Written by :✍🏻️salwaah... ✨️
:salwa__sallu
______________🌻______________
നീ ഇപ്പോൾ ഇതൊക്കെ പറയുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധം അറിയാഞ്ഞിട്ട് ആണ്...
അഫ്ര പറഞ്ഞു തുടങ്ങി..
•°•°•°•°•°••.
വേഗം റെഡിയാവ് നെക്സ്റ്റ് നമ്മുടെ പ്രോഗ്രാം ആണ്...
തന്റെ സുഹൃത് പറയുന്നത് കേട്ടു അഫ്ര തന്റെ ഷോക്സ് കൂടി കാലിൽ അണിഞ്ഞു...
ശിഹാബ് എവിടെ....
അഫ്ര ചോദിച്ചത് കേട്ടായിരുന്നു അവളുടെ സുഹൃത്തും അവന്റെ കാര്യം ഓർത്തത്...
അറിയില്ലാ...
എന്ത്... അവൻ ഇല്ലെങ്കിൽ പ്രോഗ്രാം തന്നെ നടക്കില്ലാ... You know അവന്റെ പാട്ടിന് അനുസരിച്ചാണ് നമ്മൾ ഡാൻസ് കളിക്കേണ്ടത്...
അവൻ വരുമായിരിക്കും...
വന്നാൽ മതിയാരുന്നു... ഇന്നത്തെ ഡാൻസ് എന്റെ ഈ കോളേജിലെ തന്നെ ഫസ്റ്റ് ഡാൻസ് ആണ്... അത് കുളമായാൽ...
അവൾ പറഞ്ഞു നിർത്തി... അവളുടെ മുഖത്ത് വേവലാതി നിറഞ്ഞിരുന്നു...
Next on the stage Afra അഷ്‌റഫ് and Salwa sherin ....
അവതാരിക വിളിച്ചു പറഞ്ഞതും അഫ്രയും സൽവയും സ്റ്റേജിൽ കയറി.. അവരുടെ കണ്ണുകൾ ചുറ്റും പരതി...
ഷിഹാബിനെ ആ ചുറ്റുവട്ടത്ത് എവിടെയും കണ്ടില്ലാ...
മിനിറ്റുകൾ വേഗതയോടെ കഴിഞ്ഞു പോയി...
കാണികളിൽ നിന്ന് കൂക്ക് വിളികൾ ഉയർന്നു കേട്ടു...
അവർക്ക് ഇരുവര്കും തലത്തായതി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു...
അവർ ഇരുവരും തിരിഞ്ഞു നടക്കാൻ തുനിഞ്ഞു...
അഭമാന ഭാരം കൊണ്ട് അവർ അപ്പോഴും തല ഉയർത്തിയിരുന്നില്ല..
അവർക്ക് വേണ്ടി ഓണ് ചെയ്ത ലൈത്തുകൾ എല്ലാം അണച്ചു..
അഫ്രയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി...
""ഈ കോളേജിലെ ആദ്യത്തെ പ്രോഗ്രാം ആയിരുന്നു.... അതും...""
അവൾ മനസ്സിൽ ഓർത്തു കൊണ്ട് അവസാനത്തെ സ്റ്റെപ്പിലേക് കാലുകൾ വെച്ചു...
അപ്പോയായിരുന്നു അവരെ ഞെട്ടിപ്പിച്ചു കൊണ്ട് ആ സംഭവം നടന്നത്...
അവർ സെലക്ട് ചെയ്ത അതേ പാട്ട് ഹൈ വോൾടേജ്യിൽ ചുറ്റും അലയടിച്ചു കേൾക്കുന്നത് കേട്ടു അഫ്രയും സൽവയും വിശ്വസിക്കാനാവാതെ തരിച്ചു നിന്നു... അതൊരിക്കലും ശിഹാബിന്റെ ശബ്ദം അല്ലായിരുന്നു...അതിലും മനോഹരമായ ഒരു തവണ കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന മനോഹര ശബ്ദം... അവർ സ്റ്റേജിലേക് തന്നെ തിരിച്ചു കയറി...
അവർക്ക് നേരെ കൂക്കി വിളിച്ചിരുന്ന കാഴ്ചക്കാർ കയ്യടിച്ചു താളം പിടിക്കുന്നു... അണച്ചിരുന്ന ലൈറ്റുകൾ എല്ലാം വീണ്ടും പ്രകാശിപ്പിച്ചിരിക്കുന്നു...
അവർ നടക്കുന്നത് എന്തെന്ന് മനസ്സിലാവാതെ മുന്നോട്ട് നോക്കി...
ഒരു ചെക്കൻ മൈക്കും പിടിച്ചു പാടുന്നുണ്ടായിരുന്നു... അവൻ പാടുമ്പോൾ അവന്റെ മുഖത്ത് മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു... അവന്റെ നുണക്കുഴികൾ വ്യക്തമായിരുന്നു... അവന്റെ കടും കാപ്പി കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു...
അവർ രണ്ട് പേരും ശ്വാസം നേരെ വലിച്ചു അവന്റെ പാട്ടിനനുസരിച്ചു ചുവടുകൾ വെച്ചു...
പാട്ട് കഴിഞ്ഞതും അഫ്ര ചുറ്റുപാടും നോക്കാതെ അവനെ വാരി പുണർന്നു...
Thanks.... നീ ആരാ...
""ദിൽഖിസ് അക്തർ ""
അന്ന് മുതൽ അവർ രണ്ട് പേരും സുഹൃത്തുക്കൾ ആയിരുന്നു... ആരെയും അസൂയ പെടുത്തുന്ന സുഹൃത്തുക്കൾ... പ്രണയത്തെക്കാൾ അനശ്വരമായ സുഹൃത് ബന്ധം...
അതിനിടക്ക് ശിഹാബ് തിരിച്ചു വന്നു.. അന്നവന് ഏതോ അർജന്റ് ഹോസ്പിറ്റലിൽ case ഉണ്ടായിരുന്നു എന്ന് പറഞ്ഞു...
ദിൽഖിസിന്റെയും അഫ്രയുടെയും സൗഹൃദം തുടർന്നു... അതിനൊരു കോട്ടവും സംഭവിച്ചില്ല...
അങ്ങനെ ഇരിക്കേ ആയിരുന്നു ശിഹാബ് അഫ്രയെ ഇഷ്ടമാണെന്ന് പറഞ്ഞത്... ആദ്യമൊക്കെ അവൾ എതിർത്തെങ്കിലും ദിൽഖിസിന്റെ നിർബന്ധം കാരണം അവൾ സമ്മതിച്ചു...
പതിയെ പതിയെ അവൾ അവനിൽ നിന്ന് അകന്നു തുടങ്ങി... അവൾക് അവനെ കാണാനോ അവനോട് സംസാരിക്കാനോ സമയമില്ലാതായി...
പക്ഷേ.... അവളെയും ദിൽഖിസിനെയും കണ്ണീരിലായിപ്പിക്കുന്ന ആ ദിവസം അതികം വഴികിക്കാതെ അവർക്ക് മുന്നിൽ വന്നു...
""എനിക്ക് നിന്നെ വേണ്ടാ... ഞാൻ നിന്നെ ചതിച്ചതായിരുന്നു... ഇനി എന്റെ പിന്നാലെ ശിഹാബ് ക്കാ.. ശിഹാബ്ക്കാ എന്ന് വിളിച്ചു വന്നു പോവരുത്....""
അഫ്രയെ നോക്കി അത്രയും പറഞ്ഞു പോവുന്ന ശിഹാബിനെ കണ്ണീരോടെ നോക്കാൻ മാത്രമേ അവൾക് കഴിഞ്ഞുള്ളു...
അവൾ തളർച്ചയോടെ സൽവയുടെ മടിയിലേക് വീണു...
അവളെന്ന സ്വാന്തനത്തിന് ഒന്നും അഫ്രയുടെ സങ്കടത്തെ ഇല്ലാതാക്കാൻ ആവില്ലായിരുന്നു..
അഫ്ര കരഞ്ഞു കൊണ്ട് ദിൽഖിസിന്റെ അടുത്തേക് പോയി..
എന്താ... എന്താ... അഫ്ര...
കരഞ്ഞു കൊണ്ട് വരുന്ന അഫ്രയെ വേവലാതിയോടെ നോക്കി കൊണ്ട് അവൻ ചോദിച്ചു...
അവനെന്നെ ചതിച്ചെടാ....
അവനെ നോക്കി അത്രയും പറഞ്ഞു അവൾ അവനെ വാരിപ്പുണർന്നു..
അവനും മനസ്സിലാവുന്നുണ്ടായിരുന്നില്ല അവൾക് എങ്ങനെ സ്വാന്തനമേകണം എന്ന്... അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന്...
അന്ന് മുഴുവൻ അവൾ അവന്റെ കൂടെ ആയിരുന്നു.. പഴയത് പോലെ അവന്റെ കൂടെ ഓരോ കുറുമ്പ് കാണിക്കാത്ത അവളെ കണ്ട് അവനും സങ്കടം ഉണ്ടായിരുന്നു... അവൾ എപ്പോഴും ഒരേ കരച്ചിലായിരുന്നു...
അന്ന് കോളേജ് വിട്ടതും അവനും അവളും ചേർന്ന് പുറത്തിറങ്ങി...
""എനിക്ക് പറ്റുന്നില്ലെടാ... അവനെ കുറേ ഇഷ്ടപ്പെട്ടിരുന്നു... ഇനി ഞാൻ നിന്റെ കൂടെ നടക്കുന്നത് കണ്ടിട്ടാവുമോ.."""
അവൾ പറഞ്ഞത് കേട്ടു അവൻ അവളുടെ കൈ തട്ടി മാറ്റി...
""എനിക്കിനി നീയും അയിട്ട് ഒരു ബന്ധവുമില്ലാ... അവളും അവളുടെ ഒരു പ്രണയവും...""
അവളെ നോക്കി അത്രയും പറഞ്ഞു അവൻ തിരിഞ്ഞു നടന്നു...
""ദിൽഖിസ്... പ്ലീസ് ഞാൻ പറയുന്നത് മനസ്സിലാക്ക്...""
"" വേണ്ട അഫ്ര ഇത്രത്തോളം മനസ്സിലാക്കിയത് ധാരാളം... ""
മുന്നോട്ട് നടന്നു...
അവൾ തളർച്ചയോടെ നടു റോഡിൽ നിന്നു...
മോളേ ലോറി....
ഒരാൾ വിളിച്ചു പറയുന്നത് കേട്ടു അവൾ സൈഡിലേക് മാറി നിന്നെങ്കിലും ആ ലോറി അവൾ മാറിയ സൈഡിലേക് തിരിഞ്ഞു... അവൾ വീണ്ടും സ്ഥാനം മാറി... ആ ലോറി വീണ്ടും അവൾക് നേരെ തിരിഞ്ഞു...
അവൾ എങ്ങോട്ട് ചാടുമെന്നറിയാതെ ഒരു സ്ഥലത്തേക്ക് ചാടി... കൃത്യം ലോറിക്ക് മുന്നിൽ ആയിരുന്നു അത്... കാണുന്നവർക്ക് അവൾ മനപ്പൂർവം അതിന് മുന്നിലേക്ക് ചാടിയത് ആണെന്നെ തോന്നുകയുള്ളു..
അവൾ രക്തത്തിൽ മുങ്ങി കുളിച്ചു...
അപ്പോഴും അവളുടെ മനസ്സിൽ ഒരു പേര് മാത്രമേ ഉണ്ടായിനുള്ളൂ...
""ദിൽഖിസ്.... അവൾ അലറി വിളിച്ചു...""
ആ മങ്ങിയ കാഴ്ചയിലും അവൾ തന്റെ അടുത്തേക് ഓടി വരുന്ന ദിൽഖിസിനെ കണ്ടിരുന്നു...അത് കണ്ട് ആ അവസ്ഥയിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... അവളുടെ കണ്ണുകൾ അടഞ്ഞു...
പിന്നേ അവൾ ആ കണ്ണുകൾ തുറന്നത് രണ്ട് ദിവസങ്ങൾക് ശേഷമായിരുന്നു... തന്റെ വലത്തേ കാൽ ഉണ്ടായിരുന്ന സ്ഥലം ശൂന്യമാണെന്ന് കണ്ടതും അവൾക് താങ്ങാനായില്ലാ... അവളുടെ എത്രെയോ സ്വപ്‌നങ്ങൾ ആയിരുന്നു ഇല്ലാതായത്...
എനിക്ക്... എനിക്ക്.. എന്താ പറ്റിയത്...
അവൾ ഇടറിയ ശബ്ദത്തോടെ നഴ്സിനോട് ചോദിച്ചു...
""രണ്ട് ദിവസം മുൻപ് രക്തത്തിൽ കുളിച്ച രീതിയിൽ ഒരു പയ്യൻ കൊണ്ട് വന്നതായിരുന്നു... ഒരു കാൽ ശരീരത്തിൽ നിന്ന് അപ്പൊയെ അടർന്നു മാറിയിരുന്നു....""
അവർ പറഞ്ഞത് കേട്ടു അവൾക് സങ്കടത്തോടെ തന്റെ കാലിലേക് നോക്കാൻ മാത്രമേ കഴിഞ്ഞുള്ളു.."" ഡാൻസർ അഫ്ര അഷ്‌റഫ് ഇനി ഓർമകൾ മാത്രം... "" അവളുടെ ചുണ്ടുകൾ ഇടർച്ചയോടെ മൊഴിഞ്ഞു..
•°•°•°•°•°•°•°••
അഫ്ര തുടർന്നു...
അതിന് ശേഷം അവനെ ഞാൻ കണ്ടിട്ടില്ലാ... അവൻ ഡിപ്രെഷൻ പേഷ്യന്റ് ആണെന്ന് salwa മുകേനെ അരിഞ്ഞു....
എന്തിനാ എന്നറിയോ അവൻ ടെൻഷൻ ആയത്... അവന്റെ നിർബന്ധം കാരണം ആണല്ലോ ഞാൻ ഷിഹാബിനെ ഇഷ്ടപ്പെട്ടത്... അതോർത്തു ആ പാവം എത്ര കാലമാ നീറി ജീവിച്ചത് എന്നറിയുമോ...
അവൻ എന്നേ വിളിക്കാറോ കാണാൻ ശ്രമിക്കാരോ ഇല്ലായിരുന്നു..
അങ്ങനെ ഒരിക്കൽ അവനെന്നെ വിളിക്കുക ഉണ്ടായി...
അവനെന്താ അന്നെന്നോട് പറഞ്ഞത് എന്നറിയാവുമോ...
അഫ്ര അഹ്‌നയെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു...
""ഞാൻ കണ്ടു... എനിക്കായ് കാത്തു വെച്ച എന്റെ പ്രണയത്തെ... കറുപ്പിൽ ഗ്രേ കലർന്ന മനോഹരമായ കണ്ണുകളും കാപ്പി മുടിഴിയകളും ഉള്ള എന്റെ സുന്ദരിയെ... എന്റെ മാത്രം സുന്ദരിയെ...""
അത്രമാത്രേ അന്നവൻ എന്നോട് വിളിച്ചു പറഞ്ഞിരുന്നുള്ളൂ..
അന്നെന്റെ മനസ്സിലേക്ക് ഓടി വന്നത് നിന്റെ മുഖം ആയിരുന്നു.. എന്റെ സന്തോഷത്തിന് മാറ്റ് കൂട്ടാൻ എന്നൊന്നമായിരുന്നു നിനക്ക് സിങ്ങർ ഖിസ്സിനെ ഇഷ്ടമാന്നെന്ന് പറഞ്ഞത്..
അഫ്ര പറഞ്ഞു തീർന്നതും അഹ്‌നക്ക് തളരുന്ന പോലെ തോന്നി.
പടച്ചോനെ ഇവരെ ഇത്രയും അനശ്വരമായ സൗഹൃദത്തെ ആണെല്ലോ ഞാൻ തെറ്റ് ധരിച്ചത്....
അവൾക് സ്വയം നീറുന്ന പോലെ തോന്നി....
അവൾ അഫ്രയോടെ അതികം ഒന്നും പറയാതെ അവിടെ നിന്നിറങ്ങി.....
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ആയിരുന്നല്ലോ അവൾ അവനെ കുറ്റപ്പെടുത്തിയത് അവനെ അകറ്റി നിർത്തിയത്.... ഇന്ന് തന്നെ അവനോട് എന്റെ ഇഷ്ടം അറിയിക്കണം..
അവൾ മനസ്സിൽ ഓരോന്നു ചിന്തിച്ചു നടക്കുമ്പോൾ ആയിരുന്നു അവളുടെ ഫോൺ റിങ് ചെയ്തത്...
""മുംബൈ ഉമ്മ "" സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ടായിരുന്നു അവൾക് ഇനുവിനെയും ഇവാനിനെയും ഓർമ വന്നത്...
അവൾ കാൾ decline ചെയ്തെങ്കിലും അവളുടെ മനസ്സിൽ നിന്ന് ദിൽഖിസിനോടുള്ള പ്രണയത്തെ തുടച്ചു മാറ്റി കൊണ്ട് ഇനുവും ഇവാനും കടന്നു വന്നു...
ഇല്ലാ എന്റെ ജീവിതത്തിൽ പ്രണയമില്ലാ.. അഥവാ ഇഖ്ലാസ് രക്ഷപ്പെട്ടില്ലെങ്കിൽ എനിക്ക് എന്റെ ഇനുവിന്റെയും ഇവാന്റെയും മമ്മയായിട്ട് ജീവിച്ചാൽ മതി... അവിടേക്കു ആരും വരണ്ട.. ഒരു കാലം കാത്ത് വെച്ച പ്രണയമോ.. ഒരു അക്തരോ.. ആർക്കും അവിടെ സ്ഥാനമില്ലാ..
അവൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു കൊണ്ട് പുറത്തേക്കിറങ്ങി..
""കണ്ട അലവലാതികൾക് കയറി ഇറങ്ങാനുള്ളതല്ലാ lithifraz manzil...""
പിന്നിൽ നിന്നുള്ള ശബ്ദം കേട്ടതും അവൾക് ആളെ മനസ്സിലായി... "അഷ്‌റഫ് മാമൻ "" അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...
അവൾ അത് മൈൻഡ് ആകാതെ മുന്നോട്ട് നടന്നു...
""ഇനി ഇങ്ങോട്ട് കയറി പോവരുത്...""
പിന്നിൽ നിന്ന് വീണ്ടും പറയുന്നത് കേട്ടു അവൾക് പിടിച്ചു നിൽക്കാൻ പറ്റിയില്ലാ...
""സോറി മിസ്റ്റർ.. ഇനിയും അഹ്‌ന ലൈലത് ഇങ്ങോട്ട് വരും.. അന്ന് എന്റെ കൂടെ നിങ്ങളൊന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളും ഒപ്പം നിങ്ങളന്ന് പറഞ്ഞ അവിഹിത സന്തത്തികളും ഉണ്ടാവും...""
അയാളെ കണ്ണിലേക്ക് തന്നെ നോക്കിയായിരുന്നു അവൾ അത് പറഞ്ഞത്... അവളെ മുഖത്ത് ഒരു ഭയമോ ഭീതിയോ പ്രകടമാല്ലായിരുന്നു..
അയാൾ ഒരു നിമിഷം തന്റെ സഹോദരി ഹസീനയെ ഓർത്തു പോയി...
""ഇവളോട് എത്ര വെറുപ്പ് കാണിക്കാൻ ശ്രമിച്ചാലും ഹസീനയെ മുറിച്ചു വെച്ച പോലെ ഉള്ള ഇവളെ മുഖം കാണുമ്പോൾ പലപ്പോഴും പിടിച്ചു നിൽക്കാൻ ആവാറില്ലായിരുന്നു..""
അയാൾ ഓർത്തു... അയാളെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ പൊഴിഞ്ഞു...
അപ്പോയെക്കും അഹ്‌ന അവിടെ നിന്ന് പോയിരുന്നു...
അവളെ വെയിറ്റ് ചെയ്തു നിൽക്കുന്ന ദിൽഖിസിനെ നോക്കാൻ പോലും അവൾക് ആയില്ലാ...
അതിനുള്ള അർഹത അവൾക്കില്ലെന്ന് തോന്നി... അപ്പോഴും അവൾ ഞെട്ടിയിരുന്നത് അവന് അവളെ അവൾക് മുന്നേ ഇഷ്ടമായിരുന്നു എന്നതായിരുന്നു..
""അങ്ങനെ എങ്കിൽ അവനത് എന്ത് കൊണ്ട് എന്നിൽ നിന്ന് മറച്ചു വെച്ചു.. അന്ന് ബീച്ചിൽ വെച് കണ്ടപ്പോൾ എന്ത് കൊണ്ട് ഇന്നേ വരേ ജീവിതത്തിൽ കണ്ട ഭാവം പോലും നടിച്ചില്ല..""
അവൾ ഓർത്തു...
പോവാം അല്ലെ.... അവന്റെ ഇടറിയ ശബ്ദം കേട്ടായിരുന്നു അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്...
കരഞ്ഞു കലങ്ങിയ അവന്റെ കടും കാപ്പി കണ്ണുകൾ കണ്ട് അവൾക് സ്വയം കുറ്റബോധം തോന്നി... താൻ അൽപം മുൻപ് പറഞ്ഞ വാക്കുകൾ അവളെ തന്നെ കുത്തി നോവിക്കുന്ന പോലെ തോന്നി..
സോറി....
അവൾ പറഞ്ഞത് കേട്ടു അവൻ അവളെ തന്നെ നോക്കി...
എന്തിനാ...
അത്... നേരത്തെ അങ്ങനെ ഒക്കെ പറഞ്ഞതിന്... എന്റേത് വെറും തെറ്റു ധാരണ മാത്രമായിരുന്നു...
ഓഹ്... അതൊന്നും പ്രശ്നമില്ലാ... അവന് കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു...
ഇനി എന്നേ ഇഷ്ടാണ്ടാവുമോ...
അവന്റെ ചോദ്യത്തിന് അവൾക് മൗനം മാത്രമേ മറുപടി നൽകാൻ കഴിഞ്ഞുള്ളു..
""പറ്റില്ലാ അക്തർ.. ഈ ജന്മം എനിക്ക് നിന്റെ ലൈലയാവൻ പറ്റില്ലാ... എന്റെ ഇനുവിനും ഇവാനും വേണ്ടി ഒഴിഞ്ഞു വെച്ചതാ ഈ ജീവിതം... നിന്റെ ആത്മാർത്ഥ പ്രണയത്തിന് മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല.. എന്റെ ലക്ഷ്യങ്ങൾ പൂർത്തിയായാൽ ഞാൻ പോവും... എന്റെ സ്ഥാനവും എല്ലാമൊഴിഞ്ഞു.. എന്റെ മാത്രം ലോകത്തേക്.. ""
അവൾ മനസ്സിൽ പറഞ്ഞു...
അവളെ ഭാഗത്ത് നിന്ന് മറുപടി ഒന്നും കേൾക്കാത്തത് കണ്ട് അവൻ വണ്ടിയെടുത്തു..
പോകുന്ന വഴിക്ക് അവന്റെ കോളേജിന് മുന്നിൽ എത്തിയതും അവൾ അഫ്രയുട ആക്‌സിഡന്റ് ഇമേജിൻ ചെയ്തു നോക്കി..
ദീദി പറഞ്ഞത് വെച് നോക്കുമ്പോൾ its വെൽ പ്ലാൻഡ് ആക്‌സിഡന്റ്.. നോ.. Its a murder അറ്റെപ്ത്..
അവളെ മനസ്സ് മൊഴിഞ്ഞു...
""നമ്മൾ ഇതിൽ തന്നെ പോയാൽ വണ്ടി ആര് തിരിച്ചു കൊണ്ട് വരും...""
"'നിന്റെ ഫ്രണ്ട്സിനെ ആരെങ്കിലും വിളിച്ചോ...""
ആഹ്.. അപ്പോൾ ഇഖ്ലിയ യോ..
അവൾ വിമാനത്താവളത്തിൽ വെച് ജോയിൻ ചെയ്തോളും..
ആഹ്... അതും പറഞ്ഞു അവൻ ഇഫ്തിന് നെ വിളിച്ചു...
വേറെ പണിയൊന്നും ഇല്ലാത്തതോണ്ട് ഇഫു ഫസ്റ്റ് അറ്റെമ്ബ്റ്റിൽ തന്നെ കാൾ അറ്റൻഡ് ചെയ്തു...
കുറച്ചു കഴിഞ്ഞു ഇഫു വന്നു... വന്ന മുതൽ അവന്റെ പണി അഹ്‌നയെ ചൊറിയൽ ആയിരുന്നു...
നിർത്തുന്നുണ്ടോ... തീപ്പെട്ടി ഇഫുക്കാ...
അവൾ പറഞ്ഞത് കേട്ടു ഇഫു ഒന്ന് ഇളിഞ്ഞു...
നീയും കേട്ടോ ആ കഥ.. ആരാ നിന്നോടും അത് വിളമ്പിയത്...മനുഷ്യനെ നാണവും മാനവും അയിട്ട് എവിടെയും ജീവിക്കാൻ സമ്മതിക്കില്ല.. തെണ്ടികൾ...
അവൻ പറഞ്ഞത് കേട്ടു അഹ്‌നയും ചിരിച്ചു പോയി...
എന്നോട് ആദ്യം കണ്ടപ്പോൾ തന്നെ അജുക്കാ ഈ കഥയാ പറഞ്ഞു തന്നത്...
അവൾ ചിരിയോടെ തന്നെ. പറഞ്ഞു...
ആ തെണ്ടി ആണല്ലേ ചതിച്ചത്...
എയർപോർട്ടിൽ എത്തുന്നത് വരേ അവർ രണ്ട് പേരും ഓരോന്നു പറഞ്ഞിരുന്നു...
അവളുടെ സങ്കടം മുഴുവൻ അവനോട് സംസാരിച്ചപ്പോൾ ഇല്ലാതായിരുന്നു...
എയർപോർട്ടിൽ എത്തി അവർ രണ്ടും ഇറങ്ങി.. ഇഫു വണ്ടിയും കൊണ്ട് പോയി...
""ആഹ് നിങ്ങൾ വന്നോ...""
ഇഖ്ലിയ അവരുടെ അടുത്തേക് വന്നു കൊണ്ട് ചോദിച്ചു...
അവർ മൂന്ന് പേരും കൂടി ഫ്‌ളൈറ്റ്റിൽ കയറാൻ പോകുമ്പോഴും ഇഖ്ലിയയുടെ വെള്ളാരം കണ്ണുകൾ ആർക്കോ വേണ്ടി ചുറ്റും പരതുന്നുണ്ടായിരുന്നു...
ഒരു സൈഡിൽ അവളെ തന്നെ നോക്കി നിൽക്കുന്ന സജയുടെ അനിയനെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി.. മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..
മണിക്കൂറുകളുടെ യാത്രക്ക് ശേഷം അവർ മുംബൈ എയർപോർട്ടിൽ ഇറങ്ങി...
അവരോടൊപ്പം അവനും ഇറങ്ങിയിരുന്നു..
കാപ്പി മുടിയിയകളും കറുപ്പിൽ ഗ്രേ കലർന്ന കണ്ണുമുള്ള അഹ്‌നയിൽ അവന്റെ കണ്ണുകൾ ഉടക്കി..
താൻ തേടിയ എന്തോ കണ്ടത് പോലെ അവന്റെ നീല കണ്ണുകൾ തിളങ്ങി...
""അഹ്‌ന ലൈലത് ""
അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു...
ഹേയ്.. അഹ്‌നാ.. അവൻ അഹ്‌നക്ക് നേരെ നടന്നു കൊണ്ട് വിളിച്ചു.
Yaah... നിങ്ങളാരാ...
ഞാൻ അഫ്താബ് ആഷിക്...
അഹ്‌നക്ക് ആളെ മനസ്സിലായില്ലാ എങ്കിലും അവൾ പുഞ്ചിരിച്ചു കൊടുത്തു...
പോവാം ലേറ്റ് ആവും...
അതും പറഞ്ഞു ദിൽഖിസ് അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി...
അതിനിടയിൽ അവൻ ഒന്ന് തിരിഞ്ഞു നോക്കി..
അപ്പോഴും അവൻ അവിടെ തന്നെ ഉണ്ടായിരുന്നു... അവന്റെ നീല കണ്ണുകളിൽ അഹ്‌നയെ കണ്ടതിലുള്ള തിളക്കവും അത് പോലെ തന്നെ ഉണ്ടായിരുന്നു...
""എനിക്ക് നിന്നെ കൊണ്ട് പല ആവശ്യങ്ങളും ഉണ്ട് അഹ്‌ന ലൈലത്.. So i want you..""
അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു...
ദിൽഖിസ് അവനിൽ നിന്ന് നോട്ടം മാറ്റി...
"" ഈ കണ്ണുകൾ ഞാൻ എവിടെയോ... ""
അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു...
""സജ സിയാമിന്റെ അതേ നീല കണ്ണുകൾ ""
അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു...
പുറത്തിറങ്ങിയതും രണ്ടാളുകൾ വന്നു അഹ്‌നയെ വാരി പുണർന്നു...
ലിതിയയും david അങ്കിളും....
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...
""മോൾ ഒന്ന് പറയാതെ പോയി കളഞ്ഞല്ലോ...""
അയാൾ അയാളുടെ പരാതി ബോധിപ്പിച്ചു...
അഹ്‌ന ഒന്ന് പുഞ്ചിരിച്ചു...
ലിതിയ പൊട്ടികരയുക മാത്രമായിരുന്നു ചെയ്തത്...
""മാമ് ഉള്ളപ്പോൾ എന്തോ ഒരു പ്രൊട്ടക്ഷൻ ഫീൽ ചെയ്യുമായിരുന്നു... എന്തോ മാമ് ഉള്ളപ്പോൾ ആർക്കും എന്നേ ഒന്നും ചെയ്യാനാവില്ല എന്ന വിശ്വാസം... പക്ഷേ മാമ് പോയപ്പോൾ എനിക്ക് പേടി ആയിരുന്നു... ഓരോ മനുഷ്യമാരെയും ഞാൻ ഭയത്തോടെ ആയിരുന്നു നോക്കിയത്....""
ലിതിയ പറഞ്ഞത് കേട്ടു അഹ്‌നയുടെ കണ്ണുകൾ നിറഞ്ഞു...
ഞാനുണ്ടാകും നിന്റെ ലാലൂട്ടി അയിട്ട്...
അഹ്‌ന മനസ്സിൽ പറഞ്ഞു
_________________🌻_________________
റസീന ജമാൽ പോവുകയാണല്ലേ....
ഡ്രസ്സ് എടുത്ത് വെക്കുന്ന അവളെ നോക്കി ജമാൽ ചോദിച്ചു..
""മ്മ്.. നാളെ ഇലക്ഷന് റിസൾട്ട് അറിയും... ഇത്രയും കാലം അവർ അടങ്ങി നിന്നെങ്കിൽ ഒന്നുറപ്പാ.. നാളെ റിസൾട്ട് അറിയുമ്പോൾ ജൗഹർ അലിക്ക് നേരെ ഒരു അറ്റാക്ക് ഉണ്ടാവും... So എനിക്ക് പോയെ പറ്റു...""
ആഹ്... അത് പറയുമ്പോൾ ജമാലിന്റെ മുഖത്ത് തെളിച്ചം കുറവായിരുന്നു...
എന്നാലും മരിച്ചവർ മരിച്ചില്ലേ... ഇനിയും അതിന്റെ പിന്നിൽ പോവണോ...
അതിന് അവളുടെ ഭാഗത്ത് നിന്ന് ഒരു നോട്ടമായിരുന്നു... ആരും ഉരുകി പോവുന്ന നോട്ടം.. ജമാൽ അവളെ കണ്ണിലേക്കു തന്നെ ഉറ്റ് നോക്കി... ആ കണ്ണിൽ എരിയുന്നത് പ്രതികാരാഗ്നി ആയിരുന്നു...
""നിങ്ങൾക് അങ്ങനെ പറയാം... അന്ന് രാത്രി ഞാൻ ഓടി കിതച്ചു അവിടെ ചെന്നപ്പോൾ കണ്ടത്.. തീ പടർന്നു പിടിച്ച അവളുടെ ശരീരമായിരുന്നു...മുഖത്തിന് ഒന്നും പറ്റാത്തത് കൊണ്ട് തന്നെ ആ മുഖത്ത് അപ്പോഴും ഉണ്ടായിരുന്ന ആ പുഞ്ചിരി... അതിന്റെ അർത്ഥം തന്റെ കൊലപാതകരെ നിയമത്തിന് മുൻപിൽ വരാൻ ഒരാൾ വരുമെന്ന വിശ്വാസം ആയിരുന്നു... അവളുടെ കൈകൾ ഒരറ്റത് കിടന്നു കരയുന്ന അഹ്‌നക്കും അവളുടെ ഇരട്ട സഹോദരിക്കും നേരെ ആയിരുന്നു... അന്ന് ഞാൻ പൊഴിച്ച കണ്ണീരിനു അതിരില്ലാ... എങ്കിലും അതിൽ ഒരു കുഞ്ഞിനെ മൈമൂന എന്ന ഒരാളെ ഏല്പിച്ചു മറ്റേ കുഞ്ഞിനെ ഞാൻ വളർത്തി... അവൾക് അഹ്‌ന ലൈലത് എന്ന് പേര് നൽകി...
നിങ്ങൾക്കറിയുമോ മറ്റേ കുഞ്ഞിന്റെ പേര് പോലും എനിക്കറിയില്ലാ... """
അവൾ പറഞ്ഞു...
""നീ എപ്പോഴും ഇങ്ങനെ പറയുമല്ലോ.. അവളുടെ കൊലപാത്തകരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണം എന്നാണ് ആ പുഞ്ചിരിയുടെ അർത്ഥം എന്ന്... എന്ത് കൊണ്ട് അവരെ കൊല്ലണം എന്നായിക്കൂടാ...""
ജമാലിന്റെ ചോദ്യം കേട്ടു അവൾ പുഞ്ചിരിച്ചു...
"""കാരണം അവൾ എന്നും നിയമത്തിന്റെ പക്ഷത്തായിരുന്നു.. അവൾ നിയമത്തിൽ വിശ്വസിച്ചവൾ ആയിരുന്നു..""
അത്രയും പറഞ്ഞു പോവാൻ നിന്ന അവൾ ഒന്ന് തിരിഞ്ഞു..
""കണ്ടോ... കൺ കുളിർകെ കണ്ടോ... ഇനി ഒരിക്കലും "" റസീന ജമാലിനെ"" കാണാൻ പറ്റി എന്ന് വരില്ലാ.. ""
അവൾ അയാളെ നോക്കി പറഞ്ഞു..
""പോരാ...റസീന ജമാൽ ഒരിക്കൽ കൂടി വരണം.. അഹ്‌നയുടെയും ദിൽഖിസിന്റെയും വിവാഹ ദിവസം...""
""അന്ന് റസീന ജമാൽ എന്ന കറുത്ത മുടിയും കറുപ്പിൽ ഗ്രേ കലർന്ന കണ്ണുമുള്ള ആൾ ഉണ്ടെങ്കിൽ വന്നിരിക്കും.. ഇത് വാക്കാണ്...""
അത്രയും പറഞ്ഞു പോവുന്ന അവളെ നോക്കി ജമാലിന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു..
_________________🌻_________________
ഉമ്മൂമ്മാ.....
ഇനുവിന്റെയും ഇവാന്റെയും വിളി കേട്ടു മൈമൂന ചോറിന്റെ കലം അവിടെ വെച്ചു വീടിന്റെ മുന്നിലേക്ക് പോയി...
ആഹാ... ഇന്നെന്താ നേരത്തെ...
സബ് കളക്ടർ എന്ന് പറഞ്ഞ ആരോ ഒന്ന് മരിച്ചിട്ട് ഇന്ന് സ്കൂൾ നേരത്തെ വിട്ടു... അല്ലാ ഈ സബ് കളക്ടറും മമ്മയും തമ്മിൽ എന്താ ബന്ധം.. മമ്മാന്റെ ബ്രദർ ആണോ...
അതെന്താ അങ്ങനെ ചോദിച്ചേ...
ഇനുവിന്റെ സംശയം കേട്ടു മൈമൂന അവളോട് ചോദിച്ചു..
അതില്ലേ.. മമ്മന്റെ പേര് കളക്ടർ ആണല്ലോ... അപ്പോൾ സബ് കളക്ടർ മമ്മാന്റെ ആരെങ്കിലും ആയിരിക്കലോ..
ഇനു പറയുന്നത് കേട്ടു മൈമൂന ചിരിച്ചു പോയി...
എന്റെ പൊന്ന് ഇനുവോ... നീ ഇങ്ങനെ ഓരോ പൊട്ടത്തരം വിളിച്ചു പറയല്ലേ...
അതെഞ്ഞ ഇനുവോ.. ഓളെ ഓരോ പൊട്ടത്തരങ്ങൾ...
ഇവാൻ മൈമൂനയെ ഏറ്റു പിടിച്ചു കൊണ്ട് പറഞ്ഞു..
""നീ അല്ലെ എനിക്ക് അങ്ങനെ ആണെന്ന് പറഞ്ഞു തന്നത്... എന്നിട്ട് ഇപ്പോൾ എന്നേ പറയുന്നോ...""
ഇനു അവനെ ചവിട്ടി കൊണ്ട് പറഞ്ഞു...
തുടങ്ങിയോ രണ്ടാളും... വാ അകത്ത് കയറ്..
രണ്ടാളും അകത്ത് കയറി കുളിച്ചു മാറ്റി സ്ഥിരം പരിപാടി ആയ സ്കൂളിലെ കഥ മൈമൂനക്ക് പറഞ്ഞു കൊടുക്കുന്ന പണി തുടങ്ങി...
Ukg യിൽ പഠിക്കുന്ന അവരെ ഓരോ കഥകൾ കേൾക്കാൻ അവർക്കും ഭയങ്കര ഇഷ്ടമായിരുന്നു..
""ഇന്ന് ഞാൻ ഒരു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഇക്കയും അയിട്ട് ഫ്രണ്ട് ഷിപ് ആയി...''
ഇവാൻ പറഞ്ഞു തുടങ്ങി...
•°•°•°•°•°•
(ഇവാൻ പറഞ്ഞാൽ അതങ്ങോട്ട് ശെരി ആവില്ല so ഞാൻ പറയാം..)
സ്കൂൾ ഇല്ലെന്ന സന്തോഷത്തിൽ ഇവാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി...
സ്റ്റെപ് ഒക്കെ ചാടി ഇറങ്ങുന്ന സമയത്തായിരുന്നു അവൻ വീയാൻ പോയത്...
അത് വഴി പോയ ഒരു രണ്ടാം ക്ലാസുകാരൻ അവനെ പിടിച്ചു നേരെ നിർത്തി...
Thankyou.... ഇക്കാന്റെ പേരെന്താ....
ഇവാന്റെ ചോദ്യം കേട്ടു ആ രണ്ടാം ക്ലാസ്സുകാരൻ അവന്റെ നുണക്കുഴി കാണിച്ചു പുഞ്ചിരിച്ചു...
""Emil Akthar ""
അത് പറയുമ്പോൾ അവന്റെ കടും കാപ്പി കണ്ണുകൾ തിളങ്ങിയിരുന്നു..
നിന്റെ പേരോ...
""Ivan ikhlas ""
അങ്ങനെ അവർ സുഹൃത്തുക്കൾ ആയി... ഇനുവിനെ കാണിച്ചു കൊടുക്കാൻ ഇനുവിനെ കൂട്ടാൻ പോയി വരുമ്പോയേക്കും emil അവിടെ നിന്ന് പോയിരുന്നു...
•°•°•°•°•°•°•°•
ഇവാൻ പറഞ്ഞു നിർത്തിയതും മൈമൂനയുടെ കണ്ണുകൾ തിളങ്ങി..
""ലൈലായുടെ അക്തർ"" അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു...
""ആരായിരിക്കും അവൻ.. അവനും അഹ്‌ന മോളും തമ്മിൽ എന്തായിരിക്കും ബന്ധം...""
അവരുടെ മനസ്സിൽ അങ്ങനെ ഒരു സംശയവും ഉടലെടുത്തു..
_________________🌻_________________
നിങ്ങൾ പറയുന്ന ആ chamak കുടുംബത്തിൽ ഉള്ള ആത്മാവിനെ എങ്ങനെ ഭൂമിയിൽ നിന്ന് പറഞ്ഞുവിടും...
തന്റെ ശിഷ്യന്മാരിൽ ഒരാളുടെ സംശയം കേട്ടു കമറുദ്ധീൻ അക്തർ അയാളുടെ നുണക്കുഴി കാണിച്ചു ഒന്ന് പുഞ്ചിരിച്ചു...
അവൾ അവൾക് കയറാൻ ഏറ്റവും ഉത്തമമായ ഒരു മനുഷ്യ ശരീരം തിരഞ്ഞെടുക്കും... ഏറ്റവും സാധ്യത കാണുന്നത് അഹ്‌ന ലൈലത് എന്ന ലൈലയിൽ ആണ്... അവൾക് 24 വയസ്സായാൽ മാത്രമേ അതിന് സാധിക്കുകയുള്ളു... പക്ഷേ അതിനും മുൻപ് അവൾക് പ്രത്യക്ഷത്തിൽ ഉള്ള ശത്രു മായവതി എന്ന ദുർആത്മാവ് ഇല്ലാതാവണം... എങ്കിലേ അതിന് സാധിക്കുകയുള്ളു...""
കമറുദ്ധീൻ അക്തറിന്റെ വാക്കുകൾ അയാളുടെ ശിഷ്യൻ ശ്രദ്ധയോടെ കേട്ടു..
_________________🌻_________________
മാറി നില്ക്കു കളക്ടർ മാമ് വരുന്നുണ്ട്...
ഒരു കോൺസ്ട്ടേബിൾ ആൾക്കാരെ വകഞ്ഞു മാറ്റി കൊണ്ട് പറഞ്ഞു...
ഒരു ശബ്ദത്തോടെ ചുവന്ന ബോർഡിൽ District Collecter എണ്ണെഴുതിയ വാഹനം അവിടെ വന്നു നിർത്തി...
അഹ്‌ന പുറത്തേക്കിറങ്ങി...
സാരിയിൽ അവൾക് ഒരു പ്രത്യേക പ്രൗദി തോന്നിയിരുന്നു... അവളെന്ന പെൺ സിംഹത്തിന്റെ മുഖത്ത് ഒരു പ്രത്യേക ഗാഭീര്യം ഉണ്ടായിരുന്നു...
ചുറ്റും കൂടി നിന്ന പലരുടെയും ചുണ്ടുകൾ ലൈല എന്നും മന്ത്രിച്ചിരുന്നു..
അവൾക് പിന്നാലെ ഒരു ബൊലേറോയിൽ ദിൽഖിസും ഇഖ്ലിയ യും വന്നിറങ്ങി...
ഇഖ്ലിയയുടെ കണ്ണിലും അങ്ങനെ ഒരു ഭാവമായിരുന്നു... അവൾക് സ്വയം സ്വന്തം പേരെഴുതിയ യൂണിഫോമിൽ നിൽകുമ്പോൾ ഒരു അഭിമാനം തോന്നി...
കണ്ടു നിന്ന പോലീസ് കാർക് ഒക്കെ ഇത് വരേ കണ്ട ഇഖ്ലിയ അല്ലാ അതെന്ന് തോന്നി... അല്ലെങ്കിലും അത് അവളുടെ മുഖം മൂടി ധരിച്ചിരുന്ന റഹിന ആയിരുന്നല്ലോ...
അഹ്‌ന ഒന്ന് തിരിഞ്ഞു നോക്കി..
പതിയെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...
"" ഞാനുമുണ്ടാവും നിങ്ങളുടെ കൂടെ ശക്തമായ ഒരു കഥാപാത്രം അയിട്ട്... ""
ഒരിക്കൽ ഇഖ്ലിയ പറഞ്ഞ വാക്കുകൾ അവളോർത്തു...
അവർ ഡെഡ് ബോഡി കിടന്ന സ്ഥലത്തേക്ക് നടന്നു...
ഇതെല്ലാം നോക്കി കൊണ്ട് നീല കണ്ണുകളുമായി അവനും ഒരു മറവിന് പിന്നിൽ ഉണ്ടായിരുന്നു..
തുടരും...........
Written by salwa Fathima 🌻
___________________________
നാളെ പെരുന്നാൾ പ്രമാണിച്ച് സ്റ്റോറി ഇല്ലാ...
""Happy bakrid ✨️"" all ❤️
❤️❤️❤️❤️❤️❤️❤️❤️❤️