✍️JUNAAF
PART - 1
സമയം 8:30
"ടാ... എണീക്കട.... സമയം എത്ര ആയിന്ന വിചാരം... എടാ നിനക്ക് കോളേജിൽ പോണ്ടേ...."
ഉമ്മ അവനെ തട്ടി വിളിച്ചോണ്ട് ഇരുന്നു... അവസാനം ചടഞ്ഞു കൊണ്ട് അവൻ എണീറ്റു.... എന്നിട്ട് സമയം നോക്കി.... 8:35.... സമയം കണ്ടപ്പോ തന്നെ അവൻ...
"Oo my god...."
എന്നും പറഞ്ഞു ബാത്‌റൂമിലേക് ഓടി.... ഇനി നമുക്ക് ഇവനെ പരിജയപെട്ടാലോ...
ഇതാണ് നമ്മളെ നായകൻ... എല്ലാ കഥയിലും നായിക അല്ലെ ആദ്യം വരാറ്... ഈ കഥയിൽ നായകൻ വരട്ടെ...
ഇവൻ സൽമാൻ - മറിയം ദാമ്പത്തികളുടെ ഒരേഒരു മകൻ... *ADHIL AKSAR SALMAN*...ആദി എന്ന് വിളിക്കും...
ഇവൻ പിജിക് പടിക്കുവാ.... എന്ന് വെച്ച് നിസാരകാരൻ അല്ല... പുള്ളി വലിയ ബിസിനെസ്സ് മാൻ ആണ്.... എന്താ ഇത്ര ചെറുപ്പത്തിലേ ആയത് എന്നാവൂലെ ഇങ്ങള് ചിന്തിക്കുന്നത്.... അതിന് ഒരു കാരണം കൂടെ ഉണ്ട്.... അത് നമുക്ക് വഴിയേ മനസിലാക്കാം...
ഇവൻക് ഒരു അനിയത്തി ഉണ്ട്.... *HEIDI*..... hithu എന്ന് വിളിക്കും... ആൾ ഭയങ്കര ചളി ആട്ടോ.... മാത്രമല്ല ആദിക് ഒരു പാര ആണ്... ഇപ്പൊ ഇത്രേ ഒക്കെ അറിഞ്ഞ മതി... ബാക്കി പിന്നെ...
അങ്ങനെ ആദി കുളിച്ചു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഫുഡും കഴിച്ചു കോളേജിലേക് വിട്ടു..... അവിടെ എത്തി അവൻ നോക്കിയപ്പോ അവന്റെ ഫ്രെണ്ട്സ് ഒക്കെ അതാ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നു....
(ഇനി കഥ ആദി പറയും...)
ഞാൻ നേരെ അവരെ അടുത്ത് പോയി ഇരുന്നു...
"ആ നീ വന്നോ...."(അനു)
"എവിടെ പോയി കിടക്കുവായിരുന്നെടാ..."(കാർത്തി)
"ഇന്നും അവൻ എണീക്കാൻ നേരം വൈകി കാണും...."(ആഷി)
അപ്പൊ ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു....
"നീ ഒക്കെ എങ്ങനെ ആട ഇത്രയും വലിയ ബിസിനസ് മാൻ ആയത്..."(കാർത്തി)
"അത് ഇങ്ങക് അറിയാവുന്നത് അല്ലെ...."
"ആ മതി... ഇനി ഇപ്പൊ പറയും അർസൽ കാസിമിനെ കുറിച്ച് ഒരായിരം നാവ്..."(ആഷി)
ഇങ്ങക് മ്മളെ ഫ്രണ്ട്സിനെ പരിജയപെടണ്ടേ..... ഞങ്ങൾ നാല് പേരാണ്....
*ANAS* അനു എന്ന് വിളിക്കും.... എന്റെ മൂന്നു ചങ്കുകളിൽ കുറച്ചു വിവരമുള്ളത് ഇവനാ... ഇവന് ഒരു പെണ്ണ് ഉണ്ട്.... *SIYA*
അടുത്ത ആൾ *ASHIK* ആഷി എന്ന് വിളിക്കും.... ഇവന്റെ പെണ്ണിന്റെ പേര് *MINHA*
അടുത്ത ആൾ *KARTHIK* കാർത്തി എന്ന് വിളിക്കും.... ഇവന്റെ പെണ്ണിന്റെ പേര് *CHARITHA*
പിന്നെ ഇവന്മാർ നേരത്തെ പറഞ്ഞല്ലോ ഒരു അർസൽ കാസിമിനെ കുറിച്ച്... അതാരാന്ന് അറിയണ്ടേ.... ഞാൻ ഇത്രയും വലിയ ബിസിനസ് മാൻ ആവാൻ കാരണം അർസൽ കാസിം ആണ്....
*ARSAL KASIM* അറിയപ്പെടുന്ന ബിസിനസ് മാൻ ആണ്... ഈ അർസൽ കാസിമിനെ കുറിച്ച് അറിഞ്ഞപ്പോ എന്തോ അവനെ പോലെ ആവണം എന്ന് തോന്നി... അർസൽ കാസിമിനെ റോൾ മോഡൽ ആകിയിട്ട് ആണ് ഞാൻ ഇത് വരെ എത്തിയത്...
എന്ന് കരുതി ഞാൻ അർസൽ കാസിമിനെ കണ്ടിട്ടില്ല...കാരണം അവൻ ഇന്നേവരെ അവന്റെ ഫോട്ടോയോ വീഡിയോയോ വൈറൽ ആകീട്ട് ഇല്ല....എനിക്ക് ഒരു ചാൻസ് കിട്ടുവാണേൽ അവനെ ഉറപ്പായിട്ടും കാണും....
നിങ്ങളോട് പറഞ്ഞിട്ട് സമയം പോയത് അറിഞ്ഞില്ല...... നമക് കഥയിലേക് പോവാം...
അങ്ങനെ ഞാൻ കത്തിയടിച്ചു ഇരിക്കുമ്പോ ആണ് കാർത്തി വിളിച്ചു പറഞ്ഞത്...
"ആ അഹങ്കാരി വന്നല്ലോ...."(കാർത്തി)
അപ്പൊ ഞങ്ങൾ എല്ലാവരും അങ്ങോട്ടേക് നോക്കി... അപ്പൊ ഭയങ്കര അഹങ്കാരത്തോടെ നടന്ന് വരുന്ന അവളെ ആണ് കണ്ടത്...അവൾ ഞങ്ങളെ മറി കടക്കുമ്പോ ഞാൻ...
"ആയിശു...."
എന്ന് വിളിച്ചു.... അപ്പൊ അവൾ എന്നെ ദേഷ്യത്തോടെ നോക്കി പോയി.... അത് കണ്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു...
ഇവൾ ആരാന്നു അറിയോ.... ഇവൾ ആരാന്നു ഞാൻ തന്നെ പറയാം... അവൾ എന്തായാലും അത് പറയൂല.... അത്രക് അഹങ്കാരം ആണ്...
അവളെ പേര് *AYSHA AIRIN SAHWA*.... എല്ലാവരും ഐറിൻ എന്നാ വിളിക്ക... പക്ഷെ ഞാൻ അവളെ ചൊടുപ്പിക്കാൻ വേണ്ടി ആയിശു എന്ന് വിളിക്കും... അവളെ കുറിച്ച് പറയുവാണേൽ അഹങ്കാരത്തിന് കയ്യും കാലും വെച്ച മൊതലാ...
ആരെങ്കിലും എന്തെങ്കിലും ചോദിച്ച അവരോട് വെറുതെ ദേഷ്യ പെടും... എന്തിന് പറയുന്നു അവൾക് ഫ്രെണ്ട്സ് എന്ന് പറയാൻ പോലും ആരുമില്ല.... എനിക്ക് ഇവളോടെ ഒരു സ്പർക് അടിച്ചതാ.... പക്ഷെ സ്വഭാവം അറിഞ്ഞതോടെ ഞാൻ വിട്ടു...
പിന്നെ ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോ ആണ്.... അവന്മാരുടെ പെണ്ണുങ്ങൾ വന്നത്... അപ്പോ അവന്മാർ അവളുമാരേറ്റ് കൊഞ്ചി കുഴയാൻ തുടങ്ങി... മ്മൾ നേരെ ക്ലാസ്സിലേക്ക് പോയി...
_________________________________
ഐറിൻ നേരെ ക്ലാസ്സിലേക്ക് പോയി... അവിടെ എത്തിയപ്പോ ഒരു കുട്ടി ഇരുന്ന് കരയുന്നത് കണ്ടു.... എല്ലാവരും അവളെ സമാധാനിപ്പിക്കുന്നുണ്ട്...
ഐറിൻ ഒരു നിമിഷം നിന്നു... അവൾ അവളെ ബെഞ്ചിൽ പോയി ഇരുന്നു... അവൾക് ആ കുട്ടിയോട് കാര്യം എന്താ എന്ന് ചോദിക്കണം എന്നുണ്ട്... പക്ഷെ അവൾ അതിന് മുതിർന്നില്ല....അവൾ അവർ പറയുന്നത് ചെവി കോർത്തു...
"എടി വിഷമിക്കല്ലേ.... പടച്ചോൻ സഹായിക്കൊടാ...."
"ഞാൻ എങ്ങനെ സഹിക്കും... എന്റെ ഉമ്മ.... എനിക്ക് ഈ ലോകത്ത് ഉമ്മ മാത്രമേ ഒള്ളു... എന്റെ ഉമ്മാന്റെ ഓപ്പറേഷന് 20 ലക്ഷം വേണം.... ഞാൻ ഇത് എവിടെ നിന്ന് കൊണ്ട് വരും...."
എന്നും പറഞ്ഞു ആ കുട്ടി (ലിയ) പൊട്ടികരഞ്ഞു.... ഐറിൻ അത് കാണുന്നുണ്ടായിരുന്നു...
വൈകുനേരം ക്ലാസ്സ് വിട്ട് ഐറിൻ വീട്ടിൽ പോവാൻ അവളെ കാറിന്റെ അടുത്തേക് വന്നു... അവൾ കാറിന്റെ ഡോർ തുറന്നപ്പോ ഒരാൾ അത് അടച്ചു... അവൾ ദേഷ്യത്തോടെ നോക്കിയപ്പോ ആ കോളേജിൽ തന്നെ ഉള്ള കുറച്ചു ഫ്രോഡ് ആയ പെണ്ണുങ്ങൾ ആയിരുന്നു....
"ഹെലോ ഐറിൻ.... ഞങ്ങളെ മനസിലായോ...."(അതിൽ ഒരുത്തി)
ഐറിൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു... കോളേജ് മുഴുവൻ ആ സമയത്ത് ഇവരെ നോക്കി നിൽകുവായിരുന്നു...
"ഏയ്... എന്ത് പറ്റി... ഞങ്ങൾക് പറ്റിയ ആൾ ആണ് നീ... അതാ നിന്റെ അടുത്തേക് വന്നത്...."
അപ്പോഴും ഐറിൻ ഒന്നും മിണ്ടീല....
"എന്ത് പറ്റി ഐറിൻ... നീ എന്താ ഒന്നും മിണ്ടാത്തത്....നമുക്ക് ഒരു ടീം ആവാം... നീ റെഡി ആണോ...."
എന്നും പറഞ്ഞു അവൾ കൈ നീട്ടി.... അപ്പൊ ഐറിൻ ആ കയ്യിലെക്കും അവളെയും നോക്കി.... എന്നിട്ട് അവൾ അവരെ ഒന്ന് പുച്ഛിച്ചു ചിരിച്ചു...
"നിനക്ക് ഒരു കാര്യം അറിയോ... ഞാൻ അഹങ്കാരി ആണ്... അങ്ങനെ ആണെല്ലോ ഈ കോളേജിൽ..... പക്ഷെ നീ മറ്റുള്ളവരെ മനസ്സിനെ കുത്തി നോവിക്കുന്നവൾ ആണ്.... എന്റെ അഹങ്കാരം ഒരാളുടെയും മനസ്സ് നോവിപിച്ചിട്ടില്ല....സൊ എനിക്ക് പറ്റിയ ആൾ അല്ല നീ...."(ഐറിൻ)
ഐറിൻ അതും പറഞ്ഞു കാറിൽ കയറി പോയി.... ആ കോളേജ് മുഴുവൻ അവളുടെ വാക്കുകളിൽ തരിച്ചു നിൽകുവായിരുന്നു... ഐറിനോട് സംസാരിക്കാൻ പോയ ആ ഫ്രോഡ് ആയ ഗേൾസ് നാണം കേട്ടു അവിടെന്ന് പോയി... അവർ പോകുന്നത് വരെ എല്ലാവരും കൂകി വിളിച്ചു...
(തുടരും..)
_________________________________
ലൈക്കും കമന്റും തരണേ.....പ്ലീസ് ...