Aksharathalukal

യഥാർത്ഥ സ്വപ്നം


"ബാബാ............"

"ആ മോളു വന്നോ "

"മ്മ്........"

" ചെന്ന് ചായ കുടിക്ക്....... നിന്റെ ഐഷുത്ത സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ടത്രേ.......... "

" ആർക്ക്.......? "

"നിനക്ക് വേണ്ടി എന്നാ പറഞ്ഞെ "

" ഐവ...... ഇന്ന് ഒരു കലക്ക് കലക്കണം..... ആട്ടെ എവിടെ ജോളി മോൾ "😉

അപ്പോഴേക്കും അവരുടെ ഇടയിലേക്ക് മറ്റവളും വന്നു ...

" ജോളി നിന്റെ കുഞ്ഞമ്മന്റെ വീട്ടിൽ...."😠

" മോളേ ജോളി , നിന്റെ കുഞ്ഞമ്മ തന്നെയാ എന്റേതും...... 😅

" ഇഞ് ഒന്ന് പോടീ "

"ആദ്യം ഇയ്യ്‌ പോടീ..... എന്നിട്ട് ഞാൻ പോകാം "

"രാവിലെ തന്നെ തുടങ്ങിയില്ലേ രണ്ടും..... ഫുഡ്‌ വേണമെങ്കിൽ ഇപ്പൊ കഴിച്ചോ ഇല്ലെങ്കിൽ അറിയാലോ "😤😤

"😱😱"

ബാബയുടെ സ്വഭാവം അറിയുന്നത് കൊണ്ട് വഴക്ക് കൂടുന്നതിന് ഒരു ഫുൾ സ്റ്റോപ്പ് ഇട്ടുകൊണ്ട് ഭക്ഷണം കഴിക്കാനായി തീന്മേശയുടെ അരികിലേക്കു നടന്നു . ഇതേ സമയം തന്റെ രണ്ട് പെണ്മക്കളായ *AZZA HEMI* നേയും *IZZA HEMI* നേയും പുതിയ കോളേജിൽ അഡ്മിഷൻ കൊടുക്കുവാൻ വേണ്ടി ഫോം പൂരിപ്പിക്കുകയായിരുന്നു *ADHAM*
      ഫോമിലൂടെ തന്റെ കണ്ണുകൾ പായിക്കുമ്പോൾ തന്റെ പേരിന്റെ താഴെ Name of Mother എന്നും അതിന്റെ നേരെയായി *HEMI ADHAM* എന്ന് കണ്ടതും ആ ഉപ്പയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.😢😢 പഴയ കാല ഓര്മകളിലേക് മനസ്സ് കുതിച്ചു പായാൻ ഒരുങ്ങുമ്പോഴാണ് തന്റെ ഫോൺ റിങ് ചെയ്യുന്നത് അവർ ശ്രദ്ധിച്ചത് . ചിന്തകൾക്കൊക്കെ ഒരു കടിഞ്ഞാൺ നിർമിച്ചു കൊണ്ട് അദ്ദേഹം തന്റെ മൊബൈൽ എടുത്തു നോക്കി . സ്‌ക്രീനിൽ തന്റെ മകൻ റയീസ് ഇന്റെ പേര് തെളിഞ്ഞു വന്നതും അദ്ദേഹത്തിന്റെ കണ്ണുകളിൽ ദേഷ്യത്തിന്റെ കനൽ എരിയാൻ തുടങ്ങി 😡😡

" എടൊ തന്തേ...... എനിക്ക് ഒരു പതിനായിരം രൂപ വേണം " 😏[റയീസ്]

" എന്തിനാടാ നിനക്ക് പതിനായിരം രൂപ? 😡 " [ആദം]

" ഒരു പെണ്ണിനെ വാങ്ങണം. ന്റെ തന്ത എനിക്ക് പൈസ തന്നാൽ നന്നായിരുന്നു. ഇല്ലെങ്കിൽ അറിയാലോ എന്നെ "😠[റയീസ്]

" പ്പ...... പുല്ലേ..... ന്റെ മകൻ ആണെന്ന് കരുതി എന്നെ എന്തും വിളിക്കാം എന്ന്നൊന്നും നീ കരുതേണ്ടടാ ...നിന്റെ മനസ്സിലെ ആഗ്രഹം നടക്കില്ലടാ......എന്റെ മക്കളെ ഭാവി ഓർത്താ ഞാൻ അടങ്ങി നിൽക്കുന്നെ.... ആ കൊച്ചു മക്കൾക്ക് ഒന്നും അറിയില്ലെടാ നിന്റെ സ്വഭാവം.... സ്വന്തം ജേഷ്ഠൻ ആണത്രേ നീ..... നിന്റെ കാര്യം ഓർക്കുമ്പോൾ നിന്നോട് പുച്ഛം മാത്രമേ തോന്നുന്നുള്ളൂ ...നിന്നെ പോലെ ഒരു മകന്റെ വാപ്പയാണ് ഞാൻ എന്ന് എനിക്ക് പറയാൻ ലജ്ജ തോനുന്നു ...സ്വന്തം പെങ്ങമ്മാരെ മറ്റുള്ളവരിൽ നിന്നു സംരക്ഷിക്കേണ്ടവനാ അവരെ കാമ കണ്ണുകളിലൂടെ നോക്കികൊണ്ട്‌ പിച്ചിചീന്താൻ തക്കം നോക്കി നിക്കുന്നത്...... നിന്നെ ഒക്കെ നിലക്ക് നിർത്താൻ അറിയാഞ്ഞിട്ടല്ല..... അത്‌ ന്റെ മക്കളുടെ ഭാവി നശിപ്പിക്കും അത് കൊണ്ടാ......ഞാൻ മിണ്ടാതെ നിൽകും എന്നു കരുതി നിനക്ക് എന്തും ആകാമെന്നു നീ വിചാരിച്ചോ ....നീയൊക്കെ ശൈത്താന്റെ ജന്മമാ...... വെച്ചിട്ടുപോടാ "😡😡😡😡😠😠😠😠 [ആദം]

" അങ്ങനെ വെച്ചിട്ട് പോയാലോ.... ഓ മക്കളെ പറഞ്ഞപ്പോ പൊള്ളി.....ചത്ത് പോയി മണ്ണിൽ കിടക്കുന്ന തന്റെ പുന്നാര പ്രിയതമ ഇല്ലേ....... അവളുടെ വയറ്റിൽ നിന്നു പിറന്നതാണ് ഞാൻ പതിനായിരം രൂപ നിന്റെ കയ്യീന്ന് വാങ്ങിക്കും "😤😤😤😤 [റയീസ്]

" വെച്ചിട്ടു പോടാ ശൈത്താനേ "😠😡😠😠 [ആദം]

ആദം ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു. അവന്റെ മുഖം വലിഞ്ഞു മുറുകി 😖 അവൻ തല ചെരിച്ചപ്പോൾ കണ്ടത് കേട്ടതൊന്നും വിശ്വസിക്കാനാകാതെ തരിച്ചു നിൽക്കുന്ന തന്റെ ഇരട്ട മക്കളെയാണ്. എന്ത് പറഞ്ഞു കൊണ്ട് അവരെ ആശ്വസിപ്പിക്കും എന്ന് അറിയാതെ അവർ കുഴങ്ങി വാക്കുകൾക്കായി പരാതി 😟 അവർ മൂന്ന് പേർക്കുമിടയിൽ നിശബ്ദത തളം കെട്ടി നിന്ന് ഒരു സൂചി നിലത്തേക്ക് വീണാൽ പോലും അറിയുമായിരിന്നു. 😶തങ്ങളുടെ ബാബയുടെ മനസ്സ് പിടയുന്നത് കാണാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് അവർ വേഗം വിഷയം മാറ്റി ...

" ബാബ ഞങ്ങൾ ഒരു കാര്യത്തിന് വന്നതാ " [അസ്സ]

" ഞങ്ങൾ ഒരു കഥ എഴുതാൻ തീരുമാനിച്ചു. അപ്പൊ അതിന് ഒരു ഹെഡിങ് വേണം. അത്‌ ബാബ പറഞ്ഞു തരണം "🤕🤕[ഇസ്സ]

" നിങ്ങൾ കഥ മുഴുവനാക്ക് എന്നിട്ട് പറഞ്ഞു തരാം " 😒[ആദം]

" ഇതങ്ങനെയല്ല ബാബ. ഇങ്ങള് ഒരു ശീർഷകം പറയും. അത് വെച്ചു ഞങ്ങൾ എഴുതും "😌😌 [അസ്സ]

" എന്നിട്ടോ? " 🤔[ആദം]

" എന്നിട്ടെന്താ ഞങ്ങൾ അത്‌ സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കും " [ഇസ്സ]

" അതൊക്കെ നല്ല ഐഡിയ ആണ്. പക്ഷെ ഒരു ചോദ്യം " [ആദം]

" മ്മ്......ബാബ ചോദിക്കി " [അസ്സ]

" ഇത് നിങ്ങളെ എത്രാമത്തെ കഥയാ " [ആദം]

" ഒരു പത്തിരുപതാമത്തെ ഒക്കെ ആകും "🤔[അസ്സ]

" എന്നിട്ട് എത്രണ്ണം പൂർത്തി ആക്കി "😑 [ആദം]

" ഒറ്റന്നും ആക്കിയില്ല. " 😂😂[ഇസ്സ]

" എന്നാ മക്കൾ ഇപ്പൊ ഉള്ളത് പൂർത്തി ആക്ക് എന്നിട്ട് അടുത്തത് നോക്കാം "🙃 [ആദം]

" അതൊന്നും പറ്റില്ല ബാബാ..... ഇപ്പൊ ഇതാ മോഡൽ " [അസ്സ]

" എന്ത് എഴുതിയ കഥകൾ പൂർത്തിയാകാത്തതോ"

"അതെ..... ഇപ്പോഴത്തെ ട്രെന്റിങ് ....കഥ മുഴുവനാക്കാതെ വെക്കുക എന്നാ 😁"[ഇസ്സ]

"ഉടനെ അടുത്ത കഥ തുടങ്ങുക ...ഇങ്ങളിപ്പോ ഒരു ഹെഡിങ് പറയി. " [അസ്സ]

" ഓരോ ഉടായിപേട്ടും ഇറങ്ങിക്കോളും രാവിലെ തന്നെ " [ആദം]

"ബാബാ ...ഇങ്ങള് ഒരു ശീർഷകം പറയു ..."

"മ്മ് ആലോചിച്ചു നോക്കട്ടെ ..."[ബാബ]

" ആഹ് ഒന്നുണ്ട് നിങ്ങൾക് പറ്റോ എന്നൊന്നും അറിയില്ല ..."[ബാബ]

" ഇങ്ങള് പറയി .." [അസ്സ]

" യഥാർത്ഥ സ്വപ്നം " [ആദം]

" ഐശ് അടിപൊളി ഹെഡിങ്. അപ്പൊ ജോളി നമുക്ക് തുടങ്ങല്ലേ " [അസ്സ]

" ആ...... ഇപ്പൊ തന്നെ തുടങ്ങാം " [ഇസ്സ]

" മോളു , മോളി , അവിടെ നിക്ക് " [ആദം]

" എന്താ ബാബാ " [ഇസ്സ]

" പിന്നേ നേരത്തെ നടന്ന കാര്യങ്ങൾ.....
..... 😔" [ആദം]

" എല്ലാം ഞങ്ങൾക്ക് അറിയാം ബാബ " [അസ്സ]

"😳😳😳😳"

" ഒരിക്കെ ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു. അന്ന് ഞങ്ങൾ നന്നായി പെരുമാറിയിട്ടാ പറഞ്ഞയച്ചത്. രണ്ട് മാസം ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ടത്രേ😅😅 " [ഇസ്സ]

" അപ്പൊ ന്റെ മക്കൾ ചില്ലറക്കാരികൾ അല്ല ല്ലേ " [ആദം]

" 😉😉😉😉"

അവർ അവരുടെ റൂമിലേക്കു പോയി. അവരുടെ പോകു നോക്കി കൊണ്ട് ആദം അവിടെ തന്നെ ഇരുന്നു . തന്റെ പ്രിയതമയുടെ ആഗ്രഹം പോലെ തന്നെ രണ്ടു പെൺപുലികളെ തന്നെ പടച്ചവൻ നൽകി ...പക്ഷെ ഇതൊന്നും കാണാനുള വിധി അവൾക് ലഭിച്ചില്ലല്ലോ ...മനസ്സിൽ എന്തോ ഭാരം കയറ്റി വെച്ച പോലെ അദ്ദേഹത്തിന് തോന്നി ...

     അസ്സയുടെയും ഇസ്സയുടെയും മനസ്സിൽ ഒരു വിഷയം കടന്ന് വന്നു. അതെഴുതാൻ രണ്ട് പേരും തീരുമാനിച്ചു. എന്നാൽ തങ്ങളുടെ തൂലികയിലൂടെ പിറവിയെടുക്കുന്ന ആ അക്ഷരക്കൂട്ടങ്ങളിൽ അടങ്ങിയിട്ടുള്ള വിഷയം തന്റെ മാതാപ്പിതാക്കളിൽ കടന്ന് പോയ നിമിഷങ്ങളാണ് എന്ന് അവർ അറിഞ്ഞിരുന്നില്ല.
     
ഇതേ സമയം തന്റെ പ്രിയതമയുടെ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങളൊക്കെ ഓർത്തു കൊണ്ട് ആദം നിദ്രയെ പുൽകി ...

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

" ഇക്ക....."

"മ്മ്......"

"ഇക്കാ......"

"എന്താ......"

"ഇക്കോയ്......"

"പറ"

"ഇക്കാ....... ഇങ്ങള് കേൾക്കുന്നുണ്ടോ...."

"ന്റെ പൊന്നു ഇഷു....... ഇയ്യ്‌ ഇക്ക ഇക്കാ വിളിക്കാണ്ട് കാര്യം പറ"

"ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ ദേഷ്യപ്പെടുമോ"

"ഇല്ല..... ന്റെ പെണ്ണ് കാര്യം പറ"

"ഉറപ്പല്ലേ....."

"മ്മ്...... ഇയ്യ്‌ പറഞ്ഞൂടെ പെണ്ണെ"

"അതില്ലേ...... ഞാനേയ്........ കുറച്ച് മാസങ്ങളായി ഒരു സ്വപ്നം കാണാൻ തുടങ്ങിയിട്ട്"

"എന്ത് സ്വപ്നം"

" ഒരാൾ നടന്നു പോകുന്നു. കൂടെ തന്റെ മക്കൾ എന്ന് തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർ ഒരു പള്ളിയിലേക്ക് കയറുന്നു. പിന്നേ ദുആ ചെയ്യുന്നു. ഇതിനർത്ഥം ഇവര് കബർ സിയാറത് ചെയ്യുകയാണെന്നല്ലേ. "

"മ്മ്....... ഇതിലിപ്പോ എന്താ"

"ഞാൻ പറയട്ടെ...... ഈ മൂന്നു പേരെ നോക്കി അവരുടെ കുറച്ച് പിന്നിലായി ഒരു സ്ത്രീ കരയുന്നു."

"ഇതാണോ നിന്റെ സ്വപ്നം. ഇതിലിപ്പോ എന്താ കാര്യമായിട്ടുള്ളത്."

"അറിയില്ല...... പക്ഷെ എനിക്ക് എപ്പോഴും തോന്നും ആ പെണ്ണ് ആ മൂന്ന് പേരുടെ ആരാണെന്നു."

"ചിലപ്പോ കുടുംബക്കാരോ അല്ലെങ്കിൽ മറവു ചെയ്യപ്പെട്ട ആളുടെ ബന്ധുക്കളോ അങ്ങനെ ആരെങ്കിലുമാകും. അതിപ്പോ നമ്മളെന്തിനാ നോക്കുന്നെ."

"എന്താ അറിയില്ല.... ചെറിയ ടെൻഷൻ ഉണ്ട്."

"ഇപ്പൊ ഇയ്യ് ടെൻഷൻ അടിക്കല്ലേ. നമ്മുടെ രണ്ട് കുഞ്ഞു മക്കൾ വളരുന്നതാ...... ടെൻഷൻ അടിച്ചാൽ അവർക്കും അത്‌ ബാധിക്കും."

"അല്ലിക്ക..... ഞാനിത് കാണാൻ തുടങ്ങിയിട്ട് 9 മാസമായി"

"നീ പറഞ്ഞു വരുന്നത്. നി പ്രെഗ്നന്റ് ആയ മുതൽ എന്നാണോ"

"അതെ..... ആദ്യമൊക്കെ ഇടക്കിടക്കെ കാണാറുള്ളൂ..... പിന്നേ ഒന്നരാടമായി ഇപ്പൊ ഒരു ആഴ്ചയായി ദിവസം കാണുന്നു."

"അതൊക്കെ നിനക്ക് തോന്നുന്നതാകും. ദിക്ർ ചൊല്ലി കിടക്കണം......"

"ഞാൻ ചൊല്ലാരൊക്കെ ഉണ്ട് ട്ടൊ"

"നീ അതൊക്കെ വിട്ടേ....... നമുക്ക് എന്ത് കുട്ടികളാകാനാണ് ഇഷ്ട്ടം"

"രണ്ട് പെൺകുട്ടികൾ"

"അതെന്താ ആണ്കുട്ടികളെ ഇഷ്ടല്ല്യേ"

"ഇല്ല്യ"

"അതെന്താ"

"എന്റെ ജീവിതത്തിൽ നിങ്ങളൊഴികെ ബാക്കിയുള്ള എല്ലാ ആണുങ്ങളും എനിക്ക് ദോഷങ്ങൾ മാത്രേ ഉണ്ടാക്കിയിട്ടൊള്ളൂ...... എന്റെ ഉപ്പ പോലും എന്നെ കൊല്ലാൻ നോക്കിയില്ലേ ...ജീവനേറെ സ്നേഹിച്ച കാക്കു ന്നെ കാമ കണ്ണുകളിലൂടെ നോക്കി കണ്ടില്ലേ എന്നെ സ്വന്തമാക്കാൻ നോക്കിയിലെ ചെ...കാമുകൻ എന്ന് പറയുന്ന ആ പരട്ട ജുനൈദ് എന്റെ അനിയത്തിയെ കൊന്നില്ലേ...... അന്നെ വെറുപ്പാ എനിക്ക് ആൺ വർഗ്ഗത്തോട്."

"അപ്പൊ എന്നെയോ"

"നിങ്ങളല്ലേ എന്നെ എല്ലാതിൽ നിന്നും എന്നെ രക്ഷിച്ചേ...... അപ്പൊ വെറുക്കാൻ കഴിയോ എനിക്ക്"

"മ്മ്..........."

"അപ്പൊ നിന്നെ പോലെ നല്ല സുന്ദരികുട്ടികൾ മതീന്നർത്ഥം"

"അല്ല നിങ്ങളെ പോലെ നല്ല ഉശിരുള്ള പെൺ കുട്ടികളാകണം. ആരെങ്കിലും മറുകണ്ണ് കൊണ്ട് നോക്കിയാൽ അവന്റെ മുഖം അടിച്ചു പൊട്ടിക്കാനുള്ള ധൈര്യം വേണം അവർക്ക്"

"ഹഹഹ....... ഹഹഹ........ പൊളി..... നല്ല ആഗ്രഹം...."

"അതേയ് ഇക്കാ...."

"മ്മ്............"

"ഞാൻ മരിച്ച നിങ്ങൾ നമ്മളുടെ രണ്ട് മക്കളെയും കൂട്ടി ന്റെ ഖബർ സിയാറത് ചെയ്യാൻ വരണം ട്ടൊ"

"ഇയ്യിപ്പോ എന്തിനാ അതൊക്കെ പറയുന്നേ...... ഞാൻ മരിച്ചിട്ടേ നീ മരിക്കൂ"

"അത്‌ പറ്റില്ല..... അപ്പൊ ഞങ്ങളെ പോറ്റാൻ ആരാ ഉണ്ടാകാ....."

"എന്നാ നമുക്ക് രണ്ട് പേർക്കും ഒരുമിച്ച് മരിക്കാം....... പോരെ"

"അതും പറ്റില്ല........ അപ്പൊ നമ്മുടെ കുഞ്ഞുങ്ങളെ ആര് നോക്കും"

"ഇയ്യിപ്പോ അതൊക്കെ മറന്നേ........."

"എന്താണെന്നറിയില്ല...... ഇക്കാ എന്റെ റൂഹ് പിടിക്കാൻ അസ്രാഈൽ മലക്ക് ഒരുങ്ങി നിക്കുന്നുണ്ട് എന്നൊരു തോന്നൽ. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് പോലെ ഒരു പക്ഷെ എനിക്കും പോകാനുള്ള സമയം ആയിത്തുടങ്ങിയിട്ടുണ്ടാകുമോ ഇക്ക .."

"ഇയ്യ്‌ അതും ഇതും ആലോചിച്ചു ബിപി കൂട്ടണ്ട ഇയ്യിപ്പോ മിണ്ടാതെ കിടന്ന"

അന്ന് അവൾ കിടന്നെങ്കിലും നാളെ ഞാൻ മരിക്കും എന്നൊരു ചിന്ത അവളെ അലട്ടികൊണ്ടിരുന്നു. പിറ്റേന്ന് ഉച്ച ആയപ്പോഴേക്കും അവൾക്ക് വേദന വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി. ലേബർ റൂമിൽ തന്റെ അടുത്തിരിക്കുന്ന പ്രിയതമനെ നോക്കി അവളുടെ വേദന കടിച്ചു പിടിചു കിടന്നു പെട്ടന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അവൾ വേദന മറന്നു കുഞ്ഞിനെ നോക്കി. എന്നാൽ അവരെ രണ്ട് പേരെയും ഞെട്ടിച്ചു കൊണ്ട് ഡോക്ടറെ പറഞ്ഞു.

it's a boy.

ആ ആൺ കുഞ്ഞിനെ കണ്ടതും റബ്ബ് വിധിച്ചത് ഇതാകും എന്ന് കരുതി സന്തോഷത്തോടെ സ്വീകരിച്ചു. സ്കാനിൽ ഇരട്ടകൾ ആണെന്നുള്ളത് ഡോക്ടറിന്റെ നിർദ്ദേശപ്രകാരം അവൾ അവിടെ തന്നെ കിടന്നു. അയാൻ കുറച്ച് നേരത്തേക്ക് റൂമിന്റെ പുറത്തേക് പോയി ഭക്ഷണം കഴിച്ചു. പിന്നേ നേഴ്സ് വന്നു വിളിച്ചപ്പോഴാണ് അവൻ ലേബർ റൂമിന്റെ ഉള്ളിലേക്കു പോയത്. അവിടെ ചെന്നപ്പോൾ കണ്ടത് തന്റെ ഭാര്യ വേദന കൊണ്ട് പുളയുന്നതാണ് ഒരാശ്വാസത്തിനു എന്നുള്ള നിലക്ക് അയാൻ ഇഷവയുടെ കൂടെ നിന്നു. കുറച്ച് കഴിഞ്ഞതും കുഞ്ഞിന്റെ കരച്ചിൽ.

*പെൺകുഞാണ്*

എന്നും പറഞ്ഞു കൊണ്ട് ആ കുഞ്ഞിനെ അയാന്റെ കയ്യിലേക്ക് കൊടുത്തു. ഇഷ്‌വ തന്റെ വേദന മറന്നു കൊണ്ട് രണ്ട് പേരെയും നോക്കി ചിരിച്ചു. എന്നാൽ ആ ചിരിക്ക് കൂടുതൽ ആയുസ്സുണ്ടായിരുന്നില്ല. അവൾക്ക് വീണ്ടും വേദന വന്നു. പെട്ടന്നാണ് അവരെ ഞെട്ടിച്ചു കൊണ്ട് അടുത്ത കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. അതും പെൺകുഞ്ഞാണെന്ന് കേട്ടപ്പോൾ അവരുടെ രണ്ട് പേരുടെയും സന്തോഷത്തിനു അതിരില്ലായിരുന്നു. കുഞ്ഞുങ്ങളെയും കൊണ്ട് അയാൻ പുറത്തേക്ക് നടക്കാൻ നിക്കുമ്പോ ഇഷ്‌വ അവനെ പിടിച്ചു വെച്ചു.

" ഇക്കാ ഈ കുഞ്ഞുങ്ങൾക്ക് *നൈന* എന്നും *നൈമ* എന്നും പേരിടണം ട്ടൊ. "

" അപ്പൊ ആൺകുഞ്ഞിനോ"

"അവനിക്ക് ന്റെ ഉപ്പയാ പേരിടുന്നത് എന്ന് മുന്നേ പറഞ്ഞിരുന്നു. എതിർക്കാൻ പേടി ആയത് കൊണ്ട് ഞാൻ സമ്മതിച്ചു."

"മ്മ്....... ഞാൻ മക്കളെ കാണിച്ചു കൊടുക്കട്ടെ"

"ഇക്കാ.....കുഞ്ഞുങ്ങളെ പൊന്നു പോലെ വളർത്തണം അവർക്കൊന്നും കുറവ് വരുത്തതാൻ പാടില്ല ...അവരോടു പറയണം അവരുടെ ഉമ്മച്ചിക് അവരെ ഒത്തിരി ഇഷ്ടാണ് എന്ന് പറയണം "(വിതുമ്പി കൊണ്ട് അവൾ പറഞ്ഞു )

"നീ ഇത് എന്തൊക്കെയാ പറയുന്നത് റൂമിലേക്ക് മാറ്റാൻ ആയില്ലേ.... ഞാൻ പോകട്ടെ"

" ഇക്കാ എന്റെ സ്വപ്നം പറഞ്ഞു തന്നില്ലല്ലോ "

" നിന്റെ എല്ലാ സംശയവും ഞാൻ തീർത്താലെങ്ങനാ..... ഇത് നീ ഒറ്റക്ക് കണ്ടത്തണം. ഞാൻ പുറത്ത് പോയി വരാം ട്ടൊ"

"ഇക്കാ...... * അസ്സലാമുഅലൈക്കും *"

"സലാം ഒക്കെ ഇപ്പൊ എന്തിനാ......കുറച്ച് കഴിഞ്ഞ കാണാമല്ലോ "

"വെറുതെ ഇരിക്കട്ടെ ന്നെ........ നിങ്ങൾ മടക്കിയില്ലല്ലോ"

"* വ അലൈകുമുസ്സലാം *"

അത്‌ അവരുടെ അവസാനത്തെ സലാം ആണെന്ന് അയാൻ അറിഞ്ഞിരുന്നില്ല. അയാൻ തന്റെ മക്കളെ ബന്ധുക്കൾക്ക് കാണിച്ചു കൊടുത്തു. അവർക്കെല്ലാം സന്തോഷം. ലേബർ റൂമിൽ നിന്നു തന്നെ ബാങ്കും ഇഖാമത്തും കൊടുത്തത് കൊണ്ട് മധുരം അയാൻ പുറത്ത് നിന്നു കൊടുത്തു. പിന്നേ ഇഷ്‌വനെ റൂമിലേക്കു മാറ്റി എന്ന് പറയുന്നതിന് പകരം അവർ കേട്ടത് ഇഷ്‌വയുടെ മരണമായിരുന്നു. പിന്നീട് തന്റെ മക്കൾകു വേണ്ടിയാണ് അയാൻ ജീവിച്ചത് . ഇഷവ പോയപ്പോൾ അവൻ ജീവിതം മടുത്തിരുന്നു പക്ഷെ തന്റെ പൊന്നോമനകളുടെ കളിചിരികളിൽ ഏർപ്പെട്ടപ്പോൾ മനസ്സിന്റെ ഭാരം അവൻ കുറക്കാൻ സാധിച്ചു ...ഓർമകളുടെ അറകൾ അവൻ തന്റെ മനസ്സിൽ പൂറ്റി വെച്ചു ...തന്റെ മകൾക്കായി അവൻ ജീവിച്ചു ...

അവരെ മൂന്ന് പേരെയും അയാൻ ഒരു കുറവുമില്ലാതെ നോക്കി. രണ്ട് പെണ്മക്കളും ഇഷ്‌വയുടെ ആഗ്രഹം പോലെ പെൺപുലികളായി വളർന്നു വലുതായി. എന്നാൽ ഒപ്പമുള്ള ആ ആൺകുട്ടിയെ ഇഷ്‌വയുടെ പിതാവ് കൂടെ കൊണ്ട് പോയി. റമീസ് എന്ന് പേര് വെച്ചു. നല്ലവനായി വളർന്നെങ്കിലും ആ പിതാവ് അവനെ മോഷ്ടിക്കാനും മദ്യപിക്കാനും പഠിപ്പിക്കുകയും ചീത്ത കൂട്ടുകെട്ടുകളെ പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇഷ്‌വയുടെ മനസ്സിൽ ഉള്ളപോലെ തന്നെ ആ രണ്ട് പെൺ മക്കളെയും അയാൻ നല്ല പോലെ വളർത്തി. ദിവസവും രാവിലെ അവരുടെ ഉമ്മാന്റെ ഖബർ സിയാറത് ചെയ്താണ് അവർ ആ ദിവസം തുടങ്ങിയിരുന്നത്.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

" ബാബാ..... ബാബാ...... എഴുനേൽക്കി " 

മക്കളുടെ വിളി കേട്ടാണ് ആദം എഴുനേറ്റത്

" എന്ത് പറ്റി " [ആദം]

" ഞങ്ങൾ കഥ മുഴുവനാക്കിയല്ലോ "[അസ്സ]

" ആഹാ...... നോക്കട്ടെ " [ആദം]

ആദം അവരുടെ കയ്യിലുള്ള ബുക്ക്‌ വാങ്ങി അവർ എഴുതിയ അക്ഷരക്കൂട്ടങ്ങളിലേക് തന്റെ കണ്ണുകളെ പായിച്ചു ഓരോ വരികൾ വായിക്കുമ്പോഴും അവന്റെ കണ്ണിൽ കണ്ണുനീരുകളും 😢ഒപ്പം അത്ഭുതവും നിറഞ്ഞിരുന്നു. 😳ആ പുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ തന്റെ ജീവിതത്തിൽ കഴിഞ്ഞു പോയ നിമിഷങ്ങളൊക്കെ തന്റെ കണ്മുന്നിൽ കാണുന്നത് പോലെ ആദമിന് തോന്നി . പെട്ടന്നാണ് അവരെഴുതിയ കഥയിലെ നായകി കാണുന്ന സ്വപ്നം ആദമിന്റെ കണ്ണിലുടക്കിയത് .

*ഒരാൾ നടന്നു പോകുന്നു. കൂടെ തന്റെ മക്കൾ എന്ന് തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർ ഒരു പള്ളിയിലേക്ക് കയറുന്നു. പിന്നേ ദുആ ചെയ്യുന്നു. ഈ മൂന്നു പേരെ നോക്കി അവരുടെ കുറച്ച് പിന്നിലായി ഒരു സ്ത്രീ കരയുന്നു* 
' അതെ ഇത് തന്റെ ഹെമി കണ്ട സ്വപ്നം തന്നെ യാ അല്ലാഹ്‌ '

" നിങ്ങൾക്ക് ആരാ ഈ കഥ പറഞ്ഞു തന്നത് " 😳😳[ആദം]

" ആരുമല്ല..... ഞങ്ങൾ ഞങ്ങളുടെ മനസ്സിൽ തോന്നിയ ആശയം എഴുതിയതാ..... നിങ്ങൾ ഈ കഥ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ " [ഇസ്സ]

" കേൾക്കുന്നത് എന്തിനാ അനുഭവിച്ചിട്ടുള്ളതല്ലേ "[ആദം]

" മനസ്സിലായില്ല🤔..... ബാബ ക്ലിയർ ആയി പറയി " [അസ്സ]

" അതായത്, ഈ കഥയിൽ പറഞ്ഞ അയാൻ എന്നുള്ളതിന് പകരം ആദം എന്ന ഞാനും. ഇഷ്‌വക്ക് പകരം നിങ്ങളുടെ ഉമ്മയായ ഹെമിയും. നൈമ, നൈന എന്നുള്ളവർക്ക് പകരം അസ്സ, ഇസ്സ എന്ന നിങ്ങളും. റമീസ് ഉള്ളവനിക്ക് നിങ്ങളുടെ 2 മണിക്കൂറിനു മൂത്തതായ കാക്കുവായ റയീസും ആയാൽ ഇത് നമ്മുടെ ജീവിത കഥയായി....... (ഒരു നനവാർന്ന പുഞ്ചിരി നൽകികൊണ്ട് ആദം പറഞ്ഞു )കൂടുതൽ പറയാനുള്ളത് ആ സ്വപ്നമാണ്. നിങ്ങൾ അതിനെ കുറിച്ച് കേട്ടിട്ടുണ്ടോ...." [ആദം]

"ഇല്ല " [അസ്സ , ഇസ്സ]

" ഇതേ സ്വപ്നം ഹെമിയും കണ്ടിരുന്നു....അതൊക്കെ പോട്ടെ നിങ്ങടെ കഥ മുഴുവനായില്ല" [ആദം]

" പിന്നേ" 🤔🤔🤔🤔[അസ്സ]

" ആ സ്വപ്നത്തിന്റെ ഉദ്ദേശവും.... അതിന് പിന്നിലുള്ള കഥയും ഒക്കെ വേണമായിരുന്നു. " [ആദം]

" ഇത് മതി ബാബ.... ഇപ്പൊ ട്രെൻഡ് ഇതാ...." 😜[ഇസ്സ]

" എന്തെങ്കിലും ആക്ക്..... കുറച്ച് കഴിഞ്ഞു നമുക്ക് സിയാറത് പോകാം " [ആദം]

" ഒകെ..........." ☺️[അസ്സ , ഇസ്സ]

വൈകുന്നേരം നാല് മണി ആയതും ആദം തന്റെ ഡിഗ്രി വിദ്യാർത്ഥിനികളായ രണ്ട് മക്കളെയും കൊണ്ട് പള്ളി ലക്ഷ്യമാക്കി നടന്നു. ഹെമിയുടെ ഖബറിന്റെ അടുത്ത് നിന്നു ദുആ ചെയ്തു. ഓരോ പ്രാർത്ഥനക്കും മനസ്സുകളിൽ കുന്നുകൾ പോലെ വിഷമങ്ങൾ ഉണ്ടായിട്ടും മനസ്സിൽ വെച്ചു പൂട്ടി ആമീൻ എന്ന് പറഞ്ഞു.


എന്നാൽ........

ഇതേ സമയം അവരുടെ കുറച്ച് പിന്നിലായി അവർ മൂന്നുപേരെ കാണും വിധവും എന്നാൽ അവർക്ക് മൂന്നുപേർക്കും കാണത്തക്ക വിധവും അവൾ ഒരു സൈഡിൽ നിന്നു. തന്റെ മകന്റെ സ്വഭാവം ആലോചിച്ചും. തന്റെ പ്രിയപെൺകുഞ്ഞുങ്ങളെ കാണാൻ കഴിയാത്ത ദുഃഖത്തിലും തന്റെ പ്രിയതമന്റെ അവസ്ഥ ആലോചിച്ചും അവളുടെ കണ്ണുകളിൽ നിന്നു കണ്ണുനീർ തുള്ളികൾ നിലം പതിച്ചു 😭😭 ഒന്നും പ്രതികരിക്കാൻ കഴിയാതെ തന്റെ ഖബർ എന്ന പേരിൽ മാറ്റാർക്കോ വേണ്ടി ദുആ ചെയ്യുന്നു. അല്ല തന്റെ അനിയത്തിക്ക് വേണ്ടി . തന്റെ അനിയത്തിയുടെ കബറിന് മുന്നിലിരുന്നു അത് തന്റെ ഖബർ ആണ് എന്ന് കരുതി തനിക് വേണ്ടി പ്രാർത്ഥിക്കുന്നു ....ഹോസ്പിറ്റൽ അധ്രികതരുടെ അടുക്കൽ നിന്നും സംഭവിച്ച അശ്രദ്ധ മൂലം തനിക്ക് നഷ്ടപ്പെട്ടത് തന്റെ പ്രിയതമനെയും തന്റെ രണ്ടു പൊന്നോമകളെയുമാണ് ...തന്റെ ഉപ്പയും കൂടി തന്നെ ചതിയിൽ കുടുക്കാൻ പങ്കാളിയയപ്പോൾ തനിക്ക് ഒന്ന് ശബ്‌ദിക്കാൻ പോലും സാധിച്ചില്ല....പിച്ചി ചീന്താൻ നടക്കുന്ന തെരുവ് നായ്ക്കളെ പോലെ തന്റെ പിന്നാലെ നടക്കുന്ന തന്റെ കൂടപ്പിറപ്പ് എന്ന് പറയുന്ന ആങ്ങളയും ഉപ്പ എന്ന മനുഷ്യനും കൂടി കുഴിച്ച ചതിക്കുഴിയിൽ താൻ വീണു ....

 ഇനി തന്റെ കുടുമ്പത്തിന് മുന്നിൽ ചെന്ന് നിന്നാൽ മരിച്ചു പോയി എന്ന് അവർ വിശ്വസിക്കുന്ന ഉമ്മയാണ് താൻ എന്ന് അവർ ഒരിക്കലും വിശ്വസിക്കില്ല ...
അതെ ഹെമിയുടെയും കഥയിലെ ഇഷ്‌വയുടെയും സ്വപ്നം യഥാർത്ഥമായി. അവരുടെ സംശയങ്ങൾ അവർ ഒറ്റക്ക് കണ്ടിത്തി കഴിഞ്ഞിരുന്നു. ആ സ്ത്രീ അവരാണെന്ന് അവർ അറിഞ്ഞത് അവിടെ നിന്നും പോന്നതിനു ശേഷമായിരുന്നു ............

 കബർ സിയാറത്തിന് ശേഷം പള്ളിയിൽ നിന്നും ഇറങ്ങി വരുന്ന തന്റെ പ്രിയതമനെയും മക്കളെയും കുറ്റിക്കാടിന്റെ പിന്നിൽ മറഞ്ഞിരുന്നു കൊണ്ട് കൊതി തീരും വരെ നോക്കി ...അവർ പോകുന്ന വഴിയിലേക് കണ്ണുകൾ പായിച്ചു കൊണ്ട് അവൾ അൽപ സമയം അവിടെ നിന്നു എന്നെങ്കിലും ഒരു ദിനം എല്ലാ സത്യവും അവർ മനസ്സിലാകും എന്ന പ്രതീക്ഷയോടെ അവൾ അവിടെ നിന്നും നടന്നു നീങ്ങി ...ഒരു ദിവസം വിധി തനിക്ക് മുന്നിൽ പരാജയപ്പെടും എന്ന വിശ്വാസത്തോടെ ...........😒



✍🏻 ALADDIN KI YASMINE