പിന്നീടുള്ള ദിവസങ്ങൾ വിവാഹ നിശ്ചയത്തിന്റെ തിരക്ക് ആയിരുന്നു.... എന്നാൽ ആമി മാത്രം ഒന്നിലും പങ്കുചേരാതെ മാറി നിന്നു.
അഭിയെ അവൾക്ക് അവളുടെ മനസ്സിൽ നിന്നും പടിയിറക്കി വിടാൻ കഴിയുമായിരുന്നില്ല.... രാത്രി ആരുമറിയാതെ തലയിണയിൽ മുഖം അമർത്തി അവളുടെ സങ്കടങ്ങൾ അവൾ ഒഴുക്കി വിടും.
നിശ്ചയത്തിന്റെ തലേദിവസം വൈകുനേരം ആമി അപ്പുവിനെയും കൂട്ടി അമ്പലത്തിൽ പോകാനായി ഇറങ്ങി. ആമിയുടെ അയലത്തെ വീട്ടിലുള്ള കുട്ടിയാണ് അപ്പു. ഇപ്പോൾ അവന് പതിനഞ്ചു വയസായി.
അമ്പലത്തിലേക്ക് നടക്കുമ്പോൾ ആമി മൗനമായിരുന്നു. അത് അപ്പു ശ്രദ്ധിക്കുകയും ചെയ്തു.
എന്ത് പറ്റി ചേച്ചി 😒.... ഇങ്ങനെ മൂഡ് ഓഫ് ആയിട്ട് ഇരിക്കാതെ.... ഈ ആമി ചേച്ചിയെ എനിക്ക് ഇഷ്ട്ടമായില്ല.... ആ പഴയ കിലുക്കാംപ്പെട്ടി ആമി ചേച്ചിയാണ് പൊളി 😃. അപ്പു ആമിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
അതിന് ആമി ഒരു വിളറിയ ചിരി ചിരിച്ചു.
ആമി ചേച്ചിക്ക് അഭിയേട്ടനെ ഇഷ്ട്ടമാണല്ലേ.... അപ്പുവിന്റെ പ്രതീക്ഷിക്കാതെയുള്ള ചോദ്യം കേട്ടപ്പോൾ ആമി ഞെട്ടി.
ചേച്ചി ഞെട്ടണ്ടാ.... എനിക്ക് എല്ലാം അറിയാം.... ചേച്ചിക്ക് അഭിയേട്ടനെ ഒത്തിരി ഇഷ്ട്ടമാണെന്ന്.... ചേച്ചി വിഷമിക്കാതെ ചേച്ചിയുടെ പ്രണയം ആത്മാർത്ഥമാണെങ്കിൽ ചേച്ചിക്ക് അഭിയേട്ടനെ കിട്ടുക തന്നെ ചെയ്യും 😊. അപ്പു അത് പറഞ്ഞപ്പോൾ ആമിയുടെ കണ്ണിൽ നിന്നും ഒരു കുഞ്ഞു നീർതുള്ളി ഇറ്റു വീണു.
അപ്പു.... നിനക്കറിയോ.... നമ്മൾ പ്രണയിച്ചയാളെ പാതിയായി കിട്ടണമെങ്കിൽ വിധിയും ഭാഗ്യവും ഒരുപോലെ വേണം.... എനിക്ക് അതില്ല....
അവനെ നോക്കി കണ്ണീരിൽ കുതിർന്ന പുഞ്ചിരി നൽകികൊണ്ടവൾ പറഞ്ഞു.
പെട്ടെന്നാണ് അപ്പു അവന്റെ നടത്തം നിർത്തിയത്. അത് കണ്ട് ആമി അവനെ സംശയത്തോടെ നോക്കി. ശേഷം അവൻ നോക്കിയയിടത്തേക്ക് ദൃഷ്ടി മാറ്റി.
വണ്ടി നിർത്തി അവരുടെ നേരെ നടന്നു വരുന്ന ആളെ കണ്ടതും ആമിയും പേടികൊണ്ട് അങ്ങാൻ കഴിയാതെ നിന്നു. അവൾക്ക് അവളുടെ ശരീരം മരവിച്ചു പോയത് പോലെ തോന്നി.
*ഭദ്രൻ* വിറയ്ക്കുന്ന ചുണ്ടുകളാൽ അവൾ അയാളുടെ പേര് ഉരുവിട്ടു 😥.
(ഭദ്രനെ ഓർമയുണ്ടല്ലോ അല്ലെ 😌)
ഭദ്രൻ ആമിയുടെ മുന്നിൽ വന്ന് കൈയും കെട്ടി നിന്നു.
അവൾ പേടിച്ചു ഉമിനീര് ഇറക്കികൊണ്ടവനെ നോക്കി.
ഇന്ന് നിന്റെ ആ കർഷകനായ ചേട്ടൻ കൂടെയില്ലേടി. ഭദ്രൻ അവളെ ആകമാനം ഒന്ന് ഉഴിഞ്ഞു നോക്കോകൊണ്ട് ഒരു പുച്ഛ ചിരിയോടെ അവളോട് ചോദിച്ചു.
ടോ തടിയാ.... ഇപ്പോൾ ആദിയേട്ടൻ ചേച്ചിയുടെ കൂടെയില്ലായിരിക്കും.... എന്നാൽ ഇപ്പോൾ മറ്റൊരു സഹോദരൻ ചേച്ചിയുടെ കൂടെയുണ്ട്. ആമിയുടെ കൈയിൽ ചേർത്തു പിടിച്ചു കൊണ്ട് അപ്പു വീറോടെ പറഞ്ഞു.
ടാ പീറ ചെറുക്കാ നീയാണോ എന്നെ എതിർക്കാൻ പോവുന്നത്.... ഭദ്രൻ അവന്റെ മീശ പിരിച്ചുകൊണ്ട് അപ്പുവിനോട് പുച്ഛത്തോടെ ചോദിച്ചു.
അതേ.... എന്തേ.... പെങ്ങൾ ആവാൻ ഒരമ്മയുടെ ഉദരത്തിൽ പിറക്കണമെന്നില്ല.... സ്നേഹത്തോടെ കരുതലോടെ കളങ്കമില്ലാതെ ചേർത്ത് പിടിക്കാൻ സാധിച്ചാൽ മതി.... ആമിയെ നോക്കി ചെറുപുഞ്ചിരിയോടെ അപ്പു പറഞ്ഞു.
അവന്റെ വാക്കുകൾ അവൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല.
വഴീന്ന് മാറി നിൽക്കടോ തെമ്മാടി.... അപ്പു കൂടെയുള്ള ധൈര്യത്തിൽ ആമി ഭദ്രനോട് പറഞ്ഞു.
ഈ കൊച്ചു ചെറുക്കൻ കൂടെയുള്ള ധൈര്യത്തിൽ ആണോ നീ എന്നെ എതിർക്കുന്നത്. ഭദ്രൻ അത് ചോദിച്ചതും ആമി അതേയെന്ന് പറഞ്ഞു യാതൊരു പേടിയും കൂടാതെ അവനെ തള്ളി മാറ്റി അപ്പുവിന്റെ കൈയും പിടിച്ചു മുന്നോട്ട് നടന്നു.
എന്നാൽ അവൾ അവനെ മറിക്കടന്ന് പോകും മുൻപ് തന്നെ അവന്റെ ബലിഷ്ടമായ കൈകൾ അവളുടെ കൈകളിൽ പിടുത്തമിട്ടിരുന്നു 😒.
അവൾ ആകുന്നതും കുതറി മാറാൻ ശ്രമിച്ചു.... പക്ഷെ ആനയുടെ കാലിന്റെ അടിയിൽ പെട്ട കുഞ്ഞൻ ഉറുമ്പിന്റെ അവസ്ഥയായിരുന്നു ആമിയുടേത് 😪.... അവനെ അവളുടെ കൈയിൽ മുറുക്കി പിടിച്ചു.
അവളുടെ കൈയിൽ കിടന്ന കുപ്പിവളകൾ പൊട്ടിച്ചിതറി.... അതിന്റെ ചില കഷ്ണങ്ങൾ അവളുടെ കൈയിൽ തുളഞ്ഞു കയറി....
ആമിയെ ഭദ്രന്റെ കൈയിൽ നിന്നും രക്ഷിക്കാനായി അവിടെ കിടന്ന ഒരു കല്ലെടുത്ത് ഭദ്രന്റെ നെറ്റിയിൽ ആഞ്ഞടിച്ചു.
പ്രതീക്ഷിക്കാതെ കിട്ടിയ അടിയായത് കൊണ്ട് ഭദ്രൻ രണ്ടടി പിന്നോട്ട് വച്ചുപോയി.
ഈ സമയം നോക്കി അപ്പു ആമിയുടെ കൈയും പിടിച്ച് ഓടാൻ ശ്രമിച്ചു. എന്നാൽ അതിന് മുൻപ് തന്നെ വാടിയ താമര തണ്ട് പോലെ ആമി താഴേക്ക് ബോധം മറഞ്ഞു വീണിരുന്നു.
അപ്പു ഒരുപാട് തട്ടിവിളിച്ചെങ്കിലും ആമി ഉണർന്നില്ല 😥.
നെറ്റിയിൽ അമർത്തി പിടിച്ചുകൊണ്ട് ഭദ്രൻ അപ്പുവിനെ നോക്കി. ശേഷം ഒരു കാറ്റുപോലെ വന്ന് ഒറ്റകൈകൊണ്ട് അവനെ കഴുത്തിൽ പിടിച്ചുയർത്തി.
ശ്വാസം കിട്ടാതെ അപ്പു കിടന്ന് പിടഞ്ഞു. അത് കണ്ട് ഭദ്രൻ ഊക്കോടെ അവനെ ചെളിയിലേക്ക് എടുത്തെറിഞ്ഞു.
ശേഷം ആമിയെ പൊക്കിയടുത്തു വണ്ടിയിലേക്കിട്ടുകൊണ്ട് പോയി.
ആമിയെ ഭദ്രൻ കൊണ്ടുപോവുന്നത് കണ്ട് അപ്പു അലറി കരഞ്ഞു. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ ആമിയുടെ വീട്ടിലേക്ക് ഓടി.
അപ്പു ഓടി കിതച്ചു അങ്ങോട്ടേക്ക് ചെന്നപ്പോൾ അഭിയും നാവിയുമടക്കം എല്ലാവരും വീടിന്റെ പുറത്തുണ്ടായിരുന്നു.
ഇട്ടിരുന്ന വസ്ത്രത്തിൽ ചെളിയുമായി ഓടിവരുന്ന അവനെ കണ്ടപ്പോൾ തന്നെ അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് തോന്നി.
ആദിയേട്ടാ.... ആമി ചേച്ചി 😭.... കരഞ്ഞുകൊണ്ട് അപ്പു പറഞ്ഞു.
ആമിക്ക് എന്ത് പറ്റി 😥.... ഞെട്ടികൊണ്ട് ആദിയും അഭിയും നവിയും ചോദിച്ചു.
ആ ഭദ്രൻ ചേച്ചിയെ പിടിച്ചോണ്ട് പോയി 😭.... തടയാൻ ഞാൻ ശ്രമിച്ചതാ.... പക്ഷെ പറ്റിയില്ല 😭.... അപ്പു കരയുന്നതിനിടയിൽ പറഞ്ഞൊപ്പിച്ചു.
ഒരേ സമയം എല്ലാവരുടെയുള്ളിലും ഒരു മിന്നൽ പിണർ പാഞ്ഞു പോയി.
ആ ചെറ്റ എവിടെയുണ്ടാവുമെന്ന് എനിക്കറിയാം 😬. ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടിപിടിച്ചു കൊണ്ട് ആദി പറഞ്ഞു.
ആദി വേഗം തന്നെ അവന്റെ ബൈക്കിൽ കയറി.... കൂടെ തന്നെ അഭിയും നവിയും അഭിയുടെ ബൈക്കിലും.... അവരുടെ ബൈക്കുകൾ ഭദ്രന്റെ ഗോഡൗൺ ലക്ഷ്യമാക്കി കുതിച്ചു 🔥.
*❤*
ബോധം മറഞ്ഞു കിടക്കുന്ന ആമിയെ എടുത്തുകൊണ്ട് ഭദ്രൻ ഗോഡൗണിന്റെ ഉള്ളിലേക്ക് കയറി ഷട്ടർ അടച്ചു.
ശേഷം അവളെ താഴെ കിടത്തി. അപ്പു കല്ലുകൊണ്ട് ഇടിച്ചിടത്ത് മരുന്ന് വച്ച് കെട്ടിയിട്ട് ഭദ്രൻ അവളുടെ അടുത്തിരുന്നു.
പതിയെ അവളുടെ മാറിൽ നിന്നും സാരീ മാറ്റി അവളുടെ വയറിലേക്ക് മുഖം പൂഴ്ത്താൻ പോയി. അപ്പോളാണ് ആരോ ഷട്ടർ വലിച്ചു തുറന്നത്. അത് കണ്ട് ഭദ്രൻ ഞെട്ടികൊണ്ട് അവിടേക്ക് നോക്കി.
*❤*
ആദിയുടെ ബൈക്ക് ഭദ്രന്റെ ഗോഡൗണിന്റെ മുന്നിൽ വന്നു നിന്നു. അവൻ പെട്ടെന്ന് തന്നെ ബൈക്കിൽ നിന്നും ചാടിയിറങ്ങി.
അഭിയും നവിയും ആദിയുടെ പുറകെ പോയി.
ദേഷ്യത്തിൽ ഷട്ടർ വലിച്ചു തുറന്ന് അഭി അകത്തേക്ക് കയറിയപ്പോൾ കാണുന്നത് ആമിയുടെ വയറ്റിലേക്ക് മുഖം പൂഴ്ത്താൻ ഒരുങ്ങുന്ന ഭദ്രനെയാണ്.
*❤*
അഭിയെ കണ്ട ഭദ്രൻ ദേഷ്യത്തിൽ അവിടുന്ന് എഴുന്നേറ്റു നിന്നു. പുറകെ വന്ന ആദിയെയും നവിയെയും കൂടി കണ്ടപ്പോൾ അയാൾക്ക് ചെറിയ പേടി തോന്നി തുടങ്ങി.
ടാ.... ആദി ദേഷ്യത്താൽ വിറച്ചു കൊണ്ട് ഭദ്രന് നേരെ ചീറി 😡😤.
അഭിയും നവിയും ആദിയും ഉടുത്തിരുന്ന മുണ്ട് മടിക്കിക്കുത്തി ഭദ്രനെ തല്ലാനായി ഒരുങ്ങി നിന്നു.
ഭദ്രൻ അഭിയുടെ നേരെ അടിക്കാനായി വന്നു. എന്നാൽ അതേ നിമിഷം തന്നെ അഭി അയാളുടെ കൈപിടിച്ചു തിരിച്ചു കൊണ്ട് അയാളുടെ മുട്ടുകാലിൽ ചവുട്ടി. ബാലൻസ് കിട്ടാതെ ഭദ്രൻ മറിഞ്ഞടിച്ചു വീണു.
ഈ സമയം ആദി ആമിയുടെ അടുത്തേക്ക് ഓടിയിരുന്നു. ആ സാരീ കൊണ്ട് അവളെ ചുറ്റിയിട്ട് അവന്റെ ഷർട്ട് അഴിച്ചു ഇട്ടുകൊടുത്തു. ശേഷം അവളെ നെഞ്ചോട് ചേർത്തുപിടിച്ചു. അവളുടെ കവിളിൽ ഭദ്രന്റെ അഞ്ചു വിരലുകളും പതിഞ്ഞിരുന്നു. അവൻ പതിയെ അവിടെ തലോടി. വേദന കൊണ്ട് ആമി ഒന്ന് ഞെരുങ്ങി.
ആ സമയം കൊണ്ട് അഭിയും നവിയും കൂടി ആ ഭദ്രനെ ഇടിച്ചൊരു വഴിയാക്കിയിരുന്നു.
അടികൊണ്ട് തളർന്നു കിടന്നിരുന്ന ഭദ്രനെ അഭി വീണ്ടും വീണ്ടും തൊഴിച്ചുകൊണ്ടിരുന്നു. അവന്റെ ദേഷ്യം അപ്പോഴും കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല.
(*ലെ ഞാൻ : ലെവൻ ഒരു സൈക്കോ ആണെന്ന് തോന്നുന്നു 😈)
നവി വന്ന് അഭിയെ പിടിച്ചു മാറ്റി. ശേഷം അവർ രണ്ടുപേരും കൂടി ആമിയുടെയും ആദിയുടെയും അടുത്തേക്ക് പോയി.
ആമിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന ആദി അവരെ തലയുയർത്തി നോക്കി.
അവൾക്ക് ഒന്നും പറ്റിയിട്ടില്ലെടാ.... നീ വിഷമിക്കാതെ. നവി ആദിയെ സമാധാനിപ്പിക്കാനായി പറഞ്ഞു. ഈ സമയം അത്രയും അഭി ആമിയെ നോക്കികൊണ്ട് നിൽക്കുകയായിരുന്നു. അവളുടെ അവസ്ഥ കണ്ട് അഭിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി.
നവി നോക്കുമ്പോൾ കാണുന്നത് ആമിയെ നോക്കികൊണ്ട് ഇരുന്ന് കരയുന്ന അഭിയെയാണ്.
എന്തുവാടാ അഭി ഇത്.... ഒരാളെ സമാധാനിപ്പിച്ചു വരുമ്പോഴേക്കും മറ്റെയാൾ തുടങ്ങി. നവി ഉള്ളിലെ വിഷമം അടക്കി പിടിച്ചു കൊണ്ട് അഭിയോട് പറഞ്ഞു.
അത് കേട്ട് അഭി കണ്ണുകൾ അമർത്തി തുടച്ചു.
ഒരു സഹോദരനും അവന്റെ സഹോദരിയെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടാൽ സഹിക്കാൻ പറ്റില്ലടാ.... ആമിയുടെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് ആദി പറഞ്ഞു.
ശെരിയാണ് ഒരു സഹോദരനും അവന്റെ സഹോദരിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ സഹിക്കാൻ പറ്റില്ല. പക്ഷെ അത് ഇവനെ പോലുള്ള ചെറ്റകൾക്ക് അറിയില്ലെടാ.... ഭദ്രനെ ദേഷ്യത്തിൽ നോക്കികൊണ്ട് നവി പറഞ്ഞു.
അഭി നീ ആമിയെ വീട്ടിലേക്ക് കൊണ്ടുപോയ്ക്കോ.... ഞങ്ങൾ പുറകെ വന്നേക്കാം. ആദി അതും പറഞ്ഞു ആമിയെ പൊക്കിയെടുത്തു അഭിയുടെ കൈയിൽ കൊടുത്തു.
അഭി അവളുമായി പോകുന്നതും നോക്കികൊണ്ട് ആദിയും നവിയും നിന്നു.
അഭി പോയി കഴിഞ്ഞപ്പോൾ ആദി ചെന്ന് ആ ഗോഡൗണിന്റെ ഷട്ടർ അടച്ചിട്ട് ഭദ്രന്റെ അടുത്തേക്ക് വന്നു.
വേദനകൊണ്ട് പുളയുന്ന ഭദ്രനെ ആദി വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരുന്നു.
(*ലെ വീണ്ടും ഞാൻ : ഇവൻ അഭിയേക്കാൾ വലിയ സൈക്കോ ആണല്ലോ 😱)
ടാ ആദി മതിയെടാ.... ഇനി തല്ലിയാൽ അവൻ ചത്തു പോവും നവി ആദിയെ പിടിച്ചു മാറ്റികൊണ്ട് പറഞ്ഞു.
ഇവൻ ചത്തില്ലെങ്കിൽ ഞാൻ കൊല്ലും 😡. വീണ്ടും ഭദ്രന്റെ നേരെ ചെന്നുകൊണ്ട് ആദി പറഞ്ഞു.
ഒരുവിധം ആദിയെ പറഞ്ഞു സമാധാനിപ്പിച്ചുകൊണ്ട് നവി അവനെയും കൂട്ടികൊണ്ട് വീട്ടിലേക്ക് തിരിച്ചു.
*❤*
അഭി ആമിയെ കൈകളിൽ കോരിയെടുത്തുകൊണ്ട് വരുന്നത് കണ്ട് എല്ലാവരും വീടിന്റെ പുറത്തേക്ക് ഓടി വന്നു.
ജയന്തിയും ആതിയും പാർവതിയും ഒക്കെ കരയുകയായിരുന്നു.
അഭി അവളെ അകത്തെ മുറിയിലേക്ക് കൊണ്ട് കിടത്തി.
ഒന്നും പറ്റിയിട്ടില്ല.... നിങ്ങൾ വിഷമിക്കണ്ടാ.... അഭി അവരെ സമാധാനിപ്പിക്കാനായി പറഞ്ഞു.
ജയന്തിയും ആതിയും കൂടി ആമിയുടെ സാരീ മാറ്റികൊടുത്തു. പാർവതി ഈ സമയം കൊണ്ട് ഐസ് എടുത്തുകൊണ്ട് വന്ന് അവളുടെ കവിളിൽ വച്ചു കൊടുക്കുകയായിരുന്നു.
*❤*
ആ ഭദ്രൻ ജീവനോടെയുണ്ടോ. ശങ്കർ അഭിയുടെ തോളിൽ കൈവച്ചുകൊണ്ട് അവനോട് ചോദിച്ചു.
അറിയില്ല.... ചിലപ്പോൾ ആദി അവനെ കൊന്നിട്ടുണ്ടാകും. യാതൊരു ഭാവ വെത്യാസവുമില്ലാതെ അഭി മറുപടി കൊടുത്തു.
അഭി നോക്കിയപ്പോൾ പ്രഭാകരൻ (ആമിയുടെ അച്ഛൻ) ആകെ തളർന്നിരിക്കുകയായിരുന്നു. അവൻ ചെന്ന് അയാളുടെ കൈകൾ കൂട്ടിപിടിച്ചു.
അയാൾ അവനെ നിറകണ്ണുകളോടെ നോക്കി 🥺.
അവൾക്ക് ഒന്നും പറ്റിയിട്ടില്ല മാമ.... ഉള്ളിൽ ഭദ്രനോടുള്ള ദേഷ്യം അടക്കിപിടിച്ചുകൊണ്ട് അഭി അയാളോട് പറഞ്ഞു.
അപ്പോഴേക്കും ആദിയും നവിയും വന്നു. ബൈക്ക് നിർത്തിയിട്ടു ആദി നേരെ ആമിയെ കിടത്തിയിരിക്കുന്ന മുറിയിലേക്ക് ചെന്നു.
ആദിയെ കണ്ടപ്പോൾ ആതി അവനെ ചെന്ന് കെട്ടിപിടിച്ചു.
അവൻ പതിയെ അവളുടെ തലയിൽ തലോടി.
അമ്മ.... ഇനി അവളുടെ മുന്നിലിരുന്ന് കരയരുത് കേട്ടോ.... അവൾ ആകെ പേടിച്ചിട്ടുണ്ടാവും 😒. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ആദി പറഞ്ഞു. എന്നിട്ട് ഇറങ്ങി പോയി.
*❤*
ആമി ഉണർന്ന ശേഷമാണ് പാർവതിയും ശങ്കറും അഭിയും നവിയുമൊക്കെ തിരിച്ചുപോയത്.
*❤*
അന്ന് രാത്രി പേടിച്ചിട്ട് ആമി ആദിയുടെയും ആതിയുടെയും ഇടക്കാണ് കിടന്നുറങ്ങിയത്. അത്യധികം വാത്സല്യത്തോടെ ആദിയും ആതിയും അവരുടെ കുഞ്ഞിപെങ്ങളെ ചേർത്തുപിടിച്ചു 🥰.
*❤*
പിറ്റേന്ന് രാവിലെ തന്നെ ജയന്തി ആമിയെ വിളിച്ചുണർത്തി.
അന്ന് തന്റെയും നവിയുടെയും നിശ്ചയമാണല്ലോ എന്നോർത്തപ്പോൾ ആമിക്ക് വിഷമം തോന്നി. എന്നാൽ നവി ഈ കല്യാണം എങ്ങനെയെങ്കിലും മുടക്കുമെന്ന് അവൾക്ക് വിശ്വാസമുണ്ടായിരുന്നു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ജയന്തി തന്നെ ആതിയെയും ആമിയെയും ഒരുക്കി നിർത്തി.
*❤*
അഭിയും നവിയും വന്നു എന്ന് കേട്ടപ്പോഴേ ആമിയുടെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി.
ഇത് കണ്ട് ആദി അവളെ നോക്കി കളിയാക്കി ചിരിച്ചു.
*❤*
സമയമായപ്പോൾ ജയന്തിയും പാർവതിയും കൂടി ആതിയെയും ആമിയെയും അവരുടെ ചെക്കന്മാരുടെ അടുത്ത് കൊണ്ട് നിർത്തി.
അവളുടെ കൈയിൽ മോതിരം ഇട്ടപ്പോൾ പോലും ആമി തലയുയർത്തി നോക്കിയില്ല. അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ അവൾ അവന്റെ കൈയിൽ തിരിച്ചും മോതിരം ഇട്ടുകൊടുത്തു.
എന്നോട് പിണക്കമാണോ ആമിക്കുട്ടിയെ 😁..... നവി അത് ചോദിച്ചപ്പോൾ അവൾ അവനെ നോക്കി.
തന്നെ നോക്കി ഇളിച്ചുകൊണ്ട് നിൽക്കുന്ന നവിയെ കണ്ട് ആമി അവനെ കണ്ണും മിഴിച്ചു നോക്കി 😳.
തുടരും 💙....
ഈ പാർട്ട് എങ്ങനെയുണ്ടെന്ന് അറിയില്ല.... വായിച്ചിട്ട് അഭിപ്രായം പറയണം പ്ലീസ്....