Aksharathalukal

മീനാക്ഷി 7

മനസ്സ് തുറന്ന് ആരോടും സംസാരിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ...
 
 വീട്ടിലേക്ക് വിളിച്ചു പറയാം എന്ന് വിചാരിച്ചു.....പിന്നെ ഉണ്ടാകുന്ന അച്ഛന്റെ അവസ്ഥ ആലോചിച്ചപ്പോൾ പറയേണ്ട എന്ന് തോന്നി...
 
പക്ഷേ അതായിരുന്നു ജീവിതത്തിലേക്ക് ചെയ്ത വലിയ തെറ്റ്.....
 
 താന്ന് കൊടുക്കുമ്പോൾ തലയിൽ കയറി നിരങ്ങാൻ തുടങ്ങി....
 
 ആഗ്രഹിച്ചു നേടിയ ജോലിക്ക് പോലും വിടുന്നില്ല...
 
 ഫോൺ മേടിച്ചു വെച്ചു...
 
 ഒരുതരം സംശയരോഗികളുടെ പെരുമാറ്റം പോലെയാണ് തോന്നുന്നത്....
 
              🌹🌹🌹🌹🌹🌹🌹
 
(പാസ്ററ് കഴിഞ്ഞു )
 
 വാതിലിൽ ആരോ മുട്ടുന്നത് കേട്ടപ്പോഴാണ് മീനു ഇത്രയും നേരം ഞാൻ മുകളിൽ തന്നെ ഇരിക്കും ആയിരുന്നല്ലോ എന്ന് ഓർത്തത്....
 
 തുറന്നുനോക്കിയപ്പോൾ അമ്മയാണ്........
 
 മോൾ എന്തെടുക്കുവാ നിന്നെ കാണാഞ്ഞിട്ട് വന്നത് അമ്മ....
 
 ഒന്നുല്ല അമ്മേ ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നതാ...
 
 പുറത്തു പോകുന്ന കാര്യം ഹരിയോട് നീ സംസാരിച്ചോ....
 
 അതിന് ഞാൻ പറയുന്നത് കേൾക്കാനുള്ള മനസ്സ് ഹരിയേട്ടൻ കാണിക്കേണ്ട അമ്മേ...
 
 പുറത്തു പോണം എന്ന് പറഞ്ഞു എന്തിനാണെന്ന് പോലും ചോദിച്ചില്ല.....
 
 ഇന്നേക്ക് പത്തു ദിവസമായി ഡേറ്റ് തെറ്റിയിട്ട്...
 
 അതൊക്കെ ഒന്ന് പറയാമെന്നു വച്ചാൽ കേൾക്കാനുള്ള മനസ്സ് കാണിക്കേണ്ടേ.......
 
 ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യണം ഹരിയേട്ടൻ കൂടെ ഉണ്ടെങ്കിൽ അത്‌ നല്ലത് അല്ലെ....
 
 ഞാൻ ഒരു കാര്യം പറയട്ടെ അമ്മയ്ക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്......
 
 പ്രഗ്നന്റ് ആയിരിക്കല്ലേ എന്ന് സകല ദൈവങ്ങളോടും വിളിച്ച് പ്രാർത്ഥിക്കുന്നുണ്ട്.....
 
 മകന്റെ കുഞ്ഞിനെ കാണാൻ അമ്മയ്ക്ക് ആഗ്രഹം ഉണ്ടാവും എന്ന് അറിയാം
 
 മടുത്തു അമ്മേ സത്യത്തിൽ ഇങ്ങനെ ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നതിന് ഒരു അർത്ഥവുമില്ല.....
 
 എന്റെ ആഗ്രഹങ്ങൾ എന്റെ ഇഷ്ടങ്ങൾ എന്റെ സന്തോഷങ്ങൾ ഒക്കെ കളഞ്ഞിട്ട് ഞാനിവിടെ നിൽക്കുന്നത് എന്തർത്ഥമാണുള്ളത്.....
 
 എല്ലാം സഹിച്ചു നിൽക്കാൻ ഞാൻ ഒരു കണ്ണീർ സീരിയലിലെ നായിക ഒന്നും അല്ലമ്മേ പച്ചയായ സ്ത്രീയാണ്.....
 
 വീട്ടിൽ അച്ഛനും അമ്മയും അറിഞ്ഞാൽ സങ്കടപ്പെടുന്ന ല്ലോ എന്നോർത്ത് ആണ് ഇത്രയും നാൾ പിടിച്ചു നിന്നത്....
 
 പക്ഷേ അതിന് ഒരു അർത്ഥവുമില്ല...
 
ജീവിതം എന്റെ ആണ്.... നഷ്ടമാവുന്നത് എന്റെ നല്ല ദിനങ്ങൾ ആണ്....
എന്റെ ആഗ്രഹങ്ങൾ ആണ്....
 
 ഇനിയും നിന്നാൽ എന്റെ മാനസികനില തന്നെ തെറ്റിപ്പോകും.......
 
അമ്മക്ക് മോളെ മനസ്സിലാവും.... മോൾക്ക് ആവശ്യത്തിന് വിവരവും വിദ്യാഭ്യാസവും ഉണ്ട്...
 
 മുന്നിൽ നല്ലൊരു ഭാവിയുണ്ട്...
 ഇവിടെ പിടിച്ചു നിൽക്കണമെന്നൊന്നും അമ്മ പറയില്ല.....
 
 കാര്യം എന്റെ മകനും ഭർത്താവ് ഒക്കെ ആണെങ്കിലും  മനുഷ്യത്വം തൊട്ടുതീണ്ടാത്ത കൂട്ടങ്ങളാണ്......
 
മോൾ ഒരു കാര്യം ചെയ്തോ... അമ്മ കാശ് തരാം ഒന്ന് ഹോസ്പിറ്റലിൽ പോയി ഡോക്ടറേ കണ്ടോ....
 
 രാവിലെ ഒന്നും കഴിച്ചില്ല ല്ലോ വന്നു ഭക്ഷണം കഴിച്ചിട്ട് പോവാൻ നോക്കിക്കോ...
 
 ഭക്ഷണം കഴിച്ചു അമ്മയേ അടുക്കളയിൽ അത്യാവശ്യം ഒക്കെ സഹായിച്ചിട്ട പോവാൻ റെഡിയായി.....
 
 ഉമ്മറത്തേക്ക് ചെന്നപ്പോൾ അച്ഛൻ ഉണ്ടു അവിടെ....
 
എവിടെക്കാ....
 
 എനിക്കൊന്ന് പുറത്തു പോകേണ്ട ആവശ്യമുണ്ട് അച്ഛാ പോയിട്ട് പെട്ടെന്ന് തന്നെ വരാം......
 
 നാളെ കഴിഞ്ഞാൽ അവൻ ഇങ്ങു വരുമല്ലോ വന്നിട്ട് പോയാൽ മതി....
 
 അത് ശരിയാവില്ല അച്ഛാ എനിക്ക് പോകേണ്ട ആവശ്യമുണ്ട് ഹരി ഏട്ടനോട് ഞാൻ പറഞ്ഞതാണ്...
 
 പിന്നെ ഞാൻ ഇവിടെ നിന്ന് പുറത്തുപോയി എന്നുവെച്ച് എന്ത് സംഭവിക്കാനാണ്....
 
 എട്ടും പൊട്ടും തിരിയാത്ത ചെറിയകുട്ടി ഒന്നുമല്ല ഞാൻ.....
 
 എന്റെ ഒപ്പം നിന്ന് സംസാരിക്കാനും മാത്രമായോ നീ....
 
 ഞാൻ അച്ഛനെ ഇത് സംസാരിച്ചത് ഒന്നുമല്ല എന്റെ കാര്യമാണ് പറഞ്ഞത്.........
 
 എനിക്ക് ശാരീരികമായി കുറച്ച് ബുദ്ധിമുട്ടുണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയി ഡോക്ടറേ കാണണം...
 
 ഹരിയേട്ടൻ എന്റെ ആവശ്യം എന്താണെന്ന് കേൾക്കാൻ പോലും തയ്യാറായില്ല....
 
 അല്ലെങ്കിൽ തന്നെ പറയാതെ തന്നെ ഒപ്പമുള്ള ഭാര്യയുടെ ആവശ്യങ്ങൾ മനസ്സിലാക്കി എടുക്കേണ്ടവൻ അല്ലെ  ഭർത്താവ്...
 
 അതോ ഭാര്യ മാത്രം ഭർത്താവിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ജീവിക്കണം എന്നാണോ....
 
 എനിക്ക് അച്ഛനോട്  വഴക്കുണ്ടാക്കാൻ ഒരു ആഗ്രഹവുമില്ല..ഞാൻ പോയിട്ട് വരാം...
 
 അച്ഛനൻ ഉടക്ക് പറയുന്നതിന് മുന്നേ അവിടെ നിന്നിറങ്ങി ഇനിയും നിന്നാൽ സമയം വൈകും....
 
 വീട്ടിൽ നിന്നും ഒരു മൂന്നുമണിക്കൂർ പോയാൽ ഹോസ്പിറ്റൽ ഉണ്ടെന്ന് അമ്മ പറഞ്ഞു....
 
അവിടെപ്പോയി യൂറിൻ ഒക്കെ ചെയ്തു നോക്കാം എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം....
 
                    🧡🧡🧡🧡🧡🧡
 
 റിസൾട്ട്‌ ന് വേണ്ടി ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോള് നല്ല ടെൻഷനുണ്ടായിരുന്നു....
 
 ഒരു കുഞ്ഞിനെ കൂടി ആ നരക ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആഗ്രഹിക്കുന്നില്ല.....
 
 എന്തോ ദൈവം പ്രാർത്ഥന കേട്ടു എന്ന് തോന്നുന്നു പ്രഗ്നന്റ് അല്ല.....
 
 പ്രഗ്നന്റ് അല്ല എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന ജീവിതത്തിലെ ആദ്യത്തെ ഒരു സ്ത്രീ ഞാനായിരിക്കും........
 
 രക്ത കുറവ് ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ പിന്നെ ആവശ്യത്തിനുള്ള വിറ്റമിൻ ഒന്നും ശരീരത്തിൽ ഇല്ല എന്ന്...
 
 ഗുളിക എഴുതി തന്ന് അത് കഴിച്ചിട്ട് രണ്ടുദിവസത്തിനുള്ളിൽ ആയില്ലെങ്കിൽ തിരിച്ചുവരാൻ ഡോക്ടർ പറഞ്ഞു....
 
 മെഡിക്കൽ ഷോപ്പിൽ പോയി മരുന്നു കൂടി മേടിച്ചിട്ട് ആണ് പോയത് ഹരി ഏട്ടനോട് പറഞ്ഞു ഈ അടുത്തൊന്നും അത് കിട്ടാൻ പോകുന്നില്ല....
 
 വീട്ടിൽ ചെന്ന് ആർക്കും അങ്ങനെ മുഖം കൊടുക്കാൻ പോയില്ല അമ്മയോട് മാത്രം കാര്യം പറഞ്ഞു.....
 
      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
 വൈകുന്നേരം മുറ്റം അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പതിവിനു വിപരീതമായി ഹരിയേട്ടൻന്റെ  വരുന്നത് കണ്ടത്...
 
 ഇന്ന് സാധാരണ വരണ്ട ദിവസം അല്ലല്ലോ എന്തുപറ്റി ആവോ....
 
 കാറിൽ നിന്ന് ഇറങ്ങി വന്നപാടെ എന്റെ കയ്യിൽ പിടിച്ച് മുകളിലേക്ക് ഒറ്റ പോക്കായിരുന്നു....
 
 മുറിയടച്ച് എന്നെ കട്ടിലിലേക്ക് തള്ളിയിട്ടു.....
 
 ആരോട് ചോദിച്ചിട്ടാണ് നീ ഇന്ന് പുറത്തേക്ക് പോയത്......
 
 അതും ചോദിച്ച് ഞാൻ മറുപടി എന്തെങ്കിലും പറയുന്നതിന് മുന്നേ ഒറ്റ അടിയായിരുന്നു......
 
പറയെടി എന്നും പറഞ്ഞു ഒരു അലർച്ച....
 ആ ശബ്ദത്തിൽ ആ വീട് മുഴുവൻ കുലുങ്ങി എന്ന് തോന്നി.....
 
 ഞാൻ പറഞ്ഞതല്ലേ ഹരി ഏട്ടനോട് എനിക്കൊന്ന് പുറത്തു പോകണം എന്ന്.....
 
 എന്നാൽ അത് എന്തിനാണെന്ന് പോലും ചോദിക്കാതെ ഹരിയേട്ടൻ പോയി....
 
 ഇന്ന് തന്നെ പോകാൻ നിന്നെ കാണാൻ അവിടെ ആരെങ്കിലും വരാം എന്ന് പറഞ്ഞിരുന്നോ....
 
 കഴുത്തിനു കുത്തിപ്പിടിച്ചു ഭിത്തിയോട് ചേർത്തു കൊണ്ടാണ് അങ്ങനെ ചോദിച്ചത്....
 
 അനാവശ്യം പറയരുത്.... നിങ്ങൾ പറയുന്ന ഒക്കെ കേട്ട് നിൽക്കും എന്ന് വിചാരിച്ച് എന്നെ പറ്റി മോശം എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ ഇന്ന് വരെ കാണാത്ത ഒരു മുഖം നിങ്ങൾ കാണും......
 
 കഴുത്തിലുള്ള പിടിമുറുക്കിയത് അല്ലാതെ എന്നെ വിടാൻ തയ്യാറായില്ല........
 
 ശ്വാസം കിട്ടുന്നില്ല... ഇനിയും വൈകിയാൽ മരിച്ചുപോകും...
 
 കയ്യിൽ കിട്ടിയത് എന്താണ് ന്ന് നോക്കിയില്ല അത്‌ വച്ചു തലക്കിട്ടു ഒരു അടി കൊടുത്തു....
 
വെള്ളം ആകെ നിറഞ്ഞപ്പോൾ ആണ് ജഗ്ഗ് വച്ചാണ് തലക്കെട്ട് അടിച്ചത് എന്ന് മനസ്സിലായത്...
 
 എന്റെ ഭാഗത്തുനിന്നുള്ള പെട്ടെന്ന് നീക്കം ആയതുകൊണ്ട് ഹരിയേട്ടൻ ഞെട്ടി....
 
സ്റ്റീലിന്റെ ജഗ്ഗ് ആണ് തല നന്നായി വേദനിച്ചു എന്ന് തോന്നുന്നു തലക്ക് കൈയ്യും പിടിച്ച് കട്ടിലിൽ ഇരുന്നു.......
 
 എന്നെ തിരിച്ചു ചെയ്യാനും മാത്രം നീ വളർന്നോ എന്ന് ചോദിച്ച് തല്ലാൻ വന്നപ്പോഴേക്കും ഓടി പുറത്തിറങ്ങി വാതിൽ പൂട്ടി.....
 
 അപ്പോഴേക്കും ഒച്ചയും ബഹളവും കേട്ട് എല്ലാവരും ഓടി വന്നു.....
 
 ഹരിയേട്ടന്റെ ഒച്ചയും എന്റെ നിൽപ്പും ഭാവവും ഒക്കെ കണ്ട് ആദ്യം എല്ലാവരും ഒന്ന് പകച്ചു....
 
 വാതിൽ തുറക്കു എന്ന് പറഞ്ഞ ഹരിയേട്ടൻ റൂമിൽ കിടന്നു ഭയങ്കര ഒച്ചയും ബഹളവും ആണ്.......
 
എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കി എല്ലാവരും വാതിൽ തുറന്ന് അകത്തേക്ക് പോയി.....
 
അസത്ത് എന്റെ കുഞ്ഞിനെ കൊന്നല്ലോ എന്നും പറഞ്ഞു അച്ഛനോക്കകൂടെ അകത്തു നിന്ന് ഒച്ച വെക്കുന്നത് കേൾക്കാം.....
 
 ഇനി അവിടെ തന്നെ നിന്നാൽ മിക്കവാറും അവരെല്ലാവരും കൂടി എന്നെ കൊല്ലും അല്ലെങ്കിൽ ഞാൻ ആരെയെങ്കിലും കൊല്ലേണ്ടി വരും....
 
 അതുകൊണ്ട് പിന്നെ ഒന്നും ചിന്തിച്ചില്ല എന്നെ നോക്കിയ അമ്മയോട് കണ്ണുകൊണ്ട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി....
 
 കല്യാണം കഴിഞ്ഞ് അച്ഛൻ മേടിച്ചു തന്ന കാറാണ് അതും എടുത്ത് നേരെ ആകാശന്റെ വീട്ടിലേക്ക് പോയി.....
 
 തൽക്കാലം അവിടെ നിന്നിട്ട് വീട്ടിൽ പറഞ്ഞിട്ട് അവിടേക്ക് പോകാം എന്നാണ് വിചാരിച്ചത്....
 
 അല്ലാതെ ഒറ്റയ്ക്ക് അത്രയും ദൂരം കാറോടിച്ചു പോവാനുള്ള മാനസികാവസ്ഥ അപ്പോൾ ഉണ്ടായില്ല....
 
                    ❣️❣️❣️❣️❣️❣️
 
 ഒറ്റയ്ക്ക് കാറോടിച്ച് ചെന്ന എന്നെ കണ്ട് ആദ്യം അവരൊക്കെ ഒന്ന് അമ്പരന്നെങ്കിലും വീട്ടിൽ നടന്ന സംഭവങ്ങൾ ഒക്കെ അവരോട് പറഞ്ഞു.....
 
 ഇതിനു മുന്നേ ഏടത്തി അവിടെ നിന്നും ഇറങ്ങും എന്നാണ് ഞാൻ വിചാരിച്ചത് എന്നാണ് ഹേമ എന്നോട് പറഞ്ഞത്...........
 
 വീട്ടിൽ വിളിച്ച് അമ്മയോടും അച്ഛനോടും കാര്യങ്ങളെല്ലാം പറയാമെന്ന് വിചാരിച്ചെങ്കിലും അതിലും നല്ലത് ചേട്ടനോട് പറയുന്നതാണെന്ന് തോന്നി.....
 
 കല്യാണത്തിനു ശേഷം ചേട്ടനെ അങ്ങനെ വിളിക്കറോന്നുമില്ല വല്ലപ്പോഴും ഒന്നോ രണ്ടോ വാക്ക് അത്രയേ ഉള്ളൂ.....
 
 എന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മോളെ എന്ന് പിടിച്ച് ഒരുപാട് സന്തോഷത്തോടെയാണ് ചേട്ടൻ സംസാരിക്കാൻ തുടങ്ങിയത്......
 
 പിന്നീട് ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ടിട്ട് ചേട്ടൻ തിരിച്ച് ഒന്നും മിണ്ടിയില്ല.....
 
 നാളെ അവിടേക്ക് വരാം എന്നു പറഞ്ഞു.....
 
 രാത്രി ആകാശ് വന്നുകഴിഞ്ഞ ചേട്ടനെ വിളിച്ച് സംസാരിച്ചു.
 
തുടരും....
 

മീനാക്ഷി 8

മീനാക്ഷി 8

4.5
22916

✍️Aswathy Karthika ✍️     എന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മോളെ എന്ന് പിടിച്ച് ഒരുപാട് സന്തോഷത്തോടെയാണ് ചേട്ടൻ സംസാരിക്കാൻ തുടങ്ങിയത്......    പിന്നീട് ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ടിട്ട് ചേട്ടൻ തിരിച്ച് ഒന്നും മിണ്ടിയില്ല .....    നാളെ അവിടേക്ക് വരാം എന്നു പറഞ്ഞു.....    രാത്രി ആകാശ് വന്നുകഴിഞ്ഞ ചേട്ടനെ വിളിച്ച് സംസാരിച്ചു.                ❣️❣️❣️❣️❣️❣️❣️❣️   ഹരിയുടെ വീട്ടിൽ.....   അവൾ കാറ് എടുത്തോണ്ട് പോയത്..........    എത്ര മാത്രം അഹങ്കാരം ഉണ്ടായിട്ട് വേണം.....    ഹരി നീ പെട്ടെന്ന് തന്നെ അവളുടെ വീട്ടിൽ വിളിച്ച് കാര്യം പറയുക...   ഇവിടു