ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു എന്നത്തേയും പോലെ അനു രാത്രി ദേവനെ കാണാനായി കാവിലേക്ക് നടന്നു നിശബ്ദത മൂടിക്കെട്ടിയ ആ കാവിനുള്ളിൽ ഒട്ടും ഭയം അവൾക്ക് തോന്നിയില്ല കാരണം അവൾക്ക് കൂട്ടായി ദേവൻ ഉണ്ടായിരുന്നു കാവിലേക്ക് അവൾ പ്രവേശിച്ചതും അവിടെ പ്രത്യേകതരം സുഗന്ധം പരക്കാൻ തുടങ്ങി.
ഈ ദേവേട്ടൻ എവിടെപ്പോയി ദേവേട്ടാ..............
അവിടെ എല്ലാം നോക്കിയിട്ടും ദേവൻ ഇല്ലായിരുന്നു പെട്ടെന്ന് ഏഴിലം പാലാ അവളുടെ മുകളിലേക്ക് പാലപ്പൂക്കൾ വിതറാൻ തുടങ്ങി ഒരിളം കാറ്റ് അവളെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു.
എനിക്കറിയാം ഇവിടെ എവിടെയോ ദേവേട്ടൻ ഉണ്ടെന്ന് ദേ എനിക്ക് ദേഷ്യം വരുന്നു കേട്ടോ ഇത് എത്ര നേരമായി ഞാൻ 10 വരെ എണ്ണും അതിനുള്ളിൽ വന്നില്ലെങ്കിൽ ഞാൻ തിരിച്ചു പോകും കേട്ടോ എന്റെ അടുത്ത് ആണോ ഒളിച്ചുകളി ഞാൻ എണ്ണാൻ പോവാ ഒന്ന് 2 3 4 5........
അനു കണ്ണുകളടച്ച് എണ്ണാൻ തുടങ്ങി പെട്ടെന്ന് അടുത്ത ആരോ ഉള്ള സാമിപ്യം അറിഞ്ഞ അനു കണ്ണുതുറന്നു നോക്കിയപ്പോൾ അവളെ തന്നെ നോക്കി അരികിൽ ദേവൻ ഉണ്ടായിരുന്നു.
അപ്പൊ വരാൻ അറിയാം.
പിന്നെ എന്റെ പെണ്ണിനെ കാണാൻ എനിക്ക് വരണ്ടേ.
Mm. ..
വാ ഇവിടെ ഇരിക്ക് പിന്നെ പറ തന്റെ വിശേഷങ്ങൾ.
എന്ത് വിശേഷം കോളേജിൽ ഉള്ള കാര്യങ്ങൾ തന്നെ എല്ലാ ഞാൻ ഏട്ടനോട് എന്നും പറയുന്നതല്ലേ ഇന്നെന്താ ആ മറന്നു കുറച്ചു ദിവസമായി ദേവേട്ടാ എന്നോട് പറയില്ലേ എന്ത് സമ്മാനം വെച്ചിട്ടുണ്ടെന്ന് അതെന്താ ഒന്ന് പറ ഓരോ ദിവസവും എന്നെ പറ്റിക്കും.
പക്ഷേ ഇന്നു തന്നെ ഞാൻ പറ്റില്ല താൻ വന്നേ.
ദേവൻ അനുവും ആയി നാഗ കാവിലേക്ക് നടന്നു. .
ഇവിടെ എന്താ ദേവേട്ടാ ?
പറയാാ താൻ ആദ്യം പ്രാർത്ഥിക്ക്.
ദേവൻ അനു നാഗത്താൻ മാരുടെ മുന്നിൽ കൈകൾ കൂപ്പി നിന്നു അനു കണ്ണുകൾ തുറക്കുമ്പോൾ ദേവൻ നാഗ പ്രതിഷ്ഠയുടെ പിറകിൽ നിന്ന് ഒരു പൊതി എടുത്തു.
അതെന്താ.
നിക്ക് കാണിക്കാം.
വാഴയിലയിൽ പൊതിഞ്ഞ ആ പൊതി ദേവൻ തുറന്നു അതിൽ ഒരു താലി ആയിരുന്നു അഷ്ട മംഗല്യ താലി.
ഇതാ ഞാൻ തനിക്ക് തരാമെന്നു പറഞ്ഞ സമ്മാനം അനു നിനക്കിത് ഇഷ്ടമാവും എന്ന് എനിക്കറിയില്ല നിന്റെ മറുപടി എനിക്ക് വേണം. .
അനു മറുപടിയൊന്നും പറഞ്ഞില്ല പകരം ദേവനെ കെട്ടിപ്പിടിച്ചു അവൾ കരഞ്ഞു.
ഇതിന്റെ അർത്ഥം സമ്മതമാണോ എന്നാണോ അല്ല എന്നാണോ പറ?
സമ്മതമാണ്.
നാഗത്താൻ മാരുടെ മുന്നിൽവച്ച് ദേവൻ അനുവിന്റെ കഴുത്തിൽ താലിചാർത്തി ഈ സമയം ഏഴിലം പാലയിൽ പൂക്കൾ താഴേക്ക് വർഷിച്ചു കൊണ്ടിരുന്നു അവിടെ നീല വെളിച്ചം തെളിഞ്ഞു ആകാശത്ത് മിന്നൽപ്പിണറുകൾ തെളിയാൻ തുടങ്ങി അതോടൊപ്പം ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി.
അയ്യോ മഴ.
താൻ വാ.
ദേവൻ അനുവിനെ കൊണ്ട് തിരിച്ച് ഏഴിലം പാലയുടെ ചുവട്ടിലേക്ക് പോയി അവർ അതിന്റെ ചുവട്ടിലേക്ക് നിന്നു ഒരമ്മ കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെ ഏഴിലം പാല അവരെ മഴയിൽ നിന്ന് പരമാവധി സംരക്ഷിച്ചു കൊണ്ടിരുന്നു ദേവൻ അനുവിനെ ചേർത്തു പിടിച്ചിരുന്നു അനു ഉറക്കത്തിലേക്ക് വഴുതിവീണു അവൾ വീണ്ടും കണ്ണുതുറന്നപ്പോൾ ദേവന്റെ കൈക്കുള്ളിൽ ചേർന്നു കിടക്കുകയായിരുന്നു അവൾ.
ദേവേട്ടാ മഴ മാറിയോ?
ഇല്ല ചെറിയ ചാറ്റൽ മഴയുണ്ട് എന്തൊരു ഉറക്കമാണ് നീ?
. അത് മഴപെയ്തപ്പോൾ എന്താണെന്നറിയില്ല സമയം ഒരുപാട് ആയി കാണുവോ.
നാലു മണിയായി.
നാലുമണി എന്റെ ദേവി ചെറിയമ്മ ഇപ്പോ എണീച്ച് കാണും ഞാൻ പോട്ടെ.
Mm.
അനു ദേവനിൽ നിന്ന് അകന്ന് കാവിന് പുറത്തേക്ക് നടന്നു അവൾ പോകുന്നതും നോക്കി ദേവൻ അവിടെ ഉണ്ടായിരുന്നു നനഞ്ഞ ദാവണി ഉയർത്തിപ്പിടിച്ച് അവൾ മുറ്റത്തേക്ക് നടന്നു അവിടമാകെ മഴപെയ്തു കുതിർന്നു ഇരിക്കുകയാണ് ഇത്രയും വലിയ മഴ പെയ്തു എന്ന് അവര്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല കാരണം ദേവൻ അവളുടെ കൂടെ ഉള്ളപ്പോൾ അവൾ ഒന്നും അറിഞ്ഞിരുന്നില്ല തറവാടിന് അടുത്തേക്ക് വന്നപ്പോൾ അടുക്കള ഭാഗത്ത് ലൈറ്റ് തെളിഞ്ഞിരുന്നു അവൾ ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് നടന്നു. അപ്പോഴും അവളുടെ നെഞ്ചോട് പറ്റി ആ അഷ്ടമംഗല്യ താലി ഉണ്ടായിരുന്നു.
തുടരും....