Aksharathalukal

മരീചിക 🌺 1

മരീചിക 🌺 1

      "ഈ പെണ്ണെന്തിനാ ഇങ്ങനെ കിടന്നു അലറി വിളിക്കുന്നത്‌.. ടീ... പെണ്ണെ.. നീ ഇങ്ങനെ കിടന്നലറിയാലൊന്നും ആരും കേൾക്കാൻ പോകുന്നില്ല... "

തടിയന്മാരായ മൂന്നുപേരിൽ ഒരാളുടെ സംസാരം കേട്ടു  അവൾ അയാളെ ദയനീയമായി നോക്കി...

   അയാൾ പുറത്തേക്കിറങ്ങി വാതിൽ അടച്ചതും  ജനാല വഴി വരുന്ന കുഞ്ഞു വെളിച്ചത്തിലൂടെ അവൾ പുറത്തേക്കു നോക്കി...
      ചുറ്റും ആളൊഴിഞ്ഞ പറമ്പാണ് കണ്ടത്. അതിനു  നടുവിലെ ഈ പഴയ ബംഗ്ലാവിന്റെ നടുവിൽ പൂട്ടിയിട്ട  മുറിയിൽ കിടന്ന് എത്ര അലറി വിളിച്ചാലും ആരും കേൾക്കില്ലന്ന് അവൾക്ക് തോന്നി...

       ഗൗരി... അച്ഛന്റെയും അമ്മയുടെയും സ്നേഹത്തോടെ ഉള്ള വിളി ചെവിയിൽ മുഴങ്ങുന്നുണ്ട്... കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളികൾ താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു...
കെണിയിലകപ്പെട്ട  എലിയെപോലെ പുറത്തേക്ക് കടക്കാൻ  എല്ലാ പഴുതും നോക്കി. നീട്ടി വളർത്തിയ നഖം കൊണ്ട് ആ പഴയ ബംഗ്ലാവിന്റെ രണ്ടു പാതിയുള്ള വാതിൽ തുറക്കാൻ ശ്രമിച്ചു നോക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ  പാതി ഒടിഞ്ഞ നഖവുമായി അലറിക്കരഞ്ഞുകൊണ്ട് ആ തറയിലായി തളർന്നു വീഴുമ്പോൾ ജീവിതത്തോടുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായിരുന്നു  ...

    ആ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന്  തോന്നിപ്പോയി... കണ്ണിൽ പ്രണയം നിറച്ചു ഇഷ്ടമാണെന്ന് വന്നു പറഞ്ഞപ്പോഴും ഒഴിഞ്ഞു മാറാനെ ശ്രമിച്ചിരുന്നുള്ളു ... തുടർച്ചയായി അവനെ കണ്ടു തുടങ്ങിയപ്പോൾ , പോകുന്ന വഴികളിൽ അവൻ കാത്ത് നിന്നപ്പോൾ, പ്രണയം നിറച്ച അവന്റെ കണ്ണുകൾ കണ്ടപ്പോൾ, അവന്റെ സ്നേഹം കണ്ടപ്പോൾ  എത്രയൊക്കെ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും വീണ്ടും പിറകേ നടന്നപ്പോൾ അറിയാതെ എന്റെ മനസ്സും അതിൽ കുടുങ്ങിപോയിരിന്നു ...

     പ്രണയം എന്ന ആ  ഒറ്റവാക്കിന്റെ മാന്ത്രികതയിൽ  ഞാൻ എപ്പോഴോ ലയിച്ചു പോയിരുന്നു... പ്രണയത്തിൽ അന്ധയായി തീർന്ന നാളുകൾ...
ആ മഴയിൽ അലിഞ്ഞു ചേർന്നു പലതും മറന്നു  അവന്റെ കൂടെ ഇറങ്ങിപോകുമ്പോഴും അതിയായി സന്തോഷിച്ചിരുന്നു...

    ആരില്ലെങ്കിലും മരണം വരെ തന്നെ ചേർത്ത് പിടിക്കാൻ അവന്റെ കൈകൾ ഉണ്ടല്ലോ എന്ന എന്റെ  വിശ്വാസത്തെ പാടെ പിഴുതെറിഞ്ഞു വെറും ഒരു മാംസത്തുണ്ടായി അവൻ എന്നെ ഉപമിപ്പിച്ചപ്പോഴാണ് ആദ്യമായി തകർന്നു പോയത്.. 

    പ്രാണനായി കണ്ടവന് വേണ്ടി ഏറെ സ്നേഹത്തോടെ കാത്തുവെച്ചിരുന്നവയെല്ലാം അവനു കാശുണ്ടാക്കാനുള്ള ഉപാധി ആണെന്നറിഞ്ഞപ്പോൾ എന്റെ പ്രണയം തോറ്റുപോയിരുന്നു...

        സ്വന്തം മാനത്തിന് വേണ്ടി പിടഞ്ഞോടാൻ ശ്രെമിക്കും മുൻപേ അവൻ എന്നെ  ഒരു കയറാൽ തറച്ചിട്ടിരുന്നു... പൂട്ടിയിട്ട മുറിയിൽ അഴിഞ്ഞുലഞ്ഞ മുടിയുമായി ഒരു ഭ്രാന്തിയെ പോലെ ഇരിക്കുമ്പോഴും ആ കുരുക്കിൽ നിന്ന് രക്ഷപെടാനാവാത്ത വിധം കാവൽ നിർത്തിയിരുന്നവന്മാരുടെ കണ്ണുകൾ പലപ്പോഴും  തന്റെ ശരീരത്തിലൂടെ ഇഴയുന്നത്  കണ്ട്  ആർത്തലച്ചു കരയാൻ മാത്രമേ കഴിഞ്ഞുള്ളു...

       ജനിച്ചന്ന് മുതൽ ഇന്ന് വരെ പൊന്നു പോലെ നെഞ്ചോട് ചേർത്ത് വളർത്തിയ അച്ഛനെയും അമ്മയെയും ഓർമ്മവന്നു... ഇറങ്ങിപ്പോയ മകളെ ഓർത്ത് പൊള്ളിപ്പിടയുന്ന രണ്ട് ജന്മങ്ങൾ... അവിടെ നിന്ന് ഓടിപോയി അമ്മയുടെ ചിറകിനടിയിൽ ഒളിക്കാൻ  തോന്നിപ്പോയി. പക്ഷേ കാലന്റെ കാൽച്ചുവട്ടിൽ എന്ന പോലെ നിൽക്കുന്ന ഈ ജീവിതം ഇപ്പോൾ എന്നെ  നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ട്... ജീവിതത്തിൽ ആദ്യമായി ഞാൻ  മരണത്തെ  പ്രണയിച്ചു തുടങ്ങിയിരിക്കുന്നു...

    എപ്പോഴോ ഓർമയുടെ നീരിറക്കത്തിൽപ്പെട്ടു കരഞ്ഞു തളർന്ന് മയങ്ങിപ്പോയിരുന്നു.  പുറത്തെ ബഹളം കേട്ടാണ്  ഞെട്ടി ഉണർന്നത് ... എന്താണെന്ന് നോക്കാൻ എഴുന്നേൽക്കാൻ ആഞ്ഞതും ശരീരത്തിന്റെ തളർച്ചയിൽ വേച്ചു വീണുപോയിരുന്നു ...

    ഏറെ നേരത്തിനു ശേഷം ശബ്ദമൊന്നും കേൾക്കാതായതും  ചെവി കൂർപ്പിച്ചു തന്നെ ഇരുന്നു ... പെട്ടെന്ന് ആരോ വാതിൽ ചവിട്ടി പൊളിക്കുന്ന ശബ്ദം കേട്ടു. ആ കാലടി ഒച്ച എന്റെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു ...

    പേടിയോടെ കണ്ണുകൾ മുറുകെ അടച്ചു. എന്റെ മരണം എന്റെ അടുക്കലേക്കു വരുന്നത് അറിഞ്ഞുകൊണ്ട് തന്നെ  കട്ടിലിനു മറവിലേക്ക്  നിരങ്ങി നീങ്ങിയെങ്കിലും തറയില് ശക്തിയിൽ പതിക്കുന്ന  ആ ബൂട്ടിന്റെ ശബ്ദം അടുത്തേക്ക് വരുന്നത് എനിക്ക്  അറിയാൻ സാധിക്കുന്നുണ്ട് ...

     പേടികൊണ്ട് കാൽമുട്ടുകളിൽ  മുഖം ഒളിപ്പിച്ചു കരഞ്ഞു . പെട്ടന്ന്  തോളിൽ കൈ പതിച്ചപ്പോൾ പേടിയോടെ തന്നെ തല ഉയർത്തി നോക്കി. തോളിൽ  പതിച്ച കൈകൾ ഒരു കാപ്പികുപ്പായക്കാരന്റെ ആണെന്ന് മനസ്സിലായതും പ്രതീക്ഷയോടെ ആ  മുഖത്തേക്ക് നോക്കി...രണ്ട് ദിവസമായി എനിക്ക്  നേരെ നീളുന്ന കണ്ണുകളിൽ കാണുന്ന ഭാവങ്ങളിൽ നിന്ന് വ്യത്യസ്തമായി ദയയും സ്നേഹവും നിറഞ്ഞ ഈ ചാരകണ്ണുകൾ വീണ്ടും എന്റെ  കണ്ണ് നിറച്ചു... വാടിത്തളർന്നു താഴെ വീഴുന്നതിനു മുന്നേ താങ്ങിയെടുത്തു ആ കൈകൾ എന്നെ നെഞ്ചോട് ചേർത്തിരുന്നു... എന്നിൽ നിന്നും പൂർണ്ണമായും  ബോധം മറഞ്ഞു കണ്ണുകൾ അടയുന്നതിനു മുൻപ്  ആ പേര് അവ്യക്തമായി എന്റെ കണ്ണുകളിൽ തറച്ചു... ചുണ്ടുകൾ പതിയെ മന്ത്രിച്ചു...

"ACP. രുദ്ര പ്രതാപ്"

********************************************

സിറ്റി പോലിസ് കമ്മിഷണറുടെ കാര്യാലയം
....................................................

    "ഡോർ തുറന്ന് അകത്തേക്ക് കയറിയതും  കസേരയിൽ ചാരിയിരുന്നു ഗൗരവമായി എന്തോ ആലോചിച്ചിരിക്കുന്ന  കമ്മിഷണർ ചന്ദ്രമോഹൻ  സാറിനെയാണ് കണ്ടത്..

സാറിന് സല്യൂട്ട് കൊടുത്തു ചെയറിൽ ഇരുന്നു.

"രുദ്രാ....

തനിക്കറിയാല്ലോ തന്നെ വിളിപ്പിച്ചത് എന്തിനാണെന്ന്...
  
    താൻ ഒരുപാട് എഫർട്ട്  എടുക്കുന്നുണ്ടെന്ന് എനിക്കറിയാം.അല്ലെങ്കിൽ തന്നെ ഇതുപോലെ ഒരേ സമയം ഒന്നിലധികം കേസുകൾ ഏറ്റെടുക്കാൻ ആരാ തയ്യാറാവുക...

എനിക്ക് ഉറപ്പുണ്ട് താൻ അത് തെളിയിക്കും എന്ന്... "

ഞാൻ അദ്ദേഹത്തെ നോക്കി പതിയെ പുഞ്ചിരിച്ചു.

"എന്തായടോ കാര്യങ്ങൾ...? എനിക്ക് മോളിൽ നിന്നും നല്ല പ്രഷർ ഉണ്ട്... "

'സർ... ഇന്നലത്തതും കൂട്ടി 4 മത്തെ പെൺകുട്ടിയെ ആണ് നമ്മൾ രക്ഷപെടുത്തുന്നത്. പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ വിളിച്ചിറക്കിക്കൊണ്ടു പോവുക വിദേശത്തേയ്ക്ക് കടത്തുക..

         സാറിന് അറിയാല്ലോ ഇത് പുറത്തറിഞ്ഞാൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന്. അതുകൊണ്ട് വളരെ കോൺഫിഡൻഷ്യൽ ആയി ആണ് ഓരോ സ്റ്റെപ്പും മുന്നോട്ട് വയ്ക്കുന്നത്. സോഷ്യൽ മീഡിയ ആണ് അവരുടെ മെയിൻ ആയുധം. അതുവഴി പരിചയപ്പെടുന്ന പെണ്കുട്ടികൾ ആണ് അവരുടെ ഇരകൾ.
        
ഇതുപോലെ ഒരു മാഫിയ നമ്മുടെ നാട്ടിൽ വേരോടിയിട്ട് അധികം നാൾ ആയിട്ടില്ല. ഇതിന്റെ എല്ലാം മെയിൻ സൂത്രധാരൻ മുസാഫിർ എന്നയാളാണ്... അയാളുടെ ലൊക്കേഷൻ സ്പോട്ട് ചെയ്തിട്ടുണ്ട്‌...ഇടുക്കി കട്ടപ്പനക്ക് അടുത്താണ്. പക്ഷെ ഇപ്പൊ അയാൾ സ്ഥലത്തില്ല. പിന്നെ മറ്റുള്ളവരെ പോലെ അവന്റെ മടയിൽ ചുമ്മാ അങ്ങ് കേറി മാന്താനൊന്നും പറ്റില്ല...
അവരുടെ ഏരിയയുടെ 5 കിലോമീറ്റർ ചുറ്റളവിൽ സി സി ടിവി ക്യാമറയുണ്ട്. അത് നോക്കാൻ 24 മണിക്കൂറും ആളുകളും. പിന്നെ കൂടെ ഉള്ളത് മുംബൈയിലും യുപി യിലും എല്ലാം പലതരം കേസുകളിൽ ജയിലിൽ കിടന്നവർ ആണ്. എന്തിനും മടിക്കാത്തവർ. പോരാത്തതിന് അവർ ഉപയോഗിക്കുന്നത്  അത്യാധുനിക ആയുധങ്ങൾ ആണ്...

അവർക്കു എവിടെയൊക്കെ ആരുമായൊക്കെ  ഇടപാടുകൾ ഉണ്ടെന്നു  വ്യക്തമായ ആസൂത്രണമില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ചെറിയ പെട്ടിക്കട മുതൽ വമ്പന്മാർ വരെ പല കാര്യങ്ങൾക്കും അവരുമായി ബന്ധപ്പെട്ടിരിക്കുന്നു.അത് കൊണ്ട് മറ്റു കേസു പോലെ ലോക്കൽ സപ്പോർട്ട് ഒന്നും പ്രതീക്ഷയില്ല.ഈ മനുഷ്യക്കടത്ത് അയാൾ ചെയ്യുന്ന നിയമപരമല്ലാത്ത ഒരുപാട് ബിസിനസുകളിൽ പുതുതായി തുടങ്ങിയ ഒന്നുമാത്രം. ഇപ്പൊഴേ എല്ലാ തെളിവോടു കൂടി കണ്ടുപിടിച്ചു വേരോടെ പിഴുതില്ലങ്കിൽ പിടിച്ചാൽ കിട്ടില്ല.നേരിട്ട് നേരിട്ടുള്ള അന്വേഷണമേ നടക്കു. അതുകൊണ്ട് ഞാൻ തൽകാലം ഹൈറെഞ്ച് പിടിക്കുവാ..."
 
"ശെരിയാടോ... അതാ നല്ലത് തനിക്കും ഒരു ചേഞ്ച് ആവും.."

"മ്മ്...ഒക്കെ സാർ..."
    
എണീറ്റു സാർ നു ഒരു സല്യൂട്ട് കൊടുത്തു പുറത്തെക്കിറങ്ങാൻ തുടങ്ങിയതും സാറിന്റെ വിളി വന്നു.

"ടോ രുദ്രാ....
രാവിലെ പത്രത്തിൽ രഞ്ജന്റെ പ്രണയത്തെക്കുറിച്ചുള്ള ലേഖനം വായിച്ചിരുന്നു..."

"മ്... വെറുതെ  ഓഫിസിന്റെ  മൂലയിൽ പൊടിപിടിച്ചു കിടക്കാൻ പോവുന്ന ഡയറിയിലെ കേവലം വരികൾ മാത്രമായി അതിനെ അവശേഷിപ്പിക്കാൻ മനസുവന്നില്ല സാർ... അതാ ഞാൻ അത് പബ്ലിഷ് ചെയ്യാൻ കൊടുത്തത്.. "

"അത് നന്നായടോ... ഇപ്പോഴത്തെ ചെറുപ്പകാർക്ക് ഇതെന്താടോ രുദ്രാ പറ്റിയത്... "

"അറിയില്ല സാർ... എല്ലായിടത്തും സ്നേഹം തന്നെയാണല്ലോ വില്ലൻ... മരണത്തെ പോലും നിസാരമായി വിലയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരു വികാരമേ ഉള്ളൂ...സ്നേഹം...."

"എനിതിങ് എൽസ്....?"

"നോ സർ..."

"ദെൻ യൂ ക്യാരി ഓൺ മാൻ... "

"തായ്ങ്കു സർ"

അവിടെ നിന്നിറങ്ങുമ്പോഴും മനസു മുഴുവൻ  രഞ്ജൻ ആയിരുന്നു...
പാവം എന്ത്മാത്രം വേദനിച്ചിട്ടുണ്ടാവും...
     
ശരിക്കൊന്നു ഉറങ്ങിയിട്ട് കുറച്ചു ദിവസമായതുകൊണ്ട് തന്നെ നേരെ ക്വാർട്ടേഴ്സിലേക്കാണ് പോയത്.

********************************************

വന്നു കിടന്നത് മാത്രമേ ഓർമ്മയുള്ളു.. അത്രയേറെ ക്ഷീണം ശരീരത്തെ ബാധിച്ചിരുന്നു.. നീണ്ട ഉറക്കത്തിന് ശേഷം കണ്ണു തുറന്ന് ഫോൺ എടുത്തു നോക്കിയപ്പോഴാണ്  വീട്ടിൽ നിന്നും തുടരെ തുടരെയുള്ള മിസ്ഡ് കോൾസ് കണ്ടത്...
    
     ഇടയ്ക്ക് അമ്മ വിളിച്ചപ്പോ പാതി ഉറക്കത്തിൽ ഫോൺ കട്ട്‌ ചെയ്തത്  ഓർമ വന്നു. പിന്നെ എപ്പോഴോ സൈലന്റ് ചെയ്തു വച്ചു...

    ഫോൺ എടുത്തു തിരികെ അമ്മയുടെ നമ്പറിലേക്ക് കാൾ കൊടുക്കുമ്പോൾ അരുതാത്തത് എന്തോ നടന്നത് പോലെ മനസ്സ് പിടയുന്നുണ്ടായിരുന്നു..

    രണ്ടു വട്ടം വിളിച്ചിട്ടും അമ്മ കാൾ എടുക്കുന്നില്ലന്ന് കണ്ടതും അച്ഛനെ  വിളിച്ചു. രണ്ടാമത്തെ റിങ്ങിനു തന്നെ അച്ഛൻ കോൾ എടുത്തു

"ഹലോ അച്ഛാ.. "

അമ്മ എവിടെയാ... ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ "

"കണ്ണാ...അത്.. ഇവിടെ തിരക്കായി പോയതാണ്.."

"മ്മ്...അവിടെ എന്തേലും പ്രശ്നം ഉണ്ടോ...അച്ഛന്റെ ശബ്ദം എന്താ വല്ലാതെ..."
അമ്മ എവിടെ? . "

"മോനെ നമ്മുടെ കുഞ്ഞന് ഒരു ചെറിയ ആക്‌സിഡന്റ്... ഇവിടെ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്... "

"അച്ഛാ....എന്താ ഈ പറയണേ...എന്റെ കുഞ്ഞൻ... അവനെന്താ പറ്റിയെ... ?

"എല്ലാം വന്നിട്ട് പറയാം...മോൻ ഒന്ന് പെട്ടെന്ന് വാ...നീ ഉണ്ടെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ട്..."

"ഞാൻ... ഞാൻ ദേ ഇറങ്ങുവാ...പെട്ടന്ന് വരാം ഞാൻ...അച്ഛൻ പേടിക്കണ്ട നമ്മുടെ കുഞ്ഞന് ഒന്നും ഉണ്ടാവില്ല..."

അത്രയും പറഞ്ഞു ഫോൺ കട്ട്‌ ആക്കി ഓഫീസിലേക്ക് എമർജൻസി ലീവ് മെയിൽ അയച്ചിട്ട് വീടൊക്കെ പൂട്ടി വണ്ടിയിൽ കയറുമ്പോഴും കുഞ്ഞനായിരുന്നു മനസു നിറയെ...
       

വിഷ്ണു പ്രതാപ്...
എന്റെ കുഞ്ഞൻ... റിട്ടയേഡ് ഡി ജി പി പ്രതാപ് വർമ്മയുടെയും കോളേജ് പ്രൊഫസർ ഹേമയുടെയും രണ്ടു മക്കളിൽ ഇളയവൻ..

    കുഞ്ഞിലേ മുതൽ അച്ഛന്റെ പാത പിന്തുടരാൻ ആയിരുന്നു തന്റെ ആഗ്രഹമെങ്കിൽ അവൻ നേരെ തിരിച്ചായിരിന്നു... എല്ലാ തല്ലുകൊള്ളിത്തരങ്ങളുടെയും ആശാൻ...

എന്നെക്കാളും അഞ്ചു വയസ്സിലേറെ ചെറിയവൻ... ഏട്ടൻ ആയിരുന്നില്ല അച്ഛനായിരുന്നു ഞാൻ അവന്... അച്ഛനെക്കാളും അമ്മയെക്കാളും അവനേറെ ഇഷ്ടം എന്നെയായിരുന്നു... ഞാൻ വരുന്നതിനായി ഓരോ സന്ധ്യകളും കാത്തിരിക്കാറുണ്ട്... വെളുക്കുവോളം അവനെ സന്തോഷിപ്പിച്ചതും വേദനിപ്പിച്ചതുമായ കാര്യങ്ങൾ വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും...
ഒരു ചിരിയോടെ അത് കേട്ടിരിക്കാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു...

  എന്തുണ്ടങ്കിലും ഏതുണ്ടങ്കിലും തന്നോടാണ് അവൻ പറയാറ്...

    ഏട്ടാ... ഏട്ടാ.. എന്നു എപ്പോഴും വിളിച്ചു പിന്നാലെ വിളിച്ചുകൊണ്ടു വരുന്ന അവന്റെ ഓർമ്മയിൽ ഹൃദയത്തിൽ നിന്ന് ചോര പൊടിയാൻ  തുടങ്ങി... നെഞ്ചിൽ വിങ്ങലുകൾ ഏറി തുടങ്ങി...

ഒരു ചെറിയ കാര്യം മതി അവന് പിണങ്ങാനും ദേഷ്യം വരാനുമൊക്കെ... അവൻ എന്നെപോലെ ആയിരുന്നില്ല. ഫ്രണ്ട്സും സിനിമയും കറക്കവും ഒക്കെയായിരുന്നു അവന്റെ ലോകം..

   അമ്മ അവനെ ശകാരിക്കുമ്പോഴെല്ലാം ഞാൻ അവനെ ചേർത്തു പിടിച്ചു ... അവന്റെ ഇഷ്ടം അതല്ലേ അമ്മേ എന്നു പറഞ്ഞു അമ്മയെ സമാധാനിപ്പിക്കും...

റോഡ് കാണാനാവാതായപ്പോഴാണ് കണ്ണ് നിറഞ്ഞൊഴുകുന്നത് അറിഞ്ഞത്.. ഓർമ്മകളെ ഭേദിച്ചു കൊണ്ട് കമ്മീഷണറുടെ കാൾ വന്നു..

"ഹലോ സാർ.. "

"താൻ എമർജൻസി ലീവ് ഇട്ടിട്ടുണ്ടല്ലോ.. എനി പ്രോബ്ലം.. ?"
    
"സാർ, അനിയന് ചെറിയ ഒരു ആക്‌സിഡന്റ് ഹോസ്പിറ്റലൈസ്ഡ് ആണ് "

"ഒക്കെ ഡോണ്ട് പാനിക് മാൻ..

   ഞാൻ ഇപ്പൊ വിളിച്ചത് ഒരു അത്യാവശ്യ കാര്യം പറയാനാണ്. താനാണ് മുസാഫിറിന്റെ കേസ് അന്വേഷിക്കുന്നത് എന്ന് എങ്ങനെയോ ലീക്ക് ആയി. അത്കൊണ്ട് തനിക്കെതിരെ ഏതു നിമിഷവും ഒരു അറ്റാക്ക് ഉണ്ടാവും എന്നു ഇന്റലിജിൻസ് ബ്യൂറോയിൽ നിന്നും റിപ്പോർട്ട്‌ ഉണ്ട്... എന്തായാലും താനൊന്നു ശ്രദ്ധിക്കണം... "

"ഒക്കെ സാർ ഞാൻ സൂക്ഷിച്ചോളാം... "

    
   കുറച്ച് നേരത്തിനു ശേഷം ആരോ പിന്തുടരുന്നത് പോലെ തോന്നി
മിററിലൂടെ നോക്കിയപ്പോളാണ്  ഒരു ബ്ലാക്ക് പജീറോ പിന്നാലെ വരുന്നത് ശ്രദ്ധിച്ചത്...

     കുറേ നേരമായി അത് തന്റെ പിന്നാലെ തന്നെയുണ്ടെന്ന ഓർമ്മയിൽ വേഗം കുറച്ച് സൈഡ് കൊടുത്തു നോക്കി....എന്നിട്ടും അത് കയറിപോവുന്നില്ലെന്ന്  കണ്ടതും ഡാഷ്‌ ബോർഡിൽ നിന്നും തോക്കെടുത്ത് സൈഡ് സീറ്റിൽ വച്ച് ഒന്നുകൂടി കണ്ണാടിയിൽ നോക്കിയിട്ട് റോഡിലേക്ക്  നോക്കിയതും കണ്ടത് തന്റെ നേരെ പാഞ്ഞടുക്കുന്ന ടിപ്പർ ലോറിയാണ്...

     എന്താണ് സംഭവിക്കാൻ പോകുന്നതെന്നു മനസ്സിലായതും  കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി...അമ്മ..അച്ഛൻ...കുഞ്ഞൻ.. ഒരായിരം ചിന്തകൾ ഞൊടിയിടയിൽ മനസിലൂടെ കടന്ന് പോയി... ആ ഒരു നിമിഷം ഡ്രൈവിംഗ് എന്താണെന്നു മറന്നുപോയിരുന്നു...
ഒന്നും ചെയ്യാനാവാതെ കൈകൾ യാന്ത്രികമായി തന്നെ  ഒരു വശത്തേക്ക് പോയി...അതിനൊപ്പം കാറും...

     എന്നാൽ ആ പാളിച്ചയിൽ ടിപ്പറിന് മുന്നിൽ നിന്നും തെന്നി മാറിയ ആ വാഹനം റോഡരികിലെ പഴയ പോസ്റ്റിലേക്ക് ഇടിച്ചു കയറി...

      തുടരും..

 

   എഴുത്തിനെ കുറിച്ചുള്ള അഭിപ്രായം ഒരു വരിയില്ലെങ്കിലും കുറിക്കുക 

മരീചിക 🌺2

മരീചിക 🌺2

4.8
17428

മരീചിക 🌺2     എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലായതും  കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി... അമ്മ... അച്ഛൻ... കുഞ്ഞൻ...ഒരായിരം ചിന്തകൾ ഞൊടിയിടയിൽ മനസിലൂടെ കടന്ന് പോയി... ആ ഒരു നിമിഷം ഡ്രൈവിംഗ് എന്താണെന്നു മറന്നുപോയിരുന്നു... ഒന്നും ചെയ്യാനാവാതെ കൈകൾ യാന്ത്രികമായി തന്നെ  ഒരു വശത്തേക്ക് പോയി... അതിനൊപ്പം കാറും...      എന്നാൽ ആ പാളിച്ചയിൽ ടിപ്പറിന് മുന്നിൽ നിന്നും തെന്നി മാറിയ ആ വാഹനം റോഡരികിലെ പഴയ പോസ്റ്റിലേക്കാണ്  ഇടിച്ചു കയറിയത് ... ചുറ്റും എന്തോ ഇരമ്പുന്ന ശബ്ദം മാത്രം , കണ്ണിലാകെ  ഒരു മൂടൽ പോലെ...ആരൊക്കയോ എന്തോ പറയുന്നത് കാതുകളിൽ അവ്യക്തമായി&nb