Aksharathalukal

🌼ജനനി🌼_1

#ചെമ്പകം പോലൊരു പെണ്ണ്
Part_1
 
Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission
 
 
ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...
 
______________________________🦋
 
 
 
ജനനി....
 
ചെമ്പകശേരി മുഴുവൻ കുലുങ്ങി മറിയും വിധം റാം അലറി വിളിച്ചു..
 
എന്നാൽ ഒരാഴ്ചയോളം പച്ചവെള്ളം പോലും കുടിക്കാൻ കൊടുക്കാതെ ശരീരം മുഴുവൻ നീരും ചോരയുമായി ഒലിച്ചു തളർന്നു കിടന്ന ആ പെണ്ണിന് ഒന്ന് അനങ്ങാൻ പോലും ആയില്ല ...
 
കോടനിക്കോടി സ്വന്തിന്റെ അവകാശിയും ചെമ്പകശ്ശേരിയിലെ ആകെയുള്ള പെൺ തരിയുമായ *ജനനി🌼* യുടെ കഥയാണിത്..
 
തമ്പ്രാകൻമാർ വാഴുന്ന  മന *ചെമ്പകശേരി *എത്ര സ്വത്തും പണവും ഉണ്ടായിട്ടെന്താ സ്ത്രീകൾക് സ്ഥാനം കാൽ ചുവട്ടില്ലലേ....
 
ചെമ്പകശേരി മാധവനു മക്കൾ മൂന്നാണ്
രാജീവനും ശേഖരനും പിന്നെ അമ്പിളിയും
 
അമ്പിളിയെ തരക്കേടില്ലാത്ത തറവാട്ടിലേക് വേളി കഴിപ്പിച്ചു പറഞ്ഞയച്ചേ പിന്നെ ഈ വീട്ടിലേക് ചെമ്പകശ്ശേരിയിലേക് പറഞ്ഞയച്ചിട്ടില്ല.. പറഞ്ഞയക്കാത്തത്തിൽ ആർക്കും പരിഭവവും ഇല്ല..
 
മനയിലെ സ്ത്രീകൾക് പുറത്തേക് പോകാനോ മാറ്റാരോടെങ്കിലും സംസാരിക്കാനോ ഉള്ള അവകാശം തികച്ചും നിഷേധിക്കപ്പെട്ടതാണ്.. സ്ത്രീകൾ വെറും ഒരു വസ്തു എന്നാ പോലെയാണ് തമ്പ്രാകൻമാരുടെ പെരുമാറ്റം..
 
ശേഖരനും രാജീവനും 2 വീതം ഭാര്യമാരുണ്ടായിരുന്നു.. പണത്തിന്റെ കുത്തൊഴുകിൽ കണ്ണ് മനളിച്ച ഇരുവരും സാവിയത്രിടേം ശ്രീദേവിടേം  പിന്നെ രാധികേടേം മീനാക്ഷിടേം സൗന്ദര്യയത്തിൽ മയങ്ങി അവരെ മാനതിന് പണത്താൽ വിലയിട്ട് ഓരോ താലിചരടിൽ മനകലേ വേലകാരികളെ പോലെ യാക്കി മാറ്റി അത് പോരാഞ്ഞിട്ടാണെന്ന് തോന്നുന്നു വല്യകാരികളുമായുള്ള സഹവസം വേറെ...
 
ശുദ്ധയായ ആ നാല് സ്ത്രീകളും സങ്കടങ്ങൾ ആരോടും പറയാനാകാതെ വിങ്ങി പൊട്ടി.. അവർ നാല് പേരും പരസപരം സഹോദരിമാരെ പോലെയായിരുന്നു എന്നാൽ ഈ കാരണത്താൽ തന്നെ തമ്പ്രാകൻമാർ രാപകലില്ലാതെ അവർക്ക് ജോലികൾ കൊടുത്ത് കൊണ്ടേ ഇരുന്നു..
 
അതിന് പുറമേ കിടപ്പറയിലെ പോര് വേറെയും.. സ്ത്രീകളെ വേദനിപ്പിക്കുന്നതിൽ അവർ പ്രേതേകം വിനോദം കണ്ടെത്തിരുന്നു.. മാത്രവുമല്ല ഇരുസഹോദരൻമാരും ഭാര്യമാരെ തമ്മിൽ പരസപരം മാറ്റാനും മടിച്ചിരുന്നില്ല അത്രക്കും അഹംപതിച്ചവരായിരുന്നു..
 
4 സ്ത്രീകളിലായി ചെമ്പകശേരിക് അവകാശികൾ ഏറെയായി എല്ലാം ആണുങ്ങൾ അച്ഛന്റെ പാത പിന്തുടരുന്ന മക്കൾ ഉപദേശികനോ വഴക് പറയാനോ അമ്മമാർക്ക് അവകാശയില്ലായിരുന്നു.. അവരുടെ വളർച്ച കണ്ട് മിണ്ടാതെ നിലക്കാനേ അവർകയുള്ളു  മക്കളാണേൽ അമ്മയെണെന്ന പരിഗണന അവരിൽ ആർക്കും കൊടുത്തിലായിരുന്നു.. അതിന് ശേഖരനും രാജീവും സമ്മതിച്ചില്ലെന്ന് സാരം..
 
കാലങ്ങൾ പിന്നിടെ ശ്രീദേവിക് ചെമ്പകം പോലൊരു പെണ്ണ്കുഞ്ഞിനുണ്ടായി.. അവളാണ് ജനനി.. പെണ്ണ് കുഞ്ഞയതിനാൽ തന്നെ  രാജീവ്‌ തിരിഞ്ഞുപോലും നോക്കിയില്ല മനകലെ ആണുങ്ങൾ എല്ലാം ആ കുരുന്നിനെ അറപ്പോടെ നോക്കി..
 
എന്നാൽ ആ നാല് സ്ത്രീകളിലും സന്ദോഷമായിരുന്നു അവരിലെ അമ്മ ഒരു കുഞ്ഞിനെയെങ്കിലും നല്ല രീതിയിൽ നോക്കാൻ വല്ലാണ്ടെ കൊതിച്ചിരുന്നു..
 
അങ്ങനെ അവൾ വളർന്നു ആ നാലമ്മമാരെയും കണ്ണിലോമനയായി.. മനകലെ ആണുങ്ങളിൽ നിന്ന് അവളെ മാറ്റി നിർത്താൻ എല്ലാവരും പ്രേതേകം ശ്രദ്ധിച്ചു.. സ്നേഹവും വാത്സല്യവും നിറഞ്ഞു തുവേണ്ട ബാല്യത്തിൽ ആ കുരുന്നിനെ ഏട്ടൻമാർ ഓരോന്ന് പറഞ്ഞു ദ്രോഹിച്ചു കൊണ്ടേ ഇരുന്നു..
 
ഒരു പുത്തൻ ഉടുപ്പൊ കണ്മഷിയോ ഒന്നും അവൾക്കായി ആരും വാങ്ങിച്ചില്ല.. ദിവസവും പുത്തൻ ഉടുപ്പിടുന്ന ഏട്ടന്മാരെ ഒരു കൗതുകത്തോടെ അവൾ നോക്കി നിൽക്കും അവളെ കാട്ടി വിലകൂടിയ മിട്ടായികളും മറ്റും കഴിക്കുമ്പോൾ ഒരു കോലുമിട്ടായിക്കായി ആ ഉള്ളം കൊതിക്കും..അക്ഷരങ്ങൾ പടിക്കേണ്ട സമയത്തു അമ്മമാർക്കൊപ്പം പണികൾ പഠിക്കുന്ന തിടുക്കത്തിലായിരുന്നു ആ 5 വയസുകാരി..
 
ആരും കാണാതെ ഏട്ടൻമാർ ഉപേക്ഷിച്ച സ്ലേറ്റും പെൻസിലും എടുത്ത് അതിൽ ഓരോന്ന് എഴുതുന്നാ ജനനിയെ മാറോടണച്ചു
ഓരോന്ന് എഴുതാനും വായിക്കാനും പഠിപ്പിച്ചത് രാധികയാണ് അവരിൽ ആകെ വിദ്യാഭ്യാസം ഉള്ളത് അവൾക്കായിരുന്നു...
 
കൈനിറയെ സമ്മാനങ്ങൾ എന്തിവരേണ്ട കുഞ്ഞുബാലൻമാർ മറ്റുള്ളവരെ അടിച്ചു മെധിക്കാനാണ് സ്കൂളിൽ പോയിരുന്നത് ചോദ്യം ചെയ്ണ്ടവർ അന്നുകുട്ടികളായാൽ നിങ്ങളെ പോലെ വേണം എന്നാ രീതിയിൽ അവരെ അഭിനധിച്ചും നടന്നു...
 
ഇതെല്ലാം കണ്ട ആ അമ്മമാർ ആ ആൺകുഞ്ഞുങ്ങളിൽ കണ്ടത് അവരുടെ ഭർത്തകൻമാരുടെ മുഖമായിരുന്നു വൈകാതെ തന്നെ കാലം അത് തെളിയിച്ചു ചീത്തകൂട്ടുകെട്ടുകളും കള്ളും കഞ്ചാവുമായി ആ മക്കൾ വളർന്നു..
 
ജനനി ആ 5 വയസുകാരിയിൽ നിന്ന് ദാവണികാരിയായിമാറി ആ കാലമത്രെയും അവൾക് കൂട്ടെന്ന് പറയാൻ ചക്കി പൂച്ചയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല മാത്രവുമല്ല മറ്റെന്തിനേക്കാൾ ഏറെ അവൾ വരക്കാനും എഴുതാനും ഇഷ്ടപെട്ടിരുന്നു..ആ നാല് ചുവരുകൾക്കുള്ളിൽ നാല് അമ്മമാരുടെ തണലിൽ കഴിഞ്ഞ ആ കൊച്ചുപെണ്ണിന്റെ ജീവിതം മാറിയത് വെല്യേട്ടന്റെ പിറന്നാളിനാണ്..
 
പിറന്നാൾ പ്രമാണിച്ചു കള്ളും മറ്റും കൊടുത്തൊരു ആഘോഷം അതായിരുന്നു അന്നവിടെ.. അന്ന് ജനനിക് മാസത്തിൽ ഒരിക്കൽ അസ്സഹനിയ വേദന നൽകുന്ന ചുവന്ന രാശി വാരാമായിരുന്നു..
 
ആ ദിവസങ്ങളിൽ അമ്മമാർ അവളെ പുറത്തുള്ള നാല് കെട്ടിലാണ് താമസിപ്പിച്ചിരുന്നത് #അശുദ്ധി ആണല്ലോ..!
 
 
വല്യേട്ടന്റെ ഒപ്പം വെള്ളസൽക്കാരമെല്ലാം കഴിഞ്ഞു വരുന്ന വരവിലാണ് നാലുകെട്ടിൽ നിന്ന് വരുന്ന ആ കിളി നാദം റാം ശ്രദ്ധിച്ചത്
മദ്യത്തിന്റെ ലഹരിയിൽ പെട്ട അവൻ സമയം പാഴകാതെ അങ്ങോട്ടേക് നടന്നു അവളെ വീക്ഷിച്ചു
 
ചക്കിയോട് കിന്നാരം പറയുന്ന തിരക്കിലായിരുന്ന ജനനി അവളെ വീക്ഷിക്കുന്ന മറ്റൊരു പൂച്ചകണ്ണുകളെ കണ്ടതേ ഇല്ല.. എന്നാൽ റാമിന്റെ കണ്ണുകളിൽ സ്നേഹമായിരുന്നില്ല പകരം കാമമായിരുന്നു... ആ പച്ചകരിമ്പിനെ പച്ചയോടെ പിഴുതെടുക്കാനുള്ള അർത്തി..
 
 
മറ്റൊന്നും ആലോചിക്കാതെ അവൻ അവൾകരികിലായി ചെന്നു ഒന്ന് പുഞ്ചിരിച്ചു.. ചക്കിയോട് വിശേഷം പറയുന്ന അവൾ ആ പൂച്ചക്കണ്ണുകളെ മിഴിച്ചു നോക്കി വേണോ വേണ്ടയോ എന്ന രീതിയിൽ പുഞ്ചിരിച്ചു മറുതൊന്നും പറയുന്നതിന് മുന്നേ അവൾ ഇരുന്നിടത് നിന്ന് എഴുനേറ്റ് അവനോടായി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..
 
 
നിങ്ങൾ ആരാ..?
ഇങ്ങോട്ട് വരാൻ പാടില്ല..!
പൊയ്ക്കോ..!!
മിനമ്മ കണ്ട വഴക് പറയുംട്ടോ..!അവൾ നിഷ്കളങ്കമായി അവനോട് പറഞ്ഞു എന്നാൽ കാമം കൈ കൊണ്ട ആ കണ്ണുകളിൽ ആ നിഷ്കളങ്കത പതിഞ്ഞില്ല അവളുടെ ആരെയും മയക്കും സൗന്ദര്യം ആവാൻ ആ പൂച്ചക്കണ്ണു കളാൽ കൊത്തി വലിച്ചു..
 
 
 
അവൾ പറഞ്ഞതൊന്നും കാര്യമാക്കാതെ അവത്കരികിലേക് വരുന്ന അവനെ അവൾ ഒരു ഭയത്തോടെ നോക്കി പതിയെ പിന്നിലേക്കായി നിങ്ങി... അവളിലെ ഭയം കണ്ട ചക്കി ഓടിവന്നു അവനെ മാന്തൻ ശ്രമിച്ചു അത് ആദ്യമേ ശ്രദ്ധിച്ച റാം കാൽ കൊണ്ടതിനെ ആഞ്ഞുതട്ടി മുറിക് പുറത്താക്കി... വേദനകൊണ്ട് കരയുന്ന ചക്കിയിലേക് ഓടാൻ നോക്കിയ ജനനിയെ റാം അരയിൽ ബലമായി പിടിച്ചു അവനോട് ചേർതു നിർത്തി വാതിൽ കുറ്റി ഇട്ടു....
 
ജനനി ആർത്തുകരഞ്ഞു പക്ഷെ പുറത്ത് നടക്കുന്ന പാട്ടും കൂത്തിലും ആരും ആ പെണ്ണിന്റെ കരച്ചിൽ കേട്ടില്ല..
 
വൈകാതെ തന്നെ അവന്റെ പിടി ആ ദാവണിയിൽ മുറുകി.. കരുത്തനായ ആ ചെറുപ്പകാരനെ തടുക്കാൻ കഴിയുന്നത് പോലെ അവൾ ശ്രമിച്ചെങ്കിലും അവന്റെ ബലത്തിന് മുന്നിൽ ആ പെണ്ണ് ഒന്നുമല്ലാതായി അവളുടെ കരച്ചിലുകളെ പ്രോത്സാഹനമായി കണ്ട് അവൻ അവളിലേക്കു പടർന്നു കയറി അവൾ വാവിട്ടു കരഞ്ഞുകൊണ്ടേ ഇരുന്നു ആ പൂ പോലുള്ള അധരങ്ങൾ അവൻ കടിച്ചു പറിച്ചു..ഒരു കിതപോടെ തളർന്നു അവൻ മാറുമ്പോളും മേലാസകനം നീറി പുകഞ്ഞു ആ പെണ്ണ് അവിടെ കിടന്നു.. ആ മുറി നിറയെ 
ആർത്തവരക്തത്തോടൊപ്പം അവളിലെ സ്ത്രീയെ പൂർണതയിൽ എത്തിച്ച രക്തം കൂടി കലർന്നു..
 
എല്ലാം കഴിഞ്ഞു അവളിൽ നിന്ന് വിട്ടുമാറുന്ന അവന്റെ മുഖത് ഒരു പുച്ഛഭാവമായിരുന്നു നിന്നെ ഒന്നും ഒന്നിനും കൊള്ളില്ല എന്നാപോൽ..!
 
 
പക്ഷെ വാതിൽ തുറന്ന അവരെ കാത്തിരുന്നത് മനകലെ വാനരപടകളും നാട്ടുകാരുമായിരുന്നു.. പലരും ജനനിയുടെ കോലം കണ്ട് മുഖത്തു വിരൽ വെച്ചു.. ഒരു പുതപ്പിന്റെ കഷ്ണത്താൽ മാനം മറക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു...
 
പൊന്നുമോളെ അവസ്ഥകണ്ട് ആ അമ്മമാർ തകർന്നു പോയി അവളെ മാറോടണച് സമാധാനിപ്പിക്കാൻ വെമ്പി എന്നാൽ അവരെ പ്രതീക്ഷകളെ എല്ലാം കാറ്റിൽ പറത്തി രാജീവ്‌ അവൾക്കടുത്തു ചെന്ന് മുഖമടക്കി ഒന്ന് കൊടുത്തു.. തളർന്നു പോയ അവൾ ആ അടികൂടേ ആയതും നന്നേ തളർന്നു ചുണ്ടിൽ നിന്നു വീണ്ടും രക്തം പൊട്ടി ഒലിച്ചു..അവൾ വാടിയ ചെമ്പകം പോലെയായി സുഖന്ധവും സൗന്ദര്യവും എല്ലാം നഷ്ടമായ ഒരുവൾ...
 
രാജീവ് തുടർന്ന് : പ്പ.... ഒരുമ്പെട്ടവളെ കുടുംബത്തെ പറയിപ്പിക്കാൻ എന്താടി നിന്റെ നാക്കിറങ്ങി പോയോ.. അയാൾ ജനനിയുടെ മുടിപിടിച്ചു തലങ്ങും വിലങ്ങും അടിച്ചു.. അത് കണ്ട് സഹിക്കാനാവാതെ ശ്രീദേവി അയാളെ തടഞ്ഞു അവൾക്കും കിട്ടി വളർത്താൻ അറിയിലേൽ കൊല്ലണം എന്ന് പറഞ്ഞു... ഞാൻ പറയുന്നത് വരെ പച്ച വെള്ളം കൊടുക്കരുത് ഇവൾക്ക്..
 
അത്രെയും പറഞ്ഞു മുറി പൂട്ടി ഇറങ്ങി അയാൾ... നാട്ടുകാരോടായി കയർത്തു ഇനി നിങ്ങൾക്കാർക്കും പോകാനായിലെ ചെമ്പകശേരിയിൽ എന്താ നിങ്ങൾക് കാര്യം... രാജീവന്റെ ഭാവമാറ്റം കണ്ടതും നാട്ടുകാർ പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി...
 
 
അയാൾ റാമിനോടായി പറഞ്ഞു മോൻ ക്ഷമിക്കണം ഞങ്ങൾക്കറിയില്ലയിരുന്നു അതാ...
 
അത് സാരല്ല അങ്കിൾ... Its okey "
 
പക്ഷെ മോനെ ഒരു പ്രശ്നം ഉണ്ട് ഇത്രേം ആയ സ്ഥിതിക് നീ അവളെ കല്യാണം കഴിക്കണം നാട്ടുകാരെ ബോധിപ്പിക്കാൻ അത് കഴിഞ്ഞ് നീ നിന്റെ ഇഷ്ടം പോലെ എന്താന്ന് വെച്ച ചെയ്തോ... പിന്നെ sarah മാഡത്തിനൊരു ജോലിക്കാരി വേണം എന്നല്ലേ പറഞ്ഞു അപ്പോ കാര്യം എളുപ്പമായില്ലേ ഒരു നിഗൂഢചിരിയോടെ അയാൾ പറഞ്ഞു നിർത്തി...
 
പക്ഷെ റാം അതിന് ഒരുകമല്ലായിരുന്നു എന്നാൽ ഒരുപാട് നേരത്തെ കണക്കു കൂട്ടലുകൾക്കൊടുവിൽ പലതും മനസിൽ കരുതി അവൻ സമ്മതം മൂളി...
 
അതികം ആരെയും ക്ഷണിക്കാതെ അവൻ രണ്ട് ദിവസത്തിനുള്ളിൽ അവളെ കൃഷ്‌ണനെ ശാക്ഷിയാക്കി വിവാഹം കഴിഞ്ഞു... എന്നാൽ ആരും ആ പെണ്ണിന്റെ ഉള്ളം കാണാൻ ശ്രമിച്ചില്ല...
 
(#എന്തുകൊണ്ടാണ് എല്ലാവരും പിഡിപ്പിക്കപ്പെട്ട പെണ്ണിനെ അതിന് കാരണമായവനെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കുന്നത്,അവൾ കന്യക അല്ല എന്നൊരു തെറ്റ് മാത്രമേ ഉള്ളു അത് അവൾ വരുത്തി വച്ചതുമല്ല പിന്നെന്താ എല്ലാവരും ഇത് പോലെ ചിന്തിക്കുന്നത്..!ഒരു വിവാഹമാണോ ഒരു സ്ത്രീയെ പൂർണതയിലെത്തിക്കുന്നത് 😏ഒരിക്കലുമ്മല്ല... എന്നാലും വീണ്ടും എല്ലാവരും ചെയ്ത തെറ്റ് തന്നെ ആവർത്തിക്കും  ഭദ്രമാക്കേണ്ട കൈകളെ നീച്ചന്മാർക് തന്നെ വിട്ടുകൊടുക്കും!)
 
 
(തുടരും)
 
📝@riya_anuz_
 
Please drop a like❤️Nd comment🤩 ishtapettal koode koodiko❤️👻

🌼ജനനി🌼__2

🌼ജനനി🌼__2

4.5
29166

#ചെമ്പകം പോലൊരു പെണ്ണ് Part_2     അതികം ആരെയും ക്ഷണിക്കാതെ അവൻ രണ്ട് ദിവസത്തിനുള്ളിൽ അവളെ കൃഷ്‌ണനെ ശാക്ഷിയാക്കി വിവാഹം കഴിച്ചു  ആർക്കോ വേണ്ടിയെന്ന പോൽ... എന്നാൽ ആരും ആ പെണ്ണിന്റെ ഉള്ളം കാണാൻ ശ്രമിച്ചില്ല...   കരച്ചിലോ പിഴിച്ചിലോ ഇല്ലാതെ ആരും ഒരു യാത്രഅയപ്പിന് പോലും മുതിരാതെ അവൾ ചെമ്പകശേരിയിൽ നിന്ന് വിടവാങ്ങി എന്നാൽ ജനനിയുടെ വിയോഗം നന്നായി ബാധിച്ചത് ആ നാല് സ്ത്രീജന്മങ്ങളെയാണ്...   യാത്രയിൽ ഉടനീളം റാം ജനനിയോടായി ഒന്നും പറഞ്ഞില്ല..അത്യാവശ്യം വല്യ ഒരു ബംഗ്ലാവ്വിന്റെ മുന്നിൽ വണ്ടി നിർത്തി അവൻ അവളെ നോക്കാതെ അകത്തേക്കു കയറി പോയി ഇനി എന്ത് എന്നാ