Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-3

*റൂഹിന്റെ ഹൂറി_💖*
Part-3
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
 
വീട്ടുകാരുടെ വാ അടുപ്പിക്കാന്‍ വേണ്ടി.. ഒരു പെണ്ണിന്റെ ജീവിതം വച്ചാണ് കളിച്ചത്... Aman കുറ്റബോധം തോന്നി....
 
 
"നിന്റെ അടുക്കലേക്ക് ഞാൻ വരും...കാത്തിരുന്നോ നീ ഒരു ചെറുനാമ്പിന് ഇടം കൊടുക്കില്ല നമുക്കിടയില്.... നിന്നെ എന്നെ കൊണ്ട്‌ വരിഞ്ഞ് മുറുക്കും...നമുക്കിടയിൽ ആരും തടസ്സമായി വരില്ല...."അവന്‍ ചെറു ചിരിയോടെ മനസ്സിൽ മൊഴിഞ്ഞു... അതിൽ നിറഞ്ഞ ആത്മവിശ്വാസമായിരുന്നു.....
 
 
ഓരോന്ന് ആലോചിച്ച് അവന്‍ അവിടെ അങ്ങനെ നിന്നു...
 
പെട്ടന്ന് Aman ന്റെ ഫോൺ ring ചെയതതും അവന്‍ അത് attend ചെയ്തു...
 
" Happy first night അളിയാ.."
 
അപ്പുറത്ത് നിന്ന് ഇച്ചുന്റെ sound കേട്ട് Aman ദേഷ്യം വന്നു....
 
"#$&#@"
 
"Okey bei"
 
"വെച്ചിട്ട് പോടാ പട്ടി.."
 
ഹാവൂ ഇപ്പഴാ സമാധാനം ആയത്... 
 
ശ്വാസം ഒന്ന് ആഞ്ഞ് വലിച്ച് അവന്‍ തിരിച്ച് റൂമിലേക്ക് പോയി.....
 
ഹാദി നിലത്ത് കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു.... 
 
അവന്‍ അവളെ നോക്കാൻ ബുദ്ധിമുട്ട്‌ തോന്നി.... 
 
അവന്‍ പതിയെ ബെഡ്ഡിന്റെ ഒരു വശത്തായി കിടന്ന്  ചെരിഞ്ഞ് കിടന്നു..... 
 
എന്തോ ഓര്‍ത്തെന്ന പോലെ ഹാദി പിടഞ്ഞെഴുന്നേറ്റു... 
 
എന്തൊക്കെയാ ഇത്രയും സമയം കൊണ്ട്‌ ആലോചിച്ചു കൂട്ടിയേ... 
 
അവള്‍ക്ക് രാവിലെ റന പറഞ്ഞത് ഓര്‍മയില്‍ തെളിഞ്ഞു.... 
 
ശരിയാണ്‌ പഴയത് എല്ലാം മറക്കണം.....
അവൾ മനസ്സിൽ പറഞ്ഞു.... 
*റൂഹ്*...ആ പേര്‌ ഓര്‍മയില്‍ തെളിഞ്ഞതും അവൾ കണ്ണുകൾ ഇറുകെ അടച്ചു.... 
 
പെട്ടന്ന് alarm അടിക്കുന്ന ശബ്ദം കേട്ട്‌ ആ അവളൊന്നു ഞെട്ടി....ആ ശബ്ദം കേട്ടിട്ട് aman നും ഞെട്ടി എണീറ്റു..... 
 
രണ്ട് പേരും റൂം മുഴുവന്‍ തപ്പി അത് കണ്ട് പിടിച്ചു ഓഫ് ആക്കി... Aman ബെഡ്ഡിന്റെ ഒരറ്റത്തായി കിടന്ന്... അവൾ മടിച്ചു മടിച്ചു ബെഡ്ഡിലേക്ക് നോക്കി.. പിന്നേ റൂം മുഴുവന്‍ നോക്കി...side ല്‍ കിടക്കുന്ന sofa കണ്ടതും തേടിയത് എന്തോ കിട്ടിയ പോലെ അവളുടെ മുഖം വിടര്‍ന്നു... 
 
ബെഡ്ഡിൽ നിന്ന് ഒരു pillow യും എടുത്ത് അവള്‍ സോഫയിൽ കിടന്നു.... ഉറക്കം രണ്ട് പേരുടെയും മിഴികളെ തഴുകി വന്നിരുന്നു.... 
 
പെട്ടന്ന് വീണ്ടും alarm മുഴങ്ങി....രണ്ട് പേരും ഞെട്ടി ഉണര്‍ന്നു.... 
 
 
"റിച്ചൂ.. ഇച്ചൂ.."aman ദേഷ്യത്തോടെ ഉറക്കെ വിളിച്ച് വാതിൽ തുറക്കാന് നോക്കിയപ്പോ അത് പുറത്തു നിന്ന് ക്ലോസ് ആണ്‌.....aman ന്റെ മുഖം ദേഷ്യം വന്ന് ചുവന്നിരുന്നു.. ആ ഭാവം കണ്ട് ഹാദി ക്ക് പേടി തോന്നി... 
 
ഹാദി അതും കണ്ട് പിടിച്ചു ഓഫ് ആക്കി.....
 
പുലര്‍ച്ചെ മൂന്ന്‌ മണി വരെ ഇത് തുടർന്നു...ഹാദി ചെവി രണ്ട് പൊത്തി പിടിച്ചു സോഫയിൽ കിടന്നു... aman തലക്ക് മുകളില്‍ pillow വെച്ച് ബെഡ്ഡിൽ മുഖം പൂഴ്ത്തി കിടന്നു..... 
 
രണ്ട് പേരും എപ്പഴോ ഉറക്കത്തെ കൂട്ട് പിടിച്ചു.... 
 
സൂര്യന്റെ നേര്‍ത്ത വെളിച്ചം കണ്ണിലേക്ക് കുത്തിയപ്പോഴാണ് ഹാദി ഉറക്കത്തിൽ നിന്ന് ഉണര്‍ന്നത്.... 
 
കൈ ഉയർത്തി ഒന്ന് നിവര്‍ന്ന ശേഷം അവൾ ക്ലോക്കിലേക്ക് നോക്കി.... 6 മണി.....
 
യാ റബ്ബേ.... ഇത്ര സമയം ഇറങ്ങിയോ.... 
 
അവൾ വേഗം എഴുന്നേറ്റ് bathroom ലേക്ക് പോയി... ഫ്രെഷ് ആയി വന്ന് നിസ്കരിച്ചു...
 
നിസ്കാരം കഴിഞ്ഞ് അവൾ ഫോൺ എടുത്ത് ഒരു number ലേക്ക് dial ചെയ്തു.... രണ്ട് പ്രാവിശ്യം ഫോൺ കട്ട് ആക്കി...പിന്നെയും വിളിച്ചു.... 
 
"വെച്ചിട്ട് പൊടി കോപ്പേ..."അപ്പുറത്ത് നിന്ന് ആഷി ന്റെ sound കേട്ട്‌ അവൾ ചിരി കടിച്ചു പിടിച്ച് ഫോൺ കട്ട് ആക്കി.....
 
aman നല്ല ഉറക്കം ആണ്‌.... 
 
ആഹാ ഇങ്ങനെ വിട്ടാ പറ്റോ.... നിസ്കരിക്കണ്ടെ... 
 
അവൾ പതിയെ അവന്റെ തല ഭാഗത്ത് പോയി മുടി കുടഞ്ഞു......
 
വെളളത്തിന്റെ തണുപ്പ് മുഖത്ത് അറിഞ്ഞതും അവന് പതിയെ കണ്ണുകൾ തുറന്നു.... മുന്നില്‍ മുടി പിടിച്ചു നില്‍ക്കുന്ന ഹാദി യെ കണ്ട് അവന്‍ ദേഷ്യം വന്നു...... 
 
"ഡീ....."അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി..... 
 
അവന്‍ ചാടി എഴുന്നേറ്റതും അവൾ ഓടി ഡോര്‍ തുറക്കാന്‍ പോയതും അത് പുറത്ത്ന്ന് ക്ലോസ് ആണെന്ന് കണ്ടതും അവൾ സ്വയം തലക്കടിച്ച് aman നെ ഒന്ന് നോക്കി.... 
 
അവന്‍ മീശയും പിരിച്ച് അവള്‍ക്കരികിലേക്ക് നടന്ന് വന്നു.... 
 
" ആ.. അത് അമീക്ക.. ഞാൻ..." അവൾ വിക്കി വിക്കി എന്തൊക്കെയോ പറയാൻ വന്നു... 
 
"നീ എന്താ വിളിച്ചേ..." 
 
"ആ.. അമീക്ക.."
 
"ഹഹ്.. അതെനിക്കിഷ്ട്ടപെട്ടു.."
 
അവന്‍ അവളെ കൈ പിടിച്ചു ബാക്കിലേച്ച് തിരിച്ചു... 
 
"ആ.. ആഹ്.. അമീക്ക് sorry... വേ.. വേദനിക്കുന്നു.."
 
ഹാദി ഓരോന്ന് പറഞ്ഞ്‌ കുതറി മാറാൻ ശ്രമിച്ചു.. 
 
Aman അവള്‍ക്ക് അടുത്തേക്ക് മുഖം ചേര്‍ത്ത് വെച്ച് 
 
" ഇനി മേലാൽ ഇമ്മാതിരി വേലത്തരം ചെയ്യരുത്.."
 
അവളെ കൈ ഒന്ന് കൂടി പിടിച്ചു തിരിച്ചതും പുറത്ത്‌ന്ന്‌ ഡോർ തുറന്ന് രണ്ട് പേരും നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു.... 
 
 
 
.....തുടരും🦋
 
Comment ചെയതില്ലങ്കില് രണ്ട് ദിവസം story നോക്കണ്ട... 
 
Okey bei🚶‍♀️

റൂഹിന്റെ ഹൂറി_💖 Part-4

റൂഹിന്റെ ഹൂറി_💖 Part-4

4.6
5032

*റൂഹിന്റെ ഹൂറി_💖* Part-4 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°     🎶മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞ് പോയീ....നമ്മൾ.....🎶     ഹാദി യുടെ മേലെയാണ് Aman കിടക്കുന്നത്....  അവൾ അവന്റെ കണ്ണുകളില്‍ ലയിച്ച് കിടക്കുകയായിരുന്നു....അവന്റെ ദൃഷ്ടി അവളുടെ shoulder ലെ കുഞ്ഞ് കാക്ക പുള്ളിയിലും.. രണ്ട് പേരും പരസ്പരം മറ്റേതൊ ലോകത്തെന്ന പോലെ മതിമറന്നു നിന്നു    ഇച്ചൂന്റെ പാട്ട് കേട്ടാണ് നിലത്ത് ക