Aksharathalukal

🌼ജനനി🌼__9

#ചെമ്പകം പോലൊരു പെണ്ണ്
 
✍️Riya anuz🥰
 
©copyright protected🌚❤️
 
അവൾ തൊട്ടറിയുകയായിരുന്നു അവനിലെ അച്ഛന്റെ മാറ്റം..
 
പക്ഷേ അവൾ അവളുടെ ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ തയാറാല്ലായിരുന്നു..
 
ഒപ്പം തനിക് കിട്ടാത്ത പോയ സ്നേഹങ്ങൾ ഒന്നും എന്റെ കുഞ്ഞിന് കിട്ടാതിരിന്നുകൂടാ എന്ന ചിന്തയും..😇
 
_______________________________
 
ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരിക്കെ അവളിലെ ക്ഷീണം എല്ലാം മാറി നല്ലൊരു ഉണർവും തെളിച്ചവും വന്നു..
 
അവൾ പറയുന്നതിന് മുന്നേ മസാലദോശ ആയിട്ടും മാങ്ങായായിട്ടും പറയാൻ ഒരവസരം പോലും കൊടുക്കാതെ ഡേവിസ് അവളെ നന്നായി നോക്കി..
 
പലപ്പോഴായി ഇഷ്ടത്തോടെ അവൾക്കായി ഓരോന്ന് വാങ്ങി കൊണ്ടുപോകുമ്പോൾ അവൻ കാണുന്നത് തന്റെ ഏട്ടൻ വാങ്ങിച്ചു കൊടുത്തതെല്ലാം ആസ്വദിച്ചു കഴിക്കുന്ന അവളെയാണ്..
 
ആശിച്ചു വാങ്ങിച്ചത് കൊടുക്കാൻ പറ്റാത്തതിൽ വെഷമം ഉണ്ടെങ്കിലും അവളെ സങ്കട പെടുതണ്ടെന്ന് വെച്ച് അവൻ അതെല്ലാം എവിടെയെങ്കിലും കൊണ്ടുപോയി വെക്കും..
 
പക്ഷേ അവൻ കാണാതെ അവൻ വേടിച് കൊണ്ടുവരുന്നതൊക്കെ ഒളിഞ്ഞിരുന്നു കഴിക്കാൻ അവൾക് വല്യ ഇഷ്ടായിരുന്നു..
ചിണുങ്ങികൊണ്ട് *അച്ഛാ തന്നതാ *എന്ന് പറയാൻ വല്യ ഇഷ്ടായിരുന്നു അവൾക്..
 
തന്റെ പേരകുട്ട്യാണ് അവക്ക് ഉദരത്തിൽ എന്നറിഞ്ഞത് മുതൽ sarah അവളെ ദ്രോഹിക്കാറില്ല എന്നാലും അവളോട് അടുത്ത് ഇടപെഴക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല..
 
ഒരിക്കൽ പൈനാപ്പിൾ ഇരിക്കുന്നത് കണ്ട് കൊതി ഊറി ഒന്നങ്ങനെ അടിച്ചു കുടിക്കാൻ നിൽക്കുന്ന ജനനിയെ കണ്ട് ഒരു ആളാലോടെയാണ് sarah ഓടി വന്നത് നിമിഷ നേരം കൊണ്ട് അവളെ കൈലെ ഗ്ലാസ്‌ തട്ടി കളഞ്ഞു..
 
പൊട്ടിയ ഗ്ലാസിന്റെ കഷ്ണം തട്ടി ജനനിയുടെ കൈ മുറിഞ്ഞിരുന്നു..
 
ശബ്ദം കേട്ട് വന്ന ഡേവിസ് sarah യോട് ഒരുപാട് ചൂടായി..
 
ജനനി ആണെങ്കിൽ അവൾ ജ്യൂസ്‌ കുടിക്കാതിരിക്കാൻ ആണെന്ന കരുതിയത്..
 
പക്ഷേ ഒന്നും മിണ്ടാതെ അവർ റൂമിലേക്കു പോകുമ്പോൾ കാഴ്ചകാരനായി റാംമും ഉണ്ടായിരുന്നു..
 
________________________________
 
 
തിരിച്ചു റൂമിലെത്തിയ ജനനി ജ്യൂസ്‌ കുടിക്കാൻ പറ്റാത്ത വിഷമത്തിൽ മുഖം വീർപ്പിച്ചിരുന്നു.. അല്ലെങ്കിലും കുറച്ചായി വല്ലാത്ത കൊതിയാണ് ആഗ്രഹിച്ചതൊന്നും കിട്ടിയിലേൽ ഭയങ്കര വാശി അതിലെങ്കിലല്ലേ അത്ഭുതം റാമിന്റെ സന്തതിയല്ലേ വയറ്റിൽ കിടക്കണേ..
 
ഓരോന്ന് പറഞ്ഞു ഇരുന്ന് പിറു പിറുക്കുന്ന ജനനിയെ നോക്കി അവൻ പുറത്ത് പോയി..
 
പുറത്ത് പോയി വരുമ്പോൾ കൈൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു..
 
ഒപ്പം ഒരു ഡയറിയും..
 
അവളെ നോക്കി അത് അവൾക്കരികിലായി വെക്കുമ്പോൾ.. ഒളിക്കണ്ണിട്ടു നോക്കുന്ന അവളെ അവൻ ഒരു ചെറു ചിരിയോടെ നോക്കി..
 
 
പണ്ടെവിടെ നിന്നോ കേട്ടിട്ടുണ്ട് ഗർഭിണികൾ പൈനാപ്പിളും പപ്പായയും ഒന്നും കഴിക്കരുതെന്ന്.. അതാണ് ഇന്ന് sarah അവളെ വിലകിയതിന് കാരണം എന്ന് അവൻ മനസിലായിരുന്നു..അതോടൊപ്പം പ്രഗ്നൻസി പീരിയടിൽ  എന്തൊക്കെ കഴിക്കണം കഴിച്ചു കൂടാ എന്നതിനെ പറ്റിയൊന്നും അവൾക് ഒരറിവും ഇല്ലെന്ന് മനസിലായത് കൊണ്ടാണ് അവൾക്കായി കുറച്ചു ബുക്സ് വാങ്ങിച്ചത്..
 
 
പലപ്പോഴായി അവൾ അതിൽ നോക്കി കാര്യമായി വായിക്കുന്നത് കാണാറുണ്ടെങ്കിലും അവനെ കാണുമ്പോൾ ബുദ്ധിപരമായി മറച്ചു പിടിച്ചിരുന്നു..sarahയോടുള്ള വിരോധം അതോടെ അവളിൽ ഇല്ലാതായി...
 
രാത്രി അവളെ ചേർത്ത് പിടിച്ചു കിടക്കുമ്പോളാണ് ഇടക്കിടക് തിരിഞ്ഞുo മറിഞ്ഞും കിടന്നു പിറുപിറുക്കുന്ന ജനനിയെ റാം വീക്ഷിക്കുന്നത്..
 
എന്തോ പറയാനായി അവരകിലേക് വരുമെങ്കിലും പിന്നിട് വേണ്ടന്ന് തോന്നി തിരിഞ്ഞു കിടക്കും ഒടുക്കം നിവർത്തിയില്ലാതെ അവനെ വിളികാം എന്ന് കരുതി അവനെ നോക്കുമ്പോ അവളെ നോക്കി സംശയത്തോടെ കിടക്കുന്ന അവനെ ആണ് കണ്ടത്..
 
പെട്ടെന്നുള്ള അവന്റെ നോട്ടം കണ്ട് ചമ്മിപോയെങ്കിലും കള്ളം പിടിക്കപ്പെട്ട കുഞ്ഞിനെ പോലെ കണ്ണുകൾ ചിമ്മികിടന്നു ഇടക് അവൻ നോക്കുന്നുണ്ടോ എന്നറിയാൻ ഒളി കണ്ണിട്ട് നോക്കി..
 
ഹ്മ്മ്... നിനക്ക് എന്തേലും എന്നോട് പറയാൻ ഉണ്ടോ..?  റാം ചോദിച്ചു..
 
മിച്ചും... ഇല്ലെന്ന പോൽ അവൾ തലകുലുക്കി.. പക്ഷേ അത് കള്ളമാണെന്ന് അവനു നല്ല പോലെ അറിയാമായിരുന്നു..
 
എന്നെ ദേഷ്യം പിടിപ്പിക്കാതെ എന്താന്ന് വെച്ച പറഞ്ഞെ..
 
"അതേയ്... "
 
"അതില്ലേ എനിക്കില്ലേ...!"
 
*അടപ്രഥമനും ശർക്കരപൂവടേം വേണം *
 
കൊച്ചു കുഞ്ഞിനെ പോലെ ചുണ്ട് പിളർത്തി അവൾ പറഞ്ഞു...
 
അരുതത്തത് എന്തോ കേട്ട പോലെ റാം "എന്താ..? " എന്ന് ചോദിച്ചു ചാടി എണീറ്റു..
 
അതന്നെ എനിക്ക് ഇപ്പൊ   *അടപ്രഥമനും ശർക്കരപൂവടേം * കഴിക്കണം എനിക്കു വിശന്നിട്ടു പാടില്ല...
 
കൊച്ചു കുഞ്ഞിനെക്കാൾ കഷ്ടമായി അവൾ അവനോട് പറഞ്ഞു.. വേണ്ടാ വേണ്ടാ എന്ന് ഉൾബോധമനസ് അവളെ വിലക്കുന്നുണ്ടെങ്കിലും അതിനോടുള്ള കൊതിയടങ്ങാതെ വേറെ നിവർത്തി ഇല്ലായിരുന്നു...
 
റാം ആണെങ്കിൽ ആദ്യമായിട്ടായിരുന്നു ആ പേര് പോലും കേൾക്കുന്നത്...
 
എന്നെകൊണ്ട് പറ്റില്ല എന്ന രീതിയിൽ കിടക്കാൻ ഒരുങ്ങിയതും അരോടെന്നില്ലാതെ അവൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു..
 
" ഈ സാധനത്തിനോട് പറഞ്ഞത് എട്ടായിയോടണേൽ എപ്പോ സാധിച്ചു തന്നിരുന്നെന്നോ.. നിന്റെ അച്ഛൻ നിന്നോട് ഒരു സ്നേഹോല്യ ഞമ്മക് എട്ടായിയോട് പറയവേ.."
 
അത് കേട്ടതും കിടക്കാൻ ഒരുങ്ങിയ റാം വേഗം എണിറ്റു ഫ്രഷായി അവളെ വിളിച്ചു ബൈക്കിൽ എങ്ങോട്ടെന്നില്ലാതെ പോയി....
 
പോകും വഴി എവിടെയും ഒരു കടപോലും തുറന്നിരുന്നില്ല... റാം രണ്ടും കല്പിച്ചു വണ്ടി ചെമ്പകശേരിയിലേക് വിട്ടു..
 
അവിടെ ചെന്ന് നിർത്താതെ ബെല്ലടിച്ചു.. ആദ്യം ജനനിയും ഒന്ന് പകച്ചെങ്കിലും അത് കാര്യമാതെ ഡോർ തുറക്കും വരെ റാം ആ പ്രവർത്തിയിൽ തുടർന്ന് കൊണ്ടേ ഇരുന്നു..
 
ഡോർ തുറന്ന രാജീവ്‌ ഇരുവരെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും അത് കാര്യമാക്കാതെ റാമിനോട് കാര്യം തിരക്കി.. അവൻ പറഞ്ഞത് കേട്ട് അവിടെ ഉള്ളവർക്കു ദേഷ്യം വന്നെങ്കിലും അവനെ പിണക്കാൻ ഒരുകമല്ലായിരുന്നു..
 
ജനനിയാണേൽ ഇത്രേo വേണ്ടായിരുന്നു എന്ന പോലെ ആണ് നിൽപ്പ്.. എന്തോ ഒരു ഉൾഭയം വന്നപ്പോൾ അവൾ റാമിന്റെ കൈകളിൽ മുറുകി പിടിച്ചു അവനിൽ മറഞ്ഞു നിന്നു..
 
ആ നാൽ അമ്മമാരും മത്സരിച്ചു മകളുടെ ആവിശ്യം ചെയ്ത് കൊടുത്തു..
 
ഉറക്കം ബാധിച്ച ആ കണ്ണുകളിൽ മടുപ്പില്ലായിരുന്നു നിറയെ സ്നേഹമായിരുന്നു..
 
അവർ ഉണ്ടാകുന്നതും നോക്കി കൊതി ഊറി ഇരിക്കുന്ന ജനനിയെ അവൻ പരിസരം മറന്നു നോക്കി..
 
ഒടുവിൽ ചൂടാറാൻ പോലും കാകാതെ ആ പായസം വയർ നിറയുവോളം കുടിച് എമ്പകം വിട്ടു  അത്യാവശ്യം വീർത്ത ആ വയറിൽ ഒന്ന് തലോടി..ഏറ്റോം ലാസ്റ്റ് *ന്നാ കുടിച്ചോ* പറഞ്ഞു റാമീനൊരു അല്പം നീട്ടുമ്പോൾ അവൻ ചിരിവന്നു..
 
കാട്ടിയിൽ ചുണ്ടിന് മേലെ മീശപോലെ നിൽക്കുന്ന പായസം കണ്ട് അവൻ അതിന്റെ മധുരം നുകരാൻ അതിയായി പൂതി തോന്നി... പാവം കുട്ടി വികാരവിചാരങ്ങളൊക്കെ കൂടുതലുള്ള കൂട്ടത്തിലല്ലേ..
 
അത് കൊണ്ട് തന്നെ അവളെ സമതത്തിന് കാകാതെ ആ ഇളം ചുണ്ട് മൃതുവായി നുകർന്നു കൊണ്ടിരുന്നു ശ്വാസ തടസം അനുഭവപ്പെട്ടപ്പോളാണ് അവളിൽ നിന്ന് വിട്ടുമാറിയത് ഒന്ന് കിട്ടും എന്ന് പ്രധീക്ഷിച്ച അവൻ അത് കിട്ടിയില്ല പക്ഷേ അവനെ തള്ളി മാറ്റി ബാക്കി കഴിക്കുന്നതിലായിരുന്നു ജാനിയുടെ ശ്രദ്ധ...
 
 
അപ്പിളുപോലെ ചുവന്ന ഉണ്ട കവിളുകളും ആവിശ്യത്തിലേറെ വളർന്നു നിൽക്കുന്ന ശരീരവും അവളെ രൂപം കൊണ്ടും ഭാവം കൊണ്ടും ഒരമ്മ ആകാൻ പകപ്പെടുത്തുകയായിരുന്നു...
 
ഏത് നേരത്ത ഉപയോഗം വരാ എന്ന് അറിയാഞ്ഞിട്ടു ഡേവിസ് അവൾക്കായി ഒരു ഫോൺ വാങ്ങി അത് ഉപയോഗിക്കാൻ പഠിപ്പിച്ചിരുന്നു..
 
പക്ഷേ അത് ആവിശ്യത്തിന് ഉപയോഗിക്കുന്നതിലേറെ ഗെയിം കളിക്കാനും കാർട്ടൂൺ കാണാനും ആയിരുന്നു ജനനിക് ഇഷ്ടം..
 
അത്യാവിശം നല്ല ജോലി ചെയ്തിരുന്ന ജനനിക് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മുറ്റമടിക്കാൻ പറയുമ്പോൾ നന്നായി കലി വന്നു..
 
റാമിനെ പേടിച്ചും എട്ടായിയുടെ നിർബന്ധം കൊണ്ടും വീർത്ത വയറും വെച്ച് മുറ്റമടിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി..
 
ഇടകെപ്പോഴോ വയർ കാണൽ ചടങ്ങിനായി അവളെ കൊണ്ട് പോകുമ്പോൾ ഒരു ദിവസത്തിലാപുറo അവിടെ നിർത്താൻ റാം ഒരുക്കമല്ലായിരുന്നു.. അത്രെയേറെ ആ കുഞ്ഞിനെ റാം നെഞ്ചിലേറ്റിയിരുന്നു..
 
________________________________
 
This is my wife gayathri...
 
ആളുകൾ കൺകെ അവൻ അവളെ എല്ലാവർക്കുമായി പരിചയപെടുത്തി....
 
(തുടരും)
 

🌼ജനനി🌼__10

🌼ജനനി🌼__10

4.5
22038

#ചെമ്പകം പോലൊരു പെണ്ണ് ©copyright protect👀❤️ ✍️Riya_anuz   This is my wife gayathri...   ആളുകൾ കാൺകേ അവൻ അവളെ എല്ലാവർക്കുമായി പരിചയപെടുത്തി....   അതേയ് ഇന്ന് ഡേവിസ്ന്റെയും ഗായത്രിയുടെയും വിവാഹം ആണ് കോടിശ്വര പുത്രിയും പണത്തിന്റെ അഹങ്കാരത്തിലും വളർന്ന പെൺകുട്ടി..    ഉറ്റ കൂട്ടുകാരനും സക്കറിയയുടെ ബിസിനസ് പാർട്ണർ കൂടെയായ ഇന്ദ്രജിത്തിന്റെ  ഏക മകൾ..   സുഹൃത്തുക്കളുടെ ഇടയിൽ പ്രശനങ്ങൾ ഇല്ലാതിരിക്കാനും സ്വത്തുകൾ അന്യദീനപെടാതിരിക്കാനുമുള്ള ഇന്ദ്രജിത്തിന്റെ കരാറിൽ ഒപ്പ് വെക്കുംപോലെയായിരുന്നു  ഇരുവരുടെയും വിവാഹം..   രണ്ട് റിലീജിയൻ ആയതിനാൽ ഗായത്രിയുടെ അവിടെ ഓഡിട