💞 *Princess Of Bad Boy*💞.....
-----------❤️-------------❤️-------------
✍🏻Han....*
Part-1
വിജനമായ ആ റോഡിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ ഓരോ ചുവടും അതിവേഗത്തിൽ വെച്ചുകൊണ്ടിരുന്നു......
പെട്ടെന്ന് അവൾക്കു മുന്നിൽ ഒരു ബ്ലാക്ക് വാൻ അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്ന് നിർത്തി......അവൾ പേടിയോടെ രണ്ടടി പിറകോട്ട് വെച്ചു.....ആ വാനിൽ നിന്നും ഒരു ജോക്കറിന്റെ മുഖംമൂടി ധരിച്ചയാൾ ഒരു കയ്യിൽ ചുറ്റികയും മറു കയ്യിൽ കത്തിയുമായി ഒരു തരം ചിരിയോടെ ഇറങ്ങി വരുന്നത് കണ്ട് അവളുടെ പേടി കൂടിക്കൊണ്ടിരുന്നു....അയാൾ അവളുടെ അടുത്തെത്തിയതും ചുറ്റിക അവൾക്കു നേരെ ആഞ്ഞു വീശി.....
🍀🍀🍀🍀🍀🍀🍀🍀🍀
"ടിംങ്....ടിംങ്.....ടിംങ്....ടിംങ്....."(ഫോൺ റിംഗ് ചെയ്തതിണുട്ടോ.....)
"ഹലോ സാർ........"(ഒരുവൻ ഫോണെടുത്തു കൊണ്ട് ചോദിച്ചു....)
"താൻ ഇപ്പോഴത്തെ ബ്രൈക്കിംങ് ന്യൂസ് കേട്ടോ......"(മറുതലക്കലെ സാർ)
"ആ ഞാൻ കേട്ടു കൊണ്ടിരിക്കയായിരുന്നു....."(ഇവന്)
"ഇത് അഞ്ചാമത്തെ കൊലപാതകമാണ് നടന്നത്.... പോലീസിനെ കൊണ്ട് കഴിയാത്തത് കൊണ്ടാണ് ഈ കേസ് നമ്മളെ ഏൽപ്പിച്ചതു....അതുകൊണ്ട്തന്നെ അയാളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കാൻ നോക്കണം...."(ആ സാർ)
"എനിക്കു മനസ്സിലാക്കാൻ സാധിക്കും സാർ .....അവനെ ഞാൻ പിടിച്ചിരിക്കും.....ഈ കേസ് തെളിയിക്കുകയും ചെയ്യും....... trust me....."(ഇവന്)
"I know..... നീ നിനക്ക് എതിരെ നിക്കുന്ന ഏതു കൊലമ്പനായാലും അതെല്ലാം പുഷ്പം പോലെ ഹാൻഡിൽ ചെയ്യുമെന്ന് ... അതുകൊണ്ട് തന്നെയാണ് നിന്നെ ഈ കേസ് ഏൽപ്പിച്ചത്.... നിന്നെ ഓർമ്മിപ്പിച്ചെന്നെയൊള്ളൂ... കേസ് കണ്ടെത്താൻ വൈകുംതോറും ഓരോ ജീവനാണ് നഷ്ടപ്പെടുന്നത്...."(ആ സാർ)
"ആ സാർ...."(ഇവന്)
"മ്മ്.... അതിരിക്കട്ടെ ക്ലൂ വല്ലതും കിട്ടിയോ....."(സാർ)
"അയാൾ ഓരോ കൊലപാതകം ചെയ്യുമ്പോഴും ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ നല്ല ശ്രദ്ധയോടെയാണ് ചെയ്യുന്നത്..... പിന്നെ എല്ലാ കൊലനടന്ന സ്പോട്ടിലും ഒരു ജോക്കറിന്റെ മുഖംമൂടി അയാൾ ഉപേക്ഷിച്ചു പോകുന്നുണ്ട്.....അതു കൂടാതെ അയാൾ ടാർകറ്റ് ചെയ്യുന്നത് പെൺകുട്ടികളെയാണ്....."
"Ok .....വേറെയെന്തെങ്കിലും...."
"എല്ലാ കൊലപാതകം നടത്തിയിരിക്കുന്നത് ഒരേ പാറ്റേണിലാണ്....."
"ആ..... അതിരിക്കട്ടെ തന്റെ കോളേജിലെ ഇൻവെസ്റ്റികേഷൻ എന്തായി......ഞാനറിയുന്നുണ്ട് നീയവിടെ കാട്ടുന്നതെല്ലാം....."(സാർ)
അതിനു അവനൊന്നു പുഞ്ചിരിച്ചു കൊടുത്തു.....
🍀🍀🍀🍀🍀🍀🍀🍀🍀
"ടീ കെട്ടിയൊരുങ്ങി കോളേജിൽ പോകുന്നതൊക്കെ കൊള്ളാം.... നേരത്തെ ഇങ്ങോട്ട് എത്തിക്കോണം ഇവിടെ നൂറു കൂട്ടം പണിയുള്ളതാ..... എന്റെ ഡ്രെസ്സൊക്കെ അലക്കാനുണ്ട്....😡"(മൂത്തമ്മ)
അതിനു ഞാനൊന്നു തലയാട്ടി ബാകുമെടുത്ത് ബസ്റ്റോപ്പിലേക്കു ഓടി....വഴിക്കലെത്തിയപ്പോൾ ഫിനുവിനേയും കിട്ടി.....ഫിനു എന്റെ ചങ്കാണ് ട്ടോ.... ചെറുപ്പം മുതലുള്ള കൂട്ടാ ഞങ്ങളുടേത്.... ഇന്ന് കോളേജ് തുടങ്ങുകയാണ് അങ്ങോട്ടാണ് ഞങ്ങളുടെ പോക്ക്.....
"ടീ ഇന്നും ആ തള്ള നിന്നെ വെറുതെ വിട്ടില്ലല്ലേ...."(ഫിനു)
അതിനു ഞാനൊന്നു മങ്ങിയ ചിരി ചിരിച്ചു കൊടുത്തു....
"ടീ ഞാൻ നിന്നോടു പറഞ്ഞതല്ലേ എന്റെ വീട്ടിലേക്കു വരാൻ...."(ഫിനു)
"യേയ് അതു ശരിയാവില്ല.
.. ഇതൊക്കെ എനിക്കിപ്പോ ശീലമായി....."(ഞാൻ)
"പറഞ്ഞ അങ്ങട്ട് കേൾക്കൂലല്ലോ....."(ഫിനു അതും പറഞ്ഞു എന്റെ കയ്യും പിടിച്ചു ബസ്റ്റോപ്പിലേക്കു നടന്നു.....)
എന്നെ മനസ്സിലായോ ഇങ്ങൾക്ക് ....ഇല്ലല്ലേ.... ഞാൻ പറഞ്ഞു തരാം.... ഞാനാണ് നിങ്ങളുടെ സ്വന്തം *Ziwa Irha* എന്ന ഇർഹു..... എല്ലാവരും എന്നെ ഇർഹൂ എന്ന വിളിക്ക....ഉപ്പി ,ഉമ്മി, പിന്നെ എന്റെ കാക്കു ഇതായിരുന്നു എന്റെ ലോകം.....ഞങ്ങൾ നല്ല സന്തോഷത്തോടെ കഴിയുമ്പോഴാണ് വിധി എന്നെ തനിച്ചാക്കി അവരെയെല്ലാം കൊണ്ടുപോയത്....😪😪.... പിന്നെ വല്ലിമ്മ എന്നേയും കൂട്ടി മൂത്താപ്പാന്റെ വീട്ടിലേക്ക് പോന്നു.... ഇവിടെയുള്ളവർക്കാർക്കും എന്നെ ഇഷ്ടമല്ല.... എല്ലാവർക്കും എന്നോടു വെറുപ്പാണ്.... അതുകൊണ്ടുതന്നെ അവരൊക്കെ എന്നെ വേലക്കാരിയെ പോലെയാണ് കാണുന്നതു😔..മൂത്താപ്പാക്ക് 2 മക്കളാനുളത് സന എന്ന സിനുവും അജ്സർ എന്ന അജുവും.... ആകെയെനിക്കു കൂട്ടായിയുള്ളതു വല്ലിമ്മയും ഫിനുവും ഫിനൂന്റെ വീട്ടുകാരും മാത്രമാണ്..... പറഞ്ഞു പറഞ്ഞു ബസ്റ്റോപ്പിലെത്തി....
അപ്പോ അവിടെ റോട്ടിൽ ഭയങ്കര ആൾക്കൂട്ടം .....ഇൻക്ക് പിന്നെ ക്യൂരിയോസിറ്റി എന്ന പറിണ സാധനം തീരെ ഇല്ല്യാത്തോണ്ട് അതിസമർത്ഥമായി ആളുകൾക്കിടയിലൂടെ നുഴഞ്ഞു കയറി മുന്നിൽ പോയങ്ങട്ടു നിന്നു....എന്നോടാ കളി....😎...നോക്കുമ്പോ എന്താ......നല്ല ഫൈറ്റ് സീൻ....'ശോ ഞാൻ കുറച്ചു നേരം വൈകിയെന്ന് തോനുന്നു....'
മൂന്നാലു പേർ റോട്ടിൽ എന്തിനും കഴിയാതെ ഞാൻ സത്ത് എന്നെപ്പോലെ കിടന്നു ഞെരിപിരി കൊള്ളുണ്ട്....
'wooowwwww...ഇത്രക്കും അടിച്ചു തൂഫാനാക്കിയ ആ മഹത്ത് വ്യക്തിയാരാ...'എന്നും ചിന്തിച്ചു നേരെ നോക്കിയതും എന്റെയുള്ളിലെ കൂർക്കം വലിച്ചുറങ്ങുന്ന കോഴി സടകുടഞ്ഞെഴുനേറ്റു വാതിലിലൂടെ തലയിട്ടു നോക്കാൻ തുടങ്ങി.....🐔...
'വെളുത്തു തുടുത്ത മുഖവും ഡ്രീം ചെയ്ത താടിയും കട്ട മീശയും ഇളം പിങ്ക് നിറത്തിലുള്ള ചുണ്ടുകളും ഇതിനൊക്കെ ഭംഗി കൂട്ടാനായി അവന്റെ ആ ക്രിസ്റ്റൽ കണ്ണും.....ufffff.... ഒരു രക്ഷയുമില്ല എന്റെ സാറെ.....'ഇങ്ങനെ ഞമ്മടെ ഇർഹു അവനെ വാഴിനോക്കി നിൽക്കുമ്പോഴാണ് ഫൈറ്റിനിടയിൽ കത്തി തെറിച്ചു അവളുടെ കയ്യിൽ വന്നു കൊണ്ടൂ......
അപ്പോഴാണ് ഞമ്മടെ കുട്ടിക്ക് ബോധം വന്നത്..... ഇർഹു എന്തോ വേദന തോന്നി കയ്യിലേക്ക് നോക്കിയതും തുടങ്ങിയില്ലേ പൂരം....കണ്ണു പൂട്ടി കാറാലോടെ കാറൽ....😭😭.... പെട്ടെന്ന് ആരോ അവളുടെ വായ പൊത്തിയതും ഇർഹു കണ്ണു തുറന്നു നോക്കിയപ്പോൾ ഞെട്ടി പണ്ടാരമടങ്ങി പോയി ....😵😵😵...അവളിങ്ങനെ ഞെട്ടാൻ കാരണം അവളുടെ വായ പൊത്തിയത് അവൾ വായിനോക്കിനിന്നയാൾ തന്നെയാണ്..🤭.....ആ ഫൈറ്റ് മാൻ.... അവളുടെ കണ്ണുക്കെ ബുൾസൈ പോലെ പുറത്തേക്ക് വന്നക്ക്ണ്....പ്യാവം കൊച്ച്...😨..
ഇർഹുന്റെ കാറൽ നിന്നതും അവൻ വായയിൽ നിന്നും കൈയെടുത്ത് അവളുടെ കവിളിലൊന്നു തട്ടി അവന്റെ പോക്കറ്റിൽ നിന്നും ഒരു ടവ്വലെടുത്ത് അവളുടെ മുറിയിൽ കെട്ടികൊടുത്തിട്ട് തലയോട് തലമുട്ടിച്ച് അവന്റെ പേടകവുമായി ഒറ്റ പോക്ക്....
ഞെട്ടി മക്കളെ ഇർഹു പിന്നേം ഞെട്ടി......
'അല്ലാ... ഇവിടെ ഇപ്പോ എന്താ ഇണ്ടായെ......'(ഇർഹു കാ ആത്മ)
പെട്ടെന്ന് ഫിനുവന്നു അവളെ തട്ടി വിളിച്ചതും ഇർഹു തലയൊക്കെ ഒന്നു കുടഞ്ഞു ഫിനുവിനെ നോക്കി.....😇
"ടീ സത്യം പറഞ്ഞോ ....അതന്റെ പൂർവ കാമുകനല്ലേ......"(ഫിനു)
"ആടി..... ഞാൻ ഒരു മണിക്കൂർ അയറ്റില്ല അവനെ കണ്ടിട്ട് അപ്പോഴേക്കും ഞാൻ അവനെ സ്നേഹിച്ചു ... അവന് ഇന്നേയും സ്നേഹിച്ചു....ഞങ്ങൾ രണ്ടും മുടിഞ്ഞ പ്രേമത്തിലായി അവസാനം ഞങ്ങൾ രണ്ടും പേരും അങ്ങട്ട് തേക്കേം ചെയ്തു..... എന്താ മതിയോ....😤"(ഇർഹു)
"അല്ലല്ലേ.....😁.... പിന്നെന്താ അവൻ അങ്ങനെ ബിഹേവ് ചെയ്തത്...🤨"(ഫിനു)
"ഇൻക്കറിയോ.... അവനോട് പോയി ചോയ്ച്ചോക്ക്.....😏"(ഇർഹു)
"കീ........കീ.......കിക്കീ....."(ബസ്സിന്റെ ഹോണടിയാണ്😁)
"ടീ പോയടി പോയി..... ബസ്സ് പോയി🤦🏻♀️"(ഫിനു)
"ഇനിയെന്തു ചെയ്യും...😕"(ഇർഹു)
"ഇനിയെന്തു ചെയ്യാൻ....15 മിനിറ്റ് കഴിഞ്ഞാൽ അടുത്ത ബസ്സ് വരും അതിൽ പോകാം....ഏതിയാലും ലേറ്റായി....."(ഫിനു അതും പറഞ്ഞു ഇർഹൂന്റെ കയ്യും പിടിച്ചു ബസ്റ്റോപ്പിലേക്കു കയറിയിരുന്നു.....)
അങ്ങനെ സംസാരിച്ചും വായിനോക്കിം സമയം കളഞ്ഞവസാനം ബസ്സു വന്നു.... രണ്ടും അതിൽ ചാടിക്കയറി കോളേജിലേക്ക് യാത്രയായി.....👋🏻....
ബസ്സിറങ്ങി നടന്നു കോളേജിൻ മുന്നിലെത്തിയതും ഇർഹു വലുതുകാൽ വെച്ച് ഐശ്വര്യമായി കയറിയതും എന്തോ ഒന്ന് പറന്നു വന്നു അവളുടെ കാലിൽ വീണു....
ഇർഹു താഴേക്കു നോക്കിയതും ആകെ ചോരയിൽ കുളിച്ചു നിൽക്കുന്ന ഒരാൾ......
"Wowwww....ചോര ....നല്ല കണി..... ഇനിയങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരിക്കും....😒"(ഇർഹു കാ ആത്മ)
എന്നും പറഞ്ഞു നേരെ മുന്നിലേക്കു നോക്കിയതും ഇർഹു വീണ്ടും ഞെട്ടി..... ഞെട്ടി ഞെട്ടി അറ്റാക്ക് വരോ ആവം.....കണ്ണൊക്കെ തിരുമി ഒന്നൂടെ മുന്നോട്ട് നോക്കി.... അപ്പോ അവളുടെ മുഖത്ത് പല എക്സപ്രഷനും മിന്നിമറഞ്ഞു...
തുടരും......
( എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞാലെ ഇതിന്റെ ബാക്കി ഇണ്ടാവൊള്ളുട്ടോ...😁...എന്ന അഭിപ്രായങ്ങൾ പോരട്ടെ....)