Aksharathalukal

സമ്പൂജ്യഭാജനം

 
(മുന്‍ രാഷ്ട്രപതി എ പിജെ അബ്ദുള്‍ കലാമിന്‍െറ ഓര്‍മ്മക്ക്)
ഏവര്‍ക്കുംസമ്പൂജ്യനാം അബ്ദുള്‍ കലാമേ
ത്യാഗത്തിന്‍ മൂര്‍ത്തിമത് ഭാവമല്ലോ നീ
ജീവസര്‍വ്വസ്വം രാജ്യത്തിനായ് ത്യജിച്ചും
ശാസ്ത്രത്തെ ഉത്തുംഗശൃംഘത്തിലെത്തിച്ചൂ
അഗ്നിച്ചിറകുകള്‍ വിടര്‍ത്തിനീര്‍ത്തി
ലോകവിഹായസ്സിലേറി നടന്നു
കുരുന്നുകള്‍ക്കായെത്ര ശാസ്ത്ര തത്വങ്ങള്‍, പുതിയസിദ്ധാന്തങ്ങള്‍ തത്വങ്ങള്‍,ദര്‍ശനങ്ങള്‍
ഒക്കെയും ഒക്കെയും  അങ്ങേക്കു മാത്രം സ്വന്തം
ഒരുമയുടെ സന്ദേശമതില്‍  നിമഞ്ജനം 
എത്രയോ നിസ്വനെ കൈപിടിച്ചേറ്റി
ശിവദാസനെ ഉറ്റമിത്രമായ് കരുതി
കുരുന്നുകളല്ലോ എന്നും നിന്‍ തോഴര്‍
അരുമകളവര്‍ക്കുനിന്‍ അറിവു ഭണ്ഡാരം
ഓര്‍മ്മയിലെന്നും നിറയുന്ന മഹാത്മാവേ
ഓജസ്സും തേജസ്സും പകരുന്നു നീ എന്നും
 
നന്ദകുമാര്‍ ചൂരക്കാട്