Aksharathalukal

ഗായത്രി 9

ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്....
നിഖിൽ പറഞ്ഞിട്ട് ആണെങ്കിലും നിനക്ക് എന്നെ ഒന്ന് മനസ്സിലാക്കാൻ പറ്റിയല്ലോ.....
 
നിന്റെ പുണ്യം ആണ് കൊച്ചേ അവൻ.... നല്ല ഒരു ജീവിതം നിനക്ക് മുൻപിൽ ഉണ്ട്....
 
ആവശ്യം ഇല്ലാത്ത വാശിയും ദേഷ്യം വും ഒന്നും കാണിക്കാതെ മുന്നോട്ടു പോയാൽ നിനക്ക് കൊള്ളാം...
 
                       ❣️🌹❣️🌹
 
#ഗ്രീഷ്മ ::: ഞാൻ ശ്രദ്ധിച്ചോളാം...
 
#ഗായത്രി :::: ആ നോക്കിയും കണ്ടും ഒക്കെ മര്യാദയ്ക്ക് ജീവിച്ച  അവനവന് തന്നെ കൊള്ളാം....
 
 കുറെ നേരം കഴിഞ്ഞു ഗ്രീഷ്മ പോവാതെ അവിടെ തന്നെ ഇരിക്കുന്നത് കണ്ട ഗായത്രി......
 
 ഇനി എന്തെങ്കിലും പറയാനുണ്ടോ.....
 
 ചേച്ചിക്ക് ഇനിയും എന്നോട് ദേഷ്യമാണോ.....
 
 എന്റെ പൊന്നു കൊച്ചേ.....
 ..... പെട്ടന്ന് ഓടി വന്ന് എനിക്ക് തെറ്റ് പറ്റി പോയതാ..... ചേച്ചി എന്നോട് ക്ഷമിക്കണം..... എന്നൊക്കെ പറഞ്ഞ കഴിഞ്ഞത് ഒക്കെ മറന്നു പോകാൻ........  കണ്ണീർ പരമ്പര നായിക ഒന്നുമല്ല ഞാനെന്നു നേരത്തെ നിന്നോട് പറഞ്ഞു.......
 
 കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നല്ലേ കേട്ടിട്ടുള്ളത് ചെലപ്പോ ശരിയാകുമായിരിക്കും.......
 
 നീ വലിയ സെന്റി ഡയലോഗ് ഒന്നും അടിക്കാതെ പോയി കിടന്നു ഉറങ്ങാൻ നോക്ക്.....
 
 രാവിലെ കുറച്ചു നേരത്തെ ഒക്കെ എണീറ്റ് പഠിക്ക്....... ഇനി അധികനാൾ ഇല്ലല്ലോ കല്യാണത്തിന്........
 
 സ്വന്തം ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കി തരണം എന്ന് ആഗ്രഹിക്കാത്ത ഒരു ഭർത്താവും ഉണ്ടാവില്ല....
 
 അവളുടെ കൈ കൊണ്ട് രുചിയുള്ള ഭക്ഷണം കഴിക്കണമെന്ന് ആർക്കായാലും ആഗ്രഹമുണ്ടാകും....
 
 ആദ്യം അമ്മയുടെ അടുത്ത് ചെന്ന് വല്ലതുമൊക്കെ ഉണ്ടാക്കാൻ പഠിക്കാൻ നോക്ക്....
 
 എനിക്ക് വലിയ ജോലിയുണ്ട് എന്റെ വീട്ടുകാരൊക്കെ വലിയ ആൾക്കാർ ആണ് എന്നൊന്നും പറഞ്ഞിട്ട് അവിടെ കാര്യമില്ല......
 
 അവിടെ നിഖിലിനെ വീട്ടിൽ ജോലിക്ക് ആൾക്കാരൊക്കെ ഉണ്ടാകും എന്നാലും മിനിമം രാവിലെ ഒരു ചായ എങ്കിലും ഇടാൻ പഠിക്കണ്ടേ.....
 
#ഗ്രീഷ്മ ::: ഞാൻ ഇവിടെ ഇരിക്കുന്നത് ഇഷ്ടമല്ലെങ്കിൽ ചേച്ചി അത് പറഞ്ഞാൽ മതി ഉപദേശം വേണ്ട.....
 
#ഗായത്രി ::: നിന്നെ ഒന്നും ഉപദേശിച്ചു നന്നാക്കാം എന്ന് നല്ല ആഗ്രഹം ഒന്നും എനിക്കില്ല......
ചുട്ടയിലെ ശീലം ചുടല വരെ കേട്ടിട്ടില്ലേ...... ആ ചെക്കന്റെ ഒരു യോഗം എനിക്ക് അത്രയേ പറയാനുള്ളൂ....
 
 നീ എണീറ്റ് പോകാൻ നോക്ക്......വെറുതെ ഇരുന്ന് എന്നെ ചൊറിഞ്ഞു കൊണ്ടുവരാനാണ് ഉദ്ദേശമെങ്കിൽ...... എന്റെ വായിൽ വരുന്നതൊക്കെ ഞാനും വിളിച്ചു പറയും.....
 
#ഗ്രീഷ്മ ::: ഞാൻ പോവാ.... എന്നെ തിന്നാൻ വരണ്ട.....
 
 (ഗ്രീഷ്മ പോയിക്കഴിഞ്‌ )
 
 വായിക്കാനുള്ള മൂഡും പോയി ഉറക്കോം വരുന്നില്ല....
 എന്തൊരു കഷ്ടമാണ് ദൈവമേ.....
 
 എന്നെ പരീക്ഷിച്ചു ഇനിയും മതിയായില്ലേ....
 
(ബാഗിൽ നിന്നും ശരത്തിന്റെ ഫോട്ടോ എടുത്ത് )
 
എവിടെ ആണ്.....
 
മറന്നോ എന്നെ.....
 
 ഫോട്ടോയിൽ നോക്കിയിരുന്ന എപ്പോഴോ ഗായത്രി ഉറങ്ങി......
 
           💓💓💓💓💓💓💓
 
 ദിവസങ്ങൾ ഓടി പോയിക്കൊണ്ടിരുന്നു....
 
 നിഖിൽ ഇടയ്ക്ക് ഗായത്രിയേ വിളിക്കും....
 
 അവൻ ശരിക്കും അവൾക്കൊരു അനിയൻ തന്നെ ആയി....
 
 ശരത്തിനെ നിഖിൽ അന്വേഷിക്കുന്നു ഉണ്ടെന്നു പറഞ്ഞു.... എത്രയും വേഗം കണ്ടുപിടിച്ചു ചേച്ചിക്ക് മുന്നിലെത്തിക്കും.....
 
 വിളിക്കുമ്പോഴൊക്കെ നിഖിൽ അവസാനം പറയുന്ന വാക്ക് ഇതാണ്......
 
 ആ വാക്കുകൾ അവൾക്ക് ഒരു ആശ്വാസം തന്നെ ആയിരുന്നു.......
 
 
 
 ഗ്രീഷ്മയുടെ യും നിഖിലിന്റെയും കല്യാണം ഇങ്ങെത്തെറായി......
 
 ഇന്നാണ് കല്യാണത്തിനുള്ള വസ്ത്രം എടുക്കാൻ പോകുന്നത്.....
 
 ഗായത്രി വരുന്നില്ലെന്ന് പറഞ്ഞെങ്കിലും അമ്മയുടെ നിർബന്ധത്തിനു വഴങ്ങി പോവാൻ തീരുമാനിച്ചു.....
 
 ഡ്രസ്സ് എടുക്കാൻ ഒരു പട തന്നെ പോകുന്നുണ്ട്.....
 
 ഗ്രീഷ്മയ്ക്ക് നോക്കി എടുക്കാൻ കുറെ സമയം വേണം എന്ന് പറഞ്ഞത് കാരണം ബാക്കി എല്ലാവർക്കും ഉള്ളത് ആദ്യം എടുത്തു.....
 
 ഗ്രീഷ്മയ്ക്ക് സാരിയുടുക്കുമ്പോൾ നോക്കാം എന്ന് പറഞ്ഞ് ഗായത്രിയും ലാസ്റ്റ് എടുക്കാം എന്ന് വിചാരിച്ചു......
 
 ഗ്രീഷ്മയ്ക്ക് ഒരു ചുവന്ന കാഞ്ചീപുരം പട്ടുസാരി ആണ് എടുത്തത്....
 
 പിന്നെ വേറെ ഒന്ന് രണ്ട് സാരികളും കൂടെ എടുത്തു....
 
 വലിയ കസവു ഒക്കെയുള്ള സാരി എല്ലാവരും സെലക്ട് ചെയ്തു ഗായത്രി ക്കു കൊടുത്തെങ്കിലും അവൾക്ക് ഇഷ്ടപ്പെട്ടത് ഒരു മൾട്ടി കളറിൽ ഉള്ള സാധാരണ സാരിയാണ്.....
 
 എല്ലാവരും നല്ല പട്ടു സാരി ഉടുക്കുമ്പോൾ നീയിങ്ങനെ ഒരു സാധാ സാരിയൊക്കെ ഉടുത്ത് നിൽക്കുന്നത് ഞങ്ങൾക്ക് നാണക്കേടാണെന്നും പറഞ്ഞ വല്യമ്മ അവിടെത്തന്നെ വച്ച് ഒരു ബഹളം ഉണ്ടാക്കി....
 
 വസ്ത്രധാരണം ഒക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്....
 
 കുടുംബ മഹിമ ഒക്കെ തെളിയിക്കേണ്ടത് പെരുമാറ്റത്തിലൂടെ യാണ്......
 
 അല്ലാതെ വലിയ വിലയുള്ള പട്ട് സാരിയൊക്കെ ഉടുത്തു ഒന്നുമല്ല....
 
 പുറമേ അണിഞ്ഞൊരുങ്ങി നടന്നിട്ട് ഉള്ളിൽ കറുപ്പും ആയി ജീവിക്കുന്നവർക്ക് ഞാൻ പറയുന്നതൊന്നും ചിലപ്പോൾ മനസ്സിലാവില്ല.....
 
 ആ ഒരൊറ്റ ഡയലോഗിൽ വല്യമ്മ പിന്നെ മിണ്ടിയില്ല......
 
 സ്വർണ്ണം നേരത്തെ എടുത്തു വച്ചിരുന്നതുകൊണ്ട് പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ട് തിരിച്ചു വീട്ടിലേക്ക് പോയത്.....
 
 പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ എല്ലാം നല്ല തിരക്കേറിയ ആയിരുന്നു....
 
 ഗുരുവായൂരിൽ വച്ചാണ് വിവാഹം.... എങ്കിലും തലേദിവസം ഒക്കെ എല്ലാവരെയും ക്ഷണിച്ച് ഫംഗ്ഷൻ നടത്തുന്നുണ്ട്......
 
 മൈലാഞ്ചിയിൽ ഒക്കെ വളരെ ആഘോഷമായിത്തന്നെ നടത്തി.....
 
 നാട്ടുകാരും സുഹൃത്തുക്കളും വീട്ടുകാരും എല്ലാവരും വളരെ ആഘോഷമായിത്തന്നെ ചടങ്ങ് കൊണ്ടാടി....
 
 വന്നവരിൽ പകുതിയിലധികം പേരും ഗായത്രിയുടെ വിവാഹം കഴിയാത്ത അതിനെപ്പറ്റി അവിടെയെല്ലാം സംസാരിക്കുന്നത് അവൾ പലപ്പോഴായി കേട്ടു.....
 
 അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്നുള്ള തരത്തിൽ എല്ലാവരോടും ചിരിച്ചു തന്നെ പെരുമാറി......
 
                      🌹🌹🌹🌹
 
 ഇന്നാണ് വിവാഹം....
 
 ഗുരുവായൂർ വെച്ച് താലികെട്ട്...
 
 അവിടെ തന്നെയുള്ള ഒരു ഓഡിറ്റോറിയത്തിൽ വച്ച് ബാക്കിയുള്ള ഫങ്ക്ഷൻ...
 
 എല്ലാവരും വെളുപ്പിനെ തന്നെ കുളിച്ച് റെഡിയായി അമ്പലത്തിലേക്ക് പോയി....
 
 ആഭരണങ്ങൾ ഒക്കെ അണിഞ്ഞ് പട്ടു സാരി ഒക്കെ ഉടുത്ത ഒരു ദേവതയെ പോലെ വരുന്ന തന്റെ ഇളയ മകളെ കണ്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു....
 
 തൊട്ടടുത്തുതന്നെ അവരെ നോക്കി നിൽക്കുന്ന മൂത്തമകളെ കണ്ടപ്പോൾ അറിയാതെ അച്ഛന്റെയും അമ്മയുടെയും ശിരസ്സ് താന്നു....
 
 ഗായത്രി ഗ്രീഷ്മയുടെ അടുത്ത് വന്ന് അവർക്ക് ഒരു ഉമ്മ കൊടുത്തു.....
 
 പിന്നെ കയ്യിൽ കരുതിയിരുന്ന ഒരു മാല അവർക്ക് ഇട്ടുകൊടുത്തു....
 
 ഇത് ചേച്ചിയുടെ സമ്മാനം ആണ്.....
 
        🌹❣️🌹❣️🌹
 
 അമ്പലത്തിൽ എത്തിയപ്പോൾ മുതൽ ഗായത്രിക്ക് വല്ലാത്തൊരു നെഞ്ചിടിപ്പ് പോലെ തോന്നി......
 
 പ്രിയപ്പെട്ട ആരോ അവിടെ എവിടെയോ ഉള്ളതുപോലെ.....
 
 അകത്തുകയറി നടക്കൽ നിന്നു തൊഴുമ്പോൾ ഒക്കെ ഇത്രയും നാൾ താൻ ആഗ്രഹിച്ച സാമിപ്യം ഫീൽ ചെയ്യുന്നു.....
 
 ചുറ്റും നോക്കിയിട്ടും ആരെയും കാണുന്നില്ല....
 
 കണ്ണാ ഇനിയും പരീക്ഷിക്കരുതേ.....
 
 നടക്കൽ നിന്ന് അവൾ കണ്ണീരോടെ ഭഗവാനോട് പ്രാർത്ഥിച്ചു......
 
 ഒരുപാട് വിവാഹങ്ങൾ ഉള്ള ദിവസമാണ്....
 
 അതുകൊണ്ടു തന്നെ അവർക്ക് കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വന്നു......
 
 ആ സമയത്തൊക്കെ വല്ലാതെ നെഞ്ച് ഇടിക്കുന്നത് അവൾ അറിഞ്ഞു.....
 
ന്തായിരിക്കും ഇങ്ങനെ.....
 
 എവിടെയൊക്കെയോ തന്നെ ആരോ നോക്കുന്ന പോലെ അവൾക്ക് തോന്നി പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ ആരുമില്ല......
 
 നിഖിൽ ഗ്രീഷ്മയുടെ കഴുത്തിൽ താലി കെട്ടുമ്പോഴും ഗായത്രി ചുറ്റും പരതുകയായിരുന്നു.....
 
 തന്റെ പ്രിയപ്പെട്ടവന്റെ സാമീപ്യം അവിടെ എവിടെയോ ഉണ്ടെന്നു അവളുടെ മനസ്സ് പറഞ്ഞു....
 
തുടരും......
ഗായത്രി 10

ഗായത്രി 10

4.5
14601

നിഖിൽ ഗ്രീഷ്മയുടെ കഴുത്തിൽ താലി കെട്ടുമ്പോഴും ഗായത്രി ചുറ്റും പരതുകയായിരുന്നു.....    തന്റെ പ്രിയപ്പെട്ടവന്റെ സാമീപ്യം അവിടെ എവിടെയോ ഉണ്ടെന്നു അവളുടെ മനസ്സ് പറഞ്ഞു....                          🌹❣️🌹❣️    താലികെട്ട് കഴിഞ്ഞ് ഓഡിറ്റോറിയത്തിൽ പോകുന്നതിനു മുൻപ് ഫോട്ടോ എടുക്കുന്നതിനു വേണ്ടി പെണ്ണും ചെറുക്കനും അമ്പലത്തിന്റെ മുൻപിലേക്ക് പോയി....    അവരുടെ ഏറ്റവും പുറകിലായി ഗായത്രിയും.....    നല്ല തിരക്കുണ്ടായിരുന്നു എങ്കിലും അവളുടെ കണ്ണുകൾ ശരത്തിനെ തിരഞ്ഞുകൊണ്ടിരുന്നു....     ശരത് ഇവിടെ ഉണ്ടെന്ന് ഗായത്രിയുടെ മനസ്സ് പറഞ്ഞു....