Aksharathalukal

ഗായത്രി 10

നിഖിൽ ഗ്രീഷ്മയുടെ കഴുത്തിൽ താലി കെട്ടുമ്പോഴും ഗായത്രി ചുറ്റും പരതുകയായിരുന്നു.....
 
 തന്റെ പ്രിയപ്പെട്ടവന്റെ സാമീപ്യം അവിടെ എവിടെയോ ഉണ്ടെന്നു അവളുടെ മനസ്സ് പറഞ്ഞു....
 
                       🌹❣️🌹❣️
 
 താലികെട്ട് കഴിഞ്ഞ് ഓഡിറ്റോറിയത്തിൽ പോകുന്നതിനു മുൻപ് ഫോട്ടോ എടുക്കുന്നതിനു വേണ്ടി പെണ്ണും ചെറുക്കനും അമ്പലത്തിന്റെ മുൻപിലേക്ക് പോയി....
 
 അവരുടെ ഏറ്റവും പുറകിലായി ഗായത്രിയും.....
 
 നല്ല തിരക്കുണ്ടായിരുന്നു എങ്കിലും അവളുടെ കണ്ണുകൾ ശരത്തിനെ തിരഞ്ഞുകൊണ്ടിരുന്നു....
 
  ശരത് ഇവിടെ ഉണ്ടെന്ന് ഗായത്രിയുടെ മനസ്സ് പറഞ്ഞു....
 
 ഇത്രയും അടുത്തെത്തിയിട്ടും എന്തുകൊണ്ടാവും എന്റെ മുൻപിൽ വരാത്തത്.....
 
 ഓരോന്നും ആലോചിച്ചുകൊണ്ട് അവർ അവരുടെ പുറകെ നടന്നു.....
 
 പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ കണ്ടത്..
 
ശരത്........
 
 അതെ ശരത്ത് തന്നെ .....
 
 ശ്വാസം നിലയ്ക്കുന്നതുപോലെ...
 
 ഉറക്കെ വിളിക്കണം തോന്നി പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല......
 
 ഓടി അവിടേക്ക് എത്താൻ മനസ്സ് കൊതിക്കുന്നു ഉണ്ടെങ്കിലും കാലുകൾ ചലിക്കുന്നില്ല........
 
 ശരീരമാകെ തളരുന്നു....... ഹൃദയം പൊട്ടി പോകുന്നത് പോലെ തോന്നുന്നു.........
 
 സ്വപ്നം കണ്ടതാണോ എന്നറിയാൻ ഒന്നും കൂടെ നോക്കി അതെ ആ കണ്ണുകൾ.......
 
 അത് എന്റെ ഹൃദയത്തിന്റെ ഉടമ യുടെതാണ്..........
 
 എന്റെ പ്രാണന്റെതാണ്.....
 
 തിക്കിനും തിരക്കിനും ഇടയിലൂടെ അവിടേക്ക് ഗായത്രി എത്തിയപ്പോഴേക്കും നിരാശയായിരുന്നു ഫലം.....
 
 എവിടെപ്പോയി......
 
 അത് ശരത് തന്നെയായിരുന്നു.....
 
 എന്നാലും ഇത്ര അടുത്തെത്തിയിട്ടും എന്റെ അടുത്ത് വരാതെ പോയത് എന്താവും.....
 
 ഒരു ഭ്രാന്തിയെ പോലെ അവൾ തിരക്കിനിടയിലൂടെ ഓടി നടന്നു.....
 
 കരഞ്ഞു കൊണ്ട് ഓടുന്ന അവളെ പലരും നോക്കി.....
 
 തിരക്ക് വകവെയ്ക്കാതെ ഒരു കൊടുങ്കാറ്റ് പോലെ ഗായത്രി അതിന് ഇടയിലേക്ക് പോയി...
 
.
 
 ഒടുവിൽ ബോധം നശിച്ച വീഴാറായ അവളെ അപ്പോഴേക്കും രണ്ടു കൈകൾ താങ്ങിയത് പാതി ബോധത്തിലും അവൾ അരിഞ്ഞു.....
 
                    🌹🌹🌹🌹🌹
 
അമ്പലത്തിൽ വന്നപ്പോൾ മുതൽ ആരെയോ പ്രതീക്ഷിച്ച അവളുടെ കണ്ണുകൾ ചുറ്റും പരത്തുന്നത് ശരത് ദൂരെനിന്ന് കണ്ടിരുന്നു......
 
 എത്ര ദൂരത്ത് നിന്നായാലും തന്റെ സാമീപ്യം അവൾ തിരിച്ചറിയും എന്നത് അവന് നല്ല ഉറപ്പുണ്ടായിരുന്നു......
 
 അവളുടെ കണ്ണും മനസ്സും തേടുന്നത് തന്നെയാണെന്ന് അറിഞ്ഞിട്ടും ഓടിയെത്താൻ കാലുകൾ കുതിച്ചു പാഞ്ഞിട്ടും മനസ്സ് അവളുടെ അരികിലേക്ക് ഓടിയെത്തിയിട്ടും അവന് അവളുടെ അടുത്തേക്ക് എത്താൻ പറ്റുന്നുണ്ടായില്ല......
 
 ഭ്രാന്തിയെപ്പോലെ അവൾ നടന്നപ്പോഴും,,,
 
 നെഞ്ചുപൊട്ടി അച്ഛൻ മരിച്ചു വീണ കാഴ്ച അവനെ പുറകോട്ടു വലിച്ചു.......
 
തന്റെ അച്ഛൻ ഇന്ന് ഈ ഭൂമിയിൽ ഇല്ലാത്തതിന്,,, അമ്മയുടെ സീമന്ത രേഖയിലെ ചുവപ്പ് മാഞ്ഞതിന്നു കാരണം ഗായത്രിയുടെ വീട്ടുകാർ  ആണെന്ന് ഉള്ള സത്യം അവനെ ഗായത്രിയുടെ അടുത്തെത്തുന്നതിൽ നിന്നും വിലക്കുന്നു.....
 
 അവസാനം ബോധമറ്റു വീഴുമ്പോഴും അവൾ പറഞ്ഞത് തന്റെ പേരാണ്.....
 
ശരത് എന്ന് മാത്രമേ ആ വായിൽ നിന്നും വീഴുന്നൊള്ളു......
 
 ഇത്രയും നാളും ഞാൻ ഒന്ന് വിളിക്കുക പോലും ചെയ്യാതെ ഇരുന്നിട്ടും  ഇത്രമാത്രം എന്നെ സ്നേഹിക്കാൻ
 നിനക്കെങ്ങനെ കഴിയുന്നു.......
 
താഴേക്ക് വീഴാൻ പോയ അവളെ ഈ കൈകൊണ്ടാണ് പിടിച്ചത്....
 
 അവളുടെ വീട്ടുകാർ വരുമ്പോഴേക്കും ആൾക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞിരുന്നു ശരത്....
 
 അവളെ ചേർത്തു പിടിച്ച് കൈകൾ നെഞ്ചോടു ചേർത്തു വെച്ച് നിശബ്ദനായി തേങ്ങി ശരത്ത്........
 
            🌹🌹🌹🌹🌹
 
 ബോധം നശിച്ച വീണ ഗായത്രിയെ ശരത് താങ്ങി അവിടെ ഇരുത്തി...
 
 ആൾക്കാരൊക്കെ ഓടിവരുന്ന കൂട്ടത്തിൽ ഗായത്രിയുടെ വീട്ടുകാരെയും കൂടെ കണ്ട് ശരത് അവിടെ നിന്നും പതുക്കെ മാറി.....
 
                   ❣️❣️❣️❣️❣️❣️❣️
 
 എന്തു പറ്റിയതാണെന്ന് എല്ലാവരും ചുറ്റും നിന്ന് ചോദിക്കുമ്പോഴും അവളുടെ കണ്ണുകൾ ശരത്തിനെ ആണ് തിരിഞ്ഞു കൊണ്ടിരുന്നത്.....
 
#അമ്മ ::: രണ്ടു ദിവസമായിട്ട് ഇരിക്കാനോ നടക്കാനോ ഒന്നും സമയം ഉണ്ടായിട്ടില്ലല്ലോ വൃത്തിയായി ഭക്ഷണവും കഴിച്ചിട്ടില്ല അതിനു ചെയ്യണം ആകും....
 
 എല്ലാവരും കൂടെ അവളെയും പിടിച്ച് ഓഡിറ്റോറിയത്തിലേക്ക് പോയി.......
 
 ഓഡിറ്റോറിയത്തിലെ ഫംഗ്ഷൻ നടക്കുമ്പോഴും അവളുടെ മനസ്സ് അമ്പലത്തിൽ തന്നെ ആയിരുന്നു.....
 
 ഫംഗ്ഷൻ കഴിഞ്ഞ എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും ഒന്നും ഗായത്രി ഈ ലോകത്ത് ആയിരുന്നില്ല....
 
 വീഴാൻ പോയപ്പോൾ എന്നെ താങ്ങിപ്പിടിച്ച് കൈകൾ ശരത്തിന്റെ ആണ്......നിഖിൽ ശരത്തിനെ കണ്ടിട്ട്  ഉണ്ടാവും അല്ലങ്കിൽ  ഇന്ന് ഈ ദിവസം തന്നെ ഇവിടെ എത്തണമെങ്കിൽ വേറെ വഴി ഇല്ല...
 
 എന്നിട്ടും നിഖിൽ  എന്തുകൊണ്ടാവും എന്നോട് പറയാതിരുന്നത്.....
 
 സത്യം അറിയണം ഇവിടെവെച്ച് ചോദിക്കുന്നത് ശരിയല്ല.....
 
 ചടങ്ങുകൾ കഴിഞ്ഞ് അവർ വീട്ടിൽ എത്തുന്ന വരെ കാത്തിരിക്കണം........
 
 കാത്തിരിക്കും ഇത്രയും നാൾ ഞാൻ കാത്തിരുന്നില്ല ഇനിയും കാത്തിരിക്കും....
 
നമുക്കും കാത്തിരിക്കാം
ഗായത്രി 11

ഗായത്രി 11

4.4
14794

ചടങ്ങുകൾ കഴിഞ്ഞ് അവർ വീട്ടിൽ എത്തുന്ന വരെ കാത്തിരിക്കണം........    കാത്തിരിക്കും ഇത്രയും നാൾ ഞാൻ കാത്തിരുന്നില്ല ഇനിയും കാത്തിരിക്കും                       🌹🌹🌹🌹🌹🌹   നിഖിലിന്റെ വീട്ടിൽ വൈകിട്ട് പാർട്ടിയുണ്ട്.......    അമ്മ കുറെ നിർബന്ധിച്ചെങ്കിലും പോവാൻ തോന്നിയില്ല.....    ഒച്ചയും ബഹളവും ഒന്നുമില്ലാതെ ഒറ്റയ്ക്കിരിക്കാനാണ് ഇപ്പോൾ മനസ്സ് ആഗ്രഹിക്കുന്നത്......   മറ്റന്നാൾ നിഖിലും ഗ്രീഷ്മയും വരും.....    അത് വരെ കാത്തിരുന്നേ മതിയാകൂ......                 🌹🌹🌹🌹    നിഖിലും ഗ്രീഷ്മ യും വരുന്നത് പ്രമാണിച്ച് വീട്ടിൽ ഭയങ്കര തിര