CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:42
_______________________
Written by :✍🏻️salwaah... ✨️
:salwa__sallu
____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്... ഇതിൽ ജീവിതത്തിൽ ഒരിക്കലും നടക്കാത്തതും യുക്തിക്കു നിലക്കാത്തതും ആയി പലതും കാണാം... അതൊന്നും ജീവിതത്തിൽ നടക്കുമെന്ന് വിശ്വസിക്കരുത്.. ഈ സ്റ്റോറിയിൽ പറഞ്ഞ സ്ഥലങ്ങളോ സ്ഥാപനങ്ങളോ പേരുകളോ ആൾകാരോ അയിട്ട് ഈ സ്റ്റോറിക്ക് ഒരു ബന്ധവുമില്ല.. ഇനി ഉണ്ടെങ്കിൽ തന്നെ തികച്ചും സ്വാഭാവികം.. ✨️
______________🌻______________
ഇല്ലാ... ഞാൻ വരില്ലാ....
എന്നും പറഞ്ഞു ഫോൺ സോഫയിലേക് വലിച്ചെറിഞ്ഞു.....
പ്ലീസ് അഹ്‌നാ... നീ വന്നില്ലെങ്കിൽ ദിൽരുബയുടെ ആരോഗ്യ സ്ഥിതി മോശമാവും... ജസ്റ്റ് ഒരു വീഡിയോ കാളിൽ ഒന്നിച്ചു നിന്നാൽ പോരെ... ഒന്നുമില്ലെങ്കിലും നിനക്ക് വേണ്ടി അല്ലെ.. അവൾ ഈ അവസ്ഥയിൽ......
അവൻ ബാക്കി പറയാതെ നിർത്തി വെച്ചു... ഫോൺ സ്പീക്കറിൽ ആയത് കൊണ്ട് തന്നെ അഹ്‌ന ഇതെല്ലാം കേട്ടിരുന്നു...
""ഒന്നുമില്ലെങ്കിൽ നിനക്ക് വേണ്ടി അല്ലെ.. അവൾ ഈ അവസ്ഥയിൽ..""
അവന്റെ വാക്കുകൾ അവൾക് ചുറ്റും മുഴങ്ങി കേട്ടു...
അവൾ പോവാതെ ഇരിക്കുന്നത് തെറ്റാണെന്ന് അവൾക് തോന്നി.. എന്തോ അവൾ കാരണമാണ് ദിൽരുബക്ക് ഈ അവസ്ഥ എന്ന് അവളെ മനസ്സ് അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു....
ഞാൻ വരാം... അക്സ ബീച്ച്ലേക് അല്ലെ....
അവൾ ഫോണിലേക്കു നോക്കി ചോദിച്ചു...
മ്....
ലിതിയാ... നീ ഉറങ്ങിക്കോ... ഞാൻ ഒരു സ്ഥലം വരേ പോയി വരാം...
അവൾ അത് പറഞ്ഞു കൊണ്ട് റൂമിൽ പോയി നോക്കിയതും കണ്ടത് അഹ്‌നയുടെ family ഫോട്ടോ കൈയിൽ എടുത്ത് നോക്കുന്ന ലിതിയായേ ആണ്...
Angel അഹ്‌നയുടെ ആരാ...
അവൾ ചോദിച്ചത് കേട്ടു അഹ്‌നക്ക് ഒന്നും മനസ്സിലായില്ല...
""Angel """അതാരാ...
ഇതാ ഈ ആൾ...
അവൾ ആ ഫോട്ടോയിൽ കാണിച്ചു കൊടുത്ത ആളെ കണ്ട് അഹ്‌ന ഞെട്ടി...
""റസീനുമ്മാ..."""
അവളുടെ ചുണ്ടുകൾ ഞെട്ടലോടെ മൊഴിഞ്ഞു...
""എന്റെ ഉമ്മാ... നിനക്കെങ്ങനെ ഉമ്മാനെ അറിയാം....""
അവൾ ഞെട്ടൽ വിട്ടുമാറാതെ തന്നെ ലിതിയയോട് ചോദിച്ചു...
""Angel"" angel കാരണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്...
അവൾ അന്നത്തെ സംഭവം ഓർത്തെടുത്തു കൊണ്ട് പറഞ്ഞു....
•°•°•°•°•°•°•°•°••
(5 വർഷങ്ങൾക് മുൻപ് )
എന്തിനാ... എന്തിനാ എന്നേ പിടിച്ചു വെച്ചത്... എനിക്കാരെയും അറിയില്ല.. നിങ്ങളൊക്കെ ആരാ.. ഞാൻ ആരാ...
അവൾ ഭയന്നു വിറച്ചു കൊണ്ട് മുൻപിൽ ഉള്ള ആൾകാരോട് ചോദിച്ചു..
ഡീ കള്ളം പറയുന്നോ....
സത്യമായിട്ടും എനിക്കാരെയും അറിയില്ല...
അവൾ വിക്കി കൊണ്ട് പറഞ്ഞു...
അതിൽ ഒരാൾ ഫോൺ എടുത്തു ആർക്കോ ഡയൽ ചെയ്തു...
""" ബോസ്സ്.. അവൾക്കൊന്നും ഓർമയില്ല വെറുതെ വിട്ടാലോ... ""
അയാൾ മറുതലക്കൽ ഉള്ള ആളോട് ചോദിച്ചു...
""അതൊക്ക അവളുടെ അടവായിരിക്കും.. എനിക്കറിയാത്തവൾ ഒന്നുമല്ലാ ആയിഷ ലിതിയ നവാലിനെ... അഹ്‌നയുടെ ഒപ്പമാ നടക്കാർ അതിന്റെ ഒരംശം ബുദ്ധി എങ്കിലും ഇല്ലാതിരിക്കുമോ.. കൊന്ന് കളഞ്ഞേക് അവളെ...""
മറുതലക്കൽ നിന്ന് പറഞ്ഞതും അതിലൊരാൾ കത്തിയും എടുത്ത് അവൾക് അരികിലേക് വന്നു....
എന്നേ ഒന്നും ചെയ്യരുത്....
'""സത്യം പറഞ്ഞാൽ നിന്നെ കണ്ടിട്ട് എനിക്ക് കൊല്ലാനല്ല തോന്നുന്നത് ഒന്ന് സ്നേഹിക്കാനാ... ""
അയാൾ പറഞ്ഞു തീരുന്നതിനു മുൻപ് അയാൾ മുന്നോട്ട് തെറിച്ചു വീണു...
മുന്നിൽ നിൽക്കുന്ന സ്ത്രീ രൂപം കണ്ടതും അവരിൽ എല്ലാവരിലും ഭയം ഉടലെടുക്കുന്നത് ലിതിയ നോക്കി കണ്ടു.. അവളുടെ ശ്രദ്ധ ഇരുട്ടിലും വെട്ടി തിളങ്ങുന്ന ആ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ ആയിരുന്നു...
നാല്പതു വയസ്സ് ഒക്കെ തോന്നുമെങ്കിലും അവരുടെ അടിയിലും ചവിട്ടിലും ഒന്നും അത് പ്രകടമല്ലായിരുന്നു...
അവരെ എല്ലാവരെയും അടിച്ചോതുക്കിയ ശേഷം അവൾ ലിതിയയുടെ കൈയിൽ പിടിച്ചു പുറത്തേക് കൊണ്ട് വന്നു...
അവൾ പുഞ്ചിരിയോടെ അവരെ നോക്കി...
അവളും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...
ആരാ... അവളുടെ ചോദ്യത്തിന് നിഗൂഢത നിറഞ്ഞ ഒരു പുഞ്ചിരി ആയിരുന്നു മറുപടി...
""Angel"""
അവളെ കവിളിൽ തട്ടി കൊണ്ട് അത്രമാത്രം പറഞ്ഞു പോയ ആ സ്ത്രീയെ അവൾ നോക്കി നിന്നു...
അപ്പോഴും അവളുടെ ചുണ്ടുകൾ ഒന്ന് മാത്രമേ മന്ത്രിക്കുന്നുണ്ടായിരുന്നുള്ളൂ...
""Angel """"
•°•°•°•°•°•°•
അവൾ പറഞ്ഞു തീർന്നതും അഹ്‌നയുടെ ചുണ്ടുകളും അത് മൊഴിഞ്ഞു...
*angel*
എനിക്ക് മുന്നേ റസീനമ്മയ്ക്ക് ലിതിയ ജീവിച്ചിരിപ്പുള്ളത് അറിയുമായിരുന്നോ....
അവൾ ഞെട്ടലോടെ ഓർത്തു...
നീ ഇവിടെ കിടന്നുറങ്ങിക്കോ.. എനിക്ക് ഒരു സ്ഥലം വരേ പോവാനുണ്ട്...
ആഹ്.. ഈ കട്ടിലെന്താ ഇങ്ങനെ...
ഫ്ലോറും അയിട്ട് അറ്റചെദ് ആയിട്ടുള്ള കട്ടിൽ നോക്കി ലിതിയ ചോദിച്ചതും അഹ്‌ന അവളുടെ തലക്ക് സ്വയംഅടിച്ചു ....
അവൾ അതിനൊന്നും മറുപടി പറയാതെ അല്ലുവിനെ നല്ലോണം നോക്കാൻ ഏല്പിച്ചു പുറത്തിറങ്ങി....
""ലിതിയാ.. എനിക്ക് ഇനി ഒന്ന് കൂടി അറിഞ്ഞാൽ മതി... ജീവിച്ചിരിപ്പുള്ള നീ എങ്ങനെ മരിച്ചു... എങ്ങനെ പാലക്കാട് എത്തി...."""
ഇതിനൊക്കെ ഉള്ള ഉത്തരം ഇന്ന് രാത്രിയിൽ ലഭിക്കും... അതോർത്തു കൊണ്ട് അവൾ ഫോനിൽ ആർക്കോ ഡയൽ ചെയ്തു...
ഹേയ്... നിഹാൽ.. ഞാൻ വരാൻ കുറച്ചു ലേറ്റ് ആവും.... നീ അയാളെ ഒരു കാരണവെഷലും പുറത്ത് വിടരുത്....
അത്രയും പറഞ്ഞു അവൾ കാൾ ഡിസ്‌ക്കണക്ട് ചെയ്തു നടക്കാൻ മാത്രം ദൂരമുള്ള അക്സ ബീച്ച്ലേക് ചുവടുകൾ വെച്ചു....
________________🌻________________
ഉമ്മാ......
കരഞ്ഞു തളർന്ന ആ ശബ്ദം കേട്ടതും ലൈല കണ്ണുകൾ തുറന്നു നോക്കി... ലൈലയും ഇത്രയും നേരം കരഞ്ഞു കൊണ്ടിരുന്നതായിരുന്നു.. വാതിലകൾ നിൽക്കുന്ന ജമാഅലിനെ കണ്ട് ലൈലയുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ ഒരു തിളക്കം ഉടലെടുത്തു എങ്കിലും അവന്റെ കരഞ്ഞു വറ്റിയ കണ്ണുകൾ കണ്ട് ആ തിളക്കം മാഞ്ഞു..
ജമാൽ അവർക്കരികിലേക് നടന്നു വന്നു അവരെ മടിത്തട്ടിൽ തലവെച്ചു കിടന്നു... അവരുടെ മകളുടെ ഭർത്താവ് ആണെങ്കിലും അവർക്ക് അവൻ മകനെ പോലെ പ്രിയപ്പെട്ടതായിരുന്നു... അവന്റെ കണ്ണുനീർ തന്റെ മടി തട്ടിൽ പതിക്കുന്നത് അവർ അറിയുന്നുണ്ടായിരുന്നു.. അവർ അവന്റെ തലയിലൂടെ കൈകൾ കൊണ്ട് തലോടി... അവന്റെ സങ്കടങ്ങൾ കുറച്ചൊക്കെ ആ മടി തട്ടിന്റെ ചൂട് ഇല്ലാതാക്കിയിരുന്നു...
""ഉമ്മാ... അവൾ വീണ്ടും പോയി ഉമ്മാ... എനിക്ക് പേടിയാ... അവളെ കൂടി നഷ്ടപ്പെട്ടാൽ...""
അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു... ലൈല അതിനൊന്ന് ഒന്ന് പുഞ്ചിരിച്ചു....
"'"അവൾ പോവാതിരിക്കില്ല... കാരണം മരിച്ചത് അവളുടെ ജീവനാ ... ഒറ്റപ്പെട്ടത് അവളുടെ ജീവന്റെ പ്രാണന... ഉമ്മയില്ലാതെ ആയി പോയത് അവളുടെ ജീവന്റെ മക്കൾക്കാ... തന്റെ ഇരട്ട സഹോദരിയെ അത്രയും ഏറെ സ്നേഹിച്ച അവൾക് ഒരിക്കലും പോവാതിരിക്കാനാവില്ല...""
അത് പറയുമ്പോൾ ലൈലയുടെ മനസ്സിൽ റസീനയുടെയും ഹസീനയുടെയും ബാല്യകാലം ഒരു ചലച്ചിത്രം പോലെ വ്യക്തമായിരുന്നു.. പലതും ഓർത്തു അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു എങ്കിലും മറ്റു പലതും അതിനെ മായ്ച്ചു കളഞ്ഞു...
"' എങ്കിലും.... മരിച്ചവർ മരിച്ചില്ലേ..."""
ജമാൽ പറഞ്ഞു തീർന്നതും ലൈലായുടെ മുഖത്ത് ഒരു രൗദ്ര ഭാവം ഉടലെടുത്തു.. ഒരു നിമിഷം അവർ *ലൈല* ആയി മാറിയിരുന്നു...
"'"കൊന്നതല്ലേ.. എന്റെ മോളേ അവൻ തീയിട്ട് കൊന്നതല്ലേ... ആ അഗ്നിയുടെ ചൂടിൽ എന്തോരം എന്റെ മോൾ നിലവിളിച്ചിട്ട് ഉണ്ടാവും... ആ പാവം എത്രത്തോളം വേദന സഹിച്ചിട്ടുണ്ടാവും.. അതൊക്കെ നീ ഓർത്തിട്ടുണ്ടോ... ""
ലൈല പറഞ്ഞു തീരുന്നതിനു മുൻപേ അവരുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു...
അവൾ തുടർന്നു...
""ഹസീനയും റസീനയും അവർ തമ്മിലുള്ള സഹോദര്യ ബന്ധം അത്രയും അതിരില്ലാത്തത് ആയിരുന്നു.. നീനുവിന് ലീനുവും,, ലീനുവിന് നീനുവും... എല്ലാത്തിനും അവർക്ക് അവർ തന്നെ മതിയായിരുന്നു.. ആരെയും അസൂയ പെടുത്തുന്ന സഹോദര്യ ബന്ധം... അവർ രണ്ടുപേരും ചേർന്ന് കെട്ടിപിടിച്ചു ഉറങ്ങുന്നത് ഞാൻ എത്രത്തോളം സന്തോഷത്തോടെ നോക്കി കാണാറുണ്ടായിരുന്നു എന്നോ... നീനൂ... ലീനൂ... എന്ന അവരുടെ ആ വിളി ഇന്നും ഈ വീടിന്റെ ചുവറുകളിൽ നിന്ന് പ്രതിഫലിച്ചു കേൾക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട്..."""
""നീനുവും ലീനുവും...""
ജമാൽ സംശയ ഭാവത്തോടെ ചോദിച്ചത് കേട്ടു ലൈലയൊന്ന് പുഞ്ചിരിച്ചു...
""അറിയില്ല... അതിലാരാണ് നീനു ആരാണ് ലീനു എന്നെനിക്ക് അറിയില്ല... അവർ പരസ്പരം അങ്ങനെ ആയിരുന്നു വിളിക്കാർ... അത്രയും അനശ്വരമായ അവരുടെ സഹോദര്യ സ്നേഹത്തിനിടയിലും സാധാരണ എല്ലാ വീട്ടിലും ഉള്ളത് പോലെ അവർക്കിടയിലും ചെറിയ വഴക്കുകൾ ഉണ്ടാവുമായിരുന്നു.. അങ്ങനെ ഒരിക്കൽ ഹസീന അറിയാതെ റസീനയുടെ നെറ്റിക്ക് തട്ടി ഒരു ചെറിയ മുറിവ് വന്നു .. അതിൽ നിന്ന് ഒരിറ്റ് രക്തം വന്നതിന്... ഹസീന എന്താ ചെയ്തത് എന്നറിയുമോ... ഒരു കരിങ്കൽ കഷ്ണം എടുത്ത് സ്വന്തം നെറ്റിയിൽ സ്വയം വേദനിപ്പിച്ചു.. റസീനക്ക് പറ്റിയതിനേക്കാൾ ഒരുപാട് വലിയ മുറിവ് അവളുടെ നെറ്റിയിൽ ഉണ്ടാക്കി... മുറിവിൽ നിന്ന് രക്തം അതിരില്ലാതെ ഒഴുകുമ്പോളും ഹസീനയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു...എന്നും അവരെ തിരിച്ചറിയാൻ വേണ്ടി ഹസീനയുടെ നെറ്റിയിലെ ആ പാട് ആയിരുന്നു നോക്കാർ...അങ്ങനെ ഉള്ള അവരിൽ നിന്ന് ഒരാളെ കൊന്ന് കളഞ്ഞാൽ ശിഷ്ടം വന്ന ആൾ നോക്കി നിൽക്കണോ... അതിനാവുമോ അവൾക്.... """"
""ഇല്ലാ... എനിക്കറിയില്ലായിരുന്നു റസീനയും ഹസീനയും തമ്മിലുള്ള ബന്ധം... അവരുടെ അനശ്വര ബന്ധത്തിന് മുന്നിൽ എന്റെ റസീനയോടുള്ള പ്രണയവും ജൗഹറിന്റെ ഹസീനയോടുള്ള പ്രണയവും ഒന്നും ഒന്നുമല്ലായിരിക്കില്ല അല്ലെ... """
അത് പറയുമ്പോൾ ജമാലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
ഒരിക്കലും അങ്ങനെ അല്ലാ... നിങ്ങളുടേത് അനശ്വരമായ പ്രണയം തന്നെ ആണ്... നിങ്ങളുടെ രണ്ട് പേരുടെയും പ്രണയ കഥ എനിക്കറിയാം.. പ്രണയവും സാഹോദര്യ ബന്ധവും തമ്മിൽ താരതമ്യം ചെയ്‌താൽ രണ്ടും ഒരു പോലെ അനശ്വരമാണ്...
അത് പറയുമ്പോൾ ലൈലായുടെ കണ്ണുകൾ എന്തോ ഓർത്തു നിറഞ്ഞിരുന്നു...
________________🌻________________
നീനു.. നിനക്ക് എന്റെ മുടി വേണ്ടേ....
ചുവരിൽ തൂക്കിയിട്ട ചിത്രം നോക്കി അവൾ ചോദിച്ചു...
വേണം....
എവിടെ നിന്നെന്നറിയാതെയുള്ള ആ ശബ്ദം കേട്ടു അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങി..
നീനൂ.......
എന്ത് പറ്റി ലീനു....
വീണ്ടും അവൾക് മാത്രം കേൾക്കാവുന്ന തരത്തിൽ അങ്ങനെ ഒരു ശബ്ദം കേട്ടു...
നീനൂ... നീ കേൾക്കുന്നുണ്ടോ...
അവളുടെ ആ വിളിക്ക് മറുപടി ഇല്ലായിരുന്നു..
നീനൂ......
അവൾ മുട്ട് കുത്തി ഇരുന്നു കൊണ്ട് പരമാവധി ശബ്ദത്തിൽ വിളിച്ചു...
ഇരുപതിമൂന്ന് വർഷത്തിന് ഒന്നും അവളുടെ വിളിക്ക് മറുപടി നൽകാൻ ലീനു ഇല്ലാ എന്നുള്ളത് അവളിൽ ഉണർത്താൻ സാധിച്ചിരുന്നില്ല.. ഏറ്റവും അനശ്വരമായ തന്റെ പ്രണയത്തെ വരേ വെടിഞ്ഞു അവൾ തന്റെ നീനുവിലേക് മാത്രം ഒതുങ്ങി നീനുവിന് വേണ്ടി ജീവിക്കുമ്പോൾ അവൾക് അവളുടെ ഭാഗം തന്നെ ആയിരുന്നു ന്യായം... ഒരുമിച്ചു വന്നു അവളെ തനിച്ചാക്കി പോയ തന്റെ നീനുവിനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ദ്രോഹം തന്റെ കണ്ണുനീർ തന്നെയാണ് എന്ന് അവൾ ഓർത്തില്ലാ....
ഇതെല്ലാം നോക്കി കൊണ്ട് ഒരു മറവിന് പിന്നിൽ അവളുടെ നീനുവിന്റെ ആത്മാവുമുണ്ടായിരുന്നു... നീനുവിന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ ഒന്ന് തിളങ്ങി... അതൊരിക്കലും ആഹ്ലാദത്തിന്റെ ആയിരുന്നില്ല.. സങ്കടത്തിന്റേത് ആയിരുന്നു.....
""ഒരിക്കലും വിട്ടു പോവേണ്ടി വരുമെന്ന് കരുതിയില്ല ലീനൂ.... ""
ആ രൂപത്തിന്റെ ചുണ്ടുകൾ മൊഴിഞ്ഞു...പെട്ടന്ന് ആ രൂപം അവിടെ നിന്ന് അപ്രത്യക്ഷമായി...
________________🌻________________
ദിൽറുബയെ വിളിച്ചോ...
പിന്നിൽ നിന്നുള്ള വിളി കേട്ടു അത്രയും നേരം ആകാശത്തെ വെട്ടി തിളങ്ങുന്ന നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നിരുന്ന ദിൽഖിസ് നോട്ടം മാറ്റി അഹ്‌നയെ നോക്കി ഒന്ന് പുഞ്ചിരിച്ചു... എന്തിനെന്ന് അറിയാതെ അവന്റെ കടും കാപ്പി കണ്ണുകൾ വെട്ടി തിളങ്ങി.....
ആഹ് ഞാൻ വിളിക്കാം...
അതും പറഞ്ഞു അവൻ ഫോണിൽ ദിൽറുബയെ വിളിച്ചു...
ബാബി എവിടെ...
അറ്റൻഡ് ചെയ്തതും ദിൽറുബ അതായിരുന്നു ചോദിച്ചത്....
ഞാൻ ഇവിടെ ഉണ്ട് ദിലു...
അതും പറഞ്ഞു അഹ്‌ന ദിൽഖിസിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി കുറേ നേരം അവളോട് സംസാരിച്ചു ഇരുന്നു..
ദിൽഖിസും നോക്കി കാണുക ആയിരുന്നു അവളെ.. ദിൽറുബയോട് മനസ്സറിഞ്ഞു ചിരിച്ചു സംസാരിക്കുന്ന അവളെ ശെരിക്കും അവന് ഒരു കൊച്ചു കുട്ടിയെ പോലെ ആയിരുന്നു തോന്നിയത്.. ചിരിക്കുമ്പോൾ ചുരുങ്ങുന്ന കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളും കടൽ കാറ്റിൽ പാറി കളിക്കുന്ന അവളുടെ മനോഹരമായ കാപ്പി മുടിയിയകളും അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടിയിരുന്നു...
ഡീ... അഹ്‌നാ എന്റെ ഫോൺ താടി.. എത്ര നേരം ആയി...
ദിൽഖിസ് പറഞ്ഞത് ഒന്ന് കേൾക്കുക പോലും ചെയ്യാതെ അഹ്‌ന സംസാരം തുടർന്നു...
അവൻ എത്ര തവണ വിളിച്ചിട്ടും അവൾ കേട്ട ഭാവം പോലും നടിച്ചില്ല...
അഹ്‌നാ എന്റെ ഫോൺ ഇങ് താ...
അവൻ വീണ്ടും ചോദിച്ചതും അവൾ ഫോൺ എറിഞ്ഞു പൊട്ടിച്ചു...
ഡീ.... അതും പറഞ്ഞു അവൻ അവളുടെ കഴുത്തിന് പിടിച്ചതും അവൾക് വേദന അസഹനീയം പോലെ തോന്നി... അവൾ കണ്ണിൽ നിന്ന് കണ്ണുനീർ ഉറ്റി വീണപ്പോൾ ആയിരുന്നു അവൻ താൻ ഇത്രയും നേരം എന്താണ് ചെയ്തത് എന്നോർത്തത്.. അവന് ഭാസിം ജോലി കിട്ടിയ സമയത്ത് വാങ്ങി കൊടുത്തത് ആയിരുന്നു അത്...
അവൻ അവളുടെ കഴുത്തിൽ നിന്ന് കൈകൾ വിട്ടു...
അത് അഹ്‌നാ.. ഞാൻ..
അവനെ പറഞ്ഞു മുഴപ്പിക്കാൻ ശ്രമിക്കാതെ അവൾ തന്റെ കൈകൾ ഉയർത്തി...
""ഞാൻ നിന്നോട് മിണ്ടൂല കട്ടീസാ...."""
അവനെ നോക്കി കൊച്ചു കുട്ടികളെ പോലെ പറയുന്ന അവളെ അവൻ അത്ഭുതത്തോടെ നോക്കി..
""ഇഖ്ലാസ്... നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു... നീ എന്റെ കഴുത്തിന് പിടിച്ചാൽ എനിക്ക് വേദന ആവില്ലെന്ന്..."""
അവൾ പറയുന്നതിലെ "ഇഖ്ലാസ് " എന്ന പേര് കേട്ടായിരുന്നു അവന് അവൾ ഈ ലോകത്ത് ഒന്നുമല്ലെന്ന് അവന് മനസ്സിലായത്...
അഹ്‌നാ.... അവൻ അവളെ മുഖത്തേക് കൈ വീശി കൊണ്ട് വിളിച്ചതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.. ശേഷം ചുറ്റും നോക്കിയ ശേഷം മണൽ തരപ്പിൽ ചെന്നിരുന്നു...
അതിരില്ലാത്ത കടലിലേക് തന്നെ നോക്കി ഇരിക്കുമ്പോൾ അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ ഒരു തരം നിരാശ പ്രകടമായിരുന്നു...ഒരു നിമിഷം അവൻ തന്റെ കഴുത്തിന് പിടിച്ചപ്പോൾ അവൾ ഇഖ്ലാസിനെ ഓർത്തു പോയിരുന്നു... അവനെ ഓർത്തപ്പോൾ അവളെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു...
""അഹ്‌നാ... നിനക്കെന്താ കടലിനോട് ഇത്രയും ഇഷ്ടം... ഞാൻ നിന്നെ അധികവും കണ്ടിട്ടുള്ളത് കടൽ തീരത്ത് വെച്ചിട്ടാണ്.."""
ദിൽഖിസ് അത് ചോദിച്ചപ്പോൾ അഹ്‌നയുടെ മുഖത്ത് എന്തൊക്കെയോ നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു...
""അക്സ ബീച്ച്.. ഇവിടെ വെച്ചാണ് ഞാൻ എന്റെ ഇരട്ട സഹോദരിയെ ആദ്യമായി കണ്ടത്... ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലെന്ന് വിചാരിച്ചിരുന്ന എന്റെ അനിയത്തിയെ ആദ്യമായി കണ്ടത്... എന്റെ ഇഖ്ലാസ് തന്റെ പ്രണയത്തെ ആദ്യമായ് കണ്ടത്...."""
അവൾ തന്റെ സഹോദരിയെ ആദ്യമായി കണ്ട ആ ദിവസത്തെ സംഭവം ഓർത്തു...
•°•°•°•°•°•°•°•
സത്യത്തിൽ അവൾ ആദ്യമായി മുംബൈയിൽ വന്നത് കോളേജിൽ നിന്ന് ടൂറിനു അല്ലായിരുന്നു.. പലപ്പോഴും ഇഖ്ലാസിന്റെ കൂടെ വരാറുണ്ടായിരുന്നു.. അതിന് ശേഷം ഫാഷൻ മീറ്റിന്റെ ഭാഗമായിട്ടും അവൾ വന്നിരുന്നു.
അഹ്‌നാ... വേഗം വാ ടൈം ആയി പ്രോഗ്രാം ഇപ്പോൾ തുടങ്ങും...
മറുതലക്കൽ നിന്ന് ലിതിയ പറയുന്നത് കേട്ടു അഹ്‌ന പറവേഷത്തോടെ ചുറ്റും നോക്കി...
ഇയാളെ കണ്ടിരുന്നോ...
അവൾ അടുത്ത് കാൻഡി ഫ്ലോസ് വിൽക്കുന്ന ഒരു ചേട്ടനോടായിട്ട് ഫോണിൽ ഉള്ള ഇഖ്ലാസിന്റെ ഫോട്ടോ കാണിച്ചു ചോദിച്ചു...
അയാൾ പറയുന്നത് കേട്ടു അവൾക് ഞെട്ടി തരിച്ചു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു...
തുടരും........
Written by salwa Fathima 🌻