Aksharathalukal

മീനാക്ഷി 10

മോൾ ഇങ്ങിനെ ഇവിടെ തന്നെ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തേക്കിറങ്ങുമ്പോൾ നിനക്ക് എന്തെങ്കിലും മേടിക്കാൻ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ മേടിച്ചിട്ട് പോരെ...
 
 ആ അച്ഛാ...
 
 ഞാനും ചേട്ടനും കൂടി ഇന്ന് പുറത്തു പോകുന്നുണ്ട് ചേട്ടന് ലീവ് ആണ്  ഇന്ന്.....
 
 അത് നന്നായി മോളെ ഒന്ന് മനസ്സ് ഫ്രഷ് ആയിട്ടു വാ....
 
       ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
 അന്നത്തെ ദിവസം മുഴുവൻ മാധവ് മീനുവിനെ കൊണ്ട് പുറത്തൊക്കെ കറങ്ങി.....
 
അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ അവൻ തന്നെ മേടിച്ചു കൊടുത്തു......
 
 ഓരോ നിമിഷവുംമീനു ആസ്വദിച്ചു.............
 
 ഒരുപാട് നാളുകൾക്ക് ശേഷം ചേട്ടനോടൊപ്പം ഇങ്ങനെ പുറത്തേക്ക് പോകുന്നത്...
 
 സ്വാതന്ത്ര്യത്തോടെ നടക്കുന്നത്...
 
 ശരിക്കും പറഞ്ഞാൽ സ്വാതന്ത്ര്യത്തോടെ ഒന്ന് ശ്വാസം വലിക്കുക പോലും ചെയ്യുന്നത്....
 
 ഉടുക്കാൻ വസ്ത്രമോ കഴിക്കാൻ ആഹാരമോ മാത്രമല്ല ഒരു പെണ്ണിന് വേണ്ടത്....
 
 മനസ്സ് നിറഞ്ഞു ചിരിക്കാൻ കഴിയണം.....
 
 ഒരിക്കലും കൂട്ടിലടക്കപ്പെട്ട കിളിയേ പോലെ ആവരുത് ഒരു പെണ്ണിന്റെ ജീവിതം ....
 
 അവൾക്കും ഇഷ്ടങ്ങൾ ഉണ്ട്.... ആഗ്രഹങ്ങൾ ഉണ്ട്...
 
ഒരു പൂമ്പാറ്റയെപ്പോലെ പാറി പറന്നു നടക്കാൻ ആണ് ഏത് പെൺകുട്ടിയും ആഗ്രഹിക്കുന്നത്... പക്ഷേ സംഭവിക്കുന്നത് കൂടുതലും കൂട്ടിലകപ്പെട്ട ഒരു കിളിയുടെ ജീവിതവും......
 
പുറത്തൊക്കെ പോയി കഴിഞ്ഞ് വീട്ടിലെത്താൻ രാത്രിയായി....
 
 വല്യച്ഛനും വല്യമ്മയും ഗിരി ഏട്ടൻ ഒക്കെ വന്നിട്ടുണ്ട്....
 
കുറെനാൾ കൂടിയാണ് അവരെയൊക്കെ കാണുന്നത്.....
 
 പണ്ട് പഠിക്കാനായി മാറി നിൽക്കുമ്പോഴും ആഴ്ചയിൽ രണ്ടു തവണയെങ്കിലും വിളിക്കുമായിരുന്നു...........
 
ചെന്ന് വല്യമ്മയുടെ അടുത്തേക്ക് ഇരുന്നു.....
 
 ചേട്ടൻ എല്ലാവരും ചിരിച്ചു കാണിച്ചു മുകളിലേക്ക് പോയി.....
 
ആകെ വല്ലാണ്ടയല്ലോ എന്റെ കുട്ടി......
 
അമ്മയിനി പഴയത് ഒക്കെ ഓർമ്മിപ്പിച്ച അവളെ വിഷമിപ്പിക്കാൻ നിൽക്കണ്ട....
 
 അന്നേ ഞാനും മാധവും പറഞ്ഞതാണ്.....
 
 നിങ്ങൾക്കൊക്കെ അന്ന് വലിയ കുടുംബം പാരമ്പര്യം സ്വത്ത് അതൊക്കെ ആയിരുന്നല്ലോ വലുത് ഇപ്പൊ എന്തായി.....
 
 ഞാൻ ഇവിടെ നിങ്ങൾടെ ഒപ്പം ഇരുന്നാൽ എന്റെ വായീന്ന് വല്ലതും ഒക്കെ വീഴും....
 
ഞാൻ മാധവന്റെ മുറിയിൽ ഉണ്ടാകും പോകാൻ നേരത്ത് വിളിച്ചാൽ മതി........
 
ഗിരീയേട്ടൻ അതും പറഞ്ഞ മുകളിലേക്ക് പോയി....
 
അപ്പോഴാണ് അമ്മ കുടിക്കാൻ ഉള്ളവർക്കും കൊണ്ടുവന്നത്....
 
ഗിരി എവിടെപ്പോയി....
 
 അവൻ ഇപ്പോ ഇവിടെ കിടന്നു ഒരു ബഹളവും  കഴിഞ്ഞു മാധവന്റെ റൂമിൽ പോയി....
 
മോളെ അവർ നാളെ വരും എന്നാണ് പറഞ്ഞത്....
 
അപ്പൊ മോൾക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാം...
 
 ഞങ്ങൾ ആരും നിന്നെ നിർബന്ധിക്കില്ല....
 
അവിടെവച്ച് അനുഭവിച്ചത് മുഴുവൻ നീയാണ്....
 
 അച്ഛൻ പറഞ്ഞു....
 
അതെ അതാണ് ശരി...
 മോൾക്ക് ശരിയായ തീരുമാനമെടുക്കാം വല്യച്ചനും എല്ലാവരും ഒപ്പമുണ്ടാകും............
 
 ഗൗരിയെവിടെ വല്യമ്മേ....
 
 അവള് നാളെ രാവിലെ എത്തും മോളെ......
 
 ഒരു കൂട്ടുകാരിയുടെ വീട്ടിൽ ഫംഗ്ഷൻ ഉണ്ട് അവിടേക്ക് പോയേക്കുവാ...
 
 ഞാനെന്ന മുകളിലേക്ക് ചെല്ലട്ടെ ഗിരി ചേട്ടനെ ഒന്ന് കാണട്ടെ....
 
 മീനു പോയി....
 
 എന്താണ് നിന്റെ തീരുമാനം.. വല്യച്ഛൻ ചോദിച്ചു  മീനുവിന്റെ അച്ഛനോട് ചോദിച്ചു....
 
 ഞാൻ പറഞ്ഞില്ലേ ഏട്ടാ... ഇനിയും നരകത്തിലേക്ക് അവളെ തള്ളിവിടാൻ വയ്യ...
 
ആലോചിച്ചു നോക്കുമ്പോൾ എന്റെ ഭാഗത്താണ് തെറ്റ് ഞാൻ ഇത്രയും തിടുക്കപ്പെട്ട് നടത്തരുത് ആയിരുന്നു........
 
മാധവും ഗിരിയും ഒക്കെ പറഞ്ഞതുതന്നെയാണ് ശരി......
 
അറിയുന്ന കുടുംബം ആണല്ലോ എന്ന് വിചാരിച്ചു കൂടുതൽ അന്വേഷിക്കാൻ ഒന്നും പോയില്ല....
 
അതുകൊണ്ട് അനുഭവിച്ചത് മുഴുവൻ എന്റെ കുഞ്ഞ്...
 
 ഇപ്പോഴെങ്കിലും അവർക്ക് ഇറങ്ങിപ്പോരാൻ തോന്നിയല്ലോ അത് ഞാൻ ദൈവത്തിനോട് നന്ദി പറയുകയാണ്...
 
എന്തായാലും അവരോടൊപ്പം വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ചേട്ടാ...
 
 അവരെ നാളെ വരുമ്പോൾ നിങ്ങളും കൂടി ഇവിടെ വേണം....
 
ഞങ്ങൾ രാവിലെ തന്നെ എത്തിയേക്കാം...
 
 മീനു വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ തൊട്ട് ഗൗരി വരാൻ ആയിട്ട് തിടുക്കും കൂട്ടുന്നുണ്ട്...
 
              ❣️❣️❣️❣️❣️❣️❣️❣️❣️
 
 നോക്കുമ്പോൾ ചേട്ടന്റെ കട്ടിലിൽ കിടപ്പുണ്ട് രണ്ടാളും....
 
ഗിരിയേട്ടാ......
 
 ആ... നീ വന്നോ..
 
 താഴത്തെ പ്രകടനങ്ങൾ ഒക്കെ കഴിഞ്ഞോ......
 
എന്തിനാണ് ഏട്ടാ അവരോടൊക്കെ അങ്ങനെ പറഞ്ഞത്....
 
 എല്ലാവരും നല്ല സങ്കടത്തിൽ ആണെന്ന് എന്നെപ്പോലെ തന്നെ നിങ്ങൾക്കും അറിയാവുന്നതല്ലേ...
 
വെറുതെ അവരെ കുത്തി നോവിക്കുന്നത് എന്തിനാണ്...
 
 ഞാൻ അനുഭവിക്കാൻ ഉള്ളതൊക്കെ അനുഭവിച്ചു...
 
 എനിക്ക് അങ്ങനെയൊക്കെ വിധിച്ചിട്ട് ഉണ്ടാവും എന്ന് വിശ്വസിക്കാനാണ് ഇപ്പോൾ ഇഷ്ടം....
 
 പഴയതൊന്നും കുത്തികുത്തി പറഞ്ഞതുകൊണ്ട് ഞാൻ അനുഭവിച്ചത് ഒന്നും ഇല്ലാതാവുകയില്ലല്ലോ.....
 
 മോളെ നിന്നെ സങ്കടപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല....
 
 ഞാനും മാധവും പറഞ്ഞിട്ട് അതിനൊരു വിലപോലും ഇവിടെ ആരെങ്കിലും കൊടുത്തോ....
 
 വാ നീ ഇവിടെ ഇരിക്കു  അതൊക്കെ പിന്നേ പറയാം....
 
 എന്താണ് നിന്റെ തീരുമാനം......
 
 ഇനിയും സഹിച്ച് അവിടെത്തന്നെ കടിച്ചുതൂങ്ങി നിൽക്കാൻ ആണോ....
 
 അല്ല....
 
 ഞാൻ അച്ഛൻ നേടിത്തന്ന ബന്ധം ഇട്ടെറിഞ്ഞു വരുമ്പോൾ അച്ഛന്  വിഷമം ആകുമല്ലോ എന്ന് വിചാരിച്ചാണ് അവിടെ നിന്നത്.....
 
 പുറമേ എത്ര തന്നെയാണ് ഒക്കെ തന്റേടം കാണിച്ചാലും ഇങ്ങനെയുള്ള സാഹചര്യം വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും മനസ്സു കൂടെ നമ്മൾ ചിന്തിച്ചു പോകും.......
 
 അവിടെനിന്നും ഇറങ്ങി വരുമ്പോൾ അച്ഛന് വിഷമം ആകുമല്ലോ നാണക്കേട് ആകുമല്ലോ എന്നൊക്കെ ഓർത്ത് പരമാവധി പിടിച്ചുനിൽക്കും...
 
 ശരിക്കുപറഞ്ഞാൽ ഞാനടക്കമുള്ള പല പെൺകുട്ടികളുടേയും കുഴപ്പം അതാണ്.....
 
 ഇനി പക്ഷേ ഇല്ല ചേട്ടാ...
 
 മടുത്തു സത്യമായിട്ടും മടുത്തു പോയി........
 
ഞാനെന്ന സ്ത്രീക്ക് ഒരു വിലയും തരാത്ത... ഭാര്യക്ക് ഒരു പരിഗണനയും ഇല്ലാത്ത ആ വീട്ടിലേക്ക് ഞാൻ പോകില്ല....
 
 എന്റെ ജോലി എന്റെ കൂട്ടുകാർ എന്റെ ഇഷ്ടങ്ങൾ എല്ലാം ഞാൻ അവർക്കുവേണ്ടി കളഞ്ഞില്ലേ....
 
 ഒരു മനുഷ്യജീവി ആണെന്നുള്ള പരിഗണന എങ്കിലും വേണ്ടേ......
 
 അത്രയും പറഞ്ഞപ്പോഴേക്കും മീനു കരഞ്ഞു പോയിരുന്നു....
 
 മാധവ് അവൾക്ക് അരികിലേക്ക് ചേർന്നിരുന്നു...
 
 മോളെ തീരുമാനമെടുക്കേണ്ട സമയത്ത് നമ്മൾ തന്നെ തീരുമാനമെടുക്കണം....
 
 ആരുടെയും കാൽക്കൽ അടിയറവു വയ്ക്കാനുള്ളതല്ല ഒരാളുടെയും ജീവിതം......
 
 എന്തായാലും നാളെ വരുമല്ലോ നമുക്ക് നോക്കാം എന്താകുമെന്ന്....
 
         🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 ഭക്ഷണമൊക്കെ കഴിഞ്ഞ് പഴയ കൂട്ടുകാരെ വിളിച്ചു...
 
 എല്ലാവർക്കും ദേഷ്യവും പിണക്കവും പരിഭവവും ഒക്കെയാണ്...
 
 കാര്യങ്ങൾ എല്ലാം വിശദീകരിച്ച് പിന്നെ പറയാം എന്ന് പറഞ്ഞു വച്ചു...
 
 കിടന്നിട്ട് ഉറക്കം വരുന്നില്ല.....
 
 നാളെ അവർ വന്നു കഴിഞ്ഞ് എന്താവും.....
 
അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നിട്ട് ഒന്നും ഒരു രക്ഷയില്ല..
 
 അപ്പോഴാണ് ആരോ വാതിൽ മുട്ടുന്ന പോലെ തോന്നിയത്...
 
 നോക്കിയപ്പോ അമ്മ...
 
 അമ്മ ഇന്ന് നിന്റെ കൂടെ കിടക്കാം എന്ന് വിചാരിച്ചു.....
 
 എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മ കട്ടിലിൽ സൈഡിലേക്ക് കയറി കിടന്നു......
 
 വാതിലടച്ച് ഞാനും അമ്മയ്ക്കൊപ്പം കേറി കിടന്നു....
 
അമ്മാ......
 
 ഞാനൊരു കാര്യം ചോദിക്കട്ടെ....
 
 നാളെ അവര് വരും... ഞാൻ അവർക്കൊപ്പം പോകാൻ തയ്യാറല്ല...
ചിലപ്പോൾ ഒച്ചയും ബഹളവും ഒക്കെ ഉണ്ടാവും.....
 
അത് പിന്നേ ഡിവോഴ്സ് ലേക്കും പോകും...
 
 നാളെ അച്ഛനും അമ്മയ്ക്കും നാണക്കേട് ആകുമോ  ഞാൻ......
 
 ഞാൻ കാരണം ചേട്ടന് നല്ലൊരു ആലോചന വരാതിരിക്കുമോ...
 
 അങ്ങനെയാണോ മോളെ ഇനി അച്ഛനെയും അമ്മയെയും മനസ്സിലാക്കിയിരിക്കുന്നത്......
 
 അവിടെ നെഞ്ചു നീര് ജീവിക്കുമ്പോൾ എന്ത് സമാധാനത്തിൽ അച്ഛനുമമ്മയും ഇവിടെ ജീവിക്കും.....
 
 ഓരോ ദിവസവും നീറിനീറി ഞങ്ങൾ മരിച്ചു കൊണ്ടിരിക്കും....
 
 അവൻ ഇവിടെ വന്നു അങ്ങനെ ഒന്നും സംഭവിക്കില്ല എന്നൊക്കെ പറഞ്ഞ് നിന്നെ അവിടേക്ക് കൊണ്ടു പോയാലും എല്ലാം ശരിയാകും എന്ന് ആർക്ക് ഉറപ്പു പറയാൻ പറ്റും.....
 
 നിന്റെ സന്തോഷമാണ് മോളെ അച്ഛന്റെയും അമ്മയുടെയും സന്തോഷം.....
 
പിന്നെ നിന്റെ ചേട്ടന് നല്ല ആലോചന വരാതിരിക്കുമോ എന്ന് അങ്ങനെയല്ലേ നീ ചോദിച്ചത്....
 
 അതൊക്കെ നിനക്ക് തോന്നുന്നതാണ് മോളെ...
 
 ഹരിയുടെ വീട്ടുകാരെ പോലെ അല്ലാത്ത നല്ല മനുഷ്യരും നമ്മുടെ നാട്ടിലുണ്ട്... നീ കാരണം ഒരിക്കലും നിന്റെ ചേട്ടന്റെ വിവാഹം ഒന്നും മുടങ്ങില്ല 
 
 നീ കൂടുതൽ ആലോചിച്ചു ഒന്നും തല പുണ്ണാക്കണ്ട കിടന്നുറങ്ങിക്കോ......
 
 അമ്മ പതിയെ അവളുടെ തലോടി കൊടുത്തു......
 
 ഒരു ചെറിയ കുഞ്ഞ് അമ്മയുടെ മാറിൽ ഒട്ടിക്കിടക്കുന്ന പോലെ അവൾ അമ്മയോട് ചേർന്ന് കിടന്നുറങ്ങി...
 
തുടരും ..................

മീനാക്ഷി 11

മീനാക്ഷി 11

4.5
22479

✍️Aswathy Karthika ✍️     അമ്മ പതിയെ അവളുടെ തലോടി കൊടുത്തു......    ഒരു ചെറിയ കുഞ്ഞ് അമ്മയുടെ മാറിൽ ഒട്ടിക്കിടക്കുന്ന പോലെ അവൾ അമ്മയോട് ചേർന്ന് കിടന്നുറങ്ങി...           ❣️❣️❣️❣️❣️❣️❣️❣️❣️❣️   അച്ഛൻ പറയുന്നത് മോൾ കേൾക്കണം.....     ഈ ഒരു തവണകൂടി മോർ അവർക്കൊപ്പം പോണം..     എന്തായാലും അവര് വന്ന് മാപ്പ് ഒക്കെ പറഞ്ഞതല്ലേ.....    അച്ഛനെ ഓർത്തെങ്കിലും മോള് പോണം.....   ഞെട്ടി എണീറ്റു... കണ്ടത് സ്വപ്നമാണെന്ന് മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു......    നോക്കുമ്പോൾ അമ്മ അടുത്തില്ല...    സമയം ആറു മണി കഴിഞ്ഞിട്ടുണ്ട്......    മനസ്സാകെ കലങ്ങി