ഒരു പച്ചയും ചുവപ്പും കലർന്ന നിറമുള്ള ദാവണി ആയിരുന്നു ചിക്കു ധരിച്ചിരുന്നത്...
കാതിൽ ഒരു ചുവപ്പ് കല്ല് പതിപ്പിച്ച ജിമിക്കിയും കയ്യിൽ ചുവപ്പും കറുപ്പും കുപ്പിവളയും മുടിയിൽ മുല്ലപ്പൂ വച്ച് പരത്തി ഇട്ടിരുന്നു... ഒരു കുഞ്ഞു ചുവന്ന വട്ടപ്പൊട്ടും വച്ചവൾ ഒരുങ്ങി വന്നു..
അഭി ചേച്ചി നീല സാരി ആയിരുന്നു.. നല്ല ഭംഗിയിൽ ഒരുങ്ങിയിരുന്നു..
അച്ഛൻ അമ്മ ചേച്ചി.. വല്യേട്ടൻ എല്ലാവരും ചുവപ്പ് നിറത്തിലുള്ള ഡ്രെസ്സായിരുന്നു....
വളരെ സന്തോഷത്തോടു കൂടെ ആയിരുന്നു എല്ലാവരും...
പക്ഷെ ആ സന്തോഷത്തിലും തന്റെ മനസ്സിൽ ഇടക്ക് വരാറുള്ള ആ പിടപ്പ് അവൾക് അനുഭവപ്പെട്ടു.....
അത്രമേൽ പ്രിയപ്പെട്ട ആരോ തന്റെ അടുത്തുള്ളതു പോലെ....
അക്ഷയ് അഭിയെ താലി കെട്ടുന്ന സമയം...
ചിക്കുവിന്റെ ഹൃദയം വല്ലാതെ മിടിച്ചു..
. ഏതോ ഒരുൾപ്രേരണയിൽ അവൾ മണ്ഡപത്തിന് ചുറ്റും അവളുടെ കണ്ണുകൾ ഓടിച്ചു..
എന്തോ തേടി കണ്ടെത്താനാകാതെ അവളിൽ നിരാശ നിറഞ്ഞു..
ഇത് കണ്ട അവളുടെ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ സന്തോഷവും ഒരു ഭയവും ഉണ്ടായിരുന്നു..
ചുറ്റും നോക്കുന്നതിനിടക്ക് അച്ഛന്റേം അമ്മയുടെയും മുഖത്ത് കണ്ണെത്തിപ്പോൾ അവർ തന്നെ നോക്കി ഭയത്തോടെ നിൽക്കുന്നതാണ് കണ്ടത്...
അവൾ എന്തെ എന്ന് പുരികമുയർത്തി അവരോട് ചോദിച്ചു..
അവർ ഒന്നുമില്ലെന്ന് മറുപടിയായി പറഞ്ഞെങ്കിലും അവൾ അതിൽ സംതൃപ്ത ആയിരുന്നില്ല...
കല്യാണം അസ്സലായി കഴിഞ്ഞു..
വീട്ടിലെത്തിയ തന്നിൽ ഒരു ശൂന്യത നിറയുന്നത് അവൾ അറിഞ്ഞു..
വൈഷുവേട്ടനും കൂട്ടരും പോയിരുന്നു ..
ആ വീട്ടിൽ മേമയും മറ്റും ചില ബന്ധുക്കൾ മാത്രമായിരുന്നു...
താഴത്തെ തന്റെ റൂമിൽ എത്തിയപ്പോൾ എന്തുകൊണ്ടോ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു...
ഇനി താൻ ഇവിടെ ഒറ്റക്ക്...
അപ്പോഴാണ് അവൾക് ഇന്നലത്തെയും ഇന്നത്തേയും ഓരോ ആസ്വഭാവികത ഉള്ള ഓരോ കാര്യങ്ങൾ ഓർമ വന്നത്...
ക്ഷീണം കൊണ്ടും അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.....
അവൾ ഉറങ്ങി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ റൂമിലേക്ക് അമ്മ വന്നു...
അവളുടെ മുടിയിഴകളിൽ അവർ തലോടി.. തന്റെ മകൾക്ക് വേണ്ടി ആ മാതൃഹൃദയം മനമുരുകി പ്രാർത്ഥിച്ചു...
കുറച്ചു ദിവസങ്ങൾക് ശേഷം...
തന്റെ റിസൾട്ട് വന്നിരുന്നു.. അത്യാവശ്യം നല്ല മാർക്ക് വാങ്ങിയിരുന്നു....
ബി എസ് സി. അഗ്രികൾചർ ആയിരുന്നു അവൾ തിരഞ്ഞെടുത്തത്...
പുതിയ സ്ഥലം... പുതിയ ആളുകൾ.. ഒരു ഭയം അവളിൽ ഉണ്ടായിരുന്നു...
അപ്പോഴാണ് തനിക്ക് നേരെ ഒരാൾ നടന്ന വരുന്നത് അവൾ ശ്രെദ്ധിച്ചത്...
തുടരും..
നിലാവ് 🖤