Aksharathalukal

🌼ജനനി🌼__4

#ചെമ്പകം പോലൊരു പെണ്ണ്
 
Riya_anuz
 
Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission
 
 
ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...
 
______________________________🦋
 
 
 
പക്ഷെ വേദനകൾ എല്ലാം കടിച്ചമർത്തി നിന്ന ആ പെണ്ണിന്റെ മനസ് അമ്മമാർ പറഞ്ഞ വാക്കുകളിലായിരുന്നു... അവൻ എന്ത് ചെയ്താലും എന്റെ മോൾ കരയരുത് അനുസരണ ഉള്ള കുട്ട്യേ പോലെ നിൽക്കണം എതിർത്തുകൂടാ അവൻ ഇപ്പൊ നിന്റെ ഭർത്താവാ അപ്പോ ഒരു ഭാര്യയുടെ എല്ലാ കടമകളും ചെയ്യണം വിദ്വേഷം പാടില്ല കേട്ടോ!!
ആ പെണ്ണ് മനസിന്റെ പരിശുദ്ധി മനസിലാക്കാൻ  അവനാകുമായിരുന്നില്ല..
 
അവന്റെ റൂമിൽ നിന്ന് ഇറങ്ങി വരുമ്പോഴും ഒരു തുള്ളി കണ്ണുനീർ പോലും അവളിൽ നിന്ന് പൊഴിഞ്ഞില്ല കാരണം ആ പെണ്ണ് വിശ്വസിച്ചു ഇതാണ് തന്റെ ജീവിതം അദ്ദേഹം പറയുന്നത് മുഴുവൻ അനുസരണയോടെ കേൾക്കാൻ ബാധ്യസ്ഥയാണ് താനെന്നു.. പക്ഷെ അപ്പോഴും ആ പെണ്ണിന് അവൻ പറഞ്ഞ പല വാക്കുകളുടെയും പൊരുളും ദാമ്പത്യ ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാടുകളും വ്യക്തമല്ലായിരുന്നു..
 
തിരികെ ചായ  ക്ലാസ്സുമായി അടുക്കളയിലേക് വരുമ്പോൾ sarah ഉണ്ടായിരുന്നു അവടെ ജനനിയുടെ വരവ് കണ്ട് അവർ അടിമുടിയൊന്ന് നോക്കി  ദവാണിയുടുത്തു സുമംഗലിയായി വരുന്ന അവളെ അവർ ഒന്ന് മിഴിച്ചു നോക്കി അവളോടായി പറഞ്ഞു
 
എവടെ ആയിരുന്നു ഇതുവരെ നീ എങ്ങോട്ടാ പോയത്..
 
അത്..ഞാൻ..ഏട്ടൻ... ചായാ അവൾ ഒരു ഭയത്തോടെ പറഞ്ഞു
 
Hmmm... Sarah ഒന്ന് ഇരുത്തി മൂളി ഇന്ന് കൊടുത്തത് കൊടുത്തു ഇനി മേലാൽ ഭാര്യ എന്നാ അധികാരവും വെച്ച് അവന്റെ അടുത്തേക് പോകരുത് അവനുള്ള ഭക്ഷണമൊക്കെ ത്രേസ്യടെ കൈൽ കൊടുത്തു വിട്ട മതി പിന്നെ ഇനി മേലാൽ ഇതുപോലെ ഉള്ള കോമാളി വേഷം കെട്ടി ഈ വീട്ടിൽ നടക്കാൻ പാടില്ല.. മാത്രവുമല്ല ഇനി നീ സിന്ദൂരം തൊട്ടുകൂടാ... അവൻ നിന്നെ മിന്നു കെട്ടിയെന്നത് നേരാ പക്ഷെ അത് ഞങ്ങടെ സമൂദായത്തിന് എതിരാ അല്ലെങ്കിൽ കൂടെ നിന്നെ ഞങ്ങളാരും അങ്കികരിച്ചിട്ടുമില്ല അതോണ്ട് ഇനി ഞാൻ തരണ വസ്ത്രം മാത്രേ ധരിക്കാൻ പാടു അല്ലാതെ വല്ലതും ഉടുത്താൽ നിന്റെ പെട്ടിയും കിടക്കായുമെല്ലാം എടുത്ത് ഞാൻ അങ്ങ് കത്തിക്കും മനസിലായോ..??
ഒരു ചോദ്യഭാവത്തിൽ sarah പറഞ്ഞു നിർത്തി..
 
ഒന്നാമത് ആരെങ്കിലും ശബ്ദം മാറി എന്തെങ്കിലും പറഞ്ഞാൽ തന്നെ പേടിക്കുന്ന ജനനി ഇതിന് മുൻപ് കണ്ട് പോലും പരിചയമില്ലാത്ത ആ കുടുംബത്തോടെ പൊരുതി ജയിക്കാൻ നന്നേ കഷ്ടപെടുന്നുണ്ടായിരുന്നു... Sarah യുടെ ഓരോ വാക്കുകളും കേൾക്കുമ്പോളും അവളുടെ ഉള്ളം കിടു കിട വിറച്ചു കൊണ്ടിരുന്നു  അവർ പറഞ്ഞതിനെല്ലാം സമ്മതം എന്നപോൽ തലകുലുക്കി..
 
അപ്പോഴേക്കും ഒരു ബാഗ് നിറയെ വസ്ത്രങ്ങളുമായി അവർ അവൾക് മുന്നിലായി വന്നു അവളോട് വേഗം ചെന്ന് മാറ്റാൻ പറഞ്ഞു...
 
ആ ബാഗ് നിറയെ മോഡേൺ ഡ്രെസ്സുകളായിരുന്നു വേണോ വേണ്ടയോ എന്ന രീതിയിലുള്ള തുണികൾ അത് അവൾക് തികച്ചും അരോചകമായി തോന്നി ഒരുപാട് തിരച്ചിലുകൾക്കൊടുവിൽ അത്യാവശ്യം മോശമല്ലാത്ത രീതിയിലുള്ള രണ്ട് ടോപ്പും ഒരു പാന്റ്സും അതിലേക് മാച്ച്കും വിധം ഒരു ഷാളും കൈൽ കരുതി വേഗം തന്നെ ദവാണി മാറ്റി ഉടുത്തു.. എന്നിട്ട് പെട്ടെന്നാരുടെയും ശ്രദ്ധയിൽ പെടാത്ത വിധം സിമന്താ രേഖയിൽ മാത്രം സിന്ദൂരം ഒതുക്കി sarah യെ പേടിച്ചവൾ മുഖo കഴുകി ഇറങ്ങി... അന്ന് വരെ താൻ ധരിക്കാത്ത വസ്ത്രമായതിനാൽ അവൾക് വല്ലാത്ത ഒരു ചടപ്പ് തോന്നി..
 
Sarah ആണെങ്കിൽ ജനനി വരാൻ വേണ്ടി അക്ഷമയായി കാത്തിരിപ്പായിരുന്നു.. താൻ പ്രധീക്ഷിച്ചതിന് വിപരിതമായി ടോപ് അണിഞ്ഞു വരുന്ന ജനനിയെ അവർ പല്ലിറുമ്പി നോക്കി അവൾക്കരികിൽ ചെന്നവർ അവളോടായി കയർത്തു എന്തെ അതിലെ മറ്റു ഡ്രെസ്സുകാളൊന്നും തമ്പുരാട്ടിക് ഇഷ്ടായില്ലേ ഈ ഡ്രെസ്സിന് സാധാരണ ഷാൾ യൂസ് ആക്കാറില്ല അതോണ്ട് ഇതിന് ഷാൾ വേണ്ട എന്ന് പറഞ്ഞു അവർ ഷാൾ എടുത്തുമാറ്റി.. ഒന്നാമത് ഇടുങ്ങിയതും ശരീര വടിവ് കാണിക്കുന്നതുമായ ആ ഡ്രെസ്സിന് ഷാൾ ഇല്ലെങ്കിൽ ഉള്ള അവസ്ഥ ആലോചിക്കാവുന്നതേ ഉള്ളു.. പക്ഷെ അതൊന്നും തന്നെ ബാധിക്കില്ല എന്ന പോലെയാണ് sarah ജനനിയോട് പെരുമാറിയത്.. അവരെ എതിർക്കണം എന്നുണ്ടെങ്കിലും അവൾക്കത്തിനുള്ള ധൈര്യമില്ലായില്ലായിരുന്നു...
 
 
അപ്പോഴേക്കും ചായക്കാണതത്തിനാൽ ഡേവിസ് അടുക്കളയിലേക് വന്നിരുന്നു.. പ്രതീക്ഷിക്കാതെ ഉള്ള കടന്ന് വരവായതിനാൽ അവൾ എന്തോ ജാള്യത തോന്നി പക്ഷെ റാം ഉൾപ്പടെ മറ്റാർക്കും അവളുടെ ആ വേഷത്തോട് വിമിഷടo ഇല്ലായിരുന്നു.. ദിവസവും 500 ൽലേറെ മോഡേൺ സ്ത്രീകളെ കണ്ണുകയും ഇടപെടുകയും ചെയ്യുന്നവർക് എന്ത് തോന്നാൻ..
 
Sarah... എന്നുള്ള സക്കറിയയുടെ വിളിയിലാണ് അവൾ ഉൾവലിഞ്ഞത്
 
എന്നാൽ ഡേവിസ് തികച്ചും മാന്യമയാണ് അവളോട് പെരുമാറിയത്  അവിടെ ഉള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമായ സ്വഭാവം..
 
ജനനി ഉണ്ടാക്കി കൊടുത്ത ചായ വളരെ ആസ്വദിചാണ് അവൻ കുടിച്ചത് അത് അവളിൽ സന്ദോഷം ഉണ്ടാക്കി.. ഓരോ സിപ് കുടിക്കുമ്പോളും അവനിൽ ഓരോ ഭാവങ്ങൾ വിരിയുന്നത് അവൾ കൗതുകത്തോടെ നോക്കി..ഒരു തുള്ളിയില്ലാതെ ചായ മുഴുവനായി കുടിചു തീർത്തു നിറഞ്ഞ പുഞ്ചിരിയോടെ തന്നെ അവൾ ജനനിയോട് പറഞ്ഞു *ചായ വളരെ നന്നായിട്ടുണ്ട് ജാനി*
 
ഇതുവരെ ആരും തന്നെ സ്നേഹത്തോടെ വാത്സല്യത്തോടെ വിളിച്ചിട്ടില്ല ആദ്യമായി ഒരാളിൽ നിന്ന് ഓമനത്വം നിറഞ്ഞ വിളി കേട്ടപ്പോൾ ആ കണ്ണു നിറഞ്ഞു ചുണ്ടിൽ വശ്യമായ പുഞ്ചിരി തൂകി അതിലുണ്ടായിരുന്നു ആ പെണ്ണിന്റെ നന്ദി..
 
 
അർജന്റ് ആയി പുറത്തേക് പോകാൻ നിന്ന സക്കറിയയുടെ മുന്നിലേക്കാണ് മുറ്റമടികാനായി ചൂലെടുത്തു ജനനി വന്നത് പെട്ടെന്നു അവൾ സക്കറിയയെ ശ്രദ്ധിച്ചില്ലായിരുന്നു.. തിടുകപ്പെട്ടു പോകാൻ നിന്ന സക്കാരിയാ കണ്ടത് ചൂലുമായി നിൽക്കുന്ന ജനനിയെ ആണ് അയാളുടെ കണ്ണുകൾ രക്തവർണ്ണമായി സക്കറിയയുടെ ആ ഭാവം കണ്ട് ജനനി നിന്ന് വിറച്ചു അയാൾ ശബ്ദത്തിൽ saraah യെ വിളിച്ചു.. വിളി കേട്ട് ഓടി വന്ന sarah സക്കറിയയുടെ ഭാവത്തിൽ ഒന്ന് പതറി.. പിന്നീട് കാര്യം മനസിലായ അവൾ കണ്ണു കൊണ്ട് വേഗത്തിൽ ജനനിയോട് പോകാൻ അംഗ്യം കാണിച്ചു കേട്ട മതിയെന്ന പോലെ അവൾ പിന്നാം പുറത്തേക്ഓടി.. സക്കറിയയുടെ ആരെയും ചുട്ടെരിക്കും നോട്ടതാൽ sarah യുടെ ശിരസ് സവിളമ്പാൻ ന്നു
സക്കറിയയുടെ വണ്ടി ബംഗ്ലാവിൽ നിന്ന് പുറത്ത് കിടന്നതും അവൾ ജനനിയുടെ അടുത്തേക്കായി പാഞ്ഞു...
 
 
ചീ നീ ആരാന്നാടി വിചാരം ഇനി മേലാൽ ഇന്ന് ചെയ്ത് പോലെ എങ്ങാനും ചെയ്താൽ ഉണ്ടല്ലോ... അവൾ ദേഷ്യത്താൽ ഉറഞ്ഞു തുള്ളി.. ജനനി സ്വയം തല താഴ്ത്തി നിന്നു പിന്നീട് എപ്പഴോ ഒരു ആശ്രയം എന്നാ പോൽ റാംമിനെ നോക്കിയെങ്കിലും അവന്റെ മുഖത് പുച്ഛം മാത്രമേ കാണാനായുള്ളു എന്നാൽ ഒരു ഏട്ടനെ പോലെ കണ്ട് സ്നേഹിക്കാൻ ഡേവിസ് ഉണ്ടായിരുന്നു ഒരു സമാധാനത്തിനെന്ന പോൽ ആവാൻ കണ്ണ് രണ്ടും ചിമ്മി ഒന്നുമില്ലെന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചു.. എന്തോ ആരെങ്കിലും ഒരാൾ കൂടെ ഉള്ളതിനാൽ ആ ഭയത്തിലും അവൾ പിടിച്ചു നിന്നു..
 
 
ദിവസങ്ങൾ പോകെ ആ വീട്ടിലെ എല്ലാ ജോലികളും അവളിലായി ദിവസവും ബെഡ്ഷീറ് തിരുമ്പലും മാറ്റി വിരിക്കലും അടിക്കലും തുടക്കലും ഇസ്തിരി ഇടലും ചെടി നനക്കലും തുടങ്ങി എല്ലാം അവൾ ഒറ്റക് ചെയ്തു ആരും കാണാതെ സിന്ദൂരം തൊടാനും താലി ഒളിപ്പിക്കാനും അവൾ പ്രേതേകം ശ്രദ്ധിച്ചിരുന്നു..
 
Sarah യുടെ വാക്കുകൾ കേട്ട് ത്രേസ്യയുടെ കൈൽ ചായ കൊടുത്തായച്ച  അവളെ കാത്തിരുന്നത് കരണം പുകഞ്ഞുള്ള അടിയായിരുന്നു..
 
ശക്തിയിൽ അവളെ മുറിയിലേക് കൊണ്ട് പോയി തള്ളിയിടുമ്പോഴും ആ ശരീരം പ്രാഭിക്കുമ്പോളും അവൻ മടുപ്പ് തോന്നിയിരുന്നില്ല എന്തോ ആരും കാണാതെ ഒളിപ്പിച്ച ആ താലിയോട് അവൻ അടങ്ങാൻ ആവാത്ത വികാരമായിരുന്നു അതൊരിക്കലും സ്നേഹമല്ല അടിമപ്പോലെ ഒരു പെണ്ണ് ഒന്ന് എതിർക്കാൻ പോലും ആവാതെ അവൻ വണങ്ങുന്നതിന്റെ സന്ദോഷം..
 
പക്ഷെ sarah ക്ക് അതൊന്നും അത്ര പിടികുന്നില്ലായിരുന്നു ദിവസം പുഷ്ടിപിടിച്ചു വരുന്ന അവളുടെ ശരീരം അവരും ത്രേസ്യയും ഒരു അസൂയയോടെ നോക്കി പക്ഷെ അവൻ ഒരു തരി പോലും ജനനിയെ സ്നേഹികുന്നില്ല എന്നതിൽ അവർ അനന്ദo കണ്ടെത്തി.. പക്ഷെ അവടെയും അവർക്ക് എതിരായി ഡേവിസ് അവളെ ഉള്ളറിഞ്ഞു സ്നേഹിച്ചു ജാനി എന്ന് വിളിച്ചു അവൾക് ഒരു താങ്ങായി ആരോടും കൂടുതൽ സംസാരിക്കാത്ത അവൾ അവനോട് പെട്ടെന്നു കൂട്ടായി..
 
വിലകൂടിയ സാരിയും ആഭരണങ്ങളും തരിച്ചു ദിനം പ്രതി ക്ലബ്ബിലും പബ്ബിലും കേറിയറങ്ങുന്ന അവരെ അവൾ അത്ഭുതംത്തോടെ നോക്കി
സക്കറിയ ഇല്ലാത്ത ദിവസങ്ങളിൽ വീടിൽ നടക്കുന്ന ഫെമിനിസ്റ് മീറ്റിങ്ങിനും മറ്റും അവൾ കള്ളും കറിയും വിളമ്പാൻ അവൾ ബാധ്യസ്ഥയായി... അവരുടെ ആരെന്നുള്ള ചോദ്യത്തിന് മുന്നിൽ സെർവെൻറ് എന്ന് പറയുമ്പോൾ ഉള്ള പുച്ഛവും പലരുടേം ചുഴുന്ന് നോട്ടവും അവൾ പാടെ അവഗണിച്ചു,ഇറചിo മീനും കൈ കൊണ്ട് തൊടാത്ത അവൾ ത്രേസ്യയുടെയും sarah യുടെയും ഭീഷണിയിൽ അത് പഠിച്ചെടുത്തു ആദ്യ കാലത്തെ മനം പുരട്ടലും മറ്റും ഡേവിസ് കൊടുത്ത മാസ്കിന്റെയും ഗ്ലൗസ്സിന്റെയും സഹാത്തോടെ അവൾ ഇല്ലാതാക്കി അല്ലെങ്കിലും ആ വീട്ടിൽ അവൾക്കുണ്ടായിരുന്ന ആകെ ഉള്ള കാച്ചിതുരുമ്പ് എട്ടായി ആയിരുന്നു ഇതിനിടെ ഒരിക്കപോലും അവൾ  ചെമ്പകശ്ശേരിയിലേക് പോയില്ല ആരും അവളെ അന്വേഷിച്ചു കൂടെ ഇല്ല..
 
റാം ആണെങ്കിൽ ഒരു മുടക്കവും കൂടാതെ അവളിലെ പെണ്ണിനെ തൊട്ടറിയുമായിരുന്നു പക്ഷെ ഈ കാലയളവിൽ ഒരിക്കൽ പോലും അവൻ അവളോട് ഒരു തരി സ്നേഹം പോലും തോന്നിയില്ല ആ താലിയെ പോലും ബഹുമാനിച്ചില്ല..അവളെ ക്ഷേമമോ സുഗമോ ഒന്നും അവൻ അറിയില്ലായിരുന്നു
 
ജനനി വന്നതോടെ പ്രേതേകിച് പണിയില്ലാതായ ത്രേസ്യ അവൾ നൽകുന്ന പണിക്കുള്ള പ്രതിഫലം കൈപ്പറ്റാം എന്ന ഉടമ്പടിയോടെ അവരുടെ നാട്ടിലേക്കു യാത്ര തിരിച്ചു..
 
അവർ പോയതും ഒറ്റക് കിടക്കാൻ ജനനി നല്ല പേടിയായിരുന്നു എന്നാലും ആരും അത് ഗൗനിച്ചില്ല..sarah കൊടുത്ത രണ്ട് ടോപ്പുകൾ മാറ്റിയും മറിച്ചും ഇടുന്നതല്ലാതെ അവൾക് വേറെ വസ്ത്രങ്ങൾ ഇല്ലായിരുന്നു അത് മനസിലായത് കൊണ്ടാകാം ഡേവിസ് അവൾക്കൊരു പിങ്ക് സാരി വാങ്ങി കൊടുത്തു
 
ജീവിതത്തിൽ ആദ്യമായി ഒരാൾ തനിക് തന്ന സമ്മാനത്തെ അവൾ കണ്ണു നിറചു ഇരു കൈകളിലുമായി നീട്ടി വാങ്ങി എട്ടായി സമാനിച്ചതിനാൽ അവൾക് സന്ദോഷത്തിന് അതിരില്ലായിരുന്നു അതോണ്ട് തന്നെ അവൾ വേഗം അത് ഉടുത്തിറങ്ങി സാരിയിൽ അവളെ കാണാൻ ശെരിക്കും സുന്ദരിയായിരുന്നു പക്ഷെ റാമിന് അത് തീരെ പറ്റിയില്ല അവൻ അത് തടയാൻ ഒരുങ്ങും മുന്പേ sarah രംഗത്തിറങ്ങി  അവളിൽ നിന്ന് ആ സാരി ഊരി വാങ്ങിച്ചു കത്തിക്കാൻ അവർക്ക് മറുതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല അത് ഡേവിസിനെ നന്നായി ദേഷ്യപെടുത്തി അവൻ ദേഷ്യത്തിൽ മുറിയിൽ കയറി വാതിൽ കൊട്ടി അടച്ചു..
 
എന്നാൽ ആദ്യമായി തനിക് കിട്ടിയ സമ്മാനം വെന്ദേരിയുന്നത് കാണാൻ അവൾക്കാവില്ലായിരുന്നു അത്രക്ക് സങ്കടം അവളെ മൂടി..
കരഞ്ഞു നിൽക്കുന്ന അവൾക് ഒരു വാണിംഗ് എന്നാ പോൽ sarah പറഞ്ഞു ഞാൻ തന്നതല്ലാതെ മറ്റെന്തെങ്കിലും നീ വെടിച്ചാൽ ഇതാകുo സ്ഥിതി...
 
രാത്രിയായപ്പോ പോലും അവളിൽ നിന്ന് ആ സങ്കടം മാറിയില്ലായിരുന്നു ഉറക്കം കണ്ണിനെ തഴുകിയപ്പോഴാണ് എന്തോ തന്നിലൂടെ പരത്തുന്നതായി അവൾക് തോന്നിയത് പെട്ടെന്നു കിട്ടിയ ധൈര്യത്തിൽ ഇരു കണ്ണുമടച്ചവൾ ആർത്തു
 
 
*ആആആആ......*
 
 
(തുടരും)
 

🌼ജനനി🌼__5

🌼ജനനി🌼__5

4.4
23264

#ചെമ്പകം പോലൊരു പെണ്ണ്   Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission   ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...   ______________________________🦋   രാത്രിയായപ്പോ പോലും അവളിൽ നിന്ന് ആ സങ്കടം മാറിയില്ലായിരുന്നു ഉറക്കം കണ്ണിനെ തഴുകിയപ്പോഴാണ് എന്തോ തന്നിലൂടെ പരത്തുന്നതായി അവൾക് തോന്നിയത് പെട്ടെന്നു കിട്ടിയ ധൈര്യത്തിൽ ഇരു കണ്ണുമടച്ചവൾ