Aksharathalukal

❤ധനുമാസരാവ് 1 ❤

അവന്റെ നനുത്ത വിരലുകൾ അവളുടെ മുഖമാകെ തഴുകി നടന്നു. അവ മെല്ലെ അവളുടെ മുടി മാടിയൊതുക്കി ചെവിക്കു പിറകിലേക്കാക്കി...
അവന്റെ കണ്ണുകളുടെ കാന്തികതയിൽ അടിമപ്പെട്ട് അവൾ നിന്നു..അവൻ അവളുടെ മുഖം കൈകളാൽ കോരിയെടുത്തു...
അവന്റെ മുഖം താഴ്ന്ന്‌ വന്നതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി.....
ചുണ്ടുകൾ തമ്മിൽ കൊരുക്കാനൊരുങ്ങി......

ടിർർർർർണിങ്  ടിർർർർർണിങ് ടിർർർർർണിങ്.............
അലാറം അടിച്ച ശബ്ദം അവളെ സ്വപ്നത്തിൽ നിന്നുണർത്തി...അലാറം ഓഫ്‌ ചെയ്തു നോക്കുമ്പോൾ മണി 5. ഇനിയും കിടന്നാൽ ഉറങ്ങിപ്പോവും.അവൾ കിടക്കയിൽ എണീറ്റിരുന്നു.
ഇന്ന് ഓഫീസിലെ ആദ്യ ദിവസമാണ്. ഇന്ന് താൻ എന്നത്തേക്കാളും സന്തോഷവതിയാണ്.. തനിക്കിന്ന് സ്വന്തം കാലിൽ നിൽക്കാനും തനിക്കു ചുറ്റുമുള്ള തന്റെ കുടുംബത്തെ ഒരു പരിധി വരെയെങ്കിലും സഹായിക്കാനും ഒരു ജോലിയായിരിക്കുന്നു.
പക്ഷേ..... എന്തുകൊണ്ടാണ് താൻ അസ്വസ്ഥയായിരിക്കുന്നത്?
ആ സ്വപ്നമാണോ കാരണം....
ആ കണ്ണുകൾ.... അത് തന്നിൽ ഒരു പിടപ്പുണ്ടാക്കുന്നത് എന്തുകൊണ്ടാണ്...
അറിയില്ല....
ഒരു ദീർഘനിശ്വാസത്തോടെ അവൾ എണീറ്റു ബാത്‌റൂമിലേക്ക് നടന്നു......

ഇവൾ ശിവാൻഷിക ദേവൻ. പ്രിയപ്പെട്ടവരുടെ അനു.
എറണാകുളം കലൂരിലുള്ള St.തോമസ് ഓർഫനേജിലെ അന്തേവാസിയാണ്.പെൺകുട്ടികൾക്ക് മാത്രമായുള്ള സ്ഥാപനമാണത്..........
മദർ തൊട്ട് ഏറ്റവും ചെറിയ പൊടിക്കുപ്പി മാളൂട്ടിയുടെ വരെ പ്രിയപ്പെട്ടവളാണ്  അനു.വെളുത്തു മെലിഞ്ഞു പൊക്കത്തിൽ നല്ല ഭംഗിയുള്ള, ഐശ്വര്യമുള്ളവൾ.
പാവമെങ്കിലും ജീവിക്കാൻ ധൈര്യമുള്ളവൾ.എം. കോം കഴിഞ്ഞ് ക്യാമ്പസ്‌ പ്ളേസ്‌മെന്റിലൂടെ KV ഫിനാൻസ് എന്ന കമ്പനിയിൽ ജൂനിയർ അക്കൗണ്ടന്റ് ആയി ജോലിയിൽ കയറി. ഇന്ന് ജോയിൻ ചെയ്യണ്ട ദിവസമാണ്....

കുളി കഴിഞ്ഞവൾ നേരെ അടുക്കളയിലേക്ക് ചെന്നു. അന്നേച്ചി അവിടെ പ്രാതലിനുള്ള പണിപ്പുരയിലാണ്. അനു അവരെ സഹായിക്കാൻ തുടങ്ങി. ഇതവളുടെ ദിനചര്യയുടെ ഭാഗമാണ്.അന്നേച്ചി എത്ര വിലക്കിയാലും തുടരുന്ന പതിവ്. പ്രാതലിനും അത്താഴത്തിനും എല്ലാവരും ഒന്നിച്ചിരിക്കണമെന്നത് മദറിന് നിർബന്ധമാണ്. ഞായറാഴ്ചകളിൽ ഉച്ചയൂണിനും. മറ്റുള്ള ദിവസങ്ങളിൽ പഠിക്കാൻ പോകുന്നവർക്കെല്ലാം ഊണ് പൊതിഞ്ഞു കൊടുത്തുവിടും. ഇപ്പൊ ഇവിടുന്ന് ജോലിക്ക് പോകുന്ന ഒരേയൊരാൾ അനുവാണ്. മുൻപുണ്ടായിരുന്ന പലരും കല്യാണം കഴിഞ്ഞ് പോയി.സുമനസ്സുകളായ കുറച്ചു മനുഷ്യരുടെ കാരുണ്യത്താൽ ജീവിച്ചു പോകുന്നവരാണ് ഇവിടുത്തെ അന്തേവാസികൾ.പഠിക്കാൻ മിടുക്കരായ പല കുട്ടികൾക്കും സ്പോൺസർമാർ ഉണ്ട്. അത് പോലെ അനുവിനുമുണ്ടായിരുന്നു ഒരാൾ. അവൾ ദൈവത്തെപ്പോലെ കാണുന്ന ഒരാൾ. പക്ഷേ അതാരാണെന്നോ എവിടെയാണെന്നോ അവൾക്കറിയില്ല.മദറുൾപ്പെടെ ഏവർക്കും അജ്ഞാതനായ ഒരാൾ.......

ഭക്ഷണശേഷം കർത്താവിന്റെ മുന്നിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ അവളുടെ മിഴികളിൽ നിന്ന് ഇറ്റുവീണു. അതിജീവനത്തിന്റെ, വിജയത്തിന്റെ കണ്ണുനീർ.............
മദറിന്റെ ആശീർവാദത്തോടെ, പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളോടെ അവൾ പുറപ്പെട്ടു...
ജീവിതത്തിന്റെ പുതിയ ഏടിലേക്ക്.....

*******************************************

അനു ബസ്സിറങ്ങി ഓഫീസിലേക്ക് നടന്നു... വഴിയിൽ ഒരു ചേച്ചിയോട് ചോദിച്ചപ്പോൾ അടുത്ത് കാണുന്ന റെസിഡൻഷ്യൽ കോളനിക്ക് ഉള്ളിലൂടെ ഓഫീസിലേക്ക് ഒരെളുപ്പവഴിയുണ്ടെന്ന് മനസ്സിലായി....
നടന്നു പോകുമ്പോൾ റോഡിന്റെ ഇരുവശവുമുള്ള വീടുകൾ അവൾ ശ്രദ്ധിച്ചു...ഒരു വീടിന് മുൻപിലെത്തിയപ്പോളവളൊന്നു നിന്നു. ഒരു ആകർഷണീയത ആ വീടിനുള്ളപോലെ... മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി പഴമയുടെ രീതികളിൽ പണിത ആധുനികമായ ഒരു വീട്.......

ഓഫീസിൽ ചെന്ന് റിസപ്ഷനിൽ അന്വേഷിച്ച് തന്റെ സെക്ഷനിൽ ചെന്ന് സെക്ഷൻ ഹെഡിനെ കണ്ടു...
കീർത്തന രാഹുൽ...മുപ്പതു വയസ്സോളം പ്രായമുള്ള ഒരു സുന്ദരി.. വായാടിയും..
കീർത്തന വളരെ പെട്ടെന്ന് തന്നെ അനുവുമായി കൂട്ടായി... എന്തുകൊണ്ടോ കീർത്തനക്ക് അനുവിനെ കണ്ടു സംസാരിച്ചപ്പോൾ ഒരു പ്രത്യേക അടുപ്പം തോന്നി.. അത് കൊണ്ട്, തന്നെ ചേച്ചിയെന്നു വിളിച്ചാൽ മതിയെന്ന് കീർത്തന അനുവിനോട് പറഞ്ഞു.. കുറച്ചു കഴിഞ്ഞ് കമ്പനി CEO വരുമെന്നും, പോയി റിപ്പോർട്ട്‌ ചെയ്തിട്ട് ജോയിൻ ചെയ്തോളാനും അനുവിനോടവൾ പറഞ്ഞു...

CEOയുടെ കാബിനിന് മുൻപിലുള്ള നെയിം ബോർഡ്‌ വായിക്കുകയാണ് അനു.
VIVEK VARMA
   C.E.O
വാതിലിൽ കൊട്ടി അനുവാദം വാങ്ങി അകത്തു കയറുമ്പോൾ, ചെയറിൽ 28 വയസ്സിനടുത്തു പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു.. വെൽ ഡ്രസ്സ്ഡ് ആയി ഒരു ഓഫീസറുടെ എല്ലാ  ഗാമ്ഭീര്യത്തോടും കൂടിയവൻ... തന്നെ ഇന്റർവ്യൂ ചെയ്തവരിൽ അദ്ദേഹവും ഉണ്ടായിരുന്നെന്ന് അനു ഓർത്തു...
അദ്ദേഹത്തിന്റെ മുന്നിലുള്ള കസേരയിൽ  പ്രായമുള്ള ഒരാൾ ഇരിപ്പുണ്ട്. പുറം തിരിഞ്ഞിരിക്കുന്നതിനാൽ മുഖം കാണുന്നില്ല. ഉള്ളിലേക്ക് കയറിയതും അവൾ വിവേകിനെ വിഷ് ചെയ്തു. വിവേക് തിരികെ വിഷ് ചെയ്തു..... എന്നിട്ട് മുന്നിലിരിക്കുന്ന ആൾക്ക് അവളെ പരിചയപ്പെടുത്തി...

"അമ്മാവാ ഇതാണ് ശിവാൻഷിക.. നമ്മുടെ പുതിയ ജൂനിയർ അക്കൗണ്ടന്റ്... M.COM തേർഡ് റാങ്ക് ഹോൾഡർ ആണ്.. And moreover her performance in the interview was outstanding..."
അത് കേട്ടതും അയാൾ അവൾക്ക് നേരെ തിരിഞ്ഞു.. അറുപതിനോടടുത്തു പ്രായമുണ്ടെങ്കിലും ആരോഗ്യദൃഡ്ഢഗാത്രനായ പ്രസന്നമായ മുഖഭാവത്തോട് കൂടിയ ഒരാൾ. അദ്ദേഹത്തെ കണ്ട മാത്രയിൽ തന്നെ അനുവിന് അദ്ദേഹത്തോട് ബഹുമാനത്തിൽ കവിഞ്ഞ ഒരു സ്നേഹം തോന്നി.. അവൾ അദ്ദേഹത്തെ നോക്കി മനോഹരമായൊന്നു ചിരിച്ചു....
അദ്ദേഹമാകട്ടെ തിളങ്ങുന്ന കണ്ണുകളാൽ ഉള്ളു നിറഞ്ഞ വാത്സല്യത്താൽ അവളെ നോക്കി നിന്നു...

വിവേകിന്റെ വാക്കുകളാണ് അവരുടെ ശ്രദ്ധ തിരിച്ചത്...

"മിസ്സ്‌. ശിവാൻഷിക, welcome to KV finance.ഈ ജോയിനിങ് ലെറ്ററിൽ സൈൻ ചെയ്തിട്ട് സെക്ഷൻ ഹെഡിനെ ഏല്പിച്ചോളൂ.എന്നിട്ട് ഐശ്വര്യമായിട്ട് ജോലി ആരംഭിച്ചോളൂ. You will be reporting to your section head . Work details will be provided from there.. All the very best..."

"Thank you Sir.."
ജോയിനിങ് ലെറ്റർ വാങ്ങിയതിനു ശേഷം തിരികെ പോകാനൊരുങ്ങിയ അനു വിവേകിന്റെ അമ്മാവന്റെ അടുത്തെത്തിയതും ഒന്ന് നിന്നു. കുനിഞ്ഞു അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുമ്പോൾ അവളുടെയും അദ്ദേഹത്തിന്റെയും കണ്ണുകൾ എന്തിനെന്നില്ലാതെ നിറയുന്നുണ്ടായിരുന്നു...
അദ്ദേഹം അവളുടെ മൂർദ്ധാവിൽ കൈ വച്ച് മനസ്സറിഞ്ഞ് അനുഗ്രഹിച്ചു... ഒരു പുഞ്ചിരിയോടെ അവൾ മുറി വിട്ടു പോയി....

തിരികെ തന്റെ കാബിനിൽ എത്തിയ അനുവിന് പുതിയൊരുന്മേഷം കൈവന്ന പോലെ തോന്നി...
കീർത്തന അവൾക്ക് ഓരോരോ ജോലികളായി പറഞ്ഞു കൊടുത്തു... ദിവസങ്ങൾ പോകെ അവളെല്ലാം പഠിച്ചെടുത്തു.. മികച്ച രീതിയിൽ തന്നെ അവൾ ജോലികൾ ചെയ്യാൻ തുടങ്ങി....
വിവേകിനും കീർത്തനക്കും അവളിൽ മതിപ്പുണ്ടായി... കീർത്തനക്ക് അവളൊരു സഹോദരിയായി മാറി... അനു ഇപ്പോൾ ഒരുപാട് സന്തോഷവതിയാണ്...ഭൂതകാലത്തിലെ കൈപ്പേറിയ ഓർമ്മകൾ ഇടക്കെല്ലാം ഉള്ളു പൊള്ളിക്കുമെങ്കിലും അവൾ തളരാതെ മുന്നോട്ട് പോയി....

********************************************

രാവിലെ ബസ്സിറങ്ങി ഓഫീസിലേക്ക് നടക്കുകയാണ് അനു... പതിവ് പോലെ ആ വീടിന്റെ മുന്നിലെത്തിയപ്പോൾ അവളൊന്നു നിന്നു... കുറച്ചു മുന്നോട്ട് പോയി... ഏതൊ ഒരു ഉൾപ്രേരണയിൽ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു ഒരു കുഞ്ഞുകുട്ടി,രണ്ടോ മൂന്നോ വയസ്സ് കാണും... കുറച്ചുള്ള മുടി ഉച്ചിയിൽ കെട്ടിവച്ചിട്ടുണ്ട്... ഒരു കുഞ്ഞുടുപ്പുമൊക്കെയിട്ട് ഒരു കൊച്ചു കാന്താരി... ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു... അവളൊരു പന്തിനു പുറകെ ഓടുകയാണ്... ആ പന്ത് റോഡിനു എതിർവശത്തേക്ക് വന്നു വീണിരിക്കുന്നു... കുഞ്ഞ് അതെടുക്കാൻ ഓടുകയാണ്....അപ്പോഴാണ് ദൂരെ നിന്നും ഒരു കാർ വരുന്നത് അവൾ കാണുന്നത്... ആ കുഞ്ഞിനടുത്തേക്ക് പായാൻ അവൾക്കു രണ്ടാമതൊന്നാലോചിക്കണ്ടായിരുന്നു... ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുക്കുമ്പോഴേക്കും കാർ അടുത്തെത്തിയിരുന്നു... കണ്ണുകൾ മുറുകെ അടച്ചവൾ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു...
എവിടുന്നോ.... എവിടുന്നോ ഒരു ഗന്ധം... ഒരു ചൂട്... അത് തന്നെയും കുഞ്ഞിനേയും പൊതിഞ്ഞിരിക്കുന്നു... തങ്ങളയും കൊണ്ട് ആ കൈകൾ റോഡിനരികിലേക്ക് നീങ്ങി... എടുത്തുമാറ്റുമ്പോലെ....
അനുവിന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി....ആ സ്പർശനം.... സ്വപ്നത്തിലേതു പോലെ....
"ഏയ്. ഡോ കണ്ണ് തുറക്കെടോ... You are safe "
ആ ശബ്ദം.... സ്വപ്നത്തിലേതു പോലെ....
ആ ചൂട് വിട്ടു മാറിയതും അവൾ മെല്ലെ കണ്ണുകൾ തുറന്നു....
അവിശ്വസനീയം.... കണ്മുന്നിൽ അതേ കണ്ണുകൾ...

"ഹേയ്.. What happened? പേടിച്ചു പോയോ?"
അവന്റെ ചോദ്യം അവളെ സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്കു കൊണ്ട് വന്നു....
ഒന്നും പറഞ്ഞില്ല... ആ കുഞ്ഞിനെയൊന്നു നോക്കി... കുറുമ്പി തന്നെ അന്തം വിട്ടു നോക്കുന്നുണ്ട്....
ആ ഉണ്ടക്കവിളിൽ അവളൊന്നു മുത്തമിട്ടു....
"Thank you.." അവനാണ്
"ഞങ്ങൾ ബോൾ കളിക്കുവായിരുന്നു.. അവൾ പെട്ടെന്ന് പന്തിനു പിറകെ പുറത്തേക്കോടി...ഞാനോടിയെത്തുമ്പോഴേക്കും താൻ അവളെ എടുത്തിരുന്നു... അത് രക്ഷയായി... അല്ലെങ്കിൽ എനിക്ക് ഓർക്കാൻ കൂടി വയ്യ...."
ഒന്ന് ചിരിച്ചു കൊടുത്തു... കുഞ്ഞിനെ കൈമാറുമ്പോൾ കൈകൾ തമ്മിലുരസി... ശരീരത്തിലേക്ക് ഒരു മിന്നൽപിണർ പാഞ്ഞു കേറിയത് പോലെ... എന്താണിങ്ങനെയൊക്കെ???
പാടില്ല വിവാഹിതനാണ്.. കുടുംബമുള്ളയാൾ... ഓർക്കാൻ കൂടി പാടില്ല....

"ഇനി കളിക്കുമ്പോൾ ആ ഗേറ്റ് അടച്ചിട്ടോളൂ...."
അവളുടെ നനുത്ത ശബ്ദം അവന്റെയുള്ളിൽ കുളിരു കോരിയിട്ടു....
അവൾ നടന്നു നീങ്ങിയിട്ടും അവൻ നിശ്ചലനായി നിന്നു....
ആരാണിവൾ?????

വീടിനകത്തു കയറിയിട്ടും അവൻ ഏതോ ലോകത്തെന്ന പോലെ ഇരുപ്പാണ്.....
കുഞ്ഞ് അവന്റെ തോളിൽ കയ്യിട്ട് ചാഞ്ഞു കിടക്കുന്നുണ്ട്....അവൻ സെറ്റിയിലിരിക്കുകയാണ്....
അപ്പോഴാണ് കീർത്തന സ്റ്റെപ്പിറങ്ങി താഴേക്കു വന്നത്....
(അതന്നെ കീർത്തന രാഹുൽ.... 😁)

അവന്റെ അന്തം വിട്ടുള്ള ഇരിപ്പു കണ്ടവൾ വിളിച്ചു...
"ടാ കിച്ചു... ടാ "
"എന്താടാ രണ്ടും ഇങ്ങനെ ഇരിക്കണേ? "
"എന്താ? "
"എന്താന്നോ.... നീ മീനൂട്ടീടെ കൂടെ കളിക്യാരുന്നില്ലേ... എന്നിട്ടെന്താ ഇങ്ങനെ അന്തം വീട്ടിരിക്കണേന്ന് "
"ആ "
കിച്ചു കൈ മലർത്തി....
"നിനക്കിതെന്താ പറ്റിയേ?"
"വല്ലതും കണ്ടു പേടിച്ചു കാണും ഇച്ചേച്ചി.."
വിവേക് ആണ്.....
(😋അതന്നെ വിവേക് വർമ്മ )
"വല്ലതും കണ്ട് പേടിക്കാൻ ഞാനെന്താടാ ഇള്ളവാവയോ "
കിച്ചു ടെറർ ആയി...
"അല്ല നിങ്ങക്കിന്ന് പണിക്ക് പോണ്ടേ...."
(കിച്ചു )
"പിന്നേ പോണം "(കീർത്തന & vivek കോറസ് )
അതും പറഞ്ഞ് കീർത്തന മീനൂട്ടിയേം 
കൊണ്ട് അടുക്കളയിലേക്ക് പോയി...
"അല്ല ഡാകിട്ടറിന് ആശൂത്രീ പോണ്ടേ "
(വിച്ചു എന്ന വിവേക് )
"ഓഹ് ഇന്ന് ഓഫ്‌ എടുത്തു... ഇന്നലെ മൂന്നു സർജറി ഉണ്ടായിരുന്നു...
എമർജൻസി ഉണ്ടേൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്..."

ഒന്നും അങ്ങോട്ട് മനസ്സിലായില്ലല്ലേ... പറഞ്ഞ് തരാം....

ഇത് അമ്പാട്ട് വീട്... അവിടുത്തെ ഗൃഹനാഥൻ ഗണേഷ് വർമ്മ.. ജാനകി ഗ്രൂപ്പ്‌ എന്ന പ്രശസ്തമായ ബിസിനസ്‌ ഗ്രൂപ്പിന്റെ അധിപൻ.. 28-ആം വയസ്സിൽ വിവാഹത്തിന് ശേഷം സ്വന്തമായി ടെക്സ്റ്റയിൽ ബിസിനസ് തുടങ്ങി, ഇന്ന് വിവിധ രാജ്യങ്ങളിൽ പല മേഖലകളിൽ നീതിപൂർവം ബിസിനസ്‌ നടത്തുന്ന, ദി റിയൽ ബിസിനസ്‌ ടൈക്കൂൺ..... അദ്ദേഹത്തിന്റെ പ്രിയ പത്നി ജാനകി വർമ്മ.. ഒരു വീട്ടമ്മ... പക്ഷേ മുഴുവൻ കുടുംബത്തെയും ഒറ്റക്കെട്ടായി പിടിച്ചു നിർത്തുന്ന യുക്തിമതിയായ, സ്നേഹനിധിയായ ഗൃഹനാഥ.. ഗണേഷ് വർമ്മയുടെ സ്വന്തം ജാനു....ഇനി ഗണേഷ് വർമ്മയുടെ മൂത്ത മകൻ വിഷ്ണുനാഥ് വർമ്മ.. അച്ഛന്റെ വലംകൈ... ജാനകി ഗ്രൂപ്പിന്റെ നെടുംതൂൺ.... വിഷ്ണുവിന്റെ ഭാര്യ അഡ്വക്കേറ്റ് സീതാലക്ഷ്മി... അവർക്കൊരു മകൻ ആറ് വയസ്സുകാരൻ സത്യജിത്ത് വർമ്മ എന്ന ജിത്തു.... രണ്ടാമത്തെ മകൾ കീർത്തന വർമ്മ (ഇപ്പൊ കീർത്തന രാഹുൽ ) എന്ന കീർത്തു...കിചൂന്റെയും വിച്ചൂന്റെയും ഇച്ചേച്ചി.ഭർത്താവ് രാഹുൽ,ദുബായിലെ ജാനകി ഗ്രൂപ്പിന്റെ ബിസിനസ്‌ ഹെഡ്.. ഒരു അനാഥൻ.. നമ്മുടെ കീർത്തുവാണ് അവനെ വളച്ചൊടിച്ചു കുപ്പിയിലാക്കിയത്... ദത് തന്നെ ലബ്ബ് ലബ്ബ്...അവർക്ക് രണ്ടു പെൺകുട്ടികൾ... അഞ്ചു വയസ്സുകാരി മിഥില വർമ്മ എന്ന മിഥുവും രണ്ടു വയസ്സുകാരി മീനാക്ഷി വർമ്മ എന്ന മീനൂട്ടിയും... മൂന്നാമത്തെ മകൻ .... നമ്മുടെ നായകൻ.. കൈലാസ്നാഥ് വർമ്മ എന്ന കിച്ചു.. വൈദ്യശാസ്ത്രം ജീവിതമാക്കിയവൻ.
പ്രശസ്തനായ കാർഡിയോളജിസ്റ്... ജാനകി ഗ്രൂപ്പിന്റെ കീഴിലുള്ള വെൽകെയർ ഹോസ്പിറ്റലിന്റെ MD.
ഇനി വിവേക് വർമ്മ എന്ന വിച്ചു....കിച്ചുവിന്റെ അതേ പ്രായം..
ഗണേഷ് വർമ്മയുടെ സഹോദരി ഗീത വർമ്മയുടെയും ദേവ് വർമ്മയുടെയും മകൻ.12-ആം വയസ്സിൽ ഒരു അപകടത്തിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ടവൻ.. അവനെ അന്ന് മുതൽ ചേർത്ത് പിടിച്ചു വളർത്തിയത് ഗണേഷും ജാനകിയുമാണ്.... ഫിനാൻസ് മേഖലയിൽ ഉന്നതപഠനം പൂർത്തിയാക്കി വന്നപ്പോൾ ദേവ് വർമ്മയുടെ സമ്പത്തിൽ നിന്നും അവൻ തുടങ്ങിയതാണ് KV ഫിനാൻസ് (കൈലാസ്നാഥ് -വിവേക് ഫിനാൻസ് ). തന്റെ ബെസ്റ്റ് ഫ്രണ്ടും സഹോദരനുമായ കിച്ചുവിനെ അവൻ വെറുതെ വിട്ടില്ല.. അതിലും പിടിച്ചിട്ടു... കിച്ചുവിന് ഒരു ബന്ധവുമില്ലാത്ത ഫിനാൻസിൽ..... 🥴
കൂടെ M.COM ചെയ്തുവെന്ന ഒരേയൊരു കുറ്റം കൊണ്ട് വെറുതെ വീട്ടിൽ കുഞ്ഞിനേയും കളിപ്പിച്ചിരുന്ന കീർത്തുവിനെ പിടിച്ചു section ഹെഡ്ഡുമാക്കി.... 🤐
------------------------------------------------------------------

"ടാ... ഇവളാരുടെ കാര്യാ ഈ പറയണേ?...ബോൾന്നോ ആന്റീന്നോ... ഉമ്മ വച്ചുന്നോ ഒക്കെ പറയുണുണ്ടല്ലോ.. എന്താത്?"
അടുക്കളയിൽ നിന്നും മീനൂട്ടിയുമായി തിരികെ വന്ന കീർത്തുവിന്റെയാണ് ചോദ്യം.

കിച്ചു ഉണ്ടായതെല്ലാം അവളോട്‌ പറഞ്ഞു...
ഒരു നിമിഷം കീർത്തുവും വിച്ചുവും അടുക്കളയിൽ നിന്നും ഇത് കേട്ടുകൊണ്ട് വന്ന ജാനകിയും മുറികളിൽ നിന്നും ഹാളിലെത്തിയ ഗണേഷ് ഒഴികെയുള്ള മറ്റു കുടുംബാംഗങ്ങളും സ്തബ്ധരായി....കീർത്തു മീനൂട്ടിയെ ഒന്നും കൂടി ചേർത്ത് പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി... പിന്നെ കിച്ചുവിന് നല്ല കോളായിരുന്നു.... അമ്മയുടെ വക, അശ്രദ്ധ കാണിച്ചതിന് വേണ്ടുവോളം കിട്ടി ബോധിച്ചു.. അമ്മ നിർത്തിയതിനു പിറകെ ട്രോളാൻ വിച്ചുവും, ഉപദേശവുമായി വല്യേട്ടനും (വിഷ്ണു ).... കിച്ചുവിനും ആകെ വിഷമമായി... അവൻ കീർത്തുവിനോട് ഒരുപാട് സോറി പറഞ്ഞു... അവൾ പക്ഷേ അവനെ നെറുകിൽ തലോടി ആശ്വസിപ്പിക്കുകയാണുണ്ടായത്.....
പക്ഷേ അമ്മയുടെ അടുത്ത ഡയലോഗിൽ ചെക്കൻ ഫ്ലാറ്റ്...
എന്താന്നാ???മീനൂട്ടിയെ രക്ഷിച്ച പെൺകുട്ടിയെ കണ്ടുപിടിച്ച് എത്രയും വേഗം വീട്ടിലേക്ക് കൊണ്ടുവരണമെന്ന്... നന്ദി പറയാൻ...
(അയ്യേ.. വേറെന്തൊക്കെയോ വിചാരിച്ചു ല്ലേ... സോറിയേ....)
ഓർഡർ എല്ലാവരും അംഗീകരിച്ചതോടെ കിച്ചുവിന്റെ മനസ്സിൽ അഞ്ചാറു ലഡ്ഡു ഒരുമിച്ച് പൊട്ടി...ആ പൊട്ടിയത് കൃത്യമായി വിച്ചു കാണുകയും ചെയ്തു...

ഓഫീസിൽ തന്റെ ജോലികളിൽ മുഴുകിയിരിക്കുകയാണ് അനു... ഉച്ചക്ക് ലഞ്ച് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് കീർത്തുവിനെ കാണുന്നത്..... വിശേഷങ്ങൾ പറയുന്നതിനിടക്കാണ് രാവിലെയുണ്ടായ സംഭവം കീർത്തു പറഞ്ഞത്... അത് കേട്ടതും അവളുടെ മനസ്സിൽ ഓടിയെത്തിയത് ആ കണ്ണുകളും.. ആ ഗന്ധവും.. ആ സ്പർശനവുമാണ്....ചേച്ചി പറയുന്നത് രാവിലെ താൻ കണ്ട കുഞ്ഞുവാവയുടെ കാര്യമാണോ??....
ഒന്നുകൂടി ഉറപ്പിക്കാനായി അവൾ കീർത്തുവിനോടു ചോദിച്ചു...
"ചേച്ചിടെ വീടെവിടെയാ? "
അതിനുത്തരമായി മുഴുവൻ കുടുംബചരിത്രവും കീർത്തന വിവരിച്ചു..
"ഇവിടെയുള്ള ഒരു സ്റ്റാഫിനും ഞാനും വിവേകും ഒരു കുടുംബമാണെന്ന് അറിയില്ല.. ആരോടും പറഞ്ഞിട്ടില്ല... പക്ഷേ അനുവിനോട് എന്തോ പറയാൻ തോന്നി..."
ഒരു ചിരിയായിരുന്നു മറുപടി... ആ പെൺകുട്ടി താനായിരുന്നുവെന്ന് പറയാൻ അവൾക്കെന്തോ തോന്നിയില്ല... ഒരുപക്ഷെ ആർക്കും തന്നോടൊരു കടപ്പാട് വേണ്ടെന്ന് തോന്നിയിട്ടാകാം... അതോ തന്റെ സ്വപ്‌നങ്ങൾ കയ്യടക്കിയവൻ ഉള്ളിടത്തേക്ക് അടുക്കാൻ ഭയമായതുകൊണ്ടോ??.....

അന്ന് വൈകുന്നേരം ഓഫീസ് വിട്ടു തിരികെ പോകുമ്പോൾ അവൾ സ്ഥിരമുള്ളതിൽ നിന്നും വ്യത്യസ്തമായി മെയിൻ റോഡ് വഴിയാണ് പോയത്... കുറച്ചു വഴിയധികമുണ്ടായിരുന്നത് കൊണ്ട് അവൾക്കു കുറച്ചധികം നടക്കാനുണ്ടായിരുന്നു....

പിന്നീടുള്ള ദിവസങ്ങളിലെല്ലാം കിച്ചു രാവിലെ തന്നെ ഗേറ്റിൽ പോയി നിൽക്കും... എന്താണൊരു ശുഷ്‌കാന്തി 🤪
കാണുന്നവർ കരുതും അമ്മയുടെ ഓർഡർ നടപ്പിലാക്കാനുള്ള ത്വരയാണെന്ന്.... സത്യം നമുക്കല്ലേ അറിയൂ...
അല്ല അല്ല... ഒരാൾക്ക് നല്ല സംശയമുണ്ട്.. വിച്ചുവിനേ....
തെളിവോടെ പിടിക്കാൻ കാത്തിരിക്കുകയാണവൻ.. എന്താവുവോ എന്തോ?? 🤭

ദിവസവും നിന്ന് കാല് കഴച്ചത് മിച്ചം...
(ജ്യോതിയും വന്നില്ല തീയും വന്നില്ല )
പനി മാത്രം വന്നു.... 🥴
ഒരാഴ്ചയാ പനിച്ചു കിടന്നത്....
ഇതൊന്നുമറിയാതെ അനു സ്ഥിരമായി ഓഫീസിൽ വന്നു പൊയ്ക്കൊണ്ടിരുന്നു....

അങ്ങനെ ഒരു ദിവസം.....

രാവിലെ മുതൽ വിച്ചു ഒരേ നിർബന്ധമാണ്... കിച്ചു ഇന്ന് ഫിനാൻസിലേക്ക് വരണം. ഇന്ന് ബോർഡ്‌ മീറ്റിംഗ് ഉണ്ട്. കഴിഞ്ഞ രണ്ടു മീറ്റിങ്ങിനും കിച്ചു മുങ്ങി... ഇന്ന് പിടിച്ച പിടിയാലേ കൊണ്ട് പോവാൻ നിക്കാണ് വിച്ചു...

അനുവിന് രാവിലെ മുതൽ ഹൃദയമിടിപ്പ് ഉയർന്ന പോലെ... ആകെ ഒരു വെപ്രാളം... ഹൃദയം തന്നോടെന്തോ പറയാൻ വെമ്പുന്നപോലെ.... അത് തന്റെ പ്രാണന്റെ സാമീപ്യമാണ് തിരിച്ചറിയുന്നതെന്ന് അവൾക്കു മനസ്സിലാക്കാൻ ആവുന്നില്ലായിരുന്നു...

ഫിനാൻസിലെത്തിയ കിച്ചുവിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.... എന്തോ ഒരു പുതുമ.... തന്നെ ഇവിടെന്തോ കാത്തിരിക്കുന്ന പോലെ....

ഓഫീസിലേക്ക് കയറിയ കിച്ചു വിവേകിനൊപ്പം കാബിനിലേക്ക് നടന്നു...
കിച്ചു കടന്നു പോയതും കാബിനിലിരിക്കുകയായിരുന്ന അനു തിരിഞ്ഞു നോക്കി... ഏതൊ ഒരു ഉൾപ്രേരണയാൽ....

ബോർഡ്‌ മീറ്റിംഗ് കഴിഞ്ഞ് മെംബേർസ് എല്ലാവരും പിരിഞ്ഞു പോയി... അത്രയും നേരം കടിച്ചുപിടിച്ചിരുന്ന കിച്ചു, മീറ്റിങ് കഴിഞ്ഞതും പോവാനായി ഇറങ്ങി...കോൺഫറൻസ് ഹാളിൽ നിന്നും അവൻ പുറത്തേക്കിറങ്ങിയതും വിവേകിനെ കാണാൻ അനു അങ്ങോട്ട് വന്നതും ഒന്നിച്ചായിരുന്നു.....

തമ്മിൽ കണ്ടതും, രണ്ടു പേരുടെയും മിഴികൾ വിടർന്നു.. തമ്മിലിടഞ്ഞു. .... ഒന്നിൽ, തേടിയത് കണ്ടെത്തിയ സന്തോഷമായിരുന്നെങ്കിൽ, അടുത്തതിൽ പ്രതീക്ഷിക്കാതെ വീണ്ടും ആ കണ്ണുകൾ നൽകിയ അമ്പരപ്പായിരുന്നു........................

----------------------------------------------------------------
കുറച്ചു നിമിഷങ്ങൾ കടന്നു പോയി... ഇരുവരും പരസ്പരം കണ്ണുകൾ വേർപെടുത്താനാവാതെ നിന്നു... വിച്ചുവിന്റെ വിളിയിലാണ് അവർ ഉണർന്നത്....
"ഹാ അനു.. ആ ഫയൽ കംപ്ലീറ്റ് ആയോ?..."
"Yes Sir.. ഞാൻ സൈൻ ചെയ്യിക്കാൻ വരുവായിരുന്നു... "
വീണ്ടും അവളുടെ പതിഞ്ഞ ശബ്ദം....
തന്റെ ഉള്ളം വല്ലാതെ തുടിക്കുന്നത് കിച്ചു അറിഞ്ഞു....
"Ok... ഓഹ്. I forgot to introduce...
This is the other person who own this company..Mr. Kailasnath Varma... ഞങ്ങളുടെ കിച്ചു... ഇച്ചേച്ചി , I mean കീർത്തന ഒക്കെ പറഞ്ഞിരുന്നില്ലേ..."
"Yes Sir.ചേച്ചി പറഞ്ഞിരുന്നു..."(അനു )
"കേട്ടോടാ... ഇതാണ്‌ ശിവാൻഷിക ദേവൻ.. എല്ലാവരും അനു എന്ന് വിളിക്കും... നമ്മുടെ പുതിയ ജൂനിയർ അക്കൗണ്ടന്റ് ആണ്.. ഇപ്പൊ പ്രൊബേഷൻ ആണെങ്കിലും ഉടനെ പെർമനെന്റ് എംപ്ലോയീ ആകും.Because she's very brilliant... Within one month she proved her excellence.നമ്മുടെ ഇചേച്ചിടെ പെറ്റ് ആണുട്ടോ..."
അനു കിച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു...

ഇഷ്ടായി....ഇഷ്ടായി..... അതെനിക്കിഷ്ടായി... നിവിൻ പോളി സ്റ്റൈലിൽ തലകുലുക്കി, ഒരു അസ്സൽ ഇളിയുമായി😄😄 കിച്ചു മനസ്സിൽ പറഞ്ഞു...

"Sir സൈൻ ചെയ്താൽ...."
അനു വിഷയം മാറ്റാനെന്ന പോലെ പറഞ്ഞു...
"Oh sure... തരൂ "
വിച്ചു സൈൻ ചെയ്തു കഴിഞ്ഞതും അനു ഫയലുമായി പുറത്തേക്കു പോയി..
കിച്ചു അവൾ പോകുന്നത് നിറഞ്ഞ ചിരിയോടെ നോക്കി നിന്നു... കാബിനിലേക്ക് കേറുന്നതിനു മുൻപ് അവളൊന്നു തിരിഞ്ഞ് കിച്ചുവിനെ നോക്കി...അവന്റെ കണ്ണുകൾ വിടർന്നു... ചിരി ഒന്ന് കൂടെ തെളിഞ്ഞു... അവന്റെ കണ്ണ് തന്റെ മേലെയാണെന്നറിഞ്ഞതും അവൾ പിടപ്പോടെ തല വെട്ടിച്ച് ഉള്ളിലേക്ക് കേറിപ്പോയി....

കിച്ചു അതേ ചിരിയോടെ തിരിഞ്ഞു നോക്കിയത് കയ്യും കെട്ടി, കണ്ണും കൂർപ്പിച്ചു തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന വിച്ചുവിനെയാണ്... അവന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു... ഒന്നുമറിയാത്ത പോലെ അകത്തേക്ക് കേറിയ കിച്ചുവിനെ വിച്ചു തടഞ്ഞു....
"നീയെന്താ തിരിച്ചു കേറീത്?ഇത്രേം നേരം എനിക്ക് പോണം, ഞാൻ പോണൂന്നൊക്കെ പറഞ്ഞ് കയറു പൊട്ടിച്ചവനല്ലേ.... എന്താണ് മ്യോനെ ഒരു ഇളക്കം? 🤨"
ആ ചോദ്യത്തിൽ കിച്ചുവിന്റെ ചുണ്ടിൽ ആ ചിരി വീണ്ടും വിരിഞ്ഞു (the same Nivin Pauly style )

"ഡാ...കിണിച്ചോണ്ടിരിക്കാതെ കാര്യം പറയെടാ... ഞാൻ കണ്ടു അവളെക്കണ്ടപ്പോ മുതൽ ഒരു മാതിരി നനഞ്ഞ കോഴിയെപ്പോലെ..."

"ഡാ... ഇതവളാടാ. ഞാനിത്രയും നാൾ തേടിനടന്നവൾ..."

"എന്താന്ന് 🙄"

"ആ ടാ.. അത് തന്നെ... മീനൂട്ടിയെ രക്ഷിച്ച പെൺകുട്ടി,അതവളാണ് ശിവാൻഷിക,
എന്റെ ശിവ.... "അവസാനത്തേത് അവൻ മനസ്സിലാണ് പറഞ്ഞത്....
"ഓഹ്... അത് കലക്കി... എന്ന വാടാ.. അമ്മായീടെ അടുത്തേക്ക് ഇപ്പൊ തന്നെ കൊണ്ടുപോകാം.."
"ഇപ്പൊ വേണ്ട ടാ. നമുക്ക് ഇച്ചേച്ചിയോട് പറയാം.. നമ്മുടെ കൂടെ അവൾ വരില്ല..."
"അതും ശരിയാ.... അല്ല,അവൾ വരില്ലെന്ന് നിനക്കെങ്ങനെ അറിയാം?"
"അറിയാം...."
സംശയത്തോടെ കൂർപ്പിച്ചു നോക്കിയ വിച്ചുവിനെ നോക്കി കിച്ചു ഒരു കള്ളച്ചിരി ചിരിച്ചു...
"ഏഹ്... 😯 ലബ്ബാ..... പടച്ചോനേ... 😲"
അതിന് മറുപടിയായി കിച്ചു വിജയ് സ്റ്റൈലിൽ നാവുകൊണ്ട് കവിളിൽ കുത്തി,കണ്ണടച്ച്,തലയാട്ടി കാണിച്ചു ചിരിച്ചു...
"തോന്നി... ദിവസേന ഗേറ്റിന്റെ വെളിയിലുള്ള സത്യാഗ്രഹവും, പനിച്ചു കിടക്കുമ്പോ പോലുമുള്ള ചിരിയും, ഒക്കെ കണ്ടപ്പോഴേ എനിക്കൊരു ഡൌട്ട് അടിച്ചതാ...
പക്ഷേ ടാ അവളെപ്പറ്റി എന്തറിഞ്ഞിട്ടാടാ നീയ്... അവള്ടെ അഡ്രസ് ഒരു ഓർഫനേജിന്റെയാ ഓഫീസ് റെക്കോർഡ്സിൽ കൊടുത്തിരിക്കണേ... കലൂരിലുള്ള ഒരു St. തോമസ് ഓർഫനേജ്. അവളൊരു അനാഥയാണെങ്കിൽ???..."
ഒരു നിമിഷം കിച്ചു ഒന്ന് സ്തബ്ധനായി...
"അതിനെന്താ...അവൾക്ക് ഞാനില്ലേ..അവളാരാണെങ്കിലും എനിക്കൊന്നുമില്ലടാ... അവളെ കണ്ട ആദ്യ മാത്രയിൽ തന്നെ അവളെന്റെ ആരോ ആണെന്ന് മനസ്സ് പറഞ്ഞു ടാ...
അവളെ എനിക്ക് വേണം... എന്റെ മാത്രമായി...."
"ഹോ... അസ്ഥിക്ക് പിടിച്ചല്ലോ മോനെ..."
അതിന് ഒരു നിറപുഞ്ചിരിയായിരുന്നു മറുപടി...
"അല്ല,.. അവൾക്ക് നിന്നെ ഇഷ്ടമാവണ്ടേ?"
"അവൾക്കും എന്നോടെന്തോ ഉണ്ട്... അതവളുടെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്...അതുകൊണ്ട് മോൻ അധികം തല പുകക്കണ്ട... ഇന്ന് മുതൽ ഞങ്ങളെ സെറ്റ് ആക്കണ്ട മുഴുവൻ ഉത്തരവാദിത്തവും എന്റെ സഹോദരനും സർവോപരി എന്റെ ഉറ്റ സുഹൃത്തുമായ വിവേക് വർമയെ ഏല്പിച്ചിരിക്കുന്നു..."
കിച്ചു നാടകീയമായി പറഞ്ഞു നിർത്തി...
🥶🥶🥶🥶
ഇതാണ് വിച്ചുവിന്റെ അവസ്ഥ 😁😁

കാബിനിൽ ഇരിക്കുമ്പോഴും അനുവിന് വിറയൽ മാറിയിട്ടില്ല... ആരിൽ നിന്നാണോ ഇത്രയും ദിവസം ഒഴിഞ്ഞു മാറി നടന്നത്, അവനിന്ന് തൊട്ട് മുൻപിൽ...അവനെക്കാണുമ്പോൾ തനിക്കെന്താണ് സംഭവിക്കുന്നത്??
പേടിയാണോ വെപ്രാളമാണോ.... അറിയില്ല.... ആ കണ്ണുകൾ തന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നു... അവൻ അവിവാഹിതനാണെന്ന് ചേച്ചി പറഞ്ഞപ്പോൾ തനിക്ക് ഉള്ളിലൊരു തണുപ്പ് നിറഞ്ഞത് പോലെ.... എന്തുകൊണ്ടാണത്???
ഒരുപാട് ചോദ്യങ്ങൾ കൊണ്ട് അവളുടെ മനസ്സ് അസ്വസ്ഥമായി.... പാടില്ല ആരോടും ഇതുപോലുള്ള വികാരങ്ങൾ തനിക്ക് തോന്നാൻ പാടില്ല... അതിനുള്ള അർഹത തനിക്കില്ല... ഇനിയും ഒഴിഞ്ഞുമാറി നടന്നേ മതിയാകൂ.....
അവൾ മനസ്സിലുറപ്പിച്ചു.......

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

"എന്നാലും എന്നോട് താനിങ്ങനെ ചെയ്യുംന്ന് ഞാൻ വിചാരിച്ചില്ലാട്ടോ. മോശമായിപ്പോയി ."...
കീർത്തുവാണ്.... അനുവിന്റെ അടുത്തേക്ക് നടന്നുകൊണ്ടാണ് പറയുന്നത്...
അനു ഞെട്ടിയെണീറ്റു...
"എന്താ ചേച്ചി?.. എന്ത് പറ്റി?... എന്റെ ഭാഗത്തു നിന്ന് എന്ത് തെറ്റാണുണ്ടായത്?.
എന്താണെങ്കിലും ഞാൻ മാപ്പ് പറയുന്നു... തിരുത്താനാവുമെങ്കിൽ തിരുത്താൻ ഞാൻ തയ്യാറാണ് ...."
അനു നിർത്താതെ പറയുകയാണ്... കണ്ണ് നിറഞ്ഞിട്ടുമുണ്ട്....
കീർത്തു അവളെ നോക്കിക്കാണുകയായിരുന്നു...
എന്തൊരു പാവമാണിവൾ... കാപട്യമില്ലാത്ത, പൊങ്ങച്ചമില്ലാത്ത, കളങ്കമില്ലാത്തവൾ...
കീർത്തുവിന് അവളോട്‌ അതിയായ വാത്സല്യം തോന്നി...
കീർത്തു അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു.....
"എന്തെ മോളെ എന്നോട് പറഞ്ഞില്ല...
എന്റെ മീനൂട്ടിയെ രക്ഷിച്ചത് മോളാണെന്ന്..."
അനു ആശ്വാസത്തോടെ ഒന്ന് ശ്വസിച്ചു...
"അത് ചേച്ചി... പറയാനും മാത്രം ഒന്നുമുണ്ടെന്ന് തോന്നീല്ല.... കുഞ്ഞുവാവക്കൊന്നും പറ്റീല്ലല്ലോ... ഈശ്വരൻ കാത്തതാണ്....I am sorry..."

"ഏയ് എന്താണിത് മോളെ... എന്തിനാ സോറിയൊക്കെ... ഒരു കുഞ്ഞു സങ്കടം തോന്നീപ്പോ പറഞ്ഞു പോയതല്ലേ ഞാൻ... എന്തായാലും കിച്ചൂന് ഇന്ന് വരാൻ തോന്നീതു നന്നായി... അത് കൊണ്ടല്ലേ ഇത്രേം ദിവസം തപ്പി നടന്ന ആളെ കിട്ടീത്... അവിടെ വീട്ടില് അമ്മ തന്നെ കാത്തിരിക്യാണ്... ഇന്ന് ഓഫീസ് വിട്ടാൽ നമ്മളൊരുമിച്ചു പോകും ഞങ്ങളുടെ വീട്ടിലേക്ക്...."

"അയ്യോ ചേച്ചി അതൊന്നും വേണ്ട... അത്.. അത് ശരിയാവില്ല..."
"അതെന്താ ശെരിയാവാതെ?? 🤨"
"അ.. അത്.. ആ... അത് പിന്നെ വൈകിയാൽ മദർ വഴക്ക് പറയും..."
"നീയാ ഫോണിൽ മദറിനെ കണക്ട് ചെയ്തു തരൂ.. ഞാൻ പറഞ്ഞോളാം മദറിനോട്..."
"അത്... ചേച്ചി... പിന്നെ..."
"നീ കിടന്നു തപ്പിക്കളിക്കാണ്ട് പറഞ്ഞത് ചെയ്യൂ കുട്ടി...നിന്നേം കൊണ്ടേ ഞാൻ പോകൂ."
വേറെ നിവൃത്തിയില്ലാതെ അനു ഫോണിൽ മദറിന്റെ നമ്പർ കണക്ട് ചെയ്തു കീർത്തുവിന് കൊടുത്തു...
അനു പറഞ്ഞ് മദറിന് കീർത്തുവിനെ അറിയാമായിരുന്നു... അത് കൊണ്ട് പരിചയപ്പെടുത്തേണ്ടി വന്നില്ല... കീർത്തു മദറിനോട് ഇതുവരെയുണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു... കീർത്തു തന്നെ അനുവിനെ ഓർഫനേജിൽ എത്തിച്ചോളാമെന്നു വാക്ക് കൊടുത്തപ്പോൾ അവളെ വീട്ടിലേക്ക് കൊണ്ടുപോയ്ക്കൊള്ളാൻ മദർ സമ്മതിച്ചു...ഓഫീസ് കഴിയുമ്പോൾ പോകാൻ റെഡി ആയി ഇരുന്നോളാൻ പറഞ്ഞ്, അനുവിന്റെ കവിളിൽ രണ്ടു തട്ടും തട്ടി കീർത്തു പുറത്തേക്കു പോയി..  

താൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കുംതോറും വിധി തന്നെയാ വീട്ടിലേക്ക്, തന്റെ സ്വപ്നം കവർന്നവനിലേക്ക് അടുപ്പിക്കുകയാണോയെന്ന് തോന്നിപ്പോയി അനുവിന്....
അവളപ്പോൾ അറിയാതെ പോയി....
ആ വീട്, അത് ഒരു കാലത്ത് അവളുടെ ലോകമാകുമെന്ന്......
അവിടെയുള്ളവരെല്ലാം അവളുടെ പ്രിയപ്പെട്ടവരാകുമെന്ന്.....
അവൾ തിരസ്കരിക്കുന്ന ആ കണ്ണുകളുടെ ഉടമ അവളുടെ പ്രാണനാകുമെന്ന്.......

കീർത്തുവും അനുവും കീർത്തുവിന്റെ ടൂ വീലറിൽ വീട്ടിലേക്ക് പുറപ്പെട്ടു...വിച്ചുവും കിച്ചുവും നേരത്തെ തന്നെ പോയിരുന്നു... അവർ വരുമ്പോൾ സ്വീകരിക്കാൻ 🤩😜
വീടിനു മുൻപിൽ ഇറങ്ങുമ്പോൾ അനുവിന് ചെറിയ വെപ്രാളം തോന്നി...
കീർത്തുവിനെയും വിച്ചുവിനെയും.. പിന്നെ... പിന്നെ... ഒരാളേം കൂടി അറിയാമെങ്കിലും പരിചയമില്ലാത്ത ഒരു വീട്ടിൽ ആദ്യമായി വന്നതിന്റെ ഒരു... ഒരു ഇത്....(സംശയിക്കണ്ട അതന്നെ 🥴)

കീർത്തുവിന്റെ വണ്ടിയുടെ ശബ്ദം കേട്ടതും ഓരോരുത്തരായി വീടിനു പുറത്തേക്കിറങ്ങി.... വിഷ്ണുവും സീതാലക്ഷ്മിയും രാഹുലുമൊഴികെ ബാക്കിയെല്ലാരുമുണ്ട്...
കീർത്തുവിനെ കണ്ടതും മീനൂട്ടി ഓടിവന്നു ഒക്കത്തു കയറി.... കീർത്തു അവളെ മുത്തങ്ങൾ കൊണ്ട് മൂടി...
അപ്പോഴാണ് അവൾ അനുവിനെ കണ്ടത്... ആ കുഞ്ഞിക്കണ്ണുകൾ വിടർന്നു... അവൾ കീർത്തുവിനെ നോക്കിയതും കീർത്തു കണ്ണടച്ച് തലയാട്ടി കാണിച്ചു.... അപ്പോൾ തന്നെ മീനൂട്ടി അനുവിന് നേരെ ചാഞ്ഞു... അനു അവളെ ഒരു മനസ്സ് നിറഞ്ഞ ചിരിയോടെ വാരിപ്പുണർന്നു.... മീനൂട്ടി കൊച്ചരിപ്പല്ല് കാട്ടി ചിരിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു....
"ഹൗ.... കിച്ചു നെഞ്ചത്ത് കൈ വച്ച് പോയി "
"എന്താടാ അറ്റാക്കാണോ 😁?"
"അറ്റാക്കല്ലട... മൂ... മൂ..... അല്ലെങ്കി വേണ്ട.."
വിച്ചു നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചു 😁😁😁
കീർത്തു ഓരോരുത്തരെയായി അനുവിന് പരിചയപ്പെടുത്തി കൊടുത്തു... കിച്ചുവിനെ പരിചയപ്പെടുത്തിയപ്പോൾ നോട്ടമൊന്നിടഞ്ഞു... അവൾ പിടപ്പോടെ നോട്ടം മാറ്റുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു...
ഗണേഷിനെ പരിചയപ്പെടുത്തിയപ്പോൾ, അനു പരിചയഭാവത്തിൽ കൈകൂപ്പി ഒന്ന് ചിരിച്ചു...
"ഞങ്ങൾ ഒരിക്കൽ പരിചയപ്പെട്ടതാണ് അല്ലേ മോളെ ".... അവളുടെ നെറുകിൽ, നിറഞ്ഞ വാത്സല്യത്തോടെ തലോടി അദ്ദേഹം പറഞ്ഞു... അതിനവൾ മനസ്സ് നിറഞ്ഞൊന്നു ചിരിച്ചു... അവളുടെ ചിരി ഒരു അമ്പായി പരിണമിച്ച് ഒരാളുടെ നെഞ്ചിൽ തറഞ്ഞു കയറി.....
"എന്റെ പെണ്ണേ".....
അവൻ നെഞ്ചിൽ തൊട്ട് മനസ്സിൽ വിളിച്ചു....

"മോളെ "
ജാനകിയാണ്....
"വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വരൂ കുഞ്ഞേ..."
അനുവൊന്ന് ചിരിച്ചു... കീർത്തു  പറഞ്ഞറിഞ്ഞപോലെ തന്നെ, സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മ...
അനു അകത്തേക്ക് കേറുന്ന നേരം കിച്ചുവിന്റെ മനസ്സ് ഒരു മന്ത്രം ചൊല്ലുകയായിരുന്നു.....
വലതുകാൽ.... ശിവാ... വലതുകാൽ... (🙃🙃😉)
ഭാഗ്യത്തിന് അവൾ വലതുകാൽ തന്നെയാണ് ആദ്യം വച്ചത്....
ഹോ ഞ്യാൻ കൃതാർത്ഥനായി (കിച്ചു ആത്മ )

അകത്തെത്തി അവളെ ഒരു സോഫയിൽ പിടിച്ചിരുത്തി... മീനൂട്ടി ഇപ്പോഴും അവളെ ഒട്ടിയിരിക്കുന്നുണ്ട്...
ജാനകി അടുക്കളയിൽ പോയി അവൾക്ക് കുടിക്കാനും കഴിക്കാനുമുള്ളത് കൊണ്ട് വന്നു. മിഥുവും ജിത്തുവും അവളോടോരോന്ന്  ചോദിക്കുന്നുണ്ട്‌... അവൾ സൗമ്യമായി എല്ലാത്തിനും മറുപടി പറയുന്നുമുണ്ട്...

അവൾക്ക് എതിർവശത്തുള്ള സോഫയിലാണ് കിച്ചു ഇരിക്കുന്നത്... ഫോണിൽ തോണ്ടുകയാണെങ്കിലും കണ്ണ് ഇടയ്ക്കിടെ അനുവിലേക്കു പോകും...
അത് പിന്നെ.... കുറുക്കന്റെ കണ്ണെപ്പോഴും കോഴിക്കൂട്ടിലാകുമല്ലോ...
സ്വാഭാവികം..... ഇത് ശ്രദ്ധിക്കുന്ന വിച്ചു അവനെ ട്രോളുന്നുണ്ട്... തിരിച്ചൊരു കൈക്രിയ ചെയ്തപ്പോ ലവൻ ഡീസന്റ് ആയി... അവനോന്റെ പണി നോക്കി പോയി...
മറ്റു രണ്ടു കണ്ണുകളും അവന്റെ ഈ ചോരയൂറ്റൽ കാണുന്നുണ്ടായിരുന്നു... The great Ganesh Varma... അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു......

കുറച്ചു കഴിഞ്ഞതും വിഷ്ണുവും സീതാലക്ഷ്മിയും എത്തി.....
അവളെ പരിചയപ്പെട്ടപ്പോൾ അവർക്കും അവളെ ഒരുപാടിഷ്ടമായി.....
അനുവിന് സീതാലക്ഷ്മിയേ(സീത) കണ്ടപ്പോൾ കീർത്തുവീനോടെന്നപോലെ തന്നെ അടുപ്പം തോന്നി... സീതക്കും അങ്ങിനെ തന്നെ....
കീർത്തു രാഹുലിനെ വീഡിയോ കാൾ ചെയ്തു അനുവിനെ പരിചയപ്പെടുത്തി കൊടുത്തു.... രാഹുൽ അവളോട്‌ മീനൂട്ടിയെ രക്ഷിച്ചതിനു നന്ദി പറഞ്ഞപ്പോൾ, അവളത് സ്നേഹപൂർവ്വം നിരസിച്ചു...നന്ദി പറയരുതെന്ന് സൗമ്യമായി അപേക്ഷിച്ചു....

ജാനകി അവളോട്‌ കുറേ നേരം സംസാരിച്ചു... അവരുടെ സ്നേഹം കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു....
ആരും കാണാതെ അവളാ കണ്ണീർ ഒളിപ്പിക്കാൻ ശ്രമിച്ചു.... പക്ഷേ കാണേണ്ട കണ്ണുകൾ അത് കണ്ടിരുന്നു.....അവന്റെ നെഞ്ചിലൊരു നോവുണർന്നു.....

മീനൂട്ടിക്കൊരു ഉമ്മയും കൊടുത്ത് എല്ലാവരോടും യാത്ര പറഞ്ഞ് അവൾ കീർത്തുവിനൊപ്പം പടിയിറങ്ങുമ്പോൾ, എല്ലാവരുടെയും മനസ്സിൽ അവളെന്ന വ്യക്തി പതിഞ്ഞു കഴിഞ്ഞിരുന്നു.....

രാത്രി മുറിയിൽ തന്റെ ടേബിളിൽ തല വച്ചു കിടക്കുകയാണ് അനു.... ഇന്നുണ്ടായതെല്ലാം അവളുടെ മനസ്സിൽ മിന്നിമാഞ്ഞു.... ഒരുപാട് സന്തോഷം തോന്നി അവൾക്ക്..... സ്നേഹിക്കാൻ മാത്രമറിയുന്ന കുറച്ചു മനുഷ്യർ.... അവരുടെ ഇടയിൽ ചെന്നപ്പോൾ താൻ വീണ്ടും ഉള്ളു തുറന്നു ചിരിക്കുന്നു.....
സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു...
പിന്നെ.. പിന്നെ.... കുസൃതി നിറഞ്ഞ...
തന്നെ മാത്രം പിന്തുടരുന്ന ആ കണ്ണുകൾ... ആ കണ്ണുകളിൽ അലയടിക്കുന്ന സാഗരം തന്നോടുള്ള കരുതലാകുമെന്ന് ,പ്രണയമാകുമെന്ന് താൻ മോഹിച്ചുപോകുന്നു....

ചിന്തകൾ കാട് കയറിയപ്പോൾ അവൾ തലയൊന്നു കുടഞ്ഞു...
പാടില്ല... ഇതൊന്നും പാടില്ല...
അർഹതയില്ലാത്തതൊന്നും ആഗ്രഹിക്കാൻ പാടില്ല.....
അനു മനസ്സിനെ വിലക്കി......
മിഴിനീർ ഒഴുകിയിറങ്ങി......

പൊടുന്നനെ അടുത്തിരുന്ന അവളുടെ മൊബൈൽ റിങ് ചെയ്തു... പരിചയമില്ലാത്ത നമ്പർ ആണ്...
ആകെ ഓഫീസ് റെക്കോർഡ്സിലും മദറിന്റെയും കീർത്തുവിന്റെയും കയ്യിലുമേ തന്റെ നമ്പർ ഉള്ളു...ആരായിരിക്കും??
കുറേതവണ റിങ് ആയി കട്ട്‌ ആയി....
പിന്നെയും റിങ് ആയപ്പോൾ അവൾ ആദ്യം മടിച്ചു... പിന്നെ രണ്ടും കൽപ്പിച്ച് കാൾ അറ്റൻഡ് ചെയ്തു.
"അനുക്കുട്ടാ ...."
മറുതലക്കൽ നിന്നുമൊരു പെൺശബ്ദം...
അനു അടിമുടി വിറച്ചു... കണ്ണുകളിൽ കണ്ണീർ ഉരുണ്ടുകൂടി... ചുണ്ടുകൾ വിറച്ചു... വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.....
ഒട്ടു നേരത്തിനു ശേഷം അവളുടെ നാവ് ചലിച്ചു.. 

"ദി... ദിവി...... "

********************************************


"ദിവി...."
"ആ ടാ... നിന്റെ ദിവി തന്നെയാ.... എന്നോട്... എന്നോട് പിണക്കാണോ ടാ?"
"എനിക്കെന്തിനാ നിന്നോട് പിണക്കം...
നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും അങ്ങനെയൊക്കെയേ ചെയ്യൂ...എല്ലാം എന്റെ വിധിയാണ്.... സ്നേഹിച്ചവരൊക്കെ എന്നെ ഉപേക്ഷിച്ച് പോയതല്ലേ "....
അനു പൊട്ടിക്കരഞ്ഞു പോയി.... മറുവശത്തു ദിവിയും കരയുകയാണ്...

"അവളുടെ ഏങ്ങലടികൾ കേട്ടതും അനു വേഗം കണ്ണു തുടച്ചു കരച്ചിലടക്കി....
"ടാ കരയല്ലേ... ഞാൻ.. പെട്ടെന്ന് സങ്കടം വന്നപ്പോ... സാരല്യ... അല്ല നിനക്ക് എന്റെ നമ്പറെങ്ങനെ കിട്ടി?"
"അത് ഞാൻ സിസ്റ്ററമ്മയോട് ചോദിച്ചപ്പോ അവിടുത്തെ മദറിന്റെ നമ്പർ തന്നു... കുറേ റിക്വസ്റ്റ് ചെയ്തിട്ടാണ് അത് തന്നെ കിട്ടിയത്... ഇനിയും നിന്നെ ദ്രോഹിക്കാനാണോ എന്ന് ചോദിച്ചു സിസ്റ്ററമ്മ...പിന്നെ കരഞ്ഞു കാലുപിടിച്ചിട്ടാണ് തന്നത്.... മദർ സമ്മതിച്ചാൽ നിന്നെ വിളിച്ചോളാൻ... അവിടെ മദറിനെ വിളിച്ചപ്പോ അതിലും കഷ്ടം... എന്നെ നിർത്തിപ്പൊരിച്ചു... പിന്നെ നിന്നെയിനി വിഷമിപ്പിക്കരുതെന്ന് താക്കീതു തന്നിട്ടാണ് നമ്പർ തന്നത്... "
ഒരു നെടുവീർപ്പോടെ ദിവി പറഞ്ഞു നിർത്തി.

"ഞാൻ.. ഒരു കാര്യം...."(ദിവി )
"എന്താടാ?"
"നീയിനി നാട്ടിലേക്കില്ലേ?"
"ഇല്ല ടാ... ഞാനിപ്പോ ഒരുപാട് സന്തോഷവതിയാണ്... പുതിയ ജോലി, പുതിയ ചുറ്റുപാട് എല്ലാം നല്ലതാണ്.
മുറിവുകൾ നീറാറുണ്ട്. ഇല്ലെന്നല്ല. പക്ഷേ 
ഭൂതകാലത്തിനെ ഞാൻ മറികടന്നു കഴിഞ്ഞു... ഇനി ഒരു തിരിച്ചുവരവ് എന്റെ താളം തെറ്റിക്കും.... നഷ്ടങ്ങൾ മാത്രം തന്ന ആ നാടിനോട് എനിക്ക് പേടിയാണ് ടാ ..."
"നീ ഹാപ്പി ആണെങ്കിൽ എനിക്കതു മതി... ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ...
ഇപ്പൊ വയ്ക്കട്ടെ. പിന്നെ വിളിക്കാം അനുക്കുട്ടാ.. Take care..."
"ഓക്കേ ടാ.. Bye "

ദിവ്യ സുദേവ്... തന്റെ ദിവി..ഒരു കാലത്ത് തന്റെ ശ്വാസമായിരുന്നവൾ... വിധിയുടെ കൈകളാൽ തന്നിൽ നിന്നും ദൂരേക്ക് പോയവൾ...

ചിന്ത കാടുകയറുന്നതറിഞ്ഞപ്പോൾ അനു ദീർഘാനിശ്വാസത്തോടെ എഴുന്നേറ്റു.... ബെഡിൽ പോയി കിടന്നു കണ്ണടച്ചു.... അപ്പോൾ അവളുടെ ഉള്ളിൽ തെളിഞ്ഞു വന്നത് ആ കണ്ണുകളായിരുന്നു.... തന്റെ വേദനകൾക്കുള്ള മരുന്നായി.....
അവൾ പോലുമറിയാതെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....ആ ചിരിയോടെ അവൾ നിദ്രയെ പുല്കുമ്പോൾ കുറച്ചകലെ കിച്ചുവും അവളെ ഓർത്ത് കിടക്കുകയായിരുന്നു....
അവളെ സ്വപ്നം കണ്ടുറങ്ങാനുള്ള തയ്യാറെടുപ്പോടെ...........

*******************************************

അവൾ മതിമറന്നാടുകയാണ്.... പ്രകൃതിയും അവൾക്ക് താളം പിടിക്കാനെന്ന പോലെ ആടിയുലയുന്നു... അവളുടെ ചിലങ്കയുടെ സ്വരം അവിടെയെങ്ങും അലയടിച്ചു.... കൈമെയ് മറന്നാടുന്ന അവളുടെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.... വിയർത്തൊട്ടിയ സാരിയിൽ അവളുടെ ആകാരവടിവ് പ്രകടമാകുന്നു.... വിയർപ്പിൽ ഒലിച്ചിറങ്ങിയ സിന്ദൂരവും അവളുടെ നെഞ്ചിലൊട്ടിക്കിടക്കുന്ന അവന്റെ പേര് കൊത്തിയ താലിയും അവളുടെ സൗന്ദര്യം പതിന്മടങ്ങാക്കി..

പൊടുന്നനെ മഴ പെയ്തിറങ്ങി.... നടനമവസാനിപ്പിച്ച് അവൾ കൈകൾ വിടർത്തി മഴയെ വരവേൽക്കാൻ തുടങ്ങി.........കണ്ണിൽ നിറഞ്ഞ പ്രണയത്തോടെ അവനവൾക്കരിക്കലേക്കു നടന്നടുത്തു.... അവന്റെ കൈകൾ അവളെ പിറകിലൂടെ ചുറ്റിപ്പിടിക്കുമ്പോൾ അവന്റെ വിരലുകൾ അവളുടെ നാഭിച്ചുഴിയിലൂടെ ഒഴുകിക്കടന്നുപോയി... അവളൊന്ന് പുളഞ്ഞു... അവന്റെ ചുണ്ടുകൾ  അവളുടെ ചെവിയെ പുൽകി,കവിളിലേക്കെത്തി നിന്നു....അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ മഴ അവന്റെ മുഖത്തെ നനച്ച് ഒഴുകിയിറങ്ങി... അവൻ തന്റെ ചൂണ്ടു വിരലിനാൽ അവളിൽ പെയ്യുന്ന മഴത്തുള്ളികളെ അറിയാൻ തുടങ്ങി... അത് നെറ്റിയിൽ നിന്നും പുറപ്പെട്ട്, മൂക്കിലൂടെ താഴെക്കൊഴുകി, ചുണ്ടുകളിലൂടെ, താടിത്തുമ്പിലൂടെ, കഴുത്തിലേക്കരിച്ചിറങ്ങി.ഉയർന്നു താഴുന്ന മാറിലേക്കിറങ്ങാൻ തുടങ്ങിയതും അവന്റെ വിരലിൽ അവളുടെ പിടി വീണിരുന്നു....
"കിച്ചേട്ടാ...."

കിച്ചു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു...കുറച്ച് സമയമെടുത്തു അവന് സ്വബോധത്തിലേക്ക് വരാൻ....
"ശിവാ ".......
കണ്ണടച്ച് അവൻ അവളുടെ മുഖം മനസ്സിലേക്കാവഹിച്ചു...
"നീയെന്ത് മാജിക്കാണ് എന്റെമേൽ ചെയ്തതെന്റെ പെണ്ണേ....."

"അവൾ... അവൾ നൃത്തം ചെയ്യുമോ... അറിയില്ല... അവളെപ്പറ്റി ഒന്നുമറിയില്ല...
ഒന്നുമറിയേം വേണ്ട... നീയെന്റെയാണ്... ഈ കൈലാസ്നാഥിന്റെ പാതിയാണ്...."
അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...
വീണ്ടും ആ സ്വപ്നം മനസ്സാലെ നിനച്ച് അതിൽക്കണ്ടതെല്ലാം ഒരു നാൾ തന്റെ ജീവിതത്തിലുണ്ടാവുമെന്ന് വിശ്വസിച്ച് അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു....
=================================
ഗണേഷ് വർമ്മ എന്തൊക്കെയോ ഫയലുകൾ പഠിക്കുകയാണ്.... നാളെ വളരെ പ്രധാനപ്പെട്ട ഒരു ഡീൽ ഉണ്ട്.....
അപ്പോഴാണവിടേക്ക് ജാനകി വന്നത്...
"ഏട്ടാ... കിടക്കണില്ലേ.. നേരമൊരുപാടായി...."
"ആ ടോ ദാ വരണു.... നാളത്തെ ഡീലിന്റെ പേപ്പേഴ്സ് ആണ്... ഒന്ന് നോക്കുവാരുന്നു...."
"ഇനിയും എത്ര നാളാ ഇങ്ങനെ ഏട്ടൻ തിരക്ക് പിടിച്ചോട്വ...28 ആമത്തെ വയസ്സിൽ തുടങ്ങിയതല്ലേ.... മക്കളൊക്കെ ഇത്രയുമായില്ലേ.... വിഷ്ണുവാണ്ച്ചാൽ എല്ലാം നല്ല പോലെ നോക്കുന്നുണ്ട്... ഇനി ഏട്ടന് കുറച്ച് വിശ്രമിച്ചൂടെ.... എന്റെയൊപ്പം കൊച്ചുമക്കളെയൊക്കെ കളിപ്പിച്ച് ജീവിച്ചൂടെ....."
"വേണം ടോ... അതിനുള്ള സമയായീന്ന് എനിക്കും തോന്നിതുടങ്ങിയിരിക്കുണു.... അതിന് മുൻപ് കിച്ചുവിന്റെ വിവാഹം കൂടിക്കഴിയണം.... അതെന്റെ വലിയൊരു ആഗ്രഹാണ്...."
"ഏട്ടാ... "
"എന്താടോ ഒരു മുഖവുര?"
"നമ്മുടെ അനുമോളെ കുറിച്ച് ഏട്ടന്റെ അഭിപ്രായം എന്താ?"
ഗണേഷ് ഒരു സംശയത്തോടെ പുരികം ചുളിച്ച് അവരെ നോക്കി...
"അത്.... നമ്മുടെ കിച്ചുവിന് ആ കുട്ടി ചേരില്ലേ?"
ഗണേഷിന്റെ കണ്ണുകൾ വിടർന്നു....
"താൻ സീരിയസ് ആയിട്ടാണോ?"
"അതേ... ഈ കാര്യത്തിൽ ഞാൻ തമാശ പറയുമോ.... എന്തോ ആ കുട്ടിയെപ്പറ്റി ആദ്യം പറഞ്ഞു കേട്ടപ്പോ തന്നെ എനിക്ക് അവളെ ഇഷ്ടമായിരുന്നു.. അത് മീനൂട്ടിയെ രക്ഷിച്ചത് കൊണ്ടാണെന്നാ ഞാൻ വിചാരിച്ചേ... പക്ഷേ ഇന്നാ കുട്ടിയെ നേരിട്ട് കണ്ടപ്പോ ആ ഇഷ്ടം ഒന്നൂടെ കൂടി... ആരുമില്ലാത്ത കുട്ടിയല്ലേ... അവളെ എന്റെ മോളായിട്ട് വേണോന്ന് തോന്നി...."
ഗണേഷ് ഒന്ന് ചിരിച്ചു....
"എന്നാലേ തനിക്കറിയാത്ത ഒരു കാര്യം കൂടി പറയാം... കിച്ചുവിനും ആ കുട്ടിയോട് എന്തോ ഒരടുപ്പം തോന്നിയിട്ടുണ്ട്.... ഇന്ന് ആ കുട്ടി വന്നപ്പോൾ മുതലുള്ള അവന്റെ മട്ടും ഭാവവും ചിരിയുമൊക്കെ അതിന്റെ സൂചനയാണ്.... "
"അങ്ങനെയാണെങ്കിൽ അത് സന്തോഷമുള്ള കാര്യമാണല്ലോ ഏട്ടാ... നമുക്കിത് പ്രോസീഡ് ചെയ്താലോ..."
"ഒക്കെ ശരിയാണ്.. പക്ഷേ..."
"എന്താ ഏട്ടാ?"
"അവള് നല്ല കുട്ടിയാ... മനസ്സിൽ നന്മയുള്ളവൾ.... ആദ്യമായി കണ്ട അന്ന്, താൻ പറഞ്ഞ പോലെ തന്നെയൊരു ഇഷ്ടം, വാത്സല്യമൊക്കെ എനിക്കും തോന്നിയിരുന്നു... പക്ഷേ അവളെക്കുറിച്ച് നമുക്കൊന്നും അറിയില്ലല്ലോ... St. തോമസ് ഓർഫനേജിലെ അന്തേവാസിയാണെന്നല്ലാതെ...."
"ആ കുട്ടി ജനിച്ചതും വളർന്നതുമൊക്കെ കോഴിക്കോട് ആണെന്നാണ് പറഞ്ഞത്...
അവളുടെ 12 ആമത്തെ വയസ്സ് മുതൽ അവിടെയുള്ള ഒരു ഓർഫനേജിലായിരുന്നു എന്ന്... അതിന് മുൻപ്... അതെനിക്കും അറിയില്ല... ഞാൻ ചോദിച്ചുമില്ല... ഒന്നെനിക്കുറപ്പാണ് നല്ല സംസ്കാരമുള്ള അച്ഛനമ്മമാർക്ക് ജനിച്ചവൾ തന്നെയാണാ കുട്ടി. അതവളുടെ പെരുമാറ്റത്തിൽ നിന്നും വ്യക്തം....."
"നോക്കാം... ഞാനൊന്ന് അന്വേഷിക്കട്ടെ.. താനിപ്പോ ഈ കാര്യം ഇവിടാരോടും പറയാൻ നിൽക്കണ്ട... കിച്ചുവിനോടും ഒന്നും ചോദിക്കണ്ട...."
"ശരി ഏട്ടാ..."
"താൻ കിടന്നോളൂ... ഞാനിതൊന്ന് തീർത്തിട്ട് വരാം "........

=================================

രാവിലെ തന്റെ കാബിനിൽ തിരക്കിട്ട ജോലികളിലാണ് അനു....
ഇപ്പോൾ അവൾ കിച്ചുവിന്റെ വീടിന് മുന്നിലൂടെ വരാറില്ല....... ഇനിയും അവിടെയുള്ളവരുമായി ഒരു കൂടിക്കാഴ്ച്ചക്ക് അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല..... കീർത്തുവിനെ ഓഫീസിൽ വച്ചു കാണുമ്പോൾ സ്നേഹത്തോടെ സംസാരിക്കും... വിച്ചുവിനോടും മേലുദ്യോഗസ്ഥനോടുള്ള ബഹുമാനമല്ലാതെ മറ്റൊരു അടുപ്പവും അവൾ കാണിച്ചിരുന്നില്ല.....

വിച്ചുവാണെങ്കിൽ ആകെ പെട്ടിരിക്കുകയാണ്... അവളോട് കിച്ചുവിനെപ്പറ്റി പറയാൻ ഇതുവരെ ഒരു അവസരം ഉണ്ടായിട്ടില്ല.... അവളോട്‌ ഓഫീസ് കാര്യങ്ങളല്ലാതെ മറ്റെന്തെങ്കിലും സംസാരിക്കാനൊരുങ്ങുമ്പോഴേക്കും അവൾ ഒഴിഞ്ഞു മാറിപ്പോകും....

കിച്ചുവിനാകട്ടെ ഹോസ്പിറ്റൽ തിരക്കുകളിലല്ലാത്തപ്പോഴൊക്കെ അവളുടെ ചിന്തകളാണ്....
അവളുടെ സ്വപ്നങ്ങളിൽ അവനും അവന്റെ സ്വപ്നങ്ങളിൽ അവളും നിറഞ്ഞു നിന്നു... അവ അവനിലുണ്ടാക്കിയത് സന്തോഷമായിരുന്നെങ്കിൽ അവളിലുണ്ടാക്കിയത് വെപ്രാളവും പകപ്പുമായിരുന്നു.....
രണ്ട് മാസങ്ങൾ കൂടി കഴിഞ്ഞ് പോയി 
അതിനിടയിൽ അവന് ഒരു മെഡിക്കൽ കോൺഫെറെൻസിന് വേണ്ടി രണ്ടാഴ്ച വിദേശത്തേക്ക് പോകേണ്ടി വന്നു.....
ബിസിനസ്‌ തിരക്കുകൾ കാരണം ഗണേഷിന് അനുവിനെപ്പറ്റി ഇത് വരെ അന്വേഷിക്കാനായില്ല.....ജാനകിയും സീതയും ഇടക്കൊക്കെ അവളെ ഫോൺ ചെയ്യും... വീട്ടിലേക്ക് ക്ഷണിക്കും.... അവളൊന്നും പറയില്ല... സ്നേഹത്തോടെ അവരുടെ വിശേഷങ്ങൾ തിരക്കുക മാത്രം ചെയ്യും... മൂന്ന് കുരുന്നുകളുടേം വിശേഷങ്ങൾ എല്ലാ ദിവസവും കീർത്തു പറഞ്ഞറിയും... ഫോട്ടോസ് കാണും....

ഒരു ദിവസം രാവിലെ വിച്ചു അനുവിനെ കാബിനിലേക്ക് വിളിപ്പിച്ചു......
"ആ അനു,ഇത് തരാൻ വിളിപ്പിച്ചതാണ് "
ഒരു കവർ വിച്ചു അവൾക്ക് നേരെ നീട്ടി..
"So congratulations Ms.Shivanshika. You have completed your probation successfully..Here's your appointment letter as our new permanent staff. Welcome once again"...
അനുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി... അവൾ ആ ലെറ്റർ മാറോടടക്കി...വിച്ചുവിനോട് നന്ദി പറഞ്ഞു.... ചുണ്ടുകൾ വിതുമ്പി, നിറകണ്ണുകളോടെ പുറത്തേക്ക് പോകുന്ന അവളെ വിച്ചു നോക്കി നിന്നു....വാത്സല്യത്തോടെ.....

St. Thomas ഓർഫനേജിന്റെ ഓഫീസ് മുറിയിലിരിക്കുകയാണ് ഗണേഷ്....
മുന്നിൽ മദർ ഇരിപ്പുണ്ട്....
"സർ, അവളെക്കുറിച്ച് കൂടുതലൊന്നും പറയാനുള്ള അനുവാദം എനിക്കില്ല... അവളുടെ ഭാവിയുടെ കാര്യമായതു കൊണ്ട് എനിക്കിത് കണ്ടില്ലെന്ന് നടിക്കാനുമാവില്ല.... അവളിവിടെ എത്തിയിട്ട് മൂന്നു വർഷമേ ആയിട്ടുള്ളുവെങ്കിലും ഞങ്ങൾക്കൊക്കെ അവൾ ഏറെ പ്രിയപ്പെട്ടവളാണ്...ഡിഗ്രി കഴിഞ്ഞപ്പോഴാണ് അവളിവിടേക്ക് വരുന്നത്...കോഴിക്കോട് സിറ്റിയിൽ തന്നെയുള്ള St. Mary's ഓർഫനേജിലായിരുന്നു അവളതുവരെ.... അവിടെയുള്ള സിസ്റ്റർ മരിയയാണ് അവളെ ഇങ്ങോട്ടയച്ചത്.... സിസ്റ്ററിനോട് സംസാരിച്ചോളൂ... അതാവും നല്ലത്...... ഞാൻ നമ്പർ തരാം....."

ഞെട്ടിയിരിക്കുകയാണ് ഗണേഷ്....
കോഴിക്കോട്.... St. Mary's orphanage....സിസ്റ്റർ മരിയ....ശിവാൻഷിക ....അനു.....
തനിക്കീ സാമ്യം മുൻപെന്തുകൊണ്ട് തോന്നിയില്ല......
ഗണേഷിന് തല പെരുത്തു.....
നമ്പർ വാങ്ങി, മദറിനോട് നന്ദി പറഞ്ഞ് അവിടുന്നിറങ്ങുമ്പോൾ സിസ്റ്റർ മരിയയെ നേരിട്ട് കാണാൻ അദ്ദേഹം നിശ്ചയിച്ചിരുന്നു.................
****************************************

"ഹലോ "...
"ഹലോ സിസ്റ്റർ... Good morning... ഞാൻ ഗണേഷ് വർമ്മ..."
"Yes Mr. Ganesh പറയൂ "
"സിസ്റ്റർ ഞാൻ വിളിച്ചത് ശിവാൻഷിക ദേവനെപ്പറ്റി സംസാരിക്കാനാണ്...."
മറുപുറം കുറച്ച് സമയം നിശ്ശബ്ദമായിരുന്നു....
"അനു... അനുവിനെപ്പറ്റിയോ? "
"അതേ.... സിസ്റ്റർ പേടിക്കണ്ട... ആ കുട്ടിക്കാപത്തൊന്നുമില്ല.... എനിക്കൊരു വിവാഹലോചനയുടെ കാര്യം സംസാരിക്കാനാണ്... എന്റെ മകന് വേണ്ടി... സിസ്റ്ററിനു വിരോധമില്ലെങ്കിൽ ഞാൻ നാളെയൊന്നു വന്നു കണ്ടോട്ടെ...
നമുക്ക് നേരിട്ട് സംസാരിക്കാം... "
"ശരി... നാളെ രാവിലെ ഒരു 11മണിയോടെ എത്തിക്കോളൂ... ഞാനിവിടെയുണ്ടാകും."
"Thank you sister "
"You are welcome "
സംസാരമവസാനിപ്പിച്ച് ഗണേഷ് കാറിന്റെ സീറ്റിലേക്ക് ചാഞ്ഞു കിടന്നു.... "നീയെന്നെ ഏല്പിച്ച് പോയ നിധി കണ്മുന്നിൽ വന്നു നിന്നിട്ട് ഞാനറിഞ്ഞില്ലല്ലോ ഡാ "
അദ്ദേഹം മനസ്സിലൊരാളെ ഓർത്തുകൊണ്ട് പറഞ്ഞു....

തിരികെ വീട്ടിലെത്തിയ ഗണേഷ് ആകെ അസ്വസ്ഥനായിരുന്നു... ജാനകി കാര്യം തിരക്കിയപ്പോൾ അദ്ദേഹം തലവേദനയാണെന്നു പറഞ്ഞൊഴിഞ്ഞു..."നാളെ സിസ്റ്ററിനെ കാണുന്നത് വരെ തനിക്കൊരു സമാധാനവുമുണ്ടാകില്ല..
അനുവിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നറിയണം.
അവളെങ്ങിനെ ഇവിടെയെത്തിയെന്നറിയണം.....
പറയണം... എല്ലാം ജാനുവിനോട് പറയണം... ഇപ്പോഴല്ല... എല്ലാം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം".. അദ്ദേഹം മനസ്സിലുറപ്പിച്ചു....

കിച്ചു ആകെ വീർപ്പുമുട്ടലിലാണ്.... അവളോടുള്ള പ്രണയം തിരിച്ചറിഞ്ഞ നിമിഷം മുതൽ ഈ നിമിഷം വരെ അവളെ ഓർക്കാത്തതായിട്ട് ഒരു നിമിഷം പോലുമില്ല... താൻ നേരിട്ട് ഈ കാര്യം പറഞ്ഞാൽ അവൾ തന്നെ നിരസിക്കുമെന്നുറപ്പാണ്... അത് കൊണ്ടാണ് വിച്ചുവിനെ ആ കാര്യം ഏൽപ്പിച്ചത്... പക്ഷേ അവൾ ഒരു തരത്തിൽ പിടി കൊടുക്കുന്നില്ലത്രേ... എന്തിനാണീ ഒഴിഞ്ഞുമാറൽ??? അവളുടെ കണ്ണുകളിൽ കാണാറുള്ള വികാരം പ്രണയമായിരുന്നില്ലേ??
എന്നെ കാണുമ്പോൾ അവൾക്കുണ്ടാകുന്ന വെപ്രാളവും പിടപ്പും വിറയലുമൊക്കെ അതിന്റെ ലക്ഷണങ്ങളല്ലേ???
അതോ താൻ എല്ലാം തെറ്റിദ്ധരിച്ചതാണോ???
അല്ല... ഒരിക്കലുമല്ല... തന്റെ ഹൃദയം ഒരിക്കലും നുണ പറയില്ല.... അവൾ തന്നെ പ്രണയിക്കുന്നുണ്ട്... പക്ഷേ.... അത് പ്രകടിപ്പിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കുന്നതെന്താണ്???

അവന്റെ മനസ്സാകെ കലങ്ങിമറിഞ്ഞു... ആർക്കാണ് തന്നെ സഹായിക്കാനാവുക?
ഇച്ചേച്ചി.....
അവന്റെ ഹൃദയം ഉത്തരം നൽകി....
അതേ ഇച്ചേച്ചിക്കെ തന്നെ സഹായിക്കാനാവൂ... അവൾ എന്തെങ്കിലും തുറന്നു സംസാരിക്കുമെങ്കിൽ അത് ഇച്ചേച്ചിയോടാകും.......

=================================

രാത്രി മുറിയിൽ കുട്ടികളുമായി കളിക്കുകയാണ് കീർത്തു.....
കൂടെ വീഡിയോ കോളിൽ രാഹുലിനോട് സംസാരിക്കുന്നുമുണ്ട്....
അപ്പോഴാണ് കിച്ചു റൂമിലേക്ക്‌ ചെല്ലുന്നത്.... തിരികെ പോവാനൊരുങ്ങിയ കിച്ചുവിനെ കീർത്തു പിടിച്ചു നിർത്തി... ഫോൺ കൊടുത്തു... അവൻ ഫോണും കൊണ്ട് ബാൽക്കണിയിൽ പോയിരുന്നു....പിന്നെ കുറേ നേരം കിച്ചു രാഹുലിന്റെയടുത്ത് കത്തി വച്ചു. സംസാരിച്ചു കഴിഞ്ഞ് ഫോൺ കട്ട്‌ ചെയ്യുമ്പോഴേക്കും കീർത്തു കുഞ്ഞുങ്ങളെ ഉറക്കി അവന്റെയടുത്ത് വന്നിരുന്നു...

അവൾ മെല്ലെ അവന്റെ തലയിൽ തലോടി....
"എന്താ എന്റെ കുട്ടിക്കെന്നോട് പറയാനുള്ളേ?"
"ചേച്ചിക്കങ്ങനെ തോന്നിയോ?"
കിച്ചുവിന്റെ ചുണ്ടിലൊരു കള്ളച്ചിരി മിന്നി.
അവനെ തലോടിക്കൊണ്ടിരുന്ന കൈ അവന്റെ ചെവിയിൽ പിടുത്തമിട്ടു....
"നീയേ കള്ളത്തിരുമാലിയാ...ഉള്ളിലൊരു കാര്യമൊളിപ്പിച്ച് നടക്കാൻ തുടങ്ങീട്ട് നാളെത്രയായി... ഞാനെല്ലാം അറിയണുണ്ടായിരുന്നു... പിന്നെ നീ തന്നെ എന്നോട് പറയട്ടേന്നു വിചാരിച്ചിട്ടാ..."
കിച്ചുവിന് അതിശയം തോന്നി...
"ചേച്ചിക്കെങ്ങനെ മനസ്സിലായി?"
"നീയെത്ര വലിയ ഡാകിട്ടരായാലും ഇപ്പോഴും എന്റെ കുഞ്ഞനിയൻ തന്നെയാ... നിന്റെ ഓരോ നോട്ടത്തിന്റെയും അർത്ഥം എനിക്ക് മനസ്സിലാവും.... അന്ന് നിന്റെ കണ്ണ് അവൾക്ക് ചുറ്റും മാത്രം വട്ടമിട്ട് പറക്കുന്നത് ഞാൻ കണ്ടിരുന്നു...."
കിച്ചു നന്നായിട്ടൊന്ന് ചമ്മി....
"അത്... ചേച്ചി... പിന്നെ.."
അവൻ തല ചൊറിഞ്ഞു....

"അല്ല!ഇത് മനസ്സിൽ തന്നെ വച്ചോണ്ടിരിക്കാനാണോ ഉദ്ദേശം... അവളോട്‌ പറയണ്ടേ?"
"പറയണം... അതിനെനിക്ക് ചേച്ചിടെ സഹായം വേണം "
കിച്ചു അവളുടെ കൈരണ്ടും കൂട്ടിപ്പിടിച്ചു തലോടി....
"ഹ്മ്മ്... തോന്നി... അങ്ങോട്ടാണ് പോക്കെന്ന് എനിക്ക് തോന്നി.. പക്ഷേ... 🤔നടക്കൂല്ല... അവൾ അന്നിവിടെ വന്നു പോയതിനു ശേഷം എന്റെയടുത്ത് ഒരു അകലമിടുന്നുണ്ട്... സ്വയം ഉൾവലിയാൻ ശ്രമിക്കുന്ന പോലെ... അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് ഡാ.... അത് അവൾ തുറന്നു പറയുമെന്ന് തോന്നുന്നില്ല..."

"എനിക്കുമത് ഫീൽ ചെയ്തു ചേച്ചി... പക്ഷേ അവളെയെനിക്ക് ഉപേക്ഷിക്കാനാവില്ല... Because she's my soulmate... Am damn sure... അവൾക്കും എന്നോടെന്തോ ഉണ്ട്... അത് ഞാനവളുടെ കണ്ണുകളിൽ കണ്ടിട്ടുണ്ട്... പക്ഷേ എന്തോ ഒരു ഭയം അവളെ എല്ലാത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നു... അതെന്താണെന്നറിഞ്ഞാലേ എനിക്ക് മുന്നോട്ട് പോകാനാവൂ... ഇച്ചേച്ചി എനിക്കൊരു വഴി പറഞ്ഞു തരണം.... "

"ശരി.. ഞാനൊന്ന് ആലോചിക്കട്ടെ.... കുറച്ച് ഇമോഷണൽ പ്രയോഗം തന്നെ വേണ്ടി വരും... പിന്നെ നിന്റെ പെണ്ണിനെ കരയിചൂന്നു പറഞ്ഞ് വഴക്കിടരുത്..."
"ശരി. പക്ഷേ ഒരുപാട് കരയിക്കല്ലേ ട്ടോ "
"ആഹാ... ഇതാ ഞാൻ പറഞ്ഞേ... നോക്കട്ടെ. ഇപ്പൊ മോൻ പോയി സമാധാനായിട്ട് കിടന്നുറങ്ങ്.. ചെല്ല്..."
"Ok ചേച്ചി good night."
"Good night "🙂

===================================

ഉച്ചക്ക് ഭക്ഷണം കഴിക്കുകയാണ് അനു... രണ്ട് ദിവസമായി കീർത്തുചേച്ചിയെ കണ്ടിട്ട്.... രണ്ട് ദിവസം മുൻപ് വന്നപ്പോൾ നല്ല ഗൗരവത്തിലായിരുന്നു....
ഫയൽ ഒപ്പിടാൻ ചെല്ലുമ്പോൾ മാത്രം തന്നെയൊന്നു നോക്കും... ഒപ്പിട്ടുകഴിഞ്ഞാൽ പൊയ്ക്കോളാൻ പറയും... ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നേരത്ത് പുറത്തേക്ക് പോവും... വീട്ടിലേക്കാവും... കുട്ടികളുടെ 
വീഡിയോസും ഫോട്ടോസും ഒന്നും കാണിക്കാറില്ല.. തന്നോടെന്തോ അകൽച്ച വന്ന പോലെ.... ഉള്ളം പിടയുന്നു.... ഭക്ഷണം തൊണ്ടയിൽ നിന്നും ഇറങ്ങാത്ത പോലെ... അവൾ ലഞ്ച് ബോക്സ്‌ അടച്ചു വച്ചു. സാധാരണ ഒരു വറ്റു പോലും പാഴാക്കാറില്ല... സിസ്റ്ററമ്മ പഠിപ്പിച്ച ശീലമാണ്... ഇന്നെന്തോ തീരെ കഴിയുന്നില്ല....അവരൊക്കെ തനിക്കിത്രയും പ്രിയപ്പെട്ടവരായിക്കഴിഞ്ഞോ....
മനസ്സ് കലുഷിതമായപ്പോൾ അവൾ കൈയും മുഖവും കഴുകി സീറ്റിൽ വന്നിരുന്നു... മെല്ലെ ഡെസ്കിൽ തല വച്ചു കിടന്നു....

ഒന്ന് മയങ്ങിയപ്പോൾ തലയിലാരോ തലോടുന്ന പോലെ തോന്നി... ഞെട്ടിയെണീറ്റു നോക്കുമ്പോൾ ഒരു മിന്നായം പോലെ കീർത്തു കാബിനിലേക്ക് പോകുന്നത് കണ്ടു....
കണ്ണുകൾ നിറയാൻ തുടങ്ങി...
വയ്യ... ഇനിയും പിടിച്ചു നിൽക്കാൻ വയ്യ... ഈ അവഗണന സഹിക്കാനാവുന്നില്ല... ഇവിടെ തനിക്കാകെയുള്ള ഒരു സ്നേഹബന്ധമാണ് ചേച്ചിയുടേത്... സ്വാർത്ഥതയില്ലാത്ത ഒന്ന്.... അത് നഷ്ടപ്പെടുത്താൻ വയ്യ... താൻ ചെയ്ത തെറ്റെന്തായാലും തിരുത്തണം... മനസ്സിലുറപ്പിച്ച് അനു കീർത്തുവിന്റെ കാബിനിലേക്ക് നടന്നു......

*******************************************


"ചേച്ചി "
"മം.."
"എന്നോട്... എന്നോടെന്താ ചേച്ചി മിണ്ടാത്തെ?"
"ഞാനെന്തിനാ മിണ്ടുന്നേ... അതിനും മാത്രം നമ്മൾ തമ്മിലെന്താ ബന്ധം?
സെക്ഷൻ ഹെഡും എംപ്ലോയിയും അത്രയല്ലേ ഉള്ളൂ "
"ചേച്ചിയെന്താ ഇങ്ങനെയൊക്കെ പറയുന്നേ?"
അവളുടെ തൊണ്ടയിടറി...
കീർത്തുവിന് അവളോടലിവ് തോന്നി... പക്ഷേ വിടാൻ പറ്റുമോ??

(You continue... എന്ന് ഞാൻ 😆)

പിന്നെ ഞാനെങ്ങനെ പറയണം?
രണ്ട് മാസം മുന്നേ തനിക്കെന്നോടുണ്ടായിരുന്ന അടുപ്പം ഇപ്പോഴുണ്ടോ.... ഒരു അകലമിട്ടത്  താനല്ലേ.... എന്നെ ഒഴിവാക്കി നടന്നത് താനല്ലേ... അമ്മ എത്ര ദിവസമായി വിളിക്കുന്നു... ഒന്ന് വീട്ടിലേക്ക് വരാൻ തോന്നിയോ... തനിക്ക് ഞങ്ങളൊക്കെ അന്യരല്ലേ..."

(ശൂ ശൂ ആക്ടിങ്ങ... ഓവറാക്കല്ലേ കീർത്തു )
(ഞാൻ പറയും.. എനിക്ക് ദണ്ണമുണ്ട്... താൻ പോടോ... കീർത്തു 😠)
(🥴🤕.. ഞ്യാൻ )


കീർത്തു ഇടങ്കണ്ണിട്ട് നോക്കുമ്പോ അനു വായ പൊത്തി കരയുകയാണ്... കരഞ്ഞു കരഞ്ഞു ഏങ്ങലടിക്കാൻ തുടങ്ങി... മുഖമെല്ലാം ചുമന്നു.... കീർത്തുവിന് പാവം തോന്നി... മതി... ഇനിയും അവളെ കരയിക്കാൻ വയ്യ... ഇനി അവൾക്ക് തോന്നുകയാണെങ്കിൽ എല്ലാം പറയട്ടെ....

"മോളെ "
കീർത്തു അവളുടെ ചുമലിൽ കൈ വച്ച് വിളിച്ചു.
ഒരു പൊട്ടിക്കരച്ചിലോടെ അനു കീർത്തുവിനെ കെട്ടിപ്പിടിച്ചു...
"ചേ.. ച്ചി... ഞാ.. ഞാൻ... പേ.. പേടി.. ച്ചിട്ടാ..."
"ഏയ് അനു... നോക്ക്... കരയല്ലേ.. കരയല്ലേ "..
കീർത്തു അവളുടെ മുതുകിൽ തലോടിക്കൊണ്ടിരുന്നു.... ഏങ്ങലടികൾ പതിയെ പതിയെ കുറഞ്ഞു വന്നു.... അവളൊന്ന് ശാന്തമായതും കീർത്തു അവൾക്ക് വെള്ളമെടുത്ത് കൊടുത്തു... വാഷ്റൂമിൽ പോയി മുഖം കഴുകി വരാൻ പറഞ്ഞയച്ചു..
അവൾ മുഖം കഴുകി തുടച്ച് കീർത്തുവിനരികിൽ വന്നിരുന്നു...

"ചേച്ചി... ഞാൻ ആരെയും വേദനിപ്പിക്കണമെന്ന് വിചാരിച്ചിട്ടില്ല... ഞാൻ കാരണം ആരും വേദനിക്കരുതെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.... എനിക്ക് ആരെയെങ്കിലും സ്നേഹിക്കാൻ... ആരോടെങ്കിലും അടുക്കാൻ പേടിയാണ് ചേച്ചി.. കാരണം ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ ഉപേക്ഷിച്ച് പോയി.... ആ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല.... ഇനിയും വേദനിക്കാൻ വയ്യ... അതാ ഞാൻ ഇങ്ങനെയൊക്കെ..... Sorry... സത്യമായിട്ടും ചേച്ചിക്ക് ഇത്ര ഫീൽ ആകുമെന്ന് ഞാൻ കരുതിയില്ല. I am really sorry....."

കീർത്തുവൊന്നു ചിരിച്ചു...
"സാരല്യ മോളെ... മോള് എന്നോടെല്ലാം പറയുമോ... മോൾടെ ജീവിതത്തിലുണ്ടായതെല്ലാം... ആരോടെങ്കിലും എല്ലാം തുറന്നു പറഞ്ഞാൽ മോൾടെ സങ്കടം കുറച്ചെങ്കിലും കുറയും... എന്നെ സ്വന്തം സഹോദരിയായിക്കണ്ട് തന്നെ പറഞ്ഞോളൂ.... മോൾക്ക് നന്മ വരുന്നത് മാത്രമേ ഞാൻ ചെയ്യൂ.... Trust me....."

"ഞാൻ.... ഞാൻ പറയാം ചേച്ചി... എല്ലാം പറയാം... "
"ഇവിടെ വച്ച് വേണ്ട... നമുക്കൊന്ന് പുറത്ത് പോവാം... ഒരു പെർമിഷൻ റിക്വസ്റ്റ് മെയിൽ ചെയ്തേക്കൂ... ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം...."

കുറച്ച് കഴിഞ്ഞ് കീർത്തുവും അനുവും പുറത്തേക്കിറങ്ങി... അനുവിന്റെ മനസ്സ് ഭൂതകാലത്തെ ഒരിക്കൽ കൂടി മനസ്സിലേക്കാവാഹിക്കാൻ, ഒരു തിരശീലയിലെന്ന പോലെ കീർത്തുവിന് മുന്നിൽ വരച്ചു കാട്ടാൻ തയ്യാറെടുക്കുകയായിരുന്നു.....

*************************************
ആഴക്കടലിന്റെ അനന്തതയിലേക്ക് കണ്ണ് നട്ടിരിക്കുകയാണ് അനു.... ഈ കടലുപോലെയാണ് തന്റെ ജീവിതവും... ഏതോ ഒരറ്റത്തു നിന്നും തുടങ്ങി മറ്റെങ്ങോ ചെന്നെത്തി നിൽക്കുന്ന തിരകളെപ്പോലെ....അതിനിടയിൽ പാറക്കല്ലുകളിൽ ചെന്നിടിച്ച് ചിന്നിച്ചിതറുന്ന തിരകളെപ്പോലെ മനസ്സ് പൊട്ടിച്ചിതറുന്ന അനുഭവങ്ങളും......

"അനു..."
കീർത്തുവിന്റെ വിളിയാണ് അവളെ ഓർമകളുടെ ചുഴിയിൽ നിന്നും തിരികെയെത്തിച്ചത്....
"ചേച്ചി... ഞാനൊരു അനാഥയല്ല...... അനാഥത്വത്തിലേക്കു തള്ളിവിടപ്പെട്ടവളാണ്.....
എന്റെ അമ്മയിൽ നിന്ന് വേണം എനിക്ക് തുടങ്ങാൻ......"
###########################
കോഴിക്കോട് മാങ്കാവിലുള്ള പ്രശസ്തമായ കാവുങ്കൽ തറവാട്...
അവിടെ ശങ്കരനുണ്ണി എന്ന കാരണവർക്കും ഭാനുമതിയെന്ന അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് പെണ്മക്കൾ... മൂത്തവൾ രാജലക്ഷ്മിയും ഇളയവൾ ഭാഗ്യലക്ഷ്മിയും... രാജി എന്ന രാജലക്ഷ്മി അച്ഛനെപ്പോലെ കണിശക്കാരിയും കൂർമ്മബുദ്ധിയും ഒപ്പം പണത്തിന് എന്തിനെക്കാളും വിലകൽപ്പിക്കുന്നവളും ആയിരുന്നെങ്കിൽ, ലച്ചു എന്ന ഭാഗ്യലക്ഷ്മി അമ്മയെപ്പോലെ സാധുവും പരോപകാരപ്രിയയും ആയിരുന്നു.....ചെറുതിലേ മുതൽ നൃത്തം പഠിച്ചിരുന്ന ലച്ചു വീട്ടിൽ ചെറിയ കുട്ടികൾക്ക് ഡാൻസ് ക്ലാസ്സെടുക്കുമായിരുന്നു....
സൗന്ദര്യത്തിൽ ലച്ചു രാജിയേക്കാൾ മിടുക്കിയായിരുന്നത് കൊണ്ടും അച്ഛനമ്മമാർക്കും നാട്ടുകാർക്കും അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും രാജിക്കെപ്പോഴും അനിയത്തിയോട് ഉള്ളാലെ നീരസമുണ്ടായിരുന്നു... അവൾ അത് പുറത്തു കാണിക്കാറില്ലെങ്കിലും ഉള്ളിൽ ലച്ചുവിനോടുള്ള അകൽച്ച കൂടിക്കൂടി വന്നു....വിവാഹപ്രായത്തിൽ രാജിയുടെ വിവാഹം മുറച്ചെറുക്കനായ ശേഖരനുമായി കഴിഞ്ഞു.. അപ്പോൾ ലച്ചുവിന് പ്രായം ഇരുപത്... ശേഖരന് എന്നും ലച്ചു തന്റെ കുഞ്ഞിപ്പെങ്ങളായിരുന്നു....തൊട്ടടുത്ത് തന്നെയാണ് ശേഖരന്റെ വീട്.

ആയിടക്കാണ് ഇവരുടെ വീടുകൾക്കടുത്തുള്ള ഒരു മന ഏതൊ വലിയ ബിസിനസ് ഗ്രൂപ്പ്‌ വാങ്ങിയെന്ന് ശേഖരൻ പറഞ്ഞ് ലച്ചു അറിയുന്നത്....
ഒരിക്കൽ അവിടേക്ക് വന്ന ചെറുപ്പക്കാരനായ ഒരാളുടെ കാറിനു മുന്നിലേക്ക് അവിചാരിതമായാണ് ലച്ചു ചെന്ന് പെട്ടത്....... പിന്നീടും പലയിടങ്ങളിൽ വച്ച് അയാളെ അവൾ കണ്ടു... കാണുമ്പോഴെല്ലാം ഒരു ചിരി കൈമാറി അവർ അകന്നു പോകും... പക്ഷേ തന്നെ കാണുമ്പോൾ ഉള്ള അയാളുടെ കണ്ണുകളിലെ തിളക്കം അവളെ പരിഭ്രമിപ്പിച്ചു.... പിന്നീടാണ് അവൾ അറിഞ്ഞത് ആ ചെറുപ്പക്കാരനാണ് ആ മന വാങ്ങിയതെന്ന്... ദേവൻ എന്നാണത്രെ പേര്...അവിടെയെന്തൊക്കെയോ ബിസിനസ്‌ പ്ലാനുകൾ ഉണ്ടെന്ന്... അതിന്റെ പേപ്പറുകൾ ശരിയാവുന്നത് വരെ അയാൾ ഇവിടെയുണ്ടാവുമെന്ന്...ശേഖരൻ അയാൾക്ക്‌ സഹായത്തിന് ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ടത്രേ...ഒരിക്കൽ ശേഖരന്റെയൊപ്പം അയാൾ അവളുടെ വീട്ടിൽ ചെന്ന് എല്ലാവരെയും പരിചയപ്പെട്ടിരുന്നു.... അവിടെ കറവയുണ്ടായിരുന്നത് കൊണ്ട് കുറച്ചു ദിവസത്തേക്ക് പാല് വേണമെന്നേൽപ്പിച്ച്  അയാൾ മടങ്ങി.

ചില ദിവസങ്ങളിൽ ഭാനുമതിയും മറ്റു ചിലപ്പോൾ ലച്ചുവും പാല് കൊണ്ട് കൊടുത്തു...വാല്യക്കാരനാണ് മിക്കപ്പോഴും പാല് വാങ്ങുക... ചിലപ്പോൾ ദേവൻ പൂമുഖത്തിരിപ്പുണ്ടാവും... നോട്ടമിടയുമ്പോൾ അവൾ പിടച്ചിലോടെ തല വെട്ടിച്ച് നടന്നു നീങ്ങും... അവളറിയാതെ തന്നെ അവളുടെയുള്ളിൽ അയാളുടെ മുഖം പതിഞ്ഞു കഴിഞ്ഞിരുന്നു....
ദിവസങ്ങൾ പോകെ രാജി ഒരു പെൺകുഞ്ഞിന് ജന്മം നൽകി..

ഒരു ദിവസം ഭാനുമതിക്കു വയ്യാത്തതിനാൽ ലച്ചുവാണ് പാല് കൊണ്ട് പോയത്... കാളിങ് ബെല്ലടിച്ചു കുറേ നേരം കാത്തു നിന്നിട്ടും ആരും പുറത്തേക്ക് വന്നില്ല... അവൾ പിന്നെയും പിന്നെയും ബെല്ലടിച്ചു... എന്നിട്ടും ആരും വരാതായപ്പോൾ അവൾ അകത്തേക്ക് കയറി... ഉള്ളിലേക്ക് കടന്നതും അടുത്ത് തന്നെയുള്ള മുറിയിൽ നിന്നും ഒരു ഞരക്കം കേട്ടു. നോക്കുമ്പോൾ ദേവൻ കിടന്നു വിറക്കുന്നുണ്ട്... അവൾ മെല്ലെ അടുത്തേക്ക് ചെന്ന് അയാളെ ഒന്ന് തൊട്ടു. പൊള്ളുന്ന പനിയായിരുന്നു അയാൾക്ക്‌... അവൾ വേഗം തന്നെ ശീലയെടുത്ത് നനച്ച് നെറ്റിയിലിട്ട് കൊടുത്തു... വീട്ടിലേക്ക് ഓടിച്ചെന്നു അച്ഛനെ വിളിച്ച് കൊണ്ട് വന്നു...അദ്ദേഹം ഡോക്ടറിനെ വിളിച്ച് വരുത്തി ... മരുന്നും ഭക്ഷണവുമെല്ലാം ലച്ചുവാണ് എടുത്തു കൊടുത്തത്... അപ്പോഴാണ് പുറത്തു പോയ വാല്യക്കാരൻ വരുന്നത്...

അതൊരു തുടക്കമായിരുന്നു... അവനെ ഒരു സങ്കടത്തിൽ സഹായിച്ച അവളോടുള്ള നന്ദി പിന്നീടൊരു അടുപ്പത്തിലേക്കു വഴി മാറി. അവളും അറിയാതെ തന്നെ അവനോട് അടുത്തുകൊണ്ടിരുന്നു.... പ്രണയം തിരിച്ചറിഞ്ഞ വേളയിൽ അവൻ അവളുടെ കഴുത്തിൽ ആരുമറിയാതെ ഒരു താലി ചാർത്തിയിരുന്നു.വീട്ടിൽ ചെന്ന് എല്ലാവരുടെയും അനുവാദം വാങ്ങി തിരിച്ചുവന്നിട്ട് അവളുടെ വീട്ടിൽ ആലോചനയുമായി വരാമെന്നവൻ അവൾക്ക് ഉറപ്പു കൊടുത്തു..... അവരുടെ കൂടിക്കാഴ്ചകൾ ആരുമറിഞ്ഞില്ല. ഒരിക്കൽ അവരുടെ ബന്ധം മറ്റൊരു തലത്തിലേക്കു സീമകൾ ലംഘിച്ചു കടന്ന് പോയി... തിരുത്താനാവാത്ത തെറ്റാണ്  ചെയ്തതെന്ന് മനസ്സിലാവുമ്പോഴേക്കും ലച്ചുവിന്റെയുള്ളിൽ ഒരു കുഞ്ഞ് നാമ്പ് മുളച്ചു കഴിഞ്ഞിരുന്നു......അപ്പോഴേക്കും ദേവൻ നാട്ടിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു... തിരിച്ചു വരുമെന്ന് ലച്ചുവിന് ഉറപ്പു നൽകിയാണ് അയാൾ മടങ്ങിയത്....
ആ ഒരു ഉറപ്പിന്മേൽ ലച്ചു കാത്തിരുന്നു.. മൂന്ന് മാസത്തോളം...

മകളുടെ മാറ്റം ആ അമ്മ മനസ്സിലാക്കിയപ്പോൾ അവൾക്കെല്ലാം തുറന്നു പറയേണ്ടി വന്നു.. കരണം പുകച്ചൊരു അടിയാണ് ആദ്യം കിട്ടിയത്...പിന്നീട് അവളുടെ ജീവിതം ആ വീടിനുള്ളിൽ തളയ്ക്കപ്പെട്ടു.... ...അതുവരെ അവളെ വാത്സല്യത്തോടെ മാത്രം നോക്കിയിരുന്ന നാട്ടുകാർ അവളെ വെറുപ്പോടെയും അവജ്ഞയോടെയും നോക്കാൻ തുടങ്ങി... ചീത്തപ്പേരു കേൾപ്പിച്ച മകളെ സ്നേഹിക്കാൻ ആ അച്ഛനമ്മമാർക്കും ആയില്ല.അവളുടെ അവസ്ഥ അച്ഛനമ്മമാർക്ക് നാണക്കേടുണ്ടാക്കിയപ്പോൾ അവർ കണ്ടുപിടിച്ച വഴിയാണ് ആ തടങ്കൽ.അവൾ മാനസികമായി ആകെ തകർന്നു...കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവളുടെ മനസ്സ് കൈവിട്ടു പോയിരുന്നു...അവളുടെ ഈ അവസ്ഥയിൽ എല്ലാവരും സങ്കടപ്പെട്ടപ്പോൾ രാജി മാത്രം മനസ്സ് നിറഞ്ഞു സന്തോഷിച്ചു.... അത് ആരുമറിഞ്ഞില്ല....

മനസ്സിന്റെ തളർച്ച ലച്ചുവിന്റെ ശരീരത്തെയും ബാധിച്ചിരുന്നു. ശരീരം വല്ലാതെ ക്ഷീണിച്ചു വന്നു.... ഉള്ളിന്റെയുള്ളിൽ അവൾ തന്റെ ദേവനെ കാത്തിരുന്നിരിക്കാം... പക്ഷേ അവൻ വന്നില്ല.... ഒടുവിൽ വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി അവൾ ഭൂമിയോട് വിട പറഞ്ഞു.... ആ കുഞ്ഞ് അമ്മിഞ്ഞപ്പാൽ നുണയാതെ അച്ഛനമ്മമാരുടെ സ്നേഹലാളനങ്ങൾ അനുഭവിക്കാതെ വളർന്നു വന്നു... രാജി സാധിക്കുമായിരുന്നിട്ടും അവൾക്കായി ഒരിറ്റ് അമ്മിഞ്ഞപ്പാൽ നൽകാൻ മനസ്സ് കാണിച്ചില്ല.അവൾക്ക് മുത്തശ്ശനും മുത്തശ്ശിയും അച്ഛനമ്മമാരുടെ സ്നേഹം പകർന്നു കൊടുത്തു....പാർവതിദേവിയുടെ നക്ഷത്രത്തിൽ ജനിച്ച അവൾക്ക് അവർ പാർവതിദേവിയുടെ പേരായ ശിവാൻഷിക എന്ന് നാമകരണം ചെയ്തു...

ഒരു വയസ്സ് വ്യത്യാസത്തിൽ ജനിച്ച രാജിയുടെ മകൾ നക്ഷത്രയെന്ന നച്ചുവും ശിവൻഷിക എന്ന അനുവും ഒരുമിച്ച് കളിച്ചു വളർന്നു... നച്ചു സ്വഭാവം കൊണ്ട് രാജിയുടെ തനിപ്പകർപ്പായിരുന്നെങ്കിൽ, അനു രൂപം കൊണ്ടും സ്വഭാവം കൊണ്ടും ലച്ചു തന്നെയായിരുന്നു.... നച്ചു ചെയ്യുന്ന തെറ്റുകൾക്ക് പോലും രാജി ശിക്ഷിച്ചിരുന്നത് അനുവിനെയായിരുന്നു... അപ്പോഴെല്ലാം ശേഖരനോ ഭാനുമതിയോ അവളെ ചേർത്ത് പിടിക്കുമായിരുന്നു....അനുവിനെ സ്കൂളിൽ ചേർത്തുമ്പോൾ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ദേവന്റെ പേര് കൊടുത്തത് ശേഖരനായിരുന്നു...സെന്റ് മേരീസ് കോൺവെൻറ് സ്കൂളിലാണ് അവളെ ചേർത്തത്.... നച്ചുവിനെയാകട്ടെ അടുത്ത് തന്നെയുള്ള ഒരു cbse സ്കൂളിലും..അനു ചെറുപ്പം മുതൽക്കേ പഠിക്കാൻ മിടുക്കിയായിരുന്നു... പഠിക്കാതെ തന്നെ അവൾ നൃത്തം ചെയ്യുമായിരുന്നു... സ്കൂൾ വേദികളിൽ അതുകൊണ്ട് തന്നെ അവൾ സ്ഥിരം നർത്തകിയായിരുന്നു.....കൂടാതെ അവളുടെ സ്വഭാവം കാരണം ടീച്ചർമാർക്കെല്ലാം അനുവിനോട് ഒരു പ്രത്യേക ഇഷ്ടവും വാത്സല്യവുമുണ്ടായിരുന്നു.നച്ചുവിന് എപ്പോഴും അനുവിനോട് അസൂയയും ദേഷ്യവും തോന്നിയിരുന്നു... അനുവിന്റെ സൗന്ദര്യവും ബുദ്ധിയും തന്നെ കാരണം...

അനുവിന് 10 വയസ്സുള്ളപ്പോൾ മുത്തശ്ശൻ മരണമടഞ്ഞു.... അതോടെ ഭാനുമതിയും ആകെ തളർന്നു.... കുഞ്ഞാണെങ്കിലും അനു മുത്തശ്ശിക്കു താങ്ങായി നിന്നു.... ഒരു വർഷത്തിന് ശേഷം മുത്തശ്ശിയും വിടപറഞ്ഞതോടെ അനു തീർത്തും ഒറ്റപ്പെട്ടു....
ശേഖരൻ അവളെ വീട്ടിലേക്ക് കൂട്ടി... എന്നാൽ അതോടെ അവളുടെ കഷ്ടകാലം തുടങ്ങി... സ്വന്തം അനിയത്തിയുടെ മകളാണെന്നുള്ള പരിഗണന പോലും രാജിയിൽ നിന്നും അവൾക്ക് ലഭിച്ചില്ല... വേലക്കാരിയെക്കാൾ കഷ്ടമായി അവളെക്കൊണ്ട് ജോലികളെല്ലാം ചെയ്യിച്ചു... പഠിക്കാൻ മിടുക്കിയായിരുന്ന അവളുടെ പഠിപ്പ് നിർത്തിക്കാൻ ശ്രമിച്ചെങ്കിലും ശേഖരന്റെ ശക്തമായ എതിർപ്പിൽ അത് വിലപ്പോയില്ല... എങ്കിലും അയാൾ ജോലിക്ക് പോകുന്ന സമയത്തെല്ലാം അവൾ ക്രൂശിക്കപ്പെട്ടുകൊണ്ടിരുന്നു....എല്ലാത്തിനും നച്ചുവും അമ്മയുടെ കൂടെ കൂടി...

ഒരിക്കൽ സഹികെട്ടു കുഞ്ഞ് അനു പൊട്ടിത്തെറിച്ചു... ആദ്യമായി അവളുടെ ശബ്ദമുയർന്നു... അതിന് മറുപടിയായി അവൾക്ക് കിട്ടിയത് കുറേ തല്ലും പിന്നെ അവളുടെ അമ്മയുടെ കഥയുമാണ്... ലച്ചുവിനെ തരം താഴ്ത്താവുന്നതിന്റെ പരമാവധി താഴ്ത്തിക്കെട്ടിയാണ് രാജി സംസാരിച്ചത്... തകർന്നുപോയി അവളുടെ കുഞ്ഞ് മനസ്സ്.... അച്ഛനും അമ്മയും മരിച്ചു പോയിയെന്നെ അവളോട്‌ മുത്തശ്ശിയും മുത്തശ്ശനും പറഞ്ഞിട്ടുള്ളൂ.... ഇത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു....  അവൾ മുറിയിൽ അടച്ചിട്ടിരുന്നു.... ദൂരയാത്ര കഴിഞ്ഞു ശേഖരൻ വന്ന് അനുവിനെ നോക്കുമ്പോഴാണ് അവളുടെ മുറി അടഞ്ഞുകിടക്കുന്നത് കാണുന്നത്.... മുറി തുറക്കാത്തത് കണ്ട് പേടിച്ച് ചവിട്ടി പൊളിക്കുമ്പോൾ കാണുന്നത് ബോധമില്ലാതെ കിടക്കുന്ന അനുവിനെയാണ്....

അവളെയും എടുത്തുകൊണ്ട് ശേഖരൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു....അവൾ ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസമായെന്ന് ഡോക്ടർ പറയുമ്പോൾ ശേഖരൻ പകച്ചു പോയിരുന്നു.... ബോധം വീണ അനുവിനോട് കാര്യങ്ങൾ അന്വേഷിക്കുമ്പോൾ ഒരു വർഷമായി അവളനുഭവിക്കുന്നതെല്ലാം അവൾ കരഞ്ഞു പറഞ്ഞു... ഒപ്പം അവളുടെ അമ്മയുടെ കഥയിലെ സത്യാവസ്ഥയും ചോദിച്ചു... ശേഖരൻ സത്യങ്ങൾ എല്ലാം അവളോട് തുറന്നു പറഞ്ഞു.... ലച്ചു ഒരു പാവമായിരുന്നെന്നും അവളെ വെറുക്കരുതെന്നും ഓർമ്മിപ്പിച്ചു....

അനുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് വന്ന അന്ന് ആ വീട്ടിൽ വലിയ ബഹളം തന്നെ നടന്നു.... ലച്ചുവിനെപ്പറ്റി അനാവശ്യം പറഞ്ഞതിന് ശേഖരൻ രാജിയെ കണക്കിന് വഴക്ക് പറഞ്ഞു.... അതുകൂടിയായതോടെ രാജിക്ക് അനുവിനോടുള്ള ദേഷ്യം ഇരട്ടിച്ചു.... ഇനി ആ വീട്ടിൽ അവളെ നിർത്താനാവില്ലെന്ന് രാജി തീർത്ത് പറഞ്ഞു... ശേഖരൻ സമ്മതിക്കാതായപ്പോൾ രാജി നച്ചുവിനെ കൂട്ടി വീടുവിട്ടു പോകുമെന്ന് ഭീഷണി മുഴക്കി.... അതോടെ ശേഖരൻ നിസ്സഹായനായി....അനു നിർവികാരയായി എല്ലാം കേട്ടിരുന്നു....

ഈ ബഹളങ്ങളെല്ലാം കേട്ടു കൊണ്ടാണ്  അനുവിന്റെ ടീച്ചറായ ഒരു സിസ്റ്റർ അവിടെയെത്തിയത്... അവൾ ഒരാഴ്ചയായി ക്ലാസ്സിൽ വരാത്തതിനാൽ അന്വേഷിച്ച് വന്നതാണവർ... അനുവിന്റെ ദയനീയാവസ്ഥ മനസ്സിലായ സിസ്റ്റർ ശേഖരന്റെ അനുവാദത്തോടെ അവളെ  ഒപ്പം കൂട്ടി.... അവളെ സെന്റ് മേരീസ് ഓർഫനേജിൽ സിസ്റ്റർ മരിയയെ ഏൽപ്പിക്കുമ്പോൾ അവളൊരു നിർജീവമായ അവസ്ഥയിലായിരുന്നു....

ആ അവസ്ഥയിൽ നിന്നും അവളെ പുറത്തുകൊണ്ടുവന്ന് പഴയ മിടുക്കിയായ അനു ആക്കിയത് സിസ്റ്റർ മരിയയും അവിടുത്തെ സ്നേഹമയരായ അന്തേവാസികളുമായിരുന്നു... അവൾ മെല്ലെ മെല്ലെ ജീവിതത്തിലേക്ക് തിരികെയെത്തി.. പഠനവും നൃത്തവും അവൾ ഒരുപോലെ കൊണ്ടുപോയി.....ഇടക്ക് ശേഖരൻ അവളെ വന്ന് കണ്ടു പോകും...
ആയിടക്ക് അവളുടെ പഠനം ഏറ്റെടുത്ത് ഒരു സ്പോൺസർ എത്തി... അന്ന് മുതൽ അവളുടെ പഠനവും ചിലവുകളും അദ്ദേഹമാണ് നോക്കുന്നത്... അത് ആരാണെന്ന് സിസ്റ്റർ മരിയക്കും അറിയില്ല.... ഒരു വലിയ ബിസിനസ്‌ ഗ്രൂപ്പിന്റെ ചാരിറ്റി ഫണ്ടിൽ നിന്നുമാണ് ക്യാഷ് സിസ്റ്ററിന്റെ അക്കൗണ്ടിലേക്കു വന്നിരുന്നത്... ആരാണെന്നറിയില്ലെങ്കിലും അദ്ദേഹത്തെ മനസ്സിന്റെ പൂജമുറിയിൽ ദൈവത്തെ പോലെ കരുതി ആരാധിച്ചു അനു......

അവൾ വളർന്നു.... സുന്ദരിയായി.....
ആരെയും ആകർഷിക്കുന്ന സ്വഭാവത്തിനുടമയായി..... പ്ലസ് ടുവിന് ഫുൾ A+ വാങ്ങി ആ സ്കൂളിന്റെ അഭിമാനമായി മാറി....നല്ല പേഴ്സ്ന്റെജ് ഉണ്ടായിരുന്നത് കൊണ്ട് പ്രശസ്തമായ സെന്റ് മേരീസ്‌ കോളേജിൽ തന്നെ ബി. കോമിനു അവൾക്ക് അഡ്മിഷൻ കിട്ടി.....

//////////////////////////////////////////////////////////



പ്രശസ്തമായ സെന്റ് മേരീസ്‌ വിമൻസ് കോളേജ്.. പെൺകുട്ടികളുടെ പറുദീസ...
സ്വർഗ്ഗതുല്യമായ ക്യാമ്പസ്‌.... ഒരു കൂട്ടം കർത്താവിന്റെ മണവാട്ടിമാരുടെ മികവ് കൊണ്ട് അച്ചടക്കത്തിലും പഠനത്തിലും കലകളിലും മികച്ച നിലവാരം പുലർത്തുന്ന കലാലയം... നഗരമധ്യത്തിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയം.....

അവിടെയാണ് അനു തന്റെ കോളേജ് ജീവിതം തുടങ്ങുന്നത്...പൊതുവെ എല്ലാവരോടും മിതമായി സംസാരിക്കുന്ന അനുവിന് എല്ലാവരും സുഹൃത്തുക്കളാണ്... എന്നാൽ ബെസ്റ്റ് ഫ്രണ്ട് ആരെന്നു ചോദിച്ചാൽ അതിനുത്തരമില്ല... ആ പോസ്റ്റിലേക്കാണ് ദിവ്യ സുദേവ് എന്ന വായാടിപെണ്ണ് ഇടിച്ചു കേറി വന്നത്... അവരുടെ സൗഹൃദം ദൃഢമാകാൻ അധികം സമയമെടുത്തില്ല...അനുവിന് ദിവ്യ ദിവിയും ദിവിക്ക് അനു അനുക്കുട്ടനുമായി....

ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ദിവിക്ക് അച്ഛനായിരുന്നു എല്ലാം. ടെക്സ്റ്റൈൽസ് നടത്തുന്ന സുദേവ് ആ നാട്ടിലെ അറിയപ്പെടുന്ന കച്ചവടക്കാരനായിരുന്നു...കോളേജിൽ നിന്നും വീട്ടിലെത്തുന്ന ദിവി അച്ഛനോട് അനുവിനെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു... അവളുടെ ഭൂതകാലം ഇതിനോടകം തന്നെ ദിവി മനസ്സിലാക്കിയിരുന്നു, അനുവിൽ നിന്നു തന്നെ......

ഒരിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അനുവിന്റെ നൃത്തം ഉണ്ടായിരുന്നു... അന്ന് ദിവിക്കൊപ്പം സുദേവും വന്നിരുന്നു... അദ്ദേഹം അവളെ ഒരുപാട് അഭിനന്ദിക്കുകയും ചെയ്തു.... പിന്നീട് പലപ്പോഴും ദിവിയും അച്ഛനും ഓർഫനേജിലെ സ്ഥിരം സന്ദർശകരായി....

ഇടക്ക് സിസ്റ്ററിന്റെ അനുവാദത്തോടെ അനു ദിവിക്കൊപ്പം പുറത്തേക്കും ദിവിയുടെ വീട്ടിലും വന്ന് പോകുമായിരുന്നു......അനുവിന് 18 വയസ്സ് തികഞ്ഞതും സിസ്റ്ററമ്മ (സിസ്റ്റർ മരിയ )അവൾക്കൊരു ബാങ്ക് അക്കൗണ്ട് തുറന്നു കൊടുത്തു... സ്പോൺസർ അയക്കുന്ന പണം അവളുടെ അക്കൗണ്ടിലേക്ക് സിസ്റ്ററമ്മ ട്രാൻസ്ഫർ ചെയ്തു കൊടുക്കാൻ തുടങ്ങി.... സൂക്ഷിച്ചു മാത്രം പണം ചിലവാക്കുന്ന പ്രകൃതമായതിനാൽ അനുവിനെ സിസ്റ്ററമ്മക്ക് വിശ്വാസമായിരുന്നു....

അങ്ങനെ അനുവിന്റെയും ദിവിയുടെയും ഫൈനൽ സേം പരീക്ഷകൾ കഴിഞ്ഞു.... പ്രൊജക്റ്റ്‌ സബ്‌മിഷനും വൈവയും കഴിഞ്ഞ് അവർ ആ  കലാലയത്തോട് വിട പറഞ്ഞു....ആ കോളേജിന്റെ റാങ്ക് സ്വപ്നമാണ് അനു.....പരീക്ഷകൾക്ക് ശേഷം ഒരു ഔട്ടിങ് വേണമെന്ന് ദിവി വാശി പിടിച്ചിരുന്നു... അതിനുള്ള സമ്മതം സിസ്റ്ററമ്മയിൽ നിന്നും വാങ്ങി അനു ദിവിയെ വിളിച്ചു... പക്ഷേ ഫോണെടുത്തത് അവളുടെ അച്ഛനായിരുന്നു.......

"ഹലോ ദിവി "
"ഹലോ.. മോളെ ഇത് അങ്കിളാണ്. അവൾ ബാത്‌റൂമിലാ. എന്താ മോളെ കാര്യം?"
"ഇന്ന് ഔട്ടിങ്ങിന് പോണ കാര്യം പറഞ്ഞിരുന്നു. ഞാൻ വരണുണ്ടെന്ന് പറയാനാ. "
"മം.. അവളിറങ്ങാൻ നേരാവും... ഞാൻ പറയാം.മോള് ഇങ്ങോട്ട് പോരൂ.."
"Ok അങ്കിൾ "

കുറച്ചു കഴിഞ്ഞ് അവൾ ദിവിയുടെ വീട്ടിലെത്തി കാളിങ് ബെല്ലടിച്ചു... സുദേവാണ് വാതിൽ തുറന്നത്...

"ആ മോളകത്തേക്ക് വരൂ.. അവൾ മുകളിൽ മുറിയിലുണ്ട്..."
"വേണ്ട അങ്കിൾ... അവളെ വിളിച്ചാൽ മതി.. ഞാനിവിടെ നിന്നോളാം..."
ഹ!എന്തിനാ മടിക്കണേ.അവളാ മോളോട് അങ്ങോട്ടു ചെല്ലാൻ പറഞ്ഞത്. "
മനസ്സില്ലാമനസ്സോടെ അനു മുറിയിലേക്ക് നടന്നു... ദിവിയുടെ മുറിക്കുള്ളിൽ കയറുമ്പോൾ അവിടെയാരും ഇല്ലായിരുന്നു... അനുവാകെ അങ്കലാപ്പിലായി... തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് പിറകിൽ ആളനക്കം കേട്ടത്... ദിവിയാണെന്നു കരുതി തിരിയുമ്പോൾ കാണുന്നത് സുദേവിനെയാണ്... അപ്പോഴുള്ള അയാളുടെ മുഖഭാവം അവളെ ഭീതിപ്പെടുത്തി.. വഷളച്ചിരിയോടെ അവളെ അടിമുടി ഉഴിഞ്ഞു നോക്കുന്ന അയാളെക്കണ്ട് അവളാകെ ഭയന്നു... അയാൾക്കരികിലൂടെ പെട്ടെന്ന് ഓടി പുറത്തേക്കിറങ്ങാൻ അവൾ ശ്രമിച്ചപ്പോഴേക്കും അവളുടെ കയ്യിൽ അയാളുടെ പിടി വീണിരുന്നു... അവൾ കഴിവിന്റെ പരമാവധി കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു... പക്ഷേ അപ്പോഴേക്കും അയാൾ അവളെ ബെഡിലേക്ക് പിടിച്ചു തള്ളി..... ശക്തിയിൽ വീണ അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി....
"ഇവിടെയിപ്പോ ആരും വരില്ല... ദിവ്യ അവളുടെ മുത്തശ്ശനെ കാണാൻ ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്... അവൾ ഫോൺ കൊണ്ട് പോയില്ല... അത് നന്നായി... നിന്നെ എന്റെ കയ്യിൽ കിട്ടിയല്ലോ... നിന്റെ ശരീരം എന്നെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് നാളേറെയായി...സഹകരിച്ചാൽ നിനക്ക് വേണ്ടതെല്ലാം ഞാൻ തരാം.. ഒരു റാണിയെപ്പോലെ കഴിയാനുള്ളതത്രയും... അല്ലെങ്കിലും ഞാനെന്റെ ആഗ്രഹം സാധിക്കും.. നീ എന്ത് എന്നെ പറ്റി പറഞ്ഞാലും ദിവ്യ വിശ്വസിക്കില്ല.... എന്ത് പറയുന്നു??

ഇതും പറഞ്ഞ് അയാൾ അവളുടെ മേലേക്ക് ചായാൻ ഒരുങ്ങി.....
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അയാളെ തള്ളി മാറ്റി അവൾ പുറത്തേക്ക് പാഞ്ഞു... അയാൾക്ക്‌ അവളുടെ ഷാളിന്റെ തുമ്പിൽ പിടികിട്ടി.. അയാൾ അതിൽപ്പിടിച്ച് അവളെ തടഞ്ഞു നിർത്തി... അപ്പോഴാണ് ദിവ്യ സ്റ്റെയർ കയറി വരുന്നത് അയാൾ കാണുന്നത്. അയാൾ നിരാശയോടെ ഒന്ന് ശ്വാസം വലിച്ചുവിട്ടു. പെട്ടെന്ന് അനുവിന്റെ കയ്യിൽ കയറി പിടിച്ചു...

"വിട്.. മോളെ വിടാൻ... എന്താണീ ചെയ്യുന്നത്? മോൾടെ അച്ഛനെപ്പോലെയല്ലേ ഞാൻ... എന്നോടിങ്ങനെയൊക്കെ... പാടില്ല മോളെ... പാപമാണ്... മോൾടെ ദിവിയറിഞ്ഞാൽ സഹിക്കില്ല.. Please മോളെ എന്നെ വിടൂ.."

ദിവ്യ കാണുന്നുണ്ടെന്നു മനസ്സിലാക്കിക്കൊണ്ട് തന്നെ അയാൾ തകർത്തഭിനയിച്ചു... അയാളുടെ പെട്ടെന്നുള്ള മാറ്റം കണ്ട് അനു കണ്ണ് മിഴിച്ചു...
"അനു ഊ ഊ "
ദിവിയുടെ അലർച്ച അവിടെയെങ്ങും മുഴങ്ങി...
അനു ഞെട്ടിത്തിരിയുമ്പോൾ കാണുന്നത് 
ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകളും ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി നിൽക്കുന്ന ദിവിയെ ആണ്...

അനു എന്തെങ്കിലും പറയുന്നതിന് മുൻപ് സുദേവ് ഇടയിൽ കയറി.
"മോൾടെ ഫോണിൽ ഈ കുട്ടി വിളിച്ചപ്പോൾ ഞാൻ പറഞ്ഞതാണ് മോളിവിടെയില്ലെന്ന്.. എന്നിട്ടും ഈ കുട്ടി വന്നു... നിന്റെ മുറിയിൽ നിന്ന് എന്തോ എടുക്കാനുണ്ടെന്നു പറഞ്ഞ് കയറിയതാണ് ഇങ്ങോട്ട്... ഇവിടെ നിന്ന് ഈ കുട്ടീടെ നിലവിളി കേട്ടു വന്നതാണ് ഞാൻ.. അപ്പോഴാണിവൾ...."

"മതി...."
ദിവി അച്ഛനെ കയ്യെടുത്തു വിലക്കി...
"അനു പൊയ്ക്കോളൂ.. "
"ദിവി ഞാൻ..."
"പോവാനല്ലേ പറഞ്ഞത്... പോ... പോവാൻ "
ദിവി അലറുകയായിരുന്നു....
അനു ഒരു പൊട്ടിക്കരച്ചിലോടെ അവിടെ നിന്നും ഇറങ്ങിയോടി....


***************************************

ഓർഫനേജിലെത്തിയ അനു ഓട്ടോയിൽ നിന്നുമിറങ്ങി അകത്തേക്ക് ഓടുകയായിരുന്നു... സിസ്റ്ററമ്മക്ക് അവളുടെ കരഞ്ഞു വീർത്ത മുഖം കണ്ടപ്പോഴേ അപകടം മണത്തു... സിസ്റ്ററമ്മ മുറിയിൽ ചെല്ലുമ്പോൾ ഒരു മൂലയിൽ കരഞ്ഞു തളർന്നിരിപ്പാണ് അനു... കാര്യമന്വേഷിച്ചപ്പോൾ പൊട്ടികരഞ്ഞുകൊണ്ട് അവൾ എല്ലാം അവരോട് പറഞ്ഞു.. ആ അമ്മമനസ്സിന് അവളുടെ നൊമ്പരം മനസ്സിലാക്കാൻ സാധിച്ചെങ്കിലും അവരും നിസ്സഹായയായിരുന്നു... അനുവിനെ ആശ്വസിപ്പിച്ച് അവർ കൂടെയിരുന്നു.. കരഞ്ഞു കരഞ്ഞ് അവൾ മയങ്ങിയപ്പോഴാണ് അവർ അവളുടെ അടുത്ത് നിന്നും പോയത്...

മയക്കം വിട്ടെഴുന്നേറ്റ അനു ദിവ്യയെ ഫോണിൽ വിളിക്കാൻ ഒരുപാട് ശ്രമിച്ചു.. ദിവ്യ കോൾ ഒന്ന് പോലും അറ്റൻഡ് ചെയ്തില്ല... അനു വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു.. കുറച്ച് സമയത്തിന് ശേഷം ദിവ്യയുടെ ഫോൺ സ്വിച്ചഡ്‌ ഓഫ്‌ ആയി... അനു ആകെ തകർന്നു പോയിരുന്നു.. തന്റെ ആത്മമിത്രത്തിന്റെ അവഗണന അവളെ അത്രമേൽ തളർത്തിയിരുന്നു... ഒരു വല്ലാത്ത മാനസികാവസ്ഥയിലേക്ക് അവൾ കടന്നു പോകാൻ തുടങ്ങി... എപ്പോഴും മുറിയിൽ അടച്ചിരുന്നു... അവൾ അവളിലേക്ക് തന്നെ ഒതുങ്ങി.. മിണ്ടാട്ടമില്ലാതെ അവൾ കഴിഞ്ഞ് കൂടി..

സിസ്റ്ററമ്മയ്ക്ക് അവളുടെ മാനസികനില തകർന്ന് തുടങ്ങിയെന്നു മനസ്സിലായി... എന്ത് ചെയ്യുമെന്നാലോചിച്ചു വിഷമിച്ചിരിക്കുമ്പോഴാണ് കുറച്ചകലെയുള്ള ഒരിടത്ത് മാനസികനില തെറ്റിയവർക്കുള്ള ഒരു ധ്യാനകേന്ദ്രം നടക്കുന്നുണ്ടെന്ന് സിസ്റ്ററമ്മ അറിഞ്ഞത്... ഉടനെ തന്നെ അവർ അനുവുമായി അവിടെയെത്തി... അവളെ അവിടെയേൽപ്പിച്ചു മടങ്ങുമ്പോൾ ആ കർത്താവിന്റെ മണവാട്ടിയുടെ മിഴികൾ നിറഞ്ഞിരുന്നു.. മാതൃവാത്സല്യം അവരുടെ മിഴിനീരായി തുളുമ്പി നിന്നു...

ഏതാണ്ട് ഒരു വർഷക്കാലം അനു അവിടെ കഴിഞ്ഞു.. അതിനിടയിൽ ഡിഗ്രി റിസൾട്ട്‌ വന്നതോ തനിക്ക്  രണ്ടാം റാങ്ക് കിട്ടിയതോ ഒന്നും അവളറിഞ്ഞില്ല... ധ്യാനകേന്ദ്രത്തിലെ ചികിത്സയും ധ്യാനരീതികളും കൊണ്ട് അവൾ അവളുടെ മനസ്സിനെ തിരികെ പിടിച്ചു... തിരികെ സിസ്റ്ററമ്മയുടെ അരികിലെത്തിയ അനു തികച്ചും പുതിയൊരാളായിരുന്നു.. നൃത്തം പാടെ ഉപേക്ഷിച്ച ഉറച്ച മനസ്സുള്ള ഒരു അനു... അവൾ തന്നെ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങി... ദൂരെയെവിടെയെങ്കിലും പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ സിസ്റ്ററമ്മ തടഞ്ഞില്ല.. ഒരു മാറ്റം അവൾക്ക് നല്ലതാണെന്ന് അവർക്ക് തോന്നി.. അങ്ങനെ അവൾ പി ജി ക്ക് എറണാകുളം സെന്റ്. തെരേസ കോളേജിൽ അപേക്ഷിച്ചു... മെറിട്ടിൽ അവിടെ അഡ്മിഷൻ കിട്ടുകയും ചെയ്തു.. സിസ്റ്ററമ്മ തന്നെ മുൻകൈയെടുത്ത് അവൾക്ക് സെന്റ്. തോമസ് ഓർഫനേജിൽ താമസം ശെരിയാക്കി.. അവിടുത്തെ മദറിനോട് അവളുടെ കാര്യങ്ങളെല്ലാം പറഞ്ഞ് ബോധിപ്പിക്കുകയും ചെയ്തു..

എറണാകുളത്തെത്തിയ അനു വാശിയോടെ പഠിച്ചു.. എം.കോം മൂന്നാം റാങ്ക് ഹോൾഡർ ആയി. ക്യാമ്പസ്‌ പ്ലേസ്മെന്റിൽ KV ഫിനാൻസിൽ ജോലിയിൽ കയറുകയും ചെയ്തു...."

പറഞ്ഞു നിർത്തുമ്പോൾ അനു പൊട്ടികരഞ്ഞുകൊണ്ട് കാൽമുട്ടിൽ മുഖം പൂഴ്ത്തി വച്ചു... കീർത്തു കയ്യിലിരുന്ന മൊബൈലിൽ അമർത്തി പിടിച്ചിരുന്ന ഓഡിയോ മെസ്സേജ് ബട്ടൺ ഓഫ് ചെയ്ത് കിച്ചുവിന് മെസ്സേജ് സെൻറ് ചെയ്തു... പിന്നെ അനുവിനെ ഒറ്റയ്ക്ക് വിട്ട് പതിയെ എഴുന്നേറ്റ് മുന്നോട്ട് നടന്ന് തിരകളിലേക്ക് കണ്ണ് നട്ടു..

@@@@@@@@@@@@@@@@@@@

കിച്ചു തന്റെ കാബിനിൽ വന്നിരുന്നു.. മൊബൈൽ എടുത്തു നോക്കുമ്പോഴാണ് കീർത്തുവിന്റെ മെസ്സേജ് കാണുന്നത്.. പിടക്കുന്ന ഹൃദയത്തോടെ അവൻ ഹെഡ്സെറ്റ് കണക്ട് ചെയ്ത് ആ ഓഡിയോ കേൾക്കാൻ തുടങ്ങി...

ഓരോ വാക്കുകൾ കേൾക്കും തോറും കിച്ചുവിന്റെ മുഖഭാവം മാറിക്കൊണ്ടിരുന്നു.. അവൾ കടന്ന് പോയ ഓരോ വികാരവും അവൻ സ്വന്തമായനുഭവിച്ചറിഞ്ഞെന്ന പോൽ മനസ്സിൽ തൊട്ടറിഞ്ഞു..

അവളുടെ ഹൃദയം മുറിപ്പെട്ടപ്പോൾ അവന്റെ ഹൃദയം മുറിഞ്ഞ് രക്തം കിനിഞ്ഞു... അവളുടെ ആത്മാഭിമാനം വ്രണപ്പെട്ടപ്പോൾ അവനും ആ അപമാനഭാരം അനുഭവിച്ചറിഞ്ഞു....  അവളുടെ മാനസിക നില താളം തെറ്റിയപ്പോൾ അവൾക്കുണ്ടായ അതേ ഭ്രമങ്ങൾ അവനും അനുഭവിച്ചറിഞ്ഞു....
ഒടുവിൽ അവളെല്ലാത്തിനെയും തരണം ചെയ്ത് ജയിച്ചു കേറിയപ്പോൾ ഇത് വരെയില്ലാത്ത വിധം അവൻ അഭിമാനവും ആത്മസംതൃപ്തിയും എന്തെന്നറിഞ്ഞു.....

"എന്റെ പെണ്ണേ!!!!"
ഫോൺ ഓഫ്‌ ചെയ്ത് അവൻ തന്റെ വലതു കരം നെഞ്ചോട് ചേർത്ത് വച്ചു...
"ഒരുപാടനുഭവിച്ചു അല്ലേ? ഇനി ആ മിഴികൾ നിറയാൻ പാടില്ല... അതെന്റെ വാശിയാണെന്നു കൂട്ടിക്കോളൂ... നീ എത്ര ഓടിയൊളിച്ചാലും ഞാൻ പുറകെ തന്നെ കാണും... നീയുമത് ആഗ്രഹിക്കുന്നില്ലേ... ഇത് വരെ നീയനുഭവിച്ച ഓരോ വേദനയും പ്രണയം കൊണ്ട് മായ്ച്ചു കളയാൻ ഞാൻ വരികയാണ്... നിനക്കായി.... എന്റെ പ്രണയം നിനക്ക് അംഗീകരിച്ചേ മതിയാവൂ.. എന്റെ മാത്രമായേ മതിയാവൂ.... നിന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥനാണ് പെണ്ണേ... ആ സ്വാർത്ഥത നീയും ആസ്വദിക്കുന്ന ഒരു നാളിനായി ഞാനൊരുങ്ങുകയാണ്... നിന്റെ കണ്ണിൽ ഞാൻ കണ്ടിട്ടുള്ള പ്രണയത്തിന്റെ കനലുകൾ.... എനിക്കായി വിരിഞ്ഞ കനലുകൾ ഊതികത്തിച്ച് ആ അഗ്നിയിൽ എനിക്കെരിയണം.... എന്റെയൊപ്പം നിന്റെ എല്ലാ നോവുകളും എരിഞ്ഞു തീരട്ടെ.....

/////////////////////////////////////////////////////////

"ചേച്ചി...."
"ആ അനു.. Are you ok?"
"അതേ ചേച്ചി.. Am ok.നമുക്ക് പോകാം..."
"പോകാം. അതിന് മുൻപ് മോള് എനിക്കൊരു  വാക്ക് തരണം. "
അനു സംശയത്തോടെ കീർത്തുവിനെ നോക്കി...
"ഇനി മുതൽ എന്നോട് മോളൊരു അകൽച്ച കാണിക്കരുത്... കണ്ട അന്ന് മുതൽ മോളെ ഞാനെന്റെ അനിയത്തിക്കുട്ടിയായിട്ടേ കണ്ടിട്ടുള്ളു. മോള് എന്നെ സ്വന്തം ചേച്ചിയായി തന്നെ കരുതണം... മോൾക്ക്‌ നല്ലൊരു ഭാവിയുണ്ട്. കഴിഞ്ഞു പോയതിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെടാതെ വരാനിരിക്കുന്ന സന്തോഷങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കണം.... ജീവിതത്തിൽ മോൾക്കുണ്ടായതിലൊന്നും മോൾടെ തെറ്റില്ലല്ലോ... പിന്നെ അതിന്റെയൊക്കെ ശിക്ഷ നീ മാത്രം എന്തിനാണനുഭവിക്കുന്നത്? തെറ്റ് ചെയ്തവർക്കുള്ള ശിക്ഷ ഈശ്വരൻ കരുതിവച്ചിട്ടുണ്ടാകും...... അത് കൊണ്ട് ഇനിയൊരിക്കലും എന്നെയോ നിന്നെ സ്നേഹിക്കുന്നവരെയോ അകറ്റി നിർത്തില്ലെന്നു വാക്ക് തരൂ..."

കീർത്തു പറഞ്ഞതെല്ലാം ശരിയാണെന്ന് അനുവിന് തോന്നി... കീർത്തുവിനെയും വീട്ടുകാരെയും അകറ്റി നിർത്താൻ തനിക്കിനി ആവില്ല.. പക്ഷേ....
ആ കണ്ണുകളുടെ ഉടമ... അവന്റെ കണ്ണുകളിൽ തനിക്കായി കാണാറുള്ള അലിവ്, കരുതൽ... അത് പ്രണയമാണെങ്കിൽ.... അതിന് തനിക്കർഹതയുണ്ടോ???

"അനു.. എന്താ ആലോചിക്കുന്നത്?"
"ഒന്നുമില്ല ചേച്ചി... ഞാനിങ്ങനെ ഓരോന്ന്...ഇല്ല ചേച്ചി... ഇനി നിങ്ങളെ ആരെയും ഞാൻ വിഷമിപ്പിക്കില്ല... ഓരോ പൊട്ട ബുദ്ധി തോന്നീതാണ്. Am sorry."
കീർത്തു അവളെ കെട്ടിപ്പിടിച്ചു... സന്തോഷത്തോടെ... മനസ്സിൽ അപ്പോൾ അവൾ നാത്തൂനേ എന്ന് വിളിച്ചു അനുവിനെ...
കുറച്ചു സമയം അവിടെയിരുന്ന് കുഞ്ഞുങ്ങളുടെ വീഡിയോ ഒക്കെ കണ്ടു അവർ... പിന്നെ ജാനകിയെ വീഡിയോ കോൾ ചെയ്ത് സംസാരിച്ചു... അന്ന് തിരികെ മടങ്ങുമ്പോൾ രണ്ടുപേരുമത്യധികം സന്തോഷവതികളായിരുന്നു.....

///////////////////////////////////////////////////////

സിസ്റ്റർ മരിയയുടെ ഓഫീസിൽ ഇരിക്കുകയാണ് ഗണേഷ് വർമ്മ..
താനാരാണെന്നും വന്നതെന്തിനാണെന്നുമെല്ലാം അദ്ദേഹം പറഞ്ഞു കഴിഞ്ഞു... എല്ലാം കേട്ടതിനു ശേഷം സിസ്റ്ററമ്മ ആലോചനാമഗ്നയായി.
നോക്കൂ mr. ഗണേഷ്... ഇത് അനുവിന്റെ ഭാവിയുടെ കാര്യമാണ്... അവൾക്ക് നല്ലത് വരുന്നത് മാത്രമേ ഞാൻ ആലോചിക്കുക കൂടിയുള്ളൂ... പക്ഷേ അവൾക്ക് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും സങ്കടങ്ങളും ഉണ്ടായിട്ടുണ്ട്... അതെല്ലാം തുറന്നു പറഞ്ഞിട്ടുള്ള ബന്ധമേ എനിക്ക് താല്പര്യമുള്ളൂ... എല്ലാമറിഞ്ഞു കൊണ്ട് അവളെ  സ്വീകരിക്കുന്ന ഒരു പയ്യനും കുടുംബവുമേ അവൾക്ക് നിലനിൽക്കുള്ളൂ.... പക്ഷേ അതെല്ലാം തുറന്ന് പറയാൻ എനിക്കവളുടെ സമ്മതമാവശ്യമാണ്.... താങ്കളെ വിശ്വാസമില്ലാത്തതു കൊണ്ടല്ല.. ഇതവളുടെ ജീവിതമല്ലേ "

"സിസ്റ്റർ എനിക്ക് താങ്കൾ പറയുന്നത് മനസ്സിലാവും.. പക്ഷേ ഈ കാര്യത്തിൽ സിസ്റ്റർ അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങളുണ്ട്... ഇത് വരെ താങ്കൾക്കറിയാത്ത ഒന്ന്... അത് പറയാൻ കൂടിയാണ് ഞാനിപ്പോൾ വന്നത്... "

ഗണേഷ് പറഞ്ഞതെല്ലാം സിസ്റ്റർ ഒരു അമ്പരപ്പോടെ കേട്ടിരുന്നു.കുറച്ചു സമയത്തിന് ശേഷം അവർ ഒരു നെടുവീർപ്പോടെ കുരിശു വരച്ചു... പിന്നെ പറഞ്ഞു തുടങ്ങി... അനുവിന്റെ ഇതുവരെയുള്ള ജീവിതം...എല്ലാം ഒരു മരവിപ്പോടെ കെട്ടിരിക്കുമ്പോൾ ഗണേഷിന് അനുവിനോട് തോന്നിയ വാത്സല്യം ഏറുകയാണ് ചെയ്തത്.. ഒപ്പം എല്ലാ സങ്കടങ്ങളെയും തരണം ചെയ്ത് വിജയിച്ചു കേറിയ അവളെക്കുറിച്ചോർത്ത് അഭിമാനവും തോന്നി....

അവിടെ നിന്നിറങ്ങുമ്പോൾ സത്യങ്ങളെല്ലാം എല്ലാവരും അറിയാൻ സമയമായി എന്ന് ഗണേഷ് മനസ്സിലാക്കി തുടങ്ങിയിരുന്നു... സിസ്റ്ററമ്മയും മനസ്സ് കൊണ്ട് ഈ ബന്ധം ഉറപ്പിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു....

%%%%%%%%%%%%%%%%%%%%%%%


ഒരു വേദിയിൽ പ്രിയപ്പെട്ടവരെല്ലാം കൂടി നിൽക്കുന്നു... അവരുടെ ഇടയിൽ താനും അവനും... വിവാഹവേഷത്തിൽ ഇരുവരും ജ്വലിച്ചു നിന്നു... അവന്റെ പേര് കൊത്തിയ ആലിലത്താലി അവൻ തന്റെ നേർക്കു നീട്ടിപ്പിടിച്ചിരിക്കുന്നു... കണ്ണ് ചിമ്മി തുറക്കുന്ന നിമിഷത്തിൽ ആ താലി അവളുടെ കഴുത്തിൽ വീണു കഴിഞ്ഞു... അതോടൊപ്പം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിത്തടത്തിനെ പുൽകിയിരുന്നു...

അനു ഞെട്ടിപ്പിടഞ്ഞെണീറ്റു.... അവളുടെ കൈ അറിയാതെ തന്നെ അവളുടെ നെറ്റിയെ തേടിപ്പോയി.... ഒരുപാട് സ്വപ്‌നങ്ങൾ തന്നെ തേടി വന്നിരിക്കുന്നു... അവനോടൊപ്പമുള്ള നിമിഷങ്ങൾ... എന്നാലിത്... എന്താണിതിന്റെയെല്ലാം അർത്ഥം??? തന്റെ ഭാവി താൻ മുന്നിൽ കാണുകയാണോ??? എങ്കിൽ തനിക്കാ താലിക്കുള്ള അർഹതയുണ്ടോ???

മുഖം തുടച്ച് കുറച്ചു വെള്ളം കുടിച്ച് അവൾ വീണ്ടും കിടന്നു.. മണി നാലായിരിക്കുന്നു... അവൾ ഇത് വരെ കണ്ട സ്വപ്നങ്ങളെല്ലാം ഓർത്തെടുക്കാൻ നോക്കി... പലതും അവ്യക്തമായി മാത്രമേ ഓർമ്മയുള്ളൂ... എന്നാലും ഇന്ന് കണ്ട സ്വപ്നം.. യാഥാർഥ്യത്തിലെന്ന പോലെ... അവന്റെ ചുണ്ടുകളുടെ തണുപ്പ്... അതിപ്പോഴും തനിക്കനുഭവപ്പെടുന്നു... മെല്ലെയൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ തെളിഞ്ഞു വന്നു... പിന്നെ പെട്ടെന്നത് മാഞ്ഞും പോയി...

വേണ്ട.. പാടില്ല... അർഹതയില്ലാത്തത് ആഗ്രഹിച്ചു കൂടാ... കീർത്തുചേച്ചി പറഞ്ഞതനുസരിച്ച് അദ്ദേഹം വളരെ നല്ലവനാണ്... മനസ്സിൽ ഒരുപാട് നന്മയുള്ളവൻ... അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ടോ?? പ്രണയിക്കുന്നുണ്ടോ??? ഒരിക്കൽ താളം തെറ്റിയതാണ് തന്റെ മനസ്സ്... ആ മനസ്സിലൊരിടം അദ്ദേഹം നേടിയെടുത്തിട്ടുണ്ടോ??? ഉണ്ടെങ്കിൽ അത് മറന്നേ പറ്റൂ. ഞാൻ അദ്ദേഹത്തിന് അനുയോജ്യയല്ല.... പലവിധ ചിന്തകളാൽ അനുവിന്റെ മനസ്സ് കലങ്ങിമറിഞ്ഞു... കുറച്ചകലെ താൻ കണ്ട മധുരസ്വപ്നത്തിന്റെ ലഹരിയിൽ മതിമറന്നിരിക്കുകയാണ് കിച്ചു...അവൾ തന്റേതാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണവൻ....

++++++++++++++++++++++++++++++

രാവിലെ പതിവ് പോലെ ജോലിക്കിടയിലാണ് അനു... അപ്പോഴാണ് വിവേക് അവളെ വിളിച്ചത്... അവൾ വിവേകിന്റെ കാബിനിലേക്ക് ചെല്ലുമ്പോൾ അവിടെ കിച്ചുവുണ്ട്... അവൾ ആദ്യം ഒന്ന് പകച്ചു നിന്നു. പിന്നെ സാധാരണ പോലെ വിവേകിനോട് കാര്യമന്വേഷിച്ചു... അവൾ മറുപടി പറഞ്ഞു കഴിഞ്ഞതും ഒരു ഫോൺ ചെയ്തിട്ട് വരാമെന്ന് പറഞ്ഞ് വിച്ചു പുറത്തേക്കിറങ്ങി പോയി... അനു ആകെ പെട്ടു... കിച്ചുവിന്റെ കണ്ണുകൾ തന്റെ മേലെയാവുമെന്ന് അവൾക്കറിയാം.വിച്ചു പോകാൻ പറയാതെ പോകാനാവില്ലല്ലോ.... ഇവിടെ ഇങ്ങനെ അവന്റെയൊപ്പം... അതിനുമാവുന്നില്ല....രണ്ടും കൽപ്പിച്ച് അവൾ പുറത്തേക്കിറങ്ങാൻ തിരിഞ്ഞു...

"ശിവാ!!!"
അവൾ അവന്റെ പ്രണയം കിനിയുന്ന വിളിയിൽ പിടിച്ച് കെട്ടിയ പോലെ നിന്നു പോയി... ഒരടി മുന്നോട്ടു വയ്ക്കാനാവാത്ത അവസ്ഥ... അവൻ തന്റെയടുത്തേക്ക് നടന്നടുക്കുന്നതറിഞ്ഞിട്ടും അവൾക്ക് അനങ്ങാനായില്ല... കൈകൾ വിറ കൊള്ളുന്നു....
"ശിവാ....."
വീണ്ടുമാ സ്വരം തൊട്ടരികിൽ... ചെവിക്കടുത്ത് അവന്റെ ശ്വാസം.. അവൾ കണ്ണുകൾ ഇറുകെയടച്ചു....
അവൻ കൂടുതലടുത്തേക്ക് ചേർന്ന് നിന്നതും അവൾ സ്വപ്നത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നു.. തിരിഞ്ഞ് ഒരടി പിറകിലേക്ക് മാറി...

"Sir my name is Shivanshika.. You can call that.. Or else you can call me Anu like others..."

അവളുടെ തികച്ചും ഫോർമലായ സംസാരം അവനിൽ അദ്‌ഭുതമുണർത്തിയില്ല... ഇതിലും അപ്പുറം പ്രതീക്ഷിച്ചാണ് അവൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്...

അവനൊരു കള്ള ചിരിയോടെ തലയാട്ടി...
പൊടുന്നനെ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് തന്നോട് ചേർത്ത് നിർത്തി... അവളുടെ രണ്ട് കയ്യും പുറകിലേക്കാക്കി ലോക്കാക്കി... അവളുടെ കണ്ണ് മിഴിഞ്ഞു പോയിരുന്നു... അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോട്ടമെയ്തു..
You are very special for me... I will call you Shiva ... And.... Only i will call you by that name... Because.... You belong to me... My soul belong to you... You are my soulmate... We are soulmates....

No... No... അല്ല... അങ്ങനെയൊന്നും.... അങ്ങനെയൊന്നുമില്ല... ഞാൻ ആരുടേതുമല്ല... ആരുടേതുമാവില്ല..... ആരുടേതുമാവാൻ പാടില്ല... അതും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ പിടി വിടുവിച്ച് തിരിഞ്ഞോടി....

അപ്പോഴേക്കും വിച്ചു അകത്തേക്ക് വന്നിരുന്നു... കരഞ്ഞുകൊണ്ടോടുന്ന അനുവിനെക്കണ്ട് അകത്തേക്ക് കയറിയ വിച്ചു കാണുന്നത് ചിരിച്ചു കൊണ്ടിരിക്കുന്ന കിച്ചുവിനെയാണ്....

"ടാ "
"എന്താടാ?"(കിച്ചു പുച്ഛിച്ചു വിട്ടു )
"അവളെന്തിനാടാ കരഞ്ഞോണ്ടോടിയെ?അവളോട്‌ സംസാരിക്കാനാണെന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ സമ്മതിച്ചേ.. എന്നിട്ട് നീയെന്താ എന്റെ പെങ്ങളോട് ചെയ്തേ?"
"ഞാനേ.. നിന്റെ സോ കോൾഡ് പെങ്ങളെ കേറി ഉമ്മിച്ചു.. എന്തിയെ? മം മം?"
"ടാ വൃത്തികെട്ടവനെ നിന്നെ ഞാൻ വിശ്വസിച്ചു പോയല്ലോടാ.. ഇനി അവള്ടെ മുഖത്ത് ഞാനെങ്ങനെ നോക്കും?"
"ഹാ നീയിങ്ങനെ ചൂടാവല്ലേ.. ഞാനൊന്നും ചെയ്തിട്ടില്ല. വെറുതെ പറഞ്ഞതല്ലേ... ഒന്ന് രണ്ട് ഡയലോഗടിച്ചപ്പോഴേ അവള് ശക്തമായിട്ട് എതിർത്തു.. പിന്നെയല്ലേ ഉമ്മ... അവള് പുലിയാടാ!!"
"ഹ ഹ ഹ... അത് കലക്കി... എന്തൊക്കെയായിരുന്നു? ഒക്കെ പൊളിച്ചടുക്കി കയ്യിൽ തന്നൂലെ.. മിടുക്കി..."
"ഞാനങ്ങനെയൊന്നും പിന്മാറില്ല മോനെ... പിക്ചർ അഭി ബാക്കി ഹേ മേരെ ദോസ്ത്.."
"നിന്റെ കാര്യം പോക്കാ... എന്തെങ്കിലും ചെയ്യ്..... "

അനു ഓടിക്കയറിയത് ബാത്‌റൂമിലേക്കാണ്... ശക്തിയായി മുഖത്തേക്ക് വെള്ളമൊഴിക്കുമ്പോഴും അവൾ കരയുന്നുണ്ടായിരുന്നു...
മുഖമുയർത്തി കണ്ണാടിയിൽ നോക്കി നിന്നു അവൾ... കുറച്ചു നിമിഷങ്ങൾ...
അദ്ദേഹമെന്താണ് പറഞ്ഞത്?? അത്... അതിനർത്ഥം..... ഇല്ല... വേണ്ട... അതൊന്നും ശരിയല്ല...കാതിൽ അവന്റെ ശിവാ എന്നുള്ള വിളി മുഴങ്ങുന്നു.... ആവുന്നില്ല.. മനസ്സ് പലപ്പോഴും അവനിലേക്ക് ചായുന്നു...വേണ്ട.....ഒന്നും വേണ്ട....

അനു ടിഷ്യൂ പേപ്പർ എടുത്ത് മുഖം തുടച്ച് പുറത്തേക്കിറങ്ങി... നേരെ കീർത്തുവിനടുത്തേക്ക് പോയി...
"ചേച്ചി എനിക്ക് ഹാഫ് ഡേ ലീവ് വേണം."
"എന്ത് പറ്റി മോളെ.. മുഖമെല്ലാം വല്ലാതെ.. നീ കരഞ്ഞോ..."
"ഇല്ല ചേച്ചി.. ഭയങ്കര തലവേദന.. അതാ.. ഞാൻ പൊയ്ക്കോട്ടേ?"
"ശരി.. ഞാൻ കൊണ്ട് വിടണോ ടാ?"
"വേണ്ട.. ഞാനൊരു ഓട്ടോ വിളിച്ചു പൊയ്ക്കോളാം "
"ഓക്കേ മോളെ. സൂക്ഷിച്ചു പോണേ."

അനു ബാഗും എടുത്ത് പോയതിന് ശേഷം കീർത്തു വിച്ചുവിന്റെ കാബിനിലേക്ക് നടന്നു... അവളവിടെ എത്തുമ്പോൾ വിച്ചുവും കിച്ചുവും സംസാരത്തിലാണ്...
"ടാ.. നീയാണോടാ എന്റെ കൊച്ചിനെ കരയിച്ചേ?"
കിച്ചുവിനോടാണ് ചോദ്യം...
അവൻ തല ചൊറിഞ്ഞ് ഒന്ന് ചിരിച്ചു.. 
"ടാ.. ഒരുപാട് വേദനിച്ചവളാണത്... ഇനിയും അതിനെ ഇങ്ങനെ കരയിക്കല്ലേ ടാ "
"ഇല്ല ഇച്ചേച്ചി..... ഈ കണ്ണീർ താൽക്കാലികമാണ്. അവളുടെ ഉള്ളിൽ ഞാനുണ്ട്.. അത് അവൾ തിരിച്ചറിയുന്ന നിമിഷം അവളുടെ കണ്ണീർ എന്നെന്നേക്കുമായി തോർന്നിരിക്കും...
ചേച്ചി വിഷമിക്കണ്ട... അത് ഉടനെ സംഭവിച്ചിരിക്കും..."
"മ്മ്മ് "
ഒന്നമർത്തി മൂളി കീർത്തു പുറത്തേക്ക് പോയി.....

%%%%%%%%%%%%%%%%%%%%%%%%%

അനു ഓർഫനേജിലെത്തുമ്പോൾ മദർ സിസ്റ്ററമ്മയോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.. ഗണേഷ് പറഞ്ഞിട്ട് പോയതെല്ലാം സിസ്റ്ററമ്മ മദറിനോട് പറഞ്ഞു..... ഒരു അമ്പരപ്പോടെയാണ് മദർ എല്ലാം കേട്ടിരുന്നത്... അപ്പോഴാണ് അനു വരുന്നത്.. പതിവില്ലാതെ ഉച്ചക്ക് എത്തിയ അനുവിനെക്കണ്ട് മദർ ഒന്ന് പകച്ചു... അനുവിന്റെ മുഖം കൂടി കണ്ടതോടെ ആ പകപ്പ് പേടിയിലേക്ക് വഴി മാറി... എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് മദറിന് ഉറപ്പായിരുന്നു...

അനു മദറിനെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ച് മുറിയിലേക്ക് പോയി.... കുറച്ചു സമയത്തിന് ശേഷം മദർ മുറിയിലെത്തുമ്പോൾ അനു കിടക്കുകയാണ്.. മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്.....
അവളതൊന്നും അറിയുന്നില്ല... മറ്റേതോ ലോകത്തിലെന്ന പോലെയാണ് കിടപ്പ്....
മദർ അടുത്ത് ചെന്നിരുന്നത് അവൾ അറിഞ്ഞിരുന്നില്ല... കയ്യിൽ ഒരു സ്പർശനമറിഞ്ഞാണ് അവൾ ഞെട്ടിയുണർന്നത്....

"എന്താ കുഞ്ഞേ പ്രശ്നം... മോളെന്തിനാ കരയണേ?"
അനു മെല്ലെയെണീറ്റ് മദറിന്റെ തോളിൽ തല വച്ചിരുന്നു.... അവളാകെ തളർന്നിരുന്നു....
"എന്താ മദർ എനിക്ക് മാത്രം സന്തോഷിക്കാനുള്ള യോഗമില്ലാത്തത്?
ഇത്രക്കും അനുഭവിക്കാൻ ഞാനെന്തു പാപമാണ് ചെയ്തത്?"

"മോളെ... നമ്മൾ നമ്മളെ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്.... നമ്മുടെ ചുറ്റും നോക്കൂ... മോളെക്കാൾ സങ്കടമനുഭവിക്കുന്ന, ശാരീരികബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന,പലതരം ദുരിതങ്ങൾ അനുഭവിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്... എന്തിന്, നമ്മുടെ ഈ ഓർഫനേജിലുണ്ട്....അവയ്ക്കു മുന്നിൽ നമ്മുടെ പ്രശ്നങ്ങൾ ചെറുതായി തോന്നും നമുക്ക്... മോൾക്ക് സങ്കടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം തരണം ചെയ്യാനുള്ള മനോബലവും ബുദ്ധിയും ദൈവം തന്നിട്ടുമുണ്ട്..... മോൾക്ക്‌  എന്തൊക്കെ പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ, അതിനെല്ലാം പരിഹാരവും ദൈവം കാട്ടിത്തന്നിട്ടുണ്ട്... ഇതുവരെ ആ വഴികളെല്ലാം കുഞ്ഞ് ബുദ്ധിപൂർവം ഉപയോഗിച്ചു.... ഇനിയങ്ങോട്ടും പ്രശ്നങ്ങൾ നേരിടേണ്ടത് അങ്ങനെ തന്നെയാണ്... മോൾടെ സങ്കടമെന്താണെന്ന് എനിക്കറിയില്ല... പക്ഷേ മദർ ഒന്ന് പറയാം... Count on your blessings...ജീവിതം ഒന്നേ ഉള്ളൂ... സന്തോഷം കണ്ടെത്തൂ. God bless you my child.."
അതും പറഞ്ഞ് അവളുടെ നെറുകിൽ തലോടി മദർ മുറിയിൽ നിന്നും പോയി..

അനു ചിന്തയിലാണ്ടു... മദർ പറഞ്ഞതെല്ലാം ശരിയാണ്... സങ്കടങ്ങൾക്കപ്പുറം സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നത്... തനിക്ക് ലഭിച്ച വിദ്യാഭ്യാസവും ഉദ്യോഗവുമാണ് തന്റെ ഏറ്റവും വലിയ ശക്തി... അതിലൂടെ തനിക്ക് ലഭിച്ച ഭാഗ്യമാണ് കീർത്തു ചേച്ചിയുടെയും വീട്ടുകാരുടെയും സ്നേഹം... ചേച്ചി കഴിഞ്ഞ ദിവസം പറഞ്ഞതും ഇന്ന് മദർ പറഞ്ഞതും ഒന്ന് തന്നെയല്ലേ... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും താനും ആഗ്രഹിക്കുന്നില്ലേ... പിന്നെ എന്തിനാണ് താൻ ഒഴിഞ്ഞുമാറുന്നത്? അവൾ സ്വയം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.. അവളുടെ മനസ്സ് തന്നെ ഉത്തരവും കൊടുത്തു....

ഭൂതകാലം... അതേ തന്റെ ഭൂതകാലമാണ് തന്നെ എല്ലാത്തിൽ നിന്നും പിറകോട്ടു വലിക്കുന്നത്....
മനസ്സിനേറ്റ മുറിവ് ഉണങ്ങാത്തത് പോലെ...പക്ഷേ ആ കണ്ണുകൾ... അത് തന്നെയൊരു മായികലോകത്തേക്ക് കൊണ്ടുപോകുന്നു.... താൻ സ്വയം മറക്കുന്നു.... ഇതാണോ പ്രണയം... താനവനെ പ്രണയിക്കുന്നുവോ....

അദ്ദേഹമിന്നു പറഞ്ഞത് ശരിയാണോ... ആണ്... തന്റെ സ്വപ്‌നങ്ങൾ കയ്യടക്കിയവൻ.... നേരിൽ കാണുന്നതിനും മുൻപ് തന്റെ ഉറക്കം കെടുത്തിയ കണ്ണുകൾ.. അദ്ദേഹം അടുത്തേക്ക് വരുമ്പോൾ തനിക്കെന്താണ് സംഭവിക്കുന്നത്... അവന്റെ ശബ്ദം.... ശ്വാസം.... അത് തന്നിലുണ്ടാക്കുന്ന മാറ്റം.... അത് പ്രണയമല്ലേ... താനത് ആഗ്രഹിക്കുന്നില്ലേ.... ഉണ്ട്..... പ്രണയിക്കപ്പെടാൻ.... അവന്റെ പ്രണയിനിയാകാൻ തന്റെ ഉള്ളം കൊതിക്കുന്നുണ്ട്.... പക്ഷേ.....

അദ്ദേഹത്തിനെന്താണ് തന്നെക്കുറിച്ചറിയുക...ഒന്നുമറിയില്ല...അ റിയണം അദ്ദേഹം എല്ലാമറിയണം...എല്ലാമറിഞ്ഞു കഴിയുമ്പോൾ എന്നോടുള്ള ഇഷ്ടം മാറി വെറുപ്പാകില്ലേ... ഭാഗ്യം കെട്ട എന്റെ ജന്മത്തെ വെറുക്കില്ലേ........എന്നിൽ നിന്നും അകലില്ലേ... ആ വെറുപ്പ്... അകൽച്ച.. അത് തനിക്ക് താങ്ങാനാകുമോ.... അത്രക്ക് ആഴത്തിൽ അദ്ദേഹം തന്നിലുണ്ടോ???

ഇനി ചേച്ചിയൊക്കെ പറഞ്ഞ് കാണുമോ?? അതാണോ എന്നോടിന്നങ്ങനെയൊക്കെ.... അങ്ങനെയെങ്കിൽ അത് സഹതാപം കൊണ്ടായിരുന്നോ? അല്ലല്ലോ... ആ കണ്ണുകളിൽ താൻ കണ്ടത് സഹതാപമല്ലായിരുന്നു... പ്രണയമായിരുന്നു....

പല വിധ ചോദ്യങ്ങളും ഉത്തരങ്ങളുമായി മനസ്സ് കലുഷിതമായപ്പോൾ കുറച്ചു നേരം ചാപ്പലിൽ പോയി ഇരുന്നു അനു...
ചികിത്സാസമയത്തു പഠിച്ച ചില ധ്യാനങ്ങൾ ചെയ്തു.... മനസ്സൊന്നു ശാന്തമായപ്പോൾ അവൾ തിരികെ മുറിയിലേക്ക് നടന്നു.... ചില ഉറച്ച തീരുമാനങ്ങളോടെ.....

@@@@@@@@@@@@@@@@@

ഓഫീസിൽ നിന്നും നേരത്തെ വീട്ടിലെത്തിയതാണ് ഗണേഷ്... രണ്ട് ദിവസമായിട്ട് മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.....കോഴിക്കോട് പോയി വന്നത് മുതൽ.... എല്ലാം ഉള്ളിലൊതുക്കി കഴിയാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി... ആരോടും പറയാവുന്ന ഒന്നല്ലല്ലോ അവ.... പ്രത്യേകിച്ച് വിച്ചു.... അവൻ അറിയുമ്പോൾ എന്താകും?
അറിയിക്കാതെ ഒരിക്കലും കിച്ചുവിന്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ തനിക്കാവില്ല.... കളവിന്റെ പുറത്ത് പടുത്തുയർത്തുന്നതൊന്നും നിലനിൽക്കില്ല.... എല്ലാം എല്ലാവരും അറിയണം... അനുവും.... മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനേക്കാൾ തങ്ങൾ തന്നെ പറയുന്നതാണ് ഉചിതം.....ആ കുട്ടി അത് എങ്ങനെ സ്വീകരിക്കുമെന്നറിയില്ല....

തോളിൽ ഒരു കരസ്പർശം അറിഞ്ഞാണ് അദ്ദേഹം ചിന്തയിൽ നിന്നുണർന്നത്...
"എന്തെ ഏട്ടാ ഒരു ആലോചന?രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു... മുഖമൊക്കെ വാടി...എന്താ വയ്യേ? "
"താൻ വരൂ. നമുക്ക് കുറച്ചു നേരം പുറത്തേക്കിരിക്കാം...."
അവർ പുറത്ത് ലോണിലുള്ള കസേരകളിൽ പോയിരുന്നു...
"എന്റെ മനസ്സിലൊരു കനല് നീറാൻ തുടങ്ങിയിട്ട് കുറേ ആയെടോ...നമ്മുടെ വിച്ചുവിന് വേണ്ടിയാണ് ഞാനിത്രയും കാലം അത് സഹിച്ചു നടന്നത്... എന്നാലിപ്പോൾ കിച്ചുവിന്റെ കാര്യം വന്നപ്പോൾ ഞാൻ മാറ്റി ചിന്തിക്കേണ്ടി വരുന്നു...."
"എന്താ ഏട്ടാ... എന്താണെങ്കിലും എന്നോട് പറയൂ... "

ഗണേഷ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു... ഒപ്പം അനുവിന്റെ ജീവിതവും... എല്ലാം ഒരു അമ്പരപ്പോടെ കേട്ടിരുന്ന ജാനകിക്ക് അനുവിന്റെ ജീവിതം അറിഞ്ഞു കഴിഞ്ഞപ്പോൾ അവളോടുണ്ടായിരുന്ന വാത്സല്യവും സ്നേഹവും കൂടുകയാണുണ്ടായത്..
"ഏട്ടാ...ഈ കാര്യങ്ങൾ എങ്ങനെയാണ് വിച്ചുവിനെ അറിയിക്കുക... അവനെങ്ങനെ പ്രതികരിക്കുമെന്ന് എനിക്കൊരു രൂപവുമില്ല... നമുക്ക് ഇതെല്ലാം മൂടിവച്ചു കൊണ്ട് മുന്നോട്ട് പൊയ്ക്കൂടേ... ഇത്രയും കാലം ചെയ്ത പോലെ...?"

"പാടില്ല ടോ... അത് നമ്മൾ അനുവിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും.... എല്ലാരുമുണ്ടായിരുന്നിട്ടും ഇത്രയും കാലം ആ കുട്ടി അനാഥയായി കഴിഞ്ഞു.... പ്രായത്തിന്റെ ചപലതയിൽ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ അവളുടെ അമ്മ ഒരുപാടാനുഭവിച്ചു... അനു ഒരുപാട് നാണം കെട്ടു... അപമാനഭാരം ചുമന്നു... അനു നമുക്ക് മുൻപിൽ എത്തിയില്ലായിരുന്നെങ്കിൽ ഞാൻ അവളെക്കുറിച്ച് അന്വേഷിക്കുമോയെന്നു സംശയമാണ്... വിച്ചു തന്നെയാകും അതിന് കാരണം... പക്ഷേ ഇപ്പോൾ... അവൾ നമ്മുടെ അടുത്ത് എത്തിയിട്ടുണ്ടെങ്കിൽ അവളെല്ലാം അറിയണമെന്നാകും ഈശ്വരനിശ്ചയം.. അതിന് നമ്മൾ നിമിത്തമാകുന്നുവെന്നു മാത്രം.... വിച്ചുവിനെ കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്താൻ പറ്റിയത് കീർത്തുവാണ്... പിന്നെ എന്ത് വേണമെന്ന് അവൻ തീരുമാനിക്കട്ടെ..."

അപ്പോഴേക്കും കീർത്തുവും വിച്ചുവും കിച്ചുവും ഗേറ്റ് കടന്ന് വന്നു... ഓഫീസിൽ നിന്നും വരുന്ന വരവാണ്.... ഗണേഷ് കീർത്തുവിനെ ഒന്ന് നോക്കി... ശേഷം ജാനകിയെയും... അതിനർത്ഥം മനസ്സിലായ പോലെ അവരൊന്ന് തലയാട്ടി... പിന്നെ അകത്തേക്ക് നടന്നു... ഗണേഷ് ഒരു നെടുവീർപ്പോടെ കസേരയിലേക്ക് ചാരിയിരുന്നു....

@@@@@@@@@@@@@@@@@@@@

രാത്രി അത്താഴം കഴിഞ്ഞ് എല്ലാവരും മുറികളിലേക്ക് പിരിഞ്ഞു... കീർത്തു ജാനകിയെ സഹായിച്ച് അടുക്കളയിലുണ്ട്... എല്ലാമൊതുക്കി മുറിയിലേക്ക് പോകാൻ തിരിയുമ്പോഴാണ് ജാനകി അവളെ വിളിക്കുന്നത്...
"മോളെ "
"എന്താ അമ്മേ "
"കുട്ടികളെ ഉറക്കിയിട്ട് മോളൊന്നു മുറിയിലേക്ക് വരൂ ട്ടോ... അമ്മക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..."
"വരാം അമ്മേ... എനിക്കുമുണ്ട് ചിലത് പറയാൻ..."

കുട്ടികളെ ഉറക്കി കീർത്തു അമ്മയുടെയും അച്ഛന്റെയും മുറിയിലേക്ക് ചെന്നു ... ഗണേഷ് ഈ സമയത്ത് ഓഫീസ് മുറിയിലാവും...
"അമ്മേ "
"ആ മോളെ വരൂ. ഇവിടെയിരിക്കൂ..മോൾക്കെന്താ പറയാനുണ്ടെന്ന് പറഞ്ഞത്?"
"അത് കിച്ചുവിന്റെ കാര്യമാണ്."
അമ്മക്കടുത്ത് ബെഡ്‌ഡിലിരുന്നു കൊണ്ട് കീർത്തു പറഞ്ഞു...
ജാനകി സംശയത്തോടെ മകളെ നോക്കി..
"അവനൊരു പെൺകുട്ടിയെ ഇഷ്ടമാണ്... ഇഷ്ടമെന്നല്ല പ്രാണനാണെന്നു പറയണം... അത്രയും അവനുള്ളിൽ അവൾ വേരൂന്നിക്കഴിഞ്ഞു..."
"അനുവല്ലേ അത്?"
"അതേ.അമ്മക്കെങ്ങനെ മനസ്സിലായി?"
കീർത്തു അദ്‌ഭുതപ്പെട്ടു...
"എനിക്ക് ആ കുട്ടിയെ ആദ്യമായി കണ്ടപ്പോഴേ വല്ലാതെയങ് ഇഷ്ടമായിരുന്നു... അവളെ ഈ വീട്ടിലേക്ക് കൂട്ടണമെന്നൊരാഗ്രഹം തോന്നിയപ്പോൾ കിച്ചുവിനെയാണ് ഓർമ്മ വന്നത്... ഏട്ടനോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹമാണ് പറഞ്ഞത് അവന് അനുവിനെ ഇഷ്ടമാണെന്നു തോന്നുന്നുവെന്ന്....അനുവിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഏട്ടൻ കോഴിക്കോട് പോയിരുന്നു... അവൾ അവിടെ താമസിച്ചിരുന്ന ഓർഫനേജിൽ... കല്യാണ ആലോചനയുമായിട്ടാണ് പോയത്..."

"Oh.. So fast... മം 🙂. പക്ഷേ അമ്മേ അതിലൊരു പ്രശ്നമുണ്ട്. അനു ഈ ബന്ധത്തിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല... അവൾക്കും അവനെ ഇഷ്ടമാണെന്നാണ് കിച്ചു പറയുന്നത്... പക്ഷേ അവൾ ഒരു തരത്തിൽ പിടി കൊടുക്കുന്നില്ല... ഒരു അപകർഷതാബോധം ഉള്ളത് പോലെ... അതിന് കാരണം അവളുടെ പാസ്ററ് ആണ്... അത് എന്നോട് പറഞ്ഞു അവൾ.. ഞാൻ പറഞ്ഞിട്ട് കിച്ചുവും അറിഞ്ഞിരിക്കുന്നു... ഇപ്പൊ അവൻ അവളെ പ്രേമിപ്പിച്ചേ അടങ്ങു എന്നും പറഞ്ഞ് രണ്ടും കല്പിച്ചാണ്... അവളാണെങ്കിൽ അടുക്കുന്നുമില്ല... അവളുടെ പാസ്ററ് എന്താണെന്ന് അച്ഛനും അമ്മയും അറിയണം...."

"അറിയാം മോളെ... ഓർഫനേജിലെ സിസ്റ്റർ എല്ലാം ഏട്ടനോട് പറഞ്ഞിരിക്കുന്നു... അദ്ദേഹം അതെല്ലാം പറഞ്ഞു എന്നോട്... സിസ്റ്ററിന് എതിർപ്പൊന്നുമില്ല... പക്ഷേ അനുവിന്റെ സമ്മതം ആണ് പ്രധാനം... അവളെ സംബന്ധിക്കുന്ന മറ്റൊരു സത്യം കൂടിയുണ്ട് മോളെ.. അത് നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു.... അത് പറയാനാണ് മോളെ ഞാൻ വിളിച്ചത്... ആ സത്യം ഏറ്റവുമധികം ബാധിക്കുന്നത് വിച്ചുവിനെയും അനുവിനെയുമാണ്... അത് കൊണ്ട് ഇവർ രണ്ട് പേരോടും സത്യങ്ങൾ പറയുന്നത് ഒരു മയത്തിലാവണം.... അത് മോൾക്കേ കഴിയൂ... "
"എന്താണമ്മേ പറയൂ..."
"മം "
ഒരു ദീർഘശ്വാസമെടുത്ത് ജാനകി പറയാൻ തുടങ്ങി.....

%%%%%%%%%%%%%%%%%%%%%%%%

ഗണേഷേട്ടന്റെ ഉറ്റ ചങ്ങാതിയായിരുന്നു ദേവ് വർമ്മ എന്ന ദേവൻ... ഒരുമിച്ച് കളിച്ചു വളർന്നവർ... ഒരേ കുടുംബത്തിലെ അകന്ന ബന്ധത്തിലുള്ളവർ... അടുത്തടുത്ത വീടുകളിൽ താമസം... അവർക്ക് രണ്ട് പേർക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒരുപോലെയായിരുന്നു... ശരിക്കും സഹോദരങ്ങളെപ്പോലെ... ഏട്ടന്റെ കുഞ്ഞിപ്പെങ്ങൾ ഗീതയും ഉണ്ടായിരുന്നു അവരോടൊപ്പം എല്ലാത്തിനും... കുട്ടിക്കാലം മുതൽക്കേ അവൾക്ക് ദേവൻ മതിയായിരുന്നു എല്ലാത്തിനും... ആ അടുപ്പം കണ്ട കാർന്നോന്മാർ ഗീത ദേവാനുള്ളതാണെന്ന് പറഞ്ഞുവച്ചു... ഇതൊന്നും ദേവനോ ഏട്ടനോ അറിഞ്ഞിരുന്നില്ല.. എല്ലാവരുടെയും ഓമനയായി വളർന്ന ഗീത തന്നിഷ്ടക്കാരിയും തന്റേടിയുമായി...
യൗവ്വനത്തിൽ അവളുടെ മനസ്സിൽ ദേവനോടുള്ള ആഗ്രഹം മൊട്ടിട്ടു...
ഏട്ടനും ദേവനും തിരഞ്ഞെടുത്തത് ബിസിനസിന്റെ പാതയായിരുന്നു.... എന്നാൽ കുടുംബബിസിനസ് കൈകാര്യം ചെയ്യുന്നതിനോടൊപ്പം ഇരുവർക്കും സ്വന്തം ബിസിനസ്‌ എന്ന ആഗ്രഹം മനസ്സിലുദിച്ചു...

അങ്ങനെയിരിക്കുമ്പോഴാണ് ഏട്ടന് വേണ്ടി എന്നെ അദ്ദേഹത്തിന്റെ അച്ഛൻ കണ്ടെത്തുന്നത്... ഞങ്ങളുടെ വിവാഹം നടത്തുന്നതിനോടൊപ്പം ദേവന്റെയും ഗീതയുടെയും വിവാഹ നിശ്ചയം നടത്താൻ മുതിർന്നവർ തീരുമാനിച്ചു....
ഗീതക്ക് അപ്പോൾ 18 വയസ്സ് തികഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളു.ദേവൻ ആകെ സങ്കടത്തിലായി. ഗീതയാണെങ്കിൽ ഒരുപാട് സന്തോഷത്തിലും... ദേവന്റെ സങ്കല്പത്തിലുള്ള പെൺകുട്ടിയായിരുന്നില്ല ഗീത.. ഒരു പൂച്ചക്കുട്ടിപ്പെണ്ണായായിരുന്നു ദേവന്റെ മനസ്സിൽ..... പക്ഷേ ദേവന് അച്ഛനെ ധിക്കരിക്കാൻ ധൈര്യമുണ്ടായില്ല.. എങ്കിലും വിവാഹം, ഗീതക്ക് 22 വയസ്സെങ്കിലും ആയിട്ട് മതിയെന്നും അപ്പോഴേക്കും തനിക്ക് സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങണമെന്നും ദേവൻ വാശി പിടിച്ചു... ദേവന് വിവാഹമെന്ന തീരുമാനം സ്വീകരിക്കാൻ കുറച്ചു സമയം ആവശ്യമായിരുന്നു...അത് മുതിർന്നവർ സമ്മതിച്ചു...

ഞങ്ങളുടെ വിവാഹവും ദേവന്റെയും ഗീതയുടെയും വിവാഹ നിശ്ചയവും ഒരു ദിവസം തന്നെ നടന്നു... ഒരു വർഷത്തിന് ശേഷം ഏട്ടനും ദേവനും അവരവരുടെ സ്വന്തം ബിസിനസ്‌ തുടങ്ങി... ആ സമയത്ത് വിഷ്ണു ജനിച്ചിരുന്നു....നാല് വർഷങ്ങൾ കൊണ്ട് ഏട്ടന്റെയും ദേവന്റെയും ബിസിനസ്‌ ഉയരങ്ങളിലെത്തി.. മികച്ച രണ്ട് ബിസിനസ്‌ ഗ്രൂപ്പുകളായി അവ പേരെടുത്തു.. ഏട്ടന്റെ ജാനകി ഗ്രൂപ്പും ദേവന്റെ DV ഗ്രൂപ്പും...

ദേവൻ അച്ഛന്  കൊടുത്ത വാക്ക് പാലിക്കാനായി ഗീതയെ വിവാഹം ചെയ്തു... അവരുടെ വിവാഹം നടക്കുമ്പോൾ ഞാൻ നിന്നെ പ്രസവിച്ചിരിക്കുകയായിരുന്നു....
കുറച്ചു മാസങ്ങൾക്ക് ശേഷം അവരുടെ ജീവിതത്തിൽ എന്തൊക്കെയോ താളപ്പിഴകൾ ഉള്ളതായി ഞങ്ങൾക്ക് തോന്നിയിരുന്നു... പക്ഷേ ഞങ്ങൾ അതത്ര ഗൗരവത്തിലെടുത്തില്ല... പിന്നെയും പല പ്രശ്നങ്ങളും ഉണ്ടെന്ന് മനസ്സിലായപ്പോൾ ഏട്ടൻ ഗീതയെയും ദേവനെയും വിളിച്ചു കുറേ കാര്യങ്ങൾ സംസാരിച്ചിരുന്നു... അതിനു ശേഷം പ്രശ്നങ്ങളൊക്കെ ഒതുങ്ങിയത് പോലെ ഞങ്ങൾക്ക് തോന്നി...
പിന്നെയും രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഗീത വിച്ചുവിനെ പ്രസവിക്കുന്നത്... അതിനടുത്ത മാസം ഞാൻ കിച്ചുവിനെയും പ്രസവിച്ചു...

അതിനുശേഷമാണ് ഏട്ടനും ദേവനും അടുത്തടുത്ത് പ്ലോട്ടുകൾ വാങ്ങി വീട് വച്ചത്...ഞങ്ങളുടെ ജീവിതം സന്തോഷവും സ്നേഹവും നിറഞ്ഞതായിരുന്നെങ്കിൽ അവരുടേത് പൊരുത്തക്കേടുകളുടെയും അസ്വാരസ്യങ്ങളുടെയുമായിരുന്നു...
പലപ്പോഴും പുറത്തേക്കറിഞ്ഞിരുന്ന പ്രശ്നങ്ങൾ ഏട്ടൻ ഇടപെട്ടാണ് തീർത്തിരുന്നത്.... ദേവൻ ഒതുങ്ങിക്കൊടുക്കുമ്പോൾ പോലും ഗീതയുടെ തന്നിഷ്ടവും ധാർഷ്ട്യവും അവർക്കിടയിൽ വില്ലനായി...

വിച്ചുവിന് 4 വയസ്സുള്ളപ്പോഴാണ് ഒരു ബിസിനസ്‌ ഡീലിനിടയിൽ കോഴിക്കോട് മാങ്കാവിലുള്ള ഒരു മന ദേവന്റെ ശ്രദ്ധയിൽ പെടുന്നത്... അപ്പോഴത്തെ മാനസികാവസ്ഥയിൽ ഇവിടെ നിന്നൊരു മാറ്റം ദേവൻ ആഗ്രഹിച്ചു... അങ്ങനെയാണ് ദേവൻ മാങ്കാവിലെത്തുന്നത്... അനുവിന്റെ അമ്മയുടെ നാട്ടിൽ...അവിടെയെത്തിയ ദേവന് ആ നാട് അതുവരെ അനുഭവിക്കാത്ത സ്വസ്ഥതയും സമാധാനവും നൽകി. അതോടൊപ്പം ലച്ചു എന്ന പെൺകൊടിയും... ദേവന്റെ സങ്കല്പത്തിലുണ്ടായിരുന്ന പെൺകുട്ടിയുടെ രൂപഭാവങ്ങളോട് കൂടിയവൾ... അവളുടെ നോട്ടത്തിൽ പോലും ദേവൻ സ്വയം മറന്നു...

വയ്യാതെ കിടന്നപ്പോൾ അവൾ കാണിച്ച കരുതൽ ദേവനെ ലച്ചുവിലേക്ക് അടുപ്പിച്ചു....ഇനി തനിക്ക് ഒരിക്കലും ഗീതയിലേക്ക് ഒരു മടങ്ങിപ്പോക്കില്ലെന്ന് ദേവൻ മനസ്സിലുറപ്പിച്ചിരുന്നു...നാട്ടിൽ തിരിച്ചെത്തിയാൽ ഗീതയുമായുള്ള ബന്ധം വേർപ്പെടുത്തണമെന്നും ലച്ചുവിനെ കൂടെ കൂട്ടണമെന്നും ദേവൻ തീരുമാനിച്ചുറപ്പിച്ചു... ആ തീരുമാനത്തിൽ തകർന്നു പോയേക്കാവുന്ന വിച്ചുവിനെ ദേവന്റെ സ്വാർത്ഥമനസ്സ് മറന്നു.... ആ തീരുമാനത്തിന്മേൽ ലച്ചുവിനെ താലിയണിയിക്കുമ്പോൾ  ഒരിക്കലും കൈവിടില്ലെന്ന് ദേവൻ അവൾക്ക് വാക്ക് കൊടുത്തിരുന്നു ...... വികാരതീവ്രതയിൽ ആ ബന്ധം അതിരുകടന്നിട്ടും ദേവന് കുറ്റബോധം തോന്നിയില്ല...

അത്യാവശ്യമായി വരാൻ പറഞ്ഞ് ദേവനെ ഏട്ടൻ ഇവിടേയ്ക്ക് വിളിക്കുമ്പോൾ കോണിപ്പടിയിൽ നിന്നും വീണ് അത്യാസന്നനിലയിൽ ഗീത ഹോസ്പിറ്റലിൽ കിടക്കുകയായിരുന്നു... അമ്മയേക്കാണാതെ കരഞ്ഞു തളർന്ന വിച്ചുവിന് താങ്ങായത് എന്റെ മൂന്ന് മക്കളാണ്... അന്ന് മുതൽക്കാണ് നിങ്ങളുടെ നാല് പേരുടെയും ബന്ധം ഇത്ര ശക്തമായത്....

തിരികെ വന്ന് അവളുടെ അച്ഛനമ്മമാരുടെ അനുവാദത്തോടെ കൂടെ കൊണ്ടുപോകാമെന്ന് ദേവൻ ഉറപ്പ് കൊടുക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല, അവരെന്നെന്നേക്കുമായി പിരിയുകയാണെന്ന്... അവരുടെ ചെയ്തികളുടെ ഭാരം പേറാനായി ഒരു കുഞ്ഞു ജീവൻ ജന്മം കൊണ്ട് കഴിഞ്ഞുവെന്ന്....

തിരികെ എത്തിയ ദേവൻ ഗീതയുടെ അവസ്ഥയിൽ തകർന്നു പോയി.. എത്രയൊക്കെ വെറുപ്പായിരുന്നാലും തന്റെ താലിയാദ്യമായി അണിഞ്ഞവളെ, തന്റെ കുഞ്ഞിന്റെ അമ്മയെ ആ ഒരു അവസ്ഥയിൽ ഉപേക്ഷിക്കാൻ മാത്രം ദേവൻ മനുഷ്യത്വമില്ലാത്തവനായിരുന്നില്ല.. ദേവൻ ഗീതയെ മനസ്സറിഞ്ഞ് ശുശ്രൂഷിച്ചു... മികച്ച ചികിത്സ തന്നെ ചെയ്തു... രണ്ട് വർഷമെടുത്തു ഗീത നിവർന്നു നിൽക്കാൻ.... ദേവന്റെ സ്നേഹം തിരിച്ചറിയാൻ ആ കാലയളവ് ധാരാളമായിരുന്നു... ആ തിരിച്ചറിവ് ഗീതയെ പുതിയൊരാളാക്കി... അവരുടെ ജീവിതത്തിൽ സന്തോഷം തിരികെയെത്തി.... നഷ്ടപ്പെട്ട ദാമ്പത്യം ദേവനെ സന്തോഷിപ്പിക്കുമ്പോഴും ലച്ചു മനസ്സിലൊരു നോവായി അവശേഷിച്ചു... അവളെ കുറിച്ച് ഒന്നുമറിയാനാവാതെ പലപ്പോഴും ദേവൻ ഉരുകിത്തീർന്നു....

ഒരിക്കൽ ബിസിനസ്‌ ട്രിപ്പിന്റെ പേരിൽ ദേവൻ വീണ്ടും മാങ്കാവിലെത്തി... അന്ന് തന്റെ വാല്യക്കാരനായിരുന്ന ആളിൽ നിന്നും ലച്ചുവിന് സംഭവിച്ചതൊക്കെ ദേവൻ അറിഞ്ഞു... തനിക്കൊരു മകളുണ്ടായിയെന്നത് ദേവനിൽ വാത്സല്യത്തിന് പകരം പേടിയാണ് നിറച്ചത്...തനിക്ക് തിരികെ കിട്ടിയ ജീവിതം അവൾ കാരണം നശിക്കുമോയെന്ന് അയാൾ ഭയന്നു.... കുറച്ചു കാശ് കൊടുത്ത് ആ വാല്യക്കാരനെ വരുതിയിൽ നിർത്തി... തിരികെ പോന്നിട്ടും അയാളിലൂടെ ദേവൻ അനുവിനെക്കുറിച്ച് അറിഞ്ഞുകൊണ്ടിരുന്നു... അവളുടെ പേര് ശിവാൻഷിക എന്നാണെന്ന് അയാൾക്കറിയില്ലായിരുന്നു.. അനു എന്ന് എല്ലാവരും വിളിക്കുന്ന പേരാണ് അയാൾ ദേവനോട് പറഞ്ഞിരുന്നത്...
അങ്ങനെ വിച്ചുവിന് പന്ത്രണ്ടും അനുവിന് എട്ടും വയസ്സുള്ളപ്പോഴാണ് ഗീതയ്ക്കും ദേവനും ആക്‌സിഡന്റ് ഉണ്ടാവുന്നത്... ഗീത സ്പോട്ടിൽ തന്നെ മരിച്ചിരുന്നു... അത്യാസന്നനിലയിൽ ICUവിൽ വച്ച് മരണത്തെ മുന്നിൽ കണ്ടപ്പോൾ ദേവൻ എല്ലാ സത്യങ്ങളും ഏട്ടനോട് പറഞ്ഞു.... ഈ കാര്യങ്ങളൊന്നും ആരും അറിയരുതെന്നും തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് അനുവിന് ആരുമറിയാതെ കൊടുക്കണമെന്നും പറഞ്ഞ്, ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പപേക്ഷിച്ച് ദേവൻ അന്ത്യശ്വാസം വലിച്ചു....

ഗീതയുടെയും ദേവന്റെയും മരണം ഏട്ടനെ വല്ലാതെ ഉലച്ചുകളഞ്ഞു... അതിൽ നിന്നും കുറച്ചെങ്കിലും മോചിതനായപ്പോഴാണ് നാഥനില്ലാതെ കിടന്നിരുന്ന DV ഗ്രൂപ്പ്‌ തകർച്ചയിലേക്ക് പോയത്. ദേവന്റെ ഒരു ജന്മത്തിന്റെ സമ്പാദ്യമായിരുന്ന DV ഗ്രൂപ്പ്‌ നഷ്ടപ്പെടുത്താൻ ഏട്ടനാവുമായിരുന്നില്ല. ജാനകി ഗ്രൂപ്പിനോടൊപ്പം DV ഗ്രൂപ്പും അദ്ദേഹം നന്നായി നോക്കി നടത്തി... ലാഭം വിച്ചുവിന് വേണ്ടി മാറ്റി വച്ചു... എല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാകുമ്പോഴേക്കും മൂന്ന് നാല് വർഷങ്ങൾ കടന്ന് പോയി...

അപ്പോഴാണ് അനുവിനെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്... മാങ്കാവിലെത്തി അനുവിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചപ്പോഴാണ് അവൾ സെന്റ് മേരീസ് ഓർഫനേജിലാണെന്ന് അറിയുന്നത്... പിന്നീട് അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ്‌ വഴി അവളുടെ സ്പോൺസർഷിപ് ഏറ്റെടുത്തു... DV ഗ്രൂപ്പിന്റെ ലാഭ വിഹിതം അവൾക്ക് വേണ്ടി ഒരു ചാരിറ്റി ഫണ്ടിൽ നിന്നെന്ന പോലെ സിസ്റ്റർ മരിയയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു....
ഇത് വരെയും അത് തുടർന്നു... കഴിഞ്ഞ ദിവസം അവളെ കുറിച്ചന്വേഷിക്കാൻ സെന്റ്. തോമസ് ഓർഫനേജിൽ പോയപ്പോഴാണ് അനുവാണ് ശിവാൻഷികയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്...."

"അമ്മേ... അപ്പൊ... അപ്പൊ.. അനു... എന്റെ വിച്ചുവിന്റെ അനിയത്തി... എന്റേം വല്യേട്ടന്റേം അനിയത്തി.... കിച്ചുവിന്റെ മുറപ്പെണ്ണ്... അല്ലേ... അല്ലേ അമ്മേ...
എനിക്ക് വിശ്വസിക്കാനാവണില്ല.... അതാവുമോ എനിക്കവളോട് ആദ്യം മുതലേ ഇത്ര അടുപ്പം തോന്നിയത്... അവളെന്റെ അനിയത്തിയായിരുന്നുവെങ്കിലെന്നു ഞാൻ ആശിച്ചിട്ടുണ്ടമ്മേ.... "
കീർത്തുവിന് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി...
ജാനകി മകളുടെ സന്തോഷം നിറമനസ്സാലെ നോക്കിയിരുന്നു...

"അമ്മേ... അപ്പൊ അനു ദൈവത്തെ പോലെ ആരാധിക്കുന്ന ആ സ്പോൺസർ എന്റെ അച്ഛനാണല്ലേ...."
"അതേ മോളെ "
ജാനകിയുടെയും കീർത്തുവിന്റെയും കണ്ണുകൾ സന്തോഷത്താലും അഭിമാനത്താലും നിറഞ്ഞൊഴുകി....

ഒരു ചുവരിനപ്പുറം മറ്റു രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.......

%%%%%%%%%%%%%%%%%%%%%%%

"ഹാ നീയിതെവിടെയായിരുന്നു...ഇചേച്ചിയുടെ അടുത്ത് പോയിട്ട് വരാമെന്നു പറഞ്ഞു പോയതല്ലേ...ഡൌട്ട് ക്ലിയർ ചെയ്തോ?"
കിച്ചു വിച്ചുവിനോട് ചോദിച്ചോണ്ടിരിക്യാണ്...
-------
"ഡാ... നിന്റെ വായിൽ പഴയമാണോടാ..."
-------
"ഡാ വിച്ചു...."
കിച്ചു തിരിഞ്ഞ് ഇരിക്കുകയായിരുന്ന വിച്ചുവിനെ തന്റെ നേർക്ക് തിരിച്ചു.... അപ്പോഴാണ് അവന്റെ നിറഞ്ഞ കണ്ണുകൾ കിച്ചു കാണുന്നത്....
"ഡാ... എന്താടാ... നീയെന്തിനാ കരയണേ.. ഡാ.. "
"ഡാ... അനു "
"അനു??? "
കിച്ചുവിന് ആകെ പരിഭ്രമമായി...
"അനു... അനു..."
"മനുഷ്യനെ ടെൻഷനടിപ്പിക്കാതെ പറയെടാ പുല്ലേ..."
"അനു എന്റെ സ്വന്തം അനിയത്തിയാടാ.."
അതും പറഞ്ഞ് വിച്ചു കിച്ചുവിനെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരയാൻ തുടങ്ങി...
കിച്ചു ഒരു നിമിഷം തറഞ്ഞു നിന്ന് പോയി...
"നീയെന്താടാ ഇപ്പൊ പറഞ്ഞേ?"
അത് ചോദിച്ചത് അവിടേക്ക് വന്ന വിഷ്ണുവാണ്....
"ഡാ നിന്നോടാ ചോദിച്ചേ ഇപ്പൊ എന്താ പറഞ്ഞതെന്ന്??"
വിച്ചുവിനെ തന്റെ നേർക്ക് പിടിച്ചു തിരിച്ചിട്ടാണ് വിഷ്ണുവിന്റെ ചോദ്യം?
"അതേ വല്യേട്ടാ... അവൾ.. അവൾ എന്റെ അനിയത്തിയാണ്... എന്റെ സ്വന്തം ചോര... എന്റെ അച്ഛന്റെ മകൾ.... ദേവ് വർമ്മയെന്ന ദേവന്റെ മകൾ... ശിവാൻഷിക ദേവൻ...."
വിച്ചു കരഞ്ഞുകൊണ്ട് ജാനകി പറഞ്ഞ കഥ അവരെ കേൾപ്പിച്ചു കൊടുത്തു...ഒപ്പം അനുവിന്റെ പാസ്റ്റും...പറഞ്ഞ് കഴിയുമ്പോഴേക്കും സങ്കടമാണോ സന്തോഷമാണോ എന്നറിയാത്ത വികാരം മൂവരെയും മൂടി... കുറച്ചു നേരം അവിടെ നിശ്ശബ്ദമായി....

"നിങ്ങള് മൂന്നാളും ഇപ്പൊ സന്തോഷിക്യല്ലേ വേണ്ടേ... അവൾ നമ്മുടെ അനിയത്തിയാണെന്ന് പറയുന്നത് അഭിമാനമല്ലേ... വിഷ്ണുവേട്ടൻ കഴിഞ്ഞ ദിവസം കൂടി പറഞ്ഞില്ലേ അവളെപ്പോലൊരു അനിയത്തി ഉണ്ടായിരുന്നെങ്കിലെന്ന്.. ഇപ്പൊ അത് സത്യമായില്ലേ.... നമ്മുടെ അനിയത്തിക്കുട്ടിയെ ഇനി അധികം വൈകാതെ ഇങ്ങോട്ട് കൊണ്ട് വരാണ് വേണ്ടത്..."
സീതയുടെ വാക്കുകൾ കേട്ട് എല്ലാവരും വാതിൽക്കലേക്ക് നോക്കി....

"ഏടത്തി... ഡോണ്ടു ഡോണ്ടു... അങ്ങനെ പറയല്ലേ... നമ്മുടെയല്ല നിങ്ങടെ അനിയത്തി... 😁😬"
"ങേ...."
വിഷ്ണു ആൻഡ് സീത കോറസ്
"മം മം "
കിച്ചു വിരൽ കടിച്ച് നാണത്തോടെ തലയാട്ടി...
"ഇതൊക്കെ എപ്പോ?"(വിഷ്ണു )
"ഓഹ് ഒന്നും പറയണ്ട വല്യേട്ടാ... അതൊക്കെ വല്യ കഥയാണ്...."
എന്നും പറഞ്ഞ് വിച്ചു ഇതുവരെയുണ്ടായതെല്ലാം പറഞ്ഞു...
ഒക്കെ കേട്ട് വിഷ്ണുവിന്റേം സീതേടേം കിളികൾ പല വഴിക്ക് പറന്നു പോയി...
"അമ്പട കേമാ സണ്ണിക്കുട്ടാ... നീയാള് കൊള്ളാല്ലോടാ മോനെ കിച്ചു...."
വിഷ്ണുവിന്റെ കമന്റ്‌ കേട്ട് കിച്ചു പൂത്തുലഞ്ഞു... അടുത്ത് വന്ന വിച്ചുവിന്റെ കമന്റിൽ ആ പൂവൊക്കെ കൊഴിഞ്ഞും പോയി 🥺

"വല്യേട്ടനറിയോ... ഈ വൃത്തികെട്ടവൻ എന്റെ അനിയത്തിക്കുട്ടിയെ സെറ്റാക്കാൻ അവള്ടെ ഈ പൊന്നാങ്ങളയെ തന്നെ ഏർപ്പാടാക്കി... എന്നിട്ട് കിട്ടിയ ചാൻസിന് അവളെ എന്തോ ചെയ്ത് കരയിക്കേം ചെയ്തു...
ബ്ലഡി കശ്മലൻ... 😡"

"യ്യോ... ഞാനൊന്നും ചെയ്തില്ല വല്യേട്ടാ... ഈ വിച്ചുമോനാണെ സത്യം..."
😁
തലയിലടിച്ചു സത്യം ചെയ്യുന്നതിന് മുൻപ്   വിച്ചു ഓടി മാറിക്കളഞ്ഞു...
"നീയൊന്നും ചെയ്തില്ലല്ലേ.. പിന്നെ എന്തിനാടാ അവൾ കരഞ്ഞോണ്ട് പോയത്??"
"അത് പിന്നെ... ഞാനെ അവളോട്‌ ഇൻഡയറക്റ്റ് ആയിട്ട് ഒന്ന് ഐ ലവ് യൂ പറഞ്ഞതാ... ഞാൻ വേറൊന്നും ചെയ്തില്ല വല്യേട്ടാ..."
കിച്ചു നിഷ്കുവായിട്ട് പറഞ്ഞു...
വിഷ്ണുവും വിച്ചുവും പല്ല് കടിച്ച് പരസ്പരം ഒന്ന് നോക്കി...
പിന്നെയൊരു അറ്റാക്കായിരുന്നു...

എന്തോ പറന്നു മേലേക്ക് വീണതും കിച്ചു പിറകോട്ടു മറിഞ്ഞു വീണു... അതൊരു തലയിണയാണെന്നു മനസ്സിലാവുമ്പോഴേക്കും അടുത്ത തലയിണയും പറന്നു വന്നിരുന്നു... കിച്ചു ചാർജായി ചാടിയെണീറ്റു... വീണ തലയിണ പെറുക്കി എറിയുമ്പോഴേക്കും വേറെ പലതും പറന്ന് വരാൻ തുടങ്ങി...
കൊച്ചു കുട്ടികളെപ്പോലെ തല്ലു കൂടുന്ന ആ സഹോദരന്മാരെ കണ്ട് സീത പൊട്ടിച്ചിരിച്ചു... പിന്നെ തിരികെ നടന്നു പോയി...... കുറച്ചു നേരത്തിനു ശേഷം ക്ഷീണിച്ച് കിടക്കയിലേക്ക് മറിഞ്ഞ മൂവരും കിതച്ചുകൊണ്ട് പരസ്പരം നോക്കി... പിന്നെ പൊട്ടിച്ചിരിച്ച് പരസ്പരം കെട്ടിപ്പിടിച്ച് കിടന്നു... ആ കളിചിരികളിൽ വിച്ചുവിന്റെ സങ്കടം ഒലിച്ചു പോയി....

സീത നേരെ പോയത് ജാനകിയുടെ അടുത്തേക്കാണ്... കീർത്തുവും ഗണേഷുമുണ്ട്... കീർത്തു ഗണേഷിന്റെ നെഞ്ചിൽ ചാരിയിരിക്കുകയാണ്... ഗണേഷ് അവളുടെ നെറുകിൽ തലോടുന്നുണ്ട്...ജാനകി അത് കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നു....

"അത് ശരി... ഇവിടെയും സെന്റി സീനാണോ... അവിടെ മൂന്നാൾടെ ഇപ്പൊ കഴിഞ്ഞേ ഉള്ളൂ..."
സീതയുടെ വാക്കുകളിലാണ് അവർ തലയുയർത്തി നോക്കിയത്....
"എന്താ മോളെ പറയുന്നേ... ആരുടെ കാര്യാ?"(ജാനകി )
"വേറെ ആരാ... മൂന്ന് സഹോദരന്മാരുടെ"
" അവർക്കെന്തു പറ്റി... അവരെന്തിനാ വിഷമിക്കണേ? "(കീർത്തു )
സീത ഉണ്ടായതെല്ലാം അവരോട് പറഞ്ഞു...
"മോളെ അപ്പൊ.. അപ്പൊ... വിച്ചുവിന് സങ്കടമൊന്നുമില്ലേ?..."
ഗണേഷ് ആകാംക്ഷയോടെ ചോദിച്ചു..
"ഇല്ല അമ്മാവാ ...എന്തിനാ ഞാൻ സങ്കടപ്പെടണേ... അനു... അവളോട് ആദ്യം മുതലേ എനിക്ക് വാത്സല്യമേ തോന്നിയിട്ടുള്ളൂ...പിന്നെ അഭിമാനവും... അവളെപ്പോലൊരു പാവത്തിനെ ഞാൻ കണ്ടിട്ടില്ല... ആ അവൾ എന്റെ സ്വന്തം അനിയത്തിയാണെന്ന് അറിഞ്ഞപ്പോൾ.... എനിക്കറിയില്ല... എനിക്കിപ്പോ തോന്നുന്ന സന്തോഷം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല..."
വിഷ്ണുവിനോടും കിച്ചുവിനോടും ഒപ്പം മുറിയിലേക്ക് വന്ന വിച്ചു ഗണേഷിന് മുന്നിൽ മുട്ടുകുത്തിയിരുന്നു... അദ്ദേഹത്തിന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ചു...

"എനിക്ക് ഒരു കാര്യത്തിലെ സങ്കടമുള്ളൂ അമ്മാവാ... ഇതെല്ലാം എന്നോട് നേരത്തെ പറയായിരുന്നു... അനു... അവൾ എന്തൊക്കെ അനുഭവിച്ചു....
എല്ലാരും ഉണ്ടായിട്ടും ഒറ്റയ്ക്ക്.... പാവം."
"പറയാമായിരുന്നുവെന്ന് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് വിച്ചു..... അവളുടെ ഭൂതകാലത്തേക്കുറിച്ചറിഞ്ഞപ്പോൾ, അവൾ അനുഭവിച്ച ഒറ്റപ്പെടലറിഞ്ഞപ്പോൾ..... അവളെ ഒരുവൻ കയറിപ്പിടിച്ചിട്ടും അവളെ താങ്ങിനിർത്താനും, അത് ചെയ്തവനെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും ആരുമുണ്ടായില്ലെന്നറിഞ്ഞപ്പോൾ.... പിന്നെ... പിന്നെ കിച്ചുവിന് അവളോടുള്ള ഇഷ്ടം മനസ്സിലായിട്ടും, അവൾക്ക് അവനെ ഇഷ്ടമായിരുന്നിട്ടും അപകർഷതാബോധം കൊണ്ട് അവൾ അത് നിരസിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ... തെറ്റാണ് ചെയ്തത്.. പാടില്ലായിരുന്നു...ഞാൻ എന്റെ സഹോദരന്റെ വാക്കുകൾ അനുസരിക്കുക മാത്രമേ ചെയ്തുള്ളൂ...എല്ലാം നീ അറിഞ്ഞാൽ നിന്റെ പ്രതികരണം എന്താവുമെന്നോർത്ത് പേടിച്ചു....... അതിനപ്പുറം ഒന്നും ചിന്തിച്ചില്ല... തെറ്റായിരുന്നു.. ഒരു പെൺകുട്ടിയോട് ചെയ്ത ഏറ്റവും വലിയ തെറ്റ്..."

ഗണേഷ് വിങ്ങിപ്പൊട്ടി... കേട്ട് നിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു... വിച്ചു അദ്ദേഹത്തെ കെട്ടിപ്പിടിച്ചു... അദ്ദേഹത്തിന് സങ്കടം സഹിക്കുന്നില്ലായിരുന്നു.....
"എല്ലാമറിയുമ്പോ അനു എന്നെ വെറുക്കുമായിരിക്കും.. അല്ലേ വിച്ചു?"
"ഇല്ല അമ്മാവാ... അമ്മാവനൊരു തെറ്റും ചെയ്തിട്ടില്ല.. ചെയ്യുകേം ഇല്ലം.... സാഹചര്യം മാത്രമാണ് എല്ലാത്തിനും കാരണം..... അനു ഒരിക്കലും അങ്ങയെ വെറുക്കില്ല... അതിനവൾക്ക് കഴിയില്ല....അവളുടെ മനസ്സിൽ അങ്ങ് ദൈവത്തിന്റെ സ്ഥാനത്താണ്.... ഞാൻ പറയാം അവളോട്‌... എല്ലാം.... അമ്മാവൻ വിഷമിക്കരുത്.... "
ആ കുടുംബം ഒന്നടങ്കം ഗണേഷിന് ചുറ്റും നിരന്നിരുന്നു.... അദ്ദേഹത്തെ സ്നേഹം കൊണ്ട് പൊതിയാൻ.... സങ്കടങ്ങളെ പങ്കിട്ടെടുക്കാൻ.....

അങ്ങകലെ ഒരു സുന്ദരസ്വപ്നത്തിലാണ് അനു.... അതിൽ തന്റെ ജീവന്റെ പാതിയോട് ചേർന്നിരുന്ന്,ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങുമ്പോൾ അവളുടെ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി പത്തരമാറ്റുള്ളതായിരുന്നു... ഉറക്കത്തിനിടയിലും ആ പുഞ്ചിരി ചുണ്ടിൽ തങ്ങി നിൽക്കുന്നത് അവളറിഞ്ഞില്ല.... തന്റെ മുന്നോട്ടുള്ള ജീവിതമാണതെന്ന് അവൾ അറിഞ്ഞതേയില്ല....

%%%%%%%%%%%%%%%%%%%

പിറ്റേ ദിവസം നേരമൊന്നു വെളുത്തു കിട്ടാൻ വിച്ചു കാത്തിരുന്നു.... രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല.. അനുവിനെക്കുറിച്ചായിരുന്നു ചിന്തിച്ചത് മുഴുവനും.... തന്റെ അനിയത്തിക്കുട്ടി... ആ ഓർമയിൽ തന്നെ അവന് കോരിത്തരിച്ചു..... തന്റെ സ്വന്തം.... അച്ഛനും അമ്മയും പോയതിനു ശേഷം തനിക്ക് കിട്ടിയ നിധിയായിരുന്നു വിഷ്ണുവും കിച്ചുവും ഇച്ചേച്ചിയും... അതിലേക്ക് ഒരാൾ കൂടി.... അനു....
തന്റെ ശ്വാസമായ കിച്ചുവിന്റെ പെണ്ണ്...
ആ ഓർമ്മയിൽ അവനൊന്ന് ചിരിച്ചു പോയി.....

നേരം വെളുത്തതും അവൻ വേഗം എണീറ്റ് കുളിച്ചു... പതിവിലും നേരത്തെ റെഡിയായി താഴേക്കു വന്ന വിച്ചുവിനെക്കണ്ട് ജാനകി മനസ്സറിഞ്ഞ് ചിരിച്ചു...ഗണേഷും അവനെ നോക്കിയൊന്ന് ചിരിച്ചു.... കീർത്തു അവനെ ആക്കിച്ചിരിക്കുന്നുണ്ട്....
ബ്രേക്ഫാസ്റ്റ് കഴിക്കുന്ന കിച്ചുവും വിഷ്ണുവും അവനെ വായും പൊളിച്ചു നോക്കുന്നുണ്ട്..... സീത നേരത്തെ പോയി... കുട്ടികൾ സ്കൂളിൽ പോവാൻ റെഡിയായി ബ്രേക്ഫാസ്റ്റ് കഴിക്കുന്നു... മീനൂട്ടിക്ക് കീർത്തു ഭക്ഷണം കൊടുക്കുകയാണ്......

വിച്ചു ആരെയും മൈൻഡ് ചെയ്യുന്നില്ല...
ബ്രേക്ഫാസ്റ്റ് കഴിഞ്ഞതും വിച്ചു വേഗം ഓഫീസിലേക്ക് ഇറങ്ങി....ഡ്രൈവ് ചെയ്യുമ്പോൾ വിച്ചുവിനെ വല്ലാത്ത വെപ്രാളം വന്നു മൂടി.... ആദ്യമായിട്ടല്ല അനുവിനെ കാണുന്നത്.... പക്ഷേ അനിയത്തിയാണെന്ന് അറിഞ്ഞതിനു ശേഷം ആദ്യമായി കാണുമ്പോഴുള്ള ഒരു വെപ്രാളം... അന്ന് അനു ഓഫീസിലേക്ക് വന്നതും സീറ്റിലിരുന്ന് ജോലി ചെയ്യുന്നതും വിച്ചു സിസിടിവിയിലൂടെ നോക്കി കണ്ടു... വല്ലാത്തൊരു സന്തോഷം തന്നെ വന്നു മൂടുന്നത് അവനറിഞ്ഞു.... പറയണം... എല്ലാം അവളറിയണം.....ഇനിയും ഒന്നും മറച്ചു വച്ചുകൂടാ... അവളെങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.... എങ്കിലും പറയണം....

ഉച്ചക്ക് ഭക്ഷണം കഴിക്കുകയാണ് കീർത്തുവും അനുവും...മനസ്സ് നിറഞ്ഞു തുളുമ്പുമ്പോഴും കീർത്തു സംയമനം പാലിച്ചു... വിച്ചു പറയുമ്പോളാണ് അവളെല്ലാം അറിയേണ്ടത്... അതാണ് ശരി... അത് വരെ ഇങ്ങനെ പോകട്ടെ... കീർത്തു കുട്ടികളെപ്പറ്റിയും മറ്റു കാര്യങ്ങളെപ്പറ്റിയും വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.... കഴിച്ചു കഴിഞ്ഞ് അനു കീർത്തുവിനരികിൽ പോയിരുന്നു....

"ചേച്ചി.."
"മം.. എന്താടാ?"
"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..."
"എന്തിനാടാ ഒരു മുഖവുര.... മോൾക്ക്‌ എന്ത് വേണെങ്കിലും എന്നോട് പറയാല്ലോ.."
"ചേച്ചി...എന്നോട്... എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു..."
"ആര്? "
കാര്യം മനസ്സിലായെങ്കിലും അറിയാത്ത പോലെ കീർത്തു ചോദിച്ചു....
"അ.. അത്... അത്..."
"മം.. അത്???"
"കി.. കിച്ചുവേട്ടൻ "അനു മുഖം കുനിച്ചു.
കീർത്തു ചുണ്ട് കൂട്ടി പിടിച്ച് ചിരിയടക്കി...
"കിച്ചുവോ?"
"മം... ചേച്ചി... ചേച്ചിയൊന്നു പറയുമോ അങ്ങനെയൊന്നും വേണ്ടാന്ന്... എന്റെ.. എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കുമോ... അത് കേട്ടാൽ ആൾ തന്നെ എല്ലാം വേണ്ടാന്ന് വച്ചോളും... പ്ലീസ് ചേച്ചി... ഒന്ന് പറയുമോ..."
കീർത്തുവിന് അവളോട് സഹതാപം തോന്നി... പാവം പെണ്ണ്....

"മോളെ "
അനു തലയുയർത്തി നോക്കി.....
"മോൾക്ക്‌ അവനെ ഇഷ്ടമല്ലേ?"
അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് ചോദ്യം..
അവളുടെ മിഴികളൊന്ന് പിടച്ചത് കീർത്തു വ്യക്തമായി കണ്ടു...
"ഞാൻ... അത്... അങ്ങനൊന്നുമില്ല ചേച്ചി... അത്.. അത് ശരിയാവില്ല... എന്നേക്കാൾ നല്ല കുട്ടിയെ അദ്ദേഹത്തിന് കിട്ടും... അതാണ്... അതാണ് ശരി... ഞാൻ. വേണ്ട... ചേരില്ല..."
വിക്കി വിക്കി പറഞ്ഞവസാനിപ്പിക്കുമ്പോൾ അനുവിന്റെ കണ്ണുകൾ പരക്കം പായുന്നത് കീർത്തു നോക്കിയിരുന്നു...

"ശരി.... ഇത് നിനക്ക് അവന്റെ മുഖത്ത് നോക്കി പറഞ്ഞൂടെ... നിങ്ങൾക്കിടയിൽ ഞാനെന്തിനാണ്??? നിങ്ങൾ തമ്മിൽ സംസാരിച്ചു തീർക്കണ്ടതാണ് ഈ പ്രശ്നം... ഞാനവനെ വിളിച്ച് പുറത്തെവിടെയെങ്കിലും വരാൻ പറയാം... മോള് പോയി സംസാരിച്ചിട്ട് വരൂ... "
"അയ്യോ വേണ്ട ചേച്ചി... ചേച്ചി പറഞ്ഞാൽ മതി... എനിക്ക് സംസാരിക്കണ്ട... പ്ലീസ്‌ ചേച്ചി.."
"അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും? നീ സംസാരിക്കേണ്ടത് ഞാൻ പറഞ്ഞാൽ പോരാ... പറയുന്നതങ്ങോട്ട് അനുസരിച്ചാൽ മതി...ഞാനവനെ ഒന്ന് വിളിക്കട്ടെ. "
അനു ആകെ പെട്ടു.... എന്ത് ചെയ്യും.. നേരിട്ട് സംസാരിക്കാൻ പോയിട്ട് ഒന്ന് നേരെ ചൊവ്വേ വിറക്കാതെ അദ്ദേഹത്തിന്റെ മുൻപിൽ നിൽക്കാൻ പറ്റാറില്ല.. ഇന്നലെ തന്നെ അത്രയും പറഞ്ഞൊപ്പിച്ചത് എങ്ങിനെയെന്നു തനിക്കെ അറിയൂ... ഇതിപ്പോ എങ്ങനെ ഇത്രയൊക്കെ പറയും?
അവളാകെ കുഴങ്ങി...
"മോളെ അവൻ വൈകുന്നേരം ഓഫീസ് കഴിഞ്ഞ് മോളെ വന്നു പിക്ക് ചെയ്യാമെന്ന്... മദറിനെ ഞാൻ വിളിച്ച് പറഞ്ഞോളാം... പോയി സംസാരിച്ചിട്ട് വരൂ..."
"ചേച്ചി.. ഞാൻ... പ്ലീസ് ചേച്ചി.. ഞാനില്ല.."
"മോളെ... മോൾടെ കാര്യങ്ങളിൽ തീരുമാനമെടുക്കാനും അതിന് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുമുള്ള പൂർണ അവകാശം മോൾക്ക് മാത്രമാണ്... ധൈര്യായിട്ട് പോയിട്ട് വാടാ... അവൻ പാവമാണെടാ... പേടിക്കണ്ട..."
"മം "
മനസ്സിലാമനസ്സോടെ അനു സമ്മതം മൂളി....

വൈകുന്നേരമാകും തോറും അനുവിന് വെപ്രാളം കൂടിക്കൂടി വന്നു... ഓഫീസ് കഴിഞ്ഞതും കീർത്തു പറഞ്ഞതനുസരിച്ച് അനു എൻട്രൻസിൽ പോയി നിന്നു... അപ്പോഴേക്കും കിച്ചുവിന്റെ XL6 വൈറ്റ് കാർ അവിടേക്ക് വന്നു നിന്നു.... അനു മുൻപിൽ കയറണോ ബാക്കിൽ കയറണോയെന്ന് സംശയിച്ചു നിൽകുമ്പോഴേക്കും കീർത്തു ഫ്രണ്ട് ഡോർ തുറന്ന് അവളെ ഉള്ളിലേക്ക് തള്ളിവിട്ടിരുന്നു... ആഞ്ഞു പോയ അനു കിച്ചുവിന്റെ ചെവിക്കരികിൽ പോയി ഇടിച്ചു... അവളുടെ ചുണ്ട് അവന്റെ ചെവിയിലുരസിയപ്പോൾ ഇരുവരുടെയും ശരീരത്തിലൂടെ ഒരു തരിപ്പ് കടന്ന് പോയി... കിച്ചു കണ്ണടച്ച് പോയി... അനുവാകട്ടെ ഞെട്ടി അവനെ നോക്കാതെ നേരെയിരുന്നു... ഡോർ അടക്കുന്നതിനു മുൻപ് കീർത്തുവും കിച്ചുവും പരസ്പരം നോക്കി... കീർത്തു അനു കാണാതെ കിച്ചുവിന് തംബ്സ് അപ്പ്‌ കാട്ടി ഓൾ ദി ബെസ്റ്റ് പറഞ്ഞു.... കിച്ചു ഒരു കണ്ണിറുക്കി ചിരിച്ചു...ശേഷം വണ്ടി മെല്ലെ മുൻപോട്ടെടുത്തു....

കാറിൽ നിശ്ശബ്ദത തളം കെട്ടി നിന്നു... അനു പുറത്തേക്ക് നോക്കിയിരിക്കുകയാണ്... മുഖം കണ്ടാലറിയാം നല്ല ടെൻഷനിൽ ആണെന്ന്... വലതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് സാരിയുടെ മുന്താണിത്തുമ്പിൽ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നു.... കണ്ണുകൾ നാല് പാടും ചുറ്റിനടക്കുന്നു... ടെൻഷൻ കൊണ്ട്,പൊതുവെ ചുവന്ന മുഖവും ചുണ്ടുകളും ഒന്ന് കൂടി ചുവന്നു വന്നു.... ഡ്രൈവ് ചെയ്യുന്നതിനിടയിലും കിച്ചു അവളെ നോക്കുന്നുണ്ടായിരുന്നു....
അവളുടെ ഓമനത്തമുള്ള മുഖം അവനുള്ളിൽ കൗതുകമുണർത്തി....
ഒരു പ്രത്യേക വാത്സല്യം തോന്നി അവന്... വിറക്കുന്ന ചുണ്ടുകൾ അവനെ വലയ്ക്കുന്നത് പോലെ.....

കിച്ചു കാർ ഒരു വലിയ ആലിൻ ചുവട്ടിൽ കൊണ്ട് വന്നു നിർത്തി....കാർ ഓഫ്‌ ചെയ്ത് പുറത്തേക്കിറങ്ങി...
ഇപ്പുറത്തു വന്ന് അനുവിന്റെ ഭാഗത്തെ ഡോർ തുറന്നു...
"ഇറങ്..."
അനു ഇറങ്ങി ചുറ്റും നോക്കി.
ആളൊഴിഞ്ഞ ഒരു പ്രദേശം.... ആ ആലും അതിനോട് ചേർന്ന് ഒരു പുഴയും....പുഴയ്ക്ക് അഭിമുഖമായി കല്ലുകൊണ്ടൊരു  തിണ്ട് കെട്ടിയിട്ടിട്ടുണ്ട്.
അവൻ മെല്ലെ അവിടെ ചെന്നിരുന്നു...
നല്ല തെളിനീരോഴുകുന്ന പുഴയിലേക്ക് നോക്കിയിരുന്നു...
"ഹാ വാടോ... എന്താ അവിടെ തന്നെ നിൽക്കണേ... ഇവിടെ വന്നിരിക്ക്... ഞാൻ തന്നെ ഒന്നും ചെയ്യില്ല.... വിശ്വസിക്കെടോ...."

അനു മെല്ലെ അവനരികിൽ വന്നിരുന്നു....
"വിശ്വാസമാണ്...."
അവൻ അവളെയൊന്ന് നോക്കി...
മുഖം കുനിച്ചാണ് ഇരിക്കുന്നത്...
"എന്നിട്ടാണോ ഇച്ചേച്ചി പറഞ്ഞപ്പോ വരാൻ മടി കാണിച്ചത്?"
"അത്.. അത് ഞാൻ... പിന്നെ..."
എനിക്ക്..."
കിച്ചു അവളെത്തന്നെ നോക്കുകയായിരുന്നു...അവളുടെ പിടപ്പ് അവനുള്ളിൽ പ്രണയം നിറച്ചു....

ശിവാ...
അനു ഒന്ന് നടുങ്ങി.. പിന്നെയും ആ വിളി... അവളുടെ ഹൃദയമിടിപ്പുയർന്നു....
ശ്വാസമെടുപ്പ് ദ്രുതഗതിയിലായി.....
അവൻ തന്റെ ഇടതു കൈ അവളുടെ വലതു കയ്യിൽ അമർത്തി...
അവളുടെ കണ്ണ് മിഴിഞ്ഞു... മുഖമുയർത്തി നോക്കിയ അവളുടെ കണ്ണുകൾ അവന്റേതുമായി കോർത്തു... ഇരുവരും കണ്ണുകളുടെ ആഴങ്ങളിലേക്ക് മുങ്ങിത്താണു...
അവനാണ് ആദ്യം മിഴികൾ പിൻവലിച്ചത്...പിന്നെ പിടച്ചിലോടെ അവളും.... അവൻ അവളുടെ കയ്യിൽ നിന്നും കയ്യെടുത്തു.... മുൻപോട്ടു നോക്കിയിരുന്നു....

"തനിക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ?"
"മം "
ഒരു ദീർഘശ്വാസമെടുത്തു അനു മൂളി..
"പറയെടോ... തന്നെ കേൾക്കാനാണ് ഞാൻ വന്നത്...."
അനു ഒരു നിമിഷം മനസ്സൊന്നു ശാന്തമാക്കി... പിന്നെ പറഞ്ഞു തുടങ്ങി... അവളുടെ ജീവിതം.... പലയിടത്തും അവൾക്ക് തൊണ്ടയിടറി... വാക്കുകൾ വിഴുങ്ങിപ്പോയി.... വാക്കുകൾക്ക് വിക്കലുണ്ടായി.... ശബ്ദത്തിന് പകരം വിതുമ്പലുകൾ പുറത്തേക്ക് വന്നു....

കിച്ചു മുഷ്ടി ചുരുട്ടിപ്പിടിച്ചിരുന്നു.... ആദ്യമായി അവളുടെ കഥ കേട്ടപ്പോഴുണ്ടായതു പോൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ അവൻ വീണ്ടും അനുഭവിച്ചറിഞ്ഞു... മിഴിക്കോണിൽ ഒരു നീർക്കണം രൂപം കൊണ്ടു....
പറഞ്ഞു നിർത്തുമ്പോഴേക്കും അവൾ പൊട്ടികരഞ്ഞിരുന്നു.... അവളെയൊന്നു ചേർത്ത് പിടിക്കാൻ അവന്റെ മനം കൊതിച്ചു... പക്ഷേ അതിനായി കൈ ഉയർന്നില്ല.... അനു രണ്ട് കൈ കൊണ്ടും മുഖം പൊത്തി കരയുകയാണ്.....
"വേണോ.... ഇനിയും വേണോ എന്നോട് ഇങ്ങനെയൊക്കെ... ഇപ്പോഴും തോന്നുന്നുണ്ടോ എന്നെ സ്നേഹിക്കാൻ... വേണ്ട... ഒന്നും വേണ്ട...കി... കിച്ചേട്ടന് ഞ.. ഞാൻ ചേരില്ല... വേണ്ട... വേണ്ട "

കിച്ചുവിന്റെ ചുരുട്ടിപ്പിടിച്ച കൈകൾ അയഞ്ഞു... അത് വരെ അടക്കിവച്ച വികാരങ്ങൾ അണപൊട്ടിയൊഴുകാൻ വെമ്പി.... കിച്ചേട്ടൻ.... ശിവയുടെ  മാത്രം കിച്ചേട്ടൻ..... അത് അവൻ മനസ്സിലുരുവിട്ട് കൊണ്ടിരുന്നു... അത് വാക്കുകളായി പുറത്തേക്കൊഴുകാൻ വെമ്പൽ കൊണ്ടു.....
ശിവാ.... I LOVE YOU......

അനു ഒരു നിമിഷം നിശ്ചലയായി....
പൊടുന്നനെ മുഖമുയർത്തി അവനെ നോക്കി... നിറഞ്ഞ മിഴിനീർ ഒഴുകിയിറങ്ങി.... അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെയായിരുന്നു... പെട്ടെന്ന് അവൾക്കുള്ളിലേക്ക് ദേഷ്യം ഇരമ്പിയെത്തി.... അവൾ കാറ്റു പോലെ പാഞ്ഞു ചെന്ന് അവനെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചെണീപ്പിച്ചു....
അവൻ അത് പ്രതീക്ഷിച്ച പോലെ അവൾക്ക് വിധേയനായി നിന്നു....

"പറഞ്ഞില്ലേ.... പറഞ്ഞില്ലേ നിങ്ങളോട് അങ്ങനെ വിളിക്കരുതെന്ന്... ഞാൻ അനുവാണ്... അനു... എന്നെ ശിവാ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമല്ല..അതിനൊരു അവകാശവും നിങ്ങൾക്കില്ല... ഇനിയുണ്ടാവാനും പോകുന്നില്ല... മനസ്സിലായോ... ഇനി എന്നോടിങ്ങനെയൊന്നും പറയരുത്... എനിക്കിഷ്ടമല്ല നിങ്ങളെ...."
അവൾ അലറിക്കൊണ്ടാണ് പറയുന്നത്... കരയുന്നുമുണ്ട്....
"നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല... ഉണ്ടാവുവേം വേണ്ട... ഞാൻ  പോവാണ്... ഇനി എന്റെയടുത്തു വരരുത്..."

അത്രയും നേരം മിണ്ടാതെ നിന്ന കിച്ചു അവളെയൊന്നു നോക്കി... പിന്നെ മെല്ലെയൊന്ന് ചിരിച്ചു..... പൊടുന്നനെ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ദേഹത്തേക്കടുപ്പിച്ചു.... അവന്റെ വലതു കൈ അവളുടെ സാരിക്കിടയിലൂടെ അവളുടെ അണിവയറിൽ അള്ളിപ്പിടിച്ചു...മറുകൈ അവളുടെ പുറത്തുകൂടെ അലഞ്ഞ് പിൻകഴുത്തിൽ സ്ഥാനമുറപ്പിച്ചു... അവന്റെ ചുണ്ടുകൾ അവളുടേതിനെ ഞൊടിയിടയിൽ പൊതിഞ്ഞു... അവൾ കണ്ണ് മിഴിച്ചു... കൈകൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു... അവൻ അവളെ ഒന്നനങ്ങാൻ പോലും സമ്മതിക്കാതെ ഇറുക്കി പിടിച്ചു...അവന്റെ മിഴിക്കോണിൽ പെയ്യാൻ വെമ്പി നിന്ന നീർക്കണം ഒഴുകിയിറങ്ങി....അവളുടെ ചുണ്ടുകളെ പൊതിഞ്ഞ ചുണ്ട് വേർപെടുത്തി അവൻ പൊടുന്നനെ അവളുടെ കീഴ്ച്ചുണ്ടിനെ കടിച്ചു വലിച്ചു.... വേദനിപ്പിക്കാതെ... മൃദുവായി.. എന്നാൽ ശക്തമായി... അത് മേൽചുണ്ടിലും ആവർത്തിച്ചതോടെ അവൾ തളർന്നു പോയിരുന്നു.... കണ്ണുകൾ കൂമ്പിയടയാൻ വെമ്പിയെങ്കിലും അവളതിനെ വലിച്ചു പിടിച്ച് തുറന്നു..... സർവശക്തിയുമെടുത്ത് അവനെ ആഞ്ഞു തള്ളി....

തള്ളിയ ശക്തിയിൽ അവളൊന്ന് കറങ്ങി തിരിഞ്ഞ് നിന്നു.... നെഞ്ചിൽ കൈ വച്ചു ശ്വാസം ആഞ്ഞു വലിച്ചുകൊണ്ടിരുന്നു..... ഒന്ന് ശാന്തമായതും ഒരു ഞരക്കം കേട്ട് അവൾ തിരിഞ്ഞ് നോക്കി...
കണ്ട കാഴ്ചയിൽ അവൾ തറഞ്ഞു നിന്നു പോയി.....
കണ്ണീർ കാഴ്ചയെ മറച്ചു...

കിച്ചേട്ടാ ആ ആ ആ....
അവളുടെ അലർച്ച അവിടെയെങ്ങും പ്രകമ്പനം സൃഷ്ടിച്ചു......

%%%%%%%%%%%%%%%%%%%%%%

"കിച്ചേട്ടാ......"
കരഞ്ഞുകൊണ്ട് അനു ഓടി അവനരികിലേക്ക്.....
വീണ വീഴ്ചയിൽ തിണ്ടിൽ തലയിടിച്ചിരിക്കുന്നു അവന്റെ... നെറ്റിയുടെ മുൻവശം പൊട്ടി ചോരയൊലിക്കുന്നു.... കണ്ണടച്ച് കിടക്കുകയാണവൻ... അനക്കമില്ല....
"കിച്ചേട്ടാ... എണീക്ക് കിച്ചേട്ടാ.. എനിക്ക് പേടിയാവുണു കിച്ചേട്ടാ....... ദേ ചോര വരുണു .... സോറി... ഞാൻ അറിയാണ്ടാണ്...സോറി... സോറി... ആയിരം വട്ടം സോറി...."
എന്നിട്ടും അവന് അനക്കമില്ല... അവളുടെ കരച്ചിലിന് ആക്കം കൂടി.... സാരിത്തുമ്പ് കൊണ്ട് അവൾ അവന്റെ നെറ്റി പൊത്തിപ്പിടിച്ചു.... വീണ്ടും വീണ്ടും അലറിവിളിച്ചു കൊണ്ടിരുന്നു....

"കിച്ചേട്ടാ... ഒന്ന് വിളിക്ക് കിച്ചേട്ടാ.... ശിവാ ന്ന് ഒന്ന് വിളിക്ക്.... പ്ലീസ്‌... ഞാൻ...ഞാൻ..ഞാനിനി അങ്ങനെയൊന്നും പറയില്ല.... എനിക്കിഷ്ടാ... പ്രാണനാ.... എന്റെ ശ്വാസമാ....ഇപ്പൊ.. ഇപ്പോ എന്റെ പ്രാണൻ പോണപോലെ തോന്നാ.... എനിക്ക് ശ്വാസം മുട്ടുണു... കിച്ചേട്ടാ... പ്ലീസ് എണീക്ക് ഏട്ടാ......
എ.. എണീ.. ക്കേ... ട്ടാ...
ആർത്തലച്ചു കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു...... പുഴയുടെ ഓളങ്ങളും ആലിലകളും മാത്രം ശബ്ദിക്കുന്നു.... കരച്ചിലിന്റെ ശക്തിയിൽ അവന്റെ ഹൃദയമിടിപ്പിന്റെ താളം മാറിയത് അവളറിഞ്ഞില്ല....

ശിവാ............

അനു നിശ്ചലയായി..... കേൾക്കാൻ കൊതിച്ച വിളി... സ്വരം... തനിക്ക് തോന്നിയതാണോ?
അവൾ മെല്ലെ തലയുയർത്തി നോക്കി... അവനിപ്പോഴും കണ്ണടച്ച് കിടക്കുകയാണ്... അവൾ തല താഴ്ത്തി അവന്റെ നെഞ്ചിലേക്ക് ചെവി ചേർത്ത് വച്ചു... അവന്റെ ഹൃദയമിടിപ്പിന് കാതോർത്തു... അവ ശിവാ എന്ന് മന്ത്രിക്കും പോലെ....

ശിവാ.... I LOVE YOU....

ഇത്തവണ അവൾ ഞെട്ടിയെണീറ്റു... അവനെ നോക്കുമ്പോൾ കണ്ണ് തുറന്ന് തന്നെ തന്നെ ഉറ്റുനോക്കുന്നു... ആ കണ്ണുകളിൽ കുസൃതിയാണോ?ചുണ്ടുകൾ ചിരിക്കുന്നു... വികൃതി കാട്ടി ചിരിക്കുന്നത് പോലെ.... ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാണുന്നത്, അവൻ വലതു കൈ തലക്ക് താഴെ വച്ച് തലയുയർത്തിയിരിക്കുന്നു... മറുകൈ തന്റെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്നു....

അനുവിന്റെ കണ്ണുകൾ കൂർത്തു... പരിഭവത്തോടെ ചുണ്ടുകൾ ഉന്തി കണ്ണ് നിറച്ച് അവനെ നോക്കി....
ആ നോട്ടം... അത് അവന്റെ ഹൃദയം തുളച്ചു കയറി....

"ഉഫ്!!! "
അവൻ കണ്ണൊന്നമർത്തി അടച്ചു...
"എന്റെ പെണ്ണേ.. ഇങ്ങനെയൊന്നും നോക്കല്ലേ... നേരത്തെ തന്നത് ഡോസ് കൂട്ടി തരും ഞാൻ.."

അനു ഒന്ന് ഞെട്ടി.. വേഗം എഴുന്നേറ്റു മാറി... തിരിഞ്ഞ് നടക്കാനൊരുങ്ങിയതും മുന്താണിയിൽ ഒരു പിടി വീണു...
അവൾ പെട്ടെന്ന് തോളിൽ പിൻ കുത്തിയിടത്ത് വലതു കൈ അമർത്തി പിടിച്ചു.... തിരിഞ്ഞ് നോക്കിയില്ല...

"ടോ.. അങ്ങനെയങ്ങു പോയാലോ... എന്നെ തള്ളിയിട്ടിട്ട്... ഒന്ന് പിടിച്ചെണീപ്പിക്കടോ..."
അവൾ തിരിഞ്ഞ് അവന്റെ മുഖത്ത് നോക്കാതെ അവന് നേർക്ക് കൈ നീട്ടി...
അവന്റെ കണ്ണുകൾ പക്ഷേ അവളെത്തന്നെ ചുറ്റുകയായിരുന്നു...
അവളുടെ കയ്യിൽ പിടിച്ച് എണീറ്റ് നിന്നതും അവൾ കൈ വിടുവിക്കാനൊരുങ്ങി... മുഖമപ്പോഴും കുനിഞ്ഞു തന്നെയിരുന്നു... അവൻ പിടി ഒന്ന് കൂടി മുറുക്കി...അവളെ വലിച്ച് അവന്റെയടുത്തേക്ക് അടുപ്പിച്ച് ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു ... അവൾ അവന്റെ നെഞ്ചിൽ അമർത്തി,താഴേക്കു തന്നെ നോക്കി കുതറിക്കൊണ്ടിരുന്നു....

"ഹാ... ഇങ്ങനെ പിടക്കാതെ അടങ്ങി നിൽക്ക് പെണ്ണേ..."
പറഞ്ഞുകൊണ്ട് അവൻ അവളുടെ മുഖം വലതു കയ്യാൽ പിടിച്ചുയർത്തി...
അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ അവൾ കണ്ണടച്ച് പിടിച്ചു...
അവൻ അവളെ തന്നെ ഉറ്റുനോക്കി നിന്നു....
അവൻ മുഖം താഴ്ത്തി അവളുടെ ഇരുകണ്ണിലും മാറി മാറി ഉമ്മ വച്ചു....
അവന്റെ നെഞ്ചിലിരുന്ന അവളുടെ കൈകൾ ശക്തിയിൽ അവിടെ അള്ളിപ്പിടിച്ചു....
അവൻ ചുണ്ടുകൾ അടർത്തി മാറ്റി... ആർദ്രമായി അവളെ വിളിച്ചു....
"ശിവാ......."
"മം...."
അവളറിയാതെ മൂളിപ്പോയി....
അവന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു... ചുണ്ടിൽ ചിരി തെളിഞ്ഞു....
"അപ്പൊ സമ്മതിച്ചോ എന്റെ ശിവയാണെന്ന്?"
അവനിൽ കുസൃതി നിറഞ്ഞു...
അവൾ കണ്ണുകൾ വെട്ടിത്തുറന്നു....
മുന്നിൽ പ്രണയം നിറഞ്ഞ... കുസൃതി ഒളിപ്പിച്ച... ചിരിക്കുന്ന കണ്ണുകൾ....
അവളറിയാതെ തന്നെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു...

"മം? പറയ്‌... സമ്മതിച്ചോ?"
"മം.."
"എങ്കിലേ നേരത്തെ ഞാൻ വീണ് കിടക്കുമ്പോ പറഞ്ഞത് എന്റെ കണ്ണിൽ നോക്കിയൊന്നു പറഞ്ഞേ....."
അവൾ അവന്റെ കണ്ണിലേക്കൊന്ന് നോക്കി.... പിന്നെ നാണത്തോടെ മുഖം പൊത്തി ചിരിച്ച് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി....
"പറയാൻ ഹെല്പ് വേണോ?"
മറുപടിയില്ല.... അവൾ പുരികം ചുളിച്ചിട്ടുണ്ടാകും.....
അവളുടെ ഇടുപ്പിനെ ചുറ്റിയ അവന്റെ ഇടത് കൈവിരലുകൾ  ഉയർന്നു വന്ന് അവളുടെ മുടിയെ ഒരു വശത്തേക്ക് വകഞ്ഞു മാറ്റി മുൻപിലേക്കിട്ടു...... അവന്റെ വിരൽസ്പർശം അവളിൽ കോരിത്തരിപ്പുണ്ടാക്കി.... അവൾ മുഖത്ത് നിന്നും കൈ മാറ്റി അവനെ ചുറ്റിപ്പിടിച്ചു.... അവനൊന്ന് ചിരിച്ചു...
അവന്റെ ഇടതുകൈ വീണ്ടും ഇടുപ്പിലമർന്നപ്പോൾ വലതു കൈ മുകളിലേക്കരിച്ചു കയറി....അവളുടെ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു കയറി... അവൾ കണ്ണുകൾ ഇറുകെ പൂട്ടി... അവൻ തന്റെ വലതുകൈ വിരലുകൾ മടക്കി വിരൽപ്പുറം കൊണ്ട് ബ്ലൗസിനു പുറത്തുള്ള അവളുടെ നഗ്നമായ പുറം മേനിയിൽ മെല്ലെ തഴുകി...
അവളൊന്ന് ഉയർന്നു പൊങ്ങി... ഒപ്പം ഒരു നിശ്വാസവും...
അവൾ മെല്ലെ താണ് അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു....അവളുടെ കൈകൾ അവന്റെ തോളിൽ മുറുകി....

"പറയ്‌ ശിവാ... എനിക്ക് കേൾക്കണം.. ഒരുപാട് നാളായി ഞാൻ കേൾക്കാൻ കൊതിക്കുന്ന ആ വാക്കുകൾ...
അതോ ഇനിയും ഞാൻ..."
അനു അവന്റെ വായ പൊത്തിപ്പിടിച്ചു... അവനെ നോക്കി... കണ്ണുകൾ കൊരുത്തപ്പോൾ ഇരുവരും സ്വയം മറന്നു..
കിച്ചേട്ടാ....ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.... നേരിൽ കാണുന്നതിനും മുൻപ്.... പ്രണയിക്കുന്നു.... അഗാധമായി...  എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നിങ്ങൾ മാത്രമാണ്.... എന്റെ ഓരോ ശ്വാസവും.... എന്റെ പ്രാണനും നിങ്ങളാണ്.... നിങ്ങൾ മാത്രമാണ്....   I LOVE YOU......."

കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൻ അവളെ വാരിപ്പുണർന്നു... ഇറുകെ ഇറുകെ പുണർന്നു.... അവർക്കിടയിൽ കാറ്റിനു പോലും കടക്കാനാവാത്ത വണ്ണം....
ഇരുവരും തങ്ങൾ കണ്ട സ്വപ്നങ്ങൾ ആ നിമിഷം തൊട്ടറിഞ്ഞു....

പെട്ടെന്ന് ശക്തമായി മഴ പെയ്തിറങ്ങി.... അവരുടെ പ്രണയസാഫല്യത്തെ വരവേൽക്കാനെന്ന പോലെ......
മഴനീർതുള്ളികൾ ഇരുവരെയും നനച്ച് പെയ്തിറങ്ങി......മഴയുടെ തണുപ്പിൽ ഇരുവരുടെയും ശരീരം വിറ കൊണ്ടു... പക്ഷേ ഉടലുകളുടെ ചൂട് അവരെ അടുപ്പിച്ചു തന്നെ നിർത്തി....  മുഖമുയർത്തി പരസ്പരം നോക്കിയ അവരുടെ  മുഖത്തൂടെ വെള്ളം ഒഴുകിയിറങ്ങി.... അവന്റെ കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞു... അവന്റെ മുഖം താണ് വന്നപ്പോൾ, ഒരു മായാലോകത്തിലെന്ന പോലെ അവൾ തന്റെ മുഖം ഉയർത്തി കൊടുത്തു....
അവളുടെ ചുണ്ടിലൂടെ ഒഴുകുന്ന വെള്ളം അവനിൽ ദാഹമുണർത്തി.... തണുത്തു മരവിച്ചിരിക്കുന്ന ചുണ്ടുകൾ ചുണ്ടുകളോട് ചേർന്നു.... ദാഹമടക്കാനെന്ന പോലെ അവന്റെ ചുണ്ടുകൾ അവളുടേതിനെ ഉറിഞ്ചി വലിച്ചുകൊണ്ടിരുന്നു.... അവളും ആ ചുംബനത്തിൽ ലയിച്ച് മതിമറന്നു നിന്നു... മഴ നിന്നത് അവർ അറിഞ്ഞതുപോലുമില്ല...

അവളുടെ കൂമ്പിയടഞ്ഞ മിഴികൾ അവനെ മോഹിപ്പിച്ചു കൊണ്ടിരുന്നു... ചുംബനതീവ്രത കൂടും തോറും ഉടലുകൾ കൂടുതൽ ഒട്ടിച്ചേർന്നു....ചുണ്ടുകൾ കടന്ന് നാവുകൾ കൂട്ടിമുട്ടിയപ്പോൾ ഇരുവരുടെയും നില തെറ്റി തുടങ്ങിയിരുന്നു..... ബാക്കിയുള്ളതെല്ലാം വിസ്‌മൃതിയിലാണ്ട് പോയി......
അവന്റെ വലതു കൈ സാരിയുടെ ഉള്ളിലേക്ക് നൂണ്ട് കയറി.... പൊക്കിൾച്ചുഴിയിലൂടെ വട്ടം കറങ്ങിയ വിരലുകൾ അവിടെ അമർന്നപ്പോൾ അവളിൽ നിന്നുമുയർന്ന സീൽക്കാരം അവന്റെ വികാരങ്ങളുടെ കടിഞ്ഞാൺ പൊട്ടിച്ചു.....  വിരലുകൾ  നാഭിയിൽ നിന്നും ഇഴഞ്ഞു മുകളിലേക്ക് കയറി... ആ വിരലുകൾ മാറിലേക്കെത്തിയതും....

ദിഗന്തം പൊട്ടുമാറുച്ചത്തിൽ ഒരു ഇടിമുഴക്കമുണ്ടായി.... ഇരുവരും ഞെട്ടിപ്പിടഞ്ഞ് അകന്നു മാറി....
ഒരു നിമിഷം ചെയ്യാൻ പോയ അവിവേകമോർത്ത് കിച്ചു വലതുകൈവിരലുകൾ നെറ്റിയിൽ അമർത്തി.. അനുവിനെ നോക്കുമ്പോൾ അവൾ മാറി നിന്ന് ശ്വാസം ആഞ്ഞു വലിക്കുകയാണ്.... കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... അവന് ഒരുവേള കുറ്റബോധം തോന്നി.... അവൻ അവൾക്കടുത്തേക്ക് നീങ്ങി...
"I am sorry... ഞാനും ഇങ്ങനെയൊന്നുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെടോ... പറ്റി പോയതാണ്... സോറി... താൻ സങ്കടപ്പെടല്ലേ...പ്ലീസ്‌ "

"ഇല്ല.. കി... കിച്ചേട്ടൻ സോറി പറയണ്ട... എനിക്ക് സങ്കടാവും "
കണ്ണ് തുടച്ചുകൊണ്ട് പറയുന്ന പെണ്ണിനെ അവൻ നോക്കി നിന്ന് പോയി... പാവം...
ഒരു ഗദ്ഗദം തൊണ്ടയിൽ തങ്ങി നിന്ന് പോയി അവന്...
അവൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു...
"നിന്റെയീ കണ്ണുകൾ ഇനി സങ്കടം കൊണ്ട് നിറയില്ലെന്ന് ഞാൻ എനിക്ക് തന്നെ നൽകിയ വാക്കുണ്ട്... അത് ഞാൻ പാലിച്ചിരിക്കും ശിവാ... കുറച്ചു കാര്യങ്ങൾ കൂടി താൻ അറിയാൻ ബാക്കിയുണ്ട്... വളരെ പ്രധാനപ്പെട്ട ചിലത്... അത് പറയേണ്ടത് ഞാനല്ല... മറ്റൊരാളാണ്... അത് കേട്ട് കഴിയുമ്പോൾ തളരരുത്.... ഇതുവരെ സ്ട്രോങ്ങ്‌ ആയി നിന്ന പോലെ ഇനിയും നിൽക്കണം... ഞാനുണ്ട് കൂടെ... ഒരിക്കലും കൈവിടില്ല... I promise...
പിന്നെ ഒക്കെ അറിഞ്ഞു കഴിയുമ്പോൾ അതെല്ലാം അറിഞ്ഞത് കൊണ്ടാണ് എനിക്ക് തന്നോട് സ്നേഹം തോന്നിയേന്ന് മാത്രം പറയരുത്... നമ്മുടെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയതാണ് താൻ.... ഇനിയെന്നും അവിടെ താനേ ഉണ്ടാവൂ..
I LOVE YOU MY SOULMATE...FOREVER ...."

താനിനിയും അറിയാൻ ബാക്കിയുള്ള സത്യത്തെക്കുറിച്ച് ഒരു ആധി മനസ്സിൽ മുളപൊട്ടിയെങ്കിലും പ്രണയം ചാലിച്ച കിച്ചുവിന്റെ വാക്കുകളിൽ അവൾ സർവവും മറന്നു... അവനെ മുറുകെ വാരിപ്പുണരുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തൂവി...
കുറച്ചു സമയം അങ്ങനെ നിന്നപ്പോൾ ഉള്ളിലൊരു തണുപ്പ് പടർന്നത് അവൻ അറിഞ്ഞു....

(പിന്നെ മഴ നനഞ്ഞാൽ തണുപ്പല്ലാണ്ട് ചൂടാവുവാണോ ചെയ്യാ..... എന്താല്ലേ 🥴)

(നിങ്ങള് ചോദിക്കണേനു മുന്നേ ഞാൻ പറഞ്ഞൂന്നെ ഉള്ളൂ 😬)

തന്നോട് ചേർന്ന് നിൽക്കുന്ന അവളുടെ ഉടൽ വിറക്കുന്നത് അറിഞ്ഞാണ് കിച്ചു ശ്രദ്ധിച്ചത്... രണ്ട് പേരും നനഞ്ഞു കുതിർന്നാണ് നിൽക്കുന്നത്... വസ്ത്രങ്ങളെല്ലാം നനഞ്ഞൊട്ടിയിരിക്കുന്നു....
അവൻ അവളെയും കൂട്ടി കാറിനടുത്തേക്ക് നടന്നു... കാറിന്റെ പുറകിലെ സീറ്റിൽ കരുതിവയ്ക്കാറുള്ള എമർജൻസി കിറ്റിൽ നിന്നും ടവൽ എടുത്ത് അവളുടെ തല തുവർത്തി കൊടുത്തു...വളരെ കരുതലോടെ തന്നെ നോക്കുന്ന അവനെ അവൾ ആരാധനയോടെ നോക്കി....... അവൾ സാരിയുടെ അടിഭാഗവും മുന്താണിയും പിഴിയുന്ന നേരത്ത് അവൻ സ്വയം തല തുവർത്തി...ഷർട്ട്‌ ഊരി പിഴിഞ്ഞ് തിരികെയിട്ടു.
"വാടോ... വേഗം പോകാം... ആകെ നനഞ്ഞിരിക്യല്ലേ... ഇങ്ങനെ ഓർഫനേജിലേക്ക് കേറി ചെല്ലണ്ട...
ഒരു ടെക്സ്റ്റൈലിൽ കയറി ഡ്രസ്സ്‌ മാറ്റിയിട്ടു പോകാം..."
അവൾ ശരിയെന്നു തലയാട്ടി... അപ്പോഴാണ് അവന്റെ നെറ്റിയിലെ മുറിവ് അവൾ ശ്രദ്ധിച്ചത്...അവളുടെ കണ്ണ് നിറഞ്ഞു വന്നു....അവൾ ആ കിറ്റിലേക്കു കണ്ണ് പായിച്ചു... അതിൽ ഫസ്റ്റ് എയ്ഡ് എല്ലാം ഉണ്ടായിരുന്നു... അവളെ തൊട്ടടുത്ത് കണ്ടിട്ടാണ് അവൻ തലയുയർത്തിയത്... അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവൻ ഒരു നിമിഷം ആശങ്കയിലായി... പിന്നെ അവളുടെ ദൃഷ്ടി തന്റെ നെറ്റിയിലേക്കാണെന്ന് മനസ്സിലായപ്പോഴാണ് അവിടെ ഒരു മുറിവുണ്ടായത് അവൻ ഓർത്തത് തന്നെ....അവൻ  ദയനീയമായി അനുവിനെ നോക്കി... അവളാകട്ടെ ഏങ്ങലടിച്ചു കൊണ്ട് അവന്റെ മുറിവ് ഡ്രസ്സ്‌ ചെയ്യുകയാണ്..... അത് കഴിഞ്ഞതും അവൾ എല്ലാം എടുത്ത് കാറിന്റെ പിൻസീറ്റിൽ കൊണ്ടു വച്ചു...
എന്നിട്ട് മുൻസീറ്റിൽ കയറിയിരുന്നു....

കിച്ചുവും വേഗം കാറിലേക്ക് കയറി...അവളിപ്പോഴും ഏങ്ങലടിക്കുന്നുണ്ട്. കിച്ചു ഒന്ന് ദീർഘശ്വാസം എടുത്ത് അവളെ വിളിച്ചു...
"ശിവാ... പ്ലീസ്‌... Please stop crying... It's killing me... ഡാ പ്ലീസ്... ഇതൊരു ചെറിയ മുറിവല്ലേ.. താൻ ആ മെഡിസിൻസ് എടുത്തപ്പോഴാ ഞാനിതിന്റെ കാര്യം ഓർത്തത് തന്നെ.... So please... I can't bear your tears "
അനു ഒരു തേങ്ങലോടെ അവന്റെ തോളിലേക്ക് ചാഞ്ഞു... അവന്റെ ഇടതു കയ്യിൽ ചുറ്റിപ്പിടിച്ചു...
"കിച്ചേട്ടാ ....സോറി... ഏട്ടന് വേദനിച്ചിട്ടുണ്ടാവില്ലേ... അതാ ഞാൻ... ഇനി കരയില്ല..."
അതും പറഞ്ഞ് കണ്ണ് തുടയ്ക്കുന്നവളെ അവൻ പ്രണയത്തോടെ നോക്കിയിരുന്നു... പിന്നെ മെല്ലെ നെറുകിൽ മുകർന്നു... കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്ന് പോയി...
"പോകാം "കിച്ചു ചോദിച്ചു...
"മം "
മൂളിക്കൊണ്ട് അനു നേരെയിരുന്നു....

യാത്രക്കിടയിൽ പലപ്പോഴും മിഴികളിടഞ്ഞു... ഒരു ചിരിയോടെ ഇരുവരും മിഴികൾ പിൻവലിക്കുമ്പോൾ ഒരേ താളത്തിൽ രണ്ട് ഹൃദയങ്ങളും മിടിക്കുന്നുണ്ടായിരുന്നു.....

ഒരു ടെക്സ്റ്റയിൽസിൽ കാർ നിർത്തി അകത്തേക്ക് കയറുമ്പോൾ അനു നടക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു... കിച്ചുവിന് അത് കണ്ട് പാവം തോന്നി... അവളുടെ നനഞ്ഞൊട്ടിയ ശരീരത്തിലേക്കു വഷളമായി നോക്കുന്ന പലരെയും ഒരു നോട്ടം കൊണ്ട് കിച്ചു നിലയ്ക്ക് നിർത്തി.. അവൾക്ക് ഒരു കവചം പോലെ അവൻ ചേർത്ത് പിടിച്ചിരുന്നു... അത് കണ്ട അവിടെയുള്ള പല പെൺകുട്ടികൾക്കും അനുവിനോട് അസൂയ തോന്നി... കിച്ചുവിനോട് ബഹുമാനവും....

ഡ്രസ്സ്‌ മാറ്റി പുതിയത് അണിഞ്ഞ് രണ്ട് പേരും കാറിൽ കയറി ഓർഫനേജിലേക്ക് പുറപ്പെട്ടു....ഇരുട്ടിയത് കൊണ്ട്  മദർ വഴക്ക് പറയുമോയെന്നു അനുവിന് ചെറിയ പേടിയുണ്ടായിരുന്നു...പിന്നെ കീർത്തു ചേച്ചിയെ മദറിന് വല്യ വിശ്വാസമാണ്.. ചേച്ചി വിളിച്ചു പറഞ്ഞിട്ടുണ്ടാകും...
ഓർഫനേജിന് മുൻപിൽ കാർ നിർത്തി അനു ഇറങ്ങാൻ പോയതും കിച്ചു അവളുടെ കയ്യിൽ പിടിച്ചു നിർത്തി...
"അതേ... അച്ഛനെ ഞാൻ  വൈകാതെ അങ്ങോട്ട് വിടുന്നുണ്ട്... കല്യാണാലോചനയുമായിട്ട്... യെസ് പറഞ്ഞേക്കണംട്ടോ... എനിക്ക് അധികം കാത്തിരിക്കാൻ വയ്യ... ഇപ്പൊ തന്നെ ഒരുവിധം കണ്ട്രോൾ ചെയ്ത് പിടിച്ചിരിക്യാ... ഇനിയിങ്ങനെ വല്ല ചാൻസും കിട്ടിയാൽ ഞാൻ അതിക്രമം ചെയ്തു പോകും..."
അനുവിന്റെ മുഖം നാണത്താൽ ചുവന്നു പോയി... അവൾ അവനെ നോക്കി നിറമനസ്സാലെ ചിരിച്ചു.... ശേഷം തലയാട്ടി യാത്ര പറഞ്ഞ് കാറിൽ നിന്നുമിറങ്ങി... ഡോർ അടച്ച് തന്നെ ഇടയ്ക്കിടെ തിരിഞ്ഞ് നോക്കി നടന്നു പോകുന്ന അവളെ കിച്ചു നോക്കിയിരുന്നു.... അവൾ ഉള്ളിലേക്ക് കയറിയതിനു ശേഷമാണ് അവൻ പോയത്....

ഓർഫനേജിലേക്ക് കയറിയ അനുവിനെ കാത്ത് മദർ മുന്നിൽ തന്നെയുണ്ടായിരുന്നു... മദർ ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ കിച്ചുവിനെ കാണാൻ പോയതാണെന്നും അവന് തന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞുവെന്നും താനത് സ്വീകരിച്ചുവെന്നും അപ്രതീക്ഷിതമായി മഴ നനഞ്ഞത് കൊണ്ട് അദ്ദേഹം തന്നെ ടെക്സ്റ്റൈൽസിൽ കയറി ഡ്രസ്സ്‌ വാങ്ങി കൊടുത്തുവെന്നും പറഞ്ഞു...മദറിനോട് കീർത്തു കാര്യങ്ങൾ വിശദമായി പറഞ്ഞിരുന്നത് കൊണ്ടും അവരെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അറിയാവുന്നത് കൊണ്ടും  എല്ലാത്തിലുമുപരി അനുവിനെ വിശ്വാസമുള്ളത് കൊണ്ടും മദർ മറ്റൊന്നും ചോദിച്ചതുമില്ല... എങ്കിലും വികാരങ്ങൾക്കടിമപ്പെട്ട് താനിന്ന് തെറ്റ് ചെയ്തേനെയെന്ന് ഓർത്തപ്പോൾ അവൾക്ക് കുറ്റബോധം തോന്നി.. അവൾ മനസ്സ് കൊണ്ട് മദറിനോട് മാപ്പിരന്നു...

വീട്ടിലെത്തിയ കിച്ചുവിനെ കണ്ട് കീർത്തു കണ്ണ് മിഴിച്ചു... പോയ വേഷത്തിലല്ല തിരികെ എത്തിയിരിക്കുന്നത്... പോരാത്തതിന് നെറ്റിയിലൊരു ബാണ്ടേജും... കീർത്തു വേവലാതിയോടെ അവനടുത്തേക്ക് പാഞ്ഞു... അപ്പോഴേക്കും മറ്റുള്ളവരും അവന്റെ മുറിവ് കണ്ടിരുന്നു... എല്ലാവരും ഒരു നിമിഷം വേവലാതിപ്പെട്ടു....
അവൻ എല്ലാവരെയും സമാധാനിപ്പിച്ചു...
അവൻ ഉണ്ടായതെല്ലാം അവരോട് പറഞ്ഞു...
(എല്ലാമല്ല... സെൻസർ ചെയ്ത് പറയാൻ കൊള്ളാവുന്നത് മാത്രം 😁)
അനു കിച്ചുവിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചത് എല്ലാവരിലും സന്തോഷം നിറച്ചുവെങ്കിലും, ദേവന്റെ സത്യം അറിയുമ്പോൾ അവളെങ്ങനെ പ്രതികരിക്കുമെന്നോർത്ത് എല്ലാവർക്കും ആശങ്കയുണ്ടായി.... പ്രത്യേകിച്ച് വിച്ചുവിന്... എത്രയും പെട്ടെന്ന് അനുവിനെ സത്യങ്ങളെല്ലാം അറിയിക്കണമെന്ന് ഗണേഷ് വിച്ചുവിനോട് ആവശ്യപ്പെട്ടു.. പറ്റുമെങ്കിൽ പിറ്റേ ദിവസം തന്നെ എല്ലാം അനുവിനോട് പറയാമെന്ന് വിച്ചുവും സമ്മതിച്ചു...

അന്ന് രാത്രി ഉറക്കത്തെ പ്രതീക്ഷിച്ച് കിടക്കുമ്പോൾ കിച്ചുവിന്റെയും അനുവിന്റെയും ചുണ്ടുകളിൽ ആദ്യമായി  ഒരേ പോലെ ചിരി വിരിഞ്ഞു... തങ്ങളിന്ന് കടന്ന് പോയ പ്രണയനിമിഷങ്ങളായിരുന്നു അവരുടെ മനസ്സിൽ.... അതിന്റെ മാധുര്യം ആസ്വദിക്കുമ്പോഴും ഇനി താൻ അറിയേണ്ടുന്ന സത്യമെന്തെന്നത് അനുവിനെ കുഴപ്പിച്ചു.... പക്ഷേ കിച്ചുവിന്റെ മുഖം അവളുടെ അങ്കലാപ്പുകളെയെല്ലാം പാടെ അകറ്റി കളഞ്ഞു...
ഒരു പുഞ്ചിരിയോടെ ഇരുവരും നിദ്രയെ പുൽകി.... ഇതിലും മാധുര്യമേറിയ പ്രണയകാലത്തെ പ്രതീക്ഷിച്ചുകൊണ്ട്......

%%%%%%%%%%%%%%%%%%%%%

രാവിലെ ഉണർന്നപ്പോൾ എന്നുമില്ലാത്തത് പോലെ സന്തോഷവതിയായിരുന്നു അനു... കുറേ നാളുകൾക്ക് ശേഷം അത്രയും അഗാധമായ ഉറക്കാമായിരുന്നു ഇന്നലെത്തേത്.... ചിന്തകളൊന്നുമില്ലാതെ.. ആധികളില്ലാതെ... ഒരു മുഖം മാത്രം മനസ്സിൽ നിറച്ച് ശാന്തമായ ഉറക്കം... അവൾ പതിവ് പോലെ പ്രാർത്ഥിച്ച് എഴുന്നേറ്റ് കുളിച്ച് അടുക്കളയിലേക്ക് ചെന്നു... പതിവിലും ഉത്സാഹത്തിലാണ് അവൾ ജോലികളെല്ലാം ചെയ്തത്... എന്തിനെന്നില്ലാതെ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടിക്കൊണ്ടിരുന്നു....

ഓഫീസിലേക്ക് കുറേ നാളായി മെയിൻ റോഡിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത്... ഇന്നെന്തോ ഷോർട് കട്ടിലൂടെ പോകാൻ മനസ്സ് കൊതിക്കുന്നു... പ്രിയപ്പെട്ടവന്റെ ഒരു നോക്ക് പ്രതീക്ഷിച്ചാണോ? അവൾ സ്വയം ചോദിച്ചു...
അതേ എന്ന് തന്നെയാണ് മനസ്സ് മറുപടി നൽകിയത്...
വളരെ വേഗത്തിൽ നടന്ന് അമ്പാട്ട് വീടെത്തിയപ്പോൾ അവളുടെ കാലടികൾ പതിഞ്ഞു പോയി... ഗേറ്റിനു മുന്നിലെത്തിയപ്പോൾ കാലുകൾക്ക് വേഗം നന്നേ കുറഞ്ഞു....ഒളികണ്ണാൽ ഗേറ്റിനകത്തേക്ക് നോക്കുമ്പോൾ ഒരു പാളി തുറന്നു കിടപ്പുണ്ട്... പക്ഷേ പുറത്താരെയും കാണാനില്ല... അനുവിന്റെ ചുണ്ടൊന്ന് കൂർത്തു...ചെറിയൊരു നിരാശ തന്നെ വന്നു മൂടിയോ?വീണ്ടും വേഗതയേറിയ കാലുകൾ നീങ്ങിതുടങ്ങുമ്പോഴേക്കും ഒരു പിൻവിളി....

"എന്നെയാണോ തിരഞ്ഞത്?"
ഗേറ്റിനു മറവിൽ നിന്നും പുറത്തേക്ക് വന്ന കിച്ചു കുസൃതിയോടെ ചോദിച്ചു...
പ്രിയപ്പെട്ടവന്റെ ശബ്ദം കേട്ട് അവളുടെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലായി.... കാലുകൾ നിശ്ചലമായി...
"ഇന്നെന്നെ കാണാനാണോ ഈ വഴി വന്നത്?"
തൊട്ടരികിൽ അവന്റെ സാമീപ്യം... ചെവിക്കരികിൽ അവന്റെ നിശ്വാസം...മെല്ലെ തിരിഞ്ഞു നോക്കുമ്പോൾ കണ്ണുകൾ, ചിരിക്കുന്ന... ചുണ്ടിൽ കള്ളച്ചിരിയൊളിപ്പിച്ച പ്രിയന്റെ മുഖത്ത് തറഞ്ഞു നിന്നു....

"താനിങ്ങനെ നോക്കാതെടോ... റോടാണെന്നു ഞാൻ മറന്ന് പോവും"
അവന്റെ വാക്കുകളിൽ നാണം പൂത്ത് അവൾ തല കുനിച്ചു....അവന്റെ ചുണ്ടുകളും ആ നാണത്തെ വരവേറ്റു...
" ഞാനേ ജോഗിങ്ങെന്നും പറഞ്ഞ് ഇറങ്ങിയതാ.. താനിന്ന് ഈ വഴി തന്നെ വരുമെന്ന് മനസ്സ് പറഞ്ഞു...ഇന്നലെ ഒരു കാര്യം മറന്നു.. താൻ ആ ഫോൺ ലോക്ക് മാറ്റി തരൂ..."
അനു തന്റെ ഫോണിന്റെ ലോക്ക് മാറ്റി കിച്ചുവിന് കൊടുത്തു... അവൻ അതിൽ തന്റെ നമ്പർ സേവ് ചെയ്ത് ഒരു മിസ്സ്ഡ് കോൾ കൊടുത്തു.. എന്നിട്ട് ഫോൺ അനുവിന് തിരിച്ച് കൊടുത്തു...
"ഞാൻ വൈകുന്നേരം വിളിക്കാം... ഇപ്പൊ പൊയ്ക്കോളൂ..."
അനു സമ്മതത്തോടെ തലയാട്ടി അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി...
കിച്ചേട്ടൻ.. അതിൽ സേവ് ചെയ്തിരിക്കുന്ന പേരിലേക്ക് നോക്കി അവൾ ഒന്ന് ചിരിച്ചു... ആ ചിരി അവനിലേക്കും വ്യാപിച്ചിരുന്നു... കണ്ണുകൾ കൊണ്ട് അവനോട് യാത്ര പറഞ്ഞ് അനു നടന്ന് നീങ്ങി... കുറച്ചു നിമിഷങ്ങൾ അവൾ പോകുന്നത് നോക്കിനിന്നിട്ട് അവനും മറുവശത്തേക്ക് ജോഗ് ചെയ്ത് നീങ്ങി....

പതിവിലും നേരത്തെയാണ് അനു ഓഫീസിലെത്തിയത്.... രാവിലത്തെ സംഭവം അവൾക്കൊരു അതിശയമായി... തന്റെ ചിന്തകൾ കിച്ചേട്ടൻ മനസ്സിലാക്കിയിരിക്കുന്നു...
ഒരു മനോഹരമായ ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.... മെല്ലെ ഒന്ന് ശ്വാസം വലിച്ചു വിട്ട് അവൾ ജോലികളിലേക്ക് തിരിഞ്ഞു....

അന്ന് വിച്ചു വളരെയധികം അസ്വസ്ഥനായിരുന്നു.... എല്ലാം അനുവിനോട് ഇന്ന് തന്നെ പറയണം... പക്ഷേ.... അവൾ തന്നെ... തന്റെ കുടുംബത്തെ സ്വീകരിച്ചില്ലെങ്കിൽ..... ഓർക്കാൻ പോലും ആവുന്നില്ല....
എങ്കിലും പറയാൻ തന്നെ വിച്ചു തീരുമാനിച്ചു കഴിഞ്ഞിരുന്നു.... വരുന്നതെല്ലാം അനുഭവിക്കുക തന്നെ... അനുവിന് തങ്ങളെയൊക്കെ സ്വീകരിക്കാനാവണേയെന്ന്‌ വിച്ചു മനമുരുകി പ്രാർത്ഥിച്ച് കൊണ്ടിരുന്നു....
വിച്ചു ഓഫീസിലെത്തി ആദ്യം തിരഞ്ഞത് അനുവിനെയാണ്... അവളെ സീറ്റിൽ കണ്ടതോടെ ടെൻഷൻ വല്ലാതെ കൂടി....
ഒരു സഹായത്തിന് വിച്ചു കീർത്തുവിനെ വിളിച്ചു..കീർത്തു അവന്റെ കാബിനിലേക്ക് ചെന്നു...
"എന്താ വിച്ചു... Any problem?"
"Yes ഇച്ചേച്ചി. Am totally tensed... അനുവിനോട് എല്ലാം പറയണമെന്ന് വിചാരിച്ചാണ് ഇന്ന് വന്നത്... പക്ഷേ അവളെ കണ്ടപ്പോൾ മുതൽ കൈയും കാലും വിറക്കുന്നു.... Please help me ഇച്ചേച്ചി...."
"നിങ്ങള് മൂന്നാളും ഇത് എന്ത് ഭാവിച്ചാ?
ഇന്നലെ അനുവും കിച്ചുവും... ഇന്ന് നീ... എല്ലാരും കൂടി എന്റെ പുറകെയാണല്ലേ..."
കീർത്തു ഉള്ളിൽ ചിരിച്ചു കൊണ്ട് കപടദേഷ്യത്തോടെ പറഞ്ഞു...
"ഞങ്ങടെ ചക്കര ഇച്ചേച്ചിയല്ലേ... ഞങ്ങളെ സഹായിക്കാൻ ഇച്ചേച്ചിയല്ലേ ഉള്ളൂ... ഇച്ചേച്ചിക്കേ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു പ്രത്യേക മിടുക്കാ.. 😁
പ്ലീസ് പ്ലീസ്... ഒന്ന് സഹായിക്ക് ചേച്ചി...."
"മം.. ശരി.... നിന്റെ സോപ്പിങ്ങിൽ വീണിട്ടൊന്നുമല്ല... ആ പാവം അനുവിനെ ഓർത്തിട്ടാ..."
"എന്താണെങ്കിലും സഹായിച്ചാ മതി... അപ്പൊ എങ്ങനെയാ പരിപാടി?"
കീർത്തു ഒന്നാലോചിച്ചു...
"കുറച്ചു കഴിഞ്ഞ് കാന്റീൻ ഒഴിയുമ്പോ ഞാൻ അവളെയും കൂട്ടി അങ്ങോട്ട്‌ വരാം... നീയും അവിടേക്ക് വരണം... ഞാനൊരു ഇൻട്രോഡക്ഷൻ ഇട്ട് തരാം.. നീ ബാക്കി പറഞ്ഞോണം... ഡാ അവള് നിന്റെ കുഞ്ഞനിയത്തിയല്ലേ... നീയും അവളും തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ...അനിയത്തിയോടുള്ള എല്ലാ വാത്സല്യവും ചേർത്ത് ധൈര്യായിട്ട് പറയ്‌.. അവൾക്കെല്ലാം മനസ്സിലാകും...."

എല്ലാം പറഞ്ഞുറപ്പിച്ച് കീർത്തുവും വിച്ചുവും അവരവരുടെ സീറ്റിലേക്ക് പോയി.... കുറേ കഴിഞ്ഞ് സ്റ്റാഫ് എല്ലാം ജോലികളിൽ മുഴുകിയപ്പോൾ കീർത്തു അനുവിനെ വിളിച്ചു...
"ഡാ... നമുക്കൊന്ന് ക്യാന്റീനിൽ പോകാം..."
"എന്തെ ചേച്ചി ഈ സമയത്ത്?"
"എനിക്കൊരു ചായ കുടിക്കാനാണ് ഡാ.. ഒറ്റയ്ക്ക് പോകാൻ വയ്യ.... താൻ കൂടി വായോ.."
"ശരി. ഞാൻ വരാം."
അനു കീർത്തുവിനൊപ്പം കാന്റീനിലേക്ക് ചെല്ലുമ്പോൾ വിച്ചു അവിടെ ഇരിക്കുന്നുണ്ടായിരുന്നു.... കാന്റീൻ നടത്തുന്നവരല്ലാതെ മറ്റാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.കീർത്തുവും അനുവും വിച്ചുവിന്റെ എതിർവശത്തുള്ള കസേരകളിൽ പോയിരുന്നു...കീർത്തു പോയി മൂന്ന് ചായ വാങ്ങിക്കൊണ്ട് വന്നു... കീർത്തു അവിടെയുണ്ടായിരുന്നവരെ കുറച്ചു കാശ് കൊടുത്ത് ആവശ്യമുള്ള പലചരക്ക് വാങ്ങാനായി പറഞ്ഞുവിട്ടു...വിച്ചുവിന് അനുവിനെ നോക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി... പരസ്പരം നോക്കിയപ്പോൾ ഒരു പുഞ്ചിരി  കൈമാറി ഇരുവരും.... മൂവരും ചായ മെല്ലെ കുടിച്ചു തുടങ്ങിയതും കീർത്തു സംസാരത്തിന് തുടക്കമിട്ടു....

"അനു...വിച്ചുവിന് നിന്നോടൊരു കാര്യം പറയാനുണ്ട് മോളെ... എല്ലാം മോള് ശാന്തമായി കേൾക്കണം... എല്ലാം കേട്ടതിനു ശേഷം മോള് ആലോചിച്ചൊരു തീരുമാനമെടുക്കുക.. ഒരിക്കലും ഞങ്ങളാരും മോളെ ദ്രോഹിക്കണമെന്ന് വിചാരിച്ചിട്ടില്ല... വിചാരിക്യേമില്ല.. മോള് ഞങ്ങൾക്കൊക്കെ എന്നും പ്രിയപ്പെട്ടവളായിരുന്നു.. ഇനിയും അങ്ങനെ തന്നെയായിരിക്കും... മോളൊരിക്കലും ഞങ്ങളെയാരെയും വെറുക്കരുത്... ഞങ്ങൾക്ക് അത് സഹിക്കാനാവില്ല..."

അനു സംശയത്തോടെ പുരികം ചുളിച്ച് കീർത്തുവിനെ നോക്കി.. തലേ ദിവസം കിച്ചു പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി... ഈ കാര്യത്തെ പറ്റിയാകുമോ കിച്ചേട്ടൻ ഇന്നലെ പറഞ്ഞത്?ചേച്ചിയും കിച്ചേട്ടനും പറഞ്ഞതനുസരിച്ച് വളരെ ഗൗരവമേറിയ കാര്യമാണ്...
അനുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.... കാര്യം എന്തെന്നറിയാൻ അനു വിച്ചുവിനെ നോക്കി......അവന്റെ വാക്കുകൾക്കായി കാതോർത്തു....

വിച്ചു കീർത്തുവിനെ ഒന്ന് നോക്കി.. കീർത്തു രണ്ടും കണ്ണും അടച്ച് അവന് സമ്മതം കൊടുത്തു....വിച്ചു പറഞ്ഞു തുടങ്ങി.....
"അനു.... തന്നെ ആദ്യമായി കണ്ട ദിവസം തന്നെ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തർക്കും തന്നോടൊരു പ്രത്യേക വാത്സല്യമോ സ്നേഹമോ ഒക്കെ തോന്നിയിരുന്നു... അതൊന്നും വെറുതെയല്ല അനു... താൻ.. താൻ... ഞങ്ങളിലൊരുവൾ ആയതു കൊണ്ട് തന്നെയാണ്.... എന്റെ... എന്റെ അനിയത്തിക്കുട്ടിയായതു കൊണ്ടാണ്..."
വിച്ചുവിന്റെ കണ്ണ് നിറയാൻ തുടങ്ങി... വിറയ്ക്കുന്ന കൈകൾ അവൻ ചുരുട്ടിപ്പിടിച്ചു....

അനു ഒന്ന് നടുങ്ങി... വളരെ വേഗം കണ്ണുകൾ നിറഞ്ഞൊഴുകി... ചെവിയിൽ ഒരു മൂളൽ പോലെ....
അവൾ ഞെട്ടിതിരിഞ്ഞു കീർത്തുവിനെ നോക്കി... അവൾ അതേയെന്നു തലയാട്ടി മുഖം കുനിച്ചു....
"സർ... സർ.. ഇ.. ഇത്.. ഇതെന്തൊക്കെയാ പറയണേ... ഞ.. ഞാൻ.. ആ.. വീ.. വീട്ടിലെ.. ഏയ്... അങ്ങനെയൊന്നുമാവില്ല...."

"സത്യമാണ് മോളെ.. സർ അല്ല.. ഏട്ടൻ... മോൾടെ ഏട്ടനാണ്... എന്റെ അച്ഛൻ ദേവ് വർമ്മയെന്ന ദേവന്റെയും ഭാഗ്യലക്ഷ്മിയെന്ന ലച്ചുവിന്റെയും മകളാണ് നീ.... "
തറഞ്ഞിരിക്കാനേ അനുവിനായുള്ളൂ....
ഇല്ലെന്ന് തലയാട്ടിക്കൊണ്ടിരുന്നു അവൾ..വിച്ചു ദയനീയമായി കീർത്തുവിനെ നോക്കി... അവളും എന്ത് പറയണമെന്നറിയാതെ വിച്ചുവിനെ നോക്കി.. 
സംയമനം വീണ്ടെടുത്ത് വിച്ചു പറഞ്ഞു തുടങ്ങി.... ദേവ് വർമ്മയുടെയും ഭാഗ്യലക്ഷ്മിയുടെയും ഗീതയുടെയും ജീവിതം... ഒപ്പം തന്റെയും അനുവിന്റെയും.....
കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ്സിലേക്ക് പാഞ്ഞെത്തുന്ന ചിന്തകൾ... തോന്നുന്ന വികാരങ്ങൾ വേർതിരിച്ചറിയാൻ കഴിയാതെ അനുവിന്റെ മനസ്സ് കലങ്ങി മറിഞ്ഞു....

ഒടുവിൽ കഥ ഗണേഷ് വർമ്മയിലേക്ക് കൂടുമാറ്റം സംഭവിക്കുമ്പോൾ... ഒരു നിമിഷം അനുവിന് ഹൃദയം നിലച്ചപോലെ തോന്നി...... തന്റെ സ്പോൺസർ.. താൻ ഈശ്വരനൊപ്പം ഹൃദയത്തിന്റെ പൂജാമുറിയിൽ വച്ച് ആരാധിക്കുന്ന വ്യക്തി... ഒരിക്കലെങ്കിലും കാണാൻ കൊതിച്ച തന്റെ ദൈവം... ഇന്ന് താനെന്തെങ്കിലുമായെങ്കിൽ അതിനെല്ലാം കാരണക്കാരൻ... തളർച്ചകളിലും പറന്നുയരാൻ താങ്ങായവൻ.. അത്.... അത് അദ്ദേഹമായിരുന്നോ... കിച്ചേട്ടന്റെയും കീർത്തുചേച്ചിയുടെയും അച്ഛൻ....
അനുവിന് ഉറക്കെയുറക്കെ ചിരിക്കാൻ തോന്നി....

പക്ഷേ.. പക്ഷേ.. അതെല്ലാം തന്റെ അമ്മയ്ക്ക് നഷ്ടപ്പെട്ട മാനത്തിനുള്ള വിലയായിരുന്നോ.... തനിക്ക് നഷ്‍ടപ്പെട്ട ബാല്യത്തിന്, പിതൃവാത്സല്യത്തിനുള്ള, താൻ കേട്ട പഴികൾക്കുള്ള പ്രായശ്ചിത്തമായിരുന്നോ....
ഇപ്പോളവൾക്ക് ഉറക്കെയുറക്കെ കരയാൻ തോന്നി... 
അവളുടെ കൈയ്യെല്ലാം തണുത്തു മരവിച്ചു.... ഒരു തരം നിർവികാരത അവളെ വന്നു പൊതിഞ്ഞു...
അവൾ കുറച്ചു സമയം അങ്ങനെയിരുന്നു... അവളുടെ നിശ്ശബ്ദത കീർത്തുവിനും വിച്ചുവിനും ഉള്ളിൽ പേടി നിറച്ചു.. ഒഴുകിയിറങ്ങുന്ന നീർതുള്ളികൾ അവളുടെ മുഖത്തെ നനച്ചുകൊണ്ടൊഴുകി...
വിച്ചു അവളുടെ അവസ്ഥ കണ്ടു നിൽക്കാനാവാതെ മുഖം കുനിച്ചു തല കൈയിൽ താങ്ങിയിരുന്നു... കീർത്തുവിന്റെ ഉള്ളവും പിടച്ചുകൊണ്ടിരുന്നു.....

കുറേ നിമിഷങ്ങൾ അങ്ങനെ കടന്നു പോയി...തോളിൽ കീർത്തുവിന്റെ സ്പർശം അറിഞ്ഞപ്പോൾ സ്വപ്നത്തിൽനിന്നെന്ന പോലെ അവൾ ഞെട്ടിയുണർന്നു.... പക്ഷേ അവൾ ആരെയും നോക്കിയില്ല... ദൃഷ്ടി എങ്ങോ തറഞ്ഞു നിന്നു... രണ്ട് കൈ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ച് ആരെയും നോക്കാതെ അവൾ മെല്ലെ എണീറ്റു.. ക്യാന്റീനിൽ നിന്നും ഓഫീസിനുള്ളിലേക്ക് പോയി.. വിച്ചുവിനും കീർത്തുവിനും അവളുടെ പുറകെ പോകാൻ പോലും ഭയം തോന്നി... അവളുടെ ആകെ തകർന്ന അവസ്ഥ അവരിൽ വിങ്ങൽ തീർത്തു....

നിശ്ശബ്ദതയെ ഭേദിച്ച് കൊണ്ട് കീർത്തു വിച്ചുവിനെ വിളിച്ചു...
"വിച്ചു.. ഇനി എന്ത് ചെയ്യുമെടാ... അവൾ.. എനിക്ക് പേടിയാവുന്നുണ്ട്.... ഒരുപാട് സങ്കടങ്ങളിൽ കൂടി കടന്നു വന്നവളാണ്... ഇത്... ഇതവൾക്ക് താങ്ങാൻ ആകുമോ..."
"എനിക്കറിയില്ല ചേച്ചി.... ഒന്നുമറിയില്ല... അവളുടെ കരഞ്ഞു വീർത്ത മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല... നെഞ്ച് കുത്തിക്കീറുന്ന പോലെ വേദനിക്കുന്നു..."
കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ട് വിച്ചു പറഞ്ഞൊപ്പിച്ചു...
"ഡാ.. കിച്ചു.. അവനെയൊന്നു വിളിച്ചാലോ... അവളെ ഈ സമയത്ത് ആശ്വസിപ്പിക്കാൻ അവനേ ആവൂ..."
വിച്ചു ഒന്നും പറഞ്ഞില്ല... വെറുതെയൊന്ന് തലയാട്ടി...
കീർത്തു വേഗം തന്നെ കിച്ചുവിന്റെ നമ്പർ ഡയൽ ചെയ്തു... അപ്പുറം കണക്ട് ആയതും ഒരു വിതുമ്പലോടെ കീർത്തു എല്ലാം പറഞ്ഞു തീർത്തു....

എല്ലാം പ്രതീക്ഷിച്ചിരുന്നെന്ന പോലെ കിച്ചുവൊന്ന് അമർത്തി മൂളി... ഫോൺ കട്ട്‌ ചെയ്ത് കസേരയിലേക്ക് ചാഞ്ഞിരിക്കുമ്പോൾ കിച്ചുവിന്റെ ഹൃദയം നുറുങ്ങുന്ന പോലെ വേദനിച്ചു.... അനുവിന്റെ വേദനകൾ ആവാഹിക്കും പോലെ......

❤❤❤🌼💞🌼❤❤❤❤🌼💞🌼❤❤❤

 


❤ധനുമാസരാവ് 2❤

❤ധനുമാസരാവ് 2❤

4.7
41567

കുറേ നേരമായി കിച്ചു അനുവിന്റെ മൊബൈലിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ്.... അവൾ ഫോണെടുക്കുന്നില്ല.... അവളുടെ അവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് ഊഹിക്കാനാവും.... അവളുടെ സ്വരം കേട്ടില്ലെങ്കിലും നിശ്വാസമെങ്കിലും ശ്രവിക്കാനായാൽ.... അവളെയൊന്ന് സമാധാനിപ്പിക്കാനായെങ്കിൽ.... വിഷമിക്കരുതെന്നും താൻ കൂടെയുണ്ടെന്നും പറയാനായെങ്കിൽ....കിച്ചു വൃഥ ആശിച്ചു പോയി.... ക്യാന്റീനിൽ നിന്നും കീർത്തുവും വിച്ചുവും ഓഫീസിലേക്ക് നടന്നു... ഇനിയെന്ത് എന്ന് ഇരുവരുടെ ഉള്ളിലും ഒരു ചോദ്യമുയർന്നു.... വിച്ചു കീർത്തുവിനെ ഒന്ന് നോക്കി... പിന്നെ അനുവിന്റെ കാബിനിലേക്കും... കീർത്തു മനസ്സിലായ പോലെ