✍️JUNAAF
Part - 2
"നിനക്ക് ഒരു കാര്യം അറിയോ... ഞാൻ അഹങ്കാരി ആണ്... അങ്ങനെ ആണെല്ലോ ഈ കോളേജിൽ..... പക്ഷെ നീ മറ്റുള്ളവരെ മനസ്സിനെ കുത്തി നോവിക്കുന്നവൾ ആണ്.... എന്റെ അഹങ്കാരം ഒരാളുടെയും മനസ്സ് നോവിപിച്ചിട്ടില്ല....സൊ എനിക്ക് പറ്റിയ ആൾ അല്ല നീ..."(ഐറിൻ)
ഐറിൻ അതും പറഞ്ഞു കാറിൽ കയറി പോയി.... ആ കോളേജ് മുഴുവൻ അവളുടെ വാക്കുകളിൽ തരിച്ചു നിൽകുവായിരുന്നു...
ഐറിനോട് സംസാരിക്കാൻ പോയ ആ ഫ്രോഡ് ആയ ഗേൾസ് നാണം കേട്ടു അവിടെന്ന് പോയി... അവർ പോകുന്നത് വരെ എല്ലാവരും കൂകി വിളിച്ചു...
_________________________________
[ആദി]
ഞാൻ വീട്ടിൽ എത്തിയപ്പോ എന്റെ പെങ്ങൾ കുരിപ്പ് അവിടെ നിൽക്കുന്നുണ്ട്... അവൾ മ്മളെ നോക്കി പുച്ഛിക്കുവാ.... ഞാനും അവളെ നോക്കി പുച്ഛിച്ചു റൂമിലേക്കു പോയി.... എന്നിട്ട് ഫ്രഷ് ആയി താഴേക്കു വന്നപ്പോ ഞാൻ എന്തിലോ തട്ടി വീഴാൻ പോയി... ഭാഗ്യത്തിന് ബാലൻസ് കിട്ടി....
"ഒന്ന് നോക്കി നടന്നൂടെടാ നിനക്ക്.... ഇപ്പൊ മോന്ത കുത്തി വീണേനെ...."(ഉമ്മ)
"അതെങ്ങനെ ഏത് സമയവും ആ അർസൽ കാസിമിനെയും സ്വപ്നം കണ്ട് നടക്കുവല്ലേ....."(ഉപ്പ)
"ഉപ്പ ഡോണ്ടു ഡോണ്ടു.... എന്തും ഞാൻ സാഹിക്കും ബട്ട് അർസൽ കാസിമിനെ എന്തെങ്കിലും പറഞ്ഞാൽ..."
"മതി മതി... ഇനിപ്പോ അവന്റെ കുടുംബ ചരിത്രം തന്നെ ഇങ്ങോട്ട് പറയും...."(ഉപ്പ)
അപ്പൊ ഞാൻ ഒന്ന് ഇളിച്ചു കൊടുത്ത്.... എന്നിട്ട് ചായ കുടിച്ചു ഫോണിൽ കളിക്കാൻ തുടങ്ങി....
പിന്നെ കുറച്ചു നേരം എന്റെ ചങ്ക്‌സിനെ വിളിച്ചു കുറച്ചു തെറി പറഞ്ഞു.... അപ്പൊ അവന്മാർ ഇങ്ങോട്ട് വിളിക്കാം തുടങ്ങിയപ്പോ ഞാൻ ഫോൺ ഓഫ് ചെയ്തു....
പിന്നെ രാത്രികലത്തെ ഫുഡ് കഴിച്ചു ഞാൻ പോയി കിടന്ന് ഉറങ്ങി....
_________________________________
മ്മൾ രാവിലെ എണീറ്റു ഫ്രഷ് ആയി ഡ്രസ്സ് മാറി കോളേജിലെക് വിട്ടു... അവിടെ എത്തി ഫ്രണ്ട്സിനെറ്റ് കത്തിയടിച്ചു ഇരിക്കുമ്പോ ആണ് അഹങ്കാരി വരുന്നത് കണ്ടത്....
അവളെ അടുത്തേക് ഇന്നലെ വന്ന ആ ഫ്രോഡ് ഗേൾസ് വന്ന് അവൾക് തടസമായി നിന്നു....
"ഇവളുമാർ മിക്യവാറും അവളെ കയ്യിൽ നിന്ന് വേടിക്കും..."(കാർത്തി)
"അതിൽ സംശയം ഇല്ലാ..."(ആഷി)
"ഒന്ന് മിണ്ടാതെ ഇരിക്കട.... ഇവിടെ എന്താ നടക്കാ എന്നറിയാതെ നിൽകുമ്പോൾ ആണ്...."(അനു)
"അതിൽ ഇപ്പൊ എന്താ സംശയം... ഇന്നലെത്തെ പോലെ ഇവളുമാർ വീണ്ടും പ്ലിങ് ആവും...നമക് നോക്കാം...."(ആഷി)
അപ്പൊ എല്ലാവരും അങ്ങോട്ട് നോക്കി...
"ഞങ്ങൾ നിന്നോട് അവസാനമായി പറയുവാ....നിനക്ക് ഞങ്ങളെ കൂടെ കൂടാം... നീ റെഡി ആണോ..."
"നിങ്ങളോട് ഞാൻ ഇന്നലെ പറഞ്ഞു.... നിന്റെ ഒന്നും ഈ ഒലക്ക ടീമിലെ അങ്കമാവാൻ എന്നെ കിട്ടില്ല...."
ഇത് കേട്ട അവർക്ക് ദേഷ്യം വന്നു... അതിൽ ഒരുത്തി തിരിഞ്ഞു... അപ്പൊ എന്നെ കണ്ടപ്പോ അവൾ എന്റെ അടുത്തേക് വന്നു...
"ആദി...."
ഇവൾ റന.... എന്റെ പിന്നാലെ ആണ്.... ഇവൾക്ക് രണ്ട് ഫ്രെണ്ട്സ് ഉണ്ട്.... റംസി,റിയ... മൂന്നും കണക... ഇപ്പൊ ആ അഹങ്കാരിയുടെ കയ്യിൽ നിന്ന് വേടിച്ചു കൂട്ടുന്നുണ്ട്....
"ഏയ്... ആദി.... എന്താ ആലോചിക്കുന്നത്.... ഞാൻ ഇവിടെ നിൽക്കുന്നത് കണ്ടില്ലേ...."(റന)
നീ ഇവിടെ നിൽക്കുന്നതിന് ഞാൻ എന്ത് ചെയ്യണം.... ഇവൾക്ക് ഒരു ഡോസ് കൊടുക്കണല്ലോ.... ആ ഐഡിയ....
മ്മൾ അഹങ്കാരിയെ നോക്കി... അവൾ അവിടെ നിന്ന് പോവാൻ നിൽക്കുവാ....
"ഏയ് ഐഷു...."
അപ്പൊ അവൾ ദേഷ്യത്തോടെ തിരിഞ്ഞു....
"എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്കു അറിയാലോ... ഒരു വർഷമായില്ലേ ഞാൻ നിന്റെ പിന്നാലെ നടക്കുന്നത്.... ഇതിൽ ഒരു തീരുമാനം ഉണ്ടാക് ഐഷു..."
എന്നും പറഞ്ഞു ഞാൻ റനയെ നോക്കി... അവൾ എന്നെയും ഐഷുനെയും കോപത്തോടെ നോക്കുവാണ്.... ഐഷു എന്നെ ദേഷ്യത്തോടെ നോക്കുവാണ്...
"എന്താണ് ഐഷു ഇങ്ങനെ നോക്കുന്നത്... നീ ഒരു തീരുമാനം പറ..."
"നിനക്ക്...."(അഹങ്കാരി)
"അതെ എനിക്ക് നിന്നെ ഇഷ്ടമാണ്....."
"നിനക്ക് പ്രാന്ത് ആണോ എന്നാണ് ചോദിച്ചത്...."(അഹങ്കാരി)
"എനിക്ക് നിന്നോട് ഉള്ള പ്രണയം മൂത്ത് പ്രാന്ത് ആയതാ...."
അപ്പൊ അവൾ എന്നെ ഒരു നോട്ടം നോക്കി....ആ നോട്ടത്തിൽ ഞാൻ അങ് ഉരുകി പോയി... മിക്യവാറും ഇവൾ എന്നെ തല്ലി കൊല്ലും....
അപ്പൊ ആ റന അവിടെന്ന് കലി തുള്ളി പോയി.... പിന്നാലെ അവളെ വാലുകളും.... അഹങ്കാരി ആണേൽ അതിനേക്കാൾ ദേഷ്യത്തിൽ പോയി...
"മോനെ നിനക്ക് എന്തിന്റെ കേടാ.... ഇനി അവൾ നിന്നെ കൊന്നില്ലെങ്കിൽ അത്ഭുതം..."(കാർത്തി)
അപ്പൊ മ്മൾ ഒന്ന് ഇളിച്ചു കൊടുത്ത്... എന്നിട്ട് അവരെയും കൂട്ടി ക്ലാസ്സിലേക് പോയി...
_________________________________
ഐറിൻ ക്ലാസ്സിൽ ഇരിക്കുവായിരുന്നു....
അപ്പൊ ലിയ വന്നത്... വളരെ സന്ദോഷത്തിൽ ആണ് വരുന്നത്...
"എടി ഇത്ര സന്ദോഷം ഉണ്ടാവാൻ എന്താ ഉണ്ടായത്..."
ക്ലാസ്സിലെ ഒരു കുട്ടി ചോദിച്ചു.... അപ്പൊ അവൾ സന്ദോഷത്തോടെ....
"എന്റെ ഉമ്മാന്റെ ഓപ്പറേയേഷന് ഏതോ നല്ല ഒരാൾ ക്യാഷ് തന്ന് സഹായിച്ചു..."
എന്ന് ലിയ പറഞ്ഞപ്പോ എല്ലാവർക്കും ഭയങ്കര സന്തോഷം ആയി... പിന്നെ ഓരോരുത്തർ ഓരോന്നു സംസാരിച്ചു ഇരികുമ്പോൾ ആണ് ആദിയും ടീമും വന്നത്...
"ഹെലോ guys.... ഇന്ന് ഞാൻ ഒരു സന്ദോഷമുള്ള കാര്യം പറയാൻ ആണ് വന്നത്... വേറെ ഒന്നും അല്ല.... നമ്മളെ ഓണം സെലിബ്രേഷനെ കുറിച്ച് ആണ് പറയുന്നത്..."(ആദി)
അപ്പൊ എല്ലാവരും കൂകി വിളിച്ചു....
"മറ്റന്നാൾ നടത്താൻ ആണ് പ്ലാൻ... so നാളെ ക്ലാസ്സ് ഇല്ല... പക്ഷെ എല്ലാവരും വരണം.... ഓണം സെലിബ്രേഷനെ കുറിച്ച് പ്ലാൻ ചെയ്യാനും.... പിന്നെ ഇവിടെത്തെ ഡെക്കറേയേഷൻ ചെയ്യാനും ആണ് എല്ലാവരും വരേണ്ടത്..."(അനു)
"അപ്പൊ guys നമക് അടിച്ചു പൊളിക്കണ്ടേ...."(ആഷി)
അപ്പൊ എല്ലാവരും ആ എന്ന് വിളിച്ചു കൂവി....
"പിന്നെ ഒരുപാട് ഗെയിംസ് ഒക്കെ ഉണ്ടാകും... അതിലൊക്കെ എല്ലാവരും പേര് കൊടുക്കണം..."(കാർത്തി)
എന്നും പറഞ്ഞു അവർ പോയി...പിന്നെ അന്നത്തെ ദിവസം അവർ ഓണം സെലിബ്രേഷനെ കുറിച്ച് പറഞ്ഞു സമയം കളഞ്ഞു... പിന്നെ ക്ലാസ്സ് വിട്ട് എല്ലാവരും വീട്ടിലേക്കു മടങ്ങി...
(തുടരും..)