ഞാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. ശരീരമാകെ വിയർത്തു കുളിച്ചിരിക്കുകയാണ്. വല്ലാത്ത ദാഹം തോന്നുണ്ട്...
ഞാൻ പെട്ടെന്ന് കട്ടിലിന്റെ അടുത്തിട്ടിരിക്കുന്ന ടേബിളിൽ നിന്നും ഒരു ബോട്ടിൽ കൈ നീട്ടിയെടുത്തു. അതിൽ നിന്നും വെള്ളം കുടിച്ചപ്പോഴാണ് കുറച്ചാശ്വാസം കിട്ടിയത്. പിന്നെ കുറച്ചുനേരം കണ്ണടച്ചിരുന്നപ്പോൾ ഹൃദയമിടിപ്പും പഴേത് പോലെയായി..
"ആരാണ് അയ്യാൾ.. ആരാണീ അമ്മൂട്ടീ..??"
ഇപ്പോൾ രണ്ടാമത്തെ വട്ടമാണ് അതേ സ്വപ്നം ഞാൻ കാണുന്നത്. പക്ഷെ അയ്യാളുടെ മുഖം മാത്രം വ്യക്തമാകുന്നില്ല.
ഞാൻ കുറച്ചുനേരം മുഖം പൊത്തി കട്ടിലിൽ തന്നെയിരുന്നു. പിന്നെ മെല്ലെ എഴുന്നേറ്റ് തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി.
സൂര്യൻ ഉതിച്ചതേയുള്ളൂ. ഈ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ നേരെ കാണുന്നത് കുറച്ചടുത്തുള്ള വീടാണ്... അവിടെത്തെ ഒരു ബാൽക്കണിയും കാണാം.
ആരോ അവിടെയിരുപ്പുണ്ട്... ചായ കുടിക്കുകയാണെന്ന് തോന്നുന്നു. മരത്തിന്റെ ചില്ലകൾ ചാഞ്ഞു കിടക്കുന്നത് കാരണം ആളെ അത്ര കാണാൻ പറ്റുന്നില്ല.
ഇന്നെലെയാണ് അവിടെ പുതിയ താമസക്കാർ വന്നത്. നേരുത്തെ ഉണ്ടായിരുന്നവരുമായി ഞാൻ നല്ല കമ്പിനിയിൽ ആയിരുന്നു... പ്രത്യേകിച്ച് ആ എട്ടിൽ പഠിക്കുന്ന വായാടിയുമായി. പിന്നെ ഒരു മാസം മുൻപ് അവരൊക്കെ വീടുമാറി മറ്റെവിടേക്കോ പോയി.
ഇപ്പോൾ വന്നവർ അച്ഛന്റെ പഴയ ഫ്രണ്ടും കുടുംബവുമാണെന്ന് അമ്മ പറഞ്ഞിരുന്നു. അവർക്ക് ഒരു മോനുണ്ടെന്നും കേട്ടു... അയ്യാളായിരിക്കും അത്.
ഞാൻ ഒരു വട്ടംകൂടെ അവിടേക്ക് നോക്കിയിട്ട് ബാത്‌റൂമിലേക്ക് നടന്നു.
♥️♥️♥️
താഴേക്ക് പോയപ്പോൾ അച്ഛൻ ടി.വി കണ്ടുകൊണ്ടിരിക്കുന്നത് കണ്ടു. അമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്.. ഞാനും കൂടെകൂടി.
" അമ്മ... "
ഞാൻ പാത്രം കഴുകുന്നതിനടയിൽ അമ്മയെ വിളിച്ചു.
"ഓ..പറ അച്ചു.."
"അത് പിന്നമ്മേ.. ഞാനൊരു സ്വപ്നം കണ്ടു.. അതും രണ്ടു പ്രാവിശ്യം.. "
" ആഹാ.. എന്തായിരുന്നു..?? "
" എന്തായിരുന്നുവെന്ന് ചോദിച്ചാൽ.. ഞാൻ രാത്രിയിൽ തനിച്ച് എവിടെയോ നിൽക്കുന്നു.. എന്റെ അടുത്തേക്ക് ഒരാണ് നടന്നു വരുന്നു.. അതും അമ്മൂട്ടീന്ന്
വിളിച്ച്.. "
ഞാൻ അമ്മയെ നോക്കി കണ്ട സ്വപ്നം ചുരുക്കിപറഞ്ഞു. അത്കേട്ട അമ്മ പെട്ടെന്ന് എന്നെ തലയുയർത്തി നോക്കി.. അമ്മ ഞെട്ടിയത് പോലെ..!!
" അമ്മൂട്ടീന്നോ..??"
" ആന്ന്.. പക്ഷെ ആരാണ് ഈ അമ്മൂട്ടി എന്നറിയില്ല.. "
കുറച്ചു നേരം അമ്മ എന്തോ ആലോചിച്ചുകൊണ്ട് നിശബ്ദമായിരുന്നു.
" എന്നിട്ട് നീ വിളിച്ചയാളെ കണ്ടായിരുന്നോ അച്ചു..?? "
" ആളെ കണ്ടു.. പക്ഷെ മുഖം
വെക്തമായില്ല.. "
" ആം ആണോ.. എന്തായാലും സ്വപ്നം കൊള്ളാം.. "
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. കൂടെ ഞാനും ചിരിച്ചു.
കാത്തിരിക്കുക...♥️♥️♥️