Aksharathalukal

❤*നാടൻ പ്രേമം*❤ 4

❤*നാടൻ പ്രേമം*❤ 4

ഭാഗം__ 4

✍ അർച്ചന

 

ആ പെണ്ണിന്റെ മുഖം മനസ്സിൽ അങ്ങനെ പതിഞ്ഞു കിടന്നു....

എന്നാലും മഹി ഏട്ടൻ എങ്ങാനാ തന്റെ ഇഷ്ടം മനസിലാക്കിയേ....

ഉത്തരം കിട്ടാത്ത ആ ചോദ്യവും മനസിലിട്ട് ആരുന്റെ അടുത്തേക്ക് നടന്നു.. 

അവൾ പഠിക്കുന്ന തിരക്കിൽ ആണ്..

""ഇച്ചേച്ചി.... ഇപ്പോഴേ സ്വപ്നം കണ്ടു നടക്കുവാ.... പോയി രാത്രിയിലേക്ക് ഉള്ള ചോറും കറിയും വയ്ക്ക് മോളെ... ""

അവൾ കളിയോടെ പറയുമ്പോൾ ഒന്ന് ചിരിച്ചു കൊടുത്തു അടുക്കളയിലേക്ക് നടന്നു....

മഹി ഏട്ടന്റെ സാമീപ്യം അടുത്ത് ഉള്ളത് പോലെ തോന്നി....

ഇടുപ്പിലൂടെ കയ്യിട്ടു ആ നെഞ്ചിലേക്ക് ചേർത്ത് വച്ചത് പോലെ തോന്നി....

ഭക്ഷണം കഴിച്ചു കിടന്നതും ആരു വന്നു അടുത്ത് കിടന്നു....

"""ന്താടി.... ""

"""ഒന്നുല്ല.... ""

അത്രമാത്രം പറഞ്ഞു കൊണ്ട് അവൾ ചുറ്റിപ്പിടിച്ചു കിടന്നതും ഒന്ന് ചിരിച്ചു കൊണ്ട് കിടന്നു.....

പിറ്റേന്ന് കോളേജിൽ പോകാൻ ഒരുങ്ങി ഇറങ്ങിയതും ആരൂട്ടി കള്ളചിരിയോടെ തലയാട്ടി കാണിക്കുന്നുണ്ടായിരുന്നു....

അവളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് നടന്നു....

കലുങ്കിനടുത് തന്നെ ആളുണ്ട്....മുഖത്തേക്ക് നോക്കാൻ ഒരു പേടി.... മഹി ഏട്ടന്റെ കള്ളുകുടി ടീംസും കൂടെ ഉണ്ട്.....

ചെറുതായി ഒന്ന് തല ചെരിച്ചു നോക്കിപ്പോൾ കണ്ടു കയ്യിലെ സിഗരറ്റ് പുകച്ചു കൊണ്ട് തന്നെ മാത്രം നോക്കി നിൽക്കുന്ന ആ കണ്ണുകൾ....

ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയും കൊണ്ട് കണ്ണിറുക്കി കാണിച്ചതും ആരും കാണാതെ ഒന്ന് ചിരിച്ചു കൊടുത്തു ബസ്സ്റ്റോപ്പിലേക്ക് കയറി നിന്നു....

ബസിൽ കയറി വിൻഡോ സീറ്റിലേക്ക് ചാരി ഇരുന്നു ഏറു കണ്ണാലെ ആളെ തിരഞ്ഞു.....

കാണുന്നില്ല.... ബസ് മുന്നോട്ട് എടുക്കും വരെ നോക്കി നിന്നു.... മുഖത്തു നിരാശ നിറഞ്ഞു....

""എന്നെയാ നോക്കുന്നെ.... ""

ചെവിക്കരുകിൽ നിന്നും പതിഞ്ഞ ശബ്ദം കേട്ട് ഞെട്ടലോടെ തിരിഞ്ഞു...

തന്റെ തൊട്ട് അടുത്ത് ഇരിക്കുന്ന മഹി ഏട്ടനിലേക്ക് നോട്ടം പോയി....

പരിഭ്രമത്തോടെ ബസ് മുഴുവൻ നോക്കി...

ആകെ തന്റെ അടുത്ത് മാത്രമാണ് ഒരു സീറ്റ് ഒഴിഞ്ഞു കിടന്നതെന്ന കാര്യം മനസിലായി.... അതുകൊണ്ട് തന്നെ വന്ന പേടി അല്പം മാറി....

കള്ളചിരിയോടെ  ഇരിന്ന് തന്നെ നോക്കുന്ന മഹി ഏട്ടനെ നോക്കി....

അപ്പോഴാണ് ആ പെണ്ണിന്റെ കാര്യം ഓർമ വന്നത്... അപ്പൊ തന്നെ കുറച്ചു ദേഷ്യം മുഖത്തു ഫിറ്റ് ചെയ്തു മുഖം തിരിച്ചു.....

മഹിയേട്ടൻ ഒന്നും മനസിലാക്കാതെ തന്നെ നോക്കുന്നത് അറിയുന്നുണ്ടായിരുന്നു.....

"""എന്താ പാറൂട്ടിയെ ഇത്രക്ക് ദേഷ്യം.... ഞാൻ ഇവിടെ ഇരുന്നത് ഇഷ്ടലാച്ചാൽ എഴുന്നേക്കാടീ.... ഇങ്ങനെ മുഖം വീർപ്പിക്കല്ലേ..... """"

പതിയെ പറഞ്ഞു കൊണ്ട് ആള് എഴുന്നേൽക്കാൻ നിന്നതും ആ കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരുത്തിച്ചു....

""ഹ്മ്മ്.... അപ്പൊ അതല്ല കാര്യം... പിന്നെ എന്തിനാ ഈ ദേഷ്യം.... """

ആള് പുരികം ചുളിച്ചു നോക്കുന്നുണ്ട്...

""ആരാ ആ പെണ്ണ്.... ഇന്നലെ... കണ്ട.... ചിരിക്കുന്നൊക്കെ ഉണ്ടായിരുന്നല്ലോ.... ""

മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞതും ആള് ചിരി അടക്കി പിടിക്കുന്നത് കാണാം.... പല്ല് കൊണ്ട് മേൽച്ചുണ്ട് കടിച്ചു പിടിച്ചു ആള് പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.... ഇടക്ക് മുകളിലേക്കും താഴേക്കും ഒക്കെ നോക്കുന്നുണ്ട്.... ചിരി കണ്ടതും കലിപ്പ് കയറി ആ കയ്യിൽ ഒന്ന് പിച്ചി...

"""എന്റെ പെണ്ണെ.... അത് എന്റെ അമ്മാവന്റെ മോൾ ആണ്... വീട്ടിൽ നിന്ന് ഒന്നും എന്നോട് മിണ്ടാൻ ആരും അവളെ വിടില്ല.... അതുകൊണ്ട് വഴിയിൽ വച്ചു മിണ്ടി... അത്രേ ഉള്ളൂ.... ""

ഒരു ചിരിയടക്കി ആള് പറഞ്ഞതും ഒന്ന് ഇളിച്ചു കൊടുത്തു.... പക്ഷേ ആ വാക്കുകളിൽ നിറഞ്ഞ വേദന കണ്ടിരുന്നു....

പിന്നീട് ഒന്നും മിണ്ടിയില്ല....

കണ്ടക്ടർ വന്നു മഹിയേട്ടന്റേം തന്റേം മുഖത്തേക്ക് മാറി മാറി നോക്കുന്നുണ്ട്...

ചെറിയ പേടിയോടെ അയാളെ നോക്കി പൈസ കൊടുത്തു....

"""മോൾ അവിടെ ഇരിക്കണ്ട.... ഇങ്ങോട്ട് വാ.... മുന്നിൽ ഇരുന്നോ... അവിടെ ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്.... """

തന്റെ മുഖത്തെ പേടി കണ്ടത് കൊണ്ടായിരിക്കും അയാൾ അങ്ങനെ പറഞ്ഞത്....പക്ഷേ അത് അയാളെ പേടിച്ചു ആണെന്നുള്ളത് അയാൾ അറിഞ്ഞില്ല....

അത് കേട്ടതും മഹി ഏട്ടൻ അയാളെ ഒന്ന് തുറിച്ചു നോക്കി....

"""ഞാൻ ഇവിടെ ഇരുന്നെന്ന് വച്ചു ഇവളെ പിടിച്ചു വിഴുങ്ങുകയൊന്നുമില്ല.... അല്ല ഇവളെ ഇവിടെ നിന്നും മാറ്റിയെ അടങ്ങൂ എന്നാണെങ്കിൽ താൻ ഒന്ന് ചെയ്യടോ.... ""

മഹി ഏട്ടൻ അലറിയതും കണ്ണൊക്കെ നിറഞ്ഞു വന്നിരുന്നു...കണ്ടക്ടർ തന്നെ ഒരു നിസ്സാഹായ ഭാവത്തിൽ ആണ് നോക്കുന്നത്....

അയാൾ പിന്നെ ഒന്നും പറയാതെ പോയതും മഹി ഏട്ടൻ തന്റെ നേരെ തിരിഞ്ഞു.....

"""ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ പാറൂട്ടിയെ.... അതിന് ഇങ്ങനെ കണ്ണൊന്നും നിറച്ചു നിൽക്കണ്ട.... ഞാൻ ഇവിടെ ഇറങ്ങാംട്ടോ.... """

കണ്ണുചിമ്മി ചിരിച്ചു തന്റെ കയ്യിൽ ഒന്ന് അമർത്തി പിടിച്ചു കൊണ്ട് ആള് ബസിൽ നിന്നും ഇറങ്ങി പോയി....

"""മോളെ ഒന്നും ചെയ്തില്ലല്ലോ അവൻ...."""

കണ്ടക്ടർ വന്നു ചോദിച്ചതും ഇല്ലെന്ന് തലയാട്ടി.....

കോളേജിൽ എത്തിയതും മനസ്സ് മഹി ഏട്ടന്റെ അടുത്ത് തന്നെ ആയിരുന്നു...

വൈകുന്നേരം കോളേജിൽ നിന്നിറങ്ങാൻ മനപ്പൂർവം വൈകി...

അച്ഛയെ വിളിച്ചു പറഞ്ഞപ്പോൾ ആരുനെ പറഞ്ഞു വിടാംന്ന് പറഞ്ഞു...

ഒന്ന് മൂളികൊണ്ട് കാൾ കട്ട് ചെയ്തു...

ബസ് ഇറങ്ങി നടക്കുമ്പോഴേക്കും ആരു വന്നിരുന്നു....

""മഹി ഏട്ടൻ അവിടെ കാത്തു നിൽക്കുന്നുണ്ട്... വേഗം ചെല്ല്... """

അതും പറഞ്ഞു പെണ്ണ് കളിയാലേ ചിരിച്ചു....

പതിവിലും വിപരീതമായി കലുങ്കിനടുത്തു മഹി ഏട്ടൻ മാത്രേ ഉണ്ടായിരുന്നുള്ളൂ...

കൈ കാട്ടി വിളിച്ചതും ആരുവിനെ ഒന്ന് നോക്കി അങ്ങോട്ട്‌ നടന്നു....

""പിണക്കം മാറിയില്ലേ പെണ്ണെ.... ""

""ഹ്മ്മ്... ""

""എങ്കിൽ ഇവിടെ ഇരിക്ക്.... ""

ആള് കുറച്ചു സ്ഥലം തന്നതും അവിടെ ഇരുന്നു.....

""മഹി ഏട്ടന് എങ്ങനെയാ എന്റെ സ്നേഹം മനസിലാക്കാൻ കഴിഞ്ഞേ... ""

ഒരു മടിയോടെ ചോദിച്ചതും ആള് ചിരിച്ചു കൊണ്ട് കൈ വിരൽ കോർത്തു പിടിച്ചു...

"""നിന്നെ ഞാൻ ശ്രദ്ദിക്കാൻ തുടങ്ങിയിട്ട് കുറേ ഏറെ നാളുകൾ ആയി എന്റെ പാറൂട്ടിയെ.... അപ്പൊ ഈ കണ്ണുകളിലെ പിടപ്പ് കണ്ടാൽ തന്നെ എനിക്ക് മനസിലാകില്ലേ ഈ ഹൃദയത്തിൽ  എന്താന്ന്... """

ചിരിയോടെ ആള് പറഞ്ഞതും ആ തോളിലേക്ക് ചാഞ്ഞു....കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു....

"""ഞാൻ പോട്ടെ.... ഇനിയും വൈകിയാൽ അച്ഛൻ വരും.... """

അതും പറഞ്ഞു എഴുന്നേറ്റതും മഹി ഏട്ടനും എഴുന്നേറ്റു.... കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് തന്നെ മുന്നോട്ടു നടന്നു...

"""ആരൂട്ടീ.... """

കുറച്ചു ദൂരെ ആയി തങ്ങളെ കാത്തു നിൽക്കുന്ന ആരുവിനെ മഹി ഏട്ടൻ വിളിച്ചതും അവൾ ഒരു പരുങ്ങലോടെ അടുത്തേക്ക് വന്നു....

"""നിന്റെ ഇച്ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടാ... ഇവളെ ഞാൻ കെട്ടിക്കോട്ടെ...""

മഹി ഏട്ടൻ അവളോട് ചോദിക്കുന്നത് കേട്ട് പെണ്ണ് മിഴിച്ചു നിൽക്കുന്നുണ്ട്... പിന്നെ പതിയെ തന്നെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു....

""ഹ്മ്മ്... """

അവൾ തലയാട്ടി കാണിച്ചു....

അപ്പൊ തന്നെ മഹി ഏട്ടൻ ഷേർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്തു അവൾക്ക് കൊടുത്തു...

അവൾ ചിരിയോടെ അത് വാങ്ങി....

""നിനക്ക് ഞാൻ പിന്നെ വാങ്ങി തരാംട്ടോ പാറൂട്ടിയെ... കയ്യിൽ കാശ് ഇല്ലെടി... ""

തല ചൊറിഞ്ഞു കാണിച്ചു ആള് പറയുന്നത് കേട്ടതും അതുവരെ മുഖം വീർപ്പിച്ചു നിന്ന ഞാൻ ചിരിച്ചു പോയിരുന്നു....

അത് കണ്ടതും ചെറിയൊരു ആശ്വാസത്തോടെ മഹി ഏട്ടനും ചിരിച്ചു...

""എന്നാ വിട്ടോ... ""

മഹി ഏട്ടൻ പറഞ്ഞതും ആരൂട്ടി മുന്നിലേക്ക് നടന്നു..

അച്ഛൻ തന്ന ഒരു നൂറ് രൂപ ആ കയ്യിലേക്ക് വച്ചു കൊടുത്തു....

""സിഗരറ്റ് വലിച്ചാൽ കൊല്ലും ഞാൻ... ""

തിരിച്ചു പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ മുന്നോട്ടു ഓടി....

തിരിഞ്ഞു നോക്കിയപ്പോൾ ആള് ആ പൈസയിലേക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നു....

അത് കണ്ടതും തന്നിലും ചിരി വിരിഞ്ഞിരുന്നു......

വീട്ടിൽ അച്ഛൻ എത്തിയിട്ടില്ല.... അതുകൊണ്ട് തന്നെ വേഗം ജോലി ഒക്കെ തീർത്തു പഠിക്കാൻ ഇരുന്നു...

ആരൂട്ടി അപ്പോഴാണ് ആ ചോക്ലേറ്റും കൊണ്ട് വന്നത്...

"""ഇച്ചേച്ചി.... വേണോ.... """

ഒരു കൈ കൊണ്ട് അത് നുള്ളിഎടുത്തു നുണഞ്ഞു കൊണ്ട് അവൾ ചോദിക്കുന്നത് കേട്ടതും വേണമെന്ന് തലയാട്ടി....

അപ്പൊ തന്നെ ഒരു കഷ്ണം വായിൽ വച്ചു തന്നു അവൾ പോയി....

പിന്നാലെ പോയി ഒന്ന് കൂടെ ചോദിക്കാൻ തോന്നിയില്ല.... അതിന്റെ മധുരം അത്രയേറെ ആസ്വദിച്ചു കൊണ്ടാണ് കഴിച്ചത്....

പേടിയോടെ നോക്കിയിരുന്നതാണ്.... താന്തോന്നിയെന്നും കള്ളുകുടിയൻ എന്നും ഒക്കെ വിളിച്ചു നടന്നിരുന്നു...
എന്നാൽ ഇപ്പൊ മഹി ഏട്ടൻ ആണ്....
പാറൂന്റെ മാത്രം മഹി ഏട്ടൻ....❤

പിന്നീടുള്ള ദിവസങ്ങൾ പ്രണയകാലം ആയിരുന്നു....

കലുങ്കിനടുത്തും കോളേജിനു മുന്നിലും വീട്ടിലേക്കുള്ള ഇടവഴിയിലും വച്ചു പ്രണയം കൈമാറിയ ദിനങ്ങൾ...

മഹാദേവന്റെ പാതിയായി സ്വയം മാറി.... അവന്റെ മാത്രം പാറൂട്ടി ആയി...

കയ്യിൽ ഉള്ള ചില്ലറ തുട്ടുകൾ ആ കൈകളിൽ ഏൽപ്പിക്കുമ്പോൾ അതിനേക്കാൾ ഇരട്ടി വിലയിൽ ആരൂട്ടിക്ക് എന്തെങ്കിലും വാങ്ങി കൊടുക്കും.... ഒപ്പം തനിക്കും....

എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് കൊണ്ട് തന്നെ ആരൂട്ടി കട്ട സപ്പോർട്ട് ആയി ഉണ്ടായിരുന്നു....

കണ്ണുകളിലൂടെയും പുഞ്ചിരിയിലൂടെയും മാത്രം കൈമാറിയ പ്രണയം...

ഒരു കൈ മുറുകെ പിടിച്ചു കൊണ്ട് ആശ്വാസം പകർന്ന നിമിഷങ്ങൾ...

ദിവസങ്ങൾ കൊഴിഞ്ഞു പോയി....പ്രണയം അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു.... ശ്വാസനിശ്വാസങ്ങൾ പോലും മാഹാദേവൻ എന്ന് മാത്രം മന്ത്രിക്കാൻ തുടങ്ങിയത് പോലെ...

മഹി ഏട്ടനിലേക്ക് മാത്രം ചുരുങ്ങി പോയത് പോലെ....

അർദ്ധനാരീശ്വര പ്രണയം പോലെ തന്റെ ജീവനും ജീവിതവും മഹാദേവനിൽ മാത്രം ആയി....

"""ഇച്ചേച്ചി.... അമ്പലത്തിൽ പോണ്ടേ.... ഇന്നല്ലേ ഉത്സവം കഴിയുന്നെ.... """

ആരൂട്ടി ഒരുങ്ങി വന്നു കൊണ്ട് ചോദിച്ചതും ഇല്ലെന്ന് പറഞ്ഞു....

""എനിക്ക് വയ്യ ആരൂട്ടി.... തലവേദന കാരണം എഴുന്നേൽക്കാൻ പറ്റുന്നില്ല...""

കണ്ണ് വലിച്ചു തുറന്നു കൊണ്ട് പറഞ്ഞതും അവൾ അടുത്ത് വന്നിരുന്നു....

""""ഞാൻ ഇന്നലെ പറഞ്ഞതല്ലേ ഉറക്കമൊഴിച്ചിരുന്നു എഴുതാൻ നിൽക്കല്ലേന്ന്.... അത് എഴുതി വച്ചിട്ട് എന്തെങ്കിലും കാര്യം ഉണ്ടായോ... അതും ഇല്ല.... ഇന്ന് കോളേജിൽ പോകാൻ പോലും പറ്റാതെ കിടക്കുവല്ലേ.... പോയി കുളിച്ചു വാ.... എന്നിട്ട് നമുക്ക് ഒന്ന് അമ്പലത്തിൽ ഒക്കെ ചുറ്റിതിരിഞ്ഞു വരാം..... അപ്പോഴേക്കും ഈ തലവേദന പമ്പ കടക്കും..... എഴുന്നേറ്റേ.... എഴുന്നേറ്റേ..... """

അവൾ അതും പറഞ്ഞു കൈ പിടിച്ചു വലിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി....

""ആരൂ.... അവള് കിടന്നോട്ടെ വയ്യാത്തോണ്ട് അല്ലേ.... ""

അച്ഛൻ വന്നു പറഞ്ഞതും അവൾ നിരാശയോടെ മുഖം താഴ്ത്തി....

""അച്ഛേ....ഇവളേം കൂട്ടി ഒന്ന് അമ്പലത്തിൽ പോയി വാ.... ഒരുങ്ങി ഇറങ്ങിയതല്ലേ..... സങ്കടം ആവും... """

"""അത് കുഴപ്പുല്ല..നിന്നെ ഇവിടെ ഒറ്റക്ക് ആക്കി പോകണ്ടേ..... ഉത്സവം അടുത്ത വർഷവും വരും..... """

അച്ഛൻ അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വീണ്ടും വിളിച്ചു നിർത്തി....

"""ഒന്ന് തൊഴുതു വേഗം വന്നോ അച്ഛേ.... ഇത് നോക്കിയേ ഈ പെണ്ണിന്റെ മുഖം.... വേഗം വന്നാൽ മതി.... എനിക്ക് പേടിയൊന്നുല്ല... """

അത് കൂടെ ആയതും അച്ഛൻ അവളെ ഒന്ന് ഇരുത്തി നോക്കി അവളേം കൂട്ടി അമ്പലത്തിലേക്ക് ഇറങ്ങി...

വാതിൽ പൂട്ടി മുറിയിൽ വന്നു കിടന്നു....

കുറച്ചു സമയം കഴിയുമ്പോൾ ആണ് ആരോ ഡോറിൽ തട്ടുന്ന ശബ്ദം കേട്ടത്...

അവർ ഇത്ര പെട്ടെന്ന് വന്നോ എന്ന് ചിന്തിച്ചു കതക് തുറക്കാൻ പോയതും ചെറിയ ഒരു പേടി ഉള്ളിൽ തോന്നിയതും അടുത്തുള്ള ജനൽ തുറന്നു നോക്കി....

"""എന്റെ പാറൂട്ടിയെ... ഒന്ന് വേഗം തുറക്ക്.... എന്നെ ആരെങ്കിലും കാണും.... """

പതിയെ പറയുന്ന മഹി ഏട്ടനെ കണ്ടതും പെട്ടെന്ന് തന്നെ ആളെ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി... ഡോർ അടച്ചു.....തിരിഞ്ഞതും ആള് ചിരിച്ചു കൊണ്ട് തന്നിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടതും എന്തോ പോലെ തോന്നി...

തല താണതും ആള് അടുത്തേക്ക് വന്നു മുഖം കൈക്കുമ്പിളിൽ കോരി എടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു.....


 

(തുടരും)
 

❤*നാടൻ പ്രേമം*❤ 5

❤*നാടൻ പ്രേമം*❤ 5

4.7
26215

❤*നാടൻ പ്രേമം*❤ 5 ഭാഗം__ 5 ✍ അർച്ചന   ""മ.... മഹി ഏട്ടാ..."" ഇടർച്ചയോടെ വിളിച്ചതും അവൻ മുഖം ഉയർത്തി നോക്കി.... """എന്റെ പെണ്ണിന് എന്താ പറ്റിയെ... ആരൂട്ടി പറഞ്ഞല്ലോ വയ്യാതെ കിടക്കുവാന്ന്.... അതോണ്ട് ഒന്ന് കാണാൻ വന്നതാ.... """ അവൻ പറയുന്നത് കേട്ട് ചെറുതായി ഒന്ന് ചിരിച്ചു.... ""തലവേദനയാ... "" ""എങ്കിൽ പോയി കിടന്നോ.... ഞാൻ ഇറങ്ങുവാ.... """ അവൻ അത്രേം പറഞ്ഞു ഒന്ന് ചേർത്ത് പിടിച്ചു നെറ്റിയിൽ അവന്റെ ചുണ്ടുകൾ ഒരിക്കൽ കൂടെ പതിപ്പിച്ചു.... വാതിൽ തുറന്നു പതിയെ പുറത്തിറങ്ങി... """പോയി കിടന്നോ.... വേറെ ആര് വന്നാലും കതക് തുറക്കല്ലേ.... """ അനുസരണയോടെ തല