വസുദേവപുരം എന്നൊരു മനോഹരമായ ഗ്രാമം.വയലേലകളും കൃഷിയും നിത്യ തൊഴിലാക്കിയ അഭ്യസ്ഥ വിദ്യാരായ നാട്ടുകാർ. സാക്ഷരത ക്ലാസ്സിൽ പോയി നേടിയെടുത്തതാണ് അവരുടെ അറിവുകൾ. ഇതിനു അവരെ സഹായിച്ചത് ആ നാടിന്റെ ദൈവമായ വസുദേവപുരത്തപ്പനും കൂടാതെ അവരുടെ ദൈവമായ ദേവലോകം തറവാട്ടിലെ ദേവശേഖരപ്പണിക്കരും. ദേവശേഖര പണിക്കർ കഴുത്തിലൊരു നീണ്ട രുദ്രാക്ഷമാലയും കാതിൽ കടുക്കനും നെറ്റിയിൽ ഭസ്മക്കുറിയും ചാർത്തി ഇദ്ദേഹം നിന്നാൽ തൊഴാത്ത കൈകൾ വരെ തൊഴുതു നിൽക്കും എന്നാണ് നാട്ടുകാർ പറയുക. സ്വതവേ മിതഭാഷി ആണെങ്കിലും നിസ്സഹായരുടെ കണ്ണു നീരിന് മുൻപിൽ അലിയുന്ന ദുർബല ഹൃദയനാണ്.
ഇദ്ദേഹത്തിന്റെ പത്നി ആണ് കുലീനയും സദാ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖവുള്ള സാവിത്രി ദേവി. ഭർത്താവിന്റെ താൽപ്പര്യം അറിഞ്ഞു ജീവിക്കുന്ന സാധുവായ സ്ത്രീ.
ഇവർക്ക് അരുമയായ ഒരു മകനും കൂടി ഉണ്ട് ശ്രീ എന്നു വിളിക്കുന്ന ശ്രീനന്ദൻ.
ആൾ ഐ ടി പ്രൊഫഷണൽ ആണ്. കോവിഡ് കാരണം വർക്ക് അറ്റ് ഹോമിലാണ്. എന്നാൽ ഇപ്പോൾ ആളൊരു പക്കാ കൃഷിക്കാരനാണ്. രാവിലെ യോഗയും കഴിഞ്ഞു വയലിൽ ഇറങ്ങുന്ന ആൾ എമർജൻസി വർക്ക് എന്നു കമ്പനിയിൽ നിന്നും നിർദ്ദേശം വന്നാൽ അപ്പോൾ കൂട്ടുകാരൻ കണ്ണനെ തൂമ്പ ഏൽപ്പിച്ചു ഓടും അടുത്ത വർക്കിനായി.
കണ്ണൻ നിസ്സാരനല്ല അധ്യാപകനാണ് ഓൺലൈൻ ക്ലാസ്സ് കക്ഷി പാടത്തു വച്ചും എടുക്കും. അതിന്റെ കൂടെ ശ്രീയുടെ വയലിലെ പണിക്കും കൂടും. സന്തോഷകരമായി മുന്നോട്ട് നീങ്ങുന്ന ദിനങ്ങൾ. ദേവശേഖര പണിക്കർ കടുത്ത വിഷ്ണു ഭക്തനാണ് അമ്മയും മകനും കട്ട സപ്പോർട്ടും.
അങ്ങനെ അടുത്ത ഏകാദശി ആയി ഒരു ഏകാദശിയും അദ്ദേഹം മുടക്കാൻ ഭഗവാൻ അനുവദിച്ചിട്ടില്ല. പതിവുപോലെ അതിരാവിലെ അദ്ദേഹവും കുടുംബവും ക്ഷേത്ര ദർശനം നടത്താൻ പുറപ്പെട്ടു. ശ്രീ കണ്ണനെയും വിളിച്ചു. ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു. തൊഴുതു വരാമെന്നു പറഞ്ഞു ശ്രീയും കണ്ണനും നാലമ്പലത്തിലേയ്ക്കു കയറി. കാതിൽ മുഴങ്ങുന്ന ഭാഗവതവും മണിനാദവും കേട്ടു ക്യുവിൽ മുന്നോട്ടു നീങ്ങുമ്പോഴാണ് തിരുമേനി ഒരു പുഷ്‌പാഞ്‌ജലി എന്ന മധുരകരമായ സ്വരം കാതിൽ എത്തിയത്. ആ സ്വരത്തിന്റെ ഉടമയാരെന്നു തിരിഞ്ഞ് നോക്കുമ്പോൾ വഴിപാട് കൌണ്ടറിന്റെ മുൻപിൽ കസവിൽ തുന്നിയ ചുരിദാറും തുമ്പു കെട്ടിയിട്ട മുടിയുമായി ഒരു പെൺകുട്ടി. അവളുടെ മുടി കാരണം ആളെ കാണുന്നില്ല എന്നു തന്നെ പറയാം.പിന്നിൽ നിൽക്കുന്ന ആൾ മുൻപോട്ടു നടക്കാൻ ആവശ്യപ്പെട്ടപ്പോളാണ് ക്യുവിൽ ആണ് ഇതു അമ്പലമാണ് എന്നു തോന്നൽ ശ്രീക്കു വന്നത്. അയാളുടെ ഒച്ച കേട്ടാവും കണ്ണനും തിരിഞ്ഞുനോക്കി. എന്താടാ എന്നു ചോദിച്ചപ്പോൾ ഒന്നുമില്ല എന്നു ചുമലും കൊണ്ട് കാണിച്ചു. പ്രദക്ഷണം വയ്ക്കുമ്പോൾ ശ്രീ യുടെ കണ്ണുകൾ ആ സ്വരത്തിന്റെ ഉടമയെ തിരഞ്ഞു
By
രമ്യ
തുടരും