Aksharathalukal

🌼ജനനി🌼__2

#ചെമ്പകം പോലൊരു പെണ്ണ്
Part_2
 
 
അതികം ആരെയും ക്ഷണിക്കാതെ അവൻ രണ്ട് ദിവസത്തിനുള്ളിൽ അവളെ കൃഷ്‌ണനെ ശാക്ഷിയാക്കി വിവാഹം കഴിച്ചു  ആർക്കോ വേണ്ടിയെന്ന പോൽ... എന്നാൽ ആരും ആ പെണ്ണിന്റെ ഉള്ളം കാണാൻ ശ്രമിച്ചില്ല...
 
കരച്ചിലോ പിഴിച്ചിലോ ഇല്ലാതെ ആരും ഒരു യാത്രഅയപ്പിന് പോലും മുതിരാതെ അവൾ ചെമ്പകശേരിയിൽ നിന്ന് വിടവാങ്ങി എന്നാൽ ജനനിയുടെ വിയോഗം നന്നായി ബാധിച്ചത് ആ നാല് സ്ത്രീജന്മങ്ങളെയാണ്...
 
യാത്രയിൽ ഉടനീളം റാം ജനനിയോടായി ഒന്നും പറഞ്ഞില്ല..അത്യാവശ്യം വല്യ ഒരു ബംഗ്ലാവ്വിന്റെ മുന്നിൽ വണ്ടി നിർത്തി അവൻ അവളെ നോക്കാതെ അകത്തേക്കു കയറി പോയി ഇനി എന്ത് എന്നാ ചോദ്യത്തിൽ നിൽക്കുന്ന അവൾക് മുന്നിൽ  തടിച്ചുകൊഴുത്ത വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ദരിച്ച ഒരു സ്ത്രീ വന്നു കഴുത്തിൽ ഒരു വല്യ സ്വർണ കുരിശുണ്ട്  ആരും ഒറ്റ നോട്ടത്തിൽ കണ്ട ഒന്ന് ഭയപ്പെടും  ജനനിക്ക് അതെല്ലാം പുതിയെ കാഴ്ചയായിരുന്നു..
 
ജനനിയോടായി sarah പറഞ്ഞു.. എഞ്ഞ നോക്കി നിക്കുവാ കൊച്ചേ ഇവടെ ആരതി ഉഴിയാനും വിളിച്ചു കേറ്റാനൊന്നും ആരൂല്ല അല്ലേലും നിന്നെ എന്റെ കൊച്ചൻ കെട്ടികൊണ്ട് വന്നത് കൂടെകിടത്തി പൊറുപ്പിക്കാനല്ല എനിക്ക് ഒരു കൈ സഹായതിനാ അതോണ്ട് സമയം കളയാതെ ആ കിടക്കുന്ന കുപ്പികളൊക്കെ ഇതിലേക്കു പെറുക്കിയിട്ട് തുടങ്ങിക്കോ എന്ന് പറഞ്ഞു അവൾക് നേരെ ഒരു ചാക്ക് എറിഞ്ഞു അവർ സിറ്റ്ഔട്ടിലായി കാലുമേകാൽ കേറ്റി വെച്ചിരുന്നു
 
നിലവിളക്ക് പിടിച്ചു വലതുകാൽ വെച്ച് കേറേണ്ട അവൾക് നേരിടേണ്ടി വന്നത് അകത്തും പുറത്തുമായി പരന്നു കിടക്കുന്ന പൊട്ടിയതും കഴിഞ്ഞതുമായ കള്ളും കുപ്പികൾ പെറുക്കാൻആണ് അല്ലേലും വിവാഹജീവിതത്തെ പറ്റി വല്യ മോഹങ്ങൾ ഒന്നുമില്ലാത്ത ആ പെണ്ണ് ആ വല്യ മുറ്റം നിറയെ അഴുക് പിടിച്ചും പൊട്ടിചിതറിയും കിടക്കുന്ന ആ കുപ്പികൾ ഒരു നെടുവീർപ്പോടെ നോക്കി..
 
ജീവിതത്തിൽ ആദ്യമായി അവൾക് അവളുടെ വീട്ടുകാർ വാങ്ങികൊടുത്ത പുതുപുത്തൻ ചുവപ്പ് പാട്ട് സാരി ഒന്ന് കയറ്റി കുത്തി..കുപ്പികൾ പെറുക്കാൻ തുടങ്ങി പെറുക്കിട്ടും പെറുക്കീട്ടും കഴിയാത്തത്ര ഉള്ളതായി അവൾക് തോന്നി രാവിലെ ഒന്നും കഴിക്കാത്തതിനാൽ ആ പൊരിവെയിലത്തു അവൾക് തലചുറ്റൽ അനുഭവപ്പെട്ടു പെറുക്കുന്നതിൽ ശ്രദ്ധ മാറിയ അവളുടെ കൈ പൊട്ടിയ കുപ്പിയിൽകൊണ്ട് ആഴത്തിൽ മുറിഞ്ഞു അത് ശ്രദ്ധിച്ച sarah അവളോടായി കയർത്തു ദിവ്യ സ്വപ്നം കാണാതെ വേഗം എന്താന്ന് വെച്ച ചെയ്ത് വാ കൊച്ചേ...ഇത് കഴിഞ്ഞു വേറെ പണിയുള്ളതാ... Sarah യുടെ ഉറച്ച ശബ്ദം കേട്ട് മുറിവ് കാര്യമാക്കാതെ വേഗം അതെല്ലാം പെറുക്കി ചാക്കിലാക്കി പിന്നാമ്പുറത്തുകൊണ്ട് വെച്ച്..
 
എന്നാൽ കല്യാണവേഷത്തിൽ ഓരോന്ന് ചെയുന്ന പുതുപെണ്ണിനെ നാട്ടുകാർ ദയനീയമായി നോക്കി..
 
അപ്പോഴേക്കും sarah അടുക്കള വാതിൽ ജനനിക് മുന്നിലായി തുറന്ന് നൽകി ചുരിദാർ എന്ന് തോന്നുപിക്കുന്ന ഒരു വസ്ത്രം അവൾക് നൽകി പുറത്ത് തൊടുവിലേക്കായി വിരൽ ചൂണ്ടി കുളിച് വരാൻ പറഞ്ഞു
 
അതിന് മുന്നേ തന്നെ ചെമ്പകശേരിയിൽ നിന്ന് അവൾക്കായി കൊടുത്ത സ്വർണങ്ങൾ ഊരിവാങ്ങാൻ അവർ മറന്നില്ല...
 
ഇരുകൈലുമായി ചെറിയ നേർത്ത രണ്ടുവളകളും,താലിമാലയും മുട്ടുപോൽ തോന്നിക്കുന്ന സ്റ്റടും അവൾക് നൽകി അവർ ഉൾവലിഞ്ഞു..
 
ബംഗ്ലാവിൽ നിന്ന് അൽപ്പം വിട്ടായിരുന്നു ബാത്റൂം..ബാത്‌റൂമിലെത്തി വിവാഹ വസ്ത്രം മാറി നല്ലപോലെ അവൾ ഒന്ന് ഫ്രഷായി, മനസൊന്നും ശാന്തമാല്ലായിരുന്നു ഒന്നും പ്രധീക്ഷിച്ചല്ല വന്നതെങ്കിലും എന്തോ മനസ്സിനൊരു നോവ് തലവഴി വെള്ളം ഒലിച്ചിറങ്ങുമ്പോളും തണുപ്പനുഭവപ്പെട്ടില്ല സമയം കടന്നുപോകുന്നതിനോടൊപ്പം sarah യുടെ വിളി വന്നു...
 
ഒന്ന് ഞെട്ടി കൊണ്ടവൾ വേഗം അവർ കൊടുത്ത ചുരിദാർ അണിഞ്ഞു തോർത്ത്‌കൊണ്ട് മുടിഅടക്കി കെട്ടി.. വിവാഹ വസ്ത്രങ്ങൾ അലക്കാറില്ലല്ലോ അതിനാൽ സാരി വെയിൽ തട്ടും വിധം വിരിച്ചിട്ടു... വേഗത്തിൽ അവർക്കടുത്തേക്കായി പോയി കുളികഴിഞ്ഞതിനാൽ തന്നെ അവളിൽ നിന്ന് ഈറൻ വിട്ടു മാറിയിരുന്നില്ല...
 
നടന്നു വരുന്ന ജനനിയെ അവർ ഒരു ദേഷ്യത്തോടെയാണ് നോക്കിയത്.. എത്ര നേരായി പോയിട്ട് ഇനി ഇത്ര സമയം ഒന്നും തരാൻ ഒക്കില്ല വേഗം എന്താണ് എന്ന് വെച്ച ഉണ്ടാക്കി വെക്കാൻ നോക്ക് അതോ നിന്റെ തള്ള ഇനി അത് ഒന്നും പഠിപ്പിച്ചിട്ടില്ലേ  എന്തോ അർത്ഥം വെച്ചെന്നപോൽ sarah പറഞ്ഞു നിർത്തി..
 
ജനനി അതിന് മറുപടി ഒന്നും പറഞ്ഞില്ല മിണ്ടാതെ തലതാഴ്ത്തി നിന്നു..
 
ഹ്മ്മ്... ഇതിനെന്താ മിണ്ടാൻ അറിയില്ലേ ഇനി വല്ല ഊമയോ മറ്റോ ആണോ എന്ന് പിറുപിറുത് sarah ത്രേസ്യേ എന്ന് നീട്ടി വിളിച്ചു.. വിളിക്കാൻ കാതെന്ന പോലെ 55-60 നോട്‌ പ്രായമുള്ള ഒരു സ്ത്രീ എന്താ കൊച്ചമേ എന്ന് ചോദിച്ചു അവൾക്കടുത്തേക്കായി വന്നു..
 
നിങ്ങൾ എവടെ പോയി കിട്ടുകാർന്നു തള്ളേ.. മര്യാദക് അടങ്ങി ഒതുങ്ങി നിക്കാൻ പറഞ്ഞാൽ കേക്കില്ല... സമയം കളയാതെ ഇവളെ ഒപ്പം കൂടി വെല്ലോം വെച്ചിണ്ടാകാൻ നോക്ക് ഇച്ചായനും ഡേവിസും ഇപ്പം വരും എന്നും പറഞ്ഞു ചവിട്ടി തുള്ളി sarah പോയി..
 
Sarah പോകുന്നതും നോക്കി ഒന്ന് പിറുപിറുത് ത്രേസ്യ ജനനിയിലേക്കായി തിരിഞ്ഞു...
 
 
എഞ്ഞതാ കൊച്ചേ നിന്റെ പേര്? ഇവിടത്തെ കൊച്ചൻ ഒരുത്തിയെ പിഴപിച്ചെന്നൊക്കെ കേട്ടർന്നു അത് നീയാലേ!!കാണാൻ അത്യാവശ്യം മെന ഒക്കെ ഉണ്ട്.. നീ കൈയ്യും കലാശവും കാട്ടി മയക്കിയാതല്ലെടി അവനെ.. ഒരു മാതിരി വൃത്തികെട്ട നോട്ടത്തോടെ അവർ പറഞ്ഞു..
 
ത്രേസ്യയുടെ പെരുമാറ്റം കണ്ട ജനനിക് എന്തോ പോലെ തോന്നി.. അവരുടെ നോട്ടം തന്റെ മാറിടത്തിലേക്കാണെന്ന് കണ്ട ജനനിക് ദേഷ്യം വന്നു രണ്ടും കല്പിച്ചു അവരോടായി അവൾ മേൽ മുണ്ട് പോലെ ഉടുക്കാൻ ഒരു ഷാൾ ചോദിച്ചു..
 
അതെ ചേച്ചി എനിക്ക് ഒരു ഷാൾ വേണമായിരുന്നു..മടിച്ചു മടിച്ചു അവൾ പറഞ്ഞു.
 
അതെന്താ കൊച്ചേ ഞങ്ങൾക്കൊന്നും ഇല്ലതല്ലലോ ഇത് പിന്നെന്താ നിനക്ക് മാത്രം ഒരു ഇളക്കം എന്ന് പറഞ്ഞു ത്രേസ്യ അവളെ തഴുകി അവരെ പെരുമാറ്റം ഇഷ്ടപെടാത്ത അവൾ അവരെ കൈ തട്ടി മാറ്റി..
 
അത് ഇഷ്ടപെടാത്ത ത്രേസ്യ അവളെ തല്ലാൻ കൈ ഓങ്ങി അത് കണ്ടാണ് sarah വന്നത് എന്താ ഇവടെ നിങ്ങളോട് പറഞ്ഞ പണിയെന്തായി.. ഏഹ് sarah യെ കണ്ടതും ത്രേസ്യ ഒതുങ്ങി എന്നാൽ ജനനി പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘo പോലെയായിരുന്നു അത് കാര്യമാക്കാതെ sarah അവളോട് കാര്യം അന്വേഷിച്ചു തന്റെ ആവിശ്യം അറിയിച്ചതും   ഇരുവരെയും ഒന്ന് ഇരുത്തി നോക്കികൊണ്ട്  sarah ഒരു ഷാൾ അവൾക് കൊടുത്തു ത്രേസ്യയെ കനപ്പിച്ചു 
നോക്കി sarah ക്കറിയാമായിരുന്നു അവരുടെ സ്വഭാവം..
 
പിന്നെ സമയം പഴകാതെ തനിക്കറിയണ പോലെ അവൾ എല്ലാം വെച്ചുണ്ടാക്കി ഒന്നും കഴിക്കാത്തതിനാൽ അവൾക് നല്ല ക്ഷീണം ഉണ്ടായിരുന്നു.. അത് കാര്യമാക്കാതെ വേഗം എല്ലാം റെഡിയാക്കി ടേബിൾ കൊണ്ട് വെച്ച് അപ്പോഴേക്കും എല്ലാവരും വന്നു ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നു..
 
എല്ലാർക്കും വിളമ്പിക്കൊടുത്തു ജനനി അടുക്കളയിൽ വന്നിരുന്നു... കണ്ണ് നിറയെ രുചിയുള്ള ഭക്ഷണം കണ്ട സക്കരിയയുടെ കണ്ണ് തിളങ്ങി വെള്ളമായി വന്ന ത്രേസ്യയെ അയാൾ അഭിനധിക്കുമ്പോളും കെട്ടിരുന്ന റാംമും sarah യും  അത് തിരുത്താൻ പോയില്ല..
 
എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് പത്രങ്ങൾ എടുത്ത് വെക്കുമ്പോൾ ത്രേസ്യ ആണ് ജനനിക് ഭക്ഷണം വിളമ്പിയത് അതും റാം കഴിച്ചു വെച്ച ബാക്കി ഭക്ഷണത്തിലൂടെ ഒരിറ്റു കൂടി വിളമ്പിഅവൾക് നൽകി പൊതുവെ പച്ചക്കറി മാത്രം കഴിക്കുന്ന അവൾ അവൻ ബാക്കിയാക്കിയ ഇറച്ചി ഒരു ഇഷ്ടക്കേടോടെ നോക്കി പക്ഷെ വിശപ്പിന്റെ ആക്കം കൊണ്ടവൾ വേഗം ബാക്കിവന്ന ചോർ കഴിച്ചു അവൾക്കറിയാമായിരുന്നു  ഇത് കഴിച്ചില്ലേൽ ഇനി ഒന്നും കിട്ടില്ലെന്ന്‌..
 
എന്നാൽ ത്രേസ്യ ആക്കട്ടെ ബാക്കി വന്ന ഭക്ഷണങ്ങൾ എല്ലാം വല്യ ഒരു പത്രത്തിലേക് ഇട്ടു വലിച്ചു വാരി തിന്നുന്ന തിരക്കിലായിരുന്നു അത് കണ്ട് ജനനിക് അറപ്പ് തോന്നി.. പൊതുവെ വൃത്തിയിലും വെടിപ്പിലും മാത്രം വളർന്നു ശീലിച്ച  അവൾക് ഈ അന്തരീശത്തോട് പൊരുത്തപ്പെടാൻ പറ്റാത്തത് പോലെ..
 
ഭക്ഷണം കഴിച് കഴിഞ്ഞത് കുന്നു കൂടി കിടക്കണ പത്രങ്ങൾ എല്ലാം കഴുകി നേരാക്കി ഒന്ന് നടു നിവർത്തിയതും sarah ഒരു ലോഡ് അഴുക്കുപുരണ്ട വസ്ത്രങ്ങൾ കൊടുന്നു അവളോട് അലക്കാൻ പറഞ്ഞു.. ചെമ്പകശേരിയിൽ അത്യാവശ്യം പണികളൊക്കെ ചെയ്യുമെങ്കിലും എല്ലാം കൂടെ അവൾക് താങ്ങില്ലായിരുന്നു..
 
എന്നാൽ ആരോടും പരാതിയും പരിഭവവും പറയാതെ തന്റെ പണികളിൽ മുഴുകി ആ കൊച്ചു പെണ്ണ് എല്ലാം ഒറ്റക് ചെയ്തു അതിന് പുറമെ ത്രേസ്യയുടെ പഴികളും വഴക്കും വേറെ അവർ ജനനിയെ നന്നായി മുതലാക്കി..ലോക പരിജയം ഇല്ലാത്ത അവൾ തനിക് ചുറ്റും സംഭവിക്കുന്നത് മനസിലാകില്ല..
 
രാത്രിയായപ്പോഴേക്കും ഒന്ന് കിടന്ന മതിയെന്നായി ജനനിക് പക്ഷെ അപ്പോഴും ദൈവം അവളെ തുണച്ചില്ല.. Sarah ജനനിക്കായി ഒരിക്കിയത് ത്രേസ്യയോടപ്പം വടക്കെമൂലയിൽ ഒരു ഇറ്റു സ്ഥലമാ.. കാരണം അവർ ജനനിയെ മരുമകളായി അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഒരു വാല്യകാരിപെണ്ണായി  മാത്രമാണ് കണ്ടത് ...
 
 
ഈ നിമിഷ മാത്രയും റാം ജനനിയെ തിരിഞ്ഞു പോലും നോക്കിയില്ല ഭക്ഷണം കഴിക്കുമ്പോൾഅല്ലാതെ അവളും കണ്ടില്ല..
 
കിടക്കാൻ ഒരുങ്ങിയപ്പോളാണ് അവിടെ തന്റെതെന്ന് തോന്നിപ്പിക്കുന്ന പെട്ടി കണ്ടത് അത് കണ്ടതും അവൾക് എന്തോ ഒരാശ്വാസം തോന്നി... അതിൽ അവൾ ആരും കാണാതെ സൂക്ഷിച്ച ശിവ ഭഗവാനും 4 അമ്മമാരും ഉണ്ടായിരുന്നു എന്തോ അത് കണ്ടപ്പോ ആ കുഞ്ഞു കണ്ണുകൾ നിറഞ്ഞു...
 
ത്രേസ്യയുടെ ശബ്ദം കേട്ടപ്പോ  ജനനി വേഗം കണ്ണ് തുടച്ചു അത് എടുത്തു വെചു.. പ്രാർത്ഥിച്ചു കിടക്കാൻ ഒരുങ്ങിയ അവളെ ത്രേസ്യ തടഞ്ഞു  കൈലിരുന്ന കുഴമ്പ് അവൾക് നേരെ നീട്ടി.. എന്താണെന്ന് മനസിലാകാതെ നിന്ന ജനനി സംശയ ഭാവത്തോടെ ത്രേസ്യയെ നോക്കി
 
ഒരു പുച്ഛം ഭാവത്തിൽ ത്രേസ്യ പറഞ്ഞു തമ്പുരാട്ടി വേഗം അങ്ങ് കിടന്ന് സുഖികാന്ന് കരുതീലെ എന്റെ ഈ രണ്ട് കാലും അനക്കാൻ വയ്യ എന്റെ പൊന്ന് മോളൊന്ന് കുഴമ്പിട്ട് തിരുമ്പിയെ എന്നിട്ട് വേണം ചേച്ചിക് ഉറങ്ങാൻ ഉറക്കം വന്നു മൂടുന്നുണ്ടെകിലും അവൾ അത് കാര്യമാക്കാതെ ത്രേസ്യക് കുഴമ്പിട്ട് കൊടുത്തു അല്ലെങ്കിൽ തനിക് സ്വസ്ഥത ലഭിക്കില്ലന്ന് ജനനി മനസിലാക്കിയിരുന്നു..തിരുമ്പലും പിഴ്ച്ചിലും കഴിഞ്ഞപോത്തേക് രാത്രി 11:30 കഴിഞ്ഞിരുന്നു..
 
ക്ഷീണം കൊണ്ട് കിടക്കാൻ ഒരുകുമ്പോളാണ് അവൾ കഴുത്തിൽ കിടന്നു തിളക്കുന്ന താലി മാല ശ്രദ്ധിച്ചത്.. എന്തോ ഒറ്റ നോട്ടത്തിൽ അതിനോട് വല്ലാത്ത ആകർഷണം തോന്നിയെങ്കിൽ എല്ലാം ആലോചിച്ചപ്പോൾ തത്തി വന്ന പുഞ്ചിരി മാഞ്ഞു അവളിൽ വിഷാദo തള്ളം കെട്ടി *അല്ലെങ്കിലും ഇത് തന്നെ സംരക്ഷിക്കാനല്ലലോ കൊല്ലാനുള്ള കൊല കയറല്ലേ * അവൾ ഒരു നെടുവീർപ്പോടെ പ്രാർത്ഥിച്ചു കണ്ണുകളടച്ചു രണ്ടു ദീവസമായി ഉറങ്ങാത്തതിന്റെയും ഇന്നത്തെ ജോലി ഭാരത്തിന്റെയും ക്ഷീണം കാരണം  അവൾ കണ്ണുകളടച്ചു നിദ്രയെ പുൽകി..
 
കാലിലൂടെ ഉള്ള താഴുകലിന്റെ ആക്കം കൂടിയപ്പോഴാണ് ജനനി ഉറക്കം ഞെട്ടിയത് ത്രേസ്യാമ്മയുടെ കൂർക്കം വെലി നല്ല തോതിൽ ഉയർന്ന കേൾക്കുന്നുണ്ട്..അത് കാര്യമാകാതെ തന്റെ തോന്നലാകുമെന്ന് കരുതി തിരിഞ്ഞു കിടക്കാൻ ഒരുങ്ങിയപ്പോഴാണ് ജനനി ഇരുട്ടിൽ അവളെ കൊതി വലികുന്ന രൂപത്തെ കണ്ടത് ഒരു അന്തലോടെ അവൾ നിലവിളിക്കാൻ ഉയർന്നപ്പോഴേക്കും അയാൾ അവളുടെ വായ പൊതിയിരുന്നു ഇനിയും മിണ്ടാതിരുന്നാൽ ശെരിയാകില്ലെന്ന് മനസിലായ അവൾ അയാളുടെ കൈൽ ആഞ്ഞു കടിച്ചു അവളെ വിടാൻ തയാറാകാത്ത അയാൾ അടുക്കളയിൽ തെളിഞ്ഞ വെളിച്ചം കാരണം ജനനിയെ ഉന്തി ഓടി മറഞ്ഞു..
 
എന്നാൽ റൂമിൽ വെള്ളം തീർന്നത്കൊണ്ട് ഇതൊന്നും അറിയാതെ വെള്ളം കുടിക്കാൻ വേണ്ടി റാം ആണ് അടുക്കളയിൽ വന്നു ലൈറ്റ് ഇട്ടത്.. ജനനി കാണാൻ പോയിട്ട് അവൾ എവടെയെന്നു പോലും അവൻ അറിവില്ലായിരുന്നു അതിനെ പറ്റി അവൻ ആലോചിച്ചതുമില്ല..
 
വെള്ളം കുടിക്കേ എന്തോ ഒന്ന് ഓടി പോയത് പോലെ തോന്നിയത് കൊണ്ടാണ് റാം വടകേമൂലയിലേക്കിറങ്ങിയത് പ്രേതേകിച്ചൊന്നും കാണാതെ തിരികെ പോകാൻ ഒരുങ്ങിയ അവൻ പിന്നിൽ നിന്നാരോ ബലമായി കെട്ടിപിടിച്ചു.. പെട്ടന്നായത് കൊണ്ട് അവനൊന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ അവൻ ദേഷ്യത്തിൽ മുന്നിലേക്ക് നിർത്തി പക്ഷെ റാം പ്രതീക്ഷിച്ച പോലെ ശത്രുവായിരുന്നില്ല അത് പേടിച്ചു കരയുന്ന ജനനി ആയിരുന്നു.. റാം എത്രതന്നെ അകറ്റാൻ നോക്കിയിട്ടും അവൾ അവനിൽ നിന്ന് വിട്ടു മാറാൻ തയാറാല്ലായിരുന്നു..
 
വിക്കി വിക്കി... അവടെ.. അവാടെ.. എന്ന് പുലമ്പികൊണ്ടേ ഇരുന്നു #അല്ലെങ്കിലും പെണ്ണുങ്ങൾക് എത്രതന്നെ വേദനിപ്പിച്ചവനാണെങ്കിലും താലി കെട്ടിയവൻ തന്നെയാണല്ലോ ഏറ്റവും വല്യ സംരക്ഷകൻ 💯
 
 
(തുടരും)
 
📝@riya_anuz_
 
Please drop a like❤️Nd comment🤩 ishtapettal koode koodiko❤️👻

🌼ജനനി🌼__3

🌼ജനനി🌼__3

4.3
24277

#ചെമ്പകം പോലൊരു പെണ്ണ് Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission     ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...   ______________________________🦋     ജനനി റാമിനോടായി വിക്കി വിക്കി... അവിടെ.. അവി.. ടെ.. എന്ന് പുലമ്പികൊണ്ടേ ഇരുന്നു #അല്ലെങ്കിലും പെണ്ണുങ്ങൾക് എത്രതന്നെ വേദനിപ്പിച്ചവനാണെങ്കിലും താലി കെട്ടിയവൻ തന്നെയാണല്ലോ ഏറ്റവും വല്യ സംര