Aksharathalukal

❤*നാടൻ പ്രേമം*❤ 5

❤*നാടൻ പ്രേമം*❤ 5

ഭാഗം__ 5

✍ അർച്ചന
 

""മ.... മഹി ഏട്ടാ...""

ഇടർച്ചയോടെ വിളിച്ചതും അവൻ മുഖം ഉയർത്തി നോക്കി....

"""എന്റെ പെണ്ണിന് എന്താ പറ്റിയെ... ആരൂട്ടി പറഞ്ഞല്ലോ വയ്യാതെ കിടക്കുവാന്ന്.... അതോണ്ട് ഒന്ന് കാണാൻ വന്നതാ.... """

അവൻ പറയുന്നത് കേട്ട് ചെറുതായി ഒന്ന് ചിരിച്ചു....

""തലവേദനയാ... ""

""എങ്കിൽ പോയി കിടന്നോ.... ഞാൻ ഇറങ്ങുവാ.... """

അവൻ അത്രേം പറഞ്ഞു ഒന്ന് ചേർത്ത് പിടിച്ചു നെറ്റിയിൽ അവന്റെ ചുണ്ടുകൾ ഒരിക്കൽ കൂടെ പതിപ്പിച്ചു....

വാതിൽ തുറന്നു പതിയെ പുറത്തിറങ്ങി...

"""പോയി കിടന്നോ.... വേറെ ആര് വന്നാലും കതക് തുറക്കല്ലേ.... """

അനുസരണയോടെ തലയാട്ടി....

ഇരുട്ടത്തേക്ക് നടന്നു പോകുമ്പോഴും ഇടക്ക് ഇടക്ക് അവൻ തിരിഞ്ഞു നോക്കുന്നത് ജനൽ പാളികളിലൂടെ കണ്ടു...

റൂമിൽ പോയി കിടക്കുമ്പോഴും ആദ്യ ചുംബനത്തിന്റെ അനുഭൂതിയിൽ ആയിരുന്നു...

അവന്റെ ചുണ്ടുകൾ ഇപ്പോഴും ആ നെറ്റിയിൽ ഉള്ളത് പോലെ തോന്നി...

അവന്റെ കൈകൾ ഇടുപ്പിൽ ചുറ്റി പിടിച്ചത് പോലെ.... അവന്റെ ഹൃദയതാളം കേൾക്കുന്നത് പോലെ....

ഏറെ നേരം ആ ചെറു പുഞ്ചിരിയും ആയി കിടന്നു...

വീണ്ടും കതകിൽ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്....

"""ഇച്ചേച്ചി..... """

പുറത്തു നിന്ന് ആരൂട്ടിയുടെ ശബ്ദം.... വേഗം പോയി കതക് തുറന്നു....

"""തലവേദന കുറവുണ്ടോ ഇച്ചേച്ചി.... """

പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചതും ഒന്ന് കൂർപ്പിച്ചു നോക്കി...

"""അച്ഛേ... ഗാനമേള കാണാൻ പൊക്കോട്ടെ... ഇപ്പൊ ഇച്ചേച്ചിക്ക് തലവേദന കുറഞ്ഞില്ലേ.... """

"""ഇന്ന് ഇനി എവിടേം പോണ്ട.... പോയി കിടന്ന് ഉറങ്.... നാളെ എനിക്ക് ജോലിക്ക് പോണ്ടതാ.... """

അച്ഛ പറഞ്ഞത് കേട്ട് അവൾ തന്റെ മുഖത്തേക്ക് നോക്കി....

ചുണ്ട് അനക്കി പതിയെ മഹി ഏട്ടൻ എന്ന് പറഞ്ഞതും അവളെ നോക്കി ചിരിച്ചു തലയാട്ടി...

"""അച്ഛേ.... എനിക്ക് തലവേദന കുറഞ്ഞു.... നമ്മൾ രണ്ടാളും പോയിട്ട് ഗാനമേള കണ്ടിട്ട് വരട്ടെ..... """

പതിയെ ചോദിച്ചതും അച്ഛ ഗൗരവത്തോടെ നോക്കി....

"""ഞങ്ങൾ മാത്രം അല്ല അച്ഛേ.... അപ്പർത്തെ മാളുവും അഞ്ചു ചേച്ചീമൊക്കെ ഉണ്ട്.... പ്ലീസ് അച്ഛേ... ""'

ആരൂട്ടി കണ്ണിൽ വെള്ളം ഒക്കെ നിറച്ചു ചോദിച്ചതും അച്ഛ സമ്മതിച്ചു....

ഒറ്റക്ക് നടക്കരുതെന്നും ഒരുമിച്ച് ഉണ്ടാകണമെന്നും ആരുടെയെങ്കിലും കൂടെ മാത്രമേ പോകാനും വരാനും പാടുള്ളൂ എന്നൊക്കെ പറഞ്ഞു.... അതൊക്കെ തലയാട്ടി സമ്മതിച്ചു..

വേഗം തന്നെ കുളിച്ചു ഒരുങ്ങി വന്നതും ആരൂട്ടി കയ്യിൽ പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി....

""മഹി ഏട്ടൻ വീട്ടിൽ വന്നില്ലേ...."""

അവൾ ചോദിച്ചതും ഒന്ന് മൂളി... നടന്നത് ഒക്കെ പറഞ്ഞു കൊടുത്തു....

"""പിന്നേ.... കലുങ്കിനടുത് മഹി ഏട്ടൻ ഉണ്ട്... ഇച്ചേച്ചി അവിടെ നിന്നോ... ഞാൻ മാളുന്റെ കൂടെ അമ്പലത്തിൽ പോകാം.... വരുമ്പോൾ എന്റെ കൂടെ വന്നാൽ മതി.... """

അവൾ പറഞ്ഞപ്പോൾ തലയാട്ടി സമ്മതിച്ചു....

കലുങ്കിനടുത് എത്തിയതും മഹി ഏട്ടൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.... ആരും കാണാതെ ആളുടെ അതുത്തേക്ക് ചെന്നു.... ആരൂട്ടി പോയതും മഹി ഏട്ടൻ കയ്യിൽ കോർത്തു പിടിച്ചു കലുങ്കിനടുത് കൂടെ നടന്നു.....

ഒന്നും മിണ്ടാതെ ഉള്ള ആ നടത്തം അവസാനം എത്തിച്ചേർന്നത് ഒരു കുന്നിൻ മുകളിൽ ആണ്....

കലുങ്കിനടുത് കൂടെ ആയതിനാൽ ആരും അങ്ങോട്ട്‌ പോകാറില്ലായിരുന്നു....

"""പാറൂട്ടീ.... ""

ആർദ്രമായ സ്വരം....

"""ഇഷ്ടായോ നിനക്ക്.... ""

ആ കുന്നിന് താഴേ കാണുന്ന ലൈറ്റ്കളിലേക്ക് നോക്കി ഇരിക്കുമ്പോൾ ആണ് ചോദ്യം....

""ഹ്മ്മ്... ""

ഒന്ന് മൂളി....

അടുത്ത് തന്നെ മഹി ഏട്ടനും ഇരുന്നു...

"""പാറൂട്ടിയെ.... ""

""എന്താ മഹി ഏട്ടാ.... ""

അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് വിളി കേട്ടു....

""എന്നോട് ദേഷ്യം ഉണ്ടോടി നിനിക്ക്... ""

"""എന്തിനു...? ""

സംശയഭാവത്തോടെ മുഖം ഉയർത്തി....

""""ഞാൻ ഇങ്ങനെ ആയതിനു..... എന്റെ സ്വഭാവം ഇങ്ങനെ ആയതിനു.... വീട്ടിൽ പോലും കയറ്റത്തതിന്..... ആർക്കും ഇഷ്ടല്ലാത്തതിന്..... """

ദൂരെ നോക്കി പറയുന്നവന്റെ തല പിടിച്ചു തനിക്ക് നേരെ ആക്കി ആ കവിളിൽ ഒന്ന് അമർത്തി മുത്തി....

""""ആർക്കും ഇഷ്ടല്ലെങ്കലും നിക്ക് ഇഷ്ടാണല്ലോ.... ""'

"""ആണോ....""

വേദന മാഞ്ഞു ആ മുഖത്തു കുസൃതി നിറഞ്ഞു.... ചെറു ചിരിയോടെ തലയാട്ടി ആണെന്ന് പറയുമ്പോൾ അവന്റെ ചുണ്ടിലും ആ ചിരി വിരിഞ്ഞിരുന്നു....

"""നിന്റെ അച്ഛൻ എനിക്ക് നിന്നെ  കെട്ടിച്ചു തരുമെന്ന് തോന്നുന്നുണ്ടോ.... ""'

അവന്റെ ചോദ്യം....

ഇന്നേവരെ ചിന്തിച്ചിരുന്നില്ല അങ്ങനെ ഒരു കാര്യം.... ഉള്ളിൽ പേടി നിറഞ്ഞു...

"""എന്റെ പാറൂട്ടി എന്തിനാ പേടിക്കണേ.... ഞാൻ നല്ല കുട്ടി ആയാൽ ചിലപ്പോൾ കെട്ടിച്ചു തരും ആയിരിക്കും അല്ലേ....""

തന്റെ മുഖം കയ്യിൽ കോരി എടുത്തു അവൻ പറയുന്നത് കേട്ടപ്പോൾ പതിയെ ചിരിച്ചു....

"""അപ്പൊ താന്തോന്നി ആയ മഹാദേവൻ ഇനി അമ്പാട്ടെ കൊച്ചു തമ്പുരാൻ ആകാൻ പോകുവാ.... """"

കള്ള ചിരിയോടെ ചോദിച്ചതും അവൻ പൊട്ടിച്ചിരിച്ചു....

"""ആഗ്രഹം ഉണ്ട് പെണ്ണെ.... പക്ഷേ പെട്ടെന്ന് ഒരു ദിവസം ഇതൊക്കെ നിർത്തി നല്ല കുട്ടി ആയാൽ സംശയം ആവൂലെ എല്ലാർക്കും.... അത് മാത്രം അല്ല എന്നെ വീട്ടിൽ കയറ്റുന്നില്ലെടി ഇപ്പൊ.... """"

ചുണ്ട് ചുളുക്കി പറയുന്നത് കേട്ടപ്പോൾ ആ മനസ്സിൽ ഉണ്ടായിരുന്ന വേദന അറിയുന്നുണ്ടായിരുന്നു....

"""എല്ലാർക്കും ഹരിയെ മാത്രേ പറ്റുള്ളൂ....സ്കൂളിൽ ആയാലും വീട്ടിൽ ആയാലും ഒക്കെ.... ചെറിയ തെറ്റിന് പോലും ഒരുപാട് ശിക്ഷ കിട്ടിയിരുന്നു....ഹരി ചെയ്ത തെറ്റ് ഒക്കെ താൻറെ തലയിൽ വരും...... ആർക്കും ഇഷ്ടം ആയിരുന്നില്ല.... അത് മനസ്സിൽ വേദന നിറച്ചു...   പതിയെ പതിയെ എല്ലാരോടും എതിർത്തു പറയാൻ തുടങ്ങി.... അവർ പറയുന്നതൊന്നും അനുസരിക്കാതെ ആയി.... താന്തോന്നി ആയി...... """""

ചെറു ചിരിയോടെ പറയുമ്പോഴും ആ കണ്ണുകളിലെ നീർതിളക്കം കണ്ടിരുന്നു...

ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു..... ഇന്നേവരെ ആരും കാണാത്ത മഹാദേവൻ.... ദേഷ്യവും ഗൗരവവും മുഖം മൂടിയായി അണിഞ്ഞവൻ....

തന്റെ മുന്നിൽ വിതുമ്പി കരയുന്നവനെ കാണെ ഉള്ളം പിടച്ചു.... ആ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി.... അധരങ്ങൾ അവന്റെ ചുണ്ടോട് ചേർന്ന നിമിഷം അവന്റെ കൈ ഇടുപ്പിൽ അമർന്നു....

ആവേശത്തോടെ നുണയുന്ന ചുണ്ടുകൾ..... കണ്ണുകൾ ഇറുക്കി അടച്ചു അവന്റെ മടിയിൽ ഇരിക്കുമ്പോഴും കൈകൾ അവന്റെ മുടിയിഴയിലൂടെ വലിച്ചു പിടിക്കുന്നുണ്ടായിരുന്നു...

ദീർഘ ചുംബനം..... ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു.... വായിൽ ഇരുമ്പ് ചുവ പടർന്നു.... ശ്വാസം വിലങ്ങി... അപ്പോഴും അതിൽ നിന്നൊരു മോചനം നേടാൻ രണ്ട് പേരും ആഗ്രഹിച്ചിരുന്നില്ല.....

പതിയെ അതിന്റെ ശക്തി കുറച്ചു....അവളുടെ കീഴ്ച്ചുണ്ട് നുണഞ്ഞുകൊണ്ട് അവൻ അവളെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.....

പതിയെ ചുണ്ടുകൾ മോചിപ്പിക്കുമ്പോഴും ശ്വാസം ആഞ്ഞു വലിക്കുമ്പോഴും അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ ചുമലിലേക്ക് മുഖം അമർത്തി....

"""പാറുവേ..... """

"""ഹ്മ്മ്... ""

പതിയെ ഒന്ന് മൂളി....

"""എന്നെ അത്രക്ക് ഇഷ്ടം ആണോടി നിനിക്ക്.... """

കുസൃതി നിറഞ്ഞ ചോദ്യം...

കഴുത്തിൽ മുഖം ഉരസി ആണെന്ന് സമ്മതിക്കുമ്പോഴും കവിളുകൾ ചുവന്നു തുടുത്തിരുന്നു....

""""പാറൂട്ടിയെ.... """

"""ഹ്മ്മ്..... """

""""അച്ഛൻ സമ്മതിച്ചില്ലേൽ എന്ത് ചെയ്യും..... """

"""സമ്മതിക്കും.... ""

"""ഉറപ്പാണോ.... """

അതിന് ഉത്തരം ഇല്ലായിരുന്നു....

"""മഹി ഏട്ടാ.... പോവാം.... """

ഏറെ നേരത്തെ മൗനത്തിന് ശേഷം ചോദിച്ചു....

അവൻ ഒന്നും പറഞ്ഞില്ല.... പതിയെ ആ മടിയിൽ നിന്നും എഴുന്നേറ്റു....

"""പാറൂ.... നിനിക്ക് ദേഷ്യം ഉണ്ടോ... ഞാൻ കാരണം.... """

"""മഹി ഏട്ടാ.... എനിക്ക് നിങ്ങളെ ഇഷ്ടാ.... എന്റെ അച്ഛനേം ഇഷ്ടാ.... അച്ഛ വേണ്ടെന്ന് പറഞ്ഞാൽ എനിക്ക് ഒരിക്കലും മഹി ഏട്ടന്റെ കൂടെ വരാൻ കഴിയില്ല.... അത് പോലെ മഹി ഏട്ടൻ അല്ലാതെ മറ്റൊരാളെ പ്രണയിക്കാനും ഇനി എനിക്ക് കഴിയില്ല..... അതുകൊണ്ട് ഇനി വരുന്നത് വരുന്നിടത്തു വച്ചു കാണാം..... എനിക്ക് മഹി ഏട്ടനോട് ഒരു ദേഷ്യവും ഇല്ല.... പോരെ..... """"

ഉറച്ച ശബ്ദത്തിൽ പറഞ്ഞു നിർത്തിയതും അവൻ വാരിപ്പുണർന്നിരുന്നു.....

"""പോകാം... വാ... """

കൈ കോർത്തു പിടിച്ചു നടന്നു....

കലുങ്കിനടുത്തു ഇരുന്നു.... ആരൂട്ടി വന്നതും അവളുടെ കൂടെ വീട്ടിലേക്ക് നടന്നു.....

വീടിനു മുന്നിൽ തന്നെ അച്ഛ ഉണ്ടായിരുന്നു.....

"""ഇച്ചേച്ചി..... """

അച്ഛയുടെ മുഖത്തെ പതിവിലും വിപരീതമായ ദേഷ്യം കണ്ടതും ആരൂട്ടി പതിയെ വിളിച്ചു....

ഒന്നുമില്ലെന്ന അർഥത്തിൽ അവളുടെ കയ്യിൽ മുറുകെ പിടിച്ചു....

"""നീ എവിടെയാ പോയത്.... ""'

മുന്നിലേക്ക് കയറി നിന്ന് അച്ഛ ചോദിക്കുന്നത് കേട്ടതും ഉടൽ ആകെ വിറച്ചിരുന്നു....

"""അച്ഛേ.... അമ്പലത്തിൽ....."""

വിറയലോടെ പറയുമ്പോൾ ആരൂട്ടിയുടെ കൈകൾ തന്നിൽ അമർന്നിരുന്നു....

"""ഓഹ്..... അപ്പൊ ഇവൾ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നല്ലേ.... """

ചോദ്യം ആരൂട്ടിയോടാണ്.... അവൾ അല്പം പേടിയോടെ തലയാട്ടി ഉണ്ടായിരുന്നെന്ന് സമ്മതിച്ചു....

അപ്പോഴേക്കും അച്ഛയുടെ കൈ കവിളിൽ പതിഞ്ഞിരുന്നു....

ഒരു സൈഡിലേക്ക് ചെരിഞ്ഞു പോകുമ്പോഴും ആരൂട്ടി പിടിച്ചു നിർത്തി....

അച്ഛയുടെ കണ്ണുകളിൽ നിറഞ്ഞ ദേഷ്യം കാരണം വല്ലാതെ വിറക്കാൻ തുടങ്ങി....

അച്ഛ വീട്ടിലേക്ക് കയറിയതും നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു ആരൂട്ടിയുടെ കൈ പിടിച്ചു പുറകെ ചെന്നു....

"""പറയ്..... നീ എവിടെ ആയിരുന്നു.... """

"""അത് അച്ഛേ.... """

പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല...

"""ആരുടെ കൂടെ ആയിരുന്നെന്ന്.... """

ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു...

"""ആരതി.... പറയ്.... നീയും ഇവൾക്ക് കൂട്ടുനിൽക്കുവാണോ.... """

അച്ഛ അത്രയും ശബ്ദത്തിൽ പറയുന്നത് ആദ്യം ആയാണ് കേൾക്കുന്നത്.... ആരുവും കരയുന്നുണ്ട്......

""നിന്നെ കലുങ്കിനടുത് കണ്ടെന്നു പറഞ്ഞു.... ആരുടെ കൂടെ ആയിരുന്നെന്നു എനിക്ക് അറിയണം...""

അച്ഛയുടെ വാക്കുകൾ കേട്ട് ഞെട്ടി.... ആരോ പറഞ്ഞു കൊടുത്തിരിക്കുന്നു...

""""പറയാൻ.... """

തോളിൽ കൈ വച്ചു ഉലച്ചു കൊണ്ട് അച്ഛ പറയുന്നത് കേട്ട് കണ്ണുകൾ ഇറുക്കെ അടച്ചു....

"""മ... മഹാദേവൻ.... """

പതിയെ അത്രയും ശബ്ദം താഴ്ത്തി പറഞ്ഞു.... ആരൂട്ടിയുടെ കൈകൾ തന്റെ കയ്യിൽ അമരുന്നത് അറിഞ്ഞു.... അച്ഛയുടെ കൈകൾ അയഞ്ഞു...

ഒരു പകപ്പോടെ തന്നെ നോക്കുന്നത് കണ്ടു....

വീണ്ടും അച്ഛയുടെ കൈകൾ കവിളിൽ പതിഞ്ഞു....

ഇപ്രാവശ്യം വീണു പോയി.... മനസിന് ശക്തി ഉണ്ടായിരുന്നില്ല.... ആരൂട്ടിയും വീണു.....

അച്ഛ അവളെ പിടിച്ചു മാറ്റുന്നത് കണ്ടു....

"""എന്നെ.... എന്നെ തോൽപ്പിച്ചു കളയുകയാണല്ലേ.... """

ആ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു....

ഒന്നും പറയാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല.... കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേയിരുന്നു...

"""നീയും കൂടെ എന്നെ പറ്റിക്കുകയായിരുന്നല്ലേ ആരൂ.... """

അച്ഛ കരയുകയായിരുന്നു..... ഇന്നേവരെ എല്ലാം ഗൗരവത്തിൽ ചെയ്തു തീർത്ത ആള്.... ഇന്ന് ഹൃദയം നൊന്തു കരയുന്നു.....

"""അച്ഛേ.... ഞാൻ.... """

""""ഇനി നീ എന്നെ അങ്ങനെ വിളിക്കണ്ട.... നിങ്ങളുടെ ഒരു ഇഷ്ടവും ഞാൻ നടത്തിതരാതിരുന്നിട്ടില്ല ഇന്നേവരെ... അമ്മ ഇല്ലാത്ത കുറവ് എന്നെക്കൊണ്ട് ആകുന്നത് പോലെ നികത്തിയിട്ടുണ്ട്....എന്നിട്ടും.... നീയൊക്കെ ചേർന്ന്..... """"

കണ്ണുകൾ അമർത്തി തുടച്ചു അച്ഛ അകത്തേക്ക് കയറി പോയി വാതിൽ കൊട്ടി അടച്ചതും കണ്ണുകൾ അനുസരണയില്ലാതെ വീണ്ടും നിറഞ്ഞൊഴുകി കൊണ്ടിരുന്നു.....

""""ഇച്ചേച്ചി..... ""

ആരൂട്ടി വന്നു താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചതും അവളെ കെട്ടിപിടിച്ചു കരഞ്ഞു......

"""വാ.... "''

എഴുന്നേറ്റു റൂമിൽ പോകുമ്പോഴും അവളും കരയുന്നുണ്ടായിരുന്നു.....

കവിളിൽ കരിനീലിച്ചു വന്നിട്ടുണ്ട്..  കണ്ണുകൾ വീർത്തു നിക്കുന്നു.... ചുണ്ടുകൾ ഇപ്പോഴും വിതുമ്പുന്നുണ്ട്....

രാവിലെ തന്നെ അച്ഛ റൂമിലേക്ക് വന്നു.... കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു മുകളിലെ റൂമിൽ കൊണ്ട് ചെന്നു ആക്കി....

പുറത്ത് നിന്ന് പൂട്ടി ഇട്ടു.....

"""അച്ഛേ..... കതക് തുറക്ക് അച്ഛേ.... ഞാൻ എങ്ങോട്ടും പോകില്ല അച്ഛേ....""

കരഞ്ഞു പറഞ്ഞു..... തുറന്നു തന്നില്ല....

മൂന്ന് ദിവസം ആയി ഇതിനുള്ളിൽ.... ആകാശവും ഭൂമിയും കാണാതെ....

എന്നാൽ മഹി ഏട്ടനെ പോലീസ് പിടിച്ചെന്ന് അറിഞ്ഞത് മുതൽ വീണ്ടും തളർന്നു പോകുന്നത് പോലെ....

                ***************

ഓർമകളിൽ നിന്നും ഞെട്ടി പിടഞ്ഞു എഴുന്നേൽക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും സജലമായി....

""ഇച്ചേച്ചി..... """

പുറത്ത് നിന്നും ആരുവിന്റെ സ്വരം....

""എന്നിക്ക് എന്റെ മഹി ഏട്ടനെ കാണണം ആരൂട്ടീ.... അച്ഛയോട് പറയുവോ നീ.... """

വാക്കുകൾ അവശത നിറഞ്ഞതായിരുന്നു....

പുറത്തു വന്നു നിൽക്കുന്ന വാഹനത്തിന്റെ ശബ്ദം കേട്ടതും ആരു താഴോട്ടു ഇറങ്ങി....

കാറിൽ നിന്ന് ഇറങ്ങി വരുന്ന അച്ഛനെ കണ്ടതും അവൾ വീണ്ടും പാറുവിനടുത്തേക്ക് ഓടി...

""ഇച്ചേച്ചി.... അച്ഛ.... അച്ഛ വരുന്നുണ്ട്.....""

അത്രയും പറഞ്ഞു കഴിഞ്ഞു ആരു വീണ്ടും താഴോട്ടു ഇറങ്ങി.....


 

(തുടരും)
 

❤*നാടൻ പ്രേമം*❤ 6

❤*നാടൻ പ്രേമം*❤ 6

4.7
26099

❤*നാടൻ പ്രേമം*❤ 6 ഭാഗം__ 6 ✍ അർച്ചന   താഴേക്ക് ഇറങ്ങി വരുന്ന ആരുവിനെ അച്ഛൻ ഒന്ന് നോക്കി.... """അവളെ വിളിച്ചു കൊണ്ട് വാ... "" കയ്യിലെ താക്കോൽ ആരുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് അയാൾ പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ മുകളിലേക്ക് ഓടി.... വാതിൽ തുറന്നു അകത്തേക്ക് കയറി.... ചുമരിന് ചാരി ഇരുന്നു വിതുമ്പുന്നവളുടെ തോളിൽ കൈ വച്ചു.... അവൾ ഞെട്ടി പിറകിലേക്ക് നീങ്ങി.... ""ഇച്ചേച്ചി..... ഞാനാ.... വാ.... """ അവളെ പതിയെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു.... """അച്ഛ വിളിക്കുന്നുണ്ട്.... """ """മഹി... ഏട്ടനെ എന്തിനാ ആരൂട്ടി പോലീസ് പിടിച്ചേ.... """ ""അറിയില്ല ഇച്ചേ