.........ശിവൻ ആ മുറിയിൽ നിന്നും അകത്തേക്ക് നോക്കി..അപ്പോൾ അവൻ കണ്ടു..വൈഗ ജനൽ കമ്പികളിൽ തല ചായിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നത്..
മറ്റേതോ ലോകത്താണ് അവളിപ്പോൾ എന്ന് ശിവനു തോന്നി പോയി..
പാവം എന്റെ പെണ്ണ്.. ! ഈ ചെറു പ്രായത്തിൽ തന്നെ അവൾക്ക് നീ ഇങ്ങനെ ഒരു വിധി കൊടുത്തല്ലോ...
അവൻ തന്റെ കണ്ണുകളെ നിറയാൻ അനുവതിക്കാതെ മുറിയിലേക്ക് കയറി.. അവളുടെ അടുത്തേക്ക് ചെന്നു..
"തുമ്പി"
അവൻ മെല്ലെ അവളെ വിളിച്ചു.. അത് കേട്ട് ഞെട്ടി..വൈഗ തിരിഞ്ഞു നോക്കി..
അവൾ ആകെ ഷീണിച്ചിരിക്കുകയാണ്.. കണ്ണുകളിൽ ദുഃഖം തളം കെട്ടി നിൽക്കുന്നു... ശിവനെ കണ്ട് വൈഗയുടെ കണ്ണുകൾ നിറഞ്ഞു.. അതുകൊണ്ട് തന്നെ അവൾ പെട്ടെന്ന് അവനിൽ നിന്നും കണ്ണുകൾ മാറ്റി.. പഴയത് പോലെ പുറത്തേക്ക് നോക്കിയിരുന്നു...
കുറച്ചു നേരം അവർ സംസാരിച്ചില്ല...
"എന്തിനാ ശിവേട്ടൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്..?? "
അവൾ ചോദിച്ചു...
"അത് നിനക്ക് അറിയില്ലേ പെണ്ണെ..."
"കല്യാണത്തിന്റെ കാര്യമാണോ ..??
എനിക്ക് സമ്മതമല്ല ..."
അവൾ പുറത്തേക്ക് നോക്കികൊണ്ട് തന്നെ പറഞ്ഞു..അവളുടെ മനസ്സ് അത് പറയാൻ സമ്മതിച്ചില്ല എങ്കിലും ...അവൾക്ക് അങ്ങനെ പറയേണ്ടി വന്നു ...
"താൻ ആഗ്രഹിച്ച ജീവിതം ...തന്റെ പ്രണയം ..."
അതോർക്കെ അവളുടെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി പുറത്തേക്ക് ഒഴുകി ..ശിവന് വൈഗ അങ്ങനെ തന്നെ പറയുമെന്ന് അറിയാമായിരുന്നു... അവൻ അവളുടെ അടുത്ത് പോയി ..ജനൽ കമ്പിയിൽ പിടിച്ചു നിന്നു...
"എന്തുകൊണ്ടാണ് പെണ്ണെ ....നമ്മൾ ആഗ്രഹിച്ച ജീവിതം അല്ലെ അത്.."
അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു..
"ശിവേട്ടന് അറിയില്ലേ...എന്റെ കാര്യം.. ഈ ചീത്ത പെണ്ണിനെ തന്നെ ഏട്ടന് വേണോ...??"
വൈഗ അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരിന്നു..
ചീത്തപെണ്ണ്...
വൈഗ...
എല്ലാവരുടെയും തുമ്പി..
കിലുക്കാംപ്പെട്ടി...വായാടി..അവൾക്ക് ആകെ അമ്മ മാത്രം...അച്ഛൻ അവളുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരിന്നു..പിന്നെ അവളെ വളർത്തിയത് അമ്മയായിരുന്നു...
പല ആഗ്രഹങ്ങളും മനസ്സിൽ കൊണ്ട് നടക്കുന്നവൾ..
വൈഗ ഒരുവനെ തന്റെ ജീവനെക്കാളും പ്രണയിച്ചിരുന്നു...ശിവൻ..!
ആരെയും അസൂയപ്പെടുത്തുന്ന പ്രണയം ആണ് അവരുടേത്...തുമ്പിയെ പോലെ പാറി നടന്നവൾ ഇന്ന് ഒരു മുറിയിലെ മൂലക്ക് മാത്രമായി ചുരുണ്ടു കൂടാൻ കാരണം... അവൾക്ക് പോലും അറിയാത്തവരായിരിന്നു...
അന്ന്...വൈഗയുടെ ഫ്രണ്ടിന്റെ ബെർത്തഡേ പാർട്ടി ആയിരിന്നു ...അതൊക്കെ കഴിഞ്ഞപ്പോൾ രാത്രിയായി...
ഞാൻ കൊണ്ട് വിടാമെന്ന് ഫ്രണ്ടിന്റെ അച്ഛൻ പറഞ്ഞപ്പോൾ...അവർക്ക് അത് ബുദ്ധിമുട്ട് ആവുമെന്ന് കരുതി...അവളത് സ്നേഹത്തോടെ നിരസിച്ചു...
അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു..
കുറെ നേരം കാത്ത് നിന്നിട്ടും ബസ് വരാതെ ആയപ്പോൾ അവൾ ശിവനെ വിളിച്ചു...ഞാൻ വരാമെന്ന് അവൻ പറഞ്ഞു..പിന്നെ അവൾ അവനെയും കാത്ത് ആ ചെറിയ ബസ് സ്റ്റോപ്പിൽ നിന്നു...
ഒരു കാർ വേഗത്തിൽ ആ റോഡിലൂടെ കടന്നു പോയി..പെട്ടെന്നു തന്നെ അത് തിരിച്ച് വന്ന്...ബസ് സ്റ്റോപ്പിന്റെ അടുത്ത് ഒതുക്കി നിർത്തി... അതിൽ നിന്നും നാല് ചെറുപ്പക്കാർ ഇറങ്ങി ആ ബസ് സ്റ്റോപ്പിൽ കയറി നിന്നു..
അതിലൊരുവന്റെ കയ്യിൽ ഇരിക്കുന്ന കുപ്പി കണ്ടപ്പോൾ അവൾക്ക് പേടി തോന്നി..ഇടക്ക് അവൻ അവളുടെ കയ്യിൽ ഒന്ന് തൊട്ടു....
വൈഗക്ക് പേടി പിന്നെയും തോന്നി...അവൾ ബസ് സ്റ്റോപ്പിൽ നിന്നുമിറങ്ങി...പിറകെ അവരും...
എന്ത് ചെയ്യും...? അടുത്തെങ്ങാനും ആരെയും കാണുന്നില്ല...വീട് പോലും ഇല്ല...
അവൾ ഫോണിലെ വെട്ടം അടിച്ച് കൊണ്ട് മുമ്പോട്ട് നടന്നു....ഏതെങ്കിലും ഒരു വീടെങ്കിലും കാണുമെന്ന് പ്രതീഷിച്ചു...
പിറകെ അവരും ഉണ്ട്...
ശിവനെ ട്രൈ ചെയ്യാൻ നോക്കിയിട്ട് കിട്ടുന്നുമില്ല...
അവളുടെ പേടി കൂടി..തൊണ്ട വറ്റി വരണ്ടു...കണ്ണുകൾ നിറഞ്ഞു...അവൾ ചെറുതായി തിരിഞ്ഞു നോക്കി..തന്റെ തൊട്ടു പിറകെ തന്നെ അവരുണ്ടെന്ന് അവൾക്ക് മനസ്സിലായി...അവസാനം അവൾ ഓടാൻ ഒരുങ്ങി..അപ്പോയെക്കും ഒരുവൻ അവളുടെ ബാഗിൽ പിടത്തമിട്ടു....
"എവിടെ ഓടുവാടി നീ..."
അവൻ അവളെ റോഡിലേക്ക് തള്ളി ഇട്ടു...അവൾ അവിടെന്നും എഴുന്നേറ്റ് ഓടാൻ നോക്കി...അപ്പോയേക്കും രണ്ടാമൻ അവളെ കടന്നു പിടിച്ചിരുന്നു...അവരുടെ കരുത്തിനു മുമ്പിൽ അവൾ തോറ്റു...എന്തോ ഒന്ന് അവർ അവളെ മണപ്പിച്ചപ്പോൾ അവൾ മയങ്ങി അതിലാരുടെയോ കയ്യിൽ വീണു...
അവർ നാല് പേരും അവളെ കാറിൽ കയറ്റി....
എന്നിട്ട് അടുത്തു തന്നെയുള്ള നിർമാണം പൂർത്തിയാക്കാതെ....കാട് പിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തേക്ക് അവളെ കൊണ്ട് പോയി...
അവർ തന്റെ വസ്ത്രങ്ങൾ അഴിക്കുന്നതും...
തന്നെ ഇല്ലാതെ ആക്കുന്നതും...തന്റെ ശരീരത്തെ കുറിച്ച് വിവരിക്കുന്നതുമൊക്കെ അവളെറിയുന്നുണ്ടായിരിന്നു....
അവൾക്ക് എന്ത് ചെയ്യാൻ കഴിയും....??
ആകെ തളർന്നു...അവരെ തടയാൻ പോലും...ഒന്ന് പൊട്ടി കരയാൻ പോലും പറ്റുന്നില്ല...കണ്ണിൽ നിന്നും കണ്ണുനീർ മാത്രം ഒഴുകുന്നു....
________🥀
ഇതെല്ലാം കഴിഞ്ഞിട്ട് ഇന്ന് രണ്ടു മാസം ആകുന്നു.....ആരോടും ഒന്നും പിന്നെ വൈഗ സംസാരിക്കാതെ തന്റെ മുറിയിൽ മാത്രം അവൾ ഒതുങ്ങി....ശിവൻ തന്റെ പെണ്ണിന്റെ അവസ്ഥ കണ്ട് പൊട്ടി കരഞ്ഞു...
ഇപ്പോഴാണ് കുറച്ചെങ്കിലും അവൾ സംസാരിക്കുന്നത്...അവളെ വിവാഹം കഴിച്ചു...അവളെ പഴയതു പോലെ മാറ്റിയെടുക്കാൻ അവൻ തീരുമാനിച്ചു..
പക്ഷെ അവളതിന് സമ്മതിച്ചില്ല...
"തുമ്പി......"
"അവരെല്ലാം ഇല്ലാതെ ആക്കിയ എന്നെ തന്നെ ഇനിയും ശിവേട്ടന് വേണോ ...
വേണ്ട...ഈ ചീത്ത പെണ്ണിനെ ഇനി ശിവേട്ടന് വേണ്ട..."
അവൾ പിന്നെയും പറഞ്ഞു...അത് കേട്ട് ശിവന്റെ കണ്ണുകൾ നിറഞ്ഞു...അവൻ അവളുടെ അടുത്ത് ചേർന്നു നിന്നു...അവളുടെ മുഖം കൈക്കുള്ളിൽ പിടിച്ചു...
"അല്ല പെണ്ണെ...നീ അങ്ങനെ പറയല്ലേ...."
"അവർ നാല് പേരും എന്നെ ഇല്ലാതെ ആക്കിയതാണ്...ഞാൻ ചീത്തയാണ് ശിവേട്ട...."
"ഇല്ല മോളെ...നീ ചീത്തയല്ല....നിന്റെ മനസ്സ് ഇന്നും പരുശുദ്ധി ആണ്..."
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു...
"........"
"നോക്ക് പെണ്ണെ....നമ്മൾക്ക് ഒരുമിച്ച് ജീവിക്കണ്ടേ...?
നമ്മളുടെ പ്രണയം പൂർത്തിയാക്കണ്ടേ...?നിന്റെ സ്വപ്‌നങ്ങൾ നടത്തണ്ടേ....??"
ശിവൻ ചോദിച്ചു...
"ഇല്ല ശിവേട്ട...എന്നെ കൊണ്ട് ഇനി അതിഞ്ഞൊന്നും പറ്റില്ല..."
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു...
"എന്തുകൊണ്ട് സാധിക്കില്ല...നീ ഇങ്ങനെ
സ്വയം ഉരുകാതെ എന്റെ പെണ്ണെ...നിന്നെക്കൊണ്ട് എല്ലാം സാധിക്കും...നിന്റെ ശിവേട്ടൻ നിന്റെ കൂടെ ഇല്ലെ...നിന്റെ അമ്മയില്ലേ...
നീ ഞങ്ങളുടെ ആ വായാടി ആവണം പെണ്ണെ... "
"എന്നെ കൊണ്ട് പറ്റുവോ ഏട്ടാ..."
"മ്മ്....പറ്റും പെണ്ണെ..."
അത് കേട്ട് പൊട്ടി കരഞ്ഞു കൊണ്ട് അവൾ അവനെ കെട്ടി പിടിച്ചു...ശിവൻ വൈഗയെ നെഞ്ചിൽ ചേർത്തു പിടിച്ചു....
"ഞാൻ ചീത്തയല്ലെ ശിവേട്ട......"
അവൾ കരഞ്ഞുകൊണ്ട്
പിന്നെയും ചോദിച്ചു....
"അല്ലാ...പെണ്ണെ ...നിന്റെ മനസ്സ് പരുശുദ്ധി ആണ്...അതുകൊണ്ട് നീ ഒരിക്കലും ചീത്തയല്ല....അത് മതി പെണ്ണെ ഞങ്ങൾക്ക്...."
"മ്മ്..."
വൈഗ കൂടുതൽ അവനോട് ചേർന്നു നിന്നു....ഇതെല്ലാം കണ്ടു കൊണ്ട് വൈഗയുടെ അമ്മ മുറിയുടെ വാതിലിൽ നിൽപ്പുണ്ടായിരിന്നു...
അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്...
ശബ്ദം പുറത്തു വരാതെ
ഇരിക്കാൻ അവർ വാ...സാരിതലപ്പ് കൊണ്ട് പൊത്തി പിടിച്ചു..തന്റെ മകൾക്ക് വന്ന ദുരന്തത്തെ കുറിച്ച് ഓർക്കുമ്പോൾ അവരുടെ മനസ്സ് വല്ലാതെ വേദനിച്ചു...എന്നാൽ ആ സമയത്തും തന്റെ മകളെ ചേർത്തു പിടിക്കാൻ ഒരുവൻ ഉണ്ടല്ലോ എന്നോർത്ത് സമാധാനിച്ചു..
അവർ അവന്റെ ആ മനസ്സിനോട് നന്ദി പറഞ്ഞു............
അവസാനിച്ചു...❤️❤️
തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ..... 🤗🤗
By
സഖാവ്