Aksharathalukal

ഗായത്രി 2

 
 
തിരിച്ചൊന്നും പറയാതെ എല്ലാം കേട്ട് നിൽക്കാൻ ആ അമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ
 
                       🌹🌹🌹
 
ബാഗും എടുത്തു ആരോടും യാത്ര പോലും പറയാതെ പോകുന്ന മകളെ നോക്കി അമ്മയുടെ നെഞ്ച് വിങ്ങി.....
 
അമ്മേ ന്റെ ചോറ്......
 
ഗ്രീഷ്മയുടെ ശബ്ദം ആണ് ചിന്തയിൽ ആണ്ടു പോയ അമ്മ മനസ്സിനെ തിരിച്ചു കൊണ്ടു വന്നത്...
 
നിന്റെ കൈക്കും കാലിനും ഒന്നും കുഴപ്പം ഇല്ലല്ലോ ഗ്രീഷ്മേ വന്നു എടുക്ക് വേണേ...
 
നേരം വെളുത്താൽ ഒന്ന് അടുക്കളയിൽ കേറില്ല അവൾ... ഒരു ഗ്ലാസ് ചായ പോലും തന്നെ എടുത്തു കുടിക്കില്ല...
 
ആവശ്യം ഉള്ളവർ വേണേ എടുത്തോണ്ട് പൊക്കോണം എനിക്ക് സൗകര്യം ഇല്ല....
 
അമ്മ ഇന്ന് എന്നാ എടത്തൂടെ ആണോ എണീറ്റത്...
 
രാവിലെ അങ്കം തുടങ്ങിയല്ലോ.....
 
അത്‌ അല്ലെങ്കിലും നിന്റെ അമ്മ ഇപ്പൊ കുറച്ചു നാൾ ആയി ഇടതൂടെ അല്ലെ സ്ഥിരം... അച്ഛൻ
 
ഇങ്ങനെ തന്നെ പറയണം രമേശേട്ട.... നന്നായി....
28 വർഷം കഴിഞ്ഞു കല്യാണം
 കഴിഞ്ഞിട്ട്   ല്ലേ...
 
ഇത്രയും വർഷത്തിനിടക്ക് ഞാൻ ഇവിടെ ആരോടേലും എതിർത്തു സംസാരിക്കുന്നുണ്ട് എങ്കിൽ അത്‌ എന്റെ കുഞ്ഞിന് വേണ്ടി ആണ്...
 
നിങ്ങൾ ഒക്കെ അവളോട് ചെയ്ത ക്രൂരത ഓർത്തിട്ട് ആണ്....
 
പെറ്റ വയർ അല്ലെ അപ്പൊ ചിലപ്പോൾ ഒക്കെ പ്രതികരിച്ചു പോകും.....
 
എല്ലാം സഹിച്ചു മിണ്ടാതെ ഇരിക്കാൻ ഞാൻ വെറും പ്രതിമ ഒന്നും അല്ല.... ചിലപ്പോൾ ഒക്കെ എനിക്കും ദേഷ്യം വരും......
 
എന്തും ഞാൻ സഹിക്കും പക്ഷെ എന്റെ മക്കൾ അവർക്ക് നൊന്തൽ പിന്നെ....
 
അച്ഛനെയും മകളെയും രൂക്ഷമായി ഒന്ന് നോക്കിയിട്ട് അവർ അകത്തേക്ക് പോയി......
 
ഇനി അച്ഛന്റെ പ്രസംഗം കൂടെ കേൾക്കാൻ ഉള്ള ആവത് എനിക്ക് ഇല്ല..
 
ഞാൻ പോട്ടെ വൈകിട്ട് കാണാ....
 
ഗ്രീഷ്മ അവിടുന്ന് ജീവനും കൊണ്ടു ഓടി.....
 
         ❣️🌹❣️🌹❣️🌹❣️🌹❣️
 
ചെറിയ ചെറിയ വഴക്കുകൾ ഒക്കെ ആയി ദിവസങ്ങൾ മുൻപോട്ട് പോയി....
 
നാളെ നിഖിലിന്റെ വീട്ടിൽ നിന്നും കുറച്ചു പേര് വരുന്നുണ്ട്...
 
പെണ്ണിന്റെ വീട് കാണാൽ ചടങ്ങ്....
 
ഗായത്രി ഓഫിസിൽ നിന്നും വന്നപ്പോഴേക്കും വീട്ടിൽ ആൾക്കാർ ഒക്കെ വന്നിട്ടുണ്ട്....
 
അച്ഛന്റെ ആൾക്കാർ ഒക്കെ 
ഇവിടെ അടുത്ത് തന്നെ താമസം....
 
അച്ഛച്ചനും അച്ഛമ്മയും തറവാട്ടിൽ ആണ്....
വല്ല്യച്ചൻ ആണ് അവിടെ.....
 
വല്യച്ഛൻ സതീശൻ പോലീസ് ആയിരുന്നു...വല്യമ്മ സാവിത്രി വീട്ടമ്മ ഒരു മകൾ മായേച്ചി ഇപ്പൊ കല്യാണം കഴിഞ്ഞു ഗൾഫിൽ ആണ്...
 
പിന്നെ ചെറിയച്ചൻ ഗണേശൻ ഗൾഫിൽ ആണ്... ഗ്രീഷ്മയുടെ കല്യാണം ആവുമ്പോഴേക്കും വരു...
 
ചെറിയമ്മ അംബിക ടീച്ചർ ആണ് ഇവിടെ അടുത്ത് ഒരു സ്കൂളിൽ രണ്ട് മക്കൾ ഗൗതവും ഗീതുമോളും...
ഗൗതം എട്ടിൽ ഗീതുമോൾ അഞ്ചിലും.....
 
എല്ലാവരും വന്നിട്ടുണ്ട്.....
 
വല്യമ്മ ഒരു മൂശാട്ട ആണ് ചെറിയമ്മ പാവം ന്റെ അമ്മേ പോലെ....
 
എന്നെ വലിയ കാര്യം ആണ്....
 
ഞാൻ ഇപ്പൊ അങ്ങനെ അധികം ആരും ആയും വല്ല്യ അടുപ്പമില്ല എന്തേലും സംസാരിക്കും അത്ര തന്നെ....
 
                ❣️🌹❣️🌹❣️❣️
 
റൂമിൽ കേറി ഫ്രഷ് ആയി വരുമ്പോൾ ആണ് ഗീതു വന്നു വിച്ചത്...
 
ഗായു ചേച്ചിയേ അവിടെ വിളിക്കുന്നുണ്ട്...
 
ചായ കുടിക്കാൻ എല്ലാരും നോക്കി ഇരിക്കുവാ....
 
ഇപ്പൊ വരാം ന്നു പറയുട്ടോ....
 
മോളു ചായകുടിച്ചോ......
 
ഞാൻ സ്കൂളിൽ നിന്നും വന്നപ്പോൾ തന്നെ കുടിച്ചു...
 
കുഞ്ഞമ്മ (എന്റെ അമ്മ )
ഇല അട ഉണ്ടാക്കി തന്നു...
 
ഗീതു മോളേം കൂട്ടി ചെല്ലുമ്പോൾ എല്ലാരും ഹാളിൽ ഉണ്ടായിരുന്നു....
 
 അവർ എന്തൊക്കെയോ പറയുന്നുണ്ട്.....ഞാൻ ഒന്നും ശ്രദ്ധിക്കാതെ ചായകുടിച്ചു എണീറ്റ് പോരാൻ നിൽക്കുമ്പോഴാണ് വല്യമ്മ വിളിച്ചത്....
 
 നീയെന്താ ഞങ്ങളോട് എല്ലാം പിണക്കമാണോ ഒന്നും മിണ്ടുന്നില്ലല്ലോ....
 
 വല്യമ്മ ദൈവത്തെ ഓർത്ത് എന്നെ വെറുതെ വിടെ...എനിക്ക് നിങ്ങളോട് ഒന്നും വഴക്കുണ്ടാക്കാൻ ഒരു താൽപര്യവുമില്ല.... നാളെ ഇവിടെ ഒരു നല്ല കാര്യം നടക്കുന്നതല്ലേ വെറുതെ എന്തിനാണ് പറഞ്ഞു മുഷിയുന്നത്....
 
 നിന്റെ സ്വഭാവം കാരണമാ നീ നന്നാവാത്തത്... വല്യമ്മ
 
 ആയിക്കോട്ടന്നെ നിങ്ങളൊക്കെ നന്നായല്ലോ എനിക്കതുമതി.....
 
 പ്രായത്തിന് മുതിർന്നവരോട് ആണ് സംസാരിക്കുന്നത് എന്നുള്ള വിചാരം ഒന്നും പെണ്ണിന് ഇപ്പൊ ഇല്ല....
 അതെങ്ങനെയാ അഹങ്കാരം പിടിച്ച നടക്കുകയല്ലേ....
 തന്നിഷ്ട സ്വഭാവമല്ലേ എന്തു ആവാം ന്നു ഒരു വിചാരം....
 
 നിന്റെ മനസ്സിലിരുപ്പൊന്നും ഞങ്ങൾ ഇവിടെ ജീവനോടെ ഉള്ളപ്പോൾ നടക്കില്ല അത് നീ ഓർത്തോ...... വല്യച്ഛൻ
 
 ഞാൻ എല്ലാവരോടും കൂടി ആ പറയുന്നത് എന്നെ വെറുതെ വിടണം.....ഞാൻ ഇവിടെ എവിടെയെങ്കിലും ഇരുന്നോളാം ദൈവത്തെ ഓർത്ത് ഉപദ്രവിക്കാൻ വരരുത്...
 ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു അത് നിങ്ങൾക്കും അറിയാം....
 
 എങ്ങനെ ഇങ്ങനെ ആയെന്നും നിങ്ങൾക്കറിയാം അതുകൊണ്ട് കൂടുതൽ ഒന്നും പറയാൻ നിൽക്കുന്നില്ല....
 
പിന്നേ എന്റെ ഇഷ്ടതിന്നു ചെയ്യാൻ ആയിരുന്നു എങ്കിൽ എനിക്കത് പണ്ടേ ആവാമായിരുന്നു.....
 
അമ്മാ.... ഞാൻ റൂമിൽ ഉണ്ടാകും എനിക്ക് കുറച്ച് തേക്കാൻ ഒക്കെ ഉണ്ട് എന്തെങ്കിലും ഉണ്ടെ അവിടെ കൊണ്ട് വചോളൂ ഞാൻ തേച്ചു വച്ചേക്കാം.....
 
 തേച്ചു കൊണ്ടിരിക്കുമ്പോഴാണ് ചെറിയമ്മ വന്നത്.....
 
 അവര് പറയുന്നതൊന്നും എന്റെ മോള് കാര്യമാക്കണ്ട...
 
 ആവശ്യമില്ലാത്തത് ഒന്നും ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കുകയും വേണ്ട.,..
 
 ഇല്ല ചെറിയമ്മ എനിക്ക് തന്നെ ദേഷ്യം ഒന്നും വരുന്നില്ല ചിലപ്പോ ഒന്ന് പൊട്ടിക്കരയണം തോന്നും അതിനു പോലും പറ്റുന്നില്ല...
 
 ഞാനൊന്ന് കരഞ്ഞ  നെഞ്ചു നീറുന്നത് എന്റെ അമ്മയുടെ ആണ് അതെനിക്കറിയാം....
 
 ഞാൻ കാരണം ഇനി ആ പാവത്തിന് ഒരു വയ്യായ്ക ഉണ്ടാവരുത് അതുകൊണ്ട് മാത്രം ഞാൻ ഈ പിടിച്ചുനിൽക്കുന്നത്....
 
ചെറിയമ്മ എന്റെ തലയിൽ തലോടി കൊണ്ടു പറഞ്ഞു.......
 കരയണം എന്ന് തോന്നുമ്പോൾ കരയണം മോളെ പ്രതികരിക്കുണം എന്നു തോന്നുമ്പോൾ പ്രതികരിക്കണം...
 നമ്മൾ പ്രതികരിക്കാതെ ഒക്കെ ഇരിക്കുമ്പോഴാണ് എല്ലാവരും നമ്മുടെ തലയിൽ കേറി നിരങ്ങാൻ നോക്കുന്നത്...
 
 നമ്മുടെ ജീവിതം ഒന്നും ആരുടെയും കാൽക്കൽ അടിയറവ് വച്ചിട്ടില്ല അത് നീ മനസ്സിലാക്കണം....
 
 ചെറിയമ്മ യുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അമ്മ തേക്കാനുള്ള ഒന്ന് രണ്ട് ഡ്രസ്സ് ആയിട്ട് വന്നത്....
 
 അമ്മയുടെ നിൽപ്പ് ഭാവവും കണ്ടപ്പോഴേ അടുത്ത് ഒരു കരച്ചിൽ ഉള്ള സീൻ ആണെന്ന് എനിക്ക് മനസ്സിലായി...
 
 പൊന്നമ്മ ദൈവത്തെ ഓർത്ത് കരഞ്ഞ് ഇവിടെ ഒരു സീൻ ഉണ്ടാക്കേണ്ട... അതിനും എല്ലാവരും എന്റെ നേരെ തിരിയും... വെറുതെ എന്തിനാണ് ഞാൻ അല്പം മനസ്സമാധാനത്തോടെ ഇവിടെ എവിടെയെങ്കിലും ഇരുന്നോട്ടെ.....
 
ചേച്ചി വാ നമുക്ക് പോകാം അവള് അവളുടെ ജോലി മനസ്സമാധാനത്തോടെ ചെയ്യട്ടെ....
 
 ചെറിയമ്മ അമ്മയും കൂട്ടി റൂമിൽ നിന്നും പോയി....
 
 രാത്രി ഭക്ഷണം ഒക്കെ കഴിച്ച എല്ലാവരും പോയി ഇനി അവരൊക്കെ വെളുപ്പിന് വരും...
 
 അമ്മയും അച്ഛനും ഗ്രീഷ്മയും എല്ലാവരും ഉറങ്ങി എനിക്ക് പിന്നെ ഉറക്കം നഷ്ടപ്പെട്ടിട്ടു നാളുകൾ കുറെ ആയല്ലോ.....
 
ബാഗ് തുറന്നു അതിൽ നിന്നും ചെറിയ ഒരു ഡയറി കയ്യിൽ എടുത്തു....
 
അതിനുള്ളിലെ ഫോട്ടോ എടുത്തു....
 
എവിടെ ആണ് ശരത്ത് എവിടെ ആണ്...
 
ഞാൻ ഇവിടെ ഇങ്ങനെ കാത്തിരിക്കുന്നത് അറിയുന്നുണ്ടോ.....
 
തുടരും
ഗായത്രി 3

ഗായത്രി 3

4.4
18776

എവിടെ ആണ് ശരത്ത് എവിടെ ആണ്...   ഞാൻ ഇവിടെ ഇങ്ങനെ കാത്തിരിക്കുന്നത് അറിയുന്നുണ്ടോ....                    🌹🌹🌹🌹🌹🌹🌹🌹   രാവിലെ തന്നെ എല്ലാവരും വന്നു...   അച്ഛച്ഛനും അച്ഛച്ഛമ്മയും ഉള്ളത് കൊണ്ടു ആണെന് തോന്നുന്നു വല്യമ്മ അടങ്ങി ഇരിക്കുന്നുണ്ട്....   നിഖിൽ ന്റെ വീട്ടിൽ നിന്നും വരുന്നവർ ഉച്ചക്കത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു പോകു... പത്തു പേര് ഉണ്ടാകും എന്നാണ് പറഞ്ഞത്...   രാവിലത്തെ ചായകുടി ഒക്കെ കഴിഞ്ഞു എല്ലവരും ഉച്ചക്കത്തേക്ക് ഉള്ള പാചകത്തിൽ ആണ്..   അച്ചമ്മ ആണ് മേൽനോട്ടം...   11മണി ആയപ്പോഴേക്കും അവർ ഒക്കെ വന്നു....   നിഖിലിന്റെ അച്ഛൻ അമ്മ