Aksharathalukal

മീനാക്ഷി 12

✍️Aswathy Karthika ✍️
 
 
ഇതിനൊരു തീരുമാനമെടുക്കേണ്ടത് ഞാനല്ല എന്റെ മകളാണ് അവളാണ് അവിടെ വന്ന് അനുഭവിച്ചത് മുഴുവൻ........
 
 അച്ഛൻ കുറെ നേരമായല്ലോ പറയുന്നു അനുഭവിച്ചു അനുഭവിച്ചു എന്താണ് അവിടെ വന്ന് അനുഭവിച്ചത്
 
 ഹരിയേട്ടൻ എണീറ്റ് നിന്ന് ഒച്ചയിൽ ചോദിച്ചു...
 
              🌹🌹🌹🌹🌹🌹🌹🌹
 
 അത്രയും നേരം സൗമ്യതയോടെ ഇരുന്ന  ഹരിയുടെ ഭാവമാറ്റം മീനുന്റെ വീട്ടിലുള്ളവരെ അമ്പരപ്പിച്ചു....
 
 യാതൊരുവിധ ഭാവമാറ്റവും കൂടാതെ മീനു നിൽക്കുന്നത് കണ്ടപ്പോൾ ഇതാണ് അവന്റെ ശരിയായ സ്വഭാവം എന്ന് അവർക്കൊക്കെ മനസ്സിലായി.....
 
 അച്ഛൻ എന്തോ പറയാനായി എണീറ്റു......
 
 ഞാൻ പറയാം അച്ചാ...
 
 അനുഭവിച്ചത് ഞാൻ ആകുമ്പോൾ പറയുന്നതും ഞാൻ തന്നെ ആവണ്ടേ..........
 
 അത്രയും നാളും തന്റെ കാലത്തിൽ ഒരു അടിമയെപോലെ കിടന്ന മീനുവിന്റെ സ്വഭാവമല്ല അപ്പോൾ അവിടെ ശരി കണ്ടത്....
 
 ആകെ ഒരു മാറ്റം....
 
 ഹരിയേട്ടൻ എന്താ ചോദിച്ചത് ഞാൻ എന്താണ് അവിടെ അനുഭവിച്ചത് എന്നോ....
 
 വിവാഹം കഴിഞ്ഞ് സ്വർണ്ണം അമ്മായിഅമ്മയുടെ കയ്യിൽ ഏൽപ്പിക്കണം ഒക്കെ സിനിമയിൽ കണ്ടിട്ടുണ്ട്...
 
 പക്ഷേ അമ്മായിഅച്ഛനെ ഏൽപ്പിക്കണമെന്ന് കാണുന്നത് ആദ്യമായി നിങ്ങടെ വീട്ടിൽ വന്നപ്പോഴാണ്....
 
 അതും താലിമാല ഒഴികെ ബാക്കി എല്ലാ സ്വർണവും...
 
 എന്റെ അച്ഛൻ കഷ്ടപ്പെട്ട് എനിക്ക് ഓരോന്നും ഉണ്ടാക്കി തന്നത് അമ്മായിഅച്ഛൻ ലോക്കറിൽ വെക്കാൻ അല്ല....
 
 എന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആണ്.....
 
 കെട്ടി കയറി വരുന്ന മരുമകളുടെ സ്വർണത്തിലും സ്വത്തിലും ആവരുത് അമ്മായിഅച്ഛന്റെ നോട്ടം......
 
 അതു കൊടുക്കാൻ പറഞ്ഞ് ബഹളം വെച്ചപ്പോഴാണ് നിങ്ങളുടെ ഉള്ളിലെ മൃഗത്തെ ഞാൻ ആദ്യമായി കണ്ടത്.....
 
 അന്ന് വരെ നിങ്ങൾ കെട്ടിയാടി കൊണ്ടിരുന്നത് വെറും നാടകമായിരുന്നു എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു എനിക്ക്....
 
 അന്നുമുതൽ നോക്കി കാണുകയായിരുന്നു നിങ്ങളുടെ മാറ്റത്തെ ഞാൻ...
 
 പിന്നെ അങ്ങോട്ട് എന്തെല്ലാം....
 
 സ്വസ്ഥമായി ആരോടെങ്കിലും മിണ്ടാൻ എന്നെ അനുവദിച്ചിട്ടുണ്ടോ നിങ്ങൾ...
 
 ഒന്നു മനസ്സ് തുറന്നു ചിരിക്കാൻ പറ്റുമോ അവിടെ....
 
 എന്റെ ജോലി അതിന് എന്നെ വിട്ടിട്ടു ഉണ്ടോ....
 
 എന്റെ സുഹൃത്തുക്കൾ അവരെല്ലാം നിങ്ങൾ എന്നിൽ നിന്നും അകറ്റി ഇല്ലേ.....
 
 എന്റെ അച്ഛനോടും അമ്മയോടും അങ്ങളയോടും പോലും സംസാരിക്കാൻ എനിക്ക് നിങ്ങളുടെ പെർമിഷൻ വേണ്ടി വന്നു....
 
 എന്റെ തായ ആവശ്യങ്ങൾക്ക് ഒന്ന് പുറത്തുപോകാൻ പോലും നിങ്ങളെന്നെ അനുവദിച്ചിട്ടുണ്ടോ....
 
 നിങ്ങൾക്കൊക്കെ വേണ്ടത് ഒരു ജോലിക്കാരി ആയിരുന്നു... അല്ലാണ്ട് ഒരു ഭാര്യയെ അല്ല...
 
 അതിന് നിങ്ങൾ കണ്ടു പിടിച്ച വഴിയാണ് കല്യാണം കഴിച്ചത്.....
 
 ശമ്പളം കൊടുക്കാത്ത വേലക്കാരി....
 
 ഭർത്താവിന്റെ അച്ഛനെയും അമ്മയെയും നോക്കണം അത് മനസ്സിലാക്കാം...
 
 പക്ഷേ കല്യാണം കഴിച്ചു വിട്ടിട്ടും ഭർത്താവിന്റെ വീട്ടിൽ പോകാതെ അട്ടിപ്പേറ് കിടക്കുന്ന അമ്മായി അച്ഛന്റെ പെങ്ങളെ മക്കളെയും ഭർത്താവിനെയും ഒന്നും നോക്കേണ്ട ആവശ്യം എനിക്കില്ല......
 
 എന്നിട്ടും ഞാൻ അവിടെ നിന്നില്ലേ.....
 
 ഒരു മനുഷ്യജീവി ആണെന്നുള്ള പരിഗണന പോലും തരാതെ അല്ലേ നിങ്ങളെന്നെ...
 
 അച്ഛനെയും സഹോദരങ്ങളുടെയും മുന്നിലിരുന്ന് പറയാൻ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല അല്ലെങ്കിൽ ഞാൻ അതും പറഞ്ഞേനെ......
 
 ഞാൻ എന്റെ സ്വന്തം സഹോദരനെ പോലെ കാണുന്ന ആകാശ് എന്നോടൊന്നും മിണ്ടിയാൽ നിങ്ങൾ അത് വേറെ രീതിയിൽ അല്ലേ വ്യാഖ്യാനിക്കുന്നത്.......
 
 അതും പറഞ്ഞു നിങ്ങൾ എന്നെ എത്ര തവണ തല്ലിയിട്ടുണ്ട്...
 
 സത്യത്തിൽ മീനു അത് പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി....
 
ഈയൊരു കാര്യം അവൾ ആരോടും പറഞ്ഞിരുന്നില്ല.....
 
 നിങ്ങൾക്ക് സംശയമാണ്..... സംശയം മൂത്ത് ഭ്രാന്ത് ആയതാണ്.....
 
 ഇനി ഈ ഭ്രാന്ത് കാണിച്ച് എന്റെ ജീവിതം തളച്ചിടാൻ നോക്കണ്ട......
 
 പ്രണയമായിരുന്നു എനിക്ക് നിങ്ങളോട്......
 
 അടങ്ങാത്ത സ്നേഹം....
 
 പക്ഷേ ഇന്ന് ഞാൻ എത്രമാത്രം നിങ്ങളെ പ്രണയിച്ചോ അതിന്റെ നൂറിരട്ടി വെറുക്കുന്നുണ്ട്......
 
 ഇനി നിങ്ങളുടെ ഭാര്യ ആ വീട്ടിലേക്ക് ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിക്കുന്നില്ല.......
 
 രാത്രിയിൽ ഒരുമിച്ച് കൂടെ കിടക്കുമ്പോഴും എന്റെ ശരീരത്തിലുണ്ടാവുന്ന വയ്യായ്ക നിങ്ങൾ അറിഞ്ഞിട്ടുണ്ടോ....
 
 എനിക്കൊന്നും പുറത്തു പോണം എന്ന് പറഞ്ഞപ്പോൾ നിനക്ക് എന്താണ് ആവശ്യം എന്തെങ്കിലും ചോദിച്ചോ...
 
 നിങ്ങളുടെ ചോരയുടെ വൈറ്റിൽ വളരുന്നുണ്ടോ എന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു അത് കൺഫോം ചെയ്യാനാണ് പുറത്തു പോണം എന്ന് പറഞ്ഞത്...
 
 പക്ഷേ അത് കേൾക്കാൻ പോലും നിങ്ങൾ തയ്യാറായില്ല...
 
 ഒറ്റയ്ക്ക് ഞാൻ ഹോസ്പിറ്റലിലേക്ക് പോയപ്പോൾ അച്ഛൻ അത് അപ്പോൾ തന്നെ വിളിച്ച് മകനെ അറിയിച്ചിരിക്കുന്നു.....
 
അത്രയും പറഞ്ഞപ്പോഴേക്കും മീനു കിതച്ചു പോയി....
 
 കണ്ണിൽ നിന്നും ഒഴുകിവന്ന കണ്ണീരിനെ ഒരു വാശിയോടെ അവൾ തട്ടിത്തെറിപ്പിച്ചു.....
 
 ഹരി അവളുടെ അടുത്തേക്ക് വന്നു...
 
 നിന്റെ കഴുത്തിൽ താലി കെട്ടിയിട്ടുണ്ട് എങ്കിൽ ഇവിടെ നിന്ന് കൊണ്ടുപോകാൻ എനിക്കറിയാം.....
 
 അതിന് ഒരുത്തന്റെയും സഹായവും സമ്മതവുംഎനിക്ക് ആവശ്യമില്ല......
 
 ഹരി അതും പറഞ്ഞ് അവളുടെ കയ്യിൽ കയറി പിടിച്ചു....
 
 അവൾക്ക് വരാൻ സമ്മതം ഇല്ല എന്ന് പറഞ്ഞില്ലേ പിന്നെ നീ എന്തിനാണ് അവളെ പിടിക്കുന്നത്....
 
 മാധവും ഗിരിയും കൂടി അവന്റെ അടുത്ത് വന്നു ചോദിച്ചു....
 
 ഇതിൽ നിങ്ങൾ ഇടപെടേണ്ട ആവശ്യമില്ല ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ് അത് തീർക്കാൻ എനിക്കറിയാം....
 
 ഇവളെ കൊണ്ടുപോകാൻ എനിക്കറിയാം നിന്നെ ഒന്നും സഹായം എനിക്ക് ആവശ്യമില്ല.
 
 അത്രയും പറഞ്ഞപ്പോഴേക്കും മാധവ് അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.....
 
 നീ എന്നെ തല്ലി അല്ലേ.....
 
 ഒരെണ്ണം കൂടി കൊടുത്തു മാധവ്...
 
 മാധവിനെ തിരിച്ച് തല്ലാൻ തുടങ്ങിയപ്പോഴേക്കും ഗിരി നടക്കു കേറി നിന്നു...
 
 അവനെ യോ അവളെ തൊട്ടാൽ നിന്റെ കൈവെട്ടും എന്റെ അമ്മയാണെ സത്യം.....
 
 നിന്നെപ്പോലൊരു കഴിവുകെട്ട വനേ തല്ലിയിട്ട് ജയിലിൽ പോയാലും അഭിമാനമുണ്ട്...
 
 നിനക്ക് അറിയത്തില്ല എന്നെ.....
 
 ഗിരിയെ തല്ലാൻ ആയി ഹരി കയ്യുയർത്തി അപ്പോഴേക്കും ഗിരി അവന്റെ കൈ പിടിച്ച് പുറകോട്ടു തിരിച്ചു....
 
 വേദനകൊണ്ട് ഹരി ഒന്നു പുളഞ്ഞു 
 
 നിനക്ക് രണ്ടെണ്ണം പൊട്ടിക്കണം എന്ന് മീനു ഇവിടെ വന്ന് അന്നുമുതൽ   വിചാരിക്കുന്നതാണ്.....
 
 എടാ ആണെന്നും പറഞ്ഞു മീശവച്ച നടന്നാൽ പോര കെട്ടിയ പെണ്ണിനെ മര്യാദയ്ക്ക് നോക്കാൻ ഉള്ള കഴിവും കൂടി കാണിക്കണം...
 
നിന്റെ അച്ഛന്റെ മുന്നിൽവച്ച് നിന്നെ ഒന്നും ചെയ്യണ്ട എന്ന് ഞങ്ങൾ വിചാരിച്ചതാണ്..... പക്ഷേ നിന്റെ ഇപ്പോഴത്തെ പെർഫോമൻസ് ഇത് രണ്ടെണ്ണം തരാതിരുന്നാൽ ഒരു സമാധാനം കിട്ടില്ല...
 
 എന്റെ കുഞ്ഞിനെ കൊല്ലുമെടാ നീയൊക്കെ....
 
 ഹരിയുടെ അച്ഛൻ അവർക്ക് നേരെ എത്തി...
 
ദേ കാർന്നോരെ ഒരു കാര്യം പറഞ്ഞേക്കാം.....
 
 മര്യാദയാണെ മര്യാദ അല്ലേ ഞാൻ തനി കൂതറ ആണ് ....
 
 തന്റെ മോനെ ഭീതിയെ ചേർത്ത് ഒട്ടിച്ചു വെക്കും ഞാൻ...
 
 എന്നിട്ട് ഇവളെ കൊണ്ട് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കും....
 
 സ്ത്രീധനം ചോദിച്ച വീട്ടിൽവന്ന് അച്ഛന്റെയും അമ്മയുടെയും ആങ്ങളയുടെ മുന്നിൽവച്ച് ഇവളെ മർദ്ദിച്ചുവെന്ന്....
 
 പിന്നെ തന്റെ മോൻ പുറംലോകം കാണാൻ കുറച്ചു നാൾ എടുക്കും...
 
 തന്റെ പേരിലും കൊടുക്കും വയസ്സാൻകാലത്ത് അഴിയെണ്ണേണ്ടി വരും....
 
 അതു വേണ്ടെങ്കിൽ മര്യാദയ്ക്ക് മോനെ വിളിച്ചോണ്ട് പോകാൻ നോക്ക്....
 
 മോളെ നീ അകത്തേക്ക് പൊയ്ക്കോ.......
 
 ഗൗരി ചേച്ചിയേയും കൂട്ടി അകത്തേക്ക് പൊയ്ക്കോ... വല്യച്ഛൻ പറഞ്ഞു...
 
 വല്യച്ഛൻ ഹരിയുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു.... 
 
 മോള് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു....
 
 അവൾക്ക് ഇനി അവിടേക്ക് വരാനോ ബന്ധം തുടരാനോ താൽപര്യമില്ല...
 
 അവൾക്കും ഇല്ല ഞങ്ങൾക്കും ഇല്ല...
 
 വിവാഹം കഴിപ്പിച്ച് ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾ പുറത്താക്കിയത് അല്ല...
 
 ഇത്രയും നാൾ ഞങ്ങളോട് എല്ലാം അവൾ മറച്ചുവെച്ചു... അതിന് ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്....
 
 എല്ലാം അറിഞ്ഞു കൊണ്ട് കുഞ്ഞിനെ കൊലയ്ക്ക് കൊടുക്കാൻ തയ്യാറല്ല...
 
 ഞങ്ങളുടെ മുന്നിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്യുന്നവൻ നാളെ അവൾ അവിടേക്ക് വന്നാൽ എന്തൊക്കെ ചെയ്യും എന്ന് ഊഹിക്കാൻ ഉള്ള സാമാന്യബോധം ഞങ്ങൾക്കുണ്ട്........
 
 ബന്ധം വേർപെടുത്തി അവൾ അവിടെ നിൽക്കുന്നത് ഞങ്ങൾക്കും വിഷമമുള്ള കാര്യമാണ്....
 
 പക്ഷേ അതിലൊക്കെ വലുത് ഞങ്ങൾക്ക് അവളുടെ ജീവിതമാണ്....
 
 ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് അവളെ ജീവനോടെ കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല.... അതുകൊണ്ട് റിസ്ക് എടുക്കാൻ താൽപര്യമില്ല 
 
 ഇനി ഡിവോഴ്സ് ആയിട്ട് മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം ....
 
 കൂടുതലൊന്നും പറയാനില്ല നിങ്ങൾക്ക് അവിടെ നിന്ന് ഇറങ്ങാം....
 
 എന്തോ പറയാൻ വന്ന ഹരിയേ തടഞ്ഞുകൊണ്ട് അവന്റെ അച്ഛൻ മുന്നേ ഇറങ്ങി....
 
 കാറിൽ കയറുന്നതിനു മുന്നേ അവൻ എല്ലാവരെയും നോക്കി...
 
 ഇതുകൊണ്ട് തീർന്നു എന്ന് വിചാരിക്കണ്ട എന്നെയും എന്റെ വീട്ടുകാരേയും അപമാനിച്ചതിന് അവൾക്ക് കിട്ടാൻ പോകുന്നതേയുള്ളൂ നോക്കിയിരുന്നോ...
 
തുടരും...

മീനാക്ഷി 13

മീനാക്ഷി 13

4.6
21777

✍️Aswathy Karthika ✍️     കാറിൽ കയറുന്നതിനു മുന്നേ അവൻ എല്ലാവരെയും നോക്കി...    ഇതുകൊണ്ട് തീർന്നു എന്ന് വിചാരിക്കണ്ട എന്നെയും എന്റെ വീട്ടുകാരേയും അപമാനിച്ചതിന് അവൾക്ക് കിട്ടാൻ പോകുന്നതേയുള്ളൂ നോക്കിയിരുന്നോ...                     ❣️❣️❣️❣️❣️❣️    അച്ഛനു ഇപ്പോൾ തൃപ്തിയായി കാണുമല്ലോ അല്ലേ.....    വേണ്ട ചേട്ടാ വെറുതെ അച്ഛനെ കുറ്റം പറയണ്ട....    ഞാൻ പറഞ്ഞില്ലേ എനിക്ക് ഇങ്ങനെ അനുഭവിക്കാൻ യോഗം ഉണ്ടാകും.....    എന്തായാലും ഇത്രയുമൊക്കെ സംഭവിച്ച സ്ഥിതിക്ക് നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു പരാതി ഇടാം....    ഡിവോഴ്സ് ആയിട്ട് മുന്നോട്ടു പോകുമ