Aksharathalukal

ഗായത്രി 13

ഗായത്രി മുറിയിലേക്ക് ചെന്നപാടെ വല്യച്ഛൻ പുറകെ ചെന്ന് അവളുടെ റൂം പുറത്തുനിന്നും പൂട്ടി.....
 
 നീ ആരാണെന്നാണ് നിന്റെ വിചാരം.....
 
 അവിടെ കിടക്ക് നിന്നെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് ഞങ്ങൾ ഒന്ന് കാണട്ടെ.........
 
                  ❣️🌹❣️🌹❣️
 
#നിഖിൽ :: വല്യച്ഛൻ എന്ത് വൃത്തികേട് ആണ് കാണിക്കുന്നേ.....
 
പൂട്ടിയിടാൻ അത് പട്ടിയോ പൂച്ചയോ ഒന്നും അല്ല.....
ഒരു മനുഷ്യൻ ആണ്... ഇവിടുത്തെ മകൾ ആണ്.....
 
#വല്യച്ഛൻ ::: നിഖിൽ.... മോൻ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാൻ നിക്കണ്ട......
 
#നിഖിൽ ::: ഇതെങ്ങനെ ആവശ്യമില്ലാത്ത കാര്യം ആകും.....
 
 ഇവിടുത്തെ മരുമകൻ എന്നുള്ള നിലയ്ക്ക് ഈ കുടുംബത്തെ കാര്യത്തിൽ ഇടപെടാനുള്ള അവകാശം എനിക്കുണ്ട്......
 
 ഗ്രീഷ്മയുടെ ചേച്ചി എന്റെ ചേച്ചിയും കൂടെയാണ്....
 
 അപ്പോൾ എനിക്ക് അവരുടെ കാര്യത്തിൽ ഇടപെടാം......
 
 വല്യച്ചൻ  കൂടുതൽ ബഹളത്തിനു നിൽക്കാതെ പോയി വാതിൽ മര്യാദയ്ക്ക് തുറന്നു കൊടുക്കുക......
 
 പ്രായത്തിനുമൂത്തത് ആയതുകൊണ്ടും ഗ്രീഷ്മയുടെ വല്യച്ചൻ  ആയതുകൊണ്ടും  നിങ്ങൾക്ക് ഞാൻ ഒരുപാട് ബഹുമാനം തരുന്നുണ്ട് അത് ഇല്ലാതാക്കരുത്.......
 
 നിഖിൽ ഗ്രീഷ്മയുടെ അച്ഛന്റെ നേരെ നോക്കി.....
 
 വാതിൽ തുറക്കാൻ അച്ഛൻ പറയു വല്യച്ഛനോട്.......
 
#അച്ഛൻ :::: ചേട്ടൻ ചെയ്തതിൽ എന്താണ് തെറ്റ്.... ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്തത് അവളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്.....
 
 ശരത്തിന്റെ അച്ഛനെ ഞങ്ങളാരും മനപൂർവ്വം ഒന്ന് ഒന്നുമല്ല അയാൾക്ക് വയ്യാണ്ടായി അയാൾ മരിച്ചു അത്രേയുള്ളൂ.....
 
#നിഖിൽ ::: നല്ല ഭാവിക്കുവേണ്ടി ആണത്രേ....
 
 ഇനിയും അതുതന്നെ പറയാൻ നിങ്ങൾക്ക് നാണമില്ലേ.
 
എത്ര നിസ്സാരമായി നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നു......
 
 നിങ്ങൾ കാരണമാണ് അച്ഛൻ മരിച്ചത് എന്ന് ഇവിടെ നിൽക്കുന്ന ഓരോരുത്തർക്കും മനസ്സിലായ കാര്യമാണ്.........
 
 അതിനെപ്പറ്റി ഒന്നും ഇപ്പൊ പറഞ്ഞു തർക്കിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല മര്യാദയ്ക്ക് ചേച്ചിയെ തുറന്നു വിടണം........
 
 #വല്യച്ചൻ ::::  അത് നടക്കില്ല..... ഞാൻ ഒരു കാര്യം തീരുമാനിച്ച തീരുമാനിച്ചതാണ്......
 
 ഇന്നലെ കയറിവന്ന നീ എന്നെ ഭരിക്കാൻ വരണ്ട.......
 
 അത്രയും നേരം ഒന്നും മിണ്ടാതെ എന്ന ഗായത്രിയുടെ അമ്മ അപ്പൊ മുൻപിലേക്ക് വന്നു.....
 
 ഇന്നലെ കയറിവന്ന ആളല്ല..... അവളുടെ അമ്മയാണ് പറയുന്നത് മര്യാദയ്ക്ക് വാതിൽ തുറക്കുക.....
 
 മടുത്തു എല്ലാം കണ്ടും കേട്ടും മടുത്തു..... എന്റെ കുട്ടി......എല്ലാരും കൂടി ദ്രോഹിച്ച അതിന്റെ ജീവിതം ഇല്ലാതെ ആക്കി.....
 
 ഒരു കുടുംബത്തെ മുഴുവൻ നിങ്ങൾ  കണ്ണീരിലാഴ്ത്തി ഇല്ലേ ......
 
 ഇനി കണ്ട് നിൽക്കാൻ വയ്യ.... ഇത്രയും നാളും ഞാൻ ഒന്നും പ്രതികരിക്കാതെ എങ്ങും ഇനിയും വയ്യ......
 
 ഇത്രമാത്രം ദുഷ്ട കൂട്ടങ്ങൾ ആണ് നിങ്ങൾ എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല......
 
 ചേട്ടൻ മര്യാദയ്ക്ക് കുട്ടിയെ തുറന്നു വിടണം.......
 
 എന്റെ കുട്ടിയുടെ കാര്യത്തിൽ എനിക്കുള്ള അവകാശത്തിൽ കൂടുതൽ ഒന്നും നിങ്ങൾക്ക് ആർക്കും വരാൻ പോകുന്നില്ല............
 
#വല്യമ്മ ::: നീ ആരോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്....
 
 ചേച്ചി ദൈവത്തെ ഓർത്ത് എരിതീയിൽ എണ്ണ ഒഴിക്കാൻ ആയിട്ട് വരരുത്......
 
 ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അവളുടെ അമ്മയാണെന്ന് പറഞ്ഞിരിക്കാൻ എനിക്ക് ഒരു യോഗ്യതയും ഇല്ല.....
 
 എല്ലാവരും കൂടെ എന്റെ കുഞ്ഞിനെ കൊല്ലാക്കൊല ചെയ്യുന്നത് കാണാൻ എനിക്ക് വയ്യ ഇനി.......
 
 ആര് എത്രയൊക്കെ പറഞ്ഞിട്ടും വല്യച്ഛൻ താക്കോല് കൊടുക്കാനോ റൂം തുറക്കാനോ തയ്യാറായില്ല........
 
 റൂം തുറന്ന് ചേച്ചിയെ പുറത്തുവിട്ടില്ലെങ്കിൽ പോലീസിനെയും നാട്ടുകാരെയും ഒക്കെ വിളിച്ചുവരുത്തി   എല്ലാവരെയും നാണംകെടുത്തും എന്നും സോഷ്യൽ മീഡിയയിൽ ഒക്കെ പോസ്റ്റ് ഇടും എന്ന് പറഞ്ഞപ്പോൾ വല്യച്ഛൻ ഒന്ന് അയഞ്ഞു.......
 
 താക്കോല് നിഖിലിനെ കയ്യിൽ കൊടുത്തിട്ട് റൂം തുറന്നു കൊള്ളാൻ പറഞ്ഞു....
 
#നിഖിൽ ::: ഇത്രയും നേരം ഞാൻ ഇത് തന്നെയല്ലേ ഇവിടെ പറഞ്ഞത്... അപ്പോൾ താക്കോൽ തരാൻ തോന്നിയില്ലല്ലോ....
 
 ഇനിയിപ്പോ വല്യച്ഛൻ തന്നെ താൻ തുറന്നു വിട്ടാൽ മതി......
 
 വേറെ നിർവാഹം ഇല്ലാതെ വല്യച്ഛൻ നിഖിലിന് ഭീഷണിക്ക് മുന്നിൽ വഴങ്ങി..........
 
                          ❣️🌹❣️
 
 വല്യച്ചൻ മുറി തുറന്നു കൊടുത്തെങ്കിലും ഗായത്രി പുറത്തേക്ക് വരാൻ കൂട്ടാക്കിയില്ല.......
 
 അമ്മയും ഗ്രീഷ്മയും ഒക്കെ ചെന്ന് വിളിച്ചിട്ടും അവൾ മുറിയിൽ നിന്നും പുറത്തേക്ക് വരാൻ തയാറായില്ല..
 
                🌹🌹🌹🌹🌹🌹
 
 രാവിലെ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്....
 
#നിഖിൽ ::: ചേച്ചി വന്നില്ലേ.......
 
#അച്ഛൻ :::: അവൾ എപ്പോഴെങ്കിലും എണീറ്റ് വന്ന് ഭക്ഷണം കഴിച്ചോളും.... നിങ്ങൾ കഴിച്ചിട്ട് വല്യച്ഛന്റെ അവിടേക്ക് പോകാൻ നോക്ക്......
 
#നിഖിൽ ::: ഞാനൊരു കാര്യം ചോദിക്കട്ടെ .....
 
 എന്ത് തരം മനസ്സാണ് നിങ്ങൾക്കൊക്കെ....
 
 പരസ്പരം സ്നേഹിക്കുന്നവർ തമ്മിലാണ് ഒന്നുച്ചേരേണ്ടത്.....
 
 അവിടെ ജാതിക്കോ മതത്തിനോ പണത്തിന് ഒന്നും ഒരു സ്ഥാനം ഇല്ല.....
 
 ഒരാളെ സ്നേഹിച്ചു എന്നത് വലിയ തെറ്റായി ഒന്നും എനിക്ക് തോന്നുന്നില്ല........
 
 പിന്നെ വല്യച്ഛൻ റെ വീട്ടിലേക്ക് പോണത് എനിക്ക് ഒന്നുകൂടി ആലോചിക്കണം......
 
 ഇവിടത്തെ കാട്ടിലും പണവും കുടുംബമഹിമ ഒക്കെ ഉള്ള വീട് തന്നെയാണ് എന്റെതും......
 
 എന്റെ അച്ഛനോ വീട്ടുകാരോ ഇങ്ങനെ മനുഷ്യനെ തരംതിരിച്ച് ഞാൻ ഇതുവരെ കണ്ടിട്ടില്ല......അതുകൊണ്ട് എനിക്ക് ഇങ്ങനെ ഒരു ആൾക്കാരുമായി ഒരുമിച്ച് ഇരിക്കാനും ബുദ്ധിമുട്ടുണ്ട്.....
 
 അച്ഛനു എന്നോട് ദേഷ്യം തോന്നരുത് ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്....
 
 എല്ലാ കാര്യത്തിലും എനിക്ക് എന്റെ തായ് വ്യക്തിപരമായ തീരുമാനങ്ങൾ ഉണ്ട് മറ്റുള്ളവർ ആരും അതിൽ കടത്തുന്നത് എനിക്കിഷ്ടമല്ല....
 
 അച്ഛന്റെ മുഖത്തുനോക്കി ഇങ്ങനെയൊന്നും പറയണമെന്ന് ഞാൻ വിചാരിച്ചതല്ല.....
 
 അച്ഛൻ തന്നെ എന്നെ കൊണ്ട് പറഞ്ഞു പറയിപ്പിച്ചതാണ്.....
 
 ഗ്രീഷ്മേ നീ ചെന്നു ചേച്ചിയെ കഴിക്കാൻ വിളിച്ചിട്ട് വാ.......
 
 ഗ്രീഷ്മ എണീറ്റ് അപ്പോഴേക്കും ഗായത്രി എവിടെയോ പോകാൻ റെഡിയായി വന്നു.....
 
#അമ്മ :: നീ എവിടെക്കാ...
 വലിയ ബാഗ് ഒക്കെ ഉണ്ടല്ലോ കയ്യില്...... 
 
#ഗായത്രി ::: ഞാൻ ഹോസ്റ്റലിലേക്ക് താമസം മാറുവാ..... മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ട് എനിക്കിനിയും ഇവിടെ തുടരാൻ പറ്റില്ല......
 
 ഒരിക്കലും അംഗീകരിച്ചു തരാൻ പറ്റുന്ന കാര്യങ്ങൾ അല്ല ഇവിടെ നടന്നത്......
 
 എനിക്ക് വേണമെങ്കിൽ അന്നുതന്നെ ശരീരത്തിനൊപ്പം ഇറങ്ങി പോകാമായിരുന്നു......
 
 എന്റെ അച്ഛനും അമ്മയും സങ്കടപ്പെടരുത് ല്ലോ എന്നോർത്ത് ഞാൻ അന്ന് അങ്ങനെ ചെയ്യാതിരുന്നത്.....
 
 പക്ഷേ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് അതാണ് എനിക്ക് ഇപ്പോൾ തോന്നുന്നു......
 
 ഇനി എനിക്കിവിടെ നിൽക്കാൻ വയ്യ അമ്മേ ദൈവത്തെ ഓർത്ത് തടയരുത്.....
 
 അച്ഛനോട് ഒന്നു യാത്ര പറയാൻ പോലും എന്റെ മനസ്സ് അനുവദിക്കുന്നില്ല.....
 
 ഇറങ്ങാൻ നേരം ഒരു വാക്കു തർക്കത്തിൽ എനിക്ക് താല്പര്യമില്ല എല്ലാവരോടും കൂടി പറയാം ഞാൻ പോവുകയാ.....
 
#നിഖിൽ ::: ചേച്ചി നിക്ക് ഞാൻ കൊണ്ടു വിടാം......
 
 നിഖിൽ ഗായത്രിയെ കൊണ്ടുവിടാൻ ആയി അവൾക്കൊപ്പം ഇറങ്ങി......
 
#അച്ഛൻ :::  നിഖിൽ ഒരു നല്ല പയ്യൻ ആയിരിക്കും എന്ന് ഞാൻ വിചാരിച്ചത്.....ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞെങ്കിൽ  കല്യാണത്തിന് സമ്മതിക്കുക ഇല്ലായിരുന്നു....
 
#അമ്മ :: അവനു എന്താണ് ഒരു കുഴപ്പം.....
 
  ചേട്ടന്റെയും അനിയന്റേം ഒക്കെ തോന്നി വാസത്തിന് കൂട്ടു നിൽക്കാത്ത താണോ അവൻ ചെയ്ത തെറ്റ്.....
 
 ഇവിടെ നിങ്ങടെ വീട്ടിലുള്ള മറ്റാരെ കാട്ടിലും നല്ല പയ്യനാണ്......
 
മനുഷ്യനെ തിരിച്ചു അറിയാൻ കഴിവ് ഉള്ള കുട്ടി... ഈ വീട്ടിൽ വന്നു എന്നൊരു ദോഷം മാത്രമേ അതിനുള്ളൂ......
 
അമ്മ അതും പറഞ്ഞു പോയി....
 
#ഗ്രീഷ്മ ::: ദൈവത്തെ ഓർത്ത് അച്ഛൻ ഈവക സംസാരങ്ങൾ ഒക്കെ നിർത്തണം.....
 
 ഇതൊക്കെ ബാധിക്കുന്നത് എന്റെ ജീവിതത്തെ ആണ്......
 
 അച്ഛനും വല്യച്ഛനും എല്ലാവരും കൂടി ചേച്ചിയുടെ ജീവിതം ഇങ്ങനെ ആക്കി എന്നെ വെറുതെ വിട്ടേക്ക്......
 
#അച്ചൻ ::: നീ എന്തൊക്കെ മോളെ പറയുന്നേ...
 
 നിങ്ങളുടെ നല്ലതിനുവേണ്ടി ഇടല്ലേ അച്ഛൻ ഓരോന്നും ചെയ്യുന്നത്.....
 
#ഗ്രീഷ്മ ::: അച്ഛൻ കൂടുതലൊന്നും പറഞ്ഞു സ്വന്തം ഭാഗം ന്യായീകരിക്കാൻ നോക്കണ്ട..... അച്ഛൻ ചെയ്തത് തെറ്റാണ് വലിയ തെറ്റ്......
 
അതിനെ ഇനി എങ്ങനെ ന്യായീകരിക്കാൻ നോക്കിയാലും തെറ്റ് തെറ്റാല്ലാതെ ആവുന്നില്ല........
 
                    🌹🌹🌹🌹
 
ചേച്ചി എവിടേക്കാണ് പോകേണ്ടത് പറഞ്ഞില്ലല്ലോ.........
 
 നിഖിൽ ഇവിടെ അടുത്ത് എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ..... തൽക്കാലം ഞാൻ അവിടേക്ക് ആണ് പോണത്.....
 പെട്ടെന്ന് നല്ലൊരു ഹോസ്റ്റൽ കിട്ടുക എന്നൊക്കെ പറഞ്ഞ നല്ല ബുദ്ധിമുട്ടാ....
 
 അവിടെ അവളും അമ്മയും മാത്രം ഒള്ളൂ...
 
തത്കാലം അവിടെ..... പിന്നെ നാളെ അല്ലങ്കിൽ മറ്റന്നാൾ ഞാൻ ശരത്തിന്റെ അടുത്ത് പോകും....
 
 ഇത് ശരത്തിനോട് പറയാൻ നിൽക്കണ്ട ഞാൻ അവിടെ ചെന്നിട്ട് അറിഞ്ഞാൽ മതി.....
 
#നിഖിൽ ::: അവിടെ ചെന്നിട്ട്..... എന്താണ് ചേച്ചിയുടെ തീരുമാനം.......
 
 ശരതിനോടും അമ്മയോടും കാര്യങ്ങളൊക്കെ പറയും....
 
എന്നെ അവർക്ക് മനസ്സിലാവും എന്ന് വിചാരിക്കുന്നു..... അഥവാ ഇനി അങ്ങനെ അല്ലങ്കിൽ അതോടെ ഗായത്രി എന്ന ഈ അധ്യായം ഞാൻ അവിടെ ഉപേക്ഷിക്കും....
 
തുടരും......

ഗായത്രി 14

ഗായത്രി 14

4.5
16955

എന്നെ അവർക്ക് മനസ്സിലാവും എന്ന് വിചാരിക്കുന്നു..... അഥവാ ഇനി അങ്ങനെ അല്ലങ്കിൽ അതോടെ ഗായത്രി എന്ന ഈ അധ്യായം ഞാൻ അവിടെ ഉപേക്ഷിക്കും...                     ❣️❣️❣️❣️❣️   രാവിലെ അടുത്ത് ഉള്ള ഏതോ ഒരു അമ്പലത്തിൽ നിന്നും തമിഴ് ഭക്തി ഗാനം കേട്ടാണ് ഗായത്രി കണ്ണ് തുറന്നത്....   രാത്രി ആണ് ഇവിടെ എത്തിയത്...   നിഖിലിന്റെ ഏതോ സുഹൃത്തിന്റെ വീടാണ്....   കാര്യങ്ങൾ എല്ലാം നിഖിൽ പറഞ്ഞിട്ടുണ്ട്...   ഓരോന്നും ആലോചിച്ചു ഇരുന്നപ്പോഴാണ് എഴുന്നേറ്റോ എന്നും ചോദിച്ചു ശാരി വന്നത്....    ഹാ എണീറ്റു.... ഞാൻ ഈ അമ്പലത്തിലെ പാട്ടും കേട്ട് ഇരിക്കുകയായിരുന്നു......   ആ അ