Aksharathalukal

ഗായത്രി 11

ചടങ്ങുകൾ കഴിഞ്ഞ് അവർ വീട്ടിൽ എത്തുന്ന വരെ കാത്തിരിക്കണം........
 
 കാത്തിരിക്കും ഇത്രയും നാൾ ഞാൻ കാത്തിരുന്നില്ല ഇനിയും കാത്തിരിക്കും
 
                    🌹🌹🌹🌹🌹🌹
 
നിഖിലിന്റെ വീട്ടിൽ വൈകിട്ട് പാർട്ടിയുണ്ട്.......
 
 അമ്മ കുറെ നിർബന്ധിച്ചെങ്കിലും പോവാൻ തോന്നിയില്ല.....
 
 ഒച്ചയും ബഹളവും ഒന്നുമില്ലാതെ ഒറ്റയ്ക്കിരിക്കാനാണ് ഇപ്പോൾ മനസ്സ് ആഗ്രഹിക്കുന്നത്......
 
മറ്റന്നാൾ നിഖിലും ഗ്രീഷ്മയും വരും.....
 
 അത് വരെ കാത്തിരുന്നേ മതിയാകൂ......
 
              🌹🌹🌹🌹
 
 നിഖിലും ഗ്രീഷ്മ യും വരുന്നത് പ്രമാണിച്ച് വീട്ടിൽ ഭയങ്കര തിരക്കാണ്.....
 
 ഉച്ചയ്ക്ക് ഉണ്ണാൻ ആകുമ്പോഴേക്ക് അവർ എത്തുക...
 
അമ്മയും ചെറിയമ്മയും വല്യമ്മയും ഒക്കെ അടുക്കളയിൽ നല്ല പണിയിൽ ആണ്...
 
 കുറച്ചുനേരം അവരെ സഹായിച്ചു അവിടെനിന്നും....... അപ്പോഴേക്കും വല്യമ്മ ചൊറിഞ്ഞു കൊണ്ടുവന്നു.....
 
 പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല നേരെ റൂമിലേക്ക് വന്നു....
 
12 മണിയോടെ രണ്ടാളും എത്തി....
 
നിഖിലും ഗ്രീഷ്മയും എല്ലാവർക്കും ഡ്രസ്സ്‌ ഒക്കെ അയാണ് വന്നത്.....
 
ഉച്ചക്കത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു വല്യമ്മ ഒക്കെ പോയി...
 
ഇപ്പൊ വീട്ടിൽ ഞങ്ങൾ മാത്രം...
 
 അച്ഛൻ അവരോട് വിരുന്നിനു പോകേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുകയാണ്....
 
 ഗ്രീഷ്മയുടെ സ്വഭാവം ഒന്ന് മാറിയിട്ടുണ്ട് എന്ന് തോന്നുന്നു...
 
 എന്റെ അടുത്ത് വന്ന് കുറച്ചുനേരം സംസാരിക്കു ഒക്കെ ചെയ്തു....
 
 നല്ല വീട്ടുകാരാണ് അച്ഛനും അമ്മയും ഒക്കെ പാവമാണ്.
..... വലിയ വീടാണ് അങ്ങനെ അവിടുത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞു.....
 
 അവിടുത്തെ അമ്മ എന്നെ ഒരു ദിവസം അങ്ങോട്ടേക്ക് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ടത്രേ.....
 
 എല്ലാത്തിനും മൂളി കേട്ടത് അല്ലാതെ വേറൊന്നും ഞാൻ പറഞ്ഞില്ല......
 
 വൈകുന്നേരത്തെ ചായ കുടി ഒക്കെ കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുമ്പോഴാണ് നിഖിൽ പുറത്ത് എവിടെയോ പോയിട്ട് വന്നത് കണ്ടത്.....
 
#ഗായത്രി ::: എവിടെ പോയതാ... ചായകുടിക്കാൻ കണ്ടില്ല....
 
#നിഖിൽ ::: ഞാൻ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ ചേച്ചി....
 
 ചേച്ചി ചായ കുടിച്ചോ.....
 
#ഗായത്രി ::: ഹാ.... നിഖിൽ ചായ കുടിച്ചിട്ട് ഒന്ന് ഇവിടേക്ക് വരുമോ എനിക്കൊന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു.....
 
#നിഖിൽ ::: മം....
 
 നിഖിൽ ചായകുടിച്ച് വന്നു കഴിഞ്ഞപ്പോൾ ഞാനും അവനും കൂടി മുറ്റത്തേക്കിറങ്ങി.....
 
#ഗായത്രി ::: വീട്ടിലിരുന്നു സംസാരിച്ച എല്ലാവരും കേൾക്കും പിന്നെ അതൊരു ബഹളം ആകും... അതുകൊണ്ട് നമുക്ക് പറമ്പിൽ ഒക്കെ നടക്കാം....
 
             🌹🌹🌹🌹
 
#നിഖിൽ ::: നിറയെ കൃഷിയൊക്കെ ഉണ്ടല്ലോ ചേച്ചി അമ്മയുടെ ആണോ....
 
 അമ്മയും അച്ഛനും കൂടി തുടങ്ങിയതാണ് അത്യാവശ്യം പച്ചക്കറികൾ ഒക്കെ നമുക്ക് വീട്ടിലേക്ക് കിട്ടും....
 
 നിഖിൽ വാ നമുക്ക് ആ മരത്തിന് ചുവട്ടിൽ ഇരിക്കാം....
 
 ഗുരുവായൂർ വെച്ച് ഞാൻ ശരത്തിനെ കണ്ടിരുന്നു....
 
 എന്റെ തോന്നൽ ആണെന്ന് പറയരുത്....
 
വട്ടാണെന്നൊക്കെ ഇവിടെ എല്ലാവരും പറയുന്നുണ്ട്...
 
 ഞാൻ സമ്മതിക്കുന്നു എനിക്ക് വട്ട് ഒക്കെ ഉണ്ടാകും ഇല്ലെന്നു ഒന്നും പറയുന്നില്ല....
 
 പക്ഷേ എത്ര വട്ടാണെന്ന് ആരൊക്കെ പറഞ്ഞാലും ഏതൊക്കെ അബോധാവസ്ഥയിൽ ആണെങ്കിലും..... ശരത്തിനെ എവിടെവച്ച് കണ്ടാലും എനിക്ക് തിരിച്ചറിയാൻ പറ്റും.....
 
 അത് എന്റെ അടുത്ത് വന്നു നിൽക്കണം എന്ന് ഒന്നുമില്ല....
 
 അകലെ എവിടെയായാലും ഞാനാ തിരിച്ചറിയും എന്റെ ചുറ്റുവട്ടത്ത് എവിടെ ഉണ്ടായാലും എനിക്ക് തിരിച്ചറിയാൻ പറ്റും.......
 
 എന്നെ കണ്ടിട്ടും ശരത് കാണാത്ത പോലെ ഭാവിച്ചു.... അതെന്തിനാണെന്ന് എനിക്ക് അറിയില്ല....
 
 നിഖിൽ ശരത്തിനെ കണ്ടിട്ടുണ്ടല്ലോ..... പിന്നെ എന്തുകൊണ്ടാണ് പറയാതിരുന്നത്.....
 
 ഇവരുടെയൊക്കെ ഒപ്പംകൂടി നീയും മാറി തുടങ്ങിയോ....
 
#നിഖിൽ ::: ചേച്ചി എനിക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ല ദൈവത്തെ ഓർത്ത് എന്നോട് ചോദിക്കരുത്.....
 
#ഗായത്രി ::: അങ്ങനെ പറയരുത് ഇത് എന്റെ ജീവിതത്തെ സംബന്ധിക്കുന്ന വിഷയമാണ്.....
 
 ഒരു സഹോദരൻ ആയി നീ കൂടെ ഉണ്ടാകും എന്ന് പറഞ്ഞതല്ലേ....
 
 പിന്നെ ഇപ്പോ എന്താ ഇങ്ങനെയൊക്കെ....
 
 നീയും മാറി തുടങ്ങിയില്ലേ....
 
 നിന്നോട് സംസാരിച്ചതിനുശേഷം എനിക്ക് എന്തൊരു ആശ്വാസം ആയിരുന്നു എന്നറിയാമോ....
 
 എന്നെ മനസ്സിലാക്കുന്ന ഒരാൾ..... അനിയത്തിയുടെ ഭർത്താവല്ല സ്വന്തം അനിയനായി തന്നെ നിന്നെ ഞാൻ മനസ്സിൽ കയറ്റിവച്ചത്.......
 
ആ നീയും എന്നെ ചതിക്കുകയാണോ......
 
എന്നോട് എങ്ങനെ ചെയ്യാൻ മാത്രം നിങ്ങളോട് ഒക്കെ ഞാൻ എന്താണ് ചെയ്തത്.....
 
 ഇന്നലെ ശരത്..... എന്നെ കണ്ടു എന്നെ കണ്ടിട്ട് ഒന്നും മിണ്ടുക പോലും ചെയ്തില്ല......
 
 ശരത്തിന് കണ്ട കാര്യം നീയും പറഞ്ഞില്ല നിങ്ങളെല്ലാവരും എന്നിൽ നിന്നും എന്തോ മറച്ചു വയ്ക്കുന്നുണ്ട്....
 
 അതെന്താണെന്ന് എനിക്ക് അറിയണം....
 
#നിഖിൽ ::: ചേച്ചി ശരത്തേട്ടനെ ഞാൻ കണ്ടിരുന്നു....
 
 ഒരുപാട് ഞാൻ അന്വേഷിച്ചു ശരത്തേട്ടൻ ആയി.... പഠിച്ച സ്ഥലത്തും ജോലി ചെയ്ത സ്ഥലത്തും അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ....
 
 അവസാനം എന്റെ ഒരു കൂട്ടുകാരന്റെ കൂട്ടുകാരൻ വഴി ആണ് ശരത്തേട്ടനെ ഞാൻ കണ്ടു പിടിച്ചത്.......
 
 എന്നോടൊന്ന് മിണ്ടാൻ പോലും ശരത്തേട്ടൻ തയ്യാറല്ലായിരുന്നു.....
 
 ചേച്ചി വേറെ വിവാഹം കഴിച്ചു എന്നാണ് ശരത്തേട്ടനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.......
 
 ചേച്ചി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ആ കണ്ണുകളിൽ സന്തോഷം ഞാൻ കണ്ടതാണ്....... പക്ഷേ പെട്ടെന്ന് തന്നെ മായുകയും ചെയ്തു...... സന്തോഷത്തിനു പകരം  അവിടെ ഒരുതരം  നിസ്സഹായ  അവസ്ഥയാണ് ഉണ്ടായത്........
 
 കല്യാണം ആണെന്ന് ഞാൻ പറഞ്ഞിട്ടാണ് ഇന്നലെ വന്നത്....
 
 വേറൊന്നും എന്നോട് ചോദിക്കരുത് എനിക്കിപ്പോ ഇത്രയും പറയാനേ നിർവാഹമുള്ളൂ.....
 
#ഗായത്രി ::: അങ്ങനെ പറയരുത് നിഖിലെ........
 
 ശരത് എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചാണ് എത്രയും ദിവസവും തള്ളിനീക്കിയത്......
 
 എന്തോ കാരണം ഞങ്ങൾക്കിടയിൽ സംഭവിച്ചിട്ടുണ്ട്.....
 
അതുകൊണ്ട് ആണ് ശരത് വരാത്തത്......
 
നിന്റെ കാല് ഞാൻ പിടിക്കാം..... എന്നോട് ഒന്ന് പറ......
 
ഇനിയും എന്നോട് പറയാതിരിക്കാൻ ആണ് ഉദ്ദേശമെങ്കിൽ.........
 
 എല്ലാവർക്കും ഭാരമായ ജീവിതം ഞാൻ അങ്ങ് ഉപേക്ഷിക്കും......
 
 മടുത്തു എനിക്ക് എല്ലാം കൊണ്ടും ജീവിക്കണമെന്നു തോന്നുന്നില്ല....
 
 ഗായത്രി പെട്ടെന്ന് നിഖിന്റെ കാലിൽ വീണു കരഞ്ഞു....
 
#നിഖിൽ :::: ചേച്ചി എന്തെ കാണിക്കുന്നേ....
 
 അവൻ അവളെ പിടിച്ചുയർത്താൻ ശ്രമിച്ചു പക്ഷേ കാലിൽ മുറുകെ പിടിക്കുന്നത് അല്ലാതെ അവൾ പിടിവിടുന്ന ഉണ്ടായിരുന്നില്ല.......
 
അവളുടെ കണ്ണുനീർ വീണു നിഖിലിന്റെ കലാപദങ്ങൾ പൊള്ളി....
 
 നിഖിലിനെ അന്വേഷിച്ചുവന്ന ഗ്രീഷ്മ ഈ കാഴ്ചയാണ് കണ്ടത്.....
 
 ചേച്ചി എന്താ ഈ കാണിക്കുന്നേ.....
 
 ഗ്രീഷ്മ യും നിഖിലം കൂടി ഗായത്രിയേ പിടിച്ചെഴുന്നേൽപ്പിച്ചു......
 
ഗായത്രി ഗ്രീഷ്മയോട്...
 
 നീയെങ്കിലും ഒന്ന് പറ.
 നിഖിൽ ശരത്തിനെ കണ്ടിട്ട് എന്തുണ്ടായി എന്നൊന്നും പറയാൻ പറ....
 
 ഇനിയും എനിക്ക് സഹിക്കാൻ വയ്യ ഞാൻ ചങ്ക് പൊട്ടി മരിച്ചു പോകും....
 
 അല്ലെങ്കിൽ മുഴുഭ്രാന്ത് ആയി അലയേണ്ടി വരും......
 
അവൾ അവിടെ വെറും നിലത്ത് മണ്ണിൽ ഇരുന്ന് കരഞ്ഞു.....
 
 നിഖിൽ അവൾക്കൊപ്പം നിലത്തിരുന്നു......
 
ചേച്ചി.......
 
 ചേച്ചി അറിയാത്ത കുറേ കാര്യങ്ങൾ ഇതിനിടയ്ക്ക് സംഭവിച്ചിട്ടുണ്ട്....
 
 ചേച്ചിക്ക് മാത്രമല്ല ഇവിടെ ഗ്രീഷ്മയ്ക്കോ അമ്മയ്ക്ക് ഒന്നും അറിയില്ല......
 
 അന്ന് ഇവിടെ നിന്നും ശരത്തേട്ടൻ അച്ഛനെ ഇറക്കിവിട്ട നിങ്ങളുടെ വീട്ടുകാർ പിന്നെ വെറുതെ ഇരുന്നില്ല......
 
വീട്ടിൽ ചെന്ന് ഭീഷണി മുഴക്കി...... ഇനി ചേച്ചിയുടെ പുറകെ ചെന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.....
 
 ചേച്ചി ആത്മഹത്യക്ക് ശ്രമിച്ച ഹോസ്പിറ്റലിൽ കിടന്നില്ലേ.... ആ സമയത്ത് ശരത്തേട്ടൻ ചേച്ചിയെ കാണാൻ വന്നിരുന്നു.....
 
 അത് നിങ്ങൾ ആരും അറിഞ്ഞിരുന്നില്ല......
 
അന്ന് രാത്രി വല്യച്ചനും അച്ഛനും ഒക്കെ കൂടെ ശരത് ചേട്ടന്റെ വീട്ടിൽ ചെന്ന് ചേട്ടനെ തല്ലി....
 
അച്ഛനേം അമ്മേം ഒക്കെ കേട്ടാൽ അറക്കുന്ന ചീത്ത വിളിച്ചു....
 
 ചേച്ചി വേറെ കല്യാണത്തിന് സമ്മതിച്ചു എന്ന് പറഞ്ഞു....
 
 ഉടനെതന്നെ കല്യാണവും ഉണ്ടാകും എന്ന് അറിയിച്ചു.....
 
 എന്നിട്ടും മതിയായില്ല   സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി.....
 
ചേട്ടനെ അറസ്റ്റ് ചെയ്ത അന്ന് അച്ഛൻ ഹൃദയം പൊട്ടി മരിച്ചു..അമ്മ തളർന്നു പോയി........
 
നന്ദൻ ന്ന് പറഞ്ഞ ചേട്ടൻ ഇല്ലേ
 
ആള് ഇടപെട്ടു ആണ് കേസ് ഒക്കെ തീർത്തത്.....
 
പിന്നെ അവർ ഈ നാട്ടിൽ നിന്നില്ല.. ചേട്ടന്റെ അമ്മാവന്റെ ഒപ്പം തമിഴ് നാട്ടിൽ ആയിരുന്നു.....
 
 അമ്മയ്ക്ക് അവിടെയായിരുന്നു ട്രീറ്റ്മെന്റ് ഒക്കെ പിന്നീട്.... ശരത്തേട്ടൻ അവിടെ ഒരു പ്രൈവറ്റ് സ്കൂളിൽ അധ്യാപകനായി കയറി......
 
നന്ദേട്ടനും അത്യാവശ്യം കുറച്ചു ആൾക്കാർക്ക് മാത്രം ഈ കാര്യം അറിയൂ....
 
നിഖിൽ പറയുന്നത് ഒക്കെ കേട്ട് തരിച്ചു ഇരുന്നു പോയി ഗായത്രിയും ഗ്രീഷ്മയും 
 
തുടരും
 
 
ഗായത്രി 12

ഗായത്രി 12

4.4
14804

അമ്മയ്ക്ക് അവിടെയായിരുന്നു ട്രീറ്റ്മെന്റ് ഒക്കെ പിന്നീട്.... ശരത്തേട്ടൻ അവിടെ ഒരു പ്രൈവറ്റ് സ്കൂളിൽ അധ്യാപകനായി കയറി......   നന്ദേട്ടനും അത്യാവശ്യം കുറച്ചു ആൾക്കാർക്ക് മാത്രം ഈ കാര്യം അറിയൂ....   നിഖിൽ പറയുന്നത് ഒക്കെ കേട്ട് തരിച്ചു ഇരുന്നു പോയി ഗായത്രിയും ഗ്രീഷ്മയും                   ❣️❣️❣️❣️❣️   ശില കണക്കെയിരുന്നു ഗായത്രി........    ഒരു തുള്ളി കണ്ണീര് പോലും വരാതെ യുള്ള അവളുടെ ഇരിപ്പ് കണ്ട് നിഖിലിനും ഗ്രീഷ്മയ്ക്കും പേടിയായി.......   #ഗ്രീഷ്മ ::: ചേച്ചി.... ചേച്ചി.....   കുറെ തവണ കുലുക്കി വിളിച്ചതിനു ശേഷം ആണ് ഗായത്രി അവരെ ഒന്ന് നോക്കിയത്.... &nb