Aksharathalukal

🌼ജനനി🌼__7

#ചെമ്പകം പോലൊരു പെണ്ണ്
 
©copy right protected 
 
മേൽമുഴുവൻ രക്തം പുരണ്ട കീറി പറിഞ്ഞ വേഷങ്ങളുമായി രക്ത വർണമായ കണ്ണുകളോടെ ഇരിക്കുന്ന ജനനി..*
 
റാം ഓടി അവളിലേക്കു അടുത്ത് അവളെ കുലുക്കി വിളിച്ചു...
 
*ട്ടെ ****
 
ഭൂമി കുലുങ്ങും വിധം ശക്തമായ ശബ്ദം മുഴങ്ങി...
 
ആ മാൻ മിഴികളിൽ രക്തവർണം പൊടിഞ്ഞു.. അവളിലേക്കു അടുക്കാനായി ശ്രമിച്ച അവന്റെ കരണം നോക്കി അവൾ പൊട്ടിച്ചു...
 
അത് വരെ ഭയത്തിന്റെ മുൾമുനയിൽ നിന്ന അവന്റെ മുഖത്തു ദേഷ്യം തെളിഞ്ഞു..
 
പക്ഷെ അവൾ അത് പുച്ഛത്തോടെ നോക്കി താലികെട്ടിയെ പെണ്ണിനെ മറ്റൊരുത്തന്റെ മുന്നിൽ തള്ളിയിട്ട അവനു ഇനി  ഒരുതരത്തിലും അവളുടെ ജീവിതത്തിൽ സ്ഥാനമില്ലായിരുന്നു..
 
എന്തിന്റെ പേരിലായാലും താലികെട്ടിയവന്റെ മുന്നിലല്ലാതെ ഉടുതുണി ഉരിയുന്നത് ഒരുവൾക്കും സഹിക്കുന്നതല്ലലോ...
 
ഡീ... അവൻ അവളെ നോക്കി അലറി പക്ഷെ അവൾ ഭയന്നില്ല ഒരു രാത്രികൊണ്ട് അവൾ അത്രമേൽ മാറിയിരുന്നു.. വായിച്ചറിഞ്ഞ ജീവിതത്തെ പോലെ തളരാൻ അവൾ ഒരുകമല്ലായിരുന്നു..
 
അവളെ തല്ലാൻ ഓങ്ങിയ കൈകളെ തടഞ്ഞു തന്റെ സമ്മതം ഇല്ലാതെ തന്റെ ശരീരം കവർന്നു സ്വന്തമാക്കിയ അവനെ ഒരു താലിയുടെ പേരിലാണെങ്കിലും അവളും സ്നേഹിച്ചിരുന്നു
 
ആണെന്ന് പറഞ്ഞാൽ പെണ്ണിനോട് കാമം തോന്നേണ്ടവൻ എന്ന് മാത്രമല്ല അവളുടെ ഇഷ്ടനിഷ്ടങ്ങൾ മനസിലാക്കി സുഖദുഖങ്ങൾ പങ്കുവെച്ച് പരസ്പരം ഒരു വിശ്വാസത്തിലും സ്നേഹത്തിലും പോകേണ്ട പവിത്രമായ ബന്ധമാണ്..
 
നിങ്ങൾക് ഇന്ന് വരെ എന്നോട് കാമം മാത്രമേ ഉണ്ടായിരുന്നുള്ളു..സ്നേഹത്തോടെ ഒരു നോക്ക് പോലും ഞാൻ കണ്ടിട്ടില്ല മാത്രവുമല്ല പ്രിയപെട്ടവൾക് നിങ്ങളൊരുകിയ പിറന്നാൾ വിരുന്ന് എനിക്ക് നല്ലോം ബോധിച്ചു..
 
അവൾ പറഞ്ഞതോന്നും മനസിലാകാതെ അവൻ ആശയ കുഴപ്പത്തിലായി അവളോട് ദേഷ്യത്താൽ കാരണം അന്വേഷിച്ചപ്പോൾ അവൾ പറഞ്ഞു അവന്റെ കൂട്ടുകാർ അവൾക് ഒരുക്കിയ വിരുന്ന്...
 
പക്ഷെ അവൾ പറഞ്ഞത് ഓരോന്നും ശ്രദ്ധയോടെ കെട്ടിരുന്ന അവന്റെ ഭാവം ഞൊടിയിൽ മാറി..താൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന കൂട്ടുകാരെ പറഞ്ഞപ്പോൾ അവനു പൊള്ളി അവളിലേക്ക് പാഞ്ഞു ചെന്ന് അതവരല്ല എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുമ്പോളും കണ്ണിൽ കണ്ട കാഴ്ചയെല്ലാം അവൻ വെറും ചിത്രങ്ങളായിരുന്നു സത്യത്തെ കണ്ണടച്ചിരുന്നു കാണാത്തവനെ പോലെ... നീതിനേടികൊടുക്കേണ്ട നീതി ദേവത അനീതിക്കു മുന്നിൽ കണ്ണടക്കുന്നത് പോലെ..
 
ആ വേദനയിലും അവൾ ചിരിച്ചു ഒരു പുച്ഛച്ചിരി കാരണം അവൾ പ്രധീക്ഷിച്ചതായിരുന്നു ഇത് അവനിൽ സ്ത്രീയെ കീഴ്പ്പെടുത്താൻ മാത്രമേ പൗരുഷമോളു അവളെ സംരക്ഷിക്കുന്നതിലെന്ന് അവൾ ഈ കുറച്ചു നാളിനിടെ മനസിലാക്കിയിരുന്നു..
 
അവൾ അവനോടായി പറഞ്ഞു...
 
ഒരു സ്ത്രീകു അവരുടെ ചുറ്റുമുള്ള കഴുകൻ കണ്ണുകളിൽ നിന്ന് സംരക്ഷിക്കുന്നവൻ ആകണം ഏതൊരു പുരുഷനും പക്ഷെ എന്റെ വീട്ടുകാർ എനിക്ക് തന്നതെ ഒരു കഴുകനെയാണ്... പക്ഷെ ഞാൻ സന്തുഷ്ടയാണ് ഈ ജീവിതം എന്നെ പലതും പഠിപ്പിച്ചു അത്കൊണ്ട് ഇനി എനിക്ക് ഈ താലിയുടെ ആവിശ്യമില്ല അതിന്റെ മഹത്വം അറിയാത്തവൻ വേണ്ടി ഇനി ഞാൻ അത് അണിയില്ല അതിന്റെ പവിത്രത കളങ്കപെടുത്താൻ ആഗ്രഹിക്കുന്നില്ല..
 
നിറകണ്ണുകളുമായി വാക്കുകൾ പതർച്ച സംഭവിക്കുമ്പോളും ആരും കാണാതെ ഒരു കേടും കൂടാതെ അവളുടെ ഹൃദയതാളം കേട്ട് കിടക്കുന്ന ആ സ്വർണനൂൽ അവളൂരി അവന്റെ കൈകളിൽ ബലമായികൊടുത്തു ആ വിടുവിട്ടവളിറങ്ങി..
 
അല്ലെങ്കിൽ ആ താലി അവൾക്കൊരു കൊലക്കയറായിരുന്നല്ലോ..
 
പക്ഷെ ആ പാവം പെണ്ണിൽ നിന്ന് തന്റെടിയിലേക്കുള്ള മാറ്റം കണ്ട് അവൻ ഞെട്ടലിൽ നിന്ന് വിട്ടു മാറിയിരുന്നില്ല... അവളുടെ ഓരോ വാക്കും അവനെ കുത്തി നോവിച്ചു കൊണ്ടിരുന്നു എവിടെയാണ് സത്യം എന്നത് അവൻ മനസിലാക്കാൻ കഴിഞ്ഞില്ല പക്ഷെ സ്വന്തം മാനത്തിനായി പൊരുത്തേണ്ടി വന്നവളെ അവൻ കാണാൻ ശ്രമിച്ചില്ല...
 
ഇനി എങ്ങോട്ട് എന്ന ചിന്തയിലൂടെ നടന്നത് കൊണ്ടാകാം എതിരെ വന്ന വണ്ടി നിഷ്പ്രയാസം അവളെ തട്ടി ഇട്ടുപോയത് അത്യാവശ്യം നല്ല പരുക്ക് പറ്റിയ ജനനി ബോധം കെട്ടുപോയി...
 
വഴിയേ പോകുന്നവർ പലരും അവളെ കണ്ടെങ്കിലും ആരും അവളെ ഗൗനിച്ചില്ല.. ഒടുവിൽ ചെമ്പകശ്ശേരിയിലെ പണികരിൽ ഒരുവനാണ് അവളെ തിരിച്ചറിഞ്ഞു ചെമ്പകശേരി എത്തിച്ചത്...
 
പക്ഷെ അത് അയാൾ ചെയ്ത ഏറ്റവും വല്യ തെറ്റായി പോയി..
 
ചെമ്പകശേരിയിൽ ഒരാൾ പോലും അവളെ കാണാൻ കൂട്ടാകിയില്ലെന്ന് മാത്രമല്ല അവർ വൈദ്യനെ വിളിച്ചു കൂടെ ഇല്ല ഒരാഴ്ചയോളം ആ പെണ്ണ് ആ റൂമിനുള്ളിൽ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കിടന്നു ആ അമ്മമാർ അത് നിരകണ്ണാലേ നോക്കി...
 
ഈ ഒരാഴ്ച റാമിന് ഒരു പോള കണ്ണടക്കാൻ ആയില്ല.. അവൻ ചുറ്റും അവളുടെ ഗന്ധം തങ്ങി നിൽകുപോലെ അവൻ തോന്നി..
 
രണ്ട് ദിവസത്തിനിടെ തിരിച്ചു വരും എന്ന് കരുതിയ റാമിനു തെറ്റി.. അവൾ പറഞ്ഞതെല്ലാം സത്യമാണെന്നു തെളിയിക്കും പോലെ അവന്റെ കൂട്ടുകാരൻ iccu ഇൽ ആയിരുന്നു... അവിടെയും അവൻ തോറ്റു ആ പെണ്ണിനെ വെറുതെ ദ്രോഹിച്ചതിന് അവൻ കുറ്റബോധം തോന്നി...
 
അവൾ കാണാതെ പ്രണയദ്രമായി നോക്കിയതും ആ വലിട്ട മിഴികളും നുണക്കുഴി കവിളും അവന്റെ ഉറക്കം കെടുത്തി..
 
അവൾ ഊരി കൊടുത്ത താലി കൈൽ ഇരിക്കുന്നതോറും തന്നിൽ നിന്നെന്തോ അടർന്നു പോകും പോലെ തോന്നി അവൻ..
 
Sarah തിരിച്ചു വന്നപ്പോൾ അവളെ കാണാതായതിൽ ഒരുപാട് സന്ദോഷിച്ചു പക്ഷെ ത്രേസ്യ കൂടെ ഇല്ലാതായതിനാൽ പണികൾ ചെയ്ത് അവരൊരു പരുവമായി..
 
റാം അവളെ അന്വേഷിച്ചെങ്കിലും പ്രേതേകിച് റിസൾട്ട്‌ ഒന്നും ലഭിച്ചില്ല തന്റെ സുഹൃത്തും അവളെ വല്യേട്ടനും ആയ സൂര്യയെ വിളിച്ചപ്പോ അവനും അവളെ പറ്റി ഒരറിവും ഇല്ലായിരുന്നു..
 
പക്ഷെ ഡേവിസിനായിരുന്നു ജനനിയെ കാണാത്തതിനാൽ മുഴുവൻ ആതി.. അതെ ചൊല്ലി ഇരുവരും വാക്കു തർക്കത്തിലായെങ്കിലും ഒടുവിൽ കാർ എടുത്ത് ചെമ്പകശ്ശേരിയിലേക് തിരിച്ചറിയാൻ ഡേവിസിനൊപ്പം ഒട്ടും താല്പര്യമില്ലാതെ റാംമും ഇറങ്ങി...
 
മുറ്റത് കാർ നില്കാൻ പോലും ഇടക്കൊടുക്കാതെ അവൻ അവളെ ഉറക്കെ വിളിച്ചു...
 
റാമിന്റെ വിളി കേട്ടു ഓടിവന്ന ചെമ്പകശ്ശേരികാർ ഒന്ന് ഭയന്നു.. അവൻ ഇറക്കി വിട്ടതാണെന്ന് അവളെ എന്ന് തെറ്റി ധരിചാണ് അവർ അവളെ വൈധ്യനെ കാട്ടാതിരുന്ന്..
 
അവന്റെ ചോദ്യത്തിന് ഒരു ഭയത്തോടെ പൂട്ടിയിട്ട മുറിയിലേക് വിരൽ ചൂണ്ടുമ്പോളും ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു..
 
വാതിൽ തുറന്നതും കണ്ട് നില മുഴുവൻ രക്തം പറ്റിയ കറയും മേല് മുഴുവൻ നീരും വന്നു കിടക്കുന്ന അവളെ...
 
അവളെ കോലം കണ്ട് ഡേവിസ് ജാനി എന്ന് അലറുമ്പോളും റാം നിശ്ചലനായിരുന്നു തന്റെ പാതിയെ ഈ അവസ്ഥയിൽ കാണുമെന്നു അവൻ കരുതിയില്ല ഉള്ളം വിങ്ങുന്നതായി തോന്നി അവൻ പെട്ടെന്നു കിട്ടിയ ഉൾപ്രേരണയിൽ അവളെ തട്ടി വിളിക്കുമ്പോളും ഒരു നേരക്കം മാത്രമേ അവളിൽ നിന്ന് വന്നോളു..
 
ഇരുകൈലുമായി അവളെ കോരി എടുക്കുമ്പോൾ അവൻ കരയുന്നതായി അവൻ തോന്നി.. ചെമ്പകശേരിയിൽ ഉള്ളവരെ ഒന്ന് തറപ്പിച്ചു നോക്കാൻ അവൻ മറന്നില്ല..
 
തന്റെ മാറോട് ചേർന്ന് ബോധം അറ്റ് കിടക്കുന്നവളെ അവൻ വർധിച്ച ഹൃദയമിടിപോടെ നോക്കി..
 
ഹോസ്പിറ്റലിൽ എത്തി പുറത്ത് കാത്ത് നിൽകുമ്പോളും അവൻ ക്ഷമ നഷ്ടപെട്ട പോയിരുന്നു..
 
കാത്തിരിപ്പിന് അവസാനം ഡോക്ടർ പുറത്ത് വന്നു അവനോട് കാര്യം പറഞ്ഞതും ആ ഹൃദയമിടിപ്പ് നിശ്ചലമായി..
 
I'm sry mr, ram.. നിങ്ങൾ ഒരുപാട് താമസിച്ചു 
പോയി..
 
(തുടരും)

🌼ജനനി🌼__08

🌼ജനനി🌼__08

4.5
22321

©Copyright protected👀 #ചെമ്പകം പോലൊരു I'm sry mr. Ram...we are helpless.. Plz come to my cabin..ഡോക്ടർ പോയതിനു പിന്നാലെ ഡേവിസ് ഒരു വെപ്രാളംത്തോടെ കേബിനിൽ കേറി.. ഡോക്ടർ... ജാനിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്..!! Now she is fine..but എനിക്ക് ആ കുട്ടിയുടെ ഹസ്ബന്റിനോട് കുറച്ചു സംസാരിക്കാനുണ്ട് നിങ്ങൾ അൽപനേരം പുറത്തിരിക്കണം..ഡോക്ടറുടെ നിർദ്ദേശ പ്രകാരം റാം കേബിനിലേക് കേറി.. റാം ഒന്നും ചോദിക്കാത്തതിനാൽ തന്നെ ഡോക്ടർ അവനോടായി ചോദിച്ചു.. നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എത്രായി.. Just 5 weeks.. ആ കുട്ടിക്ക് വെല്ല ഡെപ്രഷനോ മറ്റോ ഉണ്ടോ..! എന്തെ ഡോക്ടർ.. ഏയ്‌ nothing.. ആ കുട്ടി മെന്റലി വളരെ വീക്ക്‌ ആണ്.. മാത്രവുമല്ല ദേഹത്തു അവിടെ ഇ