May i come in sir "-
"Yes"-police uniform ൽ ലാപ്ടോപ് നോക്കി കൊണ്ട് തന്നെ അയാൾ മറുപ്പടി പറഞ്ഞു.
"ആ ajmal താൻ എന്താടോ ഈ വഴിക്ക് "-ലാപ്ടോപ് അടച്ചു വെച്ച് അയാൾ അജുവിനെ നോക്കി കൊണ്ട് ചോദിച്ചു.
"Sir ഞാൻ ഒരു case ന്ടെ reopening നെ കുറിച്ച് ചോദിക്കാൻ വന്നതാണ് "-aju പറഞ്ഞു.
"Ok ഏതു case ആണ് "-അയാൾ ചോദിച്ചു.
"അത് sir 2017-16 ൽ നമ്മൾ വയനാട് ഇടുക്കി അതിർത്തിയിൽ ഒരു മയക്കു മരുന്ന് കേസ് charge ചെയ്തിരുന്നില്ലേ. അതാണ് ഞാൻ reopen ചെയാൻ ഉദെഷിക്കുന്നത് "-aju പറഞ്ഞു.
"അതെന്താടാ ഇപ്പൊ ആ case ന് ഒരു reopening "-അയാൾ ഇത്തിരി ഗൗരവത്തോടെ ചോദിച്ചു.
"അതിന് എതിരെ എനിക്ക് strong ആയ തെളിവ് കിട്ടിയിട്ടുണ്ട്. അതിനാൽ ആ case ഉടൻ തന്നെ സോൾവ് ആവും എന്നും പ്രതികളെ ഉടൻ തന്നെ പിടിക്കാൻ സാധിക്കും എന്നും എനിക്ക് ഉറപ്പുണ്ട് "-aju പറഞ്ഞു.
"എന്ത് തെളിവ് "-അയാൾ എന്തോ പേടിച്ച പോലെ ചോദിച്ചു. അത് കണ്ടപ്പോൾ അജുവിൽ സംശയം ഉടലെടുത്തു.
"താ ഇതാണ് ആ തെളിവ് "-എന്നും പറഞ്ഞു ആ വീഡിയോയും ഫോട്ടോ യും എടുത്ത് കാണിച്ചു കൊടുത്തു.
"നിനക്ക് ഇത് എവിടെ നിന്ന കിട്ടിയേ ആരാ ഈ തെളിവ് തന്നത് "-അയാൾ ചോദിച്ചു.
"ഇത് പേര് വെളിപ്പെടുത്താൻ സാധികാത്ത ഒരാൾ തന്നതാണ്. Because sorry sir "-aju പറഞ്ഞു.
"Ok. എനിക്കും ഇത് നല്ല ഒരു തെളിവാണ് എന്ന് തോന്നുന്നുണ്ട്. Reopen ചെയാൻ ഒരു അപേക്ഷ എഴുതി തന്നോളൂ "-അയാൾ പറഞ്ഞു.
"Ok sir, thankyou "-എന്നും പറഞ്ഞു aju പുറത്തിറങ്ങി. Aju പുറത്തിറങ്ങിയതിനു ശേഷം അയാൾ ഫോണെടുത്തു call ചെയ്തു.
"Hello hakeem "-
"ആ രോഹിത്ത് എന്താടോ ഒരു call ഒക്കെ "-hakeem.
"നമ്മടെ മയക്കു മരുന്ന് case reopen ചെയാൻ പറഞ്ഞു ഒരാൾ വന്നിരുന്നു. തന്ടെ മകളുടെ ഗുഡ് ബിയുടെ അളിയൻ ആയിട്ടു വരും "-രോഹിത്ത് പറഞ്ഞു.
"ആര് അജ്മലോ എന്താ അവൻ case reopen ചെയാൻ പറഞ്ഞെ "-hakeem വേവലാതി പെട്ടോണ്ട് ചോദിച്ചു.
"അവനിൽ തന്നിക്കെതിരെ ശക്തമായ എവിഡൻസ് ഉണ്ട് "-രോഹിത്ത്.
"എന്ത് എവിഡൻസ് "-hakeem.
"ഒരു ഫോട്ടോയും ഒരു വീഡിയോയും "-രോഹിത്ത്.
"അതാരാ തന്നത് എന്ന് അവൻ പറഞ്ഞില്ലേ "-hakeem.
"ഇല്ല അത് unknown member ആണ് "-രോഹിത്ത്
"ഓ ഷിറ്റ്. നീ അത് അനേഷിക്കാൻ ഉള്ള അനുവാദം കൊടുത്തോ "-hakeem.
"Sorry എനിക്കതു reopen ചെയ്തു കൊടുത്തേ പറ്റു. ഇല്ലെങ്കിൽ അവൻ മുകളിൽ നിന്ന് പ്രെഷർ ഉണ്ടാക്കും "-രോഹിത്ത് പറഞ്ഞു.
"Oh, no problem. അവൻ അനേഷിക്കട്ടെ അവൻ ഈ case തെളിയിക്കാൻ പറ്റില്ല "-hakeem എന്തൊക്കെയോ മനസ്സിൽ കണ്ടു കൊണ്ട് പറഞ്ഞു .
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
Misri
ഇന്ന് ഞാൻ നേരത്തെ എഴുന്നേറ്റു കാരണം നിങ്ങൾ മറന്നു എന്ന് തോന്നുന്നു ആ കാലൻ എന്നോട് ഓഫീസിൽ ചെല്ലാൻ പറഞ്ഞില്ലേ. അതുകൊണ്ടു തന്നെ പോവാൻ റെഡി ആകുവാണ് ഞാൻ.
"Misri നിനക്ക് ഫുഡ് ഒന്നും വേണ്ടേ "-താ വിളിക്കുന്നു കൊരങ്ങി badhri. ഇനി എപ്പോ ഈ ഷോൾ കുത്തി കഴിയാൻ ആണോ എന്തോ.
"ഒരു മിനിറ്റ് എടി ഇപ്പൊ വരാം "-ഞാൻ വിളിച്ചു പറഞ്ഞു. എന്ന ഞാൻ ഫുഡ് കഴിക്കാൻ പൂവാട്ട. ഫുഡ് കഴിക്കാൻ അൻഷിയും badhri യും അനുവും ഞാനും ഉമ്മയും മാത്രം ഉള്ളു. ബാക്കി എല്ലാരും സ്ഥലം വിട്ടു. Dubai യിലോട്ട് പൂവാനുള്ള തയാറെടുപ്പുകൾ ഇന്നു തന്നെ ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് meenu സ്ഥലം വിട്ടു. സനാനെ ആണെങ്കിൽ വീടിനു വിളിച്ചു വിളിച്ചു ഒരു വിധം ആയപ്പോൾ അവൾ വീട്ടിക്ക് പോയി. അജുക്ക ആണെങ്കിൽ ഫോട്ടോയും വീഡിയോയും കൊണ്ട് ഒരു അത്യാവിശ്യ കാര്യം ഉണ്ട് എന്ന് പറഞ്ഞു വെളുപ്പാം കാലത്ത് സ്ഥലം വിട്ടു. ഇപ്പോൾ അന്ഷി ആണെങ്കിൽ ദുബൈയിലോട്ട് പൂവാനുള്ള കാര്യങ്ങൾ ശെരിയാക്കേണ്ടത് കൊണ്ട് ഓഫീസിൽ പോവാൻ നിക്കുവാണ്. അനുവും ഭദ്രിയും ആണെങ്കിൽ ഷോപ്പിലോട്ട് പോയിട്ട് കൊറേ ആയി എന്ന് പറഞ്ഞു അങ്ങോട്ട് പോവാൻ നിക്കുവാണ്. ഞാൻ ആണെങ്കിൽ ആ കാലൻടെ ഓഫീസിലോട്ടും. പോവാൻ ആഗ്രഹം ഉണ്ടായിട്ടൊന്നും അല്ല പോയല്ലല്ലേ എനിക്ക് ഞങ്ങടെ ഓഫീസിൽ കയറാൻ പറ്റുള്ളൂ അതോണ്ട് മാത്രം പോകുവാണ്.
"എടി നീ ഇന്നനെ കഴിച്ചു കഴിയോ "-badhri ആണ്. നിങ്ങളോട് സംസാരിച്ചു ഇരിന്നു സമയം പോയത് അറിഞ്ഞില്ല. ഞാൻ വേഗം ഫുഡ് കഴിച്ചു എഴുന്നേറ്റു ഓഫീസിലോട്ട് ഇറങ്ങി.നമ്മുടെ സ്നേഹവും കരുണയും നിറഞ്ഞ സ്കൂട്ടറിൽ ആണ് യാത്ര. ഞാൻ ഓഫീസിൽ എത്തി നോക്കിയപ്പോൾ ഓഫീസ് തുറന്നിട്ടില്ല. അപ്പോഴാ ഞാൻ സമയം നോക്കിയേ 9 മണി ആവുന്നുള്ളു 10 മണിക്കേ ഓഫീസ് തുറക്കു. ഇപ്പൊ ഞാൻ ആരായി സസി എന്നൊക്കെ ചിന്തിച്ചു നേരെ നോക്കിയപ്പോൾ ഉണ്ട് ഓഫീസിനു ഓപ്പോസിറ്റ് ആയി ഒരു icecream വണ്ടി കിടക്കുന്നു. എനിക്ക് പിന്നെ പണ്ടേ icecream പ്രാന്ത് ആയോണ്ട് ഞാൻ അങ്ങോട്ടു വിട്ടു. എന്നിട്ട് stawbarry ടെ ഒരു contop വാങ്ങി.അത് കഴിച്ചു കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും കഴിക്കാൻ തോന്നി അതോണ്ട് ഞാൻ വീണ്ടും chocolatinde contop വാങ്ങി. എന്റെ കഴിക്കൽ കണ്ട് icecream വിക്കുന്ന ആൾ അതിശയിച്ചു നോക്കുന്നുണ്ട്.
"ചേട്ടാ ഒരു വാനില ഫ്ലവർ കൂടി "-ചേട്ടൻ എനിക്ക് അതും എടുത്ത് തന്നു ഞാൻ അത് വേഗം കഴിച്ചു.
"ഇനി വേണോ മോളെ "-
"വേണ്ട ചേട്ടാ എത്ര ആയി "-
"200 മോളെ "-ഞാൻ ബാഗിൽ നോക്കിയപ്പോൾ എന്ടെലും 500 ന്ടെ note ആണ് ഉള്ളത്.
"ചേട്ടാ 500 ആണ് change ഉണ്ടോ "-ഞാൻ 500 രൂപ കാണിച്ചു കൊണ്ട് പറഞ്ഞു.
"ഇല്ല മോളെ "-
"ചേട്ടാ google pay ഉണ്ടോ "-
"ആ മോളെ "-ഞാൻ ചേട്ടൻ google pay ചെയ്തു കൊടുത്ത് ഓഫീസിന്റെ സൈഡിലോട്ട് നോക്കിയപ്പോൾ ഉണ്ട് ഓഫീസിലെ കാന്റീനിലെ ചേട്ടനും ഒരു പെണ്ണ് കുട്ടിയും അവിടെ നിക്കുന്നു.
"എന്ന ശെരി ചേട്ടാ, ചേട്ടൻ എന്നും വരാറുണ്ടോ "-
"ആ ഇടക്ക് വരാറുള്ളു. ഇനി ഇപ്പൊ എന്നും വരാം "-അയാൾ എനിക്ക് ഇട്ടു ആക്കിയതാല്ലേ അതെ എനിക്ക് ഇട്ടു ആക്കിയത് തന്നെയാണ്.ഞാൻ അയാൾക്ക് ഇളിച്ചു കൊടുത്തു ഓഫീസിലേക്ക് വിട്ടു.
"ഗുഡ് മോർണിംഗ് ശേഖരേട്ടാ "-
"ആ misri മോളോ ഇന്നെന്താ നേരത്തെ വന്നേ "-
"അത് ചേട്ടാ ഞാൻ തിരക്ക് പിടിച്ചു പോന്നു. സമയം നോക്കിയില്ല "-
"ആഹാ, എന്ന വാ നമുക്ക് ക്യാന്റീനിൽ ഇരിക്കാം "-ശേഖരേട്ടൻ ഞങ്ങളെ വിളിച്ചപ്പോൾ ഞാനും ആ കുട്ടിയും കാന്റീനിലോട്ടു വിട്ടു.
"Hai എന്താ പേര് "-ഞാൻ ആ കുട്ടിയോട് ചോദിച്ചു
"Ramya, രമ്യ ശേഖരൻ "
"ആഹാ ശേഖരേട്ടന്റെ മോൾ ആണോ "-
"ആ മോളെ രമ്യ എന്റെ മോൾ ആണ്. ഇവിടെ തന്നെ ആണ് work ച്ചെയുന്നത് "-ശേഖരേട്ടൻ ട്രയിൽ ചായ കൊണ്ടുവന്നു ടേബിളിൽ വെച്ച് കൊണ്ട് പറഞ്ഞു.
"അയോ ശേഖരേട്ടാ എന്തിനാ ചായ എടുത്തേ "-
"മോൾ കൊറേ നേരം ആയില്ലേ വന്നിട്ടു. ഇനിയും½ മണിക്കൂർ ഇരിക്കണ്ടേ "-എന്നും പറഞ്ഞു ശേഖരേട്ടൻ ചായ എനിക്ക് തന്നു. ശേഖരേട്ടൻ അറിയില്ലല്ലോ ഞാൻ 3 കോൺടോപ്പ് കഴിച്ചിട്ടാണ് ഇരിക്കുനത് എന്ന്.
"ചേട്ടൻ രമ്യ മാത്രമേ ഉള്ളു. വേറെ മക്കൾ ഇല്ലേ "-ഞാൻ ചോദിച്ചു
"ആ മോളെ എനിക്ക് 3 പെണ്ണ് മക്കൾ ആയിരുന്നു. ഒരാൾ ഇവിടെ അടുത്ത് ഒരു കടയിൽ work ചെയുവാണ്. ഒരാൾ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല. ഞങ്ങളെ വിട്ടു ദൈവത്തിന്റെ അടുത്തൊട്ടു പോയി."-ശേഖരേട്ടൻ കരഞ്ഞു കൊണ്ട് പറഞ്ഞു.
"അയോ ശേഖരേട്ടാ ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എനിക്ക് അറിയില്ലായിരുന്നു "-ഞാൻ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
"അത് saaralla m'am. അച്ഛൻ അവളുടെ മരണം വലിയ വേദന ആണ് അച്ഛൻ മാത്രം അല്ല നങ്ങൾക്കും. ഞങ്ങളെ ആ വേദനിയിൽ നിന്ന് കൈ പിടിച്ചുയർത്തിയത് rayan ചേട്ടൻ ആണ്. ഞങ്ങളെ പഠിപ്പിച്ചതും ഈ job തന്നതും എല്ലാം rayan ചേട്ടൻ ആണ് "-ഓഹോ അപ്പൊ നമ്മടെ CEO ഞാൻ വിചാരിച്ച പോലെ ചില്ലറക്കാരൻ അല്ലല്ലേ.
"അല്ല രമ്യ നിന്ടെ മറ്റേ sister എന്താ കടയിൽ work ചെയ്യുന്നേ "-ഞാൻ ചോദിച്ചു.
"അത് m'am അവൾ nuzsing നു പടിക്കുവാണ്. അവൾ ഒരു പ്രേതെകതര സ്വഭാവക്കാരി ആണ്. അവൾക്ക് പഠിക്കുന്നതിന്റെ കൂടെ job ഉം ചെയ്യണം. നമ്മളെങ്ങാനും 'നീ എന്തിനാ പഠിക്കുന്നതിന്റെ കൂടെ job ചെയ്യുന്നേ പഠിക്കുന്നതിൽ ശ്രെദ്ധിക്ക് 'എന്ന് പറഞ്ഞാൽ അവൾ പറയും 'ഞാൻ നിന്ടെ പോലെ അല്ല. ഞാൻ നിന്നിൽ നിന്നും വളരെ വ്യത്യസ്തമാണ് '. അത് കൊണ്ട് ഞങ്ങൾ ഒന്നും പറയാറില്ല. ഒരു പ്രതേക തരം ജീവി ആണത്."-അവൾ പറയുന്നത് കെട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
"എടി എടി നിനക്ക് കൊറച്ചു കൂടുന്നുണ്ട്ട്ടോ "-ശേഖരേട്ടൻ രമ്യയോട് പറഞ്ഞു. അങ്ങനെ കളിയും ചിരിയും ആയി കുറച്ചു നേരം ഞങ്ങൾ അവിടെ ഇരുന്നു. ഞാൻ അവരുമായി കൂടുതൽ അടുത്തു. അപ്പോൾ എന്നിക്ക് മനസിലായി രമ്യയുടെ സിസ്റ്റർന്റെ മരണം അവരെ വളരെ തളർത്തിയിരുന്നു എന്ന് ആയതു കൊണ്ട് തന്നെ കൂടുതൽ ഒന്നും ഞാൻ അതിനെ പറ്റി ചോദിച്ചില്ല. അങ്ങനെ ചോദിക്കുന്നത് അവരെ വേദനിപ്പിക്കുന്നതിനു തുല്യം അല്ലെ. രമ്യയും അവളുടെ sister സും triplets ആണ്. അവരുടെ ജനനത്തിൽ അവർക്ക് അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് അവരെ വളർത്തിയത് ശേഖരേട്ടൻ ആണ്. ഓഫീസിൽ ജോലിക്കാർ വന്നു തുടങ്ങിയപ്പോൾ ഞാനും രമ്യയും ശേഖരേട്ടനോട് പോകുവാണ് എന്ന് പറഞ്ഞു ഓഫീസിലോട്ട് വിട്ടു.
എന്റെ ക്യാമ്പിനിനെ കുറിച്ച് പറയുവാണെങ്കിൽ എന്റെ ടേബിളിന്റെ ബേക്കിൽ മാത്രമേ കല്ലുകൊണ്ട് ഉണ്ടാക്കിയ ചുമരുള്ളൂ ബാക്കി 3 side ഉം glass ആണ്. 3 നിന്നും കാർട്ടണ് ഉണ്ട്. എന്റെ left സൈഡിൽ ആ കാലൻ ceo ന്ടെ കാംബിൻ ആണ്. ഓപ്പോസിറ്റിൽ നമ്മളുടെ ഓഫീസിലെ ജോലികാരുടെ ചെറിയ ചെറിയ ഇരിപ്പിടങ്ങൾ ആണ്. റൈറ്റ് സൈഡിൽ മനോഹരമായ city scene ആണ്. Builidings മിനിത്തിളങ്ങി നിക്കുന്നത് കാണാൻ രാത്രിയിൽ നല്ല ഭംഗി ആണ്. ഞാൻ ചിന്തകൾക്ക് എല്ലാം വിരാമം ഇട്ടു വർക്കിൽ ശ്രെദ്ധിച്ചു.
"May i come in m'am "-
"Yes ramya, പിന്നെ രമ്യ താൻ എന്നെ m'am എന്ന് വിളിക്കണ്ട misri എന്ന് വിളിച്ചാൽ മതി. നമ്മൾ ഒരേ age അല്ലെ "-ഞാൻ രമ്യയോട് പറഞ്ഞു.
"Sorry m'am rayan ചേട്ടൻ എന്നോട് എന്റെ high പൊസിഷനിൽ ഉള്ള officers സിനെ respect ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട് "-രമ്യ പറഞ്ഞു.
"രമ്യ ഞാൻ നിന്നെ എന്റെ സ്വന്തമ് സിസ്റ്റർനെ പോലെ ആണ് കാണുന്നത്. നീ rayan sir നെ rayan ചേട്ടൻ എന്നല്ലേ വിളിക്കുന്നെ അതുപോലേ എന്നെ misri എന്ന് വിളിച്ചാൽ മതി "-
"But.."-രമ്യ
"അതെ രമ്യ നീ എന്നെ പോലെ misriye കണ്ടാൽ മതി. Misriye m'am എന്ന് വിളിക്കണ്ട misri എന്ന് വിളിച്ചാൽ മതി."-പെട്ടന്നാണ് എന്റെ തൊട്ടടുത്തു നിന്ന് rayan ന്ടെ sound കേട്ടത്. ഞാൻ അവന്ടെ അടുത്ത് നിന്നു കൊറച്ചു നീങ്ങി നിന്നു.
"Ok ഞാൻ ഇനി misriye m'am എന്ന് വിളിക്കില്ല. Ok"-
"Ok രമ്യ "-rayan പറഞ്ഞു.
"Any way നിങ്ങൾ ഈ file ൽ ഒന്ന് sign ചെയ്തു തരുമോ "-രമ്യ file നീക്കി വെച്ച് കൊണ്ട് പറഞ്ഞു. ഞങ്ങൾ അതിൽ sign ചെയ്തു കൊടുത്തു. എന്നിട്ട് അവൾ file എടുത്തോണ്ട് പോയി പോയപോലെ തന്നെ തിരിച്ചു വരുകയും ചെയ്തു.
"അതെ ഞാൻ ഒരു കാര്യം പറയട്ടെ . നിങ്ങൾക്ക് അത് കൊണ്ട് ഒന്നും തോന്നരുത് "-രമ്യ ചോദിച്ചു.
"Ok ചോദിക്ക് രമ്യ "-ഞാൻ പറയാൻ വരുമ്പോഴേക്കും rayan കയറി പറഞ്ഞു.
"എനിക്ക് നിങ്ങളെ 2 പേരെയും തമ്മിൽ കാണുമ്പോൾ made for each other എന്നാണ് പറയാൻ തോന്നുന്നത്. നിങ്ങൾ perfect mach ആണാനേ "-അവൾ ഇങ്ങനെ പറയും എന്ന് ഞാൻ ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല.
"I know I know രമ്യ we are perfect mach "-ആ കാലൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ എന്താ കാണിക്യ എന്നറിയാതെ നിക്കുവായിരുന്നു. രമ്യ നങ്ങൾക്ക് ഒന്ന് ചിരിച്ചു തന്നു മുങ്ങി.
"അതെ ഒന്നവിടെ നിന്നെ "-മുങ്ങാൻ നിന്നിരുന്ന rayan നെ ഞാൻ പിടിച്ചു നിർത്തി.
"താൻ എന്ത് കണ്ടിട്ടാടോ രമ്യയോട് നമ്മൾ perfect mach ആണ് എന്ന് പറഞ്ഞത്."-ഞാൻ ഗൗരവത്തോടെ ചോദിച്ചു.
"Oh my brown eyed girl my sweat misri. നമ്മൾ രണ്ടു പേരും perfect mach ആയതു കൊണ്ട് തന്നെ ആണെടോ ഞാൻ അങ്ങനെ പറഞ്ഞത് "-അവൻ ഒരു കലചിരിയോട് കൂടി പറഞ്ഞു. അവന്ടെ കളച്ചിരി കാണുമ്പോൾ തന്നെ എനിക്ക് ദേഷ്യം വരുന്നുണ്ട്.
"നമ്മൾ perfect mach ആണ് എന്ന് പറയാൻ താൻ ആരാടോ എന്റെ കെട്ടിയോനോ "-ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
"ഓ കെട്ടിയോൻ എന്ന സ്പാസിൽ ആളെ ആവിശ്യം ഉണ്ടെങ്കിൽ എന്നെ അവിടെ അപ്പോയ്ന്റ്മെന്റ് ചെയ്തോടോ. എനിക്ക് വിരോധം ഒന്നും ഇല്ല "-അവൻ കള്ളച്ചിരി വിടാതെ തന്നെ പറഞ്ഞു. എനിക്ക് അത് കാണുമ്പോൾ എരിഞ്ഞു കയറുന്നുണ്ട്.
"തനിക്ക് എന്നോട് പ്രേമം ആണെന്നാണോ താൻ പറഞ്ഞു വരുന്നത് "-ഞാൻ ദേഷ്യത്തോടെ തന്നെ ചോദിച്ചു.
"Yes I LOVE YOU my brown eyed girl "-അവൻ അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് എന്തെനില്ലാതെ നിറങ്ങു.
"No താൻ എന്നെ brown eyed girl എന്ന് വിളിക്കണ്ട. തന്നെ എനിക്ക് പ്രണയിക്കാൻ കഴിയില്ല. ഒരു പ്രണയത്തിന്റെ വേദന മാറി വരുന്നേ ഉള്ളു. ഇനി എന്നിൽ ഒരു പ്രണയം ഇല്ല. അങ്ങനെ ഒരാളെ പ്രണയിക്കുന്നു എങ്കിൽ അത് എന്റെ ഉമ്മയും ബാബയും പറയുന്ന ആൾ ആയിരിക്കും "-ഞാൻ കണ്ണ് നീർ മറച്ചു വെച്ച് കൊണ്ട് ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
"Ok എനിക്ക് അറിയാം എല്ലാം. നീ എന്നെ പ്രണയിക്കും അതിനു തെളിവാണ് നീ മറച്ചു പിടിച്ചിരിക്കുന്ന ഈ കണ്ണ് നീർ. ഞാൻ നിന്നെ വെല്ലുവിളിക്കുവാണ് ഈ വരും ദിവസങ്ങളിൽ നീ എന്നോട് I LOVE YOU rayan എന്ന് പറഞ്ഞിരിക്കും "-
"Ok മിസ്റ്റർ rayan ഞാനും വെല്ലുവിളി ഏറ്റെടുക്കുന്നു. ഞാൻ ഒരിക്കലും തന്നെ പ്രണയിക്കില്ല. താൻ ഇനിയും ഇതും പറഞ്ഞു എന്റെ പിന്നാലെ വരുവാണെങ്കിൽ ഞാൻ I LOVE YOU എന്നല്ല I HATE YOU എന്നെ പറയു "-രണ്ടുപേരും അങ്ങനെ പറഞ്ഞു അവരവരുടെ കാംബിൻ ലോട്ട് പോന്നു.
'Rayan തന്നെ എനിക്ക് ഇഷ്ടമാണ് എന്നാൽ അത് പ്രണയം ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു വിരഹത്തിന്റെ വേദന ഞാൻ മറന്ന് വരുവാണ്. ഇനി ഒരാളെ പ്രണയിച്ചു അയാളെ എനിക്ക് നഷ്ടപ്പെട്ടാൽ അതെനിക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ട് തന്നെ തന്നോടുള്ള ഇഷ്ടം പ്രണയം ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല."-misri അവളുടെ ചെയറിൽ ചാരി ഇരുന്നു കൊണ്ട് മനസ്സിൽ പറഞ്ഞു.
'Misri നീ എന്നെ പ്രണയിക്കും എന്നതിനുള്ള തെളിവാണ് ഞാൻ നിന്നിൽ കണ്ട കണ്ണ് നീർ . നീ എന്നെ പ്രണയിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും "-rayan അങ്ങനെയും മനസ്സിൽ കരുതി.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
Badhri
നാളെ ഞങ്ങൾ കോളേജിലോട്ട് തിരിക്കുവാണ് ഇന്നാണെങ്കിൽ ഞങ്ങൾ free ആണ്. അതുകൊണ്ട് ഞാനും അനുവും ഇന്ന് ഞങ്ങളുടെ ഷോപ്പിലോട്ട് പൂവാം എന്ന് വിചാരിച്ചു. ഹംനയും ഉണ്ട് അവൾക്കും നാളെ class തുടങ്ങുവല്ലേ . അതുകൊണ്ട് ഞങ്ങൾ മൂന്നു പേരും ഇന്ന് ഷോപ്പിൽ ആണ്. ഞങ്ങൾ ഷോപ്പിൽ ഒരു പെൺകുട്ടിയെ നിർത്തിയിട്ടുണ്ട്. നങ്ങൾക്ക് പഠിത്തവും ഷോപ്പും ഒപ്പം നോക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ആണ്. പേര് rahana muslim അല്ല കേട്ടോ ഹിന്ദു ആണ് rahana ശേഖരൻ . കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ അവളുമായി നല്ല കൂട്ടായി. അപ്പോഴാണ് അവൾ പറഞ്ഞത് അവളുടെ അച്ഛൻ misri യുടെയും റിച്ചുക്കന്റെയും ഓഫീസിലെ ക്യാൻഡീൻ വർക്കർ ആണെന്നും അവൾക്ക് 2 sisters ആണെന്നും അതിൽ ഒരാൾ അവിടെ തന്നെ ആണ് work ചെയുന്നതും എന്നും മറ്റെയാൽ മരണപ്പെട്ടു എന്നും അവൾ പറഞ്ഞു. അവൾ അവളുടെ sister മരണപ്പെട്ടു എന്ന് പറയുമ്പോൾ അവളുടെ വാക്കുകളിൽ വേദന നിറയുന്നത് ഞങ്ങൾ അറിഞ്ഞു ആയതുകൊണ്ട് തന്നെ അതിനെ കുറിച്ച് ഞങ്ങൾ അവളോട് കൂടുതൽ ചോദിച്ചില്ല. ആ സിസ്റ്റർന്റെ മരണത്തിനു ശേഷം തളർന്നു പോയ അവളുടെ കുടുംബത്തെ കൈപിടിച്ചുയർത്തിയത് richukka ആണെന്നും അവളെ പഠിപ്പിക്കുന്നതും richukka ആണെന്നും പറഞ്ഞപ്പോൾ ഞങ്ങളിൽ ഇക്കനോട് ഉള്ള respect കൂടി.
"അല്ല രഹന hamna പറഞ്ഞു നീ അവളുടെ കൂടെ nurzing പടിക്കുവാണ് എന്ന്. ഇവർ രണ്ടു പേര് പഠിത്തവും ഈ ഷോപ്പും ഒരുമിച്ചു കൊണ്ട് പോവാൻ പറ്റാത്തത് കൊണ്ടാണ് ഒരാളെ ഏൽപ്പിച്ചത് അയാൾ ആണെങ്കിൽ അത് രണ്ടും നല്ല രീതിയിൽ ചെയുന്നു. നിനക്ക് ഇദേങ്ങനെ സാധിക്കുന്നു രഹന "-അനു അങ്ങനെ ചോദിച്ചപ്പോൾ രഹന അനുവിന് നല്ല പുഞ്ചിരി സമ്മാനിച്ചു.
"പറ രഹന നീ ക്ലാസ്സിൽ 1st rank പോസ്ഷനിൽ ആണ് എന്നും ഞങ്ങൾ അറിഞ്ഞു. പഠിത്തം മാത്രം കൊണ്ട് നടന്നിട്ടും നങ്ങൾക്ക് ഇത് വരെ അവിടം വരെ എത്താൻ സാധിച്ചിട്ടില്ല. നിനക്ക് ഇതേങ്ങനെ കഴിയുന്നു "-ഞാൻ അറിയാൻ ഉള്ള ആകാംഷയിൽ ചോദിച്ചു.
"ഞാൻ നിങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇതേ question തന്നെ എന്റെ കൂടപ്പിറപ്പായ രമ്യ എന്നോട് പലവട്ടം ചോദിച്ചിട്ടുണ്ട്. ഞാൻ അവളോട് ' നിന്ടെ പോലെ അല്ല ഞാൻ . Iam very very different with you 'എന്നാണ് പറഞ്ഞിട്ടുള്ളത്.അത് തന്നെ ആണ് ഞാൻ നിങ്ങളോടും പറയുന്നത്. ഞാൻ നിങ്ങളെ പോലെ അല്ല. ഞാൻ നിങ്ങളിൽ നിന്നും വളരെ വളരെ different ആണ് "-രഹന വലിയ കാര്യം പറയണ പോലെ പറഞ്ഞു നങ്ങൾക്ക് അത് കേട്ടപ്പോൾ ചിരി ആണ് വന്നത്.
"ഓഹോ ഈ ഒരു കാര്യത്തിൽ differents കണ്ടു എന്ന് പറഞ്ഞു നീ ഞങ്ങളിൽ നിന്ന് different ആവണം എന്നില്ല "-hamna പറഞ്ഞു.
"ഓ നിങ്ങൾക്ക് എന്നെ ശെരിക്ക് മനസിലായിട്ടില്ല . മനസിലാവാൻ കെടക്കുന്നതേ ഉള്ളു. ആയതു കൊണ്ട് നിങ്ങളും ആയി ഒരു വാക്ക് തർക്കത്തിന് ഞാൻ ഇല്ല "-രഹന വലിയ കാര്യം എന്ന രീതിയിൽ പറഞ്ഞു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞും കളിച്ചും ചിരിച്ചും കസ്റ്റമർനെ ഹാൻഡിൽ ചെയ്തും സമയം കടന്നു പോയി. അപ്പോഴാണ് ആദി കടയിലോട്ട് കയറി വന്നത്.
"ഷോപ്പിൽ കസ്റ്റമേഴ്സ് ഒന്നും ഇല്ലേ, നിങ്ങൾ എന്താ വെറുതെ ഇരിക്കണേ "-വന്നപാടെ ആദി അതാണ് ചോദിച്ചത്.
"അയ്ഷ് എന്റെ adnan നെ നീ ആ door ന്ടെ ഭാഗത്തോട്ട് ഒന്ന് നോക്കിയേ. Closed എന്ന് ചക്ക പോലെ എഴുതി വെച്ചിരിക്കുന്നത് കണ്ട . ഫുഡ് കഴിക്കുന്ന സമയത്ത് ഞങ്ങൾ ഷോപ്പ് close ചെയ്തിടും അപ്പോൾ കസ്റ്റമേഴ്സ് വരില്ല "-hamna വലിയ ഇതിൽ പറഞ്ഞു.
"ഓ ഞാൻ അത് ശ്രെദ്ധിച്ചില്ല. അല്ലേലും ഏതൊരു IPS ക്കാരനും തെറ്റു പറ്റും "-ആദി പറഞ്ഞു.
"അയിന് "-hamna.
"അണ്ടൊരു അയിന് "-ആദി .
"എന്താടാ എന്റെ അയിനിനു ഒരു കുഴപ്പം "-hamna.
"എന്താ ഇവിടെ രണ്ടാളും ഒന്ന് മിണ്ടാണ്ട് നിന്നെ "-അനു ഇടയിൽ കയറി പറഞ്ഞു അപ്പോൾ അവർ രണ്ടു പേരും അനു വിനു ഒന്ന് ഇളിച്ചു കൊടുത്തു.
"നീ ഫുഡ് കഴിക്കാൻ പോകുവാണ് എന്നല്ലേ hamna പറഞ്ഞെ . അതിനു നീ ഫുഡ് കൊണ്ടന്നിട്ടുണ്ടോ "-ആദി hamna യോട് ചോദിച്ചു. അവൾ അപ്പോൾ ബാഗിൽ തിരയാൻ തുടങ്ങി. എന്നിട്ട് ആദിയെ നോക്കി ഇളിച്ചിട്ടു ഇല്ല എന്ന് പറഞ്ഞു.
" ഉം ഞാൻ നിനക്ക് ഫുഡ് കൊണ്ടന്നു തരാൻ വന്നതാ, ഇതാ ഫുഡ്. പിന്നെ ഈ ലിസ്റ്റിൽ ഉള്ള സാധനങ്ങൾ ഉമ്മാക്ക് വാങ്ങി കൊണ്ട് പോയി കൊടുക്കണേ "-ആദി അതും പറഞ്ഞു ഒരു list അവൾക്ക് നീട്ടി.
"ഇത് നിന്നോട് ആവൂലോ ഉമ്മ വാങ്ങാൻ പറങ്ങിട്ടുണ്ടാവുക "-hamna ചോദിച്ചു.
"അതെ എന്നോട് ആണ് പറഞ്ഞത്"- ആദി പറഞ്ഞു.
"അപ്പോൾ നീ വാങ്ങി കൊണ്ട് പോയി കൊടുത്താൽ മതി "-hamna പറഞ്ഞു.
"എടി എനിക്ക് ഷാനുന്ടെ അടുത്ത് പോകേണ്ട അത്യാവിശ്യം ഉണ്ട് അത് കൊണ്ട് നീ പോയി വാങ്ങു "-ആദി പറഞ്ഞു.
"പറ്റില്ല ഞാൻ വാങ്ങില്ല"-hamna തീർത്തു പറഞ്ഞു അങ്ങനെ അവർ രണ്ടു പേര് അതുമേൽ തല്ലുട്ടം തുടങ്ങി.
"നിർത്ത്. Hamna ആദി നിങ്ങൾ എപ്പോഴും ഇങ്ങനെ തന്നെ ആണോ. ആദി നീ ഷാനുന്ടെ അടുത്തൊട്ടു പൊക്കോ. Hamna നീ ഫുഡ് കഴിച്ചു കഴിഞ്ഞിട്ടു ഇത് വാങ്ങി ഉമ്മാക്ക് കൊണ്ട് പോയി കൊടുത്തിട്ടു വായൊട്ടാ "-ഇവരുടെ ഈ പോക്ക് ശെരി ആവില്ല എന്ന് തോന്നിയപ്പോൾ ഞാൻ കയറി പറഞ്ഞു.
"Badhri നീ എന്തിനാ ലെൻസ് us ചെയ്യുന്നേ നിന്ടെ blue eyes കാണാൻ എന്ത് ഭംഗി ആണെന്ന് അറിയുമോ "-ആദി എന്റെ അടുത്തൊട്ടു വന്നു പറഞ്ഞു.
"ഏ blue eye സൊ ഞങ്ങൾ ഒക്കെ blue eyes കിട്ടാൻ ആഗ്രഹിച്ചു നടക്കുവാ ഇവിടെ ഒരാൾ blue eyes കിട്ടിട്ടും ലെൻസ് വെച്ച് നടക്കുന്നു "-രഹന അതിശയത്തോടെ പറഞ്ഞു.
"പറ നീ ലെൻസ് വെക്കുന്നതിനു ഒരു reason ഉണ്ടാവൂലോ എന്താ ആ reason "-ആദി വീണ്ടും ചോദിച്ചു.
"അത് ആദി അപൂർവം ചിലർക്ക് മാത്രം അല്ലെ blue eyes ഉണ്ടാവുള്ളു. എന്നെ കാണുമ്പോൾ എല്ലാരും വിചിത്ര ജീവിയെ കാണുന്ന പോലെയാ നോക്കുന്നെ. അത് കൊണ്ട് തന്നെ എന്റെ ഈ blue eyes എനിക്ക് തീരെ ഇഷ്ടമല്ല "-ഞാൻ ദയയോടെ പറഞ്ഞു.
"Any way നിന്ടെ ഭംഗി ഈ blue eyes ആണ്. എനിക്ക് നിന്ടെ eyes ഭയങ്കര ഇഷ്ടമാണ്. ഞാൻ ചെയ്യണം എന്ന് പറയുന്നില്ല request ചെയുവാണ് നീ ഈ ലെൻസ് us ചെയുന്നത് നിർത്താമോ. അയോ time പോയി ഞാൻ ഇറങ്ങു വാണേ "-എന്നും പറഞ്ഞു ആദി പോയി. അവൻ പോയതിനു ശേഷവും " നിന്ടെ blue eyes എനിക്ക് ഭയങ്കര ഇഷ്ടമാണ് "-എന്ന് ആദി പറഞ്ഞത് തന്നെ ആയിരുന്നു ഞാൻ കേട്ടു കൊണ്ടിരുന്നത്. അനു വന്നു വിളിച്ചപ്പോഴാണ് ഞാൻ സോബോധത്തിലോട്ട് വന്നത്. ഫുഡ് അടി കഴിഞ്ഞു സമയം കടന്നു പോയി. ഇതിനിടയിൽ hamna സാധനങ്ങൾ വാങ്ങി കൊടുത്ത് തിരിച്ചു വന്നു. വന്നപ്പോൾ മുതൽ അവളുടെ മുഖത്തു മൂകത നിറങ്ങിരുന്നു. ഞാൻ കസ്റ്റമർനെ ഹാൻഡൽ ചെയ്തു അവളുടെ അടുത്തൊട്ടു വിട്ടു.
"എന്താ hamna അന്ടെ മുഖത്തൊരു മൂകത "-ഞാൻ ചോദിച്ചു.
" ഒന്നുല്ലാടി "-അവൾ പുറത്തോട്ടു നോക്കി കൊണ്ട് പറഞ്ഞു.
"എന്താടി അന്ഷി വിളിച്ചില്ലേ ഇന്ന് "-ഞാൻ ചോദിച്ചു.
"അതൊന്നുമല്ലടി "-അവൾ പുറത്തോട്ടു നോക്കി കൊണ്ട് തന്നെ മറുപ്പടി തന്നു.
"പിന്നെന്താടി "-ഞാൻ സംശയ രൂപേനെ ചോദിച്ചു.
" എടി ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് "-അവൾ എന്നെ നോക്കി കൊണ്ട് ചോദിച്ചു.
"ഇല്ല തോന്നില്ല "-ഞാൻ പറഞ്ഞു.
"എടി എനിക്ക് ആദി ഷാനുനെ കല്യാണം കഴിക്കുന്നതിൽ താല്പര്യം ഇല്ല "-hamna പറഞ്ഞു.
"അത് ഇനി പറഞ്ഞിട്ടു കാര്യം ഇല്ലല്ലോടി അവർ തമ്മിൽ ഇഷ്ടപ്പെട്ടു ഇപ്പോഴിതെ കല്യാണം കഴിക്കാൻ പോണു. എല്ലാ വിധി അല്ലെ "-ഞാൻ അവളെ സമാധാനിപ്പിക്കാൻ എന്ന രീതിയിൽ പറഞ്ഞു.
"ഞാൻ ഒരു കാര്യം പറയട്ടെ, നീ അജുക്ക നെയും ആദി ഷാനുനെയും ഇഷ്ടപ്പെട്ടില്ലായിരുന്നു എങ്കിൽ നിങ്ങൾ തമ്മിൽ കല്യാണം കഴിക്കുന്നത് കാണാൻ ആയിരുന്നു എനിക്ക് ആഗ്രഹം. അതിനു വേണ്ടി നീ അജുക്കാനേ നേരിട്ട് കാണല്ലേ എന്ന് വരെ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് "-അവൾ നിരാശയോടെ പറഞ്ഞു. അവളുടെ രോദനം കെട്ട് എനിക്ക് ചിരി ആണ് വന്നത്.
"ഇനി ഇപ്പൊ എന്ത് ചെയാനാ ഞാൻ അജുക്ക നെയും ആദി ഷാനുനെയും എന്തായാലും കല്യാണം കഴിക്കും. അത് വിധിയാണ് അള്ളാ കല്പിച്ചതാണ്. ഇനി ഇപ്പൊ ഞാനും ആദിയും ആയുള്ള കല്യാണം നടക്കാത്തത്തിൽ ആണ് നീ വിഷമിച്ചിരിക്കുന്നത് എങ്കിൽ നടക്കാത്ത കാര്യം ഓർത്തു മൂഡ് ഓഫ് ആയി ഇരിക്കാതെ പോയി കസ്റ്റമർനെ ഹാൻഡൽ ചെയ് hamna "-എന്നും പറഞ്ഞു ഞാൻ ഒരു കസ്റ്റമർനെ കണ്ടപ്പോൾ അതിന്ടെ അടുത്തൊട്ടു പോന്നു.
'Badhri നീ അജുക്കാനേ വിവാഹം കഴിക്കില്ല ആദി ഷാനുവിനെയും നിങ്ങൾ തമ്മിൽ വിവാഹം കഴിക്കും എന്നാണ് എന്റെ മനസ് പറയുന്നത്. അങ്ങനെ തന്നെ നടക്കണേ എന്നാണ് എന്റെ പ്രാർത്ഥന '-hamna മനസ്സിൽ പറഞ്ഞു.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
Anshi
ഓഫീസിൽ നിന്നു work എല്ലാം കഴിഞ്ഞു ഇറങ്ങുബോഴേക്കും നേരം ഇരുട്ടിയിരുന്നു. അപ്പോഴാണ് aju ബീച്ച്ലേക്ക് വരാൻ പറഞ്ഞു ഫോൺ ചെയ്തത്. എന്റെ കൂടെ ആണ് മീനു വീട്ടിലോട്ട് പൂവാറുള്ളത് ആയതു കൊണ്ട് തന്നെ ഞങ്ങൾ നേരെ വീട്ടിലോട്ട് വിട്ടു.
ഞങ്ങൾ ബീച്ചിൽ എത്തിയപ്പോൾ aju അവന്ടെ ജീപ്പിൽ ചാരി നിന്ന് ഏതോ file നോക്കുവായിരുന്നു. ഞങ്ങൾ നേരെ അവന്ടെ അടുത്തൊട്ടു വിട്ടു.
"Aju "-
"ആ anshi നിങ്ങൾ എത്തിയോ "-
"എന്താ പെട്ടന്ന് കാണണം എന്ന് പറഞ്ഞെ "-ഞാൻ ചോദിച്ചു.
"ഞാൻ ഇന്ന് ആ case reopen ചെയ്തു. അതിനെ സംബന്ധിച്ചു ചെറിയ ഒരു അനേഷണവും നടത്തി. അപ്പോൾ അതിൽ നിന്നും മനസിലായ കാര്യങ്ങൾ പറയാൻ ആണ് വിളിച്ചേ "-aju പറഞ്ഞു.
"അത് ഫോണിലൂടെ പറഞ്ഞാൽ പോരെ "-മീനു ചോദിച്ചു.
"Never. ഫോണിലൂടെ പറയാൻ പറ്റില്ല. എന്റെ സീനിയർ ഓഫീസർനോട് ഞാൻ ഇത് reopen ചെയുന്നതിനെ കുറിച്ച് സംസാരിച്ചപ്പോൾ അയാൾ ഭയങ്കര റൂഡ് ആയിട്ടാണ് എന്നോട് സംസാരിച്ചത്. അയാൾ ഇതിൽ ഇന്ക്ലൂടെഡ് ആണോ എന്നു എനിക്ക് ഡൌട്ട് ഉണ്ട്. Because എന്റെ ഫോൺ track അവർ check ചെയാൻ chance ഉണ്ട് "-aju പറഞ്ഞു.
" ok, aju എന്താണ് അനേഷണത്തിൽ നിന്നും ലഭിച്ചത് "-ഞാൻ ചോദിച്ചു.
"ആ year ഇൽ തന്നെ ഒരു റേപ്പ് case charge ചെയ്തിരുന്നു. അത് അതികം നാളും അനേഷിച്ചില്ല. ഉന്നതർ ഇടപ്പെട്ടു അത് തള്ളി കളങ്ങു."-aju പറഞ്ഞു.
"അതും ഇതും ആയി എന്താണ് ബന്ധം "-മീനു ചോദിച്ചു.
"ആ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മരണ സമയത്ത് ആ കുട്ടിയുടെ ശരീരത്തിൽ വളരെ വലിയ തോതിൽ മയക്ക് മരുന്നിന്റെ അംശം ഉണ്ടായിരുന്നു എന്ന് എനിക്ക് കാണാൻ കഴിഞ്ഞു. Because എനിക്ക് ഈ case ഉം ആയി സിമിലർട്ടി തോന്നി. ഇതാണ് ആ കുട്ടി "-അവൻ ഫൈലിൽ നിന്നു ഒരു ഫോട്ടോ എടുത്ത് എനിക്ക് നീട്ടി. നല്ല ഐഷ്വര്യം തുളുമ്പുന്ന മുഖം നെറ്റിയിൽ ചന്ദന ക്കുറി തൊട്ടിട്ടുണ്ട്. ദാവണി ആണ് വേഷം.
"പേര് രോഹിണി ശേഖരൻ. ഞാൻ നാളെ ഈ കുട്ടിയുടെ വീട്ടിലോട്ടു പോകുന്നുണ്ട്. ഒരു copy നിങ്ങൾ വെച്ചേക്ക് ചെറിയ തോതിൽ നിങ്ങളും അനേഷിച്ചോ "-aju ഒരു file തന്നു കൊണ്ട് പറഞ്ഞു.
"Aju ഞങ്ങൾ dubai യിലോട്ട് പോകാനുള്ള എല്ലാ ആരെങ്മെന്റ് സും ചെയ്തു കഴിഞ്ഞു. നാളെ പോവും. ഇത് ഞാൻ റയനോട് പറയാം . അവനോട് ഞാൻ ഈ ഇഷ്യൂനെ കുറിച്ച് പറഞ്ഞിട്ടുണ്ട് "-ഞാൻ അജുനോട് പറഞ്ഞു.
"Ok. ലീക്ക് ആവാതെ സൂക്ഷിക്കണം. അത്രക്കും safe ആയിട്ടു വേണം ഓരോ ചുവടുകളും വെക്കാൻ "-aju പറഞ്ഞു . ഞങ്ങൾ അന്നത്തെ സംഭാഷണം അവിടെ നിർത്തി മടങ്ങി.