*ദേവദർശൻ...🖤* 19
പാർട്ട് - 19 (അവസാനഭാഗം)
✍അർച്ചന
""അമ്മാ.... ഇന്ന് ഡിസ്ചാർജ് പറഞ്ഞത് അല്ലേ..... പോകാം.... ""
ദേവ് വന്നു വിളിച്ചതും അവർ അവനെ നോക്കി ചിരിച്ചു.... നിവി അപ്പോഴേക്കും റൂമിലേക്ക് വന്നിരുന്നു... അവൻ തന്നെ ഡ്രെസ് ഒക്കെ ബാഗിലേക്ക് എടുത്തു വച്ചു....
""ഡാ... നിന്റെ പെണ്ണിനെ വിളിക്ക്.... അവളെ കൂടെ കണ്ടിട്ട് പോകാം... ""
മായമ്മ പറഞ്ഞതും നിവി വേഗം തന്നെ പുറത്തേക്ക് പോയി.... തിരിച്ചു വരുമ്പോൾ അഞ്ചുവും കൂടെ ഉണ്ടായിരുന്നു....
"""കല്യാണം ഒക്കെ നമുക്ക് പെട്ടെന്ന് തന്നെ നടത്താംട്ടോ.... ഇനിയും ഇങ്ങനെ അവിടേം ഇവിടേം ആയിട്ട് നിൽക്കണ്ട.... ""
മായമ്മ പറഞ്ഞതും അവൾ ചിരിയോടെ അവരുടെ അടുത്ത് പോയിരുന്നു.... അവർ അവളുടെ നെറുകയിലൂടെ തലോടി കയ്യിൽ ഇരുന്ന വള എടുത്തു അവൾക്ക് ഇട്ട് കൊടുത്തു....
""ഞാൻ അവന്റേം അമ്മയാ.... """
അത്രമാത്രമേ അവർ പറഞ്ഞുള്ളൂ... അപ്പോഴേക്കും നിവി കരഞ്ഞിരുന്നു... ദേവ് അവനെ ചേർത്ത് പിടിച്ചു.... പലതും പറയുമ്പോഴും ചിരിയും കരച്ചിലും ഒരുമിച്ച് വരുന്നുണ്ട്.... അവസാനം അത് കണ്ടു അഞ്ജുവും മായമ്മയും കൂടെ കരയാൻ തുടങ്ങിയതും നിവി ഡീസന്റ് ആയി....
"""പോവാം.... ""
ദേവ് ചോദിച്ചതും മായമ്മ അവനെ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.... നിവിയും കൂടെ തന്നെ ഉണ്ടായിരുന്നു...
കാറിൽ കയറുന്നതിനു മുന്നേ അവർ ചുറ്റും നോക്കുന്നത് കണ്ടു ദേവ് അമ്മയെ നോക്കി കാറിൽ കയറാൻ കണ്ണ് കാണിച്ചു....
അവനെ നോക്കിയ ശേഷം അവർ കാറിൽ കയറി.... അപ്പൊ തന്നെ ദേവ് കാർ എടുത്തു.....
*******************************************
""ഡീ..... കതക് തുറക്ക്.... """
ഡോറിൽ അമർത്തി കൊട്ടിക്കൊണ്ട് ദർശൻ വിളിച്ചു.... അവന് ചെറുതായി പേടി തോന്നിത്തുടങ്ങിയിരുന്നു....
ഏറെ നേരം കഴിഞ്ഞതും അവൾ കതക് തുറന്നു... കണ്ണുകൾ കരഞ്ഞു വീർത്തിട്ടുണ്ട്... മുഖം ആകെ ചുവന്ന് മൂക്കിൻ തുമ്പിലെ വൈരക്കൽ മൂക്കുത്തി വെട്ടിത്തിളങ്ങുന്നുണ്ട്...
അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി....
അവൾ നിലത്തേക്ക് നോക്കി..... കയ്യിൽ ഒരു ബാഗ് ഉണ്ട്...
""വാ.. ""
അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി അവൻ പുറത്തേക്ക് നടന്നു....
ഗീതാമ്മ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു...
""അമ്മേ... കയറ്.. ""
ദർശൻ പറഞ്ഞത് കെട്ട് ഗീതാമ്മ തലയാട്ടി.... അവർ മുൻപിൽ കയറിയതും ജുവൽ പിറകിൽ ഇരുന്നു.. വീട് പൂട്ടിയ ശേഷം അവൻ വണ്ടി എടുത്തു..
നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആണ്..
അവൾ ഇറങ്ങി... ഒപ്പം അവനും ഗീതാമ്മയും....
അവൾ അവരെ നോക്കി എങ്കിലും രണ്ടുപേരും ഒന്നും പറഞ്ഞില്ല... തനിക്ക് ചുറ്റും ഉണ്ടായിരുന്നവരൊക്കെ കയ്യെത്താ ദൂരത്തേക്ക് അകന്ന് പോകുന്നതവൾ അറിഞ്ഞു....
അവരുടെ കൂടെ ഹോസ്പിറ്റലിൽ ചെന്ന് കയറി.... ദർശൻ ഗീതാമ്മയെയും കൂട്ടി എംഡിയുടെ റൂമിലേക്ക് പോകുന്നത് കണ്ടതും അവളും പുറകെ പോയി....
എന്തോ മെയിൽ ചെക്ക് ചെയ്യുന്നതും അവർ തമ്മിൽ ഷേക്ക്ഹാൻഡ് കൊടുക്കുന്നതും അവൾ കണ്ടു...
""ഞാൻ ഇവിടെ ഡോക്ടർ ആയി ജോയിൻ ചെയ്തു...നാളെ മുതൽ ഞാനും ഇവിടെ ഉണ്ടാകും... ""
അവൻ പറയുന്നത് കെട്ട് അവൾ ഞെട്ടി..... ഇതുവരെ അവനെക്കുറിച്ച് ചിന്തിച്ചു വച്ചത് എല്ലാം തെറ്റാണെന്ന് അവൾക്ക് ബോദ്യമായി... അവൻ ഒരു ഡോക്ടർ ആണെന്ന് ചിന്തിച്ചിരുന്നില്ല....
""നീ ഇവിടെ നിൽക്ക്... ഞാൻ അമ്മയെ ഒന്ന് ഡോക്ടറെ കാണിച്ചിട്ടു വരാം.. ചെറിയ ഒരു പനിക്കോള് ഉണ്ടായിരുന്നു... പിന്നെ ഇന്ന് നീ ലീവ് പറഞ്ഞോ..... ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.... """
അവളോടായി പറയുമ്പോഴും കണ്ണ് ഗീതാമ്മയുടെ കൂടെ ആണെന്ന് അറിഞ്ഞതും അവളുടെ ഉള്ളിൽ വേദന തോന്നി..... തന്നെ എവിടെയെങ്കിലും താമസിപ്പിക്കാൻ ആയിരിക്കും കൊണ്ട് പോകുന്നത് എന്ന് അവൾക്ക് തോന്നി....
അവൻ ഗീതാമ്മയെയും കൂട്ടി നടന്നു... എംഡിയുടെ റൂമിൽ ചെന്ന് ലീവ് പറഞ്ഞു....പുറത്തേക്ക് വന്നു ഒരു ചെയറിൽ ഇരുന്നു.... പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടത് പോലെ....
***********************************************
""നമ്മൾ എങ്ങോട്ടാ പോകുന്നെ.... ""
വീട്ടിലേക്ക് പോകുന്ന വഴിയിൽ നിന്നും മാറി വണ്ടി പോകുന്നത് കണ്ടു മായമ്മ ചോദിച്ചതും ദേവ് ഒന്നും പറയാതെ ഡ്രൈവ് ചെയ്യുക മാത്രം ചെയ്തു....
"""ദേവാ..... എങ്ങോട്ടാഡാ.... ""
"""അമ്മ ഇങ്ങനെ ചോദിച്ചോണ്ട് നിൽക്കല്ലേ..... സ്ഥലം എത്തുമ്പോൾ മനസിലാവില്ലേ.... """
ശാന്തമായ സ്വരം..... അതിൽ വേദന ഉണ്ടോ..... അറിയില്ല.... നഷ്ടബോധം ഉണ്ടോ.... ഉണ്ടാകാം.... പ്രണയം അങ്ങനെ ആണല്ലോ.... അതിനു സുഖമുള്ള അനുഭൂതി മാത്രമല്ല.... വേദനയുടെ പടുകുഴിയിലേക്ക് തള്ളിയിടാനും അറിയാം....
കണ്ണുകളിലെ നീർത്തിളക്കം അമ്മ കാണാതെ അവൻ തുടച്ചു കളഞ്ഞു....
**************************
വഴിയരികിൽ വണ്ടി നിർത്തിയതും അവൻ ഇറങ്ങി ഒരു തട്ടുകടയിൽ ചെന്നു.....
രണ്ട് ചായ വാങ്ങി വണ്ടിയിൽ ഇരിക്കുന്ന ജുവലിനും ഗീതാമ്മയ്ക്കും കൊണ്ട് കൊടുത്തു.... അപ്പോഴും അവൾ പ്രതീക്ഷയോടെ അവനെ നോക്കി....
അവൾക്ക് നേരെ ഒരു ചെറു ചിരി മാത്രമാണ് അവൻ സമ്മാനിച്ചത്....
വീണ്ടും യാത്ര തുടർന്നു.... തന്റെ നാട്ടിലേക്കാണ് ഈ യാത്ര എന്ന് മനസിലായതും അതുവരെ ഇല്ലാതിരുന്ന ഒരു തരം പരവേശം അവളിൽ പിടിമുറുക്കിയിരുന്നു.....
"""പൊടിക്കുപ്പീ..... നിന്നെ എന്റെ കയ്യിൽ കിട്ടുംട്ടോ..... """"
കള്ള ചിരിയോടെ വിളിച്ചു പറയുന്നവനെ നോക്കി കൊഞ്ഞനം കുത്തി ഓടി ഒളിക്കുമ്പോൾ അവന്റെ പൊട്ടിച്ചിരി ഉയർന്നു കേൾക്കാമായിരുന്നു....
തന്റെ വീടിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കി.... ഒന്നും പറയാതെ ഗീതാമ്മയുടെ കൈ പിടിച്ചു വണ്ടിയിൽ നിന്നും ഇറക്കി....
കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ ഈ വീട്ടിൽ നിന്നും മാറി നിന്നിട്ട്.... മുറ്റം കരിയിലകളാൽ നിറഞ്ഞിട്ടുണ്ട്....
"""ജോയിച്ചൻ.... ""
ഒരു നിമിഷം ഹാളിൽ തന്നെ നോക്കി ഇളം ചിരിയോടെ കിടക്കുന്ന ജീവനില്ലാത്ത ജോയുടെ മുഖം അവളിൽ തെളിഞ്ഞു വന്നു....
കൊടുങ്കാറ്റുപോലെ അവൾ അകത്തേക്ക് കയറി.... ചാരി വച്ച വാതിൽ വലിച്ചു തുറന്നു അവൾ ചുറ്റും നോക്കി....
ഇല്ല.... ആരും ഇല്ല.... ഇന്ന് ഇവിടെ തനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ല..... മുറ്റത്തു നിന്ന് ദർശന്റെ ജിപ്സിയുടെ ശബ്ദം കേട്ടു.... അവൾ പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് ഓടി....
അവന്റെ വണ്ടി ദൂരേക്ക് മായുന്നത് കണ്ടു.... ഒരു പൊട്ട് പോലെ അത് നേർത്തു വന്നു...പിന്നെ അത് കാണാമറയത്തേക്ക് ഓടി അകന്നു....
തനിക്ക് ചുറ്റും വല്ലാത്ത ഒരു ഏകാന്തത ചുറ്റിവിരിയുന്നതായി അവൾക്ക് തോന്നി....
കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു വന്നു.....
എന്നേം കൂടെ കൊണ്ട് പോകായിരുന്നില്ലേ ജോയിച്ചാ.... എന്നെ... എന്നെ എന്തിനാ തനിച്ചു ആക്കിയേ.... എനിക്ക് പേടി ആവുന്നു.... ഞാൻ.... ഞാൻ കൂടെ വന്നോട്ടെ ഇച്ചാ..... എനിക്ക് പറ്റുന്നില്ല....
അവൻ ചാരി ഇരുന്ന ചുമരിനോട് ചേർന്നിരുന്ന് അവൾ പതം പറഞ്ഞു കരഞ്ഞു....
ഒരു അദൃശ്യ കരം അവളുടെ മുടിയിഴയിലൂടെ വിരൽ ഓടിക്കുന്നത് പോലെ തോന്നി അവൾക്ക്.... നെറുകയിൽ ചുംബിച്ചു കൊണ്ട് അത് പതിയെ പിന്നിലോട്ട് നടക്കുന്നു....
"""ജോയിച്ചാ..... ""
അവളുടെ നേർത്ത ശബ്ദം.... കണ്ണുകൾ വലിച്ചു തുറന്നു.... ഒരു പുകമറ പോലെ അത് അന്തരീക്ഷത്തിൽ ലയിക്കുന്നതായി തോന്നി പെണ്ണിന്.....
കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു.... അവ ഭൂമിയെ പുൽകി.....ഒരു നിമിഷം മരണം വരെ അവൾ ചിന്തിച്ചു.... എന്നാൽ തന്റെ ജോ ക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയാതെ വരുമെന്ന് ഓർത്തതും അവൾ ഒന്ന് കൂടെ തേങ്ങി കരഞ്ഞു കൊണ്ട് ആ ചുമരിലേക്ക് ചാരി...
*************************************************
"""മോനേ അവൾ ഒറ്റക്ക്..... അവിടെ... ""
ഗീതമ്മ പറഞ്ഞത് കെട്ട് അവൻ ചിരിച്ചു....
"""അവൾ ഒറ്റക്ക് ആണ് അമ്മാ... പക്ഷേ അത് ഒരിക്കലും എന്നുന്നേക്കുമായി അല്ലെ.... ഇന്ന് അവൾക്ക് ഒറ്റക്ക് നിൽക്കാൻ കഴിഞ്ഞാൽ അത് അവളുടെ വിജയം ആണ്.... തനിച്ചു ജീവിക്കുന്നവർക്ക് എന്തിനെയും നേരിടാൻ ഉള്ള കരുത്ത് ഉണ്ടാകും... തന്നെ രക്ഷിക്കാൻ താൻ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ് നൽകുന്ന ധൈര്യം..... അത് അവൾക്കും വേണം... അല്ലെങ്കിൽ അവൾക്ക് ഒരിക്കലും തനിച്ചു ജീവിക്കാൻ ആകില്ല..... """"
ദർശൻ പറയുന്നത് കേട്ടതും ഗീതമ്മ പിന്നേ ഒന്നും പറയാൻ നിന്നില്ല....
അല്പദൂരം പിന്നിട്ടതും ദർശൻ വണ്ടി നിർത്തി....
"”അമ്മ ഇറങ്ങിക്കൊ.... ഞാൻ വേഗം വരാം.... """
അവർ വണ്ടിയിൽ നിന്നും ഇറങ്ങി.... ചുറ്റും നോക്കി....
ദർശൻ ഒന്ന് കണ്ണുചിമ്മി ചിരിച്ചു.... ശേഷം വണ്ടി തിരിച്ചു... നേരെ ജുവലിന്റെ വീട്ടിലേക്ക്....
വണ്ടി വീടിന്റെ മുറ്റത്ത് കൊണ്ട് പോയി നിർത്തി.... വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ അവൾ ഓടി വരും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നു.... എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല... അത് അവനിൽ ഭയം ഉണർത്തി..
ഒറ്റക്ക് ആണെന്ന തോന്നലിൽ അവൾ വല്ല അബദ്ധവും കാണിച്ചോ എന്ന് അവൻ ഭയപ്പെട്ടു.... വേഗത്തിൽ ഉമ്മറ വാതിൽ തള്ളി തുറന്നു അവൻ അകത്തു കയറി...
ഹാളിൽ ഒരു മൂലയിൽ ചാരി ഇരുപ്പാണ് പെണ്ണ്... കണ്ണുനീർ കവിളിനെ നനച്ചു കൊണ്ട് നിലത്തേക്ക് ഉറ്റി വീഴുന്നു.
അവൻ അവളുടെ അടുത്ത് പോയി ആ ചുമരിനോട് ചാരി ഇരുന്നു....
അവൾ കണ്ണ് തുറന്നു അവനെ നോക്കി..
അവൻ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു.....
""നിന്നെ കൊണ്ട് പോകാൻ ആണ് വന്നത്... വാ.... """
""ഞാൻ എങ്ങും വരുന്നില്ല... ""
അവൾ ഉടൻ തന്നെ മറുപടി പറഞ്ഞു....
""തിരിച്ചു കൊണ്ടാക്കിത്തരാം.... ഇന്ന് തന്നെ.... വാ.... ""
അവൻ പറയുന്നത് കെട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി...
"""ഞാൻ ഇല്ല... ""
അവൾ പറഞ്ഞു തീർന്നതും അവൻ എഴുന്നേറ്റു.....
""ഉറപ്പാണോ... ""
""ഹാ... """
ഒഴുകിയിറങ്ങുന്ന കണ്ണീർ തുടച്ചു കൊണ്ട് അവൾ മൂളി....
അവൻ പിന്നെ ഒന്നും ചോദിക്കാതെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു.... അവൾക്ക് ഒന്നും സംസാരിക്കാൻ സമയം കൊടുക്കാതെ കയ്യിൽ കോരി എടുത്തു പുറത്തേക്ക് നടന്നു.... ജിപ്സിയിൽ ഇരുത്തിയതും അവനും കയറി.....
അവൾ കുതറി മാറാൻ നോക്കിയതും അവൻ ഒന്ന് അമർത്തി നോക്കി...
അതോടെ അവൾ അടങ്ങി ഇരുന്നു...
ജിപ്സി ചെന്ന് നിന്നത് ഒരു പള്ളിമുറ്റത്ത് ആയിരുന്നു....
അവൾ ചുറ്റും നോക്കി...
""വാ... ഇറങ്... ""
അവൻ അധികാരത്തോടെ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ടു നടന്നു... അവൾ ചുറ്റും നോക്കുന്നുണ്ട്..
പള്ളിയുടെ പിറകുവശത്തായുള്ള സെമിത്തേരിയിലേക്ക് ആണ് അവൻ അവളെയും കൊണ്ട് പോയത്....
ഒരു കല്ലറയുടെ അടുത്ത് എത്തിയതും അവൻ നിന്നു.... ഒപ്പം അവളും....
ജോയൽ
എന്ന് എഴുതി വച്ച കല്ലറ കണ്ടതും അവൾ ഒരു നിമിഷം തറഞ്ഞു നിന്നു...
ഒരു ഏങ്ങലോടെ കല്ലറയുടെ മുകളിലേക്ക് അവൾ ചാഞ്ഞു....
"""ജോയിച്ചാ...... ന്നെ.... എന്നെ ഒറ്റക്ക് ആക്കി പോയിട്ട്.... ഞാൻ... ഞാൻ മിണ്ടൂലാട്ടോ..... പൊടിക്കുപ്പി പിണക്കവാ.... എന്നെ ഡോക്ടർ ആയി കാണണംന്ന് പറഞ്ഞിട്ട്.... അതിന് പോലും കാത്തു നിൽക്കാതെ.... പോയില്ലേ..... ഞാൻ ഇപ്പൊ ഒറ്റക്ക് ആണ് ഇച്ചാ..... എനിക്ക് ആരൂല്ല.... ആരും...... """"
കരഞ്ഞു തളർന്നവൾ കഴുത്തിൽ ഏറ്റ നേരിയ തണുപ്പിൽ കണ്ണുകൾ വലിച്ചു തുറന്നു.....
ഒരു കുഞ്ഞു സ്വർണമാല.....
അവൾ തല ചെരിച്ചു തന്റെ അടുത്ത് മുട്ട് കുത്തി ഇരിക്കുന്ന ദർശനെ നോക്കി....
അവൻ അവളെ ചേർത്ത് പിടിച്ചു....
"""കരയിപ്പിക്കാതെ നോക്കാം എന്നൊന്നും പറയുന്നില്ല.... പക്ഷേ മരണം വരെയും കൂടെ ചേർത്ത് പിടിച്ചോളാം.... ഒറ്റക്ക് ആക്കില്ല.... """
കല്ലറയിലേക്ക് നോക്കി അവൻ പറഞ്ഞു....
അവൻ എഴുന്നേറ്റു നിന്നു.... പുറകിൽ ഗീതാമ്മയും ദേവനും മായമ്മയും നിവിയും അഞ്ചുവും എല്ലാം ഉണ്ടായിരുന്നു....
ദർശൻ ജുവലിനെ പിടിച്ചു എഴുന്നേൽപ്പിച്ചു.....
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.... ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു..
"""എന്തിനാ എന്നെ ഒറ്റക്ക് ആക്കിയേ.... എന്തിനാ താലി അഴിച്ചത്....എന്തിനാ എന്നോട് വേറെ കൊണ്ടാക്കാം എന്ന് പറഞ്ഞേ.... ""
അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് പെണ്ണ് കരഞ്ഞു....
അവൻ അവളുടെ കൈകൾ കൂട്ടി പിടിച്ചു..
അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു....
"""ഇന്നലെ ഞാൻ ആ താലി നിന്റെ കഴുത്തിൽ അണിയിച്ചത് എന്റെ മാത്രം ഇഷ്ടത്തോടെ ആണ്.... എന്നാൽ ഇന്ന് നീയും അത് ആഗ്രഹിച്ചിരുന്നു..... ആ മഞ്ഞചരടിലെ താലിയേക്കാൾ ഇന്ന് എനിക്ക് ഈ മിന്ന് കെട്ടാൻ ആണ് ഇഷ്ടം..... അതും നിന്റെ ജോന്റെ മുന്നിൽ വച്ചു.... അവന്റെ അനുഗ്രഹത്തോടെ..... """"
അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....
അവൾ ഒന്നും മിണ്ടാതെ കേട്ടുനിന്നതേ ഉള്ളൂ....
""മോനേ.... ""
ഗീതമ്മ വിളിച്ചതും ദർശൻ തിരിഞ്ഞു നോക്കി....
അവർ കയ്യിൽ അവൻ നൽകിയ പൂക്കൾ അവന് തിരിച്ചു നൽകി....
ഒരു കൂട്ടം വെള്ള റോസാപ്പൂക്കൾ....
അവൻ അത് പെണ്ണിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു....
"""ഇത് നിന്റെ ജോന് വേണ്ടി ഉള്ളതാ.... നീ തന്നെ കൊടുക്ക്... ""
അവളുടെ കണ്ണീർ ഉറ്റി വീണ ആ വെള്ളറോസാപ്പൂക്കൾ അവന്റെ കല്ലറയുടെ മുകളിൽ അവൾ വച്ചു....
അവൻ അവളെ ചേർത്ത് പിടിച്ചു തിരികെ നടക്കുമ്പോഴും പെണ്ണ് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു....
എവിടെ നിന്നോ എത്തിയ ഒരു ഇളം കാറ്റ് ആ പൂക്കളെ തഴുകി തലോടി കടന്നു പോയി.....
********************************************
രാത്രി ഏറെ വൈകി....
മായമ്മയുടെ മടിയിൽ തല വച്ചു കിടക്കുകയാണ് ദേവ്....
അവർ അവന്റെ മുടിയിലൂടെ വിരലൊടിക്കുന്നുണ്ട്....
"""ദേവൂട്ടാ.... ""
""ഹ്മ്മ്....""
""നിനക്ക് വിഷമം ഉണ്ടോടാ...""
""എന്തിനു അമ്മാ...""
""അവൾ.....!"
ബാക്കി പറയാതെ അവർ നിർത്തി...
"""എന്റെ അമ്മക്കുട്ടീ..... എനിക്ക് അതിനു ആ കൊച്ചിനോട് ഒന്നും ഇല്ലന്നെ..... പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നെ..... """
അവർ അവന്റെ കണ്ണിലേക്കു നോക്കി... ഒരു കുഞ്ഞു വേദന അവന്റെ മുഖത്തു ഉണ്ട്....
""ഈ മരുന്ന് കഴിച്ചു സുഖം ആയി ഉറങ്ങാൻ നോക്ക്... """
മരുന്ന് എടുത്തു കൊടുത്തു അവരെ കിടത്തി പുതപ്പിച്ചു കൊടുത്തു അവൻ റൂമിലേക്ക് നടന്നു.....
കണ്ണുകൾ ഈറനണിയുന്നത് അവൻ ശകാരത്തോടെ പിടിച്ചു നിർത്തി..
****എനിക്ക് നിന്നോട് പ്രണയമായിരുന്നു
ബാധ്യതകൾ ഏതുമില്ലാത്ത പ്രണയം...
എന്റെ മാത്രം വിശ്വാസത്തിന്റെ പുറത്തുള്ള പ്രണയം....
ഒരൊറ്റ കാഴ്ചയിൽ തോന്നിയ പ്രണയം...
നഷ്ടപ്പെട്ട പ്രണയം....
ആരോടും പറയാതെ ഇടനെഞ്ചിൽ കൊണ്ട് നടക്കുന്ന എന്റെ മാത്രം പ്രണയം.....❤*****
കണ്ണുകൾ ഉറക്കത്തെ കീഴ്പ്പെടുത്തുമ്പോൾ മറവിക്ക് വിട്ടുകൊടുക്കാത്ത ഒരുപിടി നല്ല ഓർമ്മകൾ അവന്റെ ഹൃദയത്തിൽ കൊത്തി വച്ചിരുന്നു..... ആദ്യ പ്രണയത്തിന്റെ സ്മരണകളായി.....
*****ഒന്നിൽ നിന്ന് അകലുമ്പോഴെല്ലാം ഒന്നിലേക്ക് അടുത്തുകൊണ്ടിരിക്കും,
അറിഞ്ഞോ അറിയാതെയോ നമ്മൾ......****
(കടപ്പാട്)
അതേ.... അവൻ അവളെ മറക്കും.... അവനായി ജനിച്ചവളെ തേടി പിടിക്കും.... എങ്കിലും അന്നും അവന്റെ ഉള്ളിൽ അവൾ ഉണ്ടാകും.... കാരണം അറിയാതെ....
എന്തെന്നാൽ ആദ്യ പ്രണയം അങ്ങനെ ആണെടോ.....❤
***********************************************
പ്രണയവേഴ്ചയുടെ ആലസ്യത്തിൽ തളർന്നു കിടക്കുന്നവളെ ദർശൻ തന്റെ നെഞ്ചോടു ചേർത്തു.....
""എങ്ങനെയാ എന്നെ മനസിലായത്...""
തമ്പി എല്പിച്ച കൊട്ടേഷനും കയ്യിൽ കിട്ടിയ ആ കുഞ്ഞു ഫോട്ടോയുടെയും കാര്യം പറഞ്ഞു കൊടുത്തപ്പോൾ മുതൽ ഉള്ള ചോദ്യം ആണ്......
അവൾ വീണ്ടും ചോദിച്ചതും അവൻ അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു..... ചെറുതായി ഒന്ന് കടിച്ചതും അവൾ പിടഞ്ഞു കൊണ്ട് അവനെ ചേർത്ത് പിടിച്ചു....
"""ഇവിടെ ഒരു കുഞ്ഞു മറുക് ഉണ്ട്... ആ ഫോട്ടോയിലും അത് കാണാം... അങ്ങനെയാ കണ്ടു പിടിച്ചേ... ""
ചുണ്ടിൽ ഒളിപ്പിച്ച കുസൃതിചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലും ഒരു നറു പുഞ്ചിരി വിരിഞ്ഞു...
"""നാളെ കൂടെ നമുക്ക് ലീവ് ആക്കാംട്ടോ പെണ്ണെ.... ""
അവൻ പറയുന്നത് കെട്ട് അവൾ മുഖം ചുളിച്ചു അവനെ നോക്കി....
""""""നാളെ ഒരിടം വരെ പോകാൻ ഉണ്ട്... ""
""എവിടെക്കാ ദച്ചേട്ടാ..... ""
കുസൃതി ചിരിയോടെ ചോദിക്കുന്നവളെ കാണെ അവൻ അത്ഭുതത്തോടെ അവളെ നോക്കി...
"""എന്താ വിളിച്ചേ..... ""
"""ദച്ചേട്ടാന്ന്..... എന്തേയ്... ""
അവൾ പറയുന്നത് കെട്ട് അവൻ ഒന്നുമില്ലെന്ന അർഥത്തിൽ അവളെ ചേർത്ത് പിടിച്ചു.....
""നാളെ നമുക്ക് വേളാങ്കണ്ണിയിൽ പോകാംട്ടോ.... ""
അവൻ പറയുന്നത് കെട്ട് അവൾക്ക് ജോയെ ഓർമ വന്നു.... അവന്റെ നെഞ്ചിൽ മുഖം അമർത്തി സമ്മതം അറിയിക്കുമ്പോഴും അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു....
ഇന്ന് ആ കണ്ണുകൾ തുടക്കാൻ അവൾക്ക് അവനുണ്ട്... അവന് അവളും.... ദൂരെ നിന്നൊരു കുഞ്ഞു താരകം അവരെ നോക്കി കണ്ണുചിമ്മി.... അത്രയധികം ആത്മസംതൃപ്തിയോടെ....
അവന്റെ നെഞ്ചിന്റെ ചൂടിൽ ഇന്നേവരെ അവൾ അനുഭവിച്ച എല്ലാ വേദനകൾക്കും ഉള്ള പരിഭവം പറയുമ്പോഴും അവന്റെ കൈകൾ അവളെ ചുറ്റിപിടിച്ചിരുന്നു....
അനുഭവിച്ച വേദകൾ മറന്നു പുതിയൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട്........
ചിലർ അങ്ങനെയാണ്... അവരുടെ പ്രണയവും..... അത് കണ്ടു നിൽക്കുന്നവരിലേക്കും പകർന്നു കൊണ്ടിരിക്കും...........അവർ പോലും അറിയാതെ........❤
റൂമിന്റെ ഒരു കോണിൽ പാതി എഴുതി വച്ച ഒരു ഡയറി ഉണ്ടായിരുന്നു... തന്റെ പെങ്ങളൂട്ടിയെക്കുറിച്ചുള്ള ഒരുവന്റെ ആധിയെക്കുറിച്ച്... അവളുടെ കുറുമ്പുകളെക്കുറിച്ച്.... സ്വപ്നങ്ങളെക്കുറിച്ച്.... എഴുതാൻ വാക്കുകൾ ഇല്ലാതായ നിമിഷത്തെക്കുറിച്ച്.... എഴുത്ത് നിർത്തിയെന്ന് പറഞ്ഞിട്ടും എന്തൊക്കെയോ എഴുതാൻ ബാക്കി വച്ച പേജുകളിൽ അവന്റെ സാമീപ്യം ഉണ്ടായിരുന്നു..... അവളുടെ മാത്രം ജോയുടെ.......
(അവസാനിച്ചു.)
അഭിപ്രായം പറയൂ......❤