Aksharathalukal

അമ്മൂട്ടി❤️ (ഭാഗം4)

എന്റെ കണ്ണുകൾ ആ കോണിപടികളിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നയാൾ പടികൾ ഇറങ്ങി പുഞ്ചിരിയോടെ താഴേക്ക് ഇറങ്ങി വന്നു.

നല്ല പൊക്കമുണ്ട്.. കട്ടി മീശയും പിന്നെതാടിയും.. ആ കരിനീല മിഴികളിലേക്ക് നോക്കിയപ്പോൾ ഞാനൊന്ന് ഞെട്ടിപോയി. അയാളെ എവിടെയോ വെച്ച് കണ്ടപോലെ.. പക്ഷെ എവിടെയാണ്..??

ഞാൻ ഓർമ്മകൾ ചിതഞ്ഞെടുക്കുവാൻ ശ്രമിച്ചു. പെട്ടെന്ന് തലയിൽ എന്തുകൊണ്ടോ കുത്തുന്ന വേദന തോന്നി.

" ആഹ്ഹ... "

ഞാൻ തലയിൽ കൈവെച്ചുകൊണ്ട് കുനിഞ്ഞിരുന്നു.

" അയ്യോ... എന്താ മോളേ.. "

അച്ഛൻ പെട്ടെന്നെഴുന്നേൽറ്റ് എന്റെ അടുത്തേക്ക് വന്നുകൊണ്ട് പേടിയോടെ ചോദിച്ചു.

" അത്‌ അച്ഛാ.. പെട്ടെന്തോ തലയിൽ വേദനയെടുത്തു.. "

" അയ്യോ..ആണോ.. എങ്കിൽ വീട്ടിൽ പോകണോ അച്ചു..?? "

" ഏയ്യ് വേണ്ട അച്ഛാ.. ഇപ്പോൾ കുഴപ്പമില്ല.."

" മ്മ്.. "
അച്ഛൻ എന്റെ തലമുടിയിൽ തലോടി..

" കുഴപ്പമൊന്നും ഇല്ലാലോ അല്ലെ
മോളെ..?? "
( ആന്റി )

" ഏയ്യ് ഇല്ല ആന്റി.. "

ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു. എന്റെ കണ്ണുകൾ വീണ്ടും അയാളിലേക്ക് നീണ്ടു. ഇപ്പോൾ ആ ചുണ്ടിൽ പുഞ്ചിരിയില്ല.

" മഹി.. ഇതെന്റെ സുഹൃത്താണ്.. പിന്നെ അവന്റെ മോള്.. അശ്വതി.. "
അങ്കിൾ ഞങ്ങളെ പരിചയപെടുത്തി കൊടുത്തു.

" അറിയാം... "
അവൻ പുഞ്ചിരിച്ചു.

" മഹിക്കും അച്ചൂനും ഒരേ പ്രായമല്ലേ വിനു.?? "
( അച്ഛൻ )

" അതെ.. മഹി നീ അച്ചൂനെ പരിജയപ്പെടു.. മോള് ഇവിടെ ഒറ്റക്കിരുന്ന് ബോറടിക്കുകയാണ്.. "
( അങ്കിൾ )

" മ്മ്.. ശെരി അച്ഛാ.. "

മഹി എന്നെ നോക്കി.

" വാടോ... "

ഞാനൊന്ന് പുഞ്ചിരിച്ചു. അവൻ എന്നെ ഒരുവട്ടം കൂടെ നോക്കിയിട്ട് കോണിപ്പടി കയറി. അച്ഛനും അങ്കിളും ആന്റിയും വീണ്ടും ഇരിന്നു സംസാരിക്കാൻ തുടങ്ങി.

ഞാൻ കുറച്ചുനേരം അങ്ങനെ നിന്നു. എന്തോ ഒരു മടി.. അവന്റെ അടുത്തേക്ക് പോകാൻ. പിന്നെ അച്ഛൻ നോക്കുന്നത് കണ്ടപ്പോൾ ഞാൻ മെല്ലെ കോണിപ്പടികൾ കയറി മുകളിലേക്ക് ചെന്നു.

ഗോവണി കയറി ആദ്യം ചെല്ലുന്നത് ഒരു ചെറിയ ഹാള് പോലെയുള്ളിടത്താണ്.
പിന്നെ രണ്ട് മുറികളും ഒരു ബാൽക്കണിയുമാണ് അവിടെയുള്ളത്.

ഹാളിലെ സോഫയിൽ മഹി ഇരിപ്പുണ്ട്. അവൻ ഫോണിൽ നോക്കുകയാണ്.. എന്നെ  കണ്ടപ്പോൾ അത്‌ താഴ്ത്തി ടേബിലേക്ക് വച്ചു.

" വാടോ.. വന്നിരിക്ക്... "

മടിച്ചുനിൽക്കുന്ന എന്നോട് മഹി പറഞ്ഞു. അത്‌ കേട്ട് ചെറിയൊരു വെപ്രാളത്തോടെ ഞാൻ അവന്റെ ഓപ്പോസിറ്റിലായി സോഫയിൽ ഇരുന്നു. കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവൻ എന്നെ നോക്കിയിരിക്കുകയാണെന്ന് എനിക്ക് തോന്നി.

" അമ്...അല്ല എനിക്ക് അച്ചുവെന്ന് വിളിക്കാമെല്ലെ..?? "

"മ്മ്... "
ഞാൻ പുഞ്ചിരിച്ചു.

" അച്ചു എന്ത് ചെയ്യുകയാണ്...?? "

" ഇവിടെ അടുത്തുള്ള ഒരു കമ്പിനിയിൽ വർക്ക്‌ ചെയ്യുകയാണ്.. മഹിയോ.. "

" SI ആണ്.. മറ്റന്നാൾ തൊട്ട് ഇവിടെ ജോയിൻ ചെയ്യണം.. "

മഹി പറഞ്ഞു. അതുകേട്ട് ഞാനവനെ അത്ഭുതത്തോടെ ഒന്ന് നോക്കി. പിന്നെ പുഞ്ചിരിച്ചു.

കുറേനേരം ഞങ്ങൾ രണ്ടുപേരും സംസാരിച്ചിരുന്നു. അത്രയും നേരം കൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ ഒരു  നല്ല സൗഹൃദം രൂപം കൊണ്ടു...

കാത്തിരിക്കുക...♥️♥️♥️
തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണേട്ടോ..🤗


അമ്മൂട്ടീ❤️(ഭാഗം5)

അമ്മൂട്ടീ❤️(ഭാഗം5)

4.8
6993

രാവിലെ എഴുന്നേറ്റപ്പോൾ കുറച്ചു വൈകി. പിന്നെ ഇന്നു കമ്പിനിയിൽ പോകേണ്ടതില്ല. കുളിച്ച് ഡ്രെസ്സിട്ട്.. തലതോർത്തികൊണ്ട് ബാത്‌റൂമിൽനിന്നും ഇറങ്ങിയപ്പോഴാണ് എന്റെ കണ്ണുകൾ ടേബിളിൽ ഇരിക്കുന്ന ചെറിയ ചുവന്ന ബോക്സിലേക്ക് നീണ്ടത്. ഞാൻ തോർത്ത്‌ ഒരു കസേരയിലായി നിവർത്തി ഇട്ടശേഷം ടേബിളിന്റെ അടുത്തേക്ക് ചെന്ന് ആ ബോക്സ് കയ്യിലെടുത്തു. എന്നിട്ട് മെല്ലെ തുറന്നു നോക്കി. അതൊരു മൂക്കുത്തിയാണ്...ചുവന്നകല്ലുള്ള മൂക്കുത്തി. അത് കാണെ ഞാൻ പുഞ്ചിരിച്ചു. ഞാൻ മെല്ലെ അത് കയ്യിലെടുത്തു.. അപ്പോൾ എന്റെ കയ്യൊന്നു വിറച്ചു. ഇന്നലെ എനിക്ക് മഹി തന്നതാണ്. മൂക്കുത്തി കുത്തിയിട്ടുണ