Aksharathalukal

മീനാക്ഷി 2

✍️ Aswathy Karthika 
 
 
പഠനമൊക്കെ കഴിഞ്ഞ് പെട്ടെന്നുതന്നെ മീന ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി...
 
 സ്വന്തമായി ഒരു ഡിസൈനർ സ്റ്റുഡിയോ തുടങ്ങുകയാണ് ലക്ഷ്യം....
 
 പക്ഷേ അതിനു മുൻപ് കുറച്ച് കാര്യങ്ങളും കൂടി പഠിക്കണം...
 
 അതിനുവേണ്ടിയാണ് അവിടെ ജോലിക്ക് കയറുന്നത്.....
 
                     🧡🧡🧡🧡
 
സെറീന സ്വന്തം ആയി ഒരു ഡ്രസ്സ് ഷോപ്പ് തുടങ്ങി..
ദീപ വേറെ ഒരു സ്ഥലത്ത് തന്നെ കേറി...
 
എന്നാലും മൂന്നാളും ഒരുമിച്ചു ആണ് താമസം.....
 
എറണാകുളത്തു മറൈൻ ഡ്രൈവിൽ തന്നെ അവർ ഒരു ഫ്ലാറ്റ് വാടകക്ക് എടുത്തു...
 
ഏറെ ആഗ്രഹിച്ചു നേടിയ ജോലി ആയതു കൊണ്ട് ഓരോ നിമിഷവും അവൾ ആസ്വദിച്ചു........
 
ഫസ്റ്റ് സാലറി കിട്ടിയ ദിവസം ലോകം കീഴാടക്കിയ സന്തോഷം ആയിരുന്നു.....
 
നേരെ പോയി അച്ഛനും അമ്മയ്ക്കും ചേട്ടനും പിന്നേ അവളുമ്മാർക്കും ഡ്രസ്സ് എടുത്തു... പിന്നേ സ്വീറ്റ്സ് ഒക്കെ മേടിച്ചു വീട്ടിലേക്ക് പോയി...
 
സാധാരണ ശനിയാഴ്ച വൈകുന്നേരം ആണ് പോവുന്നത്... ഇന്ന് പക്ഷെ അത്രേം നേരം നോക്കി ഇരിക്കാൻ പറ്റുന്നില്ല...
 
സെറീനയുടേം ദീപയുടേം ഡ്രസ്സ് ഫ്ലാറ്റിൽ കൊണ്ട് വച്ചു നേരെ വീട്ടിലേക്ക് പോയി.......
 
                       🧡🧡🧡
 
ഒറ്റക്ക് രാത്രി വന്നതും പറയാത്തത് കൊണ്ടും ഒക്കെ അമ്മേടെ കൈയിൽ നിന്നും അത്യാവശ്യം നല്ല ചീത്ത കിട്ടിയിരുന്നു.....
 
പക്ഷെ സാലറി കിട്ടിയ കാര്യം പറഞ്ഞപ്പോൾ അമ്മക്ക് സന്തോഷമായി.....
 
അച്ഛനും അമ്മയ്ക്കും എന്റെ ആദ്യത്തെ സമ്പാദ്യം കൊണ്ട് ഗിഫ്റ്റ് കൊടുത്തപ്പോൾ എന്നെക്കാട്ടിലും സന്തോഷം അവരുടെ മുഖത് ആയിരുന്നു...
 
ചേട്ടൻ കൂടെ വന്നിട്ട് സ്വീറ്റ്സ് കൊടുക്കാം ന്ന് വിചാരിച്ചു..
 
രാത്രി ചേട്ടനും വന്നു കഴിഞ്ഞു സ്വീറ്റ്സ് ഒക്കെ കഴിച്ചു പിന്നേ വിശേഷം പറയൽ ആയി...
 
"ഇനി ഇപ്പൊ ഒരു കല്യാണം നോക്കാം അല്ലെ "
 
എല്ലാരും കൂടെ ഇരിക്കുമ്പോൾ ആണ് അമ്മ ചോദിച്ചത്......
 
"മീനു ന്റെ കഴിഞ്ഞേ എനിക്ക് ആലോചന ആയി വരാവു എന്ന് അമ്മയോട് ഞാൻ പറഞ്ഞത് ആണേ....
 
നിനക്ക് അല്ല മോനെ മീനുനാണു... ഇപ്പഴേ നോക്കി തുടങ്ങിയാലെ നല്ലത് കിട്ടു...
 
"ഞാൻ പറഞ്ഞത് ശരി അല്ലെ വാസു ഏട്ടാ "
 
ഞാൻ ഇന്ന് വരെ എന്റെ രണ്ടു മക്കളുടെയും ഒരു ഇഷ്ടത്തിനും എതിർ നിന്നിട്ടില്ല.ഇന്ന് വരെ ഉള്ള നിങ്ങളുടെ എല്ലാ ആഗ്രഹവും അച്ഛൻ സാധിച്ചു തന്നിട്ടുണ്ട്... 
 
 എന്റെ ഒരു ആഗ്രഹങ്ങളും നിങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ഞാൻ നോക്കിയിട്ടില്ല.....
 
 പക്ഷേ ഇന്ന് ആദ്യമായി അച്ഛൻ എന്റെ മക്കൾ രണ്ടാളോടും ഒരു കാര്യം ആവശ്യപ്പെടുകയാണ്.....
 
 നിങ്ങളുടെ വിവാഹം.....
 
 ആദ്യം മീനുന്റെ അതുകഴിഞ്ഞ് മാധവന്റെ...
 
 ഇത് രണ്ടും അച്ഛൻ കണ്ടുപിടിക്കുന്ന ആൾക്കാര് വേണം എന്ന് അച്ഛനൊരു ആഗ്രഹം...
 
 ഇപ്പൊ നിങ്ങളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് തുറന്നു പറയാം....
 
 എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടം ഒന്നും ആരോടും തോന്നിയിട്ടില്ല...
 
 അച്ഛന് ഇഷ്ടമുള്ള പെൺകുട്ടിയെ ഞാൻ വിവാഹം കഴിക്കാം പക്ഷേ എനിക്കൊരു നിബന്ധനയുണ്ട്...
 
 അത്യാവശ്യം വിദ്യാഭ്യാസം ഉള്ള കുട്ടി ആയിരിക്കണം...
 
 ബാക്കി അച്ഛൻ ഇഷ്ടം വലിയ സാമ്പത്തികം വേണമെന്നും എനിക്ക് ആഗ്രഹമില്ല അതൊക്കെ നമുക്കുണ്ടല്ലോ....
 
മാധവ് പറഞ്ഞു....
 
 പിന്നെ എല്ലാവരുടെയും നോട്ടം മീനുവിലേക്കായി....
 
 അച്ഛനു ഇഷ്ടം ഉള്ള ആളെ തന്നെ ഞാനും വിവാഹം കഴിക്കും...
 
 എനിക്കറിയാം ലോകത്തിലേക്കും വച്ച് ഏറ്റവും ബെസ്റ്റ് ആയിരിക്കും അച്ഛൻ എനിക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് എന്ന്....
 
പക്ഷെ ഒരു കാര്യം... ഒരുപാട് പേരുടെ മുന്നിൽ ഒരുങ്ങി കെട്ടി നിൽക്കാൻ ഒന്നും എനിക്ക് താല്പര്യം ഇല്ല....
 
മീനു അച്ഛനെ കെട്ടി പിടിച്ചു പറഞ്ഞു...
 
                  🧡🧡🧡🧡🧡🧡
 
പിന്നേ അങ്ങോട്ട് കല്യാണ ആലോചനയുടെ തിരക്ക് ആയിരുന്നു..
 
മീനു ജോലി ഒക്കെ കഴിഞ്ഞു വന്നു ഫ്ലാറ്റിൽ ഇരിക്കുമ്പോൾ ആണ് അമ്മ വിളിച്ചു നാളെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞത്...
 
നാളെ ഒരു കൂട്ടർ അവളെ കാണാൻ വരുന്നു എന്ന്....
 
"എടി പിള്ളേരെ അമ്മയാ വിളിച്ചേ നാളെ എന്നെ കാണാൻ ആരോ വരുന്നുണ്ട് വീട്ടിലേക്ക് ചെല്ലാൻ "
 
 എനിക്ക് ആകെ എന്തോ പോലെ തോന്നുന്നു....
 
 കുറെ പേരുണ്ടാകും അല്ലേ....
 
 കയ്യിൽ ചായയൊക്കെ പിടിച്ച് അതോടെ അവരുടെ മുന്നിൽ ചെന്ന് നിൽക്കണ്ടേ....
 
 എനിക്കാണെങ്കിൽ നാണം വരും എന്നോന്നും തോന്നുന്നില്ല എന്ത് ചെയ്യുവോ എന്തോ......
 
 ചുണ്ടു കൂർപ്പിച്ച് മീനു പറയുന്ന കേട്ട് ദീപയ്ക്കും സേറക്കും ചിരിയടക്കാനായില്ല...
 
 ദുഷ്ട കളെ നിങ്ങളോട് ചിരിക്കാൻ അല്ല പറഞ്ഞത് എന്റെ ടെൻഷൻ ആണ്.....
 
 സാമദ്രോഹികൾ എലിക്ക് പ്രാണവേദന പൂച്ചക്ക് വീണ വായന എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു.....
 
 എന്റെ പൊന്നു കൊച്ചേ കൈയിൽ ചായയും നാണത്തോടെ കുണുങ്ങിക്കുണുങ്ങി വരലും ഒക്കെ സിനിമയിൽ കാണുന്നത് അല്ലെ...
 
 അതൊക്കെ മനസ്സിൽ വിചാരിച്ചു നീ ഒന്ന് ട്രൈ ചെയ്തു നോക്ക്...
 
 ആ നോക്കാം നാണം ഒക്കെ വരുമോ ഇല്ലയോ എന്ന് തമ്പുരാനറിയാം.......
 
                     ❣️❣️❣️❣️❣️
 
 രാവിലെ വീട്ടിൽ ചെല്ലുമ്പോൾ അമ്മ തിടുക്കപ്പെട്ട് എന്തൊക്കെയോ ഒരുക്കുവാണ്....കൂടെ അച്ചന്റെ ചേച്ചിയും ഉണ്ട്.....
 
വല്യമ്മേ...... എപ്പോ വന്നേ... ഒറ്റകെ ഒള്ളൂ.....
 
വല്യച്ഛൻ ഉണ്ട് മോളെ... മീനൂട്ടിയേ കാണാൻ ഒരാൾ വരും എന്ന് അറിഞ്ഞാൽ നിന്റെ വല്യച്ഛൻ അവിടെ ഇരിക്കുവോ ഓടി ഇങ്ങു എത്തില്ലേ.....
 
എന്നിട്ട് ഞാൻ ആരേം കണ്ടില്ലല്ലോ വല്യമ്മേ.....
 
ഓ അച്ഛനും വല്യച്ഛനും കൂടെ പുറകിൽ ഉണ്ട്....
 
മാധവ് മുകളിലും.....
 
 അവര് ഊണൊക്കെ കഴിഞ്ഞിട്ടേ പൂവുള്ളോ അമ്മേ.....
 
 അടുക്കളയിൽ ഇരിക്കുന്ന അനുഭവങ്ങളിലേക്ക് നോക്കി മീനു ചോദിച്ചു..
 
 നിന്നെ കാണാൻ വരുന്നത് നമ്മൾ അറിയുന്ന വീട്ടുകാരെ തന്നെയാണ്....
 
 അച്ഛന്റെ കൂട്ടുകാരന്റെ റിലേറ്റീവ് ആണ് വരുന്നത്....
 
 വലിയ തറവാട്ടുകാരാണ്.....
 
 അവരിപ്പോ വരും നീ പ്രസംഗം ഒക്കെ നിർത്തി ഡ്രസ്സ് മാറി ഒന്ന് വൃത്തിയായിട്ട് നിൽക്ക്....
 
                       🌹🌹🌹🌹
 
 കുളിയൊക്കെ കഴിഞ്ഞ് ഏറ്റവും വലിയ പ്രശ്നം എന്ത് ഡ്രസ്സ് എടുത്ത് ഇടും എന്നാണ്.....
 
 ചുരിദാർ വേണോ സാരി വേണോ.....
 
 അച്ഛൻ കഴിഞ്ഞ പിറന്നാൾനു എടുത്തു തന്ന ഒരു സാരി ഉണ്ട് അത് ഉടുക്കാം എന്ന് വിചാരിച്ചു......
 
ചെറിയ ഒരു മാലയും ഒരു ജിമിക്കിയും രണ്ട് വളയും ഇട്ടു..
 
കണ്ണ് കറുപ്പിച്ചു എഴുതി 
പിന്നേ ഒരു പൊട്ടും....
ഒരുക്കം കഴിഞ്ഞു...
 
ആകെ ഒരു വെപ്രാളം....
ഇന്ന് വരെ സൗഹൃദതിന് അപ്പുറം ഒരു ഇഷ്ടം ആരോടും തോന്നിയിട്ടില്ല....
 
ഇങ്ങോട്ട് ഇഷ്ടം ആണെന്ന് പറഞ്ഞവരുണ്ട്...
 
അച്ഛനും അമ്മയും തീരുമാനിക്കുന്ന ആളുടെ മുന്നിലെ തലകുനിക്കു എന്ന് എന്നോ തീരുമാനിച്ചതാണ്....
 
 വരുന്ന ആൾ അങ്ങനെയുള്ള ആണോ എന്തോ.....
 
 12 മണി ഒക്കെ ആയപ്പോഴേക്കും അവർ വന്നു.....
 
 എന്നോട് അടുക്കളയിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞു..
 
 അവര് വിളിക്കും അവിടേക്ക് ചെന്നാൽ മതിയെന്ന്... അങ്ങനെയാണത്രേ ചടങ്ങ്.....😏
 
ഇരിന്നിട് ആണേ ഒരു സമാധാനം ഇല്ല.... ചെക്കൻ എങ്ങനെ ഉണ്ടെന്ന് ചോദിക്കാന്ന് വിചാരിച്ച ആരോടും ചോദിക്കും... അവസ്ഥ 😔
 
കൊച്ചേ... സ്വപ്നം കണ്ടത് മതി.....
 
ആ ട്രെയും എടുത്തോണ്ട് പോരെ.....(ഉച്ച ആയതു കൊണ്ട് ജ്യൂസ് ആണേ )
 
 വല്യമ്മയുടെയും അമ്മയുടെയും പുറകെ നടക്കുമ്പോൾ കയ്യൊക്കെ നന്നായിട്ട് വിറക്കുന്നുണ്ട്.....
 
 കൈവിറക്കുന്ന കണ്ടിട്ട് ജ്യൂസ് താഴെ പോയി ഞാൻ തന്നെ മിക്കവാറും അതിൽ ചവിട്ടി തന്നെ വീഴും.......
 
ഒരു വിധത്തിൽ ഹാളിലേക്ക് ചെന്നു.....
 
ആരൊക്കെയോ കുറെ പേര് അവിടെ ഇരിപ്പുണ്ട്.....
 
 തല ഉയർത്തി നോക്കണം ഉണ്ട് പക്ഷെ നടക്കുന്നില്ല....
 
ജ്യൂസ് ടീപ്പോയിൽ  വച്ചാ മതി എന്ന് വല്യച്ചൻ പറഞ്ഞപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു......
 
 അത് അവിടെ വെച്ചിട്ട് വല്യമ്മയുടെ അമ്മയുടെയും പുറകിലേക്ക് മാറിനിന്നു.....
 
അങ്ങനെ പുറകിലേക്ക് മാറി നിൽക്കാതെ മോളെ എല്ലാവരും നിന്നെ ഒന്ന് കാണട്ടെ.....
 
വല്യച്ചൻ തന്നെ എല്ലാവരേയും പരിചയപ്പെടുത്തി തന്നു.....
 
 പയ്യൻ ഹരീഷ്... ആൾടെ അച്ഛൻ, അച്ഛന്റെ പെങ്ങൾ അവരുടെ ഭർത്താവ് പിന്നേ അവരുടെ മകൾ ഇത്രയും പേരാണ് വന്നത്....
 
 എല്ലാവരെയും നോക്കിയ കൂട്ടത്തിനു ആളെയും നോക്കി...
 
നീല ഡാർക് ഷർട്ടും ജീൻസും ആണ് വേഷം.....
 
 അത്യാവശ്യം നല്ല വെളുത്ത നിറം കട്ടിമീശ.... ആഹാ മൊത്തത്തിൽ ഒരു പൊളി ലുക്കാണ്.........
 
 അച്ഛനും വല്യച്ഛനും അവരും എന്തൊക്കെയോ പറയുന്നുണ്ട് .......
 
 ചേട്ടൻ അവര് പറയുന്നതൊക്കെ കേട്ടുകൊണ്ടിരിക്കുന്നു....
 
 എനിക്ക് ആളോട് ഒന്ന് സംസാരിക്കണം എന്നുണ്ട്.....
 
 എന്റെ മനസ്സ് മനസ്സിലാക്കിയതുപോലെ അച്ഛൻ കാര്യം അവതരിപ്പിച്ചു...
 
എന്നാ ഇനി മക്കൾ രണ്ടാളും കൂടി സംസാരിക്കട്ടെ അത് കഴിഞ്ഞ് ബാക്കി തീരുമാനങ്ങളൊക്കെ എടുക്കാം.....
 
മോളെ ചെല്ല്.....
 
തുടരും.....

മീനാക്ഷി 3

മീനാക്ഷി 3

4.3
24695

✍️Aswathy Karthika      അച്ഛനും വല്യച്ഛനും അവരും എന്തൊക്കെയോ പറയുന്നുണ്ട് .......    ചേട്ടൻ അവര് പറയുന്നതൊക്കെ കേട്ടുകൊണ്ടിരിക്കുന്നു....    എനിക്ക് ആളോട് ഒന്ന് സംസാരിക്കണം എന്നുണ്ട്.....    എന്റെ മനസ്സ് മനസ്സിലാക്കിയതുപോലെ അച്ഛൻ കാര്യം അവതരിപ്പിച്ചു...   എന്നാ ഇനി മക്കൾ രണ്ടാളും കൂടി സംസാരിക്കട്ടെ അത് കഴിഞ്ഞ് ബാക്കി തീരുമാനങ്ങളൊക്കെ എടുക്കാം.....   മോളെ ചെല്ല്.....          ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️   കുറച്ചു നേരമായി സംസാരിക്കാൻ  ആയി ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിയിട്ട്.....    ലക്ഷണം കണ്ടിട്ട് പുള്ളി ഒന്നും മിണ്ടും ന്ന് തോന്നുന്നില