തോരാതെ പെയ്ത മഴയിൽ♥️
വരാന്തയുടെ ഒരറ്റത്ത് തിമിർത്ത് പെയ്യുന്ന മഴയേയും നോക്കി അവൾ നിൽക്കുകയാണ്. തന്റെ പ്രാണനിലേക്ക് ആഴത്തിൽ അലിയുവാൻ ശക്തമായി പെയ്തു കൊണ്ടിരിക്കുകയാണതെന്ന് തോന്നി.ആ നിമിഷത്തേ മനോഹരമാക്കാനെന്നോണം മഴയുടെ സംഗീതമാകെ അമി ടെയെല്ലാം ഒഴുകി നടന്നു. ഒരു പുഞ്ചിരിയോടെ അതെല്ലാം അവൾ നോക്കി കണ്ടു.
പെട്ടെന്നാണ് ഒരാൾ ആ വരാന്തയിലേക്ക് ഓടി കയറിയത് ദേഹമാകേ നനഞ്ഞ്, മുടിയിലെല്ലാം മഴ തുള്ളികൾ തൂങ്ങി.ഒരു നിമിഷം അവർ പരസ്പരം നോക്കി. എന്തോ ഓർത്തെന്ന പോലെ അവൾ നോട്ടം മാറ്റി.
അവൻ ഒന്ന് പുഞ്ചിരിച്ച് മഴയിലേക്ക് നോക്കി പലതും ആലോചിക്കാൻ തുടങ്ങി.അവൾ പോലും അറിയാതെ അവളോടൊരു പ്രേമം തന്റെയുള്ളിലുണ്ട്. ആ പ്രണയത്തിനൊരു വല്ലാത്ത അനുഭൂതിയുണ്ടെന്ന് അവനോർത്തു.ഇന്നുവരെയും അവളോടൊന്നും സംസാരിച്ചിട്ടില്ല. പലവട്ടം തുനിഞ്ഞതാണ്, എന്താവാം തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്? ഇപ്പോൾ തന്റെ തൊട്ടടുത്തുണ്ടവൾ... എന്നിട്ടുമൊന്ന് മുഖമുയർത്തി നോക്കാൻ പോലും ആകാതെ... താനെങ്ങനെ ഇത്ര ഭീരുവായി പോയെന്ന് അവൻ അത്ഭുതപ്പെട്ടു. പ്രണയം ചിലപ്പോഴെല്ലാം അങ്ങനെയാണല്ലോ... പിടി തരാത്തെ ഇങ്ങനെ കടന്നു കളയും. നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതിനുമപ്പുറമാണ് ആ ലോകം. ഒരു ഹൃദയമിടിപ്പകലത്തിൽ അവളിങ്ങനെ തനിക്കരികിൽ നിൽക്കുന്നതും സുഖമാണെന്ന് അവനറിഞ്ഞു. "മൗനമേ നീയെന്റെ പ്രണയിത്തിനൊരു മൂകസാക്ഷിയാവുക..." പതിഞ്ഞ സ്വരത്തിൽ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.നിമിഷങ്ങൾ കടന്നു പോയി. അവർക്കിടയിലിപ്പോഴും മൗനം മാത്രം.... സമയമെത്ര കഴിഞ്ഞു പോയെന്നറിയില്ല.മഴയുടെ ശക്തിയും താളവും കുറഞ്ഞിരിക്കുന്നു. അവൾ ഭാഗും തൂക്കി ആ വരാന്തയിലൂടെ നടന്നു നീങ്ങി. അവൾക്കു പുറകേ ഈ കുറഞ്ഞ നിമിഷത്തിൽ നെയ്തുണ്ടാക്കിയ സുന്ദര സ്വപ്നത്തിന്റെ ലഹരിയിൽ അവനും... ഇരുവരുടെയും മുഖത്ത് എന്തിനെന്നറിയാതെ ഒരു പുഞ്ചിരി പൂവിട്ടിരുന്നു.അവരുടെ പ്രണയം പുതിയൊരു രൂപത്തിലേക്ക് പരിവർത്തപ്പെടുകയായിരുന്നു... "നീയും ഞാനും" എന്നതിൽ നിന്നു 'നമ്മളി'❤️ലേക്ക്...
ആ പ്രണയ സംഗമത്തിന് ഈണം പകരനാവണം മഴ തോർന്നിട്ടും മരങ്ങൾ പെയ്തു കൊണ്ടേയിരുന്നത്....♥️✨
Meow😺...
Ente first story aahn....
Adhintethaayaa prshnm undayirikkum....
Ishttapetta support cheyyuva...
Adhupole ningalde comments ariyikkuva..
Oru thudarkadha post cheyyan plan und...
Ningalde support anusarichayirikkum adh ezhudhunnath....
♥️♥️♥️
Meow😺