Aksharathalukal

❤ധനുമാസരാവ് 2❤

കുറേ നേരമായി കിച്ചു അനുവിന്റെ മൊബൈലിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ്.... അവൾ ഫോണെടുക്കുന്നില്ല.... അവളുടെ അവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് ഊഹിക്കാനാവും.... അവളുടെ സ്വരം കേട്ടില്ലെങ്കിലും നിശ്വാസമെങ്കിലും ശ്രവിക്കാനായാൽ.... അവളെയൊന്ന് സമാധാനിപ്പിക്കാനായെങ്കിൽ.... വിഷമിക്കരുതെന്നും താൻ കൂടെയുണ്ടെന്നും പറയാനായെങ്കിൽ....കിച്ചു വൃഥ ആശിച്ചു പോയി....

ക്യാന്റീനിൽ നിന്നും കീർത്തുവും വിച്ചുവും ഓഫീസിലേക്ക് നടന്നു... ഇനിയെന്ത് എന്ന് ഇരുവരുടെ ഉള്ളിലും ഒരു ചോദ്യമുയർന്നു.... വിച്ചു കീർത്തുവിനെ ഒന്ന് നോക്കി... പിന്നെ അനുവിന്റെ കാബിനിലേക്കും... കീർത്തു മനസ്സിലായ പോലെ തലയാട്ടി.. ഒരു നെടുവീർപ്പോടെ വിച്ചു തന്റെ കാബിനിലേക്ക് നടന്നു നീങ്ങി.... കീർത്തു അനുവിന്റെ കാബിനിൽ എത്തുമ്പോൾ അവൾ ഡെസ്കിൽ തലവച്ചു കിടക്കുകയാണ്... കീർത്തു അടുത്തുള്ള കസേര വലിച്ചിട്ട് അവളുടെ അടുത്തിരുന്നു തോളിൽ കൈ വച്ചു വിളിച്ചു...
"മോളെ "....
അനു തലയുയർത്തി... പക്ഷേ കീർത്തുവിനെ നോക്കിയില്ല... പകരം അവളുടെ തോളിലേക്ക് തല വച്ചു...കണ്ണുകൾ നിറഞ്ഞിട്ടില്ല... പക്ഷേ അതിലും ദയനീയമായ ഭാവമാണ് അവളുടെ മുഖത്ത്.....കീർത്തു അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.... കുറച്ചു സമയം അങ്ങനെ കടന്ന് പോയി....അവളുടെ മൊബൈൽ റിങ് ചെയ്തു കട്ടായി....
കിച്ചുവിന്റെ കോളാണെന്ന് കീർത്തു കണ്ടിരുന്നു... അനു അതൊന്ന് നോക്കുന്നുകൂടിയില്ല... കീർത്തുവിന് ഉള്ളിൽ ഭയം വർധിച്ചു.....

കുറച്ചു കഴിഞ്ഞ് മൗനം ഭേദിച്ച് കൊണ്ട് അനു സംസാരിച്ചു....
"ചേച്ചി... എനിക്ക് കുഴപ്പമൊന്നുമില്ല... ചേച്ചി പേടിക്കണ്ട... എനിക്ക് കുറേ ജോലികൾ തീർക്കാനുണ്ട്.... ഇന്ന് സബ്‌മിറ്റ് ചെയ്യണ്ടതാണ്.... ചേച്ചി പൊയ്ക്കോളൂ...."
നന്നേ നേർത്തിരുന്നു അവളുടെ സ്വരം... തളർച്ച ബാധിച്ച പോലെ.... മനസ്സിന്റെ നൊമ്പരം പുറത്ത് കാട്ടാതെ പറഞ്ഞൊപ്പിച്ച് ചിരിക്കാൻ ശ്രമിക്കുന്ന ആ പെൺകുട്ടിയെ കീർത്തു നോക്കിയിരുന്നു പോയി.... വാത്സല്യത്തോടെ... അതിലുപരി ബഹുമാനത്തോടെ....

അനുവിന്റെ കവിളിലൊന്ന് തഴുകി പുറത്തേക്കു പോകുമ്പോൾ കീർത്തുവിന്റെ ഉള്ളം പിടഞ്ഞുകൊണ്ടിരുന്നു.... ജോലികൾ ചെയ്യുമ്പോഴും മനസ്സെവിടെയും ഉറക്കുന്നുണ്ടായില്ല.... ഇടക്ക് കിച്ചുവിന്റെ കോൾ വന്നതും അത് അറ്റൻഡ് ചെയ്ത് അനുവിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞു.... കിച്ചുവും ഒന്നും മിണ്ടുന്നില്ലായിരുന്നു.... അവനും എന്ത് ചെയ്യണമെന്ന് ഒരു രൂപമില്ലായിരുന്നു....
കോൾ ഡിസ്‌ക്കണക്ട് ചെയ്ത് അവൻ തലയിൽ കയ്യൂന്നി കുനിഞ്ഞിരുന്നു...ഒടുവിൽ അവളെ കാണാൻ തന്നെ തീരുമാനിച്ച് പുറത്തേക്ക് പോകാൻ  ഇറങ്ങുമ്പോഴേക്കും ICUവിൽ ഒരു എമർജൻസി ഉണ്ടെന്ന് നഴ്സ് വന്നു പറഞ്ഞു..... ഒരു ദീർഘശ്വാസമെടുത്ത് കിച്ചു ഉടനെ ഒരു ഡോക്ടറായി മാറി....ഉള്ളു പിടയുമ്പോഴും കർമനിരതനാവുന്ന ഭിഷഗ്വരൻ.... കിച്ചു ICUവിലേക്ക് കുതിച്ചു......

അന്ന് മുഴുവൻ കീർത്തുവിന്റെയും വിച്ചുവിന്റെയും കണ്ണ് അനുവിന് മേലെയായിരുന്നു.... ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയുള്ള അവളുടെ പെരുമാറ്റം അവരിൽ ആശങ്കയുണർത്തി..... ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും അവൾ ആലോചനയിലായിരുന്നു.... കീർത്തുവിനോട് ഒന്നും സംസാരിക്കാതെ ഭക്ഷണം വേഗം വേഗം വാരിക്കഴിക്കുന്ന അനുവിനെ ദയനീയതയോടെ നോക്കിയിരിക്കാനേ കീർത്തുവിനായുള്ളു.... അനുവിന്റെ മനസ്സിന്റെ താളം തെറ്റുകയാണോ എന്ന് പോലും കീർത്തു സംശയിച്ചു..... കീർത്തു ഇടക്കെല്ലാം കിച്ചുവിനെ ഫോൺ ചെയ്തെങ്കിലും കോൾ എടുക്കുന്നുണ്ടായില്ല... ICUവിലെ രോഗിയുടെ നില ഗുരുതരമായതിനാൽ അയാൾക്ക്‌ അടിയന്തിരമായി സർജറി നടത്തേണ്ടതായി വന്നു....അതുകൊണ്ട് തന്നെ കിച്ചു ആകെ തിരക്കിലായി.....

ഓഫീസ് ടൈം കഴിഞ്ഞ് അനു പോകാനായി തയ്യാറായി... പോകുമ്പോൾ കീർത്തുവിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.... വിച്ചു അടുത്തുണ്ടായിരുന്നെങ്കിലും അവന്റെ നേരെ ഒരു നോട്ടം പോലും വീണില്ല......അത് വിച്ചുവിനെ ആഴത്തിൽ മുറിവേൽപ്പിച്ചു........
അനു ഇറങ്ങിയതും കീർത്തു മദറിനെ വിളിച്ച് കാര്യം പറഞ്ഞു... അനുവിനെ ഒന്ന് ശ്രദ്ധിക്കണമെന്നും കുറച്ചു കഴിഞ്ഞ് അതിലേ വരാമെന്നും പറഞ്ഞു....മദർ എല്ലാം മൂളിക്കേട്ടു....

@@@@@@@@@@@@@@@@@@

അനു ഓർഫനേജിലെത്തുമ്പോൾ മദർ പുറത്തുണ്ടായിരുന്നു....
കീർത്തു എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ടാവുമെന്ന് അനുവിന് ഉറപ്പായിരുന്നു... മദർ അവളെ കരുണയോടെ നോക്കുക മാത്രമാണ് ചെയ്തത്...അനുവും മദറിനെ നോക്കി അവശതയോടെ ഒന്ന് ചിരിച്ച് അകത്തേക്ക് പോയി.... അനു മുറിയിലെത്തിയ ഉടനെ വസ്ത്രങ്ങളെടുത്ത് കുളിക്കാൻ കയറി.... അവൾ ഷവർ ഓൺ ചെയ്ത് അതിന് കീഴെ തറയിലിരുന്നു... കാലുകൾ കുത്തി വയ്ച്ച് ചുരുണ്ടുകൂടിയിരുന്നു.... അത് വരെ പിടിച്ച് വച്ച സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങി....വെള്ളത്തിന്റെ ഒഴുക്കിനൊപ്പം അവളുടെ അലർച്ചകളും തേങ്ങലും ഏങ്ങലടികളും കുത്തിയൊലിച്ചു കൊണ്ടിരുന്നു... കുറേ ഏറെ നേരം അവൾ അങ്ങിനെയിരുന്നു.... തളർന്നു പോയിരുന്നു അവൾ.... ജീവിതത്തിൽ ഇനിയൊരു സങ്കടവും അനുഭവിക്കാൻ ത്രാണിയില്ലാത്തത്ര ഉടഞ്ഞു പോയിരുന്നു അവളുടെ മനസ്സ്....

എങ്ങനെയൊക്കെയോ വേച്ചു വേച്ച് അവൾ എണീറ്റു... വസ്ത്രങ്ങൾ മാറുമ്പോഴും തല തുവർത്തുമ്പോഴുമെല്ലാം അവൾ കിടുകിടാ വിറച്ചിരുന്നു.. നനഞ്ഞ വസ്ത്രങ്ങൾ ബക്കറ്റിലിട്ട് ഒരുവിധം അവൾ ബാത്‌റൂമിനു പുറത്തിറങ്ങി... ബെഡിനടുത്തേക്ക് തളർച്ചയോടെ നീങ്ങുമ്പോൾ അവൾക്ക് കാലുകൾ കുഴഞ്ഞിരുന്നു.... ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ.... ബെഡിനരികിലെത്തിയതും കണ്ണിലിരുട്ടു കയറിയതും ഒന്നിച്ചായിരുന്നു.... മറിഞ്ഞു ബെഡിലേക്ക് വീഴുമ്പോൾ അവൾ അബോധത്തിലേക്ക് ഊർന്നു പോയിരുന്നു..... വേദനകളില്ലാത്ത.... നൊമ്പരങ്ങളില്ലാത്ത..... നിരാശകളില്ലാത്ത ലോകത്തിലേക്ക്.....

@@@@@@@@@@@@@@@@@@
.
ICUവിൽ നിന്നും കിച്ചു കാബിനിലേക്ക് വന്നത് വൈകുന്നേരം  5 മണിയോട് അടുപ്പിച്ചാണ്... രോഗിയുടെ നില സർജറിക്കു ശേഷം തൃപ്തികരമാണ്... അതുകൊണ്ട് അസിസ്റ്റന്റ് ഡോക്ടറിനെ ചാർജ് ഏൽപ്പിച്ചിട്ടാണ് കിച്ചു പോന്നത്....വന്നതും ആദ്യം തന്നെ ഫോൺ എടുത്ത് നോക്കി.. കീർത്തുവിന്റെ മിസ്സ്ഡ് കോൾ നിറയെ കിടപ്പുണ്ട്.. പ്രതീക്ഷിച്ചതായതുകൊണ്ട് തന്നെ കിച്ചു ഞെട്ടിയില്ല...തിരികെ വിളിക്കുമ്പോൾ കീർത്തുവിന് പറയാനുള്ളത് എന്താവുമെന്ന് ഊഹമുണ്ടായിരുന്നു.... എല്ലാം മൂളി കേട്ടുകൊണ്ടിരുന്നു കിച്ചു....
"ഇച്ചേച്ചി... ഞാനിപ്പോ വരാം... ചേച്ചി റെഡി ആയി നിൽക്കൂ.. നമുക്ക് ഓർഫനേജ് വരെ പോയിട്ട് വരാം..."
"ശരി ടാ.. വേഗം വരൂ.."

കിച്ചു വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു... ചെല്ലുമ്പോൾ കീർത്തുവിനോടൊപ്പം വിച്ചുവും റെഡി ആയി നിൽപ്പുണ്ട്...ജാനകിയോട് അവൾ എല്ലാം പറഞ്ഞിരിക്കുന്നു... ഗണേഷ് ബിസിനസ്‌ ആവശ്യത്തിനായി യാത്രയിലാണ്... മറ്റുള്ളവരാരും എത്തിയിട്ടുമില്ല.... കിച്ചു വിച്ചുവിന്റെ തോളിലൊന്ന് അമർത്തിപ്പിടിച്ചു..... വിച്ചു തല കുനിച്ചു നിന്നതേയുള്ളൂ... കിച്ചു വേഗം മുറിയിലേക്ക് ചെന്ന് ഫ്രഷ് ആയി വേഷം മാറി പുറത്തേക്ക് വന്നു.... കീർത്തുവും കിച്ചുവും വിച്ചുവും കാറിൽ കയറി പോകുന്നത് ജാനകി അങ്കലാപ്പോടെ നോക്കി നിന്നു....

@@@@@@@@@@@@@@@@@

ഓർഫനേജിലെത്തി അകത്തേക്ക് കയറുമ്പോൾ ഓഫീസ് മുറിയിൽ മദർ ഉണ്ടായിരുന്നു...
"Good evening Mother"
കീർത്തു മദറിനെ വിഷ് ചെയ്തു...
"Good evening.."
"മദർ ഞാൻ കീർത്തന വർമ്മ...."
"ഓഹ് അനുവിന്റെ കീർത്തു ചേച്ചി.. അല്ലേ "
"അതേ മദർ.. ഇത് എന്റെ അനിയൻ കൈലാസ്നാഥ് വർമ്മ ... ഞങ്ങളുടെ കിച്ചു... ഇവനുവേണ്ടിയാണ് അച്ഛൻ അനുവിനെ..."
"Ok... മനസ്സിലായി "
മദർ കിച്ചുവിനെ നോക്കി ചിരിച്ചു... അവൻ തിരിച്ചും....
ഇത് വിവേക് വർമ്മ.. ഞങ്ങളുടെ വിച്ചു... ... ദേവ് വർമ്മയുടെ മകൻ...അനുവിന്റെ ജ്യേഷ്ഠൻ "
മദറും വിച്ചുവും ഒരു പുഞ്ചിരി കൈമാറി..
"മദർ ഇന്നുണ്ടായതെല്ലാം ഞാൻ ഫോണിലൂടെ പറഞ്ഞിരുന്നല്ലോ... ഞങ്ങൾക്ക് അനുവിനെ കാണാനാവുമോ..."
"തീർച്ചയായും കുഞ്ഞേ... പക്ഷേ അവളുടെ ഇപ്പോഴത്തെ മനോ നിലയെന്തെന്ന് നമുക്ക് ഊഹിക്കാനാവില്ല... അതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം സംസാരിക്കാൻ...
ഞാൻ നേരത്തെ ചെല്ലുമ്പോൾ അവൾ കുളിക്കുകയായിരുന്നു... ഞാൻ പോയി വിളിച്ചിട്ട് വരാം..."
"ശരി മദർ "
മദർ പൊയ്ക്കഴിഞ്ഞു അവിടെ കാത്തിരിക്കുമ്പോൾ കിച്ചുവിന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു... ഇപ്പൊ പൊട്ടുമെന്ന പോലെ ഹൃദയം മിടിച്ചു തുടങ്ങിയിരുന്നു....കീർത്തു അവന്റെ കയ്യിലമർത്തി പിടിച്ച് ആശ്വസിപ്പിച്ചു...

മദർ മുറിയിലേക്ക് ചെല്ലുമ്പോൾ അനു ബെഡ്‌ഡിൽ കിടക്കുന്നതാണ് കാണുന്നത്.... ആ കിടപ്പിലെന്തോ പിശക് തോന്നിയ മദർ അടുത്ത് ചെന്ന് നോക്കി... കവിളിൽ കൈ വച്ചതും പൊള്ളിയ പോലെ അവർ കൈ വലിച്ചു...
അവളെയൊന്ന് കുലുക്കി വിളിക്കാൻ നോക്കിയെങ്കിലും അവൾ ഉണർന്നില്ല... മദർ മുറിയിൽ നിന്നും പുറത്തേക്ക് പായുകയായിരുന്നു....
കിതച്ചു കൊണ്ട് ഓടിയ പോലെ വരുന്ന മദറിനെ കണ്ട് മൂവരും കസേരയിൽ നിന്ന്‌ ചാടിയെണീറ്റു.....

"കുഞ്ഞേ.. അവിടെ.. അനു...."
കിതച്ചുകൊണ്ട് മദർ പറഞ്ഞ് മുഴുവനാക്കുന്നതിനു മുൻപേ കിച്ചു അകത്തേക്ക് പാഞ്ഞിരുന്നു...പുറകെ മറ്റുള്ളവരും...മുറിയറിയാതെ തിരിഞ്ഞ് നോക്കിയ കിച്ചുവിനോട് മദർ മുറി പറഞ്ഞ് കൊടുത്തു... അവിടെയെത്തുമ്പോൾ വാടിതളർന്ന് കിടക്കുന്ന തന്റെ പെണ്ണിനെ കണ്ട് അവന്റെ ഉള്ളം പിടഞ്ഞു പോയി....
ഓടിച്ചെന്ന് അവളുടെ കവിളിൽ കൈ ചേർത്തതും അവൻ കൈ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു... തീ പോലെ പൊള്ളുന്നുണ്ടായിരുന്നു അവളെ... മുഖമെല്ലാം ചുമന്നു.... ശരീരം വിറകൊണ്ടു... കിച്ചു വേഗം പൾസ് നോക്കി...ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ച് പൊതിഞ്ഞു പിടിച്ചു.... അവളെ കൈകളിൽ കോരിയെടുക്കുമ്പോൾ കിച്ചു അലറി...
"വിച്ചു.. വണ്ടിയെടുക്കടാ... പൾസ് വീക്കാണ്... വേഗം..."

കിച്ചുവിന്റെ ഹോസ്പിറ്റലിലേക്ക് കാറോടിക്കുമ്പോൾ വിച്ചുവിന്റെ കൈകൾ വിറച്ചിരുന്നു... മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു... കോ ഡ്രൈവർ സീറ്റിലിരിക്കുന്ന കീർത്തുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... പുറകിൽ അനുവിനെ നെഞ്ചോടടക്കി പിടിച്ച് വിതുമ്പുന്ന കിച്ചുവിനെ നോക്കി സങ്കടപ്പെടാനേ അവർക്കായുള്ളൂ... അവളെ അടക്കിപ്പിടിച്ച് കൊണ്ട് തന്നെ കിച്ചു ഹോസ്പിറ്റലിലേക്ക് വിളിച്ച് എമർജൻസി എൻട്രി റെഡി ആക്കി നിർത്താൻ പറഞ്ഞിരുന്നു.... ഫോൺ കട്ട്‌ ചെയ്ത് അവളുടെ കവിളിൽ മെല്ലെ തഴുകി നെറ്റിയിലൊന്നു ചുംബിക്കുമ്പോൾ കണ്ണുനീർ ഒഴുകിയിറങ്ങി അവളുടെ മുടിക്കുള്ളിലേക്ക് ഇറ്റ് വീണിരുന്നു....
"ശിവാ..."
നൊമ്പരത്തോടെ... ഉള്ള് നിറഞ്ഞൊഴുകിയ പ്രണയത്തോടെ... പ്രാണനായവൾക്ക് വേണ്ടിയുള്ള കരുതലോടെ ഉള്ള അവന്റെ ശബ്ദം അബോധാവസ്ഥയിലും അവളുടെ കർണ്ണപടങ്ങളെ തുളച്ച് തലച്ചോറിലൊരു പ്രകമ്പനം സൃഷ്ടിച്ചു.. തത്ഫലമായി അവളിൽ നിന്നൊരു ഞരക്കം പുറത്തേക്ക് വന്നു... വിതുമ്പിക്കൊണ്ട് കിച്ചു അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു....

കാഷ്വാലിറ്റിയിൽ എല്ലാം തയ്യാറായതുകൊണ്ട് വേഗം തന്നെ ചെക്ക് അപ്പ്‌ ചെയ്ത് ICUവിൽ അഡ്മിറ്റ് ചെയ്തു... കിച്ചു അവളോടൊപ്പം തന്നെ നിന്നിരുന്നു.... കീർത്തു വീട്ടിലേക്ക് വിളിച്ച് ജാനകിയോട് കാര്യം പറഞ്ഞു... നെഞ്ചത്ത് കൈ വച്ചു പോയി ആ അമ്മ... അനുവിനെ ഒരാപത്തും കൂടാതെ തിരികെ കിട്ടാൻ സകല ദൈവങ്ങളെയും വിളിച്ചവർ പ്രാർത്ഥിച്ചു... ICUവിന് മുൻപിൽ കാത്തിരിക്കുമ്പോൾ വിച്ചുവിന്റെ അവസ്ഥ പരിതാപകരമായിരുന്നു.... തനിക്ക് വൈകി കിട്ടിയ കുഞ്ഞുപെങ്ങൾ.... ഈ അവസ്ഥയിൽ...
അവന് സഹിക്കാനാവുന്നില്ലായിരുന്നു...മിഴിനീർ ഒഴുകിയിറങ്ങുന്നത് തുടക്കാൻ പോലും അവന് കൈ പൊങ്ങിയില്ല...കീർത്തുവാകട്ടെ അനുവിന്റെ ദയനീയമായ മുഖം ഓർത്തെടുത്തുകൊണ്ട് പ്രാർത്ഥനകളോടെ ICUവിന്റെ വാതിലിലേക്ക് നോക്കിക്കൊണ്ടിരുന്നു...

%%%%%%%%%%%%%%%%%%%%%%

"വിച്ചു ടാ... കീർത്തു... എന്താടാ... അനുവിന് എങ്ങനെയുണ്ട്?"
വിവരം അറിഞ്ഞിട്ട് ഓടി വന്നതാണ് വിഷ്ണുവും സീതയും... കുട്ടികൾ വീട്ടിലുള്ളത് കൊണ്ട് ജാനകി മാത്രം വന്നില്ല... പക്ഷേ ഇതിനിടക്ക്‌ പല പ്രാവശ്യം കീർത്തുവിനെ ഫോൺ വിളിച്ചിരുന്നു ജാനകി...
അറിയില്ല വല്യേട്ടാ... ICUവിൽ കേറ്റിയിട്ട് നേരം കുറെയായി.. കിച്ചുവുണ്ട് അകത്ത്...
കീർത്തുവാണ് മറുപടി പറഞ്ഞത്....
വിഷ്ണു വിച്ചുവിനെ ഒന്ന് നോക്കി... ഒരു ദിവസം കൊണ്ട് അവൻ വല്ലാതെ ക്ഷീണിച്ച പോലെ... ആകെ തകർന്നാണ് ഇരിപ്പ്.. വിഷ്ണു വിച്ചുവിനരികിൽ പോയിരുന്നു... വിഷ്ണുവിനെ കണ്ടതും വിച്ചു ഒന്ന് വിതുമ്പി.. വിഷ്ണു അവനെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.... അവൻ അവശതയോടെ വിഷ്ണുവിന്റെ തോളിലേക്ക് ചാഞ്ഞു... കീർത്തു സീതക്കൊപ്പം രണ്ട് കസേരകളിൽ ഇരുന്നു... നടന്നതെല്ലാം വിശദമായി സീതക്കു പറഞ്ഞു കൊടുത്തു... കീർത്തു പറയുന്നതെല്ലാം വിഷ്ണുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു....

കുറച്ചു കഴിഞ്ഞതും കിച്ചു മറ്റൊരു ഡോക്ടറുമായി പുറത്തേക്കിറങ്ങി... ആ ഡോക്ടറിനോട് നന്ദി പറഞ്ഞ് അദ്ദേഹത്തെ പറഞ്ഞയച്ച ശേഷം കിച്ചു അവരുടെ അടുത്തേക്ക് ചെന്നു....
"ടാ എങ്ങനെയുണ്ട് ടാ അനുവിന്?"
കീർത്തുവാണ് ചോദിച്ചതെങ്കിലും എല്ലാരുടെയും മുഖത്ത് ആ ചോദ്യമായിരുന്നു...
കിച്ചു മുഖമൊന്ന് അമർത്തിത്തുടച്ച് ഒരു കസേരയിൽ പോയിരുന്നു...
"ഇച്ചേച്ചി.. നമ്മൾ ആ സമയത്ത് തന്നെ പോയത് നന്നായി... കുറച്ചു വൈകിയിരുന്നെങ്കിൽ...."
ഒന്ന് നിർത്തി കിച്ചു എല്ലാവരെയും നോക്കി....
"ഫിറ്റ്സ് വരാൻ സാധ്യതയുണ്ടായിരുന്നു... ഇപ്പൊ പാരസെറ്റമോൾ ഇൻജെക്ഷൻ എടുത്ത് ഐ വി ഡ്രിപ് ഇട്ടിട്ടുണ്ട്.....ഹെവി ഡോസ് വേണ്ടി വന്നു...ബോധം വീണിട്ടില്ല....ബോഡി നല്ല വീക്ക്‌ ആണ്...രണ്ട് ദിവസം ഇവിടെ കിടക്കട്ടെ... മദറിനെ ഒന്ന് വിളിച്ച് പറയൂ ഇച്ചേച്ചി... അവള്ടെ ഡ്രസ്സ്‌ മൂന്നു നാല് ജോഡി എടുത്ത് വയ്ക്കാൻ പറയൂ... നമുക്ക് ആർക്കെങ്കിലും പോയി വാങ്ങാം... ഈ സമയത്ത് പുതിയത് ഉപയോഗിച്ചാൽ ചിലപ്പോൾ ഇൻഫെക്ഷൻ വരും..."
"ശരി ടാ.. ഇപ്പൊ വിളിച്ച് പറയാം..."
അതും പറഞ്ഞ് കീർത്തു മദറിനെ ഫോൺ ചെയ്യാൻ തുടങ്ങി...

കിച്ചു വിച്ചുവിനെ നോക്കി... അവന്റെ ഇരിപ്പ് കിച്ചുവിൽ നൊമ്പരമുണർത്തി.. കിച്ചു മെല്ലെ അവന്റെ ഇപ്പുറം വന്നിരുന്നു തോളിൽ കൈ വച്ചു... വിച്ചു അവനെ തലയുയർത്തി നോക്കി.. ആ കണ്ണുകൾ കലങ്ങിയിരുന്നു... വിച്ചുവിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് കിച്ചുവിന് ഊഹിക്കാമായിരുന്നു...... ഫോൺ ചെയ്തതിന് ശേഷം കീർത്തുവും അവരോടൊപ്പം വന്നിരുന്നു.ആരും ഒന്നും പറഞ്ഞില്ല....ഓരോരുത്തരും ഓരോരോ ചിന്തകളിലായിരുന്നു...
കുറേ നിമിഷങ്ങൾ കടന്നു പോയി...
നിശ്ശബ്ദതയെ ഭേദിച്ച് കൊണ്ട് കിച്ചുവിന്റെ വാക്കുകൾ ഏവരെയും ചിന്തകളിൽ നിന്നുണർത്തി....

########################

"നേരം ഒരുപാടായി.. വല്യേട്ടനും ഏടത്തിയും വീട്ടിലേക്ക് പൊയ്ക്കോളൂ.. അവിടെ അമ്മയും കുഞ്ഞുങ്ങളും തനിച്ചല്ലേ... വിച്ചു നീ ഇച്ചേച്ചിയെ കൂട്ടിപ്പോയി അനുവിന്റെ ഡ്രസ്സ്‌ മദറിന്റെ കയ്യിൽ നിന്നും വാങ്ങിത്തന്നിട്ട് വീട്ടിലേക്ക് പൊയ്ക്കോളൂ... ഞാൻ ഉണ്ടാകും ഇവിടെ...  ഇനിയിപ്പോ പ്രശ്നമൊന്നുമുണ്ടാകില്ല അവൾക്ക്....അവൾ കണ്ണ് തുറക്കുമ്പോൾ ഞാൻ വിളിച്ച് പറഞ്ഞോളാം നിങ്ങളെ.."

"ഇല്ല ടാ ഇച്ചേച്ചിയെ വിട്ടിട്ട് ഞാൻ തിരിച്ചു വരാം... അനുവിങ്ങനെ ഇവിടെ കിടക്കുമ്പോൾ എനിക്കവിടെ മനസ്സമാധാനമായി ഇരിക്കാനാവില്ല... ഇവിടെ പുറത്താണെങ്കിലും എനിക്ക് അവളുടെ അടുത്ത് തന്നെ ഇരിക്കാല്ലോ..."
വിച്ചു പറഞ്ഞ് നിർത്തുമ്പോൾ എല്ലാവരും അവനെ അതിശയത്തോടെ നോക്കി... പ്രതീക്ഷിക്കാതെ കിട്ടിയ അനുജത്തിയെ പൊതിഞ്ഞു പിടിച്ച് സ്നേഹിക്കാൻ കൊതിക്കുന്നൊരു ഏട്ടൻ... പക്ഷേ അവൾക്കീ സ്നേഹം തിരിച്ചറിയാനാവുമോ?? ഇല്ലെങ്കിൽ വിച്ചുവിന്റെ അവസ്ഥയെന്താവും... എല്ലാവർക്കും വിച്ചുവിന്റെ കാര്യത്തിൽ ആശങ്ക ഉടലെടുത്തു....

"ടാ നീ പറയുന്നത് കേൾക്ക്... ഇന്നിപ്പോ ഇനി അവളെ എനിക്ക് മാത്രേ ഇടക്ക് കയറി കാണാൻ പറ്റൂ.. നീയിന്നു മുഴുവൻ ഇവിടെയിരുന്നാൽ നാളെ നിന്നെ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും... അതുകൊണ്ട് പൊന്നുമോൻ പോയി കിടന്നുറങ്ങിയിട്ട് നാളെ നേരത്തേ പോന്നോളൂ..."
കിച്ചു പറഞ്ഞത് മറ്റുള്ളവരും ശരിവച്ചു..
പിന്നെയും വിച്ചു പോകാൻ കൂട്ടാക്കിയില്ല.....
"ടാ കോപ്പേ നിന്നോടല്ലേ പോവാൻ പറഞ്ഞേ..... ഇനിയെനിക്ക് ദേഷ്യം വരുവേ...."
കിച്ചു കപടദേഷ്യത്തോടെ പറഞ്ഞു...
വിച്ചു നിറകണ്ണുകളുയർത്തി കിച്ചുവിനെ നോക്കി... കിച്ചുവിന് പാവം തോന്നി... അവൻ വേഗം ചെന്ന്‌ വിച്ചുവിനെ കെട്ടിപ്പിടിച്ചു....
"ടാ.. അവൾക്കൊന്നൂല്ല ടാ... അവൾക്ക് വേഗം തന്നെ സുഖാവും... നീ വിഷമിക്കാതെ... ഞാനില്ലേ ഇവിടെ... പൊന്നു പോലെ നോക്കിക്കോളാം.... ധൈര്യായിട്ട് പൊയ്ക്കോളൂ.. "
അത് കേട്ടതും വിച്ചു മനസ്സില്ലാമനസ്സോടെ മറ്റുള്ളവരോടൊപ്പം പോയി... പോകുമ്പോൾ ICUവിന് നേർക്കൊന്നു നോക്കി... പിന്നെ കണ്ണുകൾ തുടച്ച് നടന്നു നീങ്ങി....

വിഷ്ണുവും സീതയും വീട്ടിലേക്ക് പോയപ്പോൾ കീർത്തുവും വിച്ചുവും ഓർഫനേജിലെത്തി മദറിനോട് കാര്യങ്ങളെല്ലാം വിശദമാക്കി... പിന്നെ അനുവിന്റെ വസ്ത്രവും വാങ്ങി കിച്ചുവിനെ ഏൽപ്പിച്ച് വീട്ടിലേക്ക് മടങ്ങി...

വീട്ടിലെത്തിയിട്ടും വിച്ചുവിന് എവിടെയും മനസ്സുറക്കുന്നില്ലായിരുന്നു.. ഭക്ഷണം പോലും കഴിക്കാനാവുന്നില്ല... കിച്ചുവിന്റെ കയ്യിൽ വാടിതളർന്നു കിടക്കുന്ന അനുവിന്റെ രൂപം അവനെ കുത്തിനോവിച്ചുകൊണ്ടിരുന്നു....

#########################

ഹോസ്പിറ്റലിൽ കിച്ചു തന്റെ കാബിനിൽ കണ്ണുകളടച്ച് കസേരയിൽ ചാരിക്കിടക്കുകയാണ്.... ഉള്ളിൽ മുഴുവൻ തന്റെ പെണ്ണിന്റെ വാടിതളർന്ന മുഖമാണ്... ഇന്ന് താൻ ഇത്തിരിയൊന്ന് വൈകിയിരുന്നെങ്കിൽ...അത് ഓർക്കാൻ കൂടി വയ്യ...ഇനി അവളെ പഴയ പുഞ്ചിരിയോടെ കാണാൻ കഴിയുമോ? എല്ലാം സ്വീകരിച്ച് തന്റെ മാത്രമായിത്തീരാൻ അവൾ തയ്യാറാകുമോ?? ഒരു നൂറ് ചോദ്യങ്ങൾ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു....

ഒരു നെടുവീർപ്പോടെ എണീറ്റ് സ്റ്റെതസ്കോപ് എടുത്ത് തന്റെ പെണ്ണിന്റെ അരികിലേക്ക് നടക്കുമ്പോൾ അവനൊന്ന് ഉറപ്പിച്ചിരുന്നു... എന്ത് വന്നാലും തന്റെ പെണ്ണിനെ തകർന്ന് പോവാൻ അനുവദിക്കില്ല... അവൾ ആരോഗ്യം വീണ്ടെടുക്കുക എന്നത് തന്നെയാണ് പ്രധാനം...തന്റെ പ്രണയം അവളെ തിരികെ കൊണ്ടുവരിക തന്നെ ചെയ്യും... തന്റെ പ്രണയം സത്യമാണെങ്കിൽ അവൾ തന്നിലേക്ക് തന്നെ എത്തിച്ചേരും....

##########################

ഇതേ സമയം ഓർഫനേജിൽ മദറിന് ഒരു സമാധാനവുമില്ല...ഹോസ്പിറ്റലിലേക്കൊന്ന് പോകാമെന്ന് വച്ചാൽ അവിടെയുള്ള പെൺകുട്ടികളെ തനിച്ചാക്കി ഈ രാത്രിയിൽ പോകാനാവില്ല.....കീർത്തു പറഞ്ഞു കേട്ടതനുസരിച്ച് അവൻ.... കൈലാസ്നാഥ് സ്നേഹവും ആത്മാർത്ഥതയും ഉള്ളവനാണ്... അവരുടെ തന്നെ ഹോസ്പിറ്റലിലാണ് അനുവിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നതും.... ഇപ്പൊ അപകടനില തരണം ചെയ്തത് കൊണ്ട് അത്രയും ആശ്വാസം.... അവർ ഓർത്തു...അന്ന് മദറിന്റെയും ആ ഓർഫനേജിലെ ഓരോ അന്തേവാസിയുടെയും പ്രാർത്ഥനകളിൽ നിറഞ്ഞു നിന്നത് അനുവായിരുന്നു.... പ്രാർത്ഥനക്കു ശേഷം മദർ സിസ്റ്ററമ്മയെ ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞു.... സിസ്റ്ററമ്മയ്ക്ക് അതൊരു ആഘാതമായിരുന്നു.... തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ....... അവൾക്ക് ദൈവം നൽകുന്ന പരീക്ഷണങ്ങൾ അവസാനിച്ചിട്ടില്ലല്ലോയെന്ന് ഓർത്ത്  അവർക്ക് നിരാശപ്പെടാനേ ആയുള്ളൂ... തിരുരൂപത്തിന് മുന്നിൽ കൊന്ത ചൊല്ലി പ്രാർത്ഥിക്കുമ്പോൾ ആ കർത്താവിന്റെ മണവാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ഉടനെ തന്നെ തന്റെ മകളുടെ അടുത്തെത്താൻ അവരിലെ അമ്മ മനസ്സ് കൊതിച്ചു....

########################

ICUവിൽ അനുവിനെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ് കിച്ചു... ടെംപറേച്ചർ നല്ല പോലെ താന്നിരിക്കുന്നു..ബോഡി സിസ്റ്റം സ്റ്റേബിൾ ആയിക്കഴിഞ്ഞു.... പരിശോധനക്ക് ശേഷം അവളുടെ അരികിൽ കസേരയിൽ അവൻ ഇരിപ്പ് ഉറപ്പിച്ചു... അങ്ങനെ ഇരുന്നൊന്ന് മയങ്ങി കിച്ചു....

#########################

അനു ഒരു സ്വപ്നത്തിലാണ്.....
ഒരു കൊച്ചു കുഞ്ഞ് .... അമ്മിഞ്ഞപ്പാലിനായി കൊതിച്ച് വറ്റി വരണ്ട ചുണ്ടുകൾ കൊണ്ട് വാവിട്ട് കരയുകയാണവൾ.....അവളെ വാരിയെടുക്കുന്ന നര ബാധിച്ചൊരു അമ്മ... അവർ സ്നേഹത്തോടെ, അമ്മിഞ്ഞക്ക് പകരം മറ്റൊരു പാലിറ്റിച്ചു കൊടുത്തത് ആർത്തിയോടെ ഞൊട്ടി നുണയുന്നു ആ കുഞ്ഞ്....  പിന്നെ വേദികളിൽ നൃത്തത്തിന്റെ ആദ്യചുവടുകൾ വയ്ക്കുന്ന ഒരു കൊച്ചു പെൺകുട്ടി...അപ്പോൾ അവളുടെ മുഖത്ത് നിറഞ്ഞു നിന്നത് സന്തോഷമായിരുന്നു....പിന്നെ കാണുന്നത് കുറേ ആളുകൾ അവളെ എന്തൊക്കെയോ ചൊല്ലി കളിയാക്കി ചിരിക്കുന്നതാണ് .....പെട്ടെന്ന്‌ ആ പെൺകുട്ടിക്ക് പകരം അവിടെ പത്തു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു....ആ നര ബാധിച്ച അമ്മയുടെ മൃതശരീരത്തിനരികിൽ അലമുറയിടുന്നു അവൾ.... പിന്നെ പെട്ടെന്ന് തന്നെ ക്രൂരത നിറഞ്ഞ മുഖത്തോട് കൂടിയ ഒരു സ്ത്രീയുടെ അടികളേറ്റു വ്രണപ്പെട്ട ശരീരത്തോട് കൂടിയവളെ കാണാനായി....... പിന്നെ കാണുന്നത് വെളുത്ത കുപ്പായമണിഞ്ഞ ഒരു മാലാഖയുടെ നെഞ്ചോടു ചേർന്ന് ഒരു പറ്റം കുട്ടികളുടെ നടുക്ക് ചിരിയോടെ ഇരിക്കുന്ന ഒരു പതിനഞ്ചു വയസ്സുകാരിയെയാണ്.... അപ്പോഴേക്കും വേദിയിൽ ആവേശത്തോടെ നൃത്തമാടുന്ന ഒരു പതിനെട്ടു വയസുകാരിയെ കാണാനായി..അവളുടെ നൃത്തം കണ്ട് ആഹ്ലാദത്തോടെ കയ്യടിക്കുന്ന മറ്റൊരു പെൺകുട്ടി......ഉടനെ തന്നെ ഒരുവൻ ആ ഇരുപത് വയസ്സുകാരിയെ കടന്നാക്രമിക്കുന്നു... അയാളിൽ നിന്നും രക്ഷപ്പെട്ടോടിയ അവൾക്ക് നേരെ ദേഷ്യത്തോടെ അലറുന്ന പ്രിയസഖി.... അവിടെ നിന്നും ഓടിയണച്ച് അവൾ എത്തിയത് അവളെ സ്നേഹത്തോടെ തലോടുന്ന മറ്റൊരു മാലാഖയ്ക്കടുത്ത്.....പിന്നെ.... അവളെ കരുതലോടെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന പ്രണയമുറ്റിയ കണ്ണുകളോട് കൂടിയ ഒരുവൻ.... അത് കണ്ട് സന്തോഷാശ്രുക്കൾ പൊഴിക്കുന്ന ഒരു സ്ത്രീ.... അവരുടെ കയ്യിൽ ഓമനത്തമുള്ള ഒരു കൊച്ച് കുഞ്ഞ്...അവർക്ക് ചുറ്റും ചിരിക്കുന്ന പല മുഖങ്ങൾ...അതിലൊരാൾ മുന്നോട്ട് വന്ന് അവളെ അനിയത്തിക്കുട്ടിയെന്നു വാത്സല്യത്തോടെ വിളിക്കുന്നു....അമ്പരന്ന് നിൽക്കുന്ന അവളുടെ അടുത്തേക്ക് നടന്നടുക്കുന്ന പ്രായമുള്ളൊരാൾ... സ്വയം അവളുടെ സ്പോൺസർ എന്ന് അഭിസംബോധന ചെയ്യുന്ന അയാളെ നോക്കി ചിരിയോടെ കയ്യടികൾ മുഴക്കുന്ന ഒരു പറ്റം ആൾക്കാർ... അവരുടെ പൊട്ടിച്ചിരികളും കയ്യടികളും അവൾക്ക് അസ്സഹനീയമായി തോന്നി... അവൾ ചെവികൾ പൊത്തി....എന്നിട്ടും ആ ആരവങ്ങൾ അവളെ കാർന്നു തിന്നാനായി പാഞ്ഞടുത്തു.... അവൾ അലറിവിളിക്കുമ്പോൾ കരുണയോടെ.. അതിലുപരി പ്രണയത്തോടെ അവളെ വാരിപ്പുണർന്ന് അടക്കിപ്പിടിച്ചു അവൻ...

കിച്ചേട്ടാ....ആാാാ ആാാാ....
ഒരു അലർച്ചയോടെ അവൾ ഞെട്ടിയെണീക്കുമ്പോൾ സ്വപ്നത്തിന്റെ തുടർച്ചയെന്നോണം തന്റെ പ്രിയപ്പെട്ടവന്റെ കരവലയത്തിനുള്ളിലാണ് താനെന്ന് അനു തിരിച്ചറിഞ്ഞു....അവളാകെ വിയർത്തു കുളിച്ചിരുന്നു... അവൻ തന്നെ അങ്ങനെ തന്നെ പിടിച്ചു കൊണ്ട് ആരോടോ എന്തോ പറയുന്നു... ഒന്നും വ്യക്തമല്ല.... ഉടനെ കയ്യിലെന്തോ കുത്തിക്കയറുന്ന പോലെ തോന്നി അവൾക്ക്..... കണ്ണുകളടഞ്ഞു പോകുന്നു.... താൻ ചാഞ്ഞു പോകുന്നതും എന്തിലോ ചെന്നു വീഴുന്നതുമെല്ലാം പാതിബോധത്തിൽ അവളറിഞ്ഞു... കണ്ണുകളടയുമ്പോൾ അവൾ കണ്ടു.... തന്നെ നിറകണ്ണുകളോടെ ഉറ്റു നോക്കുന്ന പ്രിയന്റെ മുഖം..... നെറ്റിയിലൊരു തണുപ്പും....

#########################

ICUവിന് വെളിയിൽ കസേരയിൽ വന്നിരുന്ന കിച്ചു മുഖമൊന്നമർത്തി തുടച്ച് ചാഞ്ഞിരുന്നു...കഴിഞ്ഞ് പോയ കാര്യങ്ങൾ അവനോർത്തു.....
കസേരയിലിരുന്നു മയങ്ങിയ താൻ എന്തോ ഞരക്കം കേട്ടാണ് കണ്ണ് തുറന്നത്... നോക്കുമ്പോൾ അനു ഞെരിപിരി കൊള്ളുന്നുണ്ട്... ഇടക്ക് ചിരിക്കുന്നു... ഇടക്ക് വിതുമ്പുന്നു... ഇടക്കെന്തോ പതം പറയുന്നുമുണ്ട്... തനിക്ക് അവളെന്തോ സ്വപ്നം കാണുകയാണെന്നു മനസ്സിലായി.... താൻ മെല്ലെ അവളെ കവിളിൽ തട്ടി വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... പക്ഷേ അവൾ മറ്റൊരു ലോകത്തിലായിരുന്നു.... പെട്ടെന്നാണ് അവൾ അലറിവിളിക്കാൻ തുടങ്ങിയത്.... താൻ പെട്ടെന്ന് തന്നെ അവളെ പൂണ്ടടക്കം പുണർന്ന് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... അവളുടെ കിച്ചേട്ടാ എന്നുള്ള വിളി.... അത് കേട്ടപ്പോൾ തോന്നിയ വികാരമെന്തെന്ന് മനസ്സിലാവുന്നില്ല.... സന്തോഷമാണോ  അതോ സങ്കടമോ... അറിയില്ല....അവൾ വല്ലാതെ പിടക്കുന്നുവെന്നറിഞ്ഞു നോക്കുമ്പോൾ വിയർത്തു കുളിച്ച് തന്നെ ഒട്ടിയിരിക്കുന്നു.... ഇനിയും ബിപി ഷൂട്ട്‌ ആയാലോ എന്ന് പേടിച്ചിട്ടാണ് മയങ്ങാനുള്ള ഇൻജെക്ഷൻ കൊടുക്കാൻ നഴ്സിനോട് പറഞ്ഞത്....ഇൻജെക്ഷൻ കൊടുത്തതും അവൾ മയങ്ങുകയാണെന്നു മനസ്സിലായി... അത് കൊണ്ട് മാത്രമാണ് തന്നിൽ നിന്നുമടർത്തി മാറ്റി ബെഡിലേക്ക് കിടത്തിയത്... മയക്കത്തിലേക്കു പോകും മുൻപ് തന്നെ ദയനീയതയോടെയാണ് ആ കണ്ണുകൾ വീക്ഷിച്ചത്.... മയക്കത്തിലേക്കു പോയ അവളുടെ നെറ്റിയിലൊരു നനുത്ത ചുംബനം നൽകിയത് അവളറിഞ്ഞിട്ടുണ്ടാവും......


അവൾ കണ്ട സ്വപ്നമെന്തായാലും ഇനി ഒരു ദുസ്വപ്നവും അവളെ തേടിവരാത്തത്ര ഉയരത്തിൽ,പ്രണയം കൊണ്ടൊരു കവചം തീർക്കാൻ തന്നെ ഉറപ്പിച്ചിരുന്നു കിച്ചുവിന്റെ മനസ്സ്..........   

@@@@@@@@@@@@@@@@@@@@@

അനു മെല്ലെ കണ്ണുകൾ തുറന്നു....മയക്കത്തോടെ അടഞ്ഞുപോയ കണ്ണുകൾ വീണ്ടും തുറന്നു വീണ്ടും അടഞ്ഞു... കുറേ നേരം ഇത് തുടർന്നതിനു ശേഷം മയക്കം പൂർണമായും ഒഴിഞ്ഞപ്പോൾ അനു കണ്ണ് തുറന്നു ചുറ്റും നോക്കി... ഒരു മുറിയാണ്... ഹോസ്പിറ്റലാണെന്നു വ്യക്തം... ചുറ്റിനും തിരിഞ്ഞ കണ്ണുകൾ ആ മുറിയിൽ തന്നെയുള്ള മറ്റൊരു വാതിലിനുള്ളിൽ നിന്നും  പുറത്തേക്ക് വന്ന ഒരാളിൽ ഉറച്ചു നിന്നു.... തനിക്കേറെ പ്രിയപ്പെട്ട ഒരാൾ...
വളരെയേറെ പ്രയാസത്തോടെ ഇടറുന്ന ശബ്ദത്തോടെ അനു അയാളെ വിളിച്ചു....

സി.. സിസ്റ്റർ... അമ്മേ....
ശബ്ദം കേട്ട് മുഖം തുടക്കുകയായിരുന്ന സിസ്റ്ററമ്മ പെട്ടെന്ന് മുഖമുയർത്തി നോക്കി.. പിന്നെ വേഗം തന്നെ ടവൽ കസേരയിൽ വിരിച്ചിട്ട് അവളുടെ അരികിലേക്ക് ചെന്നു... അവർ അവളെ എണീറ്റിരിക്കാൻ സഹായിച്ചു..... അവർ അവളുടെ അരികിലിരുന്ന് നെറുകിൽ മെല്ലെ തലോടി... ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു....അനു അവരുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.... ക്യാനുല കുത്തിയിരിക്കുന്നത് കൊണ്ട് അവൾക്ക്  ഇടതുകൈ അനക്കാനാവുന്നില്ലായിരുന്നു.....
"മോളെ..."
സിസ്റ്ററമ്മ അരുമയായി വിളിച്ചു....
"മം "
"ഞങ്ങളൊക്കെ ആകെ പേടിച്ചു പോയല്ലോ കുഞ്ഞേ....."
"ഞാ.. ഞാൻ... എനിക്ക്... എനിക്കെന്താ പറ്റിയേ?"
"മോൾക്ക്‌ പനി വല്ലാതെ കൂടി ബോധം പോയതാണ്... ഇവിടെ വന്നിട്ടിപ്പോ നാലാമത്തെ ദിവസമാണിന്ന്.. "
അനുവിന്റെ കണ്ണ് മിഴിഞ്ഞു പോയി....
നാല് ദിവസം... താൻ... ബോധമില്ലാതെ ഇവിടെ....
"എനിക്ക് ഒന്നും ഓർമ്മ വരണില്ല സിസ്റ്ററമ്മേ... കുളിച്ചിട്ട് ഇറങ്ങിയപ്പോ തലകറങ്ങിയത് ഓർമ്മയുണ്ട്..... പിന്നെയൊന്നും..... എന്നെ ആരാ ഇവിടെ കൊണ്ട് വന്നേ.... സിസ്റ്ററമ്മ ഇവിടെ എങ്ങനെ?"
അതിനുള്ള ഉത്തരം സിസ്റ്ററമ്മ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തുറന്ന് ആരോ കയറി വന്നു..... വാതിൽ സിസ്റ്ററമ്മ നിൽക്കുന്നതിനു പുറകിലായത് കൊണ്ട് അനുവിന് വന്നയാളെ കാണാനാവുന്നില്ലായിരുന്നു...

പക്ഷേ ഉടനെ അവളുടെ ഹൃദയതാളം ക്രമം തെറ്റി... ഏറ്റവും പ്രിയപ്പെട്ട ഗന്ധം നാസികയിലേക്ക് തുളഞ്ഞു കയറി....
വന്നയാളെ തിരിച്ചറിയാൻ അവൾക്ക് നോക്കേണ്ടി വന്നില്ല.... ഒരു പരിഭ്രമം അവളെ വന്നു മൂടി....

"ആ കുഞ്ഞേ .. ഞാൻ തന്നെ വിളിക്കാൻ തുടങ്ങുവായിരുന്നു.. മോള് ദാ ഇപ്പൊ എണീറ്റെ ഉള്ളൂ...."
സിസ്റ്ററമ്മയുടെ വാക്കുകളിൽ അനു തലയുയർത്തി.....
ആ കണ്ണുകൾ...തന്നെയെന്നും മോഹിപ്പിച്ച കണ്ണുകൾ.... അവയിന്നു നിറഞ്ഞിരിക്കുന്നു.... അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു.... വല്ലാത്ത മാറ്റം.... തേജസ്സ് അപ്പാടെ മങ്ങിയിരിക്കുന്നു... ചൊടിയിൽ തനിക്കായി വിരിയാറുള്ള കള്ളത്തരമില്ല.... കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു.... കണ്ണുകൾക്ക് ചുറ്റും കറുത്ത വലയം രൂപം കൊണ്ടിരിക്കുന്നു.... എന്താണിങ്ങനെ??

അവളുടെ ചിന്തകൾ ഏറിയപ്പോഴേക്കും കണ്ണുകൾ തുടച്ച് മുഖത്ത് കൃത്രിമമായി ഒരു ചിരി വരുത്തി കിച്ചു മുന്നോട്ട് വന്നു.... കൈയിലൊരു പൊതിയുണ്ട്....
"ദാ.. ഇത് സിസ്റ്ററമ്മയ്ക്കുള്ള ഭക്ഷണമാണ്... കഴിച്ചോളൂ... ഇനി വൈകിക്കണ്ട...."
അതും പറഞ്ഞ് അവൻ അനുവിനെ പരിശോധിക്കാൻ തുടങ്ങി.... അവളുടെ കണ്ണുകൾ അവന്റെ മുഖത്തു തന്നെയായിരുന്നെങ്കിൽ അവൻ ഒരിക്കൽ പോലും അവളെ നോക്കിയില്ല.... തികച്ചും ഒരു ഡോക്ടറായി മാത്രം പെരുമാറുന്ന അവനെ അവൾ അവിശ്വസനീയതയോടെ നോക്കി...

"She's fine സിസ്റ്ററമ്മേ.... ഇന്നും കൂടി കഴിയട്ടെ... നാളെ ഡിസ്ചാർജ് ചെയ്യാം......... ഇന്ന് കഞ്ഞി കൊടുത്താൽ മതി... ഞാൻ ക്യാന്റീനിൽ വിളിച്ചു പറയാം... അവർ കൊണ്ട് വന്നു തരും...ഇന്നത്തെ ഒപി കഴിഞ്ഞു.ഞാനൊന്ന് വീട്ടിൽ പോയി ഫ്രഷ് ആയിട്ട് വരാം...."
സിസ്റ്ററമ്മ ഒന്ന് തലയാട്ടി സമ്മതം കൊടുത്തു.....
അനുവിനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കിച്ചു ഇറങ്ങിപ്പോയി... അനു അവൻ പോയ വഴിയേ നോക്കിയിരുന്നു.... അത് കണ്ട സിസ്റ്ററമ്മ ഒന്ന് ചിരിച്ചു....

"മോളെ "
അനു സിസ്റ്ററമ്മയെ നോക്കി...
"ആ പോയവൻ നിന്റെ പുണ്യമാണ് കുഞ്ഞേ.. കർത്താവ് നിനക്കായി നൽകിയവൻ... അവനെ നഷ്ടപ്പെടുത്തരുത്... അവന്റെ ഉള്ളിലെ സ്നേഹം കാണാതെ പോകരുത് "
അനു സിസ്റ്ററമ്മയെ ഉറ്റു നോക്കി....
"അന്ന് നിന്നെ കാണാൻ വന്നതാണ് കൈലാസും കീർത്തനയും പിന്നെ നിന്റെ സഹോദരൻ വിവേകും .... നീ ബോധമില്ലാതെ കിടക്കുന്നത് കണ്ട കൈലാസാണ് നിന്നെ എടുത്ത് കൊണ്ട് വന്ന് ഇവിടെ അഡ്മിറ്റ് ചെയ്തത്... ഈ മൂന്ന് ദിവസവും ഊണും ഉറക്കവുമില്ലാതെ നിനക്ക് കാവലിരുന്നത് അവനാണ്.... ഇന്ന് രാവിലെ കോഴിക്കോട് വന്ന് എന്നെ കൂട്ടി ഇവിടേക്ക് കൊണ്ട് വന്നതും അവൻ തന്നെ...."
അനുവിന്റെ കണ്ണുകൾ വിടർന്നു... പിന്നെ പതിയെ നിറയാൻ തുടങ്ങി.....
"അവനെല്ലാം എന്നോട് പറഞ്ഞു കുഞ്ഞേ... നിന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം എനിക്ക് മനസ്സിലാവുന്നതിന്റെ പത്തിരട്ടി അവന് മനസ്സിലാവുന്നുണ്ട്... ആ മുറിവ് സ്നേഹം കൊണ്ട് മായ്ച്ചു കളയാൻ അവനാകും.... അവനിൽ വിശ്വസിക്കൂ കുഞ്ഞേ... നിന്റെ ദുഃഖങ്ങൾക്കുള്ള കർത്താവിന്റെ സമ്മാനമാണവൻ... അവനെ നിന്റെ ഹൃദയത്തോട് ചേർത്ത് നിർത്തൂ... "

സിസ്റ്ററമ്മ പറഞ്ഞു നിർത്തുമ്പോഴേക്കും അനുവിന്റെ കണ്ണുനീർ ഇടതടവില്ലാതെ ഒഴുകുന്നുണ്ടായിരുന്നു.....
അനുവിന്റെ ഓർമ്മകൾ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളിലേക്ക് ഒരു പ്രദക്ഷിണം നടത്തി.... അവൾക്കൊരു ഉൾക്കിടിലമുണ്ടായി... അന്ന് എല്ലാം കേട്ട് ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു താൻ... ആരെയും നോക്കാനോ സംസാരിക്കാനോ തനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.... കീർത്തുച്ചേച്ചിയെയും വിവേക് സാറിനെയും ഒക്കെ അവഗണിച്ചു.... പക്ഷേ അക്കൂട്ടത്തിൽ തന്റെ പ്രാണനായവനെയും അവഗണിച്ചുവോ.... അവന്റെ കോൾ വന്നത് ഒന്ന് പോലും എടുത്തില്ല.... അതൊരു തെറ്റായിരുന്നോ.... എടുത്തിരുന്നെങ്കിൽ ഒരു പക്ഷേ താനിത്രയും തകർന്നു പോകുമായിരുന്നോ.... അറിയില്ല.... ഒന്നും സംഭവിച്ചിട്ടില്ലയെന്നു മനസ്സിനെ പറഞ്ഞു മനസ്സിലാക്കിക്കാനുള്ള പിടപ്പായിരുന്നു തനിക്ക്.... അതിനിടയിൽ എപ്പോഴും കൂടെയുണ്ടാവുമെന്ന് വാക്ക് തന്നവനെ താൻ വിസ്മരിച്ചുവോ.... ഈ മൂന്ന് ദിവസവും തനിക്കായി ഉരുകിയ അവന്റെ കണ്ണുകൾ ഇന്ന് തന്നെ അവഗണിച്ചത് അത് കൊണ്ടായിരുന്നോ....

ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു....
ഒടുവിൽ എല്ലാത്തിനുമുള്ള ഉത്തരം "അതേ " എന്നാണവൾക്ക് ലഭിച്ചത്.....
കുറ്റബോധം അവളെ കാർന്നു തിന്നാൻ തുടങ്ങി....ചാലിട്ടൊഴുകിയ കണ്ണുനീർ അവളുടെ കവിളിനെ നനച്ചിറങ്ങി.... അതൊന്ന് തുടക്കാൻ പോലുമാകാതെ അവൾ നിശ്ചലയായിരുന്നു........

അപ്പോഴേക്കും കിച്ചു പറഞ്ഞുവിട്ടതനുസരിച്ച് ഒരു നേഴ്സ് അനുവിന്റെ ക്യാനുല മാറ്റാനും ട്യൂബ് അഴിക്കാനും മറ്റുമായി അവിടേക്ക് വന്നു.... ഭക്ഷണ ശേഷം കഴിക്കാനുള്ള മരുന്ന് കൊടുത്ത് അവർ പോയിക്കഴിഞ്ഞതും സിസ്റ്ററമ്മ അവളെ ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് കൊണ്ട് പോയി....

ഫ്രഷ് ആയി ഇറങ്ങിയതും അനുവിനുള്ള കഞ്ഞി വന്നിരുന്നു.... അതെടുത്തു കൊടുത്ത് സിസ്റ്ററമ്മയും ഭക്ഷണം കഴിച്ചു....ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാം എടുത്ത് വച്ചതും സിസ്റ്ററമ്മ അവൾക്ക് മരുന്നെടുത്തു നൽകി.... പിന്നെ അവളോട് കിടന്നോളാൻ പറഞ്ഞു....

മരുന്നിന്റെ സെടേഷൻ കൊണ്ട് അനു മയങ്ങിപ്പോയി..... ഉറക്കത്തിൽ തന്റെ നെറുകിലാരോ തലോടുന്നതും നെറ്റിയിൽ ഉമ്മ വയ്ക്കുന്നതുമൊക്കെ സ്വപ്നമെന്നപോലെ അറിയുന്നുണ്ടായിരുന്നു അനു... ബദ്ധപ്പെട്ട് കണ്ണുകൾ വലിച്ച് തുറക്കുമ്പോൾ അവളാദ്യം കാണുന്നത് അവന്റെ താടിയിലുള്ള ചെറിയ ചുഴിയാണ്.... അവൾ പോലുമറിയാതെ ചുണ്ടിലൊരു ചിരി വന്നു മിന്നി....
ഇടറുന്ന ശബ്ദത്തിൽ അവൾ അവനെ വിളിച്ചു....
"കിച്... ച്ചേട്ടാ......"
അവന്റെ ചുണ്ട് നിശ്ചലമായി..... ഒരു തുള്ളി കണ്ണുനീർ ഇറ്റ് അവളുടെ നെറ്റിമേൽ വീണു....
അവൻ പെട്ടെന്നെണീറ്റ് തിരിഞ്ഞു നടക്കാനൊരുങ്ങി.....

അവന്റെ വലതു കയ്യിലൊരു പിടി വീണു....
അവൻ തിരിഞ്ഞു നോക്കിയില്ല.....

"കിച്ചേട്ടാ.....
എന്നെയൊന്നു നോക്കേട്ടാ....
അവൻ നോക്കിയില്ല.... പകരം അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു....
"പ്ലീസ്... ഏ... ഏട്ടാ.. മാ.. മാപ്പ്.... അവഗണിച്ചതിന്... മാപ്പ്...."
അവൻ ഒന്ന് ഞെട്ടി... പെട്ടെന്ന് തിരിഞ്ഞ് അവളെ വാരിപ്പുണർന്നു.... അത്രയും നേരം പിടിച്ചു വച്ച കണ്ണീർ ഏങ്ങലടികളോടെ പുറത്തേക്കൊഴുകി.... ഒരു പുരുഷന്റെ കരച്ചിൽ അവളാദ്യമായി കണ്ടും അനുഭവിച്ചും അറിഞ്ഞു... അതവളെ വല്ലാതെ ഉലച്ചു കളഞ്ഞു.....

അവൾ അവന്റെ മുതുകിൽ തലോടിക്കൊണ്ടിരുന്നു.... അവൻ അവളുടെ അടുത്ത് ബെഡിലേക്ക് കയറിക്കിടന്നു.... അവളെ തന്റെ നെഞ്ചിലേക്ക് കയറ്റിക്കിടത്തി ചുറ്റിപ്പിടിച്ചു....അവളും അവനെ ഇറുകെപ്പുണർന്നു....രണ്ട് പേരുടെയും വിതുമ്പലുകളും ഏങ്ങലടികളും മാത്രം മുഴങ്ങിക്കേട്ടു... കുറേ കഴിഞ്ഞതും രണ്ട് പേരും ഒന്ന് ശാന്തമായി....

അനു മെല്ലെ തലയുയർത്തി അവനെ നോക്കി... അതേ സമയം തന്നെ അവനും അവളെ നോക്കി....കുറച്ചു നേരം കണ്ണുകളുടക്കി നിന്നിട്ട് ഒരേ സമയം ഇരുവരുടെയും ചൊടികളിൽ ചിരി വിടർന്നു... അവൾ ചിരിച്ചുകൊണ്ട് തല താഴ്ത്തി അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു.....

"ദേ പെണ്ണേ... അടങ്ങി കിടക്ക് ട്ടോ.... മനുഷ്യനിവിടെ ഒരുവിധം കടിച്ച് പിടിച്ചിരിക്യാണ്.... എന്റെ വ്രതം നീ തെറ്റിക്കുവോ...."
ഒരു കള്ളച്ചിരിയോടെയുള്ള അവന്റെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു....
അത് കണ്ട് കിച്ചുവിന്റെ അകവും പുറവും ഒരുപോലെ തണുത്തു..... ചുട്ടുപഴുത്തു കിടന്ന ഹൃദയത്തിലേക്കു മഞ്ഞുകട്ട വീണ സുഖം....

പെട്ടെന്ന് അവളുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു....
"യ്യോ... സിസ്റ്ററമ്മ... സിസ്റ്ററമ്മ എവിടെ??"
പിന്നെ പെട്ടെന്ന് അവൾ തന്റെ കിടപ്പ് നോക്കി... കിച്ചുവിന്റെ ശരീരത്തിന്റെ പകുതിയോളമായിട്ടാണ് താൻ കിടക്കുന്നത്... അവൾ വാതിലിലേക്ക് നോക്കി....
"ഏട്ടാ... വാതില്... ആരെങ്കിലും വരില്ലേ..."
അവൾ പിടഞ്ഞെണീക്കാൻ നോക്കിയപ്പോഴേക്കും അവൻ അവളെ വലിച്ച് ദേഹത്തേക്കിട്ടിരുന്നു....

"പിടക്കാതെ പെണ്ണേ.... ആരും വരില്ല.. ഞാൻ വാതിൽ കുറ്റിയിട്ടിട്ടുണ്ട്... വന്നാലും വാതിലിൽ കൊട്ടിക്കോളും....
പിന്നെ സിസ്റ്ററമ്മയെ ഞാൻ തന്റെ ഓർഫനേജിൽ കൊണ്ടാക്കി.... കുറേ യാത്ര ചെയ്തതല്ലേ.. റസ്റ്റ്‌ എടുക്കട്ടെ...രാത്രി ആവുമ്പോഴേക്കും പോയി കൊണ്ട് വരാം.."
"മ്മ് "
ഒരു മൂളലോടെ അനു കിച്ചുവിനെ ഒട്ടിക്കിടന്നു.....

കുറേ നേരം അവിടം നിശ്ശബ്ദമായിരുന്നു...
"കിച്ചേട്ടാ...."
"മ്മ് "
കീർത്തുച്ചേച്ചിയും, സർ.. അല്ല വി..വിച്ചുവേട്ടൻ???
കിച്ചുവിന് അവളുടെ ആ വിളിയിൽ കണ്ണും മനസ്സും നിറഞ്ഞു.... അവൾ വിച്ചുവിനെ അംഗീകരിച്ചോ?
"അവരിവിടെ ഉണ്ടായിരുന്നു ടാ... തന്നെ ആ അവസ്ഥയിൽ കണ്ടപ്പോൾ എന്നെപ്പോലെ തന്നെ അവരും ഒരുപാട് സങ്കടപ്പെട്ടു... ഇവിടുന്ന് വിച്ചുവിനെ ഉന്തിത്തള്ളിയാണന്നു വീട്ടിലേക്ക് വിട്ടത് തന്നെ.... ഈ മൂന്ന് ദിവസവും വീട്ടിൽ നിന്ന് എല്ലാവരും മാറി മാറി വന്നു തന്നെ നോക്കിയിട്ട് പോയി.... തന്നോട് എല്ലാവർക്കും പറഞ്ഞുതരാൻ പറ്റാത്തത്ര സ്നേഹമുണ്ടെടോ... താൻ അത് കണ്ടില്ലെന്ന് വയ്ക്കരുത്.... അവർക്കത് സഹിക്കില്ലടാ....

"ഇല്ല ഏട്ടാ...ഞാൻ...അങ്ങനെയൊന്നും.."
അവൾ സങ്കടം കൊണ്ട് വിതുമ്പിപ്പോയി...
അവൻ അവളെ തലോടിക്കൊണ്ടിരുന്നു... അവൾ തുടർന്നു...
"പെട്ടെന്ന് എല്ലാം കൂടി കേട്ടപ്പോ എന്റെ പിടി വിട്ട് പോയി... എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... ചുറ്റുമുള്ള ആരെയും കണ്ടില്ല... ഒന്നും കേട്ടില്ല... ഒരു ജയിലിനുള്ളിൽ പെട്ട പോലെ.. ഒറ്റക്കായിപ്പോയ പോലെ ഒക്കെ തോന്നി... ഒരു തവണ താളം തെറ്റിയ മനസ്സല്ലേ അതാവും.... അല്ലേ..."
വിതുമ്പലോടെ പറഞ്ഞു നിർത്തുന്നവളെ അവൻ ഒന്നുകൂടി അമർത്തി കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുംബിച്ചു.....

"ശിവാ...."
അവൻ അവളെ ആർദ്രമായി വിളിച്ചു...
"ഒന്നും സാരമില്ല ടാ... താൻ അനുഭവിച്ചതൊക്കെ എനിക്ക് നന്നായി മനസ്സിലാക്കാൻ പറ്റും... പേടിക്കരുത്.... ഒരു സങ്കടത്തിനും നിന്നെ ഞാനിനി വിട്ടുകൊടുക്കില്ല... താൻ എന്റെയാ... മറ്റൊന്നും നിന്നെ ഇനി സ്പർശിക്ക കൂടിയില്ല.... താൻ തളർന്നു കിടക്കുമ്പോഴും എനിക്കൊന്ന് ഉറപ്പായിരുന്നു പെണ്ണേ... കണ്ണ് തുറക്കുന്ന താൻ എന്നിലേക്ക്‌ തന്നെ മടങ്ങിവരുമെന്ന്.... എന്റെ.. അല്ല... നമ്മുടെ പ്രണയം തോൽക്കില്ലെന്ന്....."
അവളുടെ അവനിലുള്ള പിടി ഒന്നുകൂടി മുറുകി.... അവളൊന്നുയർന്ന് അവന്റെ കവിളിൽ ചുംബിച്ചു.... അവൻ ചിരിച്ചു...

"താൻ സമ്മതിക്കില്ലല്ലേ "
അതും പറഞ്ഞ് അവനൊന്ന് മറിഞ്ഞു...അവളുടെ മേലേക്ക് ചായാതെ അവളുടെ മീതെ കൈകുത്തി നിന്ന് ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി..... മെല്ലെ മുഖം താഴ്ത്തി... അവളുടെ കണ്ണുകൾ താനേ അടഞ്ഞു പോയി.....
അവൻ അവളുടെ നെറ്റിയിലും കണ്ണുകളിലും കവിളുകളിലും ചുംബിച്ചു.... മെല്ലെ ചുണ്ടുകളിൽ ഒന്ന് അമർത്തി മുത്തി... കുറച്ചു സമയം അങ്ങനെ തന്നെ ചുണ്ടമർത്തി നിർത്തി... വീണ്ടും ഒന്ന് മുത്തി അടർന്നു മാറി.. അപ്പോഴും കണ്ണുകളടച്ചിരിക്കുന്ന അവളെക്കണ്ട് ചിരിച്ചു കൊണ്ട് അവളുടെ കണ്ണുകൾക്ക്‌ മീതെ ഊതി....
അവൾ കണ്ണുതുറക്കുമ്പോൾ കാണുന്നത് കുസൃതിചിരിയോടെ തന്നെ നോക്കുന്ന കിച്ചുവിനെയാണ്... ഒരു നിറഞ്ഞ ചിരി അവളുടെ ചുണ്ടിലും വിരിഞ്ഞു....

അവളുടെ അടുത്ത് കിടന്ന് അവളെ അവൻ മാറോടടക്കിപ്പിടിച്ചു... അങ്ങനെ കിടന്ന് രണ്ട് പേരും മയക്കത്തിലേക്കു വീണു.....

%%%%%%%%%%%%%%%%%%%%%%

മയക്കമുണർന്ന കിച്ചു വേഗം എണീറ്റ്‌ ഉറങ്ങുകയായിരുന്ന അനുവിനെ പുതപ്പിച്ച് നെറുകിൽ ഉമ്മ വച്ച്, ബാത്‌റൂമിൽ പോയി മുഖം കഴുകി പുറത്തേക്ക് പോയി... പോകുമ്പോൾ നഴ്സിംഗ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉള്ള നഴ്സിനെ അവളെ ശ്രദ്ധിക്കാൻ പറഞ്ഞേൽപ്പിച്ചിട്ടാണ് പോയത്....കിച്ചു നേരെ പോയത് ഓർഫനേജിലേക്കാണ്... അവിടെ ചെന്ന് സിസ്റ്ററമ്മയെ കൂട്ടി തന്റെ വീട്ടിലേക്ക് പുറപ്പെട്ടു... വീട്ടിലെത്തിയ സിസ്റ്ററമ്മയെ ജാനകിയും കീർത്തുവും ചേർന്ന് ആതിഥ്യ മര്യാദകളോടെ സ്വീകരിച്ചിരുത്തി.... അനുവിന്റെ അമ്മയുടെ സ്ഥാനത്ത് തന്നെയാണ് അവർ സിസ്റ്ററമ്മയെ കണ്ടത്....അപ്പോഴേക്കും ഗണേഷും മറ്റ് അംഗങ്ങളും എത്തിയിരുന്നു... ഗണേഷ് സിസ്റ്ററമ്മയോട് സ്തുതി പറഞ്ഞു... അവർ തിരിച്ചും...കിച്ചു മറ്റുള്ള എല്ലാവരെയും പരിചയപ്പെടുത്തി... വിച്ചുവിനെ പരിചയപ്പെടുത്തിയപ്പോൾ അവർ ഒരു ചിരിയോടെ അവന്റെ നെറുകിൽ മെല്ലെ തലോടി.... അവനും മനോഹരമായൊരു ചിരി തിരികെ നൽകി.... ജാനകി നൽകിയ ചായ കുടിച്ച് പോകാനിറങ്ങവേയാണ് ഗണേഷ് അവരോട് ഒരു കാര്യം ചോദിച്ചത്...

"ഈ സമയത്ത് ചോദിക്കുന്നത് അനൗചിത്യമാണെന്ന് അറിയാം.. എങ്കിലും ചോദിക്യാണ്... എന്റെ മകന് വേണ്ടി അന്ന് ഞാൻ കൊണ്ടുവന്ന ആലോചന നമുക്ക് മുന്നോട്ട് കൊണ്ടുപോയ്ക്കൂടെ... "

"ഗണേഷ്.... എനിക്ക് സമ്മതമാണ്... ഇന്നൊരു ദിവസം കൊണ്ട് തന്നെ അനുവിന്റെ പാതിയായി ഞാൻ കൈലാസിനെ കണ്ടു കഴിഞ്ഞു... അവളെ ഇത്രയും സ്നേഹിക്കുന്ന നിങ്ങളുടെ ഇടയിലേക്ക് അവളെ അയക്കാൻ എനിക്ക് സന്തോഷമാണ്... പക്ഷേ അനു... അവൾ... അവളോട് സംസാരിച്ചിട്ടേ എനിക്ക് ഉറപ്പ് തരാൻ കഴിയൂ..."

"മതി.. അത് മതി സിസ്റ്റർ... പതുക്കെ മതി... അനുവിന്റെ അഭിപ്രായം തന്നെയാണ് പ്രധാനം... അവൾ നാളെ ഡിസ്ചാർജ് ആവുമെന്ന് കിച്ചു പറഞ്ഞു...അവൾ പൂർണ ആരോഗ്യവതിയായ ശേഷം മാത്രം അവളോടിക്കാര്യം സംസാരിച്ചാൽ മതി...."

എല്ലാവരോടും യാത്ര പറഞ്ഞ് സിസ്റ്ററമ്മയും കിച്ചുവും പോകാൻ ഇറങ്ങുമ്പോൾ ജാനകി ഒരു ആഗ്രഹം പറഞ്ഞു...
"കിച്ചു... ഞങ്ങളും കൂടി വരട്ടെ ടാ... മോള് കണ്ണ് തുറന്നേപ്പിന്നെ കണ്ടിട്ടില്ലല്ലോ... കണ്ടിട്ട് വേഗം തിരിച്ചു വരാം.. അല്ലേ ഗണേഷേട്ടാ?"
"അതേ കിച്ചു... ഞങ്ങളും വരാം.. മോളെയൊന്നു കാണാല്ലോ.."
ഗണേഷ് അത് ശരി വച്ചു...
"ശരി.. എന്നാൽ വന്നോളൂ... ഞാൻ കാർ തിരിക്കട്ടെ..."
കിച്ചു അതും പറഞ്ഞ് മുന്നോട്ട് നടന്നു...

നിന്ന് പരുങ്ങുന്ന വിച്ചുവിനെ കണ്ടതും കീർത്തുവിന് കാര്യം മനസ്സിലായി.. അവൾ ഗണേഷിനോടും ജാനകിയോടും പറഞ്ഞു...
"അമ്മേ അച്ഛാ ഞാനും വിച്ചുവും കൂടി വരാം.  നമുക്ക് വിച്ചുവിന്റെ കാറിൽ പോകാം... തിരിച്ച് അതിൽ തന്നെ വരാല്ലോ.  "
"ശരി മോളെ.. വേഗം വരൂ "(ഗണേഷ് )
വിച്ചുവിന്റെ മുഖത്ത് സൂര്യനുദിച്ചു....
കിച്ചു ആദ്യം തന്നെ സിസ്റ്ററമ്മയെയും കൊണ്ട് ഇറങ്ങി....കുറച്ചു കഴിഞ്ഞ് ബാക്കി നാല് പേരും... കുട്ടികളെ സീതയെ ഏൽപ്പിച്ചിട്ടാണ് കീർത്തു പോയത്....

അവർ ഹോസ്പിറ്റലിൽ എത്തുമ്പോൾ സിസ്റ്ററമ്മ അനുവിന് ചായ കൊടുക്കുകയാണ്..... കിച്ചു അടുത്തിരുന്ന് ഫോണിൽ തോണ്ടുന്നുണ്ട്.എല്ലാവരും വരുന്നത് കണ്ടപ്പോൾ അനു വേഗം ചായകപ്പ് മാറ്റിവച്ചു... അവൾ എണീക്കാൻ തുടങ്ങുമ്പോഴേക്കും ജാനകി അടുത്ത് ചെന്ന് അവളെ പിടിച്ചിരുത്തി....അവർ അവളെ സ്നേഹത്തോടെ നെറുകിൽ തലോടിക്കൊണ്ടിരുന്നു...

"മോളെ... ഇപ്പൊ എങ്ങനെയുണ്ട്? ക്ഷീണം കുറഞ്ഞോ?"
"കുറഞ്ഞു..."
അവളൊരു ചിരിയോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു....
അപ്പോഴേക്കും ഗണേഷ് അവളുടെ അടുത്തേക്ക് നീങ്ങി.... സിസ്റ്ററമ്മ അദ്ദേഹത്തിന് ഇരിക്കാൻ കസേര നീക്കിയിട്ടു കൊടുത്തു....
അവൾ അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു... നന്ദി നിറഞ്ഞ ചിരി.... അത് കണ്ട എല്ലാവർക്കും പകുതി ആശ്വാസമായി... ഗണേഷിനും ഉള്ളിലൊരു തണുപ്പ് പടർന്നു... അദ്ദേഹം സംസാരത്തിന് തുടക്കമിട്ടു....

"മോളെ.."
അവൾ തലയുയർത്തി അദ്ദേഹത്തെ നോക്കി.
"ഞങ്ങളോട്.... എന്നോട് മോൾക്ക്‌ ദേഷ്യമുണ്ടോ.... എല്ലാവരും ഉണ്ടായിട്ടും മോള് അനാഥയായി വളരേണ്ടി വന്നത് എന്റെ മാത്രം തെറ്റാണ്... ദേവൻ എനിക്ക് സുഹൃത്തിനേക്കാൾ ഉപരി സഹോദരനായിരുന്നു... അവന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ... അതിനിടയിൽ മോൾക്ക്‌ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ സ്നേഹവും സുരക്ഷിതത്വവുമാണെന്ന് ഞാൻ ഓർത്തില്ല... പിന്നെ വിച്ചു ഇതെല്ലാം അറിഞ്ഞാൽ എങ്ങനെയാകും പ്രതികരിക്കുകയെന്ന് ഞാൻ ഭയന്നു...അത് വലിയ തെറ്റ് തന്നെയാണ്... മോള് ഇതുവരെ അനുഭവിച്ച എല്ലാ സങ്കടങ്ങൾക്കും ഒരു പരിധി വരെ കാരണം ഞാനാണ്... എന്നോട് പൊറുക്കില്ലേ മോളെ.... മാപ്പ് ചോദിക്കാൻ മാത്രമേ എനിക്കാവൂ... എന്നെ... ഞങ്ങളെ മോള് വെറുക്കരുത്..."

അതും പറഞ്ഞ് അനുവിന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു അദ്ദേഹം മുഖം അതിലേക്ക് താഴ്ത്തി വച്ചു.... അനു ഞെട്ടിപ്പോയി... ഒപ്പം കണ്ണുകളും നിറഞ്ഞു.... ബാക്കിയുള്ളവരുടെ അവസ്ഥയും അത് തന്നെയായിരുന്നു.... അവൾ എല്ലാവരെയും നോക്കി... പിന്നെ പതിയെ വിളിച്ചു....

"സർ "
ഗണേഷ് തലയുയർത്തി നോക്കി... അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു....
"എന്നോട് ഇങ്ങനെയൊന്നും പറയല്ലേ സർ....ഞാൻ... എനിക്ക് ആരോടും ദേഷ്യവും വെറുപ്പുമൊന്നുമില്ല.... എല്ലാം കൂടി കേട്ടപ്പോൾ ഞാൻ വല്ലാതെ സങ്കടപ്പെട്ടുവെന്നുള്ളത് ശരിയാണ്...ഒരു നിമിഷം എനിക്ക് എന്റെ ജീവിതത്തോട്... എന്റെ അച്ഛനമ്മമാരോട് ദേഷ്യം തോന്നിയെന്നത് നേരാണ്... പക്ഷേ മറ്റാരോടും സത്യമായിട്ടും എനിക്ക് നീരസം തോന്നിയിട്ടില്ല.... ഞാനിന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സാറിന്റെ കാരുണ്യം കൊണ്ടാണ്... എന്റെ മനസ്സിൽ ദൈവത്തിനൊപ്പമാണ് താങ്കളുടെ സ്ഥാനം... അതൊരിക്കലും മാറില്ല... കാരണം എന്റെ സങ്കടങ്ങളിൽ നിന്നെല്ലാം എന്നെ കര കയറ്റിയത് എനിക്ക് കിട്ടിയ വിദ്യാഭ്യാസമാണ്... അത് സാറിന്റെ കാരുണ്യമാണ്... താങ്കളോട് എനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ... എന്റെ മുന്നിൽ അങ്ങയുടെ കണ്ണ് നിറയരുത്... അത് എനിക്ക് സഹിക്കാനാവില്ല "

അവിടെ കനത്ത നിശ്ശബ്ദത പടർന്നു.....
അനുവിന്റെ വാക്കുകളിൽ തറഞ്ഞിരിക്കുകയായിരുന്നു എല്ലാവരും.... വലിയൊരു സങ്കടമഴ പെയ്തു തോർന്നത് പോലെ.... അവർക്കെല്ലാം അവളുടെ വാക്കുകൾ അവിശ്വസനീയമായിരുന്നു.... കിച്ചുവിന്റെ ചുണ്ടിൽ നിർവൃതിയുടെ നേർത്ത പുഞ്ചിരി രൂപപ്പെട്ടു.... മെല്ലെ അത് മറ്റുള്ളവരിലേക്കും വ്യാപിച്ചു....

ഗണേഷ് കണ്ണുകൾ തുടച്ച് കൊണ്ട് ചിരിച്ചു... തിരിഞ്ഞ് എല്ലാവരെയും ഒന്ന് നോക്കി.... എല്ലാവരുടെയും ചുണ്ടിലും മനസ്സിലുമിപ്പോൾ ചിരിയാണ്.... അദ്ദേഹം മെല്ലെ എണീറ്റ്‌ അനുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു... മെല്ലെ നെറുകിൽ തലോടിക്കൊണ്ടിരുന്നു....
"താങ്ക് യൂ മോളെ "
ഗണേഷ് പറഞ്ഞത് കേട്ട് അനു ചിരിച്ചു...
"You are welcome Sir "

"മോളെ ഈ സർ വിളി ഒഴിവാക്കിയിട്ട് വിച്ചു വിളിക്കണ പോലെ അമ്മാവാന്ന് വിളിച്ചൂടെ...."
" ഇല്ല "
എടുത്തടിച്ച പോലെയുള്ള അവളുടെ മറുപടി കേട്ട് എല്ലാവരുമൊന്നു ഞെട്ടി...
അനു ഒന്ന് ചിരിച്ചു...
പിന്നെ ഗണേഷിന്റെ മുഖത്തേക്ക് നോക്കി.
"ഞാൻ... അ... അച്ഛാന്ന് വിളിച്ചോട്ടെ..."
നിറകണ്ണുകളോടെ തന്നെ നോക്കുന്ന ആ പെൺകുട്ടിയെ അദ്ദേഹം വാത്സല്യത്തോടെ നോക്കി.... ചുറ്റും നിന്നവരുടെയൊക്കെ മനസ്സ് നിറഞ്ഞു.....
അദ്ദേഹം അവളുടെ നെറ്റിയിൽ ചുംബിച്ച് സമ്മതമറിയിച്ചു.....

അനു കിച്ചുവിനെ നോക്കി... അവൻ പ്രണയം ചാലിച്ച മനോഹരമായൊരു ചിരി അവൾക്ക് സമ്മാനിച്ചു...
അപ്പോഴാണ് അനു ചുവരിൽ ചാരി തന്നെ നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന വിച്ചുവിനെ കാണുന്നത്....... തന്റെ സഹോദരൻ... തനിക്ക് സ്വന്തമെന്നു പറയാൻ ഭൂമിയിൽ ആകെയുള്ളൊരു രക്തബന്ധം.... പാവം
അവനെയും താൻ ഒരുപാട് അവഗണിച്ചു... ആ ഹൃദയം എത്ര നൊന്ത് കാണും... മാറ്റാരാണെങ്കിലും അച്ഛന് മറ്റൊരു സ്ത്രീയിലുണ്ടായവളെ അംഗീകരിക്കുകയില്ല.... മാത്രവുമല്ല സ്വന്തം സഹോദരിമാരെപ്പോലും ഉപദ്രവിക്കുന്ന ആൾക്കാർ ഉള്ള നാടാണ് നമ്മുടേത്... അനുവിന് കുറ്റബോധം തോന്നി....

അവൾ വിച്ചുവിനെ നോക്കി... അവനിപ്പോൾ താഴേക്കു നോക്കിയാണ് നിൽക്കുന്നത്... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്....
"വിച്ച്... വിച്ചുവേട്ടാ...."
അനുവിന്റെ വിളി കേട്ട് വിച്ചു ഞെട്ടി കണ്ണുകളുയർത്തി നോക്കി... കണ്ണുനീർ കവിളിൽ തട്ടി തെറിച്ചു പോയി...
"എ... എന്തോ "
ഞെട്ടലിൽ തന്നെ അവൻ അറിയാതെ വിളികേട്ടുപോയി...
അത് കേട്ട് ബാക്കിയുള്ളവർക്ക് ചിരി പൊട്ടി....
അത് കേട്ട് വിച്ചുവിന് ജാള്യത തോന്നി... അനു മെല്ലെ എണീറ്റ് വിച്ചുവിനടുത്തേക്ക് നടന്നു...

അവന്റെ കണ്ണുകൾ വിടർന്നു.. 
"വിച്ചുവേട്ടാ... എന്നോട് പിണക്കമുണ്ടോ?
അന്ന് ഞാൻ ഏട്ടനെയും ഒരുപാട് അവഗണിച്ചുവല്ലേ... മനപ്പൂർവമല്ല ട്ടോ... എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതായി പോയി... സോറി..."
വിച്ചു നിറകണ്ണുകളോടെ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ കൈ ചേർത്ത് വച്ചു...
"ഇല്ല മോളെ.... ഒരു പിണക്കവുമില്ല.... എനിക്ക് വൈകി കിട്ടിയ അനിയത്തിക്കുട്ടിയല്ലേ നീയ്... ഈ ഏട്ടന് പിണങ്ങാനാവില്ല... നീ ഞങ്ങളെയൊക്കെ  വെറുക്കുമോ എന്ന ഭയം മാത്രമേ ഉണ്ടായിരുന്നുള്ളൂ....ഇപ്പൊ ഏട്ടന് സമാധാനമായി... സന്തോഷമായി മോളെ...."
അനു അവന്റെ കൈക്കു മേലെ കൈചേർത്ത് വച്ച് ചിരിച്ചു...

ഒന്ന് തിരിഞ്ഞപ്പോൾ കണ്ടു ഒരാൾ മുഖവും വീർപ്പിച്ചു നിൽക്കുന്നു... വേറെ ആരാ.. കീർത്തു തന്നെ... അത് കണ്ട് അനുവിന് ചിരി വന്നു.... അവൾ മെല്ലെ കീർത്തുവിന്റെ അടുത്തെത്തി... കീർത്തു വേഗം പിണങ്ങി തിരിഞ്ഞ് നിന്നു... അനു ചിരിച്ചു കൊണ്ട് അവളെ കയ്യിൽ തോണ്ടാൻ തുടങ്ങി....കീർത്തു കൈ കുടഞ്ഞ് അവളുടെ കൈ തട്ടിമാറ്റി... മറ്റുള്ളവർ അവരുടെ കളി നോക്കി ചിരി കടിച്ചുപിടിച്ചു.... ആദ്യമായി കാണുന്ന തന്റെ പെണ്ണിന്റെ കുസൃതി നിറഞ്ഞ മുഖം കിച്ചു കൗതുകത്തോടെ നോക്കി നിന്നു... അവനൊന്ന് അവളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നി....

അനു അപ്പുറത്ത് കൂടി കീർത്തുവിന്റെ മുന്നിൽ കയറി നിന്നു.... ക്ഷമാപണം പോലെ കാതിൽപ്പിടിച്ചു നിൽക്കുന്ന അനുവിനെ കണ്ടതും കീർത്തുവിന്റെ മുഖമൊന്ന് അയഞ്ഞു... മെല്ലെ അവിടെയൊരു ചിരി വിടർന്നു... പെട്ടെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് കീർത്തു അനുവിനെ കെട്ടിപ്പിടിച്ചു... പരിഭവങ്ങളും പരാതികളുമെല്ലാം ആ ആലിംഗനത്തിൽ അലിഞ്ഞു പോയി... പിന്നീട് കുറേ നേരം വാർത്തമാനങ്ങളിലും കളിചിരികളിലും മുന്നോട്ട് നീങ്ങി...

കുറച്ചു സമയത്തിന് ശേഷം ഗണേഷും ജാനകിയും കീർത്തുവും വിച്ചുവും പോകാനിറങ്ങി...പോകുന്നതിനു മുൻപ് ജാനകി അനുവിന്റെ അരികിൽ എത്തി...
"മോളെ... എന്റെ കിച്ചുമോന്റെ പെണ്ണായിട്ട് ഞങ്ങൾ മോളെ കൊണ്ടുപോയ്ക്കോട്ടെ... എത്രയും വേഗം..."
അനു കിച്ചുവിനെ നോക്കി. അവിടെ കള്ളച്ചിരിയാണ്... പിന്നെ അവൾ സിസ്റ്ററമ്മയെ നോക്കി.. അവർ ചിരിച്ചു കൊണ്ട് സമ്മതം പറഞ്ഞു. അനു നാണത്തോടെ ചിരിച്ചു കൊണ്ട് സമ്മതഭാവത്തിൽ തലയാട്ടി. ജാനകി സന്തോഷത്തോടെ അവളെ പുണർന്ന് നെറുകിൽ ചുംബിച്ചു....എല്ലാവരും വളരെയധികം സന്തോഷത്തോടെയാണ് തിരികെ പോയത്...വരുമ്പോൾ മൂടിക്കെട്ടിയ കാർമേഘമായിരുന്നെങ്കിൽ തിരികെ പോകുമ്പോൾ കാറൊഴിഞ്ഞു തെളിഞ്ഞ വാനം പോലെയായിരുന്നു അവരുടെ മനസ്സ്....

അവരോടൊപ്പം പുറത്തേക്കിറങ്ങിയ കിച്ചു സിസ്റ്ററമ്മ അവരുടെ കൂടെ മുന്നോട്ട് നീങ്ങിയ തക്കത്തിന് ഓടി അനുവിന്റെ അടുത്തെത്തി ആഞ്ഞു പുണർന്നു... അവളൊന്ന് പുറകോട്ട് വേച്ചു പോയി... അവൻ അവളെ മുറുകെയാണ് പിടിച്ചിരുന്നത്... അവൻ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് അനുവിന് മനസ്സിലായി... അടർന്നു മാറി കിച്ചു അവളുടെ ചുണ്ടിൽ അമർത്തി മുത്തി....
"Thank you "
അത്ര മാത്രം പറഞ്ഞ് അവളുടെ ചുണ്ടിൽ ഒന്ന്‌ മെല്ലെ മുത്തി.. കണ്ണടച്ചൊന്നു ചിരിച്ചു കാണിച്ച് പുറത്തേക്ക് പാഞ്ഞു.....

അനു ചിരിയോടെ കഴിഞ്ഞ് പോയ നിമിഷങ്ങളോർത്തു നാണം പൂണ്ട് ബെഡിലേക്ക് കിടന്നു.......

%%%%%%%%%%%%%%%%%%%%%

അനുവിനെ ഡിസ്ചാർജ് ചെയ്തിട്ട് ഒരാഴ്ചയായി... സിസ്റ്ററമ്മ രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ തിരിച്ചു പോയി...
ഇപ്പോൾ അനു പൂർണ ആരോഗ്യവതിയാണ്.... ഇതിനിടയിൽ അമ്പാട്ട് വീട്ടിൽ നിന്നും പലരും അവളെ വന്ന് കണ്ടു പോയി... ഇപ്പോൾ അവൾ തികച്ചും സന്തോഷവതിയാണ്....അവൾ ഓഫീസിലും പോയിത്തുടങ്ങി.അനുവിന്റെ സമ്മതം കിട്ടിയതോടെ സിസ്റ്ററമ്മ പോകുന്നതിനു മുൻപ് തന്നെ വിവാഹകാര്യങ്ങൾ മദറും കൂടിച്ചേർന്ന് സംസാരിച്ച് ഉറപ്പിച്ചിരുന്നു ഗണേഷ്....
നിശ്ചയം നടത്താതെ നേരെ കല്യാണം മതിയെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.... കിച്ചുവിന് മനസ്സിൽ അഞ്ചാറു കിലോ ലഡ്ഡു ഒരുമിച്ച് പൊട്ടി....എല്ലാവർക്കും തിരക്കില്ലാത്ത ഉചിതമായ സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗണേഷും ജാനകിയും...
ഇപ്പോൾ സമയം കിട്ടുമ്പോഴെല്ലാം ഫോൺ ചെയ്ത് അനുവിനെ ഒരു പരുവമാക്കുന്നുണ്ട് കിച്ചു.....വിവാഹത്തിന് ശേഷവും ഓഫീസിൽ അതേ പോസ്റ്റിൽ തന്നെ തുടരാനാണ് അനുവിന് താല്പര്യം....... കിച്ചു എല്ലാം അവളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്...

അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം കോൺഫറൻസ് എന്നും പറഞ്ഞ് കിച്ചു രണ്ട് മൂന്ന് ദിവസത്തേക്ക് മുങ്ങി.... എവിടേക്ക് പോയെന്നോ എന്തിന് പോയെന്നോ ആർക്കും ഒരു രൂപവുമില്ല...
ഫോൺ വിളിക്കുമ്പോഴെല്ലാം രണ്ട് വാക്ക് സംസാരിച്ച് തിരക്കിലാണെന്നും പറഞ്ഞവൻ ഫോൺ വയ്ക്കും... അനുവിന് അവന്റെ പെരുമാറ്റത്തിൽ സങ്കടം വന്നെങ്കിലും ഒന്നും പറഞ്ഞില്ല....എന്തെങ്കിലും അറിയണമെങ്കിൽ വിച്ചുവിനോടോ കീർത്തുവിനോടോ ചോദിക്കണം... പക്ഷേ ക്ലയന്റ് മീറ്റിംഗിന് വിച്ചു ബാംഗ്ലൂർ പോയിരിക്കുകയാണ്... കീർത്തുവിനാകട്ടെ ഒന്നും അറിയുകയുമില്ല...  
രണ്ട് ദിവസം കഴിഞ്ഞിട്ടും കിച്ചുവിന്റെ ഈ പെരുമാറ്റം  തുടർന്നപ്പോൾ അവൾക്ക് വല്ലാതെ ടെൻഷൻ ആവാൻ തുടങ്ങി.......

@@@@@@@@@@@@@@@@

മറ്റൊരിടത്ത്.......

ഇരുട്ട് നിറഞ്ഞ വലിയൊരു മുറി....അതിനകത്ത് ഒരു കസേരയിൽ ഒരാൾ ബന്ധനസ്ഥനാക്കപ്പെട്ടിരിക്കുന്നു... അയാളുടെ മുഖം കഴുത്തിൽ നിന്നു താഴേക്കു തൂങ്ങിക്കിടക്കുന്നു.... ഒരു ഞരക്കം മാത്രമേ അയാളിൽ നിന്നും പുറത്തേക്ക് വരുന്നുള്ളൂ....അയാളുടെ കൈകാലുകൾ കയറിനാൽ കസേരയിലേക്ക് ചുറ്റിവരിയപ്പെട്ടിരിക്കുന്നു...

അതേ വീട്ടിലുള്ള മറ്റൊരു മുറിയിലേക്ക് രണ്ട് പേർ കടന്ന് ചെല്ലുന്നു... മുഖം തൂവാല കൊണ്ട് മറച്ച അവർ ഉള്ളിൽ കയറി ചുറ്റിനും നോക്കുന്നു... ഒടുവിൽ അവരുടെ കണ്ണുകൾ ആ മുറിയുടെ മൂലയ്ക്ക് ബോധരഹിതയായി കിടക്കുന്ന ഒരു പെൺകുട്ടിയിലേക്ക് നീണ്ടു... അവർ അവൾക്ക് നേരെ നടന്നടുത്തു...

@@@@@@@@@@@@@@@@@@

ഒരു നടുക്കത്തോടെ അനു സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു... ഒരു വല്ലാത്ത ദുസ്വപ്നമാണ് കണ്ടത്... പക്ഷേ ഉണർന്നപ്പോൾ അത് ഓർമ്മയിൽ നിന്നും മാഞ്ഞത് പോലെ... ഒന്നും വ്യക്തമല്ല.. പക്ഷേ വല്ലാത്തൊരു പേടി ഉള്ളിൽ നിറഞ്ഞു ... ഹൃദയം ക്രമം തെറ്റി മിടിക്കുന്നു.....തന്റെ പ്രിയപ്പെട്ടവർക്കാർക്കോ ആപത്ത് സംഭവിച്ചത് പോലെ...
അനു വേഗം കണ്ണടച്ച് കുറച്ചു നേരം മെഡിറ്റേഷൻ ചെയ്തു.. മനസ്സൊന്നു ശാന്തമായപ്പോൾ അവൾ വീണ്ടും കിടന്നു... മെല്ലെയവൾ ഉറക്കത്തിലേക്കു വഴുതി വീണു.....

@@@@@@@@@@@@@@@@@@@

രാവിലെ ഉറക്കം എണീറ്റിട്ടും അനുവിന് ഉത്സാഹം തോന്നിയില്ല... ഇന്നലെ കണ്ട സ്വപ്നം തരുന്ന അസ്വസ്ഥത ഒരുവശത്ത് കിച്ചു തലേ ദിവസം വിളിക്കാതിരുന്നതിന്റെ ടെൻഷൻ മറുവശത്ത്.... ഓഫീസിലെത്തിയിട്ടും തൂങ്ങിപ്പിടിച്ച് ഇരിക്കുന്ന അനുവിനെ കണ്ടപ്പോൾ കീർത്തു കാര്യം തിരക്കി... അനു തലേ ദിവസം കണ്ട സ്വപ്നത്തേക്കുറിച്ചും കിച്ചു വിളിച്ചിട്ടില്ലെന്നും പറഞ്ഞു.... കീർത്തു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു....

അവർ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് കിച്ചുവിന്റെ കോൾ അനുവിനെ തേടിയെത്തിയത്....
അനുവിന്റെ മുഖം വിടർന്നു.... ചിരിയോടെ അവൾ കോൾ എടുക്കുന്നത് കണ്ടപ്പോൾ കീർത്തു അവളെ നെറുകിൽ തലോടി പുറത്തേക്ക് പോയി....

"ശിവാ....."
അവന്റെ പ്രണയാർദ്രമായ സ്വരം.... ദിവസങ്ങൾക്കു ശേഷം....
അനുവിന്റെ കണ്ണ് നിറഞ്ഞു.... ഒരു ഗദ്ഗദം തൊണ്ടയിൽ വന്ന് തങ്ങിയപ്പോൾ അവളൊന്ന് ഏങ്ങിപ്പോയി....

"എന്റെ ശിവ കരയുവാണോ "
അപ്പുറം നിശ്ശബ്ദമായിരുന്നു....
"പിണങ്ങിയോ നിന്റെ കിച്ചേട്ടനോട്?"
"മ്മ് മ്മ് "
ഇല്ലെന്ന് അവൾ മൂളിപ്പറഞ്ഞു ......
കിച്ചുവൊന്ന് പുഞ്ചിരിച്ചു...
"ഞാനേ എന്റെ പെണ്ണിനൊരു സർപ്രൈസ് ഒരുക്കുന്ന തിരക്കിലായിരുന്നു.... And finally your surprise is ready.... A big one... ഞാൻ നാളെയെത്തും... താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ്സുമായി... അപ്പൊ സങ്കടമെല്ലാം മാറ്റി വച്ച് മിടുക്കിയായിട്ടിരിക്ക് ട്ടോ... നാളെ വന്നിട്ട് പിണക്കം മാറ്റിത്തരാം...."
ഒരു കള്ളച്ചിരിയോടെ കിച്ചു ഫോൺ വച്ചു... അപ്പുറം അനു ആകെ അങ്കലാപ്പിലായി... തനിക്കായി ഒരു സർപ്രൈസ്... എന്തായിരിക്കുമത്????
ആലോചനകളോടെ അവൾ ജോലികളിലേക്ക് തിരിഞ്ഞു....

@@@@@@@@@@@@@@@@@@

രാവിലെ ഓഫീസിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കിച്ചുവിന്റെ കോൾ പിന്നെ വരുന്നത്... അനുവിനോട് വേഗം തന്നെ ഓർഫനേജിലേക്കെത്താൻ പറഞ്ഞ് കിച്ചു ഫോൺ വച്ചു... അനുവിന് ടെൻഷൻ ആവാൻ തുടങ്ങി... അവൾ വേഗം കീർത്തുവിനോട് പറഞ്ഞ് ഹാഫ് ഡേ ലീവ് മെയിൽ ചെയ്ത് ഓർഫനേജിലേക്ക് പോയി....
അവൾ അവിടെയെത്തിയതും കിച്ചുവിന്റെ കാർ ഗേറ്റ് കടന്ന് വന്നതും ഒന്നിച്ചായിരുന്നു....

ആദ്യം കാറിൽ നിന്ന് ഇറങ്ങിയത് കിച്ചുവാണ്.. അവനെ കണ്ടതും അവളിൽ നിറഞ്ഞ ചിരിയുണ്ടായി... പിന്നെ ഇറങ്ങിയ വിച്ചുവിനെക്കണ്ടപ്പോൾ അത് പകപ്പായി... ബാംഗ്ലൂർ പോയ വിച്ചുവെങ്ങനെ കിച്ചുവിന്റെ കൂടെ?
അതിനെപ്പറ്റി ചിന്തിച്ചു തീരുന്നതിനു മുൻപ് കാറിന്റെ ബാക്ക് സീറ്റിൽ നിന്നുമൊരാൾ പുറത്തേക്കിറങ്ങി.... അയാളെ കണ്ടതും അനുവിന്റെ കണ്ണ് മിഴിഞ്ഞു പോയി.... തോളിൽ കിടന്ന ബാഗ് ഊർന്നു നിലത്ത് വീണു... കണ്ണുകൾ നിറഞ്ഞു വന്നു....

"ദി.... ദിവി......"
അനുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു....
മുന്നിൽ നിൽക്കുന്ന ദിവിയെക്കണ്ട് അനുവിന് വിശ്വസിക്കാനായില്ല.... ഒരു കാലത്ത് തന്റെ എല്ലാമായിരുന്നവൾ.... വിധിവിഹിതത്താൽ തന്നിൽ നിന്നും വേർപെട്ട് പോയവൾ... ഇടയിൽ തന്നെ ഫോൺ ചെയ്ത് പിണക്കമെല്ലാം മാറ്റി സന്തോഷത്തോടെ പിരിഞ്ഞവൾ... ഇന്നീ അവസ്ഥയിൽ തന്റെ മുൻപിൽ.....
അനു അവളെ തന്നെ നോക്കി നിൽക്കുകയാണ്.... തന്റെ പഴയ ദിവിയുടെ രൂപം മാത്രം... ആ കുട്ടിത്തമോ  ചൈതന്യമോ ഇല്ല.... മുഖത്തെല്ലാം കരുവാളിച്ച പാടുകൾ.... ആകെ ക്ഷീണിച്ച് കോലം കെട്ടിരിക്കുന്നു.....അവൾക്കെന്തു പറ്റി?

പെട്ടെന്ന് ചിന്തകൾ വെടിഞ്ഞ് അനു ദിവിയുടെ അടുത്തേക്ക് ഓടി.. ദിവിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ചുണ്ടുകൾ വിതുമ്പി....അനു ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിക്കുമ്പോഴേക്കും രണ്ട് പേരും കരഞ്ഞുപോയിരുന്നു... കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അവരെ കണ്ട് കിച്ചുവും വിച്ചുവും പരസ്പരം നോക്കി ചിരിച്ചു.... വിച്ചു ചിരിച്ചുകൊണ്ട് തിരിഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞിരുന്നു...... ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ.... പേരറിയാത്ത നൊമ്പരം.....

ദിവി നന്നേ അവശയായിരുന്നു... അത് മനസ്സിലായ പോലെ അനു അവളെ ചേർത്ത് പിടിച്ച് ഓർഫനേജിനുള്ളിലേക്ക് നടന്നു... ഓഫീസ് മുറിക്ക് മുന്നിലെത്തിയപ്പോൾ അനുവൊന്ന് നിന്നു. ദിവ്യയെ അവിടെയുള്ളൊരു കസേരയിലിരുത്തി കിച്ചുവിനടുത്തേക്ക് ചെന്നു... 

"മദറിനോട് ഞാൻ പറഞ്ഞോളാം... തത്കാലം ദിവ്യയെ തന്റെ മുറിയിലേക്ക് കൊണ്ട് പൊയ്ക്കോളൂ... തനിക്ക് അവളോട് ഒരുപാട് ചോദിക്കാനും അവൾക്ക് ഒരുപാട് കാര്യങ്ങൾ തന്നോട് പറയാനുമുണ്ട്... അറിയാം... പക്ഷേ അതൊക്കെ സാവകാശം മതി... ആ കുട്ടി വളരെ ടയർഡ് ആണ്... അത്യാവശ്യം വേണ്ട ട്രീറ്റ്മെന്റ് ഒക്കെ ഞാൻ കൊടുത്തിട്ടുണ്ട്... അവൾക്കുള്ള മരുന്ന് വിച്ചു കൊണ്ട് വരുന്ന ബാഗിലുണ്ട്... ഭക്ഷണവും മരുന്നും കൃത്യസമയത്ത് കഴിച്ചാൽ അവൾ ഓക്കേ ആവും.... അതുവരെ കാത്തിരിക്കുക.... "കിച്ചു പറഞ്ഞു...

അനു തലയാട്ടി സമ്മതിച്ചു.... അപ്പോഴേക്കും വിച്ചു ബാഗ് കൊണ്ട് വന്നു..അനു ദിവിയെ താങ്ങിയെണീപ്പിച്ചു..അവളെയും കൊണ്ട് അകത്തേക്ക് പോകുമ്പോൾ വിച്ചുവും പുറകെ ചെന്ന് ബാഗ് റൂമിന്റെ പുറത്ത് വച്ച് അനുവിനെ നോക്കി.. അവളുടെ കവിളിലൊന്നു തലോടി. കട്ടിലിൽ ഇരിക്കുന്ന ദിവ്യയെ ഒന്ന് നോക്കി നെടുവീർപ്പിട്ടു കൊണ്ട് തിരികെ നടന്നു...

ഓഫീസ് മുറിയിൽ മദറിനോട് കാര്യങ്ങൾ വിശദമാക്കുകയാണ് കിച്ചു... ഒരു തവണ ഫോണിൽ സംസാരിച്ചിട്ടുള്ളത് കൊണ്ട് മദറിന് ദിവ്യയെ അറിയാം... എല്ലാം കേട്ട് കഴിഞ്ഞതും മദർ സംസാരിച്ച് തുടങ്ങി....

" നോക്കൂ കൈലാസ്,ആ കുട്ടിയെ ഇവിടെ താമസിപ്പിക്കുന്നതിൽ എനിക്ക് വിരോധമില്ല... പക്ഷേ ചെറിയ മുറി മതിയെന്ന് അനു പറഞ്ഞതുകൊണ്ടാണ് അവൾക്കാ മുറി കൊടുത്തത്...അവിടെ ചെറിയൊരു കട്ടിലേ ഉള്ളൂ... ബാക്കിയുള്ള മുറികളിലെല്ലാം മൂന്നും നാലും കുട്ടികൾ വീതം ഉണ്ട്.... അങ്ങനെയുള്ളപ്പോൾ എന്ത് ചെയ്യും? പിന്നെ ആ കുട്ടിയുടെ പുറകെ പോലീസും കേസും ഒക്കെ വന്നാൽ അത് മറ്റുള്ള കുട്ടികളെ ബാധിക്കില്ലേ.... "

"മദർ പറഞ്ഞതെല്ലാം ശരിയാണ്... തത്കാലം അനുവിന്റെ മുറിയിൽ ഒരു കട്ടിലും ബെഡ്ഡും കൂടി നമുക്ക് ശരിയാക്കാം... ഇന്ന് തന്നെ അതിനുള്ള ഏർപ്പാട് ചെയ്യാം... പിന്നെ ആ കുട്ടിയുടെ പിറകെ ഇനി പോലീസുകാരൊന്നും വരില്ല... അത് ഞാൻ ഉറപ്പ് തരാം.... അധികം വൈകാതെ ദിവ്യക്ക് ഞങ്ങളുടെ കമ്പനിയിൽ തന്നെ ഒരു ജോലി കൊടുക്കാം. വേണമെന്നുണ്ടെങ്കിൽ അവളെ ഒരു വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിലേക്ക് മാറ്റാം... അത് പോരെ..."
കിച്ചു ചോദിച്ചു...

"ശരി... എന്നാൽ അങ്ങനെയാവട്ടെ...."
(മദർ )
"ഞങ്ങളിറങ്ങട്ടെ മദർ... കട്ടിലും ബെഡ്ഡും എത്തിച്ചേക്കാം..."
"ഓക്കേ.... God bless you my child "
"Thank you mother "
കിച്ചുവും വിച്ചുവും മദറിനോട് യാത്ര പറഞ്ഞ് പുറത്തേക്ക് പോയി....

%%%%%%%%%%%%%%%%%%%%%
.

ദിവ്യ ഓർഫനേജിലെത്തിയിട്ട് രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു.... ഇപ്പോൾ അവൾ ക്ഷീണമൊക്കെ മാറി ഒരുവിധം ഉഷാറായി.... രണ്ട് ദിവസം അനു ലീവായിരുന്നു...ദിവ്യയുടെ കൂടെ തന്നെയായിരുന്നു ഈ രണ്ട് ദിവസവും അനു... അനുവിന്റെ മുറിയിൽ തന്നെ പുതിയ കട്ടിലിട്ട് കൊടുത്തിരുന്നു കിച്ചു..
അതുകൊണ്ട് എപ്പോഴും ദിവ്യയെ ശ്രദ്ധിക്കാൻ അനുവിന് സാധിച്ചു.....കിച്ചു ഇടക്ക് അനുവിനെ വിളിച്ച് ദിവ്യയുടെ വിവരങ്ങൾ അന്വേഷിക്കും... ഇടക്കൊക്കെ വിച്ചുവും...

അമ്പാട്ട് വീട്ടിലും ഇപ്പോൾ എല്ലാവർക്കും ദിവ്യയെ അറിയാം... അവളുടെ കാര്യങ്ങളൊക്കെ അറിഞ്ഞ അവർക്ക് ആ പെൺകുട്ടിയോട് അനുകമ്പ തോന്നി... ദിവ്യക്ക് KV ഫിനാൻസിൽ ജോലി കൊടുക്കാൻ ഗണേഷും ജാനകിയും വിഷ്ണുവും അനുവാദം കൊടുത്തിട്ടുണ്ട്... അതാകുമ്പോൾ അനു ഉണ്ടല്ലോ... ദിവ്യക്ക് ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നിന്നും പുറത്ത് വരാൻ അനുവിന്റെ സാമീപ്യം സഹായിക്കുമെന്നാണ് എല്ലാവരുടെയും അഭിപ്രായം.. എം.കോം ആണ് ദിവ്യയുടെ വിദ്യാഭ്യാസ യോഗ്യത... അതുകൊണ്ട് ജോലി കൊടുക്കാൻ ബുദ്ധിമുട്ടില്ല....
സംസാരിച്ച് കൊണ്ടിരിക്കവേ ആണ് ദിവ്യക്ക് എന്ത് പോസ്റ്റ്‌ കൊടുക്കുമെന്ന ആലോചന വന്നത്... രണ്ട് പോസ്റ്റാണ് ഒഴിവുള്ളത്. ഒന്ന് അനുവിന്റേത് പോലെ ജൂനിയർ അക്കൗണ്ടന്റ്. രണ്ട് വിച്ചുവിന്റെ പേർസണൽ അസിസ്റ്റന്റ്... ഇതുവരെ ഉണ്ടായിരുന്ന പി എ വേറെ ജോലി കിട്ടി പോയിട്ട് കുറച്ച് ആയി.
"നമുക്ക് ജൂനിയർ അക്കൗണ്ടന്റ് പോസ്റ്റ്‌ കൊടുത്താലോ.. ഇന്റർവ്യൂ ചെയ്യാതെയല്ലേ എടുക്കുന്നത്.. അപ്പോൾ ദിവ്യയുടെ പെർഫോമൻസ് എങ്ങനെയാവുമെന്ന് പറയാനാകില്ല... ഇപ്പൊ ആ കുട്ടിക്ക് ഒരു ചേഞ്ച്‌ ആണ് ആവശ്യം... അനുവിന്റെ ഒപ്പമാകുമ്പോ കാര്യങ്ങൾ ആ കുട്ടിക്ക് വേഗം പഠിക്കാൻ പറ്റും... എന്തെ അച്ഛാ?"(കിച്ചു )
"നല്ലത് മോനെ... നിങ്ങൾ രണ്ടാളും കൂടി തീരുമാനിച്ചോളൂ "(ഗണേഷ് )
കിച്ചു വിഷ്ണുവിനെ നോക്കിയപ്പോൾ അവനും സമ്മതഭാവത്തിൽ തലയാട്ടി...
എന്തോ ആലോചനയിലായിരുന്ന വിച്ചു പെട്ടെന്ന് ചാടിക്കയറി പറഞ്ഞു..........
"എന്റെ പി എ ആയിട്ട് വയ്ക്കാം "

ചുറ്റുമുണ്ടായിരുന്ന എല്ലാവരും അവനെ കണ്ണ് മിഴിച്ചു നോക്കി.... കാരണം വേറൊന്നുമല്ല. ഒരുപാട് യോഗ്യതയുള്ള പെൺകുട്ടികൾ വന്നിട്ട് പോലും അവരെയൊന്നും പി എ ആക്കാൻ സമ്മതിക്കാതെ ഒരു ആണിനെ മാത്രമേ പി എ ആയിട്ട് നിർത്തൂ എന്ന് പറഞ്ഞവനാണ് വിച്ചു.... ഇതുവരെയുണ്ടായിരുന്ന അവന്റെ പി എ മാരെല്ലാം ആണുങ്ങൾ തന്നെ..

എല്ലാവരുടെയും മുഖഭാവം കണ്ടപ്പോൾ അവൻ നാക്കു കടിച്ചു... പിന്നെ പരുങ്ങി പരുങ്ങി പറയാൻ തുടങ്ങി....
"അത്... അത് പിന്നെ... ഞാൻ... അവിടെയിപ്പോ ഒരു ജൂനിയർ അക്കൗണ്ടന്റിന്റെ ആവശ്യമെയുള്ളൂ... അനു എല്ലാം നന്നായി ചെയ്യുന്നുണ്ട്... അല്ലേ ഇച്ചേച്ചി?"
അവനെ തന്നെ സൂക്ഷിച്ചു നോക്കുന്ന കീർത്തുവിനെ നോക്കി ചോദിച്ചതും വിച്ചുവിനെ ആക്കിയൊന്നു തലയാട്ടി കീർത്തു.... വിച്ചു ചമ്മി... മറ്റുള്ളവരുടെയൊന്നും മുഖത്ത് നോക്കാതെ ഫോൺ ചെയ്തിട്ട് വരാമെന്നും പറഞ്ഞ് വിച്ചു മുറിയിലേക്ക് വലിഞ്ഞു... അവന്റെ പോക്ക് കണ്ട് നിന്ന ഗണേഷും ജാനകിയും പരസ്പരം നോക്കി ചിരിച്ചു... കിച്ചു വിഷ്ണുവിനെയും കീർത്തുവിനെയും സീതയെയും നോക്കി... അവർ നാലാളും വിച്ചുവിന്റെ പുറകെ വച്ചുപിടിച്ചു......

റൂമിലെത്തുമ്പോൾ വിച്ചു ബെഡിലിരുന്ന് ഫോണിൽ തോണ്ടുകയാണ്.. ഇടക്ക് ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്... അവർ ചെല്ലുന്നത് കണ്ടപ്പോൾ ഒന്ന് കൂടി എയർ പിടിച്ച് ഗൗരവത്തിലിരുന്നു.... അവന്റെ ഭാവം കണ്ട് അവർക്കെല്ലാം ചിരി പൊട്ടി.. അവരത് കടിച്ച് പിടിച്ചിരുന്നു... കിച്ചു മെല്ലെ അവന്റെ അടുത്തേക്ക് നടന്നു... വിച്ചു ഒളികണ്ണിട്ട് അത് നോക്കുന്നുണ്ടായിരുന്നു... വിച്ചുവിനരികിലെത്തിയതും കിച്ചു മുഷ്ടി ചുരുട്ടി വയറിലൊരു ഇടി കൊടുത്തു... ഒരു നിലവിളിയോടെ കുനിഞ്ഞ വിച്ചുവിനെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് ബെഡ്‌ഡിലിരുന്നു... അതോടെ എല്ലാവരും പിടിച്ച് വച്ചിരുന്ന ചിരി പുറത്തേക്ക് വന്നു...വിച്ചു ഒരു ചമ്മിയ ചിരിയോടെ കുനിഞ്ഞിരുന്നു...

"എന്താണ് മ്യോനെ വിവേകേ... എവിടെയെങ്കിലും പോയി കൊളുത്തിയോ?"
ഒരു ആക്കിചിരിയോടെ ചോദിച്ചുകൊണ്ട് വിഷ്ണു അപ്പുറത്തെ വശത്ത് കൂടി വിച്ചുവിനെ ചുറ്റിപ്പിടിച്ചു...
വിച്ചു തലയുയർത്തി എല്ലാവരെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു 😬😬
പിന്നെ ഒരു പ്രത്യേകരീതിയിൽ മൂളിക്കൊണ്ട് പറഞ്ഞു...
"ദിവ്യ "
വിച്ചുവൊഴികെ ബാക്കിയെല്ലാവരും പരസ്പരം നോക്കി ചിരിച്ചു...

"അത് ഞങ്ങൾക്ക് അപ്പോഴേ മനസ്സിലായി... എങ്ങനെ എപ്പോ എവിടെ വച്ച്... അതറിഞ്ഞാ മതി.. മ്മ്.. പോരട്ടെ പോരട്ടെ..."
കീർത്തു പറഞ്ഞത് കേട്ട് വിച്ചു എല്ലാവരെയും നോക്കി. പിന്നെയൊന്നു മൃദുവായി ചിരിച്ചു....അവൻ പറഞ്ഞു തുടങ്ങി...

"അന്നവിടെ ചെല്ലുമ്പോൾ അവൾ ബോധമില്ലാതെ കിടക്കുകയായിരുന്നു... അവളുടെ മുഖം ആദ്യം കണ്ടപ്പോ തന്നെ ഒരു സ്പാർക് അടിച്ചു... അടുത്ത നിമിഷം അവളുടെ അവസ്ഥ കണ്ട് സങ്കടവും.. അവളെ ഞാനാണ് കൈകളിൽ കോരിയെടുത്തത്... എന്റെ നെഞ്ചിലേക്കാണവൾ വന്ന് വീണത്.. പിന്നെ നേരെ ഹൃദയത്തിലേക്കും.... ഇവൻ ഫസ്റ്റ് എയ്ഡ് കൊടുക്കുമ്പോഴെല്ലാം അവൾ വേദനയാൽ പുളയുന്നുണ്ടായിരുന്നു... അത് എനിക്ക് കണ്ട് നിൽക്കാനാവുന്നില്ലായിരുന്നു.. അവളുടെ വേദന സ്വന്തം ശരീരത്തിൽ അനുഭവിക്കുന്നത് പോലെ... അവൾ കണ്ണ് തുറന്ന് ആദ്യം എന്നെയാണ് നോക്കിയത്... അത് നേരെ ചങ്കിലേക്ക് തുളച്ച് കയറിയ പോലെ തോന്നി.... അവളുടെ നാവിൽ നിന്ന് അവളുടെ ജീവിതം അറിഞ്ഞപ്പോൾ വീണ്ടും ഒരുപാട് നൊന്തു... ഇനി ഒരു സങ്കടത്തിനും വിട്ടുകൊടുക്കാതെ പൊതിഞ്ഞു പിടിക്കണമെന്ന് തോന്നിപ്പോയി... ഇതാണോ പ്രണയം... അറിയില്ല... ആണെങ്കിൽ എനിക്ക് അവളോട് പ്രണയമാണ്... I....  I really love  her... "
പറഞ്ഞു കഴിയുമ്പോഴേക്കും വിച്ചുവിന്റെ കണ്ണ് നിറഞ്ഞിരുന്നു... മറ്റുള്ളവരുടെയും... പക്ഷേ അത് സന്തോഷം കൊണ്ടായിരുന്നു...

"ഇത് അസ്ഥിക്ക് പിടിച്ചു മോനേ..."
കിച്ചുവിന്റെ സന്തോഷത്തോടെയുള്ള കമന്റ്‌ കേട്ട് വിച്ചുവിന്റെ മുഖത്തൊരു നാണം വിരിഞ്ഞു...
"Oh my God.. You are blushing!! I am really happy for you dear...."
അതും പറഞ്ഞ് കിച്ചു വിച്ചുവിനെ കെട്ടിപ്പിടിച്ചു... പിന്നെയവിടെ പതിവ് പോലെ ട്രോളും അടിയും ഇടിയുമൊക്കെയായി ആകെ ബഹളമായി......


@@@@@@@@@@@@@@@@@


മുറ്റത്തെ ഉദ്യാനത്തിൽ ഉള്ള ബെഞ്ചിൽ പൂക്കളെ നോക്കിയിരിക്കുകയാണ് ദിവ്യ... അവൾക്കുള്ള ജ്യൂസുമായി വന്നതാണ് അനു..
"ദിവി.. ദാ ഈ ജ്യൂസ്‌ കുടിക്കെടാ... മരുന്ന് കഴിക്കണതല്ലേ..."
ദിവ്യ അനുവിനെ തലയുയർത്തി നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

അനു വേഗം ദിവ്യയുടെ അടുത്തിരുന്നു.. ജ്യൂസ്‌ ഗ്ലാസ്‌ ബെഞ്ചിന്റെ ഒരറ്റത്തു വച്ചു.. പിന്നെ ദിവിയെ ഇറുക്കെ പുണർന്നു മുതുകിൽ തലോടിക്കൊണ്ടിരുന്നു.....അനു 
കുറച്ചു കഴിഞ്ഞ് അടർന്നുമാറി ദിവ്യയുടെ രണ്ട് കവിളിലും കൈചേർത്ത് പെരുവിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.....
"അനുക്കുട്ടാ..."
കുറേ നാൾക്ക് ശേഷം ദിവിയുടെ സ്നേഹം നിറഞ്ഞ വിളി അനുവിനെ തേടിയെത്തി..
"എന്താ ടാ "
"നിനക്കെന്നോട് ഒരു തരി പോലും ദേഷ്യമില്ലേ "
"ഇല്ല.... ആ ഒരു അവസ്ഥയിൽ ആരും പ്രതികരിക്കുന്നത് പോലെയേ നീയും പ്രതികരിച്ചുള്ളൂ... ഒരു മകൾക്കും സ്വന്തം അച്ഛനെ അങ്ങനെ ഒരവസ്ഥയിൽ കാണാനാവില്ല...ഞാനാണെങ്കിലും ഒരുപക്ഷെ അങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ... നീ വെറുതെ മനസ്സ് വിഷമിപ്പിക്കല്ലേ..."
ദിവ്യ ഒന്ന് ചിരിച്ചു... നിസ്സഹായമായ തളർന്ന ചിരി...

"ഞാനൊരു വിഡ്ഢിയാണ് അനുക്കുട്ടാ... മൂഡ്ഢസ്വർഗത്തിൽ ജീവിച്ച വിഡ്ഢി.... ചുറ്റുമുള്ളവരെയെല്ലാം കണ്ണടച്ച് വിശ്വസിച്ച് സ്വയം പടുകുഴിയിലേക്ക് എടുത്ത് ചാടിയവൾ... എന്റെ വിശ്വാസങ്ങളെല്ലാം തെറ്റായിരുന്നു....
നിനക്കറിയണ്ടേ എനിക്കെന്താണ് സംഭവിച്ചതെന്ന്..  "
ദിവ്യ അനുവിനെ നോക്കി...

"അറിയണം... എല്ലാം അറിയണം... പക്ഷേ ആദ്യം ഈ ജ്യൂസ്‌ കുടിക്ക്.. എന്നിട്ട് നീ കംഫർട്ടബിൾ ആണെങ്കിൽ മാത്രം എന്നോട് പറഞ്ഞാൽ മതി... ഇനിയും നീ സങ്കടപ്പെടുന്നത് എനിക്ക് കാണാനാവില്ല.... "
അത് പറഞ്ഞ് അനു ജ്യൂസെടുത്ത് കൊടുത്തു... ദിവ്യ അത് മുഴുവനും കുടിച്ച് ഗ്ലാസ്‌ അനുവിന് കൊടുത്തു... അനു ഗ്ലാസ്‌ മാറ്റി വച്ച് ദിവ്യയെ കേൾക്കാൻ തയ്യാറായി.....ദിവ്യ പറഞ്ഞ് തുടങ്ങി...

"നമ്മൾ തമ്മിൽ പിരിഞ്ഞ ദിവസമില്ലേ... അന്ന് മുതലാണ് എന്റെ ജീവിതത്തിന്റെ താളം തെറ്റി തുടങ്ങിയത്.... അന്ന് ഞാൻ നിന്നോട് അങ്ങനെയൊക്കെ പെരുമാറിയത് എനിക്ക് നിന്നെ വിശ്വാസമില്ലാതിരുന്നത് കൊണ്ടല്ല... എനിക്ക് എന്നേക്കാൾ വിശ്വാസമായിരുന്നു നിന്നെ... പക്ഷേ അച്ഛൻ നിന്നെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ കൂടുതലൊന്നും കേൾക്കാൻ എനിക്ക് ത്രാണിയുണ്ടായിരുന്നില്ല... നിനക്കറിയാലോ ഞാനും അച്ഛനും എങ്ങനെയാണ് കഴിഞ്ഞിരുന്നതെന്ന്... അത്രയും ഞാൻ മറ്റാരെയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടില്ല..... അച്ഛനും ഞാൻ കഴിഞ്ഞിട്ടേ എന്തുമുണ്ടായിരുന്നുള്ളൂ... അല്ലെങ്കിൽ അയാളങ്ങനെ എന്നെ വിശ്വസിപ്പിച്ചു..."
അത് പറയുമ്പോൾ അവളുടെ മുഖത്ത് പുച്ഛമായിരുന്നു...ദിവ്യ തുടർന്നു...

അച്ഛനങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല... എന്നാൽ എന്റെ അനുക്കുട്ടനെയും അവിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല... ഞാൻ വല്ലാത്തൊരു മാനസികസംഘർഷമാണ് ആ സമയത്ത് അനുഭവിച്ചത്.... അതുകൊണ്ടാണ് നിന്റെ കോളുകളൊന്നും എടുക്കാതിരുന്നത്.... പക്ഷേ അന്ന് ഞാൻ സ്വാർത്ഥയായിപ്പോയി അനു... നിന്നെപ്പറ്റി ഓർത്തില്ല...നിന്റെ അവസ്ഥയെക്കുറിച്ച് ആലോചിച്ചില്ല.. എല്ലാത്തിൽ നിന്നും ഒളിച്ചോടണമെന്ന് ആഗ്രഹിച്ചു.... അച്ഛനോട് വീട്ടിൽ നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബാംഗ്ലൂർ ഉള്ള അച്ഛന്റെ അനിയൻ  സുരേഷിന്റെ വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു... ഞാൻ അധികം വൈകാതെ അവിടേക്ക് പോയി...അവർക്ക് കുട്ടികളില്ലാത്തതിനാൽ എന്നോട് വല്യ സ്നേഹമായിരുന്നു .... അവിടെ ഞാൻ എം. കോമിനു ചേർന്നു.എനിക്കും അവിടുത്തെ ജീവിതം ആശ്വാസം നൽകി....അതിനിടയിൽ നിന്നെ ഓർക്കാത്ത ദിവസങ്ങളില്ല... നിന്നെ വിളിക്കാൻ പലവുരു തുടങ്ങിയെങ്കിലും ധൈര്യം കിട്ടിയില്ല... എം. കോം കഴിഞ്ഞ് തിരികെ പോരുന്നതിന്റെ തലേ ദിവസം അവിചാരിതമായിട്ടാണ് ചെറിയച്ഛന്റെയും ചെറിയമ്മയുടെയും സംസാരം ഞാൻ കേൾക്കാനിടയായത്... അതിൽ നിന്നും എനിക്ക് ഒരു വലിയ സത്യം അറിയാൻ കഴിഞ്ഞു... ഞാൻ എന്റെ അച്ഛന്റെ മകളല്ല... എന്റെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചയാളാണ് സുദേവ് എന്ന എന്റെ അച്ഛൻ... എന്റെ അമ്മ എന്നെ ഗർഭിണിയായിരിക്കുമ്പോഴാണത്രേ എന്റെ അച്ഛൻ മരിക്കുന്നത്.. അങ്ങനെയാണത്രേ എന്റെ ജനന ശേഷം സുദേവ് എന്റെ അമ്മയെ കല്യാണം കഴിച്ചത്...ശ്വാസമടക്കിപ്പിടിച്ചാണ് ഞാനത് കേട്ട് നിന്നത്... അത് വലിയൊരു ഷോക്കായെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല... അച്ഛൻ എന്നെ സ്നേഹിച്ച പോലെ സ്വന്തം അച്ഛൻ പോലും സ്നേഹിക്കുമായിരുന്നില്ലെന്ന് എനിക്ക് തോന്നി... തിരികെ വീട്ടിലെത്തിയിട്ടും ഞാൻ ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല....

അങ്ങനെ ഒരു ആറ് മാസം കടന്ന് പോയി... ഞാൻ ഞങ്ങളുടെ ടെക്സ്റ്റയി ൽസിൽ അക്കൗണ്ട്സിൽ കേറട്ടെയെന്നു ചോദിച്ചപ്പോൾ പുറത്ത് പോയി ജോലി ചെയ്യുമ്പോഴേ വേറിട്ട അനുഭവങ്ങളുണ്ടാകൂ എന്നും അപ്പോഴേ നമുക്കുള്ളിലെ കഴിവുകൾ മെച്ചപ്പെടുള്ളൂ എന്നും പറഞ്ഞ് അച്ഛൻ എന്നെ നിരുത്സാഹപ്പെടുത്തി....ഞാൻ ആലോചിച്ചപ്പോ ശരിയാണെന്ന് തോന്നി....ഞാനൊരു കമ്പനിയുടെ അക്കൗണ്ട്സിൽ ട്രെയിനീ ആയിട്ട് കേറി...അത് ഒരു ഫാബ്രിക് എക്സ്പോർട്ടിങ് കമ്പനിയായതുകൊണ്ട് ഞങ്ങളുടെ മൂവ്മെന്റ്സുമായി സാമ്യമുണ്ടായിരുന്നു...

ഒരു ദിവസം രാത്രി ഞാൻ അച്ഛനെ നോക്കി റൂമിൽ ചെന്നപ്പോ മേശയിൽ ഒരു ഫയൽ കണ്ടു.. വെറുതെ ഒരു കൗതുകത്തിനാണ് അതെടുത്തു നോക്കിയത്... കുറച്ചു നോക്കിയപ്പോ തന്നെ അതിൽ എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നി... ചിലതൊന്നും ടാലി ആവാത്ത പോലെ... പെട്ടെന്ന് അച്ഛൻ കേറി വന്നു. എന്റെ കയ്യിലാ ഫയൽ കണ്ടപ്പോ ഒന്ന് ഞെട്ടിയത് ഞാൻ ശ്രദ്ധിച്ചു.. ഞാനൊന്നും അറിയാത്ത പോലെ ഫയൽ മേശപ്പുറത്തു വച്ച് അച്ഛനോട് പഴയ പോലെ സംസാരിച്ചു... പക്ഷേ അന്ന് തൊട്ട് എനിക്ക് മനസ്സിൽ പല സംശയങ്ങളും തോന്നിത്തുടങ്ങി... ടെക്സ്റ്റൈൽസിന്റെ അക്കൗണ്ടിൽ നിന്ന് മറ്റ് പല അക്കൗണ്ടുകളിലേക്കും വലിയ എമൗണ്ടുകൾ ട്രാൻസ്ഫർ ചെയ്യപ്പെടുന്നു...അച്ഛന്റെ അനുവാദത്തോടെ തന്നെയാണോ അതെന്ന് എനിക്കുറപ്പുണ്ടായിരുന്നില്ല..
ഞാനാകെ കൺഫ്യൂഷനിലായി... ആരോട് ചോദിക്കും.. അറിയില്ലായിരുന്നു..

ഒരു ദിവസം ഞാൻ മുത്തശ്ശന്റെ അടുത്ത് പോയി... തറവാട്ടിൽ.. മുത്തശ്ശൻ എന്നെ വിളിക്കാൻ ഒരാളെ പറഞ്ഞ് വിട്ടിട്ടാണ് പോയത്... അവിടെ ചെല്ലുമ്പോൾ മുത്തശ്ശന് തീരെ വയ്യായിരുന്നു... അന്ന് സംസാരിക്കുമ്പോൾ മുത്തശ്ശൻ എന്നോടൊരു കാര്യം പറഞ്ഞു... എന്നെ പൂർണമായും തകർത്ത് കളഞ്ഞൊരു കാര്യം......

%%%%%%%%%%%%%%%%%%%%%%%

പ്രശസ്ത വക്കീലായിരുന്ന എന്റെ മുത്തശ്ശന്റെ ഗുമസ്തന്റെ മകനായിരുന്നു സുദേവ്... മുത്തശ്ശന് സുദേവിനെ ചെറുപ്പം മുതലേ അറിയാമായിരുന്നു...സൗമ്യനും സൽസ്വഭാവിയുമായിരുന്ന സുദേവിനെ മുത്തശ്ശന് വല്യ ഇഷ്ടമായിരുന്നു... എന്റെ അച്ഛൻ മരിച്ചപ്പോൾ എന്റെ അമ്മ വല്ലാതെ തകർന്നു പോയിരുന്നു... ആ സമയത്ത് അമ്മ ആറ് മാസം ഗർഭിണിയായിരുന്നു...എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഒരു പുനർവിവാഹത്തിന് അമ്മയെ മുത്തശ്ശൻ നിർബന്ധിച്ചത്... അമ്മ ആദ്യം സമ്മതിച്ചില്ല.. പക്ഷേ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒരേയൊരു മകളെക്കുറിച്ചോർത്തുള്ള ആധി കണ്ടപ്പോൾ അമ്മ അവസാനം സമ്മതിച്ചു...

മകൾക്ക് മുത്തശ്ശൻ കണ്ടുപിടിച്ച വരനായിരുന്നു സുദേവ്... അയാൾ ആ സമയത്ത് ഒരു ചെറിയ തുണിക്കട നടത്തി അത് നല്ല ലാഭത്തിൽ നടത്തിക്കൊണ്ട് വരികയായിരുന്നു... അത് കൊണ്ട് തന്നെ അയാൾക്ക്‌ അത്യാവശ്യം നല്ല പേരുണ്ടായിരുന്നു... സുദേവിനോടുള്ള ഇഷ്ടവും അയാളുടെ കഴിവിലുള്ള മതിപ്പും കൊണ്ട് മുത്തശ്ശന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. അങ്ങനെ എന്റെ അമ്മയെ സുദേവ് വിവാഹം കഴിച്ചു... അമ്മക്ക് ഉത്തമ ഭർത്താവായി.എനിക്ക് നല്ലൊരു അച്ഛനായി... മുത്തശ്ശൻ സുദേവിന് കാശ് വാരിക്കോരി കൊടുത്തു.. മുത്തശ്ശന്റെ പണം കൊണ്ട് അയാളുടെ ബിസിനസ്‌ വളർന്നു... ഇപ്പോഴുള്ള ടെക്സ്റ്റൈൽസ് ഉണ്ടായി. സുദേവ് പേരെടുത്തു.എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്... അതോടെ ഞാൻ അയാളോട് കുറച്ചു കൂടി അടുത്തു.. സ്നേഹവും വാത്സല്യം തന്ന് അയാളെന്നെ പൊന്നുപോലെ വളർത്തി...

പക്ഷേ.......
അതെല്ലാം അയാളുടെ അഭിനയമായിരുന്നു അനു... അയാൾ... അയാളൊരു ഫ്രോടാണ്... കണ്ണിൽച്ചോരയില്ലാത്തവൻ... ദുഷ്ടൻ...."
ഇത്രയും പറഞ്ഞ് ദിവ്യ പൊട്ടിക്കരഞ്ഞു...
അനു അവളെ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു....
ദിവ്യ തുടർന്നു.....


മുത്തശ്ശിയുടെ മരണ ശേഷം മുത്തശ്ശൻ ആ തറവാട്ടിൽ ഒറ്റക്കായി... ആ സമയത്തൊക്കെ സുദേവ് മുത്തശ്ശന് താങ്ങായി നിന്നു....ആയിടക്ക് ഒരു ദിവസം മുത്തശ്ശൻ കണ്ണൂർ പോയപ്പോൾ സുദേവിനെ ഒരു സ്ത്രീയുടെ കൂടെ കണ്ടു. അവരുടെ പെരുമാറ്റം മുത്തശ്ശന് സംശയത്തിനിട നൽകി... നാട്ടിലെത്തി സുദേവിനോട് അക്കാര്യം ചോദിക്കാൻ വീട്ടിലെത്തിയ മുത്തശ്ശൻ കേട്ടത് അയാൾ ഒരു സുഹൃത്തിനോട് പറയുന്ന ഞെട്ടിക്കുന്ന  സത്യമാണ് അനു. അയാൾക്ക്‌ മറ്റൊരു ഭാര്യയും മകനുമുണ്ടെന്ന്... മുത്തശ്ശന്റെ സ്വത്തിന് വേണ്ടിയാണ് അമ്മയെ കല്യാണം കഴിച്ചത്...പിന്നെ.... പിന്നെ...
എന്റെ അമ്മ മരിച്ചതല്ല അനു.. കൊന്നതാ... അയാൾ.. അയാൾ കൊന്നതാ..."
അനു തറഞ്ഞിരുന്നു പോയി... അവൾക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു...

"എല്ലാം കേട്ട് കഴിഞ്ഞതും മുത്തശ്ശൻ അവിടെ നിന്നും തിരികെ തറവാട്ടിലേക്കു പോയി... പക്ഷേ കേട്ട കാര്യങ്ങൾ മുത്തശ്ശനെ ഒരു കാർഡിയാക് അറസ്റ്റിലേക്ക് നയിച്ചു... കുഴഞ്ഞ് വീണ മുത്തശ്ശനെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഡോക്ടർമാർ അദ്ദേഹത്തിന് അധികം ആയുസ്സില്ലെന്നു വിധിയെഴുതി... അന്ന് നമുക്കിടയിൽ ആ സംഭവം ഉണ്ടായ ദിവസം ഞാൻ ഈ വാർത്തയറിഞ്ഞാണ് ഹോസ്പിറ്റലിൽ പോയത്.. പിറകെ എത്തിക്കോളാമെന്നു പറഞ്ഞ അച്ഛനെ കാണാതെയാണ് ഞാൻ അന്ന് അന്വേഷിച്ച് വന്നത്.... അന്ന് ആ വിഷമങ്ങൾക്കിടയിലും എന്നെ തേടി വന്നത് മുത്തശ്ശൻ അപകടനില തരണം ചെയ്‌തെന്നും പക്ഷേ ഒരു വശം തളർന്നു പോയെന്നുമുള്ള വാർത്തയാണ്... കുറേ കരഞ്ഞു.. അന്ന് എനിക്കതും കൂടിയായപ്പോൾ താങ്ങാനാവുന്നില്ലായിരുന്നു... മുത്തശ്ശനെ വീട്ടിലേക്ക് കൊണ്ട് വന്ന്‌ കാണാൻ പോകുമ്പോൾ എന്നോടെന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു... പക്ഷേ കഴിയുന്നുണ്ടായില്ല... സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ടിരുന്നു... ബാംഗ്ലൂർക്ക് പോവുകയാണെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ മുത്തശ്ശന്റെ കണ്ണുകളും നിറഞ്ഞിരുന്നു അനു. അത് നിസ്സഹായത കൊണ്ടാണെന്ന് ഇപ്പൊ ഞാൻ മനസിലാക്കുന്നു....

എല്ലാം പറഞ്ഞ് കഴിഞ്ഞ്  മുത്തശ്ശൻ എനിക്കൊരു ഡോക്യുമെന്റ് തന്നു... അത് ഒരു കാരണവശാലും സുദേവിന്റെ കയ്യിലെത്തരുതെന്നു പറഞ്ഞു..."
"എന്തായിരുന്നു ആ ഡോക്യുമെന്റ്?"
അനു ചോദിച്ചു...
അത് മുത്തശ്ശന്റെ ബാങ്ക് ഡോക്യൂമെന്റ്സും  ലോക്കറിന്റെ താക്കോലുമായിരുന്നു...ലോക്കറിന്റെ നമ്പർ ‌ അതിനുള്ളിലെ ഒരു സീക്രെട് പാസ്സ്‌വേർഡ്‌ പ്രൊട്ടക്റ്റഡ് ഇലക്ട്രോണിക് കേസിനുള്ളിലായിരുന്നു... ആ പാസ്സ്‌വേർഡ്‌ എന്റെ ചെവിയിലാണ് രഹസ്യമായി മുത്തശ്ശൻ പറഞ്ഞത്....മുത്തശ്ശൻ ഒരു വില്പത്രം തയ്യാറാക്കിയിരുന്നു... അത് പ്രകാരം മുത്തശ്ശന്റെ സകല സ്വത്തുക്കളുടെയും അവകാശി ഞാൻ മാത്രമാണ്... ആ വില്പത്രമാണ് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നത്..."

"അപ്പൊ പിന്നെ അത് സുദേവിന്റെ കയ്യിലെത്തരുതെന്നു പറഞ്ഞത് എന്തുകൊണ്ടാണ്? "അനു ചോദിച്ചു...
"മുത്തശ്ശൻ പറഞ്ഞത്, സുദേവ് വിചാരിച്ചു വച്ചിരിക്കുന്നത് മുത്തശ്ശന്റെ സ്വത്തെല്ലാം അദ്ദേഹത്തിന്റെ കാലശേഷം തന്റെതാവുമെന്നും ഈ കാര്യമറിഞ്ഞാൽ എന്ത് ചെയ്തും ആ വില്ല് നശിപ്പിച്ച് മറ്റൊരെണ്ണം അയാൾക്ക് അനുകൂലമായിട്ട് ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ്.... ചുറ്റുമുള്ള ആരെയും വിശ്വസിക്കരുതെന്നും എടുത്ത് ചാടി ഒന്നും ചെയ്യരുതെന്നും എത്രയും വേഗം ഒരു ജോലി നേടി ആ നാട്ടിൽ നിന്നും പോകണമെന്നും മുത്തശ്ശൻ പറഞ്ഞു..

എനിക്ക് ഒരു സംശയം തോന്നി... എന്തുകൊണ്ട് എന്നെയോ മുത്തശ്ശനെയോ അയാൾ അപായപ്പെടുത്താൻ ശ്രമിച്ചില്ല?
ചോദിച്ചപ്പോൾ മുത്തശ്ശൻ പറഞ്ഞത് അതത്ര എളുപ്പമായിരുന്നിരിക്കില്ല എന്നാണ്... അറിയപ്പെടുന്ന അഡ്വക്കേറ്റും സമൂഹത്തിൽ ഉന്നത ബന്ധങ്ങളുമുള്ള തന്നെ അപായപ്പെടുത്തിയെന്ന് ഏതെങ്കിലും കാരണം കൊണ്ട് പുറത്തറിഞ്ഞാൽ അത് അയാളുടെ സൽപേരിന് കളങ്കമുണ്ടാക്കും.. അത് അയാളുടെയും എന്റെയും ബന്ധത്തെ ബാധിക്കും... പിന്നെ എന്നെ ചേർത്ത് നിർത്തി ശരിയായ സമയം വരുമ്പോൾ എന്നെ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കാമെന്ന്‌ അയാൾ കണക്കു കൂട്ടി കാണുമെന്നും മുത്തശ്ശൻ പറഞ്ഞു... ആ പറഞ്ഞത് ശരിയായിരുന്നുവെന്ന് ഞാൻ പിന്നീട് അറിഞ്ഞു....

അന്ന് അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാനറിഞ്ഞിരുന്നില്ല അനു പിന്നെ ഒരിക്കലും എനിക്കെന്റെ മുത്തശ്ശനെ കാണാനാവില്ലെന്ന്.... വീട്ടിലെത്തിയ ഞാൻ എന്റെ ബാങ്ക് ലോക്കറിന്റെ കീ എടുത്ത് ബാങ്കിൽ പോയി ആ ഡോക്യൂമെന്റസ് അതിൽ വച്ചു....തിരികെ വീട്ടിലെത്തി കീ ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാനാവാത്ത ഒരിടത്ത് സൂക്ഷിച്ചു വച്ചു.... എല്ലാം കഴിഞ്ഞ് എനിക്ക് ആദ്യം ഓർമ്മ വന്നത് നിന്നെയാണ് അനുക്കുട്ടാ...ഇത്രയും നീചനായ അയാൾക്ക്‌ വേണ്ടിയാണല്ലോ നിന്നെ ഞാൻ അവഗണിച്ചതെന്നോർത്ത് ഞാൻ നീറിപ്പുകഞ്ഞു.... അപ്പൊ തന്നെ നിന്റെ ശബ്ദം കേൾക്കാൻ തോന്നി... അങ്ങനെയാണ് സിസ്റ്ററമ്മയെ പോയി കണ്ടതും മദറിന്റെ നമ്പർ തന്നതും മദറിനെ വിളിച്ചപ്പോ നിന്റെ നമ്പർ തന്നതും.... അവർക്കൊക്കെ നിന്നോടുള്ള നിസ്വാർത്ഥമായ സ്നേഹം കണ്ട് എനിക്ക് അസൂയ തോന്നിപ്പോയി മോളെ... അങ്ങനെ സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം വേണം...അന്ന് രാത്രിയാണ് ഞാൻ നിന്നെ വിളിച്ചത്.....

ഫോൺ വച്ചതിന് ശേഷം തിരിഞ്ഞ ഞാൻ കണ്ടത് വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി നിൽക്കുന്ന സുദേവിനെയാണ്... ആദ്യം മുഖമടച്ചൊരു അടിയാണ് കിട്ടിയത്.. എന്താണുണ്ടായതെന്നു മനസ്സിലാവുമ്പോഴേക്കും അയാൾ എന്റെ മുടിക്കുത്തിൽ പിടിച്ചിരുന്നു.. ആ രൂപം... എനിക്ക് വിശ്വസിക്കാനായില്ല അനു... ഓർമ്മ വച്ച നാൾ മുതൽ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചൊരാൾ... ഒരു നിമിഷം കൊണ്ട് അത്രയും വലിയൊരു മാറ്റം ... ഞാൻ തറഞ്ഞു നിന്ന് പോയി....

അയാളുടെ വാക്കുകളാണ് എന്നെ കൂടുതൽ തകർത്തത് ... എന്നെ... എന്നെ സ്നേഹിച്ചിട്ടേ ഇല്ലെന്ന്... എന്റെ മുത്തശ്ശന്റെ പണത്തെയും... പിന്നെ.. പിന്നെ എന്റെ ശരീരത്തെയുമാണ് സ്നേഹിച്ചതെന്ന്..എന്നെ ഇത്രയും നാൾ വെറുതെ വിട്ടത് സ്വത്തുക്കളെല്ലാം സ്വന്തമാകുന്ന നാളിന് വേണ്ടിയാണെന്ന്.. അച്ഛനായിക്കണ്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ആളിൽ നിന്ന് ഇത്രയും നികൃഷ്ടമായ വാക്കുകൾ!!!എനിക്ക് ശബ്ദിക്കാൻ പോലുമായില്ല....

ഞാനും മുത്തശ്ശനും തമ്മിൽ സംസാരിച്ചതെല്ലാം മുത്തശ്ശന്റെ കാര്യസ്ഥൻ വഴി അയാളറിഞ്ഞിരുന്നു...എന്നോട് ഡോക്യൂമെന്റസ് ചോദിച്ചു..... എനിക്കും വാശി കയറി... കൊടുക്കില്ലെന്നു ഞാൻ തറപ്പിച്ചു പറഞ്ഞു... എങ്കിൽ എന്നെ നരകിപ്പിക്കുമെന്ന് അയാൾ പറഞ്ഞു.... പിന്നീട് ആ വീട് എനിക്ക് നരകം തന്നെയായിരുന്നു... ദിവസങ്ങളോളം ഭക്ഷണമില്ലാതെയും ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും കഴിഞ്ഞ് കൂടി..പലപ്പോഴും എന്റെ വായിൽ നിന്നും ഡോക്യൂമെന്റിനെപ്പറ്റി അറിയാൻ ഉപദ്രവങ്ങളുണ്ടായി... എനിക്ക് ഒരു കാര്യം ഉറപ്പായിരുന്നു... എന്റെ നാവിൽ നിന്നും സത്യം അറിയുന്നത് വരെ അയാളെന്നെ കൊല്ലില്ലെന്ന്... അത് തന്നെയായിരുന്നു എന്റെ ധൈര്യവും...ഞാൻ ആത്മഹത്യ ചെയ്താലോ എന്ന് ഭയന്നാവും അയാളെന്റെ മാനത്തെ തൊട്ട് കളിച്ചില്ല.... അത് എനിക്ക് രക്ഷയായി...

അതിനിടക്ക് ഒരു ദിവസം അയാളുടെ നാവിൽ നിന്ന് തന്നെ ഞാനറിഞ്ഞു.... എന്റെ... എന്റെ മുത്തശ്ശൻ പോയെന്ന്... അത് പറഞ്ഞപ്പോൾ അയാളുടെ മുഖത്തൊരു ക്രൂരത നിറഞ്ഞിരുന്നു... എനിക്ക് ഉറപ്പാണ്... എന്റെ മുത്തശ്ശനെയും അയാൾ തന്നെയാവും കൊന്നിട്ടുണ്ടാവുക...മുത്തശ്ശനെയൊന്നു കാണാൻ പോലും അയാളെന്നെ സമ്മതിച്ചില്ല... മുറിക്കുള്ളിൽ പൂട്ടിയിട്ടു..പേരിന് കുറച്ചു ഭക്ഷണം മുറിക്കുള്ളിൽ എത്തിച്ചു.... ഞാൻ തോറ്റ് കീഴടങ്ങുമെന്നയാൾ വിചാരിച്ചു കാണും
പക്ഷേ തോൽക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.... മരിക്കേണ്ടി വന്നാലും അയാൾക്ക്‌ മുന്നിൽ കീഴടങ്ങില്ലെന്ന് ഞാനും ഉറപ്പിച്ചു....പ്രാർത്ഥന മാത്രമായിരുന്നു തുണ.... ബോധം മറയുന്നതിനു മുൻപ് മനസ്സിൽ പ്രതീക്ഷിച്ചതും ഒരു രക്ഷകനെയാണ്.....

കണ്ണ് തുറന്നതും കണ്ടത് രണ്ട് ചെറുപ്പക്കാരെയാണ്.... ആദ്യം പകച്ചുപോയി... അവർ ആരെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല... പിന്നെ നിങ്ങളൊരുമിച്ചുള്ള ഫോട്ടോ കണ്ടപ്പോൾ ആശ്വാസമായി......അവരോടെല്ലാം തുറന്നു പറയണമെന്ന് തോന്നി..പറഞ്ഞു......ഇങ്ങോട്ട് വന്ന്‌ നിന്നെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്... അവരെങ്ങനെ അവിടെയെത്തിയെന്നോ എന്തിന് വന്നെന്നോ എനിക്കറിയില്ല....ഇനി എന്തെല്ലാം സംഭവിക്കുമെന്നും അറിയില്ല അനു... ഒരു ആഗ്രഹമേ ഉള്ളൂ... ഞാൻ കാരണം എന്റെ അനു ഇനി ഒരിക്കലും സങ്കടം അനുഭവിക്കാൻ ഇട വരരുത്.... "

പറഞ്ഞു നിർത്തുമ്പോഴേക്കും ദിവ്യ അവശയായിരുന്നു... നിറഞ്ഞ കണ്ണുകൾ തുടച്ച് അനു അവളെ ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു... മുറിയിൽ അവളെ ബെഡിലേക്ക് കിടത്തി അടുത്തിരുന്ന് നെറുകിൽ തലോടിക്കൊണ്ടിരുന്നു.... ദിവ്യ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ അവളെ പുതപ്പിച്ച് വാതിൽ ചാരി അനു ഫോണുമെടുത്ത് പുറത്തേക്ക് പോയി.....

%%%%%%%%%%%%%%%%%%%%%

"കിച്ചേട്ടാ "
കിച്ചുവിനെ ഫോൺ ചെയ്തതാണ് അനു...
"ഡാ... എന്തെ വിളിച്ചേ? അവിടെയെല്ലാം ഓക്കേ അല്ലേ?"
"അതേ കിച്ചേട്ടാ.. അവൾ... അവളെല്ലാം പറഞ്ഞു എന്നോട്....ഇപ്പൊ തളർന്നുറങ്ങുവാണ്...ഏട്ടനും വിച്ചുവേട്ടനും അവളുടെ അടുത്ത് എങ്ങനെയെത്തി..."
"പറയാം... ഞാൻ വൈകിട്ട് വരാം... ഇപ്പൊ ഒരു എമർജൻസി ഉണ്ട്... വയ്ക്കാണ്... വൈകുന്നേരം കാണാം "
"ശരി ഏട്ടാ "
ഫോൺ വച്ച് അനു മുറിയിലേക്ക് പോയി... തളർന്നുറങ്ങുന്ന ദിവ്യയെ ഒന്ന് തലോടി അടുക്കളയിലേക്ക് പോയി...

വൈകുന്നേരം അനുവും ദിവ്യയും ചെറിയ കുട്ടികൾ കളിക്കുന്നത് നോക്കിയിരിക്കുകയാണ് ഓർഫനേജിനുള്ളിലെ പുൽത്തകിടിയിൽ.... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു വലിയ ഭാരം മനസ്സിൽ നിന്നിറക്കി വച്ച പോലെയാണ് ദിവ്യക്ക് അനുഭവപ്പെടുന്നത്.... അതിന്റെ ആശ്വാസത്തിലാണ് അവൾ ശാന്തമായി ഇരിക്കുന്നത്... എങ്കിലും ഇനിയും ചോദ്യങ്ങൾ ബാക്കിയാണ്....

അപ്പോഴാണ് ആ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി കിച്ചു എത്തുന്നത്.....
കൂടെ വിച്ചുവുമുണ്ട്....ഓർഫനേജിന്റെ ഓഫീസിനു മുന്നിൽ കാർ നിർത്തുമ്പോൾ തന്നെ കിച്ചു അനുവിനെയും ദിവ്യയെയും കണ്ടിരുന്നു... കാറിൽ നിന്നിറങ്ങി കിച്ചു വിച്ചുവിനെയും കൂട്ടി അവരുടെ അടുത്തേക്ക് നടന്നു... കിച്ചുവിന്റെ കണ്ണുകൾ അനുവിലും വിച്ചുവിന്റേത് ദിവ്യയിലും തറഞ്ഞു നിന്നു....

അവർ അടുത്തേക്ക് വരുന്നത് കണ്ടതും അനുവും ദിവ്യയും എണീറ്റു.ഇരുവരും അവരെ നോക്കി ചിരിച്ചു...അനുവിന്റേത് നിറഞ്ഞ ചിരിയായിരുന്നെങ്കിൽ ദിവ്യയുടേത് ഒരു അവശമായ ചിരിയായിരുന്നു... അതും കിച്ചുവിനോട് മാത്രം... വിച്ചുവിനെ എന്ത് കൊണ്ടോ അവൾക്ക് നേരെ നോക്കാനാവുന്നില്ലായിരുന്നു.... ബോധം വന്നപ്പോൾ ആദ്യം കണ്ടത് അവന്റെ ചെമ്പൻ കണ്ണുകളാണ്...ആ നോട്ടം തന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെയാണ് അവൾക്ക് തോന്നിയത്....
പിന്നീട് ഇപ്പോഴാണ് കാണുന്നത്... ഇപ്പോഴാകട്ടെ മുഖത്തേക്ക് പോലും നോക്കാനാവാത്ത വിധം ഒരു വെപ്രാളം തോന്നുന്നു....

"ദിവ്യ "
കിച്ചുവിന്റെ വിളിയിലാണ് ദിവ്യ മുഖമുയർത്തി നോക്കിയത്....
"How are you feeling now? ക്ഷീണമൊക്കെ മാറിയില്ലേ..."
"മാറി... കിച്..."
എന്ത് വിളിക്കണമെന്ന് അറിയാതെ അവൾ അവനെ ഒന്ന് നോക്കി... പിന്നെ അനുവിനെയും... അനു ചിരിച്ചുകൊണ്ട് കിച്ചുവിനെ നോക്കി...
"കിച്ചുവേട്ടാന്ന് വിളിച്ചോളൂ.. തന്റെ ഏട്ടനായി തന്നെ കണ്ടോളൂ... പിന്നെ ഇവൻ..."
അതും പറഞ്ഞ് വിച്ചുവിനെ കിച്ചു തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു...
"ഇവനെ എല്ലാവരും വിച്ചൂന്ന വിളിക്കാ... ഇവനെ തനിക്കിഷ്ടമുള്ള പേര് വിളിക്കാം.. പക്ഷേ എന്നെപ്പോലെയല്ല ട്ടോ... ഇവനൊരിക്കലും തന്റെ ബ്രദർ ആവില്ല...."
എങ്ങും തൊടാതെയുള്ള കിച്ചുവിന്റെ വാക്കുകൾ കേട്ട് ദിവ്യ സംശയത്തോടെ പുരികം ചുളിച്ച് വിച്ചുവിനെ നോക്കി... ആ കണ്ണുകൾ തന്നിൽ തന്നെയാണെന്ന് മനസ്സിലായപ്പോൾ ഒരു പിടപ്പോടെ അവൾ മുഖം താഴ്ത്തി... വിച്ചുവിന്റെ ചൊടിക്കോണിൽ ഒരു കള്ളച്ചിരി മിന്നി മാഞ്ഞു....അനുവും ഒരു സംശയത്തോടെ കിച്ചുവിനെ നോക്കി... അവൻ കണ്ണുകളടച്ച് കാട്ടി... അനു തലയാട്ടി...

"നമുക്ക് അവിടെയിരിക്കാം.."
മുന്നിലുള്ള രണ്ട് ബെഞ്ചുകൾ ചൂണ്ടിക്കാട്ടി കിച്ചു പറഞ്ഞു....... പുൽത്തകിടിക്ക് നടുവിലൂടെയുള്ള നടപ്പാതയുടെ ഇരുവശമായിട്ടാണ് ബെഞ്ചുകൾ... ഒന്നിൽ കിച്ചുവും വിച്ചുവും ഇരുന്നപ്പോൾ മറ്റൊന്നിൽ അനുവും ദിവ്യയും ചെന്നിരുന്നു...കുട്ടികളെല്ലാം കളികഴിഞ്ഞ് അകത്തേക്ക് പോയിരുന്നു...

"നിങ്ങൾക്ക് രണ്ട് പേർക്കും ഒരുപാട് സംശയങ്ങൾ കാണുമെന്നറിയാം... എല്ലാം പറയാൻ തന്നെയാണ് ഞങ്ങൾ വന്നത്..."
കിച്ചു വിച്ചുവിനെ ഒന്ന് നോക്കി... വിച്ചു കണ്ണ് ചിമ്മി തലയാട്ടി അനുവാദം കൊടുത്തു....കിച്ചു എണീറ്റ് അനുവിന്റെ മുന്നിൽ മുട്ട് കുത്തിയിരുന്നു..... അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി...അവളുടെ കണ്ണുകൾ അവന്റേതിൽ കുരുങ്ങിക്കിടന്നു.....

"എന്റെ ശിവയെ ഉപദ്രവിച്ചവനെ കണ്ടുപിടിച്ച് രണ്ട് പൊട്ടിക്കാനാണ് ഞാൻ പുറപ്പെട്ടത്... നമ്മുടെ വിവാഹത്തിന് മുൻപ് തന്നെ അവന്റെ പതനം നീ അറിയണമെന്ന് വാശിയായിരുന്നു എനിക്ക്... ആരോടും ഒന്നും പറഞ്ഞില്ല... പക്ഷേ ഇവൻ എന്റെ ചങ്കല്ലേ.... എന്റെ ഭാവമാറ്റം ഇവൻ പിടിച്ചെടുത്തു... കാര്യം പറഞ്ഞപ്പോൾ എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ഇവന്റെ മനസ്സിലും ഈ ചിന്ത ഉണ്ടായിരുന്നുവെന്ന് പറഞ്ഞു... അങ്ങനെയാണ് ഞങ്ങൾ ഒരുമിച്ച് അവിടേക്ക് പുറപ്പെട്ടത്... കോഴിക്കോട്ടേക്ക്....."

അനുവിന്റെ കണ്ണ് നിറഞ്ഞു... വിതുമ്പലടക്കാൻ അനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.... കിച്ചു അനുവിന്റെ കണ്ണീർ തുടച്ച് കൊടുത്ത് അവളുടെ കൈയിൽ അമർത്തി മുത്തി.... പിന്നെ തിരികെ  ബെഞ്ചിൽ പോയിരുന്നു...

പിന്നെ പറഞ്ഞത് വിച്ചുവാണ്....
"ഞങ്ങൾ ആദ്യം ചെയ്തത് കോഴിക്കോടുള്ള എന്റെയൊരു സുഹൃത്തിനെ വിളിക്കുകയാണ്‌... അനു പറഞ്ഞത് വച്ച് സുദേവ് എന്ന പേരാണ് ഞങ്ങൾക്കാകെയുണ്ടായിരുന്ന ക്ലൂ.... ആരും അറിയരുതെന്നു തോന്നിയത് കൊണ്ട് സിസ്റ്ററമ്മയോടും ചോദിച്ചില്ല....
ഇവിടുന്ന് സുഹൃത്തിനോട് ഈ പേര് പറഞ്ഞ് അന്വേഷിക്കാൻ ഏർപ്പാടാക്കി...
ഒരു ദിവസമെടുത്തു അവന് സുദേവിന്റെ അഡ്രസ് കിട്ടാൻ.... ഞങ്ങൾ അങ്ങോട്ടേക്ക് പുറപ്പെട്ടു... അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തു....

ഞങ്ങൾ സുദേവിനെപ്പറ്റിയും ആ കുടുംബത്തെപ്പറ്റിയും ദിവ്യയുടെ മുത്തശ്ശനെ പറ്റിയുമൊക്കെ വിശദമായി അന്വേഷിച്ചു....അയല്പക്കക്കാരിൽ ചിലരോട് സംസാരിച്ചപ്പോഴാണ് ദിവ്യയുടെ മുത്തശ്ശൻ മരിച്ചെന്നും കൊച്ചുമകളായ ദിവ്യയെ കുറെയായി കണ്ടിട്ടെന്നും മുത്തശ്ശൻ മരിച്ചപ്പോൾ പോലും ദിവ്യ തറവാട്ടിലേക്കു വന്നിട്ടില്ലെന്നും അറിയുന്നത്.... ആ പറഞ്ഞതിൽ ഒരു അസ്വാഭാവികത ഞങ്ങൾക്ക് തോന്നി.... അത്രയും സമയം സുദേവിനെക്കുറിച്ച് മാത്രം ചിന്തിച്ച ഞങ്ങൾ ദിവ്യയെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങി....ദിവ്യ പുറത്തെവിടെയെങ്കിലും ആയിരിക്കുമോയെന്നു ഞങ്ങൾ സംശയിച്ചു...എന്ത് ചെയ്യുമെന്ന് ആലോചിക്കവേ ആണ് ഞങ്ങൾക്കൊരു ആശയം തോന്നിയത് .......

കിച്ചുവിന്റെ സുഹൃത്തായ ശ്യാമിന്റെ ജ്യേഷ്ഠൻ സന്തോഷ് പോലീസ് കോൺസ്റ്റബിൾ ആണെന്നും അദ്ദേഹത്തിന് സ്ഥലമാറ്റം കിട്ടിയത് കോഴിക്കോട്ടേക്കാണെന്നും അപ്പോഴാണ് കിച്ചു ഓർത്തത്....... ശ്യാം വഴി സന്തോഷിനെ കോൺടാക്ട് ചെയ്ത് കാര്യങ്ങൾ അവതരിപ്പിച്ചു... എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.... അദ്ദേഹത്തിന്റെ സഹായത്തോടെ രണ്ട് മൂന്ന് ദിവസം സുദേവിനെ ഫോളോ ചെയ്തു.... ...ഒരിക്കൽ സുദേവിന്റെ പുറകെ തറവാട്ടിലേക്കു ചെന്നപ്പോഴാണ് അവിടുത്തെ കാര്യസ്ഥനുമായി അയാൾ സംസാരിക്കുന്നത് കണ്ടത്...

അത് ഞങ്ങൾക്കുള്ള പിടിവള്ളിയായി.... കാര്യസ്ഥനെ പിടിച്ചൊന്ന് കുടഞ്ഞപ്പോൾ അയാൾ എല്ലാം മണി മണി പോലെ പറഞ്ഞു.....അയാളെ സന്തോഷിന്റെ സഹായത്തോടെ ഒരു രഹസ്യ തടവിലാക്കി...അയാളിൽ നിന്നുമാണ് സുദേവിന്റെ സത്യാവസ്ഥകളെല്ലാം ഞങ്ങൾക്ക് മനസ്സിലായത്... ദിവ്യയുടെ അവസ്ഥ മോശമാണെന്നു മനസ്സിലായതും പിന്നെ ഞങ്ങൾ ഒരു നിമിഷം പാഴാക്കിയില്ല.... രാത്രി സുദേവ് വീട്ടിൽ വരുന്നത് വരെ ഞങ്ങൾ കാത്തിരുന്നു... സന്തോഷുമുണ്ടായിരുന്നു സഹായത്തിന്... മറവിലിരുന്ന ഞങ്ങൾ സുദേവിനെ ആക്രമിച്ചു കീഴ്പ്പെടുത്തി മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു.... ഞങ്ങൾ രണ്ട് പേരും ദേഷ്യം തീരുവോളം  അവനെ തല്ലി... ഞങ്ങൾ മൂവരും മുഖം മറച്ചിരുന്നു.... മുത്തശ്ശന്റെ കാര്യവും ദിവ്യയുടെ അമ്മയുടെ കാര്യവുമെല്ലാം ചോദിച്ചപ്പോൾ പിന്നെയും തല്ല് കിട്ടാതിരിക്കാൻ അവനെല്ലാം ഏറ്റു പറഞ്ഞു... ഞങ്ങളത് റെക്കോർഡ് ചെയ്തു.... ആ തെളിവുകൾ അയാൾക്കുള്ള കൊലക്കയറാണ്... അത് എസ്‌.ഐ യെ ഏൽപ്പിക്കേണ്ടെന്നു പറഞ്ഞത് സന്തോഷാണ്... ഉന്നത ഉദ്യോഗസ്ഥരിൽ വിശ്വസിക്കാനാവുന്നത് സി ഐ ചന്ദ്രശേഖരനെ മാത്രമാണെന്നും തെളിവുകൾ അദ്ദേഹത്തിന് കൈമാറാമെന്നും ഞങ്ങൾ തീരുമാനിച്ചു.

സുദേവിനെ മുറിയിൽ തന്നെ ഉപേക്ഷിച്ച് ഞങ്ങൾ ആ വീടാകെ നടന്നു നോക്കി...  അബോധാവസ്ഥയിലാണ് ദിവ്യയെ ഞങ്ങൾക്ക് കിട്ടിയത്....കിച്ചു ഉടനെ തന്നെ കയ്യിൽ കരുതിയിരുന്ന മെഡിക്കൽ കിറ്റുപയോഗിച്ച് ദിവ്യക്ക് ഫസ്റ്റ് എയ്ഡ് കൊടുത്തു.... കുറേ സമയത്തിന് ശേഷമാണ് ദിവ്യക്ക് ബോധം വീണത്.... ഞങ്ങളെക്കണ്ട ദിവ്യ ആദ്യം പകച്ചെങ്കിലും പിന്നീട് ഞങ്ങളുടെ ഐഡന്റിറ്റി മനസ്സിലാക്കി കൊടുത്തതും ഞങ്ങളോട് എല്ലാം തുറന്നു പറയാൻ സമ്മതിച്ചു.... അതും ഞങ്ങൾ റെക്കോർഡ് ചെയ്തു.....

ദിവ്യക്ക് ഭക്ഷണവും മരുന്നുമെല്ലാം കൊടുത്ത് അവൾ മയങ്ങിയതിനു ശേഷം എന്നെയേല്പിച്ചാണ് കിച്ചു സന്തോഷുമായി സി.ഐ യെ കാണാൻ പോയത്.... അധികം വൈകാതെ തന്നെ പോലീസ് എത്തി സുദേവിനെ അറസ്റ്റ് ചെയ്തു നീക്കി... കാര്യസ്ഥനെയും അവർ കൈമാറി.... ഇനി സുദേവിന് രക്ഷയില്ല.... ബാക്കിയുള്ള കേസ് വിസ്താരത്തിനു ദിവ്യ പോകേണ്ടി വരും... അത്ര മാത്രം..... "

പറഞ്ഞു നിർത്തി വിച്ചു ദിവ്യയേം അനുവിനെയും നോക്കി.... രണ്ടാളുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്... അനുവിന്റെ മുഖത്ത് ഒരു ആശ്വാസം കാണാൻ കഴിഞ്ഞുവെങ്കിൽ ദിവ്യയുടെ മുഖത്തെ ഭാവമെന്തെന്ന് മനസ്സിലാവുന്നില്ലായിരുന്നു വിച്ചുവിന്....

ദിവ്യ മെല്ലെ കണ്ണീർ തുടച്ചു.... കിച്ചുവിന് നേരെ നടന്നു...അവന്റെ അടുത്തെത്തി അവനെ നോക്കി ചിരിച്ചു... ആ ചിരിക്ക് പല അർത്ഥങ്ങളുണ്ടായിരുന്നു... നന്ദിയാവാം.... ആശ്വാസമാവാം... സന്തോഷമാവാം.... എന്തെന്ന് ദിവ്യക്ക് തന്നെ അറിയില്ലായിരുന്നു....

"കിച്ചുവേട്ടാ... എന്താണ് പറയേണ്ടതെന്ന് അറിയില്ലെനിക്ക്... ഈശ്വരനൊപ്പമാണ് എനിക്ക് നിങ്ങളിപ്പോൾ...."
പറയുന്നത് കിച്ചുവിനോടാണെങ്കിലും കണ്ണുകൾ ഇടയ്ക്കിടെ വിച്ചുവിനെയും തേടിപ്പോകുന്നുണ്ടായിരുന്നു.... വിച്ചുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു....

"നിങ്ങൾ വന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാനിന്ന് ഈ ഭൂമിയിലുണ്ടാവുമായിരുന്നില്ല....ബോധം മറയുമ്പോൾ ഞാനെന്റെ അമ്മയെ കണ്ടു... അമ്മയാവുമല്ലേ നിങ്ങളെ എന്റെയടുത്ത് എത്തിച്ചത്...."
അതും പറഞ്ഞു ദിവ്യ കണ്ണ് നിറഞ്ഞൊന്നു ചിരിച്ചു....

കിച്ചു ചിരിച്ചു കൊണ്ട് അവളെ വലതു കയ്യാൽ ചേർത്ത് പിടിച്ചു....മെല്ലെ നെറുകിൽ തലോടി....
"എനിക്ക് ഒരു അനിയത്തിക്കുട്ടിയില്ലെന്ന് ഭയങ്കര വിഷമമായിരുന്നു ഇത് വരെ... ചെറുപ്പത്തിൽ അതും പറഞ്ഞ് അമ്മയെ ഒരുപാട് ശല്യപ്പെടുത്തിയിട്ടുണ്ടത്രേ.... ഇപ്പൊ ആ സങ്കടം മാറി ട്ടോ...."
ഒരു പൊട്ടിക്കരച്ചിലോടെ ദിവ്യ കിച്ചുവിനെ ചുറ്റിപ്പിടിച്ചു.. കിച്ചു അപ്പോഴും അവളെ തലോടി ചിരിച്ചു കൊണ്ടിരുന്നു.... വിച്ചുവിന്റെ കണ്ണുകളും നിറഞ്ഞു... ദിവ്യയുടെ ഓരോ തുള്ളി കണ്ണുനീരും അവനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു...

കിച്ചുവിനെയും ദിവ്യയെയും നിറഞ്ഞ മനസ്സോടെ, നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കുന്ന അനുവിനെ കണ്ടതും കിച്ചു ഇടതു കൈ നിവർത്തി അവളെ അരികിലേക്ക് ക്ഷണിച്ചു.... നിറഞ്ഞ കണ്ണുകൾ തുടച്ച് അനു അവന്റെ അരികിലേക്ക് ചെന്ന് നെഞ്ചിലേക്ക് ചേർന്നു നിന്നു... പിന്നെ മെല്ലെ കയ്യുയർത്തി ദിവ്യയെ തലോടി... ദിവ്യയും കരച്ചിലിനിടയിൽ അനുവിനെ നോക്കി ചിരിച്ചു.... കിച്ചുവാകട്ടെ വിച്ചുവിനെ നോക്കി.... അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട്‌ കിച്ചു അവനെ നോക്കി കണ്ണുകൾ കൊണ്ട് സമാധാനിപ്പിച്ചു.....

################################

രാത്രി ദിവ്യ ഉറങ്ങിയതിനു ശേഷം കിച്ചുവിനോട് ഫോണിൽ സംസാരിക്കുകയാണ് അനു...
"കിച്ചേട്ടാ..."
"എന്താ ഡാ?"
"എന്താ വിച്ചുവേട്ടനെപ്പറ്റി നേരത്തേ പറഞ്ഞത്?"
"ഓ അതോ... ഹ ഹ ഹ അതൊരു ലവ് മാറ്ററാണ് മോ..ളെ...."
ഒരു പ്രത്യേക ഈണത്തിൽ കിച്ചു പറഞ്ഞു നിർത്തി....


"ഏ... ലവ് മാറ്ററോ... എന്താന്ന് തെളിച്ചു പറയേട്ടാ.."
"അതേ നിന്റെ പൊന്നാങ്ങളക്ക് അസ്ഥിക്ക് പിടിച്ച പ്രേമം...."
"ങേ... സത്യമോ... ആരാ ആള്?"
അതിശയത്തോടെയും സന്തോഷത്തോടെയും അനു ചോദിച്ചു...
"നിന്റെ ദിവി "
കിച്ചുവിന്റെ ഉത്തരം കേട്ട് അനു കണ്ണ് മിഴിച്ചു...
"ദി... ദിവിയോ... ഇതൊക്കെ എപ്പോ...
എങ്ങനെ "
അനുവിന് സന്തോഷം കൊണ്ട് എന്ത് പറയണമെന്ന് അറിയാതെയായി...

കിച്ചു വിച്ചു പറഞ്ഞതെല്ലാം അനുവിനോട് പറഞ്ഞു....
എല്ലാം കേട്ട് കഴിഞ്ഞതും അനുവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു വന്നു....വിച്ചുവേട്ടൻ നന്മയും സ്നേഹവും ഉള്ളവനാണ്... അങ്ങനെയുള്ളൊരാളുടെ സ്നേഹം ലഭിക്കുന്ന പെൺകുട്ടി ഭാഗ്യവതിയായിരിക്കും.... ദിവ്യ വിച്ചുവേട്ടന്റെ അടുത്ത് സന്തോഷവതിയും സുരക്ഷിതയുമായിരിക്കും... പക്ഷേ... ദിവ്യക്ക് വിച്ചുവേട്ടനോട് അങ്ങനെയൊരു ഇഷ്ടമില്ലെങ്കിൽ....

"ഏട്ടാ... പക്ഷേ ദിവ്യ... അവളുടെ മനസ്സ് നമുക്കറിയില്ലല്ലോ.... ഒരുപാട് മോഹിച്ചിട്ട് ഒടുവിൽ വിച്ചുവേട്ടന് നിരാശപ്പെടേണ്ടി വന്നാലോ...അത് വിച്ചുവേട്ടന് താങ്ങാനാവുമോ..."
"അതും ശരിയാണ്... ഇപ്പൊ തത്കാലം കുറച്ച് നാൾ ഇങ്ങനെ പോകട്ടെ.... ദിവ്യ ഓക്കേ ആയിക്കഴിഞ്ഞ് സാവകാശം നമുക്ക് സംസാരിക്കാം....ഇപ്പൊ എന്റെ ശിവ തല പുകക്കാതെ പോയി കിടന്നുറങ്...... പിന്നെ ഇപ്പൊ കുറച്ച് ദിവസായിട്ട് എന്റെ പതിവ് കിട്ടാറില്ല... ഇന്ന് വല്ല മാറ്റവുമുണ്ടോ ആവോ..."
ഒരു കള്ളച്ചിരിയോടെ കിച്ചു ചോദിക്കുമ്പോൾ അനുവിന്റെ ചൊടികളിൽ നാണം കലർന്ന ചിരി വിരിഞ്ഞിരുന്നു....
"ഇന്നും ഒരു മാറ്റവും പ്രതീക്ഷിക്കണ്ട... എന്റെ മോൻ പോയി ചാച്ചുറങ് ട്ടോ....
ഗുഡ് നൈറ്റ്‌..."
കുസൃതിയോടെ പറഞ്ഞ് അനു ഫോൺ വച്ചു..
"നിന്നെ എന്റെ കയ്യിൽ കിട്ടുമെടി പെണ്ണേ..."
മനസ്സിൽ പറഞ്ഞ് ഒരു ചിരിയോടെ കിച്ചു ഉറക്കത്തിലേക്കു വീണു...

 

 
ദിവസങ്ങൾ കടന്ന് പോയി....
ദിവ്യ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്...ഇടക്ക് കേസിന്റെ വിചാരണക്കു വേണ്ടി മൊഴി കൊടുക്കാൻ ദിവ്യക്ക് പോകേണ്ടി വന്നു.. അനുവും കിച്ചുവുമാണ് കൂടെ പോയത്...
അന്ന് മൊഴികൊടുത്തതിന് ശേഷം അവരെക്കൂട്ടി ദിവ്യ തന്റെ വീട്ടിലെത്തി.... രഹസ്യമായി സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലെടുത്തു....ഒപ്പം ദിവ്യയുടെ കുറച്ച് വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എല്ലാം എടുത്തു... ബാങ്കിൽ ചെന്ന് ലോക്കറിൽ നിന്നും മുത്തശ്ശൻ കൊടുത്ത ഫയൽ എടുത്തു...
 
തിരികെ പോരുന്നതിനു മുൻപ് തറവാടും വീടും നോക്കാൻ ഒരാളെ ഏർപ്പാടാക്കാൻ അന്ന് കിച്ചുവിനെ സഹായിച്ച അയല്പക്കക്കാരൻ തയ്യാറായി... അയാൾക്ക്‌ ആവശ്യത്തിനുള്ള പണം നൽകി അവിടെനിന്നും അവർ ഓർഫനേജിലേക്ക് പോയി...കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും കിച്ചുവും അനുവും ചേർന്നു വാങ്ങിയിരുന്നു.... അതെല്ലാം കൊടുത്ത്,സിസ്റ്ററമ്മയെ കണ്ട് കാര്യങ്ങളെല്ലാം പറഞ്ഞു.... കിച്ചുവിന്റെയൊപ്പം സന്തോഷത്തോടെയിരിക്കുന്ന അനുവിനെ കണ്ട് അവരുടെ ഉള്ളം നിറഞ്ഞു... അനുഗ്രഹങ്ങൾ നൽകി മൂവരെയും അവർ യാത്രയാക്കി...
തിരികെ വരും വഴി കിച്ചു ദിവ്യക്ക് ഒരു പുതിയ മൊബൈലും സിം കാർഡും വാങ്ങി കൊടുത്തു... ആദ്യം നിഷേധിച്ചെങ്കിലും കിച്ചുവിന്റെ ഇമോഷണൽ ബ്ലാക്‌മെയ്ലിംഗിൽ ദിവ്യ വീണു....
 
തിരികെയെത്തിയ ഉടൻ കിച്ചു ആദ്യം തന്നെ ദിവ്യയെക്കൊണ്ട് KV ഫിനാൻസിൽ വിച്ചുവിന്റെ PA പോസ്റ്റിനുള്ള അപേക്ഷ കൊടുപ്പിക്കുകയാണ് ചെയ്തത്...ദിവ്യക്ക് തീരെ മനസ്സുണ്ടായിരുന്നില്ല... വിച്ചുവിന്റെ നേരെ പോലും നോക്കാൻ കഴിയാത്ത താൻ അവന്റെ കൂടെ എങ്ങനെ ജോലി ചെയ്യുമെന്ന് ദിവ്യക്ക് പരിഭ്രമം തോന്നി...
പക്ഷേ അനു ദിവ്യയെ പറഞ്ഞ് മനസ്സിലാക്കിച്ചു... വിച്ചു പാവമാണെന്നും പുറത്ത് മറ്റേത് കമ്പനിയിൽ ജോലി ചെയ്യുന്നതിനേക്കാൾ സമാധാനവും സുരക്ഷിതത്വവും ഇവിടെ കിട്ടുമെന്നും പറഞ്ഞു.... ദിവ്യക്കും അത് ശരിയാണെന്ന് തോന്നി.. അങ്ങനെ അവൾ അപേക്ഷ അയച്ചു....
 
പ്രോട്ടോകോൾ അനുസരിച്ച് ഇന്റർവ്യൂ നടത്തി...ഇന്റർവ്യൂ ചെയ്തത് വിച്ചുവും മറ്റൊരു ബോർഡ്‌ മെമ്പറും ചേർന്നാണ്...വിച്ചുവിനെ കാണുമ്പോഴൊക്കെ ഒരു വിറയൽ തന്നെ ബാധിക്കുന്നത് ദിവ്യ അറിയുന്നുണ്ടായിരുന്നു....പക്ഷേ ഇന്റർവ്യൂവിൽ നന്നായി തന്നെയാണ് ദിവ്യ പെർഫോം ചെയ്തത്....
അത് കൊണ്ട് തന്നെ ജോലി നിയമനം കിട്ടിയപ്പോൾ അവൾക്ക് അത് സ്വയം നേടിയെടുത്ത വിജയം തന്നെയായിരുന്നു....
 
ഓർഫനേജിൽ നിന്നും മാറി മറ്റൊരു ഹോസ്റ്റലിലേക്ക് മാറാൻ താല്പര്യമുണ്ടോയെന്ന് കിച്ചു ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ദിവ്യയുടെ ഉത്തരം ഇല്ല എന്നായിരുന്നു... മദറിനും ദിവ്യയെ നന്നായി ഇഷ്ടപ്പെട്ടത് കാരണം അവളെ അവിടെ നിന്നും മാറ്റാൻ താല്പര്യമുണ്ടായിരുന്നില്ല...
 
ഇതിനിടക്ക്‌ കിച്ചുവിന്റെയും അനുവിന്റെയും വിവാഹത്തിനുള്ള മുഹൂർത്തം കുറിച്ചു.... എല്ലാവരുടെയും സൗകര്യാർത്ഥം ഒരു മാസത്തിനു ശേഷമുള്ള തീയതിയാണ് കുറിച്ചത്... നല്ല രീതിയിൽ തന്നെ വിവാഹം നടത്തണമെന്നാണ് ഗണേഷിന്റെയും ജാനകിയുടെയും തീരുമാനം... കിച്ചു നിലത്തൊന്നുമല്ല.... അനുവിലേക്കു ചേരാനുള്ള ദൂരം കുറഞ്ഞ സന്തോഷമാണ് കിച്ചുവിന്....ആ ദിവസത്തിനായുള്ള കാത്തിരിപ്പ് ഒരു തരം ലഹരിയാണ് അവനിൽ നിറച്ചിരിക്കുന്നത്.....അനുവാകട്ടെ ഒരു പ്രത്യേക അനുഭൂതിയിലൂടെ കടന്നു പോകുകയാണ്... എത്രയും വേഗം തന്റെ പ്രാണന്റെ പാതിയാവാൻ ഉള്ളം തുടിക്കുമ്പോഴും സ്ത്രീസഹജമായ ആകുലതകൾ അവളെ അലട്ടിക്കൊണ്ടിരുന്നു... എന്നിരുന്നാലും കൂടിക്കാഴ്ചകളിലും ഫോൺ സംഭാഷണങ്ങളിലും കിച്ചു പകർന്നു നൽകിയ പ്രണയത്തിന്റെ കുളിര് അവളെ എല്ലാ ആകുലതകളിൽ നിന്നും രക്ഷിച്ചു നിർത്തി....
 
 
 
ഇന്ന് ദിവ്യയുടെ ഓഫീസിലെ ആദ്യ ദിനമാണ്... രാവിലെ അനുവിനോടൊപ്പം ചാപ്പലിൽ പോയി പ്രാർത്ഥിച്ച് മദറിന്റെ അനുഗ്രഹവും വാങ്ങിയാണ് ദിവ്യ ഓഫീസിലേക്ക് പുറപ്പെട്ടത്....
 
വിച്ചുവിന് ഇന്നലെ രാത്രി ഉറങ്ങാനേ സാധിച്ചില്ല.... ദിവ്യ ഇന്ന് ജോയിൻ ചെയ്യുമെന്നതു തന്നെ കാരണം... തന്റെ ഹൃദയത്തിൽ കുടിയിരിക്കുന്നവൾ ഇനിയെപ്പോഴും തന്റെയരികിൽ ഉണ്ടാവുമെന്ന ചിന്തയിൽ മതിമറന്നിരിക്കുകയാണ് വിച്ചു.... രാവിലെ നേരത്തേ തന്നെ കുളിച്ചൊരുങ്ങി വരുന്ന വിച്ചുവിനെ സ്വീകരിച്ചത് സഹോദരങ്ങളുടെ ആക്കിച്ചിരികളും ഉണ്ടാക്കി ചുമയും ഒക്കെയാണ്... അതിന്റെ ഒരു ചെറിയ ചമ്മലുണ്ടായെങ്കിലും അവനത് പ്രകടിപ്പിച്ചില്ല... ഗണേഷിനും ജാനകിക്കും വിച്ചുവിന്റെ മുഖത്തെ തിളക്കം അത്യധികം സന്തോഷമാണുണ്ടാക്കിയത്....
 
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
 
 
 
കുറച്ച് സമയത്തിന് ശേഷം വിച്ചു ഓഫീസിലെത്തി... ദിവ്യയോട് അകത്തേക്ക് വരാൻ കീർത്തുവിനെയാണ് വിച്ചു ഏല്പിച്ചത്...അനു ദിവ്യയെ കെട്ടിപ്പിടിച്ച് ഒരു ഓൾ ദി ബെസ്റ്റ് ആശംസിച്ച് പറഞ്ഞു വിട്ടു.... അവൾ പോയിക്കഴിഞ്ഞപ്പോൾ അനുവും കീർത്തുവും പരസ്പരം നോക്കി ചിരിച്ചു... ആ ചിരിക്ക് പല അർത്ഥങ്ങളുണ്ടായിരുന്നു.....
 
വാതിലിൽ മുട്ടി അകത്തേക്ക് കയറുമ്പോൾ വിച്ചു കസേരയിലിരിപ്പുണ്ട്...പരിഭ്രമം കടിച്ചു പിടിച്ച് ഒരു ദീർഘശ്വാസത്തോടെ മനസ്സിനെ ശാന്തമാക്കി ദിവ്യ വിച്ചുവിന്റെ മുഖത്തേക്ക് നോക്കി.... വിച്ചുവാകട്ടെ അവളുടെ ഓരോ ഭാവവും കണ്ണുകളാൽ ഒപ്പിയെടുത്തു കൊണ്ടിരുന്നു....അവളുടെ വെപ്രാളം നിറഞ്ഞ മുഖം അവനിൽ അവളോടുള്ള പ്രണയം വർധിപ്പിക്കുകയാണ് ചെയ്തത്....
 
"സർ "
ദിവ്യയുടെ വിളിയിൽ അവൻ ഗൗരവത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു...
"യെസ് ദിവ്യ... ഇരിക്കെടോ.."
അനുസരണയോടെ ദിവ്യ അവന് മുന്നിലെ കസേരയിൽ ഇരുന്നു... മുഖം കുനിച്ചാണ് ഇരിപ്പ്...
അവളുടെ ആ ഭാവം അവനിൽ ചിരി പടർത്തി...
"ഡോ.. തനിക്കെന്താ ഒരു ടെൻഷൻ പോലെ...ഞാൻ തന്നെയൊന്നും ചെയ്യില്ല... ശ്വാസം വിടെടോ... "
ദിവ്യ പതിയെ മുഖമുയർത്തി.. അവനെ നോക്കി മൃദുവായി ചിരിച്ചു...
"ഫ്രണ്ട്‌സ്??"
ചോദിച്ചു കൊണ്ട് ഹസ്തദാനത്തിനായി വിച്ചു കൈ നീട്ടി...
മടിച്ചു മടിച്ച് ദിവ്യ അവന്റെ കൈയിൽ കൈ ചേർത്തു... അവളുടെ കൈ ഐസ് പോലെ തണുത്തിരുന്നിരുന്നു...
 
"ഡോ.. റിലാക്സ്... നമ്മൾ ഒരുമിച്ചാണ് ഇനി..."
ദിവ്യ ഞെട്ടി സംശയത്തോടെ പുരികം ചുളിച്ച് നോക്കി.....
"I mean... നമ്മൾ ഒരുമിച്ചാണ് വർക്ക്‌ ചെയ്യേണ്ടതെന്ന്... So ആദ്യം നമുക്ക് നല്ല ഫ്രണ്ട്‌സ് ആവാം...ഓക്കേ?"
ദിവ്യ അവന്റെ കണ്ണുകളിലേക്ക് നോക്കി... അതിലെ കാന്തികതയിൽ അടിമപ്പെട്ട് അറിയാതെ തന്നെ അവൾ തലയാട്ടി പോയി....
പെട്ടെന്ന് ബോധം വന്ന് തല താഴ്ത്തി... വിച്ചുവിൽ ഒരു കുസൃതിച്ചിരി മിന്നി മാഞ്ഞു...
 
"ദാ അതാണ് തന്റെ വർക്ക്‌ സ്റ്റേഷൻ..."
വിച്ചുവിന്റെ ഓഫീസ് മുറിക്കുള്ളിൽ ഒരു ചില്ല് പാളി കൊണ്ട് മറച്ച ക്യാബിൻ ചൂണ്ടിക്കാണിച്ചു കൊണ്ട് വിച്ചു പറഞ്ഞു.... അതിന് പ്രത്യേകം വാതിലുണ്ട്... അത് പുതുതായി ഉണ്ടാക്കിച്ചതാണെന്നു വ്യക്തമാണ്... തനിക്ക് കംഫർട്ടബിൾ ആയി ജോലി ചെയ്യാൻ നിർമിച്ചതാണോ??? ഒരു വേള ദിവ്യയുടെ സംശയം ആ വഴിക്ക് പോയി...
അത് സത്യമാണെന്ന് അവൾക്കറിയില്ലല്ലോ...ആ ചില്ലിലൂടെ പുറത്തേക്ക് നോക്കിയാൽ പുറത്തുള്ളതൊന്നും കാണാനാവില്ല... എന്നാൽ വിച്ചുവിന് സീറ്റിലിരുന്നാൽ അവളെ വ്യക്തമായി കാണുകയും ചെയ്യും...( വിച്ചു ആരാ മോൻ?? 😁)
 
അവളെ അവളുടെ സീറ്റിലേക്കിരുത്തി... മേശയിലുള്ള ലാപ്ടോപ് ഓൺ ചെയ്ത് ചെയ്യണ്ട ജോലികളെല്ലാം വിച്ചു തന്നെ പറഞ്ഞു കൊടുത്തു... അപ്പോൾ അവൻ തികച്ചും ഒരു ഓഫീസർ മാത്രമായിരുന്നു... വ്യക്തതയോടെ, ക്ഷമയോടെ തനിക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന വിച്ചുവിനെ ദിവ്യ കണ്ണിമയ്ക്കാതെ നോക്കി...അവളുടെ ഉള്ളിൽ അറിയാതെ തന്നെ ഒരു ഇഷ്ടം അവനോട് രൂപപ്പെട്ടു തുടങ്ങി.....അവളുടെ മാറ്റങ്ങൾ തൊട്ടടുത്തു നിന്ന് വിച്ചു മനസ്സിലേക്ക് ആവാഹിക്കുന്നുണ്ടായിരുന്നു.....
 
 
 
ഓഫീസിലേക്ക് പോകും വഴി അനു കിച്ചുവിന്റെ വീട് കാണിച്ച് കൊടുത്തു... താൻ ആദ്യമായി കിച്ചുവിനെ അവിടെ വച്ചു കണ്ടതും ബാക്കിയുള്ള കാര്യങ്ങളുമെല്ലാം അനു ദിവ്യക്ക് കഥ പോലെ പറഞ്ഞു കൊടുത്തു.... അനുവിന്റെ സന്തോഷം നിറഞ്ഞ മുഖം ദിവ്യക്ക് നൽകിയ ആനന്ദത്തിന് അതിരില്ലായിരുന്നു....
 
ഓഫീസിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ കീർത്തു എത്തി..അനു ദിവ്യയെ കീർത്തുവിന് പരിചയപ്പെടുത്തി..ദിവ്യയും ഒരു വായാടിയായതിനാൽ കീർത്തുവിനോട് പെട്ടെന്ന് കൂട്ടായി.... വിച്ചുവിന്റെ ഇഷ്ടം അറിയുന്നതിനാലും അനുവിന്റെ ആത്മമിത്രം ആയതിനാലും ദിവ്യയുടേത് നിഷ്കളങ്കമായ പെരുമാറ്റം ആയിരുന്നതിനാലും കീർത്തുവിന് ദിവ്യയെ നല്ല ഇഷ്ടമായി....
 
കുറച്ച് സമയത്തിന് ശേഷം വിച്ചു ഓഫീസിലെത്തി... ദിവ്യയോട് അകത്തേക്ക് വരാൻ കീർത്തുവിനെയാണ് വിച്ചു ഏല്പിച്ചത്...അനു ദിവ്യയെ കെട്ടിപ്പിടിച്ച് ഒരു ഓൾ ദി ബെസ്റ്റ് ആശംസിച്ച് പറഞ്ഞു വിട്ടു.... അവൾ പോയിക്കഴിഞ്ഞപ്പോൾ അനുവും കീർത്തുവും പരസ്പരം നോക്കി ചിരിച്ചു... ആ ചിരിക്ക് പല അർത്ഥങ്ങളുണ്ടായിരുന്നു.....
 
വാതിലിൽ മുട്ടി അകത്തേക്ക് കയറുമ്പോൾ വിച്ചു കസേരയിലിരിപ്പുണ്ട്...പരിഭ്രമം കടിച്ചു പിടിച്ച് ഒരു ദീർഘശ്വാസത്തോടെ മനസ്സിനെ ശാന്തമാക്കി ദിവ്യ വിച്ചുവിന്റെ മുഖത്തേക്ക് നോക്കി.... വിച്ചുവാകട്ടെ അവളുടെ ഓരോ ഭാവവും കണ്ണുകളാൽ ഒപ്പിയെടുത്തു കൊണ്ടിരുന്നു....അവളുടെ വെപ്രാളം നിറഞ്ഞ മുഖം അവനിൽ അവളോടുള്ള പ്രണയം വർധിപ്പിക്കുകയാണ് ചെയ്തത്....
 
"സർ "
ദിവ്യയുടെ വിളിയിൽ അവൻ ഗൗരവത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു...
"യെസ് ദിവ്യ... ഇരിക്കെടോ.."
അനുസരണയോടെ ദിവ്യ അവന് മുന്നിലെ കസേരയിൽ ഇരുന്നു... മുഖം കുനിച്ചാണ് ഇരിപ്പ്...
അവളുടെ ആ ഭാവം അവനിൽ ചിരി പടർത്തി...
"ഡോ.. തനിക്കെന്താ ഒരു ടെൻഷൻ പോലെ...ഞാൻ തന്നെയൊന്നും ചെയ്യില്ല... ശ്വാസം വിടെടോ... "
ദിവ്യ പതിയെ മുഖമുയർത്തി.. അവനെ നോക്കി മൃദുവായി ചിരിച്ചു...
"ഫ്രണ്ട്‌സ്??"
ചോദിച്ചു കൊണ്ട് ഹസ്തദാനത്തിനായി വിച്ചു കൈ നീട്ടി...
മടിച്ചു മടിച്ച് ദിവ്യ അവന്റെ കൈയിൽ കൈ ചേർത്തു... അവളുടെ കൈ ഐസ് പോലെ തണുത്തിരുന്നിരുന്നു...
 
"ഡോ.. റിലാക്സ്... നമ്മൾ ഒരുമിച്ചാണ് ഇനി..."
ദിവ്യ ഞെട്ടി സംശയത്തോടെ പുരികം ചുളിച്ച് നോക്കി.....
"I mean... നമ്മൾ ഒരുമിച്ചാണ് വർക്ക്‌ ചെയ്യേണ്ടതെന്ന്... So ആദ്യം നമുക്ക് നല്ല ഫ്രണ്ട്‌സ് ആവാം...ഓക്കേ?"
ദിവ്യ അവന്റെ കണ്ണുകളിലേക്ക് നോക്കി... അതിലെ കാന്തികതയിൽ അടിമപ്പെട്ട് അറിയാതെ തന്നെ അവൾ തലയാട്ടി പോയി....
പെട്ടെന്ന് ബോധം വന്ന് തല താഴ്ത്തി... വിച്ചുവിൽ ഒരു കുസൃതിച്ചിരി മിന്നി മാഞ്ഞു...
 
"ദാ അതാണ് തന്റെ വർക്ക്‌ സ്റ്റേഷൻ..."
വിച്ചുവിന്റെ ഓഫീസ് മുറിക്കുള്ളിൽ ഒരു ചില്ല് പാളി കൊണ്ട് മറച്ച ക്യാബിൻ ചൂണ്ടിക്കാണിച്ചു കൊണ്ട് വിച്ചു പറഞ്ഞു.... അതിന് പ്രത്യേകം വാതിലുണ്ട്... അത് പുതുതായി ഉണ്ടാക്കിച്ചതാണെന്നു വ്യക്തമാണ്... തനിക്ക് കംഫർട്ടബിൾ ആയി ജോലി ചെയ്യാൻ നിർമിച്ചതാണോ??? ഒരു വേള ദിവ്യയുടെ സംശയം ആ വഴിക്ക് പോയി...
അത് സത്യമാണെന്ന് അവൾക്കറിയില്ലല്ലോ...ആ ചില്ലിലൂടെ പുറത്തേക്ക് നോക്കിയാൽ പുറത്തുള്ളതൊന്നും കാണാനാവില്ല... എന്നാൽ വിച്ചുവിന് സീറ്റിലിരുന്നാൽ അവളെ വ്യക്തമായി കാണുകയും ചെയ്യും...( വിച്ചു ആരാ മോൻ?? 😁)
 
അവളെ അവളുടെ സീറ്റിലേക്കിരുത്തി... മേശയിലുള്ള ലാപ്ടോപ് ഓൺ ചെയ്ത് ചെയ്യണ്ട ജോലികളെല്ലാം വിച്ചു തന്നെ പറഞ്ഞു കൊടുത്തു... അപ്പോൾ അവൻ തികച്ചും ഒരു ഓഫീസർ മാത്രമായിരുന്നു... വ്യക്തതയോടെ, ക്ഷമയോടെ തനിക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന വിച്ചുവിനെ ദിവ്യ കണ്ണിമയ്ക്കാതെ നോക്കി...അവളുടെ ഉള്ളിൽ അറിയാതെ തന്നെ ഒരു ഇഷ്ടം അവനോട് രൂപപ്പെട്ടു തുടങ്ങി.....അവളുടെ മാറ്റങ്ങൾ തൊട്ടടുത്തു നിന്ന് വിച്ചു മനസ്സിലേക്ക് ആവാഹിക്കുന്നുണ്ടായിരുന്നു.....
 
 
 
ദിവ്യ ജോയിൻ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.... ഈ സമയത്തിനുള്ളിൽ ദിവ്യയുടെയും വിച്ചുവിന്റെയും ഇടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു... ജോലിക്കിടയിൽ അവർ തികച്ചും ഫോർമലായി പെരുമാറി... എന്നാൽ അല്ലാത്തപ്പോൾ ഇരുവരും മറ്റെയാൾ അറിയാതെ പരസ്പരം നോക്കി നിൽക്കും..
 
ഒരു വിസിറ്റർ ഉണ്ടെന്ന് പറഞ്ഞാണ് പ്യൂൺ അനുവിനെ വന്ന് വിളിച്ചത്... വിസിറ്റർസ് ലോഞ്ചിലേക്ക് ചെല്ലുമ്പോൾ പ്രായമായ ഒരാൾ പുറം തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു...
"Excuse me..."
അനു അയാളെ വിളിച്ചു...
അയാൾ പ്രയാസപ്പെട്ട് എഴുന്നേറ്റ് തിരിഞ്ഞ് നോക്കി...
ഒരു നിമിഷം അനു സ്ഥബ്ധയായി നിന്ന് പോയി.......
 
 

ദിവസങ്ങൾ കടന്ന് പോയി....
ദിവ്യ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്...ഇടക്ക് കേസിന്റെ വിചാരണക്കു വേണ്ടി മൊഴി കൊടുക്കാൻ ദിവ്യക്ക് പോകേണ്ടി വന്നു.. അനുവും കിച്ചുവുമാണ് കൂടെ പോയത്...
അന്ന് മൊഴികൊടുത്തതിന് ശേഷം അവരെക്കൂട്ടി ദിവ്യ തന്റെ വീട്ടിലെത്തി.... രഹസ്യമായി സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലെടുത്തു....ഒപ്പം ദിവ്യയുടെ കുറച്ച് വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എല്ലാം എടുത്തു... ബാങ്കിൽ ചെന്ന് ലോക്കറിൽ നിന്നും മുത്തശ്ശൻ കൊടുത്ത ഫയൽ എടുത്തു...

തിരികെ പോരുന്നതിനു മുൻപ് തറവാടും വീടും നോക്കാൻ ഒരാളെ ഏർപ്പാടാക്കാൻ അന്ന് കിച്ചുവിനെ സഹായിച്ച അയല്പക്കക്കാരൻ തയ്യാറായി... അയാൾക്ക്‌ ആവശ്യത്തിനുള്ള പണം നൽകി അവിടെനിന്നും അവർ ഓർഫനേജിലേക്ക് പോയി...കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും കിച്ചുവും അനുവും ചേർന്നു വാങ്ങിയിരുന്നു.... അതെല്ലാം കൊടുത്ത്,സിസ്റ്ററമ്മയെ കണ്ട് കാര്യങ്ങളെല്ലാം പറഞ്ഞു.... കിച്ചുവിന്റെയൊപ്പം സന്തോഷത്തോടെയിരിക്കുന്ന അനുവിനെ കണ്ട് അവരുടെ ഉള്ളം നിറഞ്ഞു... അനുഗ്രഹങ്ങൾ നൽകി മൂവരെയും അവർ യാത്രയാക്കി...
തിരികെ വരും വഴി കിച്ചു ദിവ്യക്ക് ഒരു പുതിയ മൊബൈലും സിം കാർഡും വാങ്ങി കൊടുത്തു... ആദ്യം നിഷേധിച്ചെങ്കിലും കിച്ചുവിന്റെ ഇമോഷണൽ ബ്ലാക്‌മെയ്ലിംഗിൽ ദിവ്യ വീണു....

തിരികെയെത്തിയ ഉടൻ കിച്ചു ആദ്യം തന്നെ ദിവ്യയെക്കൊണ്ട് KV ഫിനാൻസിൽ വിച്ചുവിന്റെ PA പോസ്റ്റിനുള്ള അപേക്ഷ കൊടുപ്പിക്കുകയാണ് ചെയ്തത്...ദിവ്യക്ക് തീരെ മനസ്സുണ്ടായിരുന്നില്ല... വിച്ചുവിന്റെ നേരെ പോലും നോക്കാൻ കഴിയാത്ത താൻ അവന്റെ കൂടെ എങ്ങനെ ജോലി ചെയ്യുമെന്ന് ദിവ്യക്ക് പരിഭ്രമം തോന്നി...
പക്ഷേ അനു ദിവ്യയെ പറഞ്ഞ് മനസ്സിലാക്കിച്ചു... വിച്ചു പാവമാണെന്നും പുറത്ത് മറ്റേത് കമ്പനിയിൽ ജോലി ചെയ്യുന്നതിനേക്കാൾ സമാധാനവും സുരക്ഷിതത്വവും ഇവിടെ കിട്ടുമെന്നും പറഞ്ഞു.... ദിവ്യക്കും അത് ശരിയാണെന്ന് തോന്നി.. അങ്ങനെ അവൾ അപേക്ഷ അയച്ചു....

പ്രോട്ടോകോൾ അനുസരിച്ച് ഇന്റർവ്യൂ നടത്തി...ഇന്റർവ്യൂ ചെയ്തത് വിച്ചുവും മറ്റൊരു ബോർഡ്‌ മെമ്പറും ചേർന്നാണ്...വിച്ചുവിനെ കാണുമ്പോഴൊക്കെ ഒരു വിറയൽ തന്നെ ബാധിക്കുന്നത് ദിവ്യ അറിയുന്നുണ്ടായിരുന്നു....പക്ഷേ ഇന്റർവ്യൂവിൽ നന്നായി തന്നെയാണ് ദിവ്യ പെർഫോം ചെയ്തത്....
അത് കൊണ്ട് തന്നെ ജോലി നിയമനം കിട്ടിയപ്പോൾ അവൾക്ക് അത് സ്വയം നേടിയെടുത്ത വിജയം തന്നെയായിരുന്നു....

ഓർഫനേജിൽ നിന്നും മാറി മറ്റൊരു ഹോസ്റ്റലിലേക്ക് മാറാൻ താല്പര്യമുണ്ടോയെന്ന് കിച്ചു ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ദിവ്യയുടെ ഉത്തരം ഇല്ല എന്നായിരുന്നു... മദറിനും ദിവ്യയെ നന്നായി ഇഷ്ടപ്പെട്ടത് കാരണം അവളെ അവിടെ നിന്നും മാറ്റാൻ താല്പര്യമുണ്ടായിരുന്നില്ല...

ഇതിനിടക്ക്‌ കിച്ചുവിന്റെയും അനുവിന്റെയും വിവാഹത്തിനുള്ള മുഹൂർത്തം കുറിച്ചു.... എല്ലാവരുടെയും സൗകര്യാർത്ഥം ഒരു മാസത്തിനു ശേഷമുള്ള തീയതിയാണ് കുറിച്ചത്... നല്ല രീതിയിൽ തന്നെ വിവാഹം നടത്തണമെന്നാണ് ഗണേഷിന്റെയും ജാനകിയുടെയും തീരുമാനം... കിച്ചു നിലത്തൊന്നുമല്ല.... അനുവിലേക്കു ചേരാനുള്ള ദൂരം കുറഞ്ഞ സന്തോഷമാണ് കിച്ചുവിന്....ആ ദിവസത്തിനായുള്ള കാത്തിരിപ്പ് ഒരു തരം ലഹരിയാണ് അവനിൽ നിറച്ചിരിക്കുന്നത്.....അനുവാകട്ടെ ഒരു പ്രത്യേക അനുഭൂതിയിലൂടെ കടന്നു പോകുകയാണ്... എത്രയും വേഗം തന്റെ പ്രാണന്റെ പാതിയാവാൻ ഉള്ളം തുടിക്കുമ്പോഴും സ്ത്രീസഹജമായ ആകുലതകൾ അവളെ അലട്ടിക്കൊണ്ടിരുന്നു... എന്നിരുന്നാലും കൂടിക്കാഴ്ചകളിലും ഫോൺ സംഭാഷണങ്ങളിലും കിച്ചു പകർന്നു നൽകിയ പ്രണയത്തിന്റെ കുളിര് അവളെ എല്ലാ ആകുലതകളിൽ നിന്നും രക്ഷിച്ചു നിർത്തി....


ഇന്ന് ദിവ്യയുടെ ഓഫീസിലെ ആദ്യ ദിനമാണ്... രാവിലെ അനുവിനോടൊപ്പം ചാപ്പലിൽ പോയി പ്രാർത്ഥിച്ച് മദറിന്റെ അനുഗ്രഹവും വാങ്ങിയാണ് ദിവ്യ ഓഫീസിലേക്ക് പുറപ്പെട്ടത്....

വിച്ചുവിന് ഇന്നലെ രാത്രി ഉറങ്ങാനേ സാധിച്ചില്ല.... ദിവ്യ ഇന്ന് ജോയിൻ ചെയ്യുമെന്നതു തന്നെ കാരണം... തന്റെ ഹൃദയത്തിൽ കുടിയിരിക്കുന്നവൾ ഇനിയെപ്പോഴും തന്റെയരികിൽ ഉണ്ടാവുമെന്ന ചിന്തയിൽ മതിമറന്നിരിക്കുകയാണ് വിച്ചു.... രാവിലെ നേരത്തേ തന്നെ കുളിച്ചൊരുങ്ങി വരുന്ന വിച്ചുവിനെ സ്വീകരിച്ചത് സഹോദരങ്ങളുടെ ആക്കിച്ചിരികളും ഉണ്ടാക്കി ചുമയും ഒക്കെയാണ്... അതിന്റെ ഒരു ചെറിയ ചമ്മലുണ്ടായെങ്കിലും അവനത് പ്രകടിപ്പിച്ചില്ല... ഗണേഷിനും ജാനകിക്കും വിച്ചുവിന്റെ മുഖത്തെ തിളക്കം അത്യധികം സന്തോഷമാണുണ്ടാക്കിയത്....


ഓഫീസിലേക്ക് പോകും വഴി അനു കിച്ചുവിന്റെ വീട് കാണിച്ച് കൊടുത്തു... താൻ ആദ്യമായി കിച്ചുവിനെ അവിടെ വച്ചു കണ്ടതും ബാക്കിയുള്ള കാര്യങ്ങളുമെല്ലാം അനു ദിവ്യക്ക് കഥ പോലെ പറഞ്ഞു കൊടുത്തു.... അനുവിന്റെ സന്തോഷം നിറഞ്ഞ മുഖം ദിവ്യക്ക് നൽകിയ ആനന്ദത്തിന് അതിരില്ലായിരുന്നു....

ഓഫീസിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ കീർത്തു എത്തി..അനു ദിവ്യയെ കീർത്തുവിന് പരിചയപ്പെടുത്തി..ദിവ്യയും ഒരു വായാടിയായതിനാൽ കീർത്തുവിനോട് പെട്ടെന്ന് കൂട്ടായി.... വിച്ചുവിന്റെ ഇഷ്ടം അറിയുന്നതിനാലും അനുവിന്റെ ആത്മമിത്രം ആയതിനാലും ദിവ്യയുടേത് നിഷ്കളങ്കമായ പെരുമാറ്റം ആയിരുന്നതിനാലും കീർത്തുവിന് ദിവ്യയെ നല്ല ഇഷ്ടമായി....

കുറച്ച് സമയത്തിന് ശേഷം വിച്ചു ഓഫീസിലെത്തി... ദിവ്യയോട് അകത്തേക്ക് വരാൻ കീർത്തുവിനെയാണ് വിച്ചു ഏല്പിച്ചത്...അനു ദിവ്യയെ കെട്ടിപ്പിടിച്ച് ഒരു ഓൾ ദി ബെസ്റ്റ് ആശംസിച്ച് പറഞ്ഞു വിട്ടു.... അവൾ പോയിക്കഴിഞ്ഞപ്പോൾ അനുവും കീർത്തുവും പരസ്പരം നോക്കി ചിരിച്ചു... ആ ചിരിക്ക് പല അർത്ഥങ്ങളുണ്ടായിരുന്നു.....

വാതിലിൽ മുട്ടി അകത്തേക്ക് കയറുമ്പോൾ വിച്ചു കസേരയിലിരിപ്പുണ്ട്...പരിഭ്രമം കടിച്ചു പിടിച്ച് ഒരു ദീർഘശ്വാസത്തോടെ മനസ്സിനെ ശാന്തമാക്കി ദിവ്യ വിച്ചുവിന്റെ മുഖത്തേക്ക് നോക്കി.... വിച്ചുവാകട്ടെ അവളുടെ ഓരോ ഭാവവും കണ്ണുകളാൽ ഒപ്പിയെടുത്തു കൊണ്ടിരുന്നു....അവളുടെ വെപ്രാളം നിറഞ്ഞ മുഖം അവനിൽ അവളോടുള്ള പ്രണയം വർധിപ്പിക്കുകയാണ് ചെയ്തത്....

"സർ "
ദിവ്യയുടെ വിളിയിൽ അവൻ ഗൗരവത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു...
"യെസ് ദിവ്യ... ഇരിക്കെടോ.."
അനുസരണയോടെ ദിവ്യ അവന് മുന്നിലെ കസേരയിൽ ഇരുന്നു... മുഖം കുനിച്ചാണ് ഇരിപ്പ്...
അവളുടെ ആ ഭാവം അവനിൽ ചിരി പടർത്തി...
"ഡോ.. തനിക്കെന്താ ഒരു ടെൻഷൻ പോലെ...ഞാൻ തന്നെയൊന്നും ചെയ്യില്ല... ശ്വാസം വിടെടോ... "
ദിവ്യ പതിയെ മുഖമുയർത്തി.. അവനെ നോക്കി മൃദുവായി ചിരിച്ചു...
"ഫ്രണ്ട്‌സ്??"
ചോദിച്ചു കൊണ്ട് ഹസ്തദാനത്തിനായി വിച്ചു കൈ നീട്ടി...
മടിച്ചു മടിച്ച് ദിവ്യ അവന്റെ കൈയിൽ കൈ ചേർത്തു... അവളുടെ കൈ ഐസ് പോലെ തണുത്തിരുന്നിരുന്നു...

"ഡോ.. റിലാക്സ്... നമ്മൾ ഒരുമിച്ചാണ് ഇനി..."
ദിവ്യ ഞെട്ടി സംശയത്തോടെ പുരികം ചുളിച്ച് നോക്കി.....
"I mean... നമ്മൾ ഒരുമിച്ചാണ് വർക്ക്‌ ചെയ്യേണ്ടതെന്ന്... So ആദ്യം നമുക്ക് നല്ല ഫ്രണ്ട്‌സ് ആവാം...ഓക്കേ?"
ദിവ്യ അവന്റെ കണ്ണുകളിലേക്ക് നോക്കി... അതിലെ കാന്തികതയിൽ അടിമപ്പെട്ട് അറിയാതെ തന്നെ അവൾ തലയാട്ടി പോയി....
പെട്ടെന്ന് ബോധം വന്ന് തല താഴ്ത്തി... വിച്ചുവിൽ ഒരു കുസൃതിച്ചിരി മിന്നി മാഞ്ഞു...

"ദാ അതാണ് തന്റെ വർക്ക്‌ സ്റ്റേഷൻ..."
വിച്ചുവിന്റെ ഓഫീസ് മുറിക്കുള്ളിൽ ഒരു ചില്ല് പാളി കൊണ്ട് മറച്ച ക്യാബിൻ ചൂണ്ടിക്കാണിച്ചു കൊണ്ട് വിച്ചു പറഞ്ഞു.... അതിന് പ്രത്യേകം വാതിലുണ്ട്... അത് പുതുതായി ഉണ്ടാക്കിച്ചതാണെന്നു വ്യക്തമാണ്... തനിക്ക് കംഫർട്ടബിൾ ആയി ജോലി ചെയ്യാൻ നിർമിച്ചതാണോ??? ഒരു വേള ദിവ്യയുടെ സംശയം ആ വഴിക്ക് പോയി...
അത് സത്യമാണെന്ന് അവൾക്കറിയില്ലല്ലോ...ആ ചില്ലിലൂടെ പുറത്തേക്ക് നോക്കിയാൽ പുറത്തുള്ളതൊന്നും കാണാനാവില്ല... എന്നാൽ വിച്ചുവിന് സീറ്റിലിരുന്നാൽ അവളെ വ്യക്തമായി കാണുകയും ചെയ്യും...( വിച്ചു ആരാ മോൻ?? 😁)

അവളെ അവളുടെ സീറ്റിലേക്കിരുത്തി... മേശയിലുള്ള ലാപ്ടോപ് ഓൺ ചെയ്ത് ചെയ്യണ്ട ജോലികളെല്ലാം വിച്ചു തന്നെ പറഞ്ഞു കൊടുത്തു... അപ്പോൾ അവൻ തികച്ചും ഒരു ഓഫീസർ മാത്രമായിരുന്നു... വ്യക്തതയോടെ, ക്ഷമയോടെ തനിക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന വിച്ചുവിനെ ദിവ്യ കണ്ണിമയ്ക്കാതെ നോക്കി...അവളുടെ ഉള്ളിൽ അറിയാതെ തന്നെ ഒരു ഇഷ്ടം അവനോട് രൂപപ്പെട്ടു തുടങ്ങി.....അവളുടെ മാറ്റങ്ങൾ തൊട്ടടുത്തു നിന്ന് വിച്ചു മനസ്സിലേക്ക് ആവാഹിക്കുന്നുണ്ടായിരുന്നു.....


ദിവ്യ ജോയിൻ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.... ഈ സമയത്തിനുള്ളിൽ ദിവ്യയുടെയും വിച്ചുവിന്റെയും ഇടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു... ജോലിക്കിടയിൽ അവർ തികച്ചും ഫോർമലായി പെരുമാറി... എന്നാൽ അല്ലാത്തപ്പോൾ ഇരുവരും മറ്റെയാൾ അറിയാതെ പരസ്പരം നോക്കി നിൽക്കും..

ഒരു വിസിറ്റർ ഉണ്ടെന്ന് പറഞ്ഞാണ് പ്യൂൺ അനുവിനെ വന്ന് വിളിച്ചത്... വിസിറ്റർസ് ലോഞ്ചിലേക്ക് ചെല്ലുമ്പോൾ പ്രായമായ ഒരാൾ പുറം തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു...
"Excuse me..."
അനു അയാളെ വിളിച്ചു...
അയാൾ പ്രയാസപ്പെട്ട് എഴുന്നേറ്റ് തിരിഞ്ഞ് നോക്കി...
ഒരു നിമിഷം അനു സ്ഥബ്ധയായി നിന്ന് പോയി.......

*******************************************

"ശേഖരമ്മാമ "
അനു മെല്ലെ പറഞ്ഞു.......
പിന്നെ അദ്ദേഹത്തിനടുത്തേക്ക് നടന്നടുത്തു...അദ്ദേഹത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ച് കൈക്കുള്ളിലാക്കി...
അനു അദ്ദേഹത്തെ അടിമുടിയൊന്നു നോക്കി... ക്ഷീണിച്ച് അവശനായ രൂപം.... എണീറ്റ് നിൽക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്... പ്രായത്തിനേക്കാൾ വാർദ്ധക്യം ബാധിച്ച പോലെ... അനുവിന് സങ്കടം തോന്നി... എന്നും തന്നെ ചേർത്തു പിടിച്ച കൈകളാണ് അദ്ദേഹത്തിന്റേത്.... വല്യമ്മയുടെ ഉപദ്രവങ്ങളിൽ നിന്ന് ഒരു പരിധി വരെ തന്നെ രക്ഷിച്ചു നിർത്തിയത് അദ്ദേഹമാണ്... തനിക്ക് പഠിക്കാൻ സാധിച്ചതും അദ്ദേഹം കാരണമാണ്... ഓർഫനേജിൽ എത്തിയതിനു ശേഷം പല തവണ അദ്ദേഹം തന്നെക്കാണാൻ വന്നു പോയിട്ടുണ്ട്... കുറച്ച് വർഷങ്ങൾക്കു മുമ്പ് വരെ അത് തുടർന്നു.... താനിങ്ങോട്ട് വന്നതിനു ശേഷം അദ്ദേഹത്തെ മറന്നുപോയോ...ഇതുവരെയായിട്ടും അദ്ദേഹത്തെ പറ്റി അന്വേഷിച്ചു കൂടിയില്ല. അനുവിന് കുറ്റബോധം തോന്നി...

അവൾ പതിയെ അദ്ദേഹത്തെ കസേരയിലേക്കിരുത്തി.... റിസെപ്ഷനിസ്റ്റിനോട് പറഞ്ഞ് പ്യൂണിനെ വിളിപ്പിച്ചു അദ്ദേഹത്തിന് ചായ വരുത്തിച്ചു... ചായ കുടിച്ചപ്പോൾ അദ്ദേഹത്തിന് ഒരു ആശ്വാസം തോന്നി....

അവശമായ കൈകളുയർത്തി അദ്ദേഹം അനുവിന്റെ കവിളിൽ തലോടി...
"മോളെ...മോൾക്ക് സുഖാണോന്ന് ചോദിക്കണില്ല.... മാമക്ക് എല്ലാമറിയാം.. ഓർഫനേജിൽ പോയിരുന്നു... സിസ്റ്റർ എല്ലാം പറഞ്ഞു... എന്റെ കുട്ടി നന്നായി വരട്ടെ... അതാണ് മാമ ഏറ്റവും അധികം പ്രാർത്ഥിച്ചിട്ടുള്ളത്...മോൾടെ വിവാഹം ഉറപ്പിച്ചുന്ന് അറിഞ്ഞു.... അത് വരെ ഈ വൃദ്ധന് ആയുസ്സുണ്ടാവുമോന്ന് അറിയില്ല... അതാ ഇന്നേ പോന്നേ..."

കയ്യിലുണ്ടായിരുന്ന ബാഗ് തുറന്ന് ഒരു പൊതി എടുത്തു അദ്ദേഹം... അത് അനുവിന്റെ കയ്യിലേക്ക് കൊടുത്തു....
"ഒരു വളയാണ്... എന്റെ കുട്ടിക്ക് തരാൻ മാമേടെ കയ്യിൽ ഇതേ ഉള്ളൂ... മോൾക്ക്‌ അവകാശപ്പെട്ടതിന്റെ ഒരു പങ്ക് മാത്രമേ ഉള്ളൂ ഇത്... ബാക്കി എല്ലാം നശിച്ചിരിക്കുണു...."
അതും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ അദ്ദേഹം തുടച്ചു.. 

അപ്പോഴേക്കും പുറത്തേക്ക് പോകാനിറങ്ങിയ വിച്ചു അവിടെയെത്തി ... അനു വേഗം വിച്ചുവിനെ അടുത്തേക്ക് വിളിച്ച് അദ്ദേഹത്തെ പരിചയപ്പെടുത്തി കൊടുത്തു... വിച്ചുവിനെപ്പറ്റി അനു പറഞ്ഞത് നിറഞ്ഞ മനസ്സോടെയാണ് അദ്ദേഹം കേട്ടത്...

"നന്നായി വരും മോനെ... ഇക്കാലത്ത് ആരും ചെയ്യാത്ത കാര്യമാണ് മോൻ ചെയ്തത്... എന്റെ മോളെ നോക്കിക്കോണേ... ഒരു പാവമാണിവൾ... ഒരുപാട് അനുഭവിച്ചതാണ്... മാമക്ക് ഇവൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല... അതെല്ലാം മോന് സാധിക്കട്ടെ..."
വിച്ചുവിനെ നെറുകിൽ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു....വിച്ചു ഹൃദ്യമായി ചിരിച്ചു കൊണ്ട് അനുവിനെ ചേർത്തു പിടിച്ചു...

"മാമേ...എനിക്ക് മാത്രമല്ല... വീട്ടിലുള്ള ഓരോരുത്തർക്കും ഇവളെന്നു വച്ചാൽ ജീവനാണ്... പിന്നെ പ്രാണനെക്കാൾ ഉപരി ഇവളെ സ്നേഹിക്കുന്ന ഒരുവനും... അവിടെ ഇവൾക്ക് ഒരു കുറവും വരില്ല... സത്യം...."
അവന്റെ മറുപടിയിൽ അദ്ദേഹത്തിന് മനം കുളിർന്നു.... അതൊരു ചിരിയിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു...

"മാമേ... വല്യമ്മ..നച്ചു...."
അതിനൊരു നെടുവീർപ്പായിരുന്നു ഉത്തരം...
"പാപത്തിന്റെ ശമ്പളം നരകമാണ് മോളെ.... ചെയ്തു കൂട്ടിയതിനെല്ലാം ഉള്ള ശിക്ഷ അവർക്ക് ലഭിച്ചു കഴിഞ്ഞു....."
"എന്താണുണ്ടായത് മാമേ?"
"മോൾക്കറിയാല്ലോ നച്ചു പഠിക്കാൻ ഭയങ്കര മടിച്ചിയായിരുന്നുവെന്ന്...പ്ലസ് ടു വരെ കഷ്ടിച്ചാണ് പാസ്സായി പോയത്... പ്ലസ് ടുവിനാകട്ടെ തോൽക്കുകയും ചെയ്തു... പിന്നെ ഒരു വർഷത്തോളം അവൾ വെറുതെ വീട്ടിൽ ഇരുന്നു...പതിനെട്ടു വയസ്സ് തികഞ്ഞപ്പോ നല്ലൊരു ആലോചന വന്നു.....ചെറുക്കൻ ദിനേശിന് സ്വന്തമായി ബിസിനസ്‌ ആയിരുന്നു..... മോശമില്ലാത്ത സാമ്പത്തികവും വീടും ചുറ്റുപാടുകളും ഉണ്ടായിരുന്നു....പക്ഷേ അവർ സ്ത്രീധനം ചോദിച്ചിരുന്നു... അത് കൊണ്ട് തന്നെ എനിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല...പക്ഷേ അമ്മയും മകളും സമ്മതിച്ചില്ല...നച്ചുവിന് ആ ചെറുക്കനെ തന്നെ മതിയെന്ന് പറഞ്ഞ് വാശിയായിരുന്നു. .. പലയിടത്തു നിന്നും കടം വാങ്ങി.ചെറുക്കൻ കൂട്ടർ ആവശ്യപ്പെട്ട പണവും സ്വർണവും കൊടുത്തു.വലിയ ആർഭാടമായിട്ടാണ് വിവാഹം നടത്തിയത്...

വിവാഹം കഴിഞ്ഞ് കുറച്ച് നാൾ വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല... അത് കഴിഞ്ഞപ്പോൾ ഒരു ദിവസം അവൾ ഭർത്താവുമായി വീട്ടിൽ വന്നു... കുറച്ച് ദിവസം അവർ അവിടെ നിന്നു... അപ്പോഴാണ് പറഞ്ഞത് ദിനേശിന്റെ ബിസിനസ് കടത്തിലാണെന്നും ഉടനെ കുറച്ച് പണം സംഘടിപ്പിക്കണമെന്നും... എന്റെ കയ്യിൽ കൊടുക്കാൻ ഒന്നുമുണ്ടായിരുന്നില്ല... പലചരക്ക് കടയിൽ നിന്നും കിട്ടുന്ന വരുമാനം നിത്യവൃത്തിക്ക് തന്നെ കഷ്ടിയായിരുന്നു.. കൂടെ കടക്കാരുടെ ബഹളവും.. ഞാനാകെ വശം കെട്ട് നിൽക്കുകയായിരുന്നു...

അപ്പോഴാണ് രാജി അകത്ത് നിന്നും ഒരു ആധാരം എടുത്ത് കൊണ്ട് വന്നത്... .... അത് പണയം വച്ച് പണം കൊടുക്കാമെന്ന് രാജി ദിനേശിന് വാക്ക് കൊടുത്തു...ഞാനത് ബലമായി പിടിച്ച് വാങ്ങി നോക്കിയപ്പോൾ അത് മോളുടെ തറവാടിന്റെ ആധാരമായിരുന്നു... പണം വാങ്ങാൻ മറ്റൊരു ദിവസം വരാമെന്ന് പറഞ്ഞ് ദിനേശും നച്ചുവും പോയി...
ഞാൻ സമ്മതിച്ചില്ല... പക്ഷേ ആ ഭൂമിയിൽ അവൾക്കുള്ള അവകാശം എനിക്കില്ലെന്ന് അവൾ വാദിച്ചു... ഒടുവിൽ പണയം വച്ച് കിട്ടിയ പണം വീട്ടിൽ കൊണ്ട് വന്നപ്പോൾ വഴക്കുണ്ടാക്കിയിട്ടാണെങ്കിലും ഞാൻ കുറച്ച് പണം അതിൽ നിന്നെടുത്തു മാറ്റിവച്ചു.... അത് മോൾക്ക്‌ കൂടി അവകാശപ്പെട്ട മുതലല്ലേ... ആ പണം സ്വരുക്കൂട്ടി വച്ചാണ് ഈ വള ഞാൻ വാങ്ങിയത്....ബാക്കിയുള്ളത് മുഴുവൻ രാജി ദിനേശിന് കൊടുത്തു...പണയം അധികം വൈകാതെ എടുത്തു നൽകാമെന്ന് ദിനേശ് വാക്ക് പറഞ്ഞു....

അതിനിടക്ക് നച്ചു ഗർഭിണിയായി... ആറാം മാസം അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു... പിന്നീട് ദിനേശ് അവിടേക്ക് വന്നിട്ടേയില്ല...ഞാൻ അന്വേഷിച്ചു പോയപ്പോൾ ആ വീട്ടുകാർ എന്നെ അപമാനിച്ച് ഇറക്കിവിട്ടു... നച്ചു ആ വീടിന് യോജിച്ചവളല്ലെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞു... പിന്നീടൊരിക്കലും ഞാൻ അങ്ങോട്ട് പോയില്ല....അപ്പോഴേക്കും അടവ് മുടങ്ങി തറവാട് ജപ്തിയിലേക്ക് നീങ്ങി..... ചതിക്കപ്പെട്ടുവെന്ന് ഞങ്ങൾക്ക് മനസ്സിലായി.... ഞങ്ങളെ ഏറ്റവും കൂടുതൽ തകർത്തത് നച്ചുവിന്റെ അവസ്ഥയാണ്... ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കുന്ന പൂർണഗർഭിണിയായിരിക്കുന്ന സമയത്ത് അവളെ തേടിയെത്തിയത് ഡിവോഴ്സ് നോട്ടീസ് ആണ്.... അവളാകെ തകർന്ന് പോയി.... അധികം താമസിയാതെ അവൾ പ്രസവിച്ചു... പക്ഷേ ഞങ്ങൾക്ക് നച്ചുവിനെയും കുഞ്ഞിനേയും ഒരുമിച്ച് നഷ്ടപ്പെട്ടു... അമിതരക്‌തസ്രാവമായിരുന്നു കാരണം... അതോടെ രാജി പൂർണമായും തകർന്നിരുന്നു....നച്ചുവിന്റെ ശവസംസ്കാരം നടക്കുമ്പോൾ അവൾ തളർന്നു വീണു.... പിന്നെ ഒരിക്കലും അവൾ എണീക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല... ശരീരം തളർന്നു പോയി... ഇടക്ക് ഒഴുകിയിറങ്ങുന്ന കണ്ണുനീർ മാത്രമാണ് ജീവനുള്ളതിന്റെ ലക്ഷണം....

തറവാട് ജപ്തിയായതിനു പിറകെ കടക്കാരുടെ ബഹളം സഹിക്കാനാവാതെ വന്നപ്പോൾ ഞാൻ ഞങ്ങളുടെ വീട് വിറ്റു... ആ പണം കൊണ്ട് കടങ്ങൾ അടച്ചു... രാജിയെയും കൊണ്ട് ഒരു വാടകവീട്ടിലേക്കു മാറി... അവളുടെ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ ഒരു പെൺകുട്ടിയെ നിർത്തി.... കടയിൽ നിന്നും കിട്ടുന്ന വരുമാനവും വീട് വിറ്റതിൽ നിന്നുള്ള ബാക്കി കാശും ഒക്കെയായി ഒരുവിധം കഴിഞ്ഞ് കൂടുന്നു.... ഇനി ഇങ്ങനെ എത്ര നാൾ.. അറിയില്ല മോളെ... ഞാൻ കൂടി പോയാൽ രാജി... എനിക്കൊന്നും അറിയില്ല... വരുന്നതെല്ലാം അനുഭവിക്കുക... കർമഫലം.... "

അനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു... ഒരു പൊട്ടിക്കരച്ചിലോടെ അവൾ അദ്ദേഹത്തെ പുണർന്നു... അദ്ദേഹം അവളെ തലയിൽ തലോടി ആശ്വസിപ്പിച്ചു... കുറച്ച് കഴിഞ്ഞ് അവൾ അടർന്നു മാറി....

"മോളിതൊന്നും ഓർത്ത് സങ്കടപ്പെടേണ്ട... മോൾക്ക്‌ മുന്നിൽ നല്ലൊരു ജീവിതം കാത്തിരിപ്പുണ്ട്.. അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുക..
എന്റെ കുട്ടി ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം...മാമക്ക് ആകെ ബാക്കിയുള്ള ആഗ്രഹം അതാണ്... വരട്ടെ നിൽക്കുന്നില്ല... അങ്ങെത്തണ്ടേ..."

"മാമ വരൂ.. ഞാൻ ബസ് കയറ്റി വിടാം...."
വിച്ചു പറഞ്ഞു....
വിച്ചു അദ്ദേഹത്തെ കൂട്ടി കാറിൽ കയറിപ്പോകുന്നത് നിറഞ്ഞ കണ്ണുകളോടെ അനു നോക്കി നിന്നു....
വേണ്ടെന്ന് പറഞ്ഞിട്ടും വഴിയിൽ ഒരു റെസ്റ്റോറന്റിൽ കയറി അദ്ദേഹത്തിന് വിച്ചു ഭക്ഷണം വാങ്ങി കൊടുത്തു.... ബസ് സ്റ്റാൻഡിൽ ചെന്ന് കോഴിക്കോട് ബസിൽ അദ്ദേഹത്തെ കയറ്റിവിട്ടിട്ടാണ് വിച്ചു തിരികെ വന്നത്....

നിറകണ്ണുകളോടെ സീറ്റിൽ വന്നിരുന്ന അനുവിനെക്കണ്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന കീർത്തുവും ദിവ്യയും പകച്ചു പോയി... കാര്യം തിരക്കിയപ്പോൾ ഒരു വിതുമ്പലോടെ അവൾ എല്ലാം അവരോട് പറഞ്ഞു.... അവർ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.....

❤❤❤💠🌼💠❤❤❤💠🌼💠❤❤❤


 


❤ധനുമാസരാവ് 3(അവസാനഭാഗം )❤

❤ധനുമാസരാവ് 3(അവസാനഭാഗം )❤

4.8
22582

"ശിവാ "..... "മ്മ് "... "സങ്കടത്തിലാണോ?" "മ്മ് മ്മ് " "അല്ലേ... പിന്നെന്താ ആ കണ്ണ് നിറഞ്ഞിരിക്കുന്നെ...ആ കുഞ്ഞിച്ചുണ്ട് വിതുമ്പുന്നേ...." ഫോൺ ചെവിയിൽ നിന്നും മാറ്റി അനു ചുറ്റും നോക്കി.... ദിവ്യ അടുത്ത ബെഡ്‌ഡിൽ കിടന്നുറങ്ങുന്നുണ്ട്.... വാതിൽ കുറ്റിയിട്ടിരിക്കുന്നു.... മറുപുറത്ത് കിച്ചു ഒന്ന് ചിരിച്ചു.... "ഹലോ..എവിടെപ്പോയി... ഞാൻ അവിടെയൊന്നുമില്ല... നോക്കണ്ട...." അനു നാക്ക് കടിച്ച് ഫോൺ ചെവിയോട് ചേർത്തു.... "എന്റെ പെണ്ണിന്റെ മുഖഭാവം അറിയാൻ എനിക്ക് കാണണമെന്നില്ല..... പക്ഷേ ഇപ്പൊ എനിക്ക് തന്നെ കാണാൻ തോന്നുന്നുണ്ട്... കാൾ കട്ട്‌ ചെയ്ത് വീഡിയോ കാൾ ചെയ്യ്...." കിച