Aksharathalukal

Leena'S

ഉച്ചക്കത്തെ ഊണും കഴിഞ്ഞു ജോയി ഒന്നു മയങ്ങാൻ കിടന്നതാണ്. ഉറക്കം വരാത്തതു കൊണ്ടു തലേദിവസം കണ്ടു നിർത്തിയ സിനിമ മുഴുവനാക്കാമെന്നു വച്ചു.
"എടീ ലീനായെ, നമുക്കു ആ സിനിമയങ്‌ കണ്ടു തീർത്താലോ?."
 
" ഏത്,' സാറ 'യാണോ?.
 
"സാറ അല്ല, സാറാ'സ്."
 
"ഓ എന്ത് കുന്തമായാലും ഞാനില്ല കാണാൻ.വെറുതെ പിള്ളേരെ വഴിതെറ്റിക്കാൻ ഓരോരുത്തരും ഇറങ്ങിക്കോളും."
 
"ശെടാ, ഇതു നല്ല കൂത്ത്. ഇത് നിങ്ങൾ സ്ത്രീകളുടെ സമത്വം കൊട്ടിഘോഷിക്കുന്ന പടമായിട്ട് അതിനെ ഇങ്ങനെ പറയരുത്."
 
"ഉവ്വ, സമത്വം.....ഇതാണോ സമത്വം. വയറ്റിൽ വളരുന്ന കുഞ്ഞിനെ തന്റെ സ്വാർത്ഥതക്കു വേണ്ടി കൊന്നിട്ടാണോ സമത്വം ഉണ്ടാക്കുന്നത്. ഇന്ന് ഒരുത്തനെ കണ്ടിട്ട് നാളെ അവനെ ബോയ്ഫ്രണ്ട് ആക്കി പിറ്റേ ദിവസം അവന്റെ കൂടെ കിടക്കുന്നവൾമാർക്ക് ഇതൊക്കെ സമത്വം ആയിരിക്കും."
 
" എടീ, നീ എന്തൊക്കെയാണ് പറയുന്നത്. എന്തിനാണ് ഇത്രക്കും റേസ് ആകുന്നത്."
 
" അല്ല ഇച്ഛായ, ഞാൻ ഈ സിനിമയുടെ മൊറാലിറ്റിയോട് ഒട്ടും യോജിക്കുന്നില്ല. സാറ ഈ സ് നോട്ട് അറ്റ് ഓൾ എ കണ്വിൻസിങ് റിയാലിറ്റി. ആവൾക് ബന്ധങ്ങൾ വെറും പുല്ലുവിലയാണ്. വിപണിയിൽ പുതിയ ഫോണുകൾ വരുമ്പോൾ മാറ്റി വാങ്ങിക്കുന്ന പോലെയാണ് അവൾക് ബോയ്ഫ്രണ്ട്‌സ്. അവരെ സംബന്ധിച്ചടത്തോളം ജീവിതം ആസ്വദിക്കാനുള്ളതാണ്. അതിനു തടസ്സമായിട്ടു നില്കുന്നതോന്നിനെയും അവൾക് ഇഷ്ടമല്ല. അത് ഒരു റിയൽ ലൈഫ് ആണെന്ന് കരുതുക. നിങ്ങൾ വിചാരിക്കുന്നുണ്ടോ അവരുടെ ദാമ്പത്യം നീണ്ടു നിൽക്കുമെന്ന്.?"
 
" ഷുവർ...വൈ നോട്ട്?. "
 
" ഒന്നു പോയെ ഇച്ഛായ. ഇന്നല്ലെങ്കിൽ നാളെ അവനെക്കാൾ നല്ലോരുത്തനെ കാണുമ്പോൾ അവൾ അവന്റെ പുറകെ പോകും. ശരിയാണ്, ചിലപ്പോൾ അപ്പോഴും അവർ "മാരിഡ് "തന്നെയായിരിക്കും."
 
" ഓ, യു മീൻ അവിഹിതം.?"
 
" തീർച്ചയായും. ബന്ധങ്ങൾക്ക് വില കല്പിക്കാത്തവർക്ക് അവിഹിതവും അവരുടെ ഫ്രീഡത്തിന്റെ ഭാഗമാണ് എന്താ അല്ലെ."
 
" ആണോ....അല്ല ലീന ഒന്നു ചോദിക്കട്ടെ. നിന്റെ അഭിപ്രായത്തിൽ ഞാൻ എങ്ങിനെ ആണ്. ബന്ധങ്ങൾക് വില കൊടുക്കുന്ന ആളാണോ"?.....ഇത് പറഞ്ഞിട്ട് അവൻ ഒന്നു കണ്ണിറുക്കി കാണിച്ചു.
 
"മോനെ, ഇച്ഛായോ, ചാട്ടം മനസ്സിലാകുന്നുണ്ട്....ദേ, ഞാൻ രണ്ടു കഷ്ണം ആക്കും കേട്ടൊ." അവൾ കണ്ണു രണ്ടും ഉരുട്ടി കാണിച്ചു.
 
" അയ്യോ, ഇല്ലായെ, എനിക്ക് ഉള്ള വിഹിതം കൊണ്ട് പൊറുതി മുട്ടിയിരിക്കുവാണെ. ഇനി വേറൊരു അവിഹിതം... അത് താങ്ങൂല്ല മോളേ. എന്നിട്ട് പറ നമ്മൾ വിഷയത്തിൽ നിന്ന് മാറി പോകുന്നു. ഞാൻ ഒരു കാര്യം പറയട്ടെ. ശരിക്കും അവളുടെ ജീവിതത്തിലെ വലിയൊരു സ്വപ്നം ആയിരുന്നു സിനിമ. അതിനു വിഘ്‌നം വരുന്നത് കൊണ്ടല്ലേ അവൾ അങ്ങിനെ തീരുമാനം എടുത്തത്."
 
" ഇച്ഛായ, നമുക്കു എത്ര മക്കൾ ആണ്?. "
 
" മൂന്നല്ലേ, അതോ ഇനി വീണ്ടും......"
 
" പോടോ,  കാര്യം പറയുമ്പോഴാ ഒരു തമാശയും കൊണ്ട് വരുന്നത്. ഈ മൂന്നു മക്കളേയും വയറ്റിൽ ഇട്ടോണ്ട് തന്നെയാണ് ഞാൻ ജോലിക് പോയിരുന്നത്. അതിൽ മൂത്തവൻ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ അറിയാമല്ലോ പന്ത്രണ്ട് കി.മീ. ബസ്സിൽ യാത്ര ചെയ്താണ് സ്‌കൂളിൽ പോയത്. രണ്ടാമത്തവളേയും ഉള്ളിൽ വച്ചോണ്ടാണ് ആ മൂന്ന് നില കെട്ടിടത്തിൽ കയറി ഇറങ്ങിയത്. മൂന്നാമത്തവനെ ഗർഭിണി ആയിരിക്കുമ്പോൾ അല്ലെ, എന്റെ ജീവിതസ്വപ്നം ആയ phd എടുത്തത്. അതിന്റെ റിസർച്ചിനും മറ്റുമായി എവിടെയെല്ലാം ഞാൻ പോയി. അതാണ് ഞാൻ പറഞ്ഞത് നമുക്കു മനസ്സുണ്ടെൽ പ്രെഗ്നന്സി ഒന്നിനും ഒരു തടസ്സമല്ല. നമുക്കു ഇഷ്ടമുണ്ടാകണം എന്നു മാത്രം."
 
" നിന്റെ കേസ് വേറെ, നീ ഒരു ടീച്ചർ അല്ലാരുന്നോ... അത് സിനിമപിടിത്തം അല്ലെ. അതത്ര എളുപ്പമല്ല."
 
" എന്താ ടീച്ചിങ് അത്ര ഈസി പണിയാണോ."
 
" അല്ല, ഞാൻ അതല്ല ഉദ്ദേശിച്ചത്...ടീച്ചിങ് ഇസ് എ ഗ്രയിറ്റ് പ്രൊഫഷൻ ആൻഡ് റിസ്കി ടൂ. " എന്ന് പറഞ്ഞിട്ട് ഇടംകണ്ണിട്ട് അവളെ നോക്കി. 
'ഹോ ഭാഗ്യം രക്ഷപെട്ടു. ഇല്ലേൽ കയ്യിൽ നിന്ന് പോയേനെ.' അവൻ ആത്മഗതം ചെയ്തു.
 
" ഇച്ഛായ, ഞാൻ പറഞ്ഞു വന്നത് ഇത്രേ ഉള്ളൂ. ഇട്‌സ് ഓൾ ഡിപെൻഡ്‌സ് അപൊൻ ഔർ മെന്റാലിറ്റി."
 
" എടീ കൊച്ചേ, നീ ഒരു സദാചാരവാദിയും പഴഞ്ചനും വലിയ വിശ്വാസിയും ആയതുകൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്. ഇത് ഞാൻ പറഞ്ഞത് അല്ലാട്ടോ. നമ്മുടെ 'റോസ്റ്റ് വിത് ഗായൂ' പറഞ്ഞതാണ്. മാത്രമല്ല ഒരല്പം മാനുഷികമായി ചിന്തിച്ചാൽ സാറയാണ് ശരി എന്ന് ബുദ്ധിയുള്ള ഏതവർക്കും മനസ്സിലാകുമെന്നും പറഞ്ഞു. അതിനെ പറ്റി ഭവതിക്ക് എന്താണ് മൊഴിയാനുള്ളത്."
 
" ഒരു മാനുഷികത......ഞാൻ പറയുന്നില്ല. എന്താണ് ഇവർ കൊട്ടിഘോഷിക്കുന്ന മാനുഷികത. ഒരു കുഞ്ഞിന്റെ ജീവൻ ഇല്ലാതാക്കുന്നതോ....." ഞാൻ ഒന്ന് ചോദിക്കട്ടെ ഇച്ഛായ, ഇവളുമാർ ഈ മാനുഷികത, ഫ്രീഡം എന്നൊക്കെ പറയുന്നുണ്ടല്ലോ. ഒന്നു ചോദിക്കട്ടെ.
ഇവളുമാരുടെ തന്തയും തള്ളയും ഈ പറഞ്ഞ മാനുഷികതയും ഫ്രീഡവും കാണിച്ചിരുന്നെങ്കിൽ ഇന്ന് ഇത് പറയാൻ ഇവളുമാർ ഉണ്ടാകുമായിരുന്നോ.?."
 
" അത് കലക്കി. പക്ഷേ അന്ന് പറയാൻ പറ്റാതെ പോയ ആയിരക്കണക്കിന് പെണ്ണുങ്ങളുടെ വോയിസ് ആണ് ഇന്ന് ഇവർ പറയുന്നതെങ്കിലോ?"
 
"എന്ത് പറയാൻ പറ്റിയില്ലെന്നാണ് പറയുന്നത്. അങ്ങിനെയുള്ള സംഭവങ്ങൾ വിരലിൽ എണ്ണാൻ ഉണ്ടാകും, അത്ര തന്നെ.
ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു എന്നു പറയുന്നവർ അങ്ങിനെ ചെയ്തത് കൊണ്ടാണ് അവരുടെ ജീവിതം നിലനിന്നത്. ഞാൻ ഒന്ന് ചോദിക്കട്ടെ, ചില പെണ്ണുങ്ങളുടെ 'നല്ല സ്വഭാവം' കാരണം സഹിച്ചു ജീവിക്കുന്ന ആണുങ്ങൾ ഇല്ലേ. ഉണ്ടെന്നു നമുക്കറിയാം. അവർ ആരോടും പറയില്ല. പറഞ്ഞാൽ നാണക്കേട് ആണ്. ദാമ്പത്യ ബന്ധത്തിൽ ഈ സഹനങ്ങളും വിഷമതകളും ഒക്കെ സഹജമല്ലേ. ആ സഹനങ്ങൾക്കുമുണ്ടൊരു മൂല്യം.
 
ആരെയും പറഞ്ഞിട്ട് കാര്യമില്ല. കഷ്ടപ്പാടും വിഷമതകളും അറിയിക്കാതെ പുന്നരിപ്പിച്ചു വളർത്തുന്നതിന്റെ ഫലമാണിത്. അതുകൊണ്ട് അവര്ക് ജീവിതത്തിൽ റിസ്കുകൾ ഒന്നും പറ്റില്ല. ചെറിയ പരാജയങ്ങൾ പോലും താങ്ങാൻ പറ്റില്ല. അറിയാലോ ഇന്ന് വിദ്യാഭ്യാസമുള്ള, നല്ല ജോലിയും ശമ്പളവും ഉള്ളവർ പോലും ഡിപ്രഷനിലാണ്... ആത്മഹത്യാ നിരക്കും കൂടി. പഴഞ്ചൻ എന്നും ദൈവവിശ്വാസം തലക്ക് പിടിച്ചവരെന്നും ഇവർ പറയുന്ന നമ്മളെ പോലുള്ളവരുടെ ഇടയിൽ എന്തേ ഈ ഡിപ്രഷൻ ഒന്നുമില്ലാതിരുന്നത്.? ആത്മഹത്യകളും കുറവായിരുന്നു. 
 
നമുക്കെന്താ പ്രശ്നങ്ങൾ ഇല്ലായിരുന്നോ?. നമുക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നു പക്ഷേ അത് നേരിടാൻ അറിയാമായിരുന്നു എന്നതാണ് സത്യം."
 
"നീ പറഞ്ഞതൊക്കെ ഞാൻ സമ്മതിക്കുന്നു. പക്ഷേ ഒന്നു ചോദിച്ചോട്ടെ. കുട്ടികളെ ഇഷ്ടമില്ലാത്തവർക്ക്, അല്ലേൽ കുട്ടികളെ സ്വീകരിക്കാൻ മാനസികമായി ഒരുങ്ങിയിട്ടില്ലാത്തവർക്ക് അതുമല്ലേൽ ജീവിക്കാൻ മാർഗ്ഗം ഇല്ലതോർക്ക് ഇതൊരു ബർഡൻ തന്നെയല്ലേ.? അതിനെ പറ്റി ഭവതി എന്തു പറയുന്നു."
 
"ഞാനും കേട്ടിരുന്നു ഈ വാദം. ഇച്ഛായൻ പറ, നമ്മുടെ മൂത്ത മോൻ ഡോൺ വരുമ്പോൾ നമ്മൾ പ്രീപെർഡ് ആരുന്നോ. ഇച്ഛായന് പ്രാക്ടീസ് തുടങ്ങി വരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. ഞാനും ജോലിക് പോയി തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. വീട് പോലും സ്വന്തമായിട്ട് ഉണ്ടായിരുന്നില്ല. എന്നിട്ട് എന്താ നമ്മൾ അവനെ സന്തോഷത്തോടെ സ്വീകരിചില്ലേ...."
 
" എടീ, നമ്മുടെ കാര്യം വേറെ. നമ്മൾ എഡ്യുക്കേറ്റഡ് ആയിരുന്നു. ഒരു ജോലിയുണ്ടായിരുന്നു. പക്ഷേ പാവപ്പെട്ട ആളുകൾ ഇല്ലേ. അവർക്ക് ഇത് ഒരു പ്രശ്നമാകില്ലേ. ?"
 
" എന്റെ ചേട്ടാ, ഈ പാവപ്പെട്ടവർ എന്നു പറയുന്നവർക്ക് നമ്മളെക്കാളും നന്നായി ജീവന്റെ വില അറിയുന്നവർ ആണ്. അവര്ക് ഒരിക്കലും ഇത് ഭാരമല്ല മറിച്ച് ജീവിതത്തിന്റെ ഭാഗം ആണ്. അതവർക്ക് നന്നായി അറിയാം. അതിനു വല്യ വിദ്യാഭ്യാസം ഒന്നും വേണ്ട. ഇത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയിരിക്കുന്നവരുടെ വാദം ആണ്. അവർക്കെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റൂ. അതിനു നമ്മൾ പറയുന്ന ഒരു പേരുണ്ടല്ലോ.എന്താത്?
 
" യൂ മീൻ കു....അല്ലേൽ അത് വേണ്ട 'തീൻകുത്ത് 'അല്ലെ."
 
" എസ് അത് തന്നെ. കഷ്ടപെടാൻ കഴിയില്ല. സുഖിച്ചു അങ്ങിനെ ജീവിക്കണം. അതിനു എതിര് നില്കുന്നതാരായാലും എന്തായാലും അതൊക്കെ തടസ്സങ്ങൾ ആണ്. എന്നിട്ട് അതിനൊരു പേരും സമത്വം.ഹും..... ഇച്ഛായൻ അറിയോ ഇവളുമാരെ പോലുള്ളവർ അമ്മമാർക്ക് ആണ് കുഞ്ഞിന് പാല് കൊടുക്കാനും എന്തിന് രാത്രിയിൽ കുട്ടി ഒന്നു കരഞ്ഞാൽ പോലും സഹിക്കില്ല. പിന്നെ ദേഷ്യമായി, അടിയായി, പിടിയായി....അവരുടെ ഉറക്കം നഷ്ടപ്പെടാൻ പാടില്ലത്രേ...ഇവളുമാരുടെ അമ്മമാരോട് ചോദിച്ചാൽ അറിയാം അവർ എത്രയോ രാത്രികൾ ഉറക്കമൊളിച്ചിട്ടുണ്ടെന്നു."
 
"അതാണ് അവരും പറയുന്നത്. it is better not being a  parent at all than being a bad one."
 
" അത് ശരിയാണ്. പക്ഷേ അവരുടെ ആ ഇൻകെയ്‌പ്പബ്ലിറ്റി യിനെ ഇത്രയേറെ ഗ്ലോറിഫയ് ചെയ്യുന്നത് എന്തിനാണെന്നാണ് എന്റെ ചോദ്യം. റീപ്രൊഡക്ഷൻ എന്നത് ഹ്യൂമൻ ലൈഫിന്റെ തന്നെ എക്സിസ്റ്റൻസിന് അത്യന്താപേക്ഷമാണ്. അങ്ങിനെ വരുമ്പോൾ അതിനുള്ള കഴിവില്ലാതിരിക്കുക എന്നു പറഞ്ഞാൽ ഒരു കുറവ്‌ തന്നെയാണ്. പക്ഷേ അതിനെ മാനുഷികത എന്നും ഫ്രീഡം എന്നുമൊക്കെ വിളിച്ചു കളർ പൂശരത് എന്നാണ് എന്റെ വാദം."
 
"സന്തോഷമായി ഗോപിയേട്ട,..... നിന്റെ വാദങ്ങൾ പൊളിയാണ്. I am proud of my wife."
 
" എന്തോ, എങ്ങിനെ...മോൻ അത് വിട്. എവിടെയാണ് സെമിനാർ ഉള്ളത്. അതോ ചർച്ചയോ? എന്താണ്....."
 
" ഹേയ്, സെമിനാറോ.... എനിക്കില്ല. നീ എന്തൊക്കെയാണ് പറയുന്നത്. ഇത് വളരെ   ക്യാഷ്‌വൽ ആയി വന്ന ടോപിക് അല്ലെ."
 
" എടോ സൈക്കോളജിസ്റ് ഇച്ഛായ, തന്റെ കയ്യിലിരിപ്പ് എന്നോട് വേണ്ട കേട്ടൊ."
 
" ഗോച്ചു ഗള്ളി... കണ്ടു പിടിച്ചല്ലേ... ഇവിടെ ഒരു ഗേൾസ് കോളേജിൽ ഓണ്ലൈന് ഡിബേറ്റ്‌ ഉണ്ട്. ഞാൻ ആണ് മോഡറേറ്റർ...അപ്പോൾ അതിനുള്ള ഒരുക്കമായിരുന്നു .....എന്നാലും നീ മനസ്സിലാക്കി കളഞ്ഞല്ലോ."
 
" പിന്നെ ഇത് മനസ്‌ഡിലാക്കൻ അത്രക്കും ഫുദ്ധിയൊന്നും വേണ്ട. മച്യുർ ആയി ചിന്തിക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്ന കാര്യമേ ഞാൻ പറഞ്ഞുള്ളൂ."
 
" ശരിയെ,സമ്മതിച്ചു....എങ്കിൽ എടീ ഭാര്യേ, പൂമുഖത്തേക്ക് ഒരു ലെമൺ ടീ പോരട്ടെ...."
 
" എന്തോന്ന്,....ലെമൺ ടീയോ.....മു്മു്...ഇത്ര നേരം സമത്വത്തിന് വേണ്ടി വാദിച്ചതല്ലേ...പോയി തന്നെ ഇട്ട് കുടിച്ചോ......കൂട്ടത്തിൽ ഒരെണ്ണം എനികും....പിന്നെ...മിന്റ് ഇടാൻ മറക്കേണ്ട..."
 
"........ജാങ്കോ.....നീ അറിഞ്ഞോ....ഞാൻ പെട്ടു......."
 
" എന്താന്ന്....."
" അല്ല അതല്ല കടുപ്പം വേണോന്നു ചോദിച്ചതാ......"
 
" ആയിക്കോട്ടെ"......
 
"എന്റെ, മാതാവേ, പണിയായോ....ഏത് നേരത്താണോ...പറയാൻ തോന്നിയത്...അങ്ങിനെ എന്തൊക്കെയോ പൊറുപൊറുത്ത്കൊണ്ട് ജോയി അകത്തേക്ക് പോയി.
 
അപ്പോൾ ലീന ഫോണിൽ 'ഗായുവിന്റെ' പോസ്റ്റിനു കീഴെ ടൈപ്പ് ചെയ്യാൻ തുടങ്ങിയിരുന്നു.
 
🖋️ചങ്ങാതീ❣️
     01/08/21'