Aksharathalukal

❤*നാടൻ പ്രേമം*❤ 7

❤*നാടൻ പ്രേമം*❤ 7

ഭാഗം__ 7

✍ അർച്ചന

 

കണ്ണുകൾ ഇറുക്കി അടച്ചു ഉള്ളിലെ ദേഷ്യവും പകയും ആ ചെറു പുഞ്ചിരിയിൽ അവൻ ഒളിപ്പിച്ചു വച്ചിരുന്നു....

"""ഹരി.... നീ അച്ഛനെ കൊല്ലാൻ നോക്കിയത് സ്വത്തിന് വേണ്ടിയോ പദവിക്ക് വേണ്ടിയോ അല്ലെന്ന് എനിക്ക് അറിയാം.... പിന്നെ ആ കൊലപാതക ശ്രമം എന്നെ അറസ്റ്റ് ചെയ്തു കുറച്ചു ദിവസം ഇവിടെ നിന്നും മാറ്റാൻ ഉള്ള ഒരു കുബുദ്ധി മാത്രം.....അല്ലേ....😏"""

അത് കേട്ടതും നിലത്ത് വീണു കിടന്ന ഹരി ഞെട്ടലോടെ അവനെ നോക്കി....

മഹി അതേ പുച്ഛത്തോടെ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു....

ഹരി ചോര തുപ്പികളഞ്ഞു അവനെ നോക്കി.....

"""നിനക്ക് ഒരു കാര്യം അറിയോ ഹരി.... പാർവതി.... അവൾ എന്റെ പെണ്ണാ.... ഈ മഹാദേവന്റെ പാതി.... ഞാൻ ഒരിക്കലും സന്തോഷത്തോടെ ജീവിക്കരുതെന്ന് നീ പണ്ടേ ആഗ്രഹിക്കുന്നതല്ലേ.... ആ ദുഷിച്ച സ്വഭാവം ഇപ്പോഴും നിന്റെ ഉള്ളിൽ ഉണ്ടെന്നുള്ളതിന് തെളിവ് അല്ലേ അന്ന് എന്നേം പാറുനേം കണ്ടെന്നു അവളുടെ അച്ഛനോട് പോയി പറഞ്ഞത്..... അത് ഞാൻ അറിയില്ലെന്ന് കരുതിയോ നീ....

പിന്നെ ഞങ്ങളെ തമ്മിൽ അകറ്റാൻ നോക്കിയിട്ട് എന്തായി ഇപ്പൊ.... എന്നെ കോടതിയിൽ നിന്ന് ഇറക്കി കൊണ്ട് വന്നത് തന്നെ അവളാ.... എന്റെ പെണ്ണ്..."""

ഹരി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു....

"""ഇനി ഇപ്പൊ എങ്ങനാ കാര്യങ്ങൾ..... പോകുവല്ലേ.... """

അവനെ പിടിച്ചു തള്ളിക്കൊണ്ട് മഹി പുച്ഛത്തോടെ പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ നടന്നകന്നു.....

"""ഇനി ഇവിടുള്ളവരോട്..... തറവാടും സ്വപ്നം കണ്ടു കൊണ്ടാണ് ഇവിടെ കഴിയുന്നതെങ്കിൽ അത് വേണ്ട.... പിന്നെ ഹരി.... അവനേം കൂട്ടി ആരും പോകാംന്നും വിചാരിക്കണ്ട.... അവൻ ചെയ്ത തെറ്റിനുള്ളത് കൊടുക്കാനും എനിക്ക് അറിയാം അവനെ നേരെയാക്കാനും എനിക്ക് അറിയാം...""""

ഗൗരവത്തോടെ അത്രയും പറഞ്ഞു അവൻ അകത്തേക്ക് കയറി അച്ഛന്റെ റൂമിലേക്ക് നടന്നു....

ആ കൈകളിൽ അമർത്തി പിടിച്ചു...

"""ഒരു കള്ളം പറഞ്ഞു അച്ഛാ.... ഹരി നന്നാവാൻ വേണ്ടിയാ.... ഈ സ്വത്തൊക്കെ എന്റെ പേരിൽ ആണെന്ന്... ഒക്കെ അവനുള്ളത് തന്നെയാ..... പക്ഷേ ഇപ്പൊ ഇങ്ങനെ പറഞ്ഞില്ലേൽ അവൻ വീണ്ടും ഓരോ കളികളും ആയി വരും.... """"

അവൻ ചെറിയൊരു കുറ്റബോധത്തോടെ പറയുന്നത് കേട്ട് അയാൾ അവന്റെ മുടിയിഴയിലൂടെ വിരലോടിച്ചു...

ഇതുവരെ കൊടുക്കാതിരുന്ന സ്നേഹം.... അകറ്റി നിർത്താൻ നോക്കിയിരുന്നില്ല.... അവൻ സ്വയം അകന്ന് പോവുകയായിരുന്നു..... എപ്പോഴും ഹരിയുടെ വാക്കുകളെ വിശ്വസിച്ചു.... അവന്റെ ഉള്ളം വിങ്ങുന്നത് കാണാൻ കഴിയാതെ ആയി....

അയാൾക്ക് സ്വയം കുറ്റബോധം തോന്നി.... അവന്റെ നെറുകയിൽ അമർത്തി ചുംബിച്ചു..... അവനിലും ആ സംതൃപ്തി നിറഞ്ഞിരുന്നു.....

"""നിന്റെ പാർവതിയെ വിളിച്ചു കൊണ്ട് വരണ്ടെടാ..... ഹ്മ്മ്.. """

അയാൾ ചിരിയോടെ ചോദിക്കുന്നത് കേട്ട് അവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അയാളുടെ അടുത്ത് നിന്നും എഴുന്നേറ്റു....

"""വേണം..... """

അത്രമാത്രം പറഞ്ഞു അവൻ പുറത്തേക്ക് നടന്നു.....

                          ************

""അച്ഛേ..... എന്നോട് ദേഷ്യം ഉണ്ടോ.... """

അച്ഛന്റ്റെ മടിയിൽ കിടന്നു കൊണ്ട് കണ്ണുകളെ നിറഞ്ഞൊഴുകാൻ വിട്ടു അവൾ ചോദിച്ചു.... അയാൾ ഒന്നും മിണ്ടിയില്ല.... അവളുടെ മുടിയിലൂടെ വിരലോടിച്ചു..... ഒരു കൈ കൊണ്ട് അടുത്ത് ചാഞ്ഞിരിക്കുന്ന ആരൂട്ടിയെ ചേർത്ത് പിടിച്ചു.....

""""അച്ഛേ..... """

വീണ്ടും ആ പെണ്ണിന്റെ ഇടറിയ സ്വരം.....

അവൾ എഴുന്നേറ്റിരുന്നു....

"""മഹി ഏട്ടൻ പാവം ആണ് അച്ഛേ.... നിക്ക് ഒത്തിരി ഇഷ്ടാ..... മറക്കാൻ പറയല്ലേ അച്ഛേ..... ന്നെ കൊണ്ട് പറ്റൂല...."""

അയാൾ അവളെ ഒന്ന് നോക്കി....

""" നീ പോയി കിടന്നോ.... ആരൂ.... അവളെ റൂമിൽ കൊണ്ട് പോയി കിടത്ത്.... """

അയാളുടെ വാക്കകൾ അവളിൽ നിരാശ പടർത്തി....ഒഴുകിയിറങ്ങുന്ന കണ്ണീരിനെ തുടച്ചു മാറ്റി ആരുവിനോടൊപ്പം അവൾ നടന്നു.....

"""ഇച്ചേച്ചി..... മഹി ഏട്ടൻ എന്താ ഇച്ചേച്ചിയെ കണ്ടിട്ടും അടുത്തേക്ക് വരാഞ്ഞത്.... """

കോടതിയിൽ നടന്ന കാര്യം അവൾ ചോദിക്കുന്നത് കേട്ട് പെണ്ണ് അറിയില്ലെന്ന് തലയാട്ടി പൊട്ടിക്കരഞ്ഞു.....

ആ കുഞ്ഞു കൈകൾ കൊണ്ട് ആരു അവളെ ചേർത്ത് പിടിച്ചു....

"""കരയല്ലേ ഇച്ചേച്ചി..... മഹി ഏട്ടൻ അച്ഛനെ കാണാൻ പോയത് ആയിരിക്കും.... """

ആരുവിന്റെ സമാധാന വാക്കുകൾ ഒന്നും ആ പെണ്ണിനെ ആശ്വസിപ്പിച്ചില്ല....

ഏറെ നേരം കഴിഞ്ഞതും പുറത്ത് നിന്നും കാളിംഗ് ബെൽ അടിക്കുന്നത് കേട്ടു....

പാറു അപ്പോഴേക്കും ഉറങ്ങിയിരുന്നു..  ആരു എഴുന്നേറ്റു പുറത്തേക്ക് നടന്നു...

അച്ഛ വാതിൽ തുറന്നിട്ടുണ്ട്.... പുറത്ത് നിൽക്കുന്ന മഹിയെ കണ്ടതും അവൾ അവനെ നോക്കി ചെറുതായൊന്നു ചിരിച്ചു.....

അവൻ അച്ഛന് മുന്നിൽ തലകുനിച്ചു നിന്നു.....

"""എനിക്ക്.... പാറു... അല്ല.... പാർവതിയെ ഇഷ്ടാ.... അവൾക്കും.... നിർബന്ധിച്ചു പിടിച്ചു വാങ്ങിയ സ്നേഹം അല്ല.... പരസ്പരം അറിഞ്ഞു മനസിലാക്കിയതാ.... അവൾക്ക് എന്നെ അറിയാം.... പിന്നെ.... പോലീസ് പിടിച്ചത്..... അത് ഹരി കളിച്ചതാ..... """"

അവൻ എല്ലാം. അയാളോട് പറഞ്ഞു.... കേട്ട് നിന്നതല്ലാതെ മറുത്തൊന്നും അയാൾ പറഞ്ഞില്ല....

"""എനിക്ക്.... എനിക്ക് തന്നൂടെ പാറൂനെ....ഒത്തിരി  ഇഷ്ടാ അവളെ... """

അവൻ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി.....

അവിടെ അപ്പോഴും മൗനം ആയിരുന്നു....

ആരുവും അച്ഛ എന്തെങ്കിലും പറയും എന്ന രീതിയിൽ കാത്തിരുന്നു.....

""""ഞാൻ.... ഞാൻ ഇറങ്ങുവാ.... എന്നോടുള്ള ദേഷ്യം അവളോട് തീർക്കരുത്.... """"

ഒരു ദീർഘശ്വാസം എടുത്തു വിട്ടു അവൻ അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഓങ്ങിയതും അയാൾ അവന്റെ ചുമലിൽ കൈ വച്ചു......

അവൻ തിരിഞ്ഞു നോക്കി....

"""""അമ്പാട്ട് കുടുംബം ഞങ്ങളെക്കാൾ എന്നും ഉയരത്തിൽ ആണ്.... അവിടെ നിന്നൊരുവൻ ഇവിടെ വന്നു അപേക്ഷിക്കരുത്...... എന്റെ മോളെ നല്ലൊരുത്തന്റെ കയ്യിൽ എൽപ്പിക്കണം എന്നാ എന്റെ ഉള്ളിൽ.... അമ്മയില്ലാത്ത കുട്ടിയല്ലേ.... ഞാൻ എങ്ങനെ നോക്കിയാലും അത് പെറ്റമ്മ നോക്കുന്നത് പോലാകില്ലല്ലോ.... ഇനി അവളെ നിർബന്ധിപ്പിച്ചു ഒരു വിവാഹം കഴിപ്പിച്ചാൽ അതിൽ അവൾ ഒരിക്കലും ആ ജീവിതവും ആയി മുന്നോട്ട് പോകാൻ കഴിയില്ല......

നിന്നെക്കുറിച്ചു എനിക്ക് അറിയാം.... നിന്റെ സ്വഭാവവും..... നിന്നെ ഇങ്ങനെ ഒക്കെ ആക്കിത്തീർത്തത് നിന്റെ സാഹചര്യങ്ങൾ ആണെന്ന് എന്റെ മോള് പറഞ്ഞു..... അത് ഹരിയിലൂടെ ബോധ്യമാവുകയും ചെയ്തു.....

അവളുടെ കണ്ണ് നിറയുമ്പോൾ നീ അനുഭവിച്ച വേദന ഞാൻ കണ്ടിരുന്നു... എനിക്ക് മനസിലാകും നിങ്ങളെ.... ഹരിയെ ഒരു നിമിഷം വിശ്വസിച്ചു പോയി... എന്റെ മോളെ കേൾക്കാൻ ഞാൻ തയ്യാറായില്ല..... അതുകൊണ്ട് തന്നെ എനിക്ക് അവളെ തല്ലേണ്ടി വന്നു.... ആദ്യമായ്.... """""

അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു....

വീണ്ടും തുടർന്നു.....

"""അവളെ നിന്റെ കയ്യിൽ ഏൽപ്പിക്കുന്നതിന് എനിക്ക് സന്തോഷമേ ഉളളൂ.... പക്ഷേ ഇപ്പോഴല്ല.... അവളുടെ അച്ഛന്റെ സ്ഥാനത്തു നിന്ന് നോക്കുമ്പോൾ നിനക്ക് ഒരു ജോലിയും ഇല്ല... അവൾ ഇപ്പൊ വളരെ ചെറുതും ആണ്....

നിങ്ങൾ പഠിക്ക്..... ജോലി ഒക്കെ ആവുമ്പോ നിന്റെ കയ്യിൽ തന്നെ അവളെ തന്നോളാം.... പോരെ..... """""

അയാൾ പറഞ്ഞു നിർത്തും മുന്നേ മഹി അയാളെ ആഞ്ഞു പുണർന്നിരുന്നു.....

"""മതി..... കാത്തിരുന്നോളാം.... """

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.....വാതിൽപ്പടിയിൽ ചെറു ചിരിയോടെയും അതിൽ ഒളിപ്പിച്ച കണ്ണുനീരോടും കൂടെ നിൽക്കുന്ന ആരുവിനെ നോക്കി അവൻ കണ്ണ് ചിമ്മി.....

അയാളിൽ നിന്നും അകന്നു മാറി അവൻ....

"""വലിയമ്പ്രാന് ഇപ്പോ എങ്ങനെ ഉണ്ട്...."""

"""അച്ഛന് കുഴപ്പം ഒന്നുല്ല.... """

ഇടക്കിടെ അകത്തേക്ക് നോക്കി കൊണ്ട് തന്നെ അവൻ പറഞ്ഞു നിർത്തി.....

അത് കണ്ടു ആരു വായ പൊത്തി ചിരിച്ചതും അവൻ അവളെ കൂർപ്പിച്ചു നോക്കി....

"""അവൾ ഉറങ്ങി മോനേ.... """

അച്ഛൻ പറഞ്ഞതും അവൻ ചമ്മിയ ചിരിയോടെ തലയാട്ടി....

""""റൂമിൽ ഉണ്ട്.... പോയി കണ്ടോ.... ഇത്രേം നേരം കരച്ചിൽ ആയിരുന്നു.... """

അച്ഛന്റ്റെ വാക്ക് കേട്ടതും അവൻ സന്തോഷത്തോടെ അകത്തേക്ക് കയറി....

വാതിൽ പടിയിൽ നിൽക്കുന്ന ആരുവിന്റെ തലയിൽ ഒന്ന് കൊട്ടി....

അവൾ കൂർപ്പിച്ചു നോക്കിയതും അവൻ കണ്ണുചിമ്മി കാണിച്ചു...

അവൻ അവളുടെ റൂമിലേക്ക് കയറി....

ടേബിൾ ലാമ്പിന്റെ ചെറു വെളിച്ചത്തിൽ അവളുടെ മുഖം തെളിഞ്ഞു കാണാമായിരുന്നു.....

അവൻ അവളുടെ അടുത്ത് ആയി ബെഡിൽ ഇരുന്നു.....

മുഖം ഒക്കെ വീർത്തു വന്നിട്ടുണ്ട്... മൂക്കിൻ തുമ്പ് ചുവന്നു നിൽക്കുന്നു....

അവൻ അവളുടെ കവിളിലൂടെ പതിയെ തലോടി.... അവൾ ഒന്ന് കുറുകി കൊണ്ട് ചരിഞ്ഞു കിടന്നു....

അവൻ അവളെ തന്നെ നോക്കി ഇരുന്നു....

പതിയെ ആ വിരിനെറ്റിയിൽ ചുണ്ടമർത്തി.....

""""മഹി ഏട്ടാ..... ""''

പാതിമയക്കത്തിലും അവൾ അവന്റെ പേര് വിളിക്കുന്നത് കേട്ട് അവൻ ചിരിച്ചു....

അവിടുന്നെഴുന്നേറ്റ് പുറത്തേക്ക് വരുമ്പോൾ അച്ഛന്റ്റെ ചുമലിൽ ചാരി ആരുവും ഇരിക്കുന്നുണ്ടായിരുന്നു....

""""ഞാൻ ഇറങ്ങട്ടെ....."""

"""ഹ്മ്മ്... ""

അയാൾ ഒന്ന് മൂളി....

അവൻ തിരിഞ്ഞു നടന്നു..... വാതിൽ കടക്കാൻ നിന്നതും എന്തോ ഓർത്തത് പോലെ തിരിഞ്ഞു നടന്നു....

അയാൾ അവനെ നോക്കി.... അവൻ ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റിന്റെ പാക്കറ്റ് എടുത്തു ആരുവിനു നേരെ നീട്ടി.....

അവൾ ആവേശത്തോടെ അത് വാങ്ങി... അവളുടെ കവിളിൽ ഒന്ന് തട്ടി യാത്ര പറഞ്ഞു അവൻ അവിടെ നിന്നു ഇറങ്ങി.....

ഒന്നും അറിയാതെ അവളുടെ മാത്രം മഹാദേവനെ സ്വപ്നം കണ്ടു പെണ്ണൊരുത്തി ഉണ്ടായിരുന്നു ഉള്ളിൽ....

മഹാദേവന്റെ സ്വന്തം പാർവതിയായി....

അമ്പാട്ട് തറവാടിനു മുന്നിൽ വന്നു നിൽക്കുമ്പോൾ കാണാം മുന്നിൽ കണ്ണും നിറച്ചോരു അമ്മയിരിക്കുന്നത്....

മഹി അങ്ങോട്ട് നടന്നു......

അവരെ നോക്കി.... ചിരിച്ചു....ഒന്ന് ചേർത്ത് പിടിച്ചു.....

"""മറന്നുപോയത് അല്ല...... മകനെ നാട് കടത്തുകയും ഇല്ല..... പക്ഷേ ഏട്ടൻ ആയിപ്പോയില്ലേ.... നന്നാക്കേണ്ടത് ഈ അനിയന്റെ കടമ അല്ലേ..... അമ്മേ..."""

അവൻ അതേ ചിരിയോടെ പറഞ്ഞു.... അവന്റെ കയ്യിൽ ചെറുതായൊന്നു തല്ലി...

അവൻ അവരുടെ കണ്ണുകൾ തുടച്ചു കൊടുത്തു....

"""നിനക്ക് ഇങ്ങനെ എല്ലാ ദിവസവും നേരത്തും കാലത്തും വീട്ടിൽ കയറി വന്നൂടെ.... അല്ലാതെ ആരേം കാണാതെ ഒളിച്ചും പാത്തും വന്നു എന്നേം അച്ഛനേം കണ്ടു പോകുന്നത് ഇനി ഉണ്ടാവരുത്.... മനസിലായല്ലോ....."""

അമ്മ പറയുന്നത് കേട്ട് അവൻ ചിരിച്ചു....

ആരും കാണാതെ വീട്ടിൽ കയറിയാലും അവസാനം അമ്മയുടെ മുന്നിൽ ചെന്നു പെടും.....

അവൻ അവരേം കൂട്ടി അകത്തു കയറി....

നേരെ പോയത് അച്ഛന്റെ മുന്നിലേക്ക് ആണ്.....

പാറുവിന്റെ അച്ഛൻ പറഞ്ഞതെല്ലാം അവൻ അയാളോട് പറഞ്ഞു..... എല്ലാം കേട്ട് അമ്മയും ഉണ്ട്....

"""അവൻ പറഞ്ഞോതൊക്കെ നല്ലതാ.... നീ ആദ്യം ഒരു ജോലി വാങ്ങു.... എന്നിട്ട് മതി കല്യാണം ഒക്കെ.... "'''

ജയദേവൻ കൂടെ പറഞ്ഞതും അവൻ സമ്മതിച്ചു.....

"""മോനേ.... ഹരി....."""

ബാക്കി പറയാതെ ആ അമ്മ ഒന്ന് നിർത്തി...

ജയദേവൻ മുഖം തിരിച്ചു.....

""""അവൻ പാർട്ടി ഓഫീസിൽ ആണ് അമ്മേ.. ഞാൻ നോക്കിയിരുന്നു.... എന്നിട്ടാ ഇങ്ങോട്ട് വന്നത്..... """"

മഹി പറഞ്ഞതും അവർ തലയാട്ടി കേട്ടു....

"""അച്ഛാ.... ഞാൻ ഇന്ന് ഇവിടെ കിടക്കട്ടെ.... """

ഒരു പത്തു വയസ്കാരനെ പോലെ അവൻ ചോദിക്കുന്നത് കേട്ട് അയാൾ തലയാട്ടി സമ്മതിച്ചു.....

അവൻ അടുത്ത് കിടന്നു....അയാളുടെ വിരലുകൾ അവനെ തഴുകിക്കൊണ്ടിരുന്നു....

ഉറക്കത്തിലേക്ക് ആഴ്ന്നു പോകുമ്പോഴും ആ പെണ്ണിന്റെ നാണം കലർന്ന മിഴികളും പുഞ്ചിരി തൂകിയ അധരങ്ങളും അവനിൽ തെളിഞ്ഞു വന്നു..... അവന്റെ ചുണ്ടിലും ഒരു കുഞ്ഞു ചിരി വിരിഞ്ഞു...പ്രണയത്തോടെ..... പാർവതിക്ക് ആയി...അവന്റെ പാറൂട്ടിക്കായി.....







 

(തുടരും)
 

അടുത്തത് ലാസ്റ്റ് പാർട്ട്‌..... നാളെ രാത്രി പോസ്റ്റ്‌ ചെയ്യാം.....

വായിക്കുന്നവർ അഭിപ്രായം പറയണേ....💞

❤*നാടൻ പ്രേമം*❤ 8 (Last Part)

❤*നാടൻ പ്രേമം*❤ 8 (Last Part)

4.7
16882

❤*നാടൻ പ്രേമം*❤ 8 ഭാഗം__ 8  (അവസാന ഭാഗം) ✍ അർച്ചന   """ഇച്ചേച്ചി..... എഴുന്നേറ്റേ..... കോളേജിൽ പോണ്ടേ ഇന്ന്... ""' ആരു വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്..... പതിയെ എഴുന്നേറ്റു.... കുളിച്ചു റെഡി ആയി കോളേജിൽ പോകാൻ ഒരുങ്ങി.... മൂന്ന് നാല് ദിവസം ആയി പോയിട്ട്.... """ഇന്നലെ.... ഇന്നലെ ഇവിടെ മഹി ഏട്ടൻ വന്നിരുന്നോ ആരൂട്ടി....""" നെറ്റിയിൽ പതിയെ തടവി കൊണ്ട് അവൾ ചോദിച്ചപ്പോൾ ആരു ചെറു ചിരി ഒളിപ്പിച്ചു വച്ചു ഇല്ലെന്ന് തലയാട്ടി... പാറു നിരാശയോടെ മുഖം കുനിച്ചു.... കോളേജിലേക്ക് പോകാൻ ഇറങ്ങി.... കലുങ്കിനടുത് എത്താൻ ആയതും അവളിൽ ആകാംക്ഷ നിറഞ്ഞു.... അവനെ കാണാൻ അവളുടെ ഉള്ളം