വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആമി ആദിയുടെ കൈയും പിടിച്ചു അവളുടെ റൂമിലേക്ക് കൊണ്ടുപോയി. കാര്യം അറിയാവുന്നത് കൊണ്ട് അവൻ ഒന്നും പറയാതെ തലയും താഴ്ത്തി ഇരുന്നു.
ആദിയേട്ടാ.... ആമി അവനെ വിളിച്ചിട്ടും അവൻ അതേ ഇരുപ്പ് തുടർന്നു.
അവൾ അവന്റെ മുഖം താടിയിൽ പിടിച്ചു ഉയർത്തിയപ്പോൾ കണ്ടു രണ്ട് കണ്ണുകളും കലങ്ങിയിരിക്കുന്നത്. എന്തോ അത് കണ്ടപ്പോൾ അവളുടെ മനസ്സ് വേദനിച്ചു.
അവൾ അവന്റെ അടുത്ത് ഇരുന്നു.
എന്തിനാ ആദിയേട്ടാ അമ്മു ചേച്ചിയെ ഇനിയും വിഷമിപ്പിക്കുന്നെ.... ചേച്ചിക്ക് ഏട്ടനെ എത്രത്തോളം ഇഷ്ട്ടമാണെന്ന് എനിക്കറിയാം. അതുപോലെ തന്നെ ഏട്ടനും ചേച്ചിയെ സ്നേഹിക്കുന്നുണ്ട്.... പക്ഷെ അത് സമ്മതിച്ചു തരുന്നില്ല 😒.
ആമി വിഷമത്തോടെ പറഞ്ഞു.
ആമി.... മോളെ.... നിനക്ക് കാര്യങ്ങൾ എല്ലാം അറിയാവുന്നതല്ലേ....
ആദി ഇടറിയ ശബ്ദത്തോടെ അവളോട് ചോദിച്ചു.
ആമി ഒന്നും മിണ്ടാതെ അവന്റെ തോളിൽ തലയും വച്ച് ഇരുന്നു.
*❤*
ആതി റൂമിലേക്ക് ചെന്നയുടനെ വാതിൽ അടച്ചു കുറ്റിയിട്ടു. താഴേക്ക് ഊർന്നിരുന്ന് പൊട്ടികരഞ്ഞു 😭.
ശേഷം എന്തോ ഓർത്ത് കണ്ണുകൾ രണ്ടും അമർത്തി തുടച്ചു.
അഭിയേട്ടൻ എന്നും ആമിയുടേത് മാത്രമായിരിക്കും ❤.... ഒരിക്കലും അവരുടെ ഇടക്ക് ഒരു ശല്യമായി ഞാൻ ചെല്ലാൻ പാടില്ല 😒....
അവൾ സ്വയം പറഞ്ഞു.
*❤*
സന്ധ്യയാപ്പോൾ ആമിയും ആതിയും കുളിച്ചു വിളക്ക് വെച്ചു നാമം ജപിച്ചു. കൂടെ തന്നെ ആദിയും ജയന്തിയും പ്രഭയും ഉണ്ടായിരുന്നു.
ശേഷം ആതിയും ജയന്തിയും അടുക്കളയിലേക്ക് പോയി.
ജോലി ചെയ്യുന്നുണ്ടെങ്കിലും ആതി ഈ ലോകത്തൊന്നുമല്ല എന്ന് ജയന്തിക്ക് തോന്നി. അവർ അത് അവളോട് ചോദിച്ചപ്പോൾ അവൾ തലവേദനയാണെന്ന് പറഞ്ഞു ഒഴിഞ്ഞു.
*❤*
ആമി നേരെ ആദിയുടെ റൂമിലേക്ക് പോയി അവനെ നോക്കി ഇളിച്ചു കാണിച്ചു 😁.
അവൾ എന്തിനാണ് വന്നതെന്ന് മനസ്സിലായത് കൊണ്ട് അവൻ അവളെ ശ്രദ്ധിക്കാതെ ഒരു നോവലും വായിച്ചു കൊണ്ടിരുന്നു.
അവൻ അവളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവൾ അവനെ തോണ്ടി.
എന്താ ആമിക്കുട്ടിയെ 🤨.... മുഖത്ത് ഗൗരവം നിറച്ചുകൊണ്ട് ആദി ചോദിച്ചു.
ഏട്ടായി 😌.... (ആമി)
മ്മ്മ് എന്താ 🤨. (ആദി)
ഏട്ടായിയുടെ ഫോൺ ഒന്ന് തരാവോ.... അമ്മു ചേച്ചിയെ ഒന്ന് വിളിക്കാനാണ്.... ആമി അല്പം തേനും പാലും ചാലിച്ചുകൊണ്ട് ചോദിച്ചു.
ഇപ്പോൾ പറ്റില്ല.... ആദി കൈയിലിരുന്ന പുസ്തകത്തിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
പ്ലീസ് ഏട്ടായി 😒.... എനിക്ക് ഫോൺ ഇല്ലാത്തോണ്ട് അല്ലെ ഇങ്ങനെ കെഞ്ചി ചോദിക്കുന്നത് 🥺.... അതെന്താ മനസ്സിലാക്കത്തെ 😭. ഇല്ലാത്ത കണ്ണുനീർ വരുത്തികൊണ്ട് ആമി പറഞ്ഞു.
ആവളുടെ അഭിനയം കണ്ട് ആദിക്ക് ശെരിക്കും ചിരി പൊട്ടുന്നുണ്ടായിരുന്നു 😂. അത് അടക്കി നിർത്തി അവൻ ഫോൺ എടുത്ത് ആമിയുടെ കൈയിൽ വച്ച് കൊടുത്തു.
ആമി സന്തോഷത്തോടെ അമ്മുവിനെ വിളിച്ചു.
ഫസ്റ്റ് റിങ്ങിൽ തന്നെ അമ്മു കാൾ അറ്റൻഡ് ചെയ്തു. ആമി കാൾ സ്പീക്കറിൽ ഇട്ടുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
ഹലോ ഏട്ടത്തിയമ്മേ 😌.... ആദിയെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കികൊണ്ട് ആമി അമ്മുവിനെ വിളിച്ചു.
എന്താടി കാന്താരി വിളിക്കാൻ ഇത്രയും വൈകിയേ.... എത്ര നേരമായെന്നറിയോ ഞാൻ ഈ ഫോണും പിടിച്ചുകൊണ്ട് ഇരിക്കുന്നു. മറുതലക്കൽ അമ്മുവിന്റെ ശബ്ദം കേട്ടപ്പോൾ ആദിക്ക് വല്ലാത്ത സന്തോഷം തോന്നി.
ഞാൻ എന്ത് ചെയ്യാനാ ചേച്ചി.... എനിക്ക് സ്വന്തമായി ഫോൺ ഇല്ലാത്തോണ്ട് ആ അലവലാതിയോട് കെഞ്ചണ്ടേ. ആമി ആദിയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.
നിന്റെ കലിപ്പൻ ചേട്ടൻ അവിടെയുണ്ടോ. (അമ്മു)
അമ്മു പറഞ്ഞത് കേട്ട് ആദി ഇരുന്നിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റ് പോയി.
ആമി അത് കണ്ട് പൊട്ടിച്ചിരിച്ചു 🤣.
എന്താ ആമി നീ ചിരിക്കുന്നേ. അമ്മു സംശയത്തോടെ ചോദിച്ചു.
ഒന്നുമില്ല ചേച്ചി.... ഏട്ടനെ കലിപ്പൻ എന്ന് വിളിച്ചത് കേട്ട് അറിയാതെ ചിരിച്ചുപോയതാ 😂. ആമി ചിരി അടക്കികൊണ്ട് പറഞ്ഞു.
എന്നോട് മാത്രമേ കലിപ്പ് ഉള്ളൂ.... നിങ്ങളോട് ഒക്കെ എന്താ സ്നേഹം.... പാവം ഞാൻ.... അമ്മു കുറച്ചു സെന്റി അടിച്ചു പറയുന്നത് കേട്ട് ആദിയുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.
നാളെ അമ്പലത്തിൽ വരുവോ ചേച്ചി 😌. (ആമി)
ഇല്ലടാ.... നാളെ രാവിലെ ഞാൻ അച്ഛയുടെ വീട്ടിലേക്ക് പോവാ.... രണ്ട് ദിവസം കഴിഞ്ഞേ വരൂ.... (അമ്മു)
ആണോ 😒.... ആമി സങ്കടത്തോടെ ചോദിച്ചു.
മ്മ്മ് അതേ.... ഞാൻ ഇവിടെ നിക്കുന്നത് തന്നെ ആദിയേട്ടനെ കാണാൻ വേണ്ടിയാണ്. അമ്മു നാണത്തോടെ പറഞ്ഞു 🙈.
അത് പിന്നെ എനിക്കറിയില്ലേ 😁. ആമി ആദിയെ നോക്കി കളിയാക്കികൊണ്ട് പറഞ്ഞു.
എന്നാൽ ശെരി കുഞ്ഞാ.... ഞാൻ പിന്നെ വിളിക്കാം.... പിന്നെ എന്റെ ആദിയേട്ടനെ നന്നായി നോക്കണേ 😌🙈. (അമ്മു)
ശെരി തമ്പുരാട്ടി.... ഉത്തരവ് പോലെ 😂. ആമി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഫോൺ കാൾ കട്ട് ചെയ്തിട്ട് ആമി ആദിയെ ഒന്ന് നോക്കി.
അവൻ കസേരയിൽ ചാരി കണ്ണുകൾ അടച്ചു ഇരിക്കുകയായിരുന്നു. ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തത്തി കളിക്കുന്നുണ്ട്.
എന്താണ് ഏട്ടന്റെ തീരുമാനം. അല്പ സമയത്തിന് ശേഷം ആമി ആദിയോട് ചോദിച്ചു.
അവളോട് എനിക്ക് ഒന്ന് നേരിട്ട് സംസാരിക്കണം.... എന്തായാലും അവൾ എന്റെ അമ്മായിയച്ഛന്റെ വീട്ടിൽ പോയിട്ട് വരട്ടെ. അത് കഴിഞ്ഞു സംസാരിക്കാം 😉. ആദി ആമിയെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞു.
അവൾ സന്തോഷത്തോടെ തലയാട്ടികൊണ്ട് അവളുടെ റൂമിലേക്ക് പോയി.
*❤*
രണ്ട് ദിവസം കുഴപ്പമൊന്നുമില്ലാതെ കടന്ന് പോയി. ഈ ദിവസങ്ങളിൽ ഒന്നും അഭിയും ആമിയും പരസ്പരം കണ്ടിരുന്നില്ല.
രാവിലെ ആമി വെറുതെ ആദിയുടെ ഫോണിൽ game കളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.
അപ്പോളാണ് ഗേറ്റ് കടന്ന് വരുന്നവരെ അവൾ ശ്രദ്ധിച്ചത്.
പാർവതിയെ കണ്ടയുടനെ അവൾ അപ്പച്ചി എന്നും വിളിച്ചോണ്ട് ഓടി പോയി കെട്ടിപിടിച്ചു. പാർവതിയും ശങ്കറും വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി.
അവൾ അവരുടെ പുറകിൽ നിൽക്കുന്ന അഭിയേയും നവിയെയും നോക്കി ചിരിച്ചു. അഭി അവളെ നോക്കി തിരിച്ചും ചിരിച്ചു പക്ഷെ നവി ആകെ ടെൻഷൻ അടിച്ചു നിൽക്കുകയായിരുന്നു.
അത് കണ്ട് ആമിക്ക് എന്തോ പന്തികേട് തോന്നി.
പ്രഭയും ജയന്തിയും അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി.
മോളെ ആമി നീ പോയി ആതിയെ വിളിച്ചുകൊണ്ട് വാ.... പാർവതി അത് പറഞ്ഞതും അവൾ മുഖത്ത് ഒരു പുഞ്ചിരി വരുത്തി നവിയെ ഒന്ന് നോക്കികൊണ്ട് ആതിയുടെ റൂമിലേക്ക് പോയി.
*❤*
ആമി റൂമിൽ ചെന്നപ്പോൾ ആതി കുളിക്കുകയായിരുന്നു.
അവൾ ആതി വരാനായി കാത്തിരുന്നു.... അപ്പോഴാണ് ടേബിളിൽ ആതിയുടെ ഡയറി ഇരിക്കുന്നത് ആമി കണ്ടത്. അവൾ ഒരു കൗതുകത്തിന് അത് തുറന്ന് നോക്കി.
ആദ്യത്തെ പേജിൽ *എന്റെ പ്രണയം* എന്ന് മനോഹരമായി എഴുതിയിരിക്കുന്നു.
അത് കണ്ടപ്പോൾ ഉടൻ തന്നെ അവൾ അടുത്ത പേജ് മറിച്ചുനോക്കി.
"*എന്റെ സ്വന്തം അഭിയേട്ടൻ ❤*" എന്ന് എഴുതിയിരിക്കുന്നത് കണ്ട് ആമിയുടെ കണ്ണുകളിൽ നീർതുള്ളികൾ സ്ഥാനം പിടിച്ചു.
പിന്നീടുള്ള ഓരോ പേജിലും ആതിക്ക് അഭിയോടുള്ള പ്രണയം എടുത്ത് എഴുതിയിട്ടുണ്ടായിരുന്നു. എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ആമി ആഗ്രഹിച്ചുപോയി.
അവൾ നിറകണ്ണുകളോടെ ആ ഡയറിയും പിടിച്ച് കട്ടിലിൽ ഇരുന്നു.
കുളി കഴിഞ്ഞു ഇറങ്ങിയ ആതി കാണുന്നത് അവളുടെ ഡയറിയും പിടിച്ച് കരയുന്ന ആമിയെയാണ്.
ആതി ഞെട്ടി തരിച്ചു അവിടെനിന്നു. ഒരിക്കലും ആമി അറിയരുത് എന്ന് വിചാരിച്ചിരുന്ന കാര്യം അവൾ അറിഞ്ഞിരിക്കുന്നു.
മോളെ ആമി.... ആതി ഇടറിയ ശബ്ദത്തിൽ വിളിച്ചു.
ചേച്ചി അഭിയേട്ടനെ പ്രണയിക്കുന്നുണ്ടോ. ആമി ആതിയെ ഉറ്റുനോക്കികൊണ്ട് ചോദിച്ചു.
അവൾ മറുപടി പറയാതെ താഴേക്ക് നോക്കി നിന്നു.
എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ.... എന്തിനാ വെറുതെ എന്നെ പൊട്ടിയാക്കിയത് 😭. അതും പറഞ്ഞു ആ ഡയറി കട്ടിലേക്ക് ഇട്ടുകൊണ്ട് ആമി അവിടെ നിന്ന് ഓടി പോയി.
കുറച്ചു നേരം അവിടെ നിന്നിട്ട് ആതി ആമിയെ അന്വേഷിച്ചു താഴേക്ക് പോയി.
*❤*
നീ ഇപ്പോളാണോ മോളെ വരുന്നത്.... എത്ര നേരമായി നിന്നെ കാത്തിരിക്കുവാണെന്ന് അറിയുമോ. ആമി അന്വേഷിച്ചു താഴേക്ക് വന്ന ആതിയെ കണ്ടയുടനെ പാർവതി എഴുന്നേറ്റ് വന്ന് അവളുടെ കവിളിൽ വാത്സല്യത്തോടെ തഴുകി കൊണ്ട് ചോദിച്ചു.
അവൾ അതിനൊരു വിളറിയ ചിരി നൽകി.
അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം.... എന്റെ മകൻ അഭിക്ക് നിന്നെ ഇഷ്ട്ടമാണ്.... നീ എന്ത് പറയുന്നു മോളെ. ശങ്കർ അത് ചോദിച്ചപ്പോൾ ആതി ഞെട്ടിത്തരിച്ചു നിന്നു.
വാതിലിന് മറവിൽ നിന്ന് കേട്ട ആമിയിലും ഒരു ഞെട്ടൽ ഉണ്ടായി.
അതുപോലെ നവിയും ആമിയുമായിട്ടുള്ള കല്യാണം നടത്തിയാലോ എന്നൊരു പ്ലാനും കൂടിയുണ്ട്. പാർവതി അത് പറഞ്ഞപ്പോൾ ആമി ഭിത്തിയിൽ ചാരി താഴേക്ക് ഊർന്നിരുന്നു.
അപ്പോൾ അഭിയേട്ടൻ എന്നെ പ്രണയിക്കുന്നില്ലേ 💔.... ചേച്ചിയെയാണ് പ്രണയിക്കുന്നതെങ്കിൽ പിന്നെന്തിനാണ് അന്ന് തന്നെ ചുംബിച്ചത്.... അപ്പോൾ എല്ലാവരും കൂടിയെന്നെ പൊട്ടിയാക്കുകയായിരുന്നു അല്ലെ. ആമി നിശബ്ദമായി തേങ്ങി 😥😓.
*❤*
കുറച്ചു കഴിഞ്ഞപ്പോൾ ആമിയെ തിരക്കി നവി വന്നു.
കരഞ്ഞു തളർന്നിരിക്കുന്ന അവളെ കണ്ടപ്പോൾ തന്നെ അവർ സംസാരിച്ചത് എല്ലാം അവർ കേട്ടു എന്ന് അവന് ഉറപ്പായി.
ആമി.... വിറയ്ക്കുന്ന ശബ്ദത്തോടെ നവി വിളിച്ചു.
അവൾ അവനെ ഒന്ന് നോക്കികൊണ്ട് അവന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു.
എന്തിനാ നവിയേട്ടാ അഭിയേട്ടൻ എന്നെ പറ്റിച്ചേ.... ചേച്ചിയും എന്നെ ഇത്രയും നാളും പറ്റിക്കുവായിരുന്നു 😭. അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ 😥. ആമി കരഞ്ഞുകൊണ്ട് നവിയോട് ചോദിച്ചു.
നീ ഇത് എന്തൊക്കെയാണ് ആമി പറയുന്നേ.... അപ്പോൾ ആതിക്കും അഭിയെ ഇഷ്ടമാണോ. നവി ഞെട്ടികൊണ്ട് ആമിയോട് ചോദിച്ചു.
അവൾ നിറകണ്ണുകളോടെ അവനെ നോക്കി തലയാട്ടി.
ആതിക്ക് അഭിയെ ഇഷ്ട്ടമായിരുന്നു എന്നത് നവിക്ക് പുതിയ അറിവായിരുന്നു.
ആമി കണ്ണുകൾ അടച്ചു അവന്റെ നെഞ്ചിൽ ചാരിയിരുന്നു. അപ്പോഴും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.
കുറച്ചു നേരം ഇരുവരും മൗനമായി ഇരുന്നു....
ആ മൗനത്തെ ഭേദിച്ചുകൊണ്ട് ആമി തന്നെ സംസാരിച്ചു തുടങ്ങി.
അന്ന് വീട്ടിൽ വന്നപ്പോൾ അഭിയേട്ടൻ ആമിയെ ഇവിടെ ചുംബിച്ചല്ലോ. അഭി ചുംബിച്ച കവിളിൽ തൊട്ട് കൊണ്ട് അവൾ അവനോട് പറഞ്ഞു.
അവൻ അവളെ നോക്കിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല.
ആമിയെ ഇഷ്ടമല്ലെങ്കിൽ പിന്നെന്തിനാ അന്ന് ചുംബിച്ചേ.... നവിയേട്ടന്റെ ആമിക്കുട്ടി എന്തോരം സ്വപനം കണ്ടെന്നു അറിയോ.... എല്ലാവർക്കും ആമി വെറും പൊട്ടിപെണ്ണാണ്.... അതോണ്ടല്ലേ ഇങ്ങനെ പറ്റിക്കുന്നേ 😭. കരഞ്ഞുകൊണ്ട് പറയുന്ന ആമിയെ നവി നെഞ്ചോട് ചേർത്ത് പിടിച്ചു.
അന്ന് ആതിയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടിയാണ് അഭി അങ്ങനെ ചെയ്തത്.... അല്ലാതെ നിന്നോട് പ്രണയമുണ്ടായിരുന്നത് കൊണ്ടല്ല. ദൂരേക്ക് ദൃഷ്ടി പതിപ്പിച്ചിരുന്നുകൊണ്ട് നവി പറഞ്ഞത് കേട്ട് ആമി അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു 😭.
ആമിയുടെ അവസ്ഥ കണ്ട് നവിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
തുടരും 💙....
ഈ ട്വിസ്റ്റ് എങ്ങനെയുണ്ട് 🙈.... കൊള്ളാവോ 😁....
അഭി ❤ ആമി ഫാൻസ് പൊങ്കാല ഇടരുത് 😁.... പ്ലീച് 😌.... ഞാൻ പാവമല്ലേ 😝.
ചിലർ പറഞ്ഞു ആതിയെ ഞാൻ എപ്പോളും കരയിക്കുവാണെന്ന് 😒.... അതാ ഒരു change ന് വേണ്ടി ആമിയെ കരയിച്ചേ 😅.
വായിച്ചിട്ട് അഭിപ്രായം പറയണേ 🤗....