അവളുടെ കൈയിൽ മോതിരം ഇട്ടപ്പോൾ പോലും ആമി തലയുയർത്തി നോക്കിയില്ല. അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ അവൾ അവന്റെ കൈയിൽ തിരിച്ചും മോതിരം ഇട്ടുകൊടുത്തു.
എന്നോട് പിണക്കമാണോ ആമിക്കുട്ടിയെ 😁..... നവി അത് ചോദിച്ചപ്പോൾ അവൾ അവനെ നോക്കി.
തന്നെ നോക്കി ഇളിച്ചുകൊണ്ട് നിൽക്കുന്ന നവിയെ കണ്ട് ആമി അവനെ കണ്ണും മിഴിച്ചു നോക്കി 😳. കാരണം നവി ആതിയുടെ കൈ ചേർത്തു പിടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.
അവൾ ഒന്നും മനസ്സിലാവാതെ അവരെ നോക്കി.
പെട്ടെന്ന് എന്തോ ഓർത്ത പോലെ ആമി അവളുടെ കൈയിൽ കിടക്കുന്ന മോതിരത്തിലേക്ക് നോക്കി. അതിൽ *അഭിനന്ദ്* എന്ന് എഴുതിയിരിക്കുന്നത് കണ്ട് അവൾ ഞെട്ടി അഭിയുടെ മുഖത്തേക്ക് നോക്കി. അവൻ അവളെ നോക്കി ചെറുപുഞ്ചിരിയോടെ കൂടി നിൽക്കുകയായിരുന്നു.
നിനക്ക് ഒന്നും മനസ്സിലായില്ല അല്ലേ. ഞാൻ പറഞ്ഞു തരാം.... ആതിര ഈ അഭിനവിന്റെ പെണ്ണാണ് ❤.... ആതിയെ ചേർത്തുപിടിച്ചുകൊണ്ട് നവി പറഞ്ഞു. അതിന് അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
ആമി ചുറ്റുമുള്ളവരെ ഒന്നു നോക്കി. എല്ലാവരും അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. അപ്പോൾ തന്നെ അവർൾക്ക് മനസ്സിലായി എല്ലാം എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന്.
അവൾ എല്ലാവരെയും രൂക്ഷമായി നോക്കി അകത്തേക്ക് ചവിട്ടി തുള്ളി പോയി.
അവള് പോകുന്നത് കണ്ട് അഭി ഊറിച്ചിരിച്ചു.
ടാ.... പ്രശ്നമായോ 🤧. അഭിയുടെ തോളിൽ കൈയിട്ടു കൊണ്ട് നവി ചോദിച്ചു.
ഏയ്.... ഇല്ലെന്നാണ് തോന്നുന്നത് 😁....
അഭി ഇളിച്ചോണ്ട് മറുപടി പറഞ്ഞു.
ആര് പറഞ്ഞു ഇല്ലെന്ന്.... അഭിയേട്ടനെ കൈയിൽ കിട്ടിയാൽ കിട്ടിയാൽ അവൾ ഇടിച്ച് ഒരു പരുവം ആക്കും 🤭. അഭിയുടെ ഉള്ള സമാധാനം കൂടി കളയാനായി ആതി പറഞ്ഞു.
ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഈ നാടകത്തിന്റെ ഒന്നും ആവശ്യമില്ലെന്ന്. ഇനി എന്താണ് വെച്ചാൽ നിങ്ങൾ ആയിക്കോ. എനിക്ക് ഇതിൽ ഒരു പങ്കുമില്ല 😌. ആദി നിഷ്ക്കുവായി പറഞ്ഞു.
അതെങ്ങനെ ശരിയാകും.... ഈ പ്ലാൻ നമ്മൾ എല്ലാവരും കൂടി ചേർന്നാണ് തയ്യാറാക്കിയത്. അപ്പോൾ നമ്മൾ എല്ലാവരും ഒന്നിച്ച് തന്നെ നിൽക്കണം ആതി പറഞ്ഞത് എല്ലാവരും ശരിവെച്ചു.
എടാ ചേട്ടാ അങ്ങനെ നീ മാത്രം ഇപ്പോൾ രക്ഷപ്പെടണ്ടാ 😁.... ആദിക്ക് കേൾക്കാൻ മാത്രം പാകത്തിന് ആതി പറഞ്ഞു.
അതിന് അവൻ അവളെ നോക്കി പല്ല് കടിച്ചു.
മോനെ ആദി.... നീ ഇനി പല്ല് കടിച്ചു പൊട്ടിക്കണ്ടാ.... പിന്നെ അമ്മു മോൾക്ക് വേറെ പയ്യനെ നോക്കേണ്ടി വരും 😂. പ്രഭാകരൻ അവനെ കളിയാകികൊണ്ട് പറഞ്ഞു.
ആദി ആകെ വിളറി വെളുത്തുപോയി 😖.
മോനെ ആദിത്തേ.... ഈ കാര്യം ഞങ്ങൾ എങ്ങനെയാവും ഈ കാര്യം മാമൻ അറിഞ്ഞതെന്നാവുമല്ലേ നീ ഇപ്പോൾ ചിന്തിക്കുന്നത്. അതിന് ആദി അറിയാതെ തന്നെ തലയാട്ടി കാണിച്ചു.
നമ്മുടെ കുഞ്ഞനിയത്തി ആമിയാണ് എന്നോട് ഈ കാര്യം പറഞ്ഞത്.... പിന്നെ ഞാൻ ബാക്കിയുള്ളവരെ കൂടി അറിയിച്ചു. നവി ഇളിച്ചുകൊണ്ട് പറഞ്ഞു 😁.
ഇത് കേട്ട് ആദി കുറ്റം ചെയ്ത കുട്ടിയെ പോലെ തലയും താഴ്ത്തി നിന്നു.
മോനെ നീ ചെന്ന് അവളോട് ഒന്ന് സംസാരിക്ക്.... എന്നിട്ട് നിന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ അവളോട് പറയ്.... എല്ലാം അവൾക്ക് അറിയാവുന്നത് ആണ്.... എന്നാലും.... പ്രഭാകരൻ അത് പറഞ്ഞപ്പോൾ ആദി അയാളെ സന്തോഷത്തോടെ കെട്ടിപിടിച്ചു.
മതി.... മതി.... ഇനി സ്നേഹപ്രകടനം ഒക്കെ പിന്നെ..... എന്റെ പെണ്ണ് അകത്തേക്ക് കയറി പോയിട്ട് ഇതുവരെ ഒരു വിവരവുമില്ലല്ലോ 😁. (അഭി)
അയ്യോ ആ കുരിപ്പിനെ ഞാൻ മറന്നു 🤦♂️. എല്ലാവരും വാ അവളെ പറ്റിച്ചതിന് അവളുടെ കൈയിൽ നിന്നും കിട്ടി ബോധിച്ചിട്ട് വരാം. നവി അതും പറഞ്ഞു മുന്നിൽ നടന്നു. പുറകെ ബാക്കിയുള്ളവരും.
*❤*
(എല്ലാവരും വരൂ.... നമ്മുക്ക് നായികയുടെ അടുത്തേക്ക് പോവാം. Come on follow me 😎)
ആമി അവളുടെ റൂമിൽ കയറി വാതിൽ അടച്ചു.
നടന്ന സംഭവങ്ങൾ ഒന്നും അവൾക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
കുറച്ചു നേരം അവൾ അവന്റെ പേര് കൊത്തിയ ആ മോതിരത്തിലേക്ക് നോക്കി നിന്നു. ശേഷം അത് ചുണ്ടോട് അടുപ്പിച്ചു.
എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല അഭിയേട്ടാ.... *എന്റെ പ്രണയം* എനിക്ക് സ്വന്തമായിരിക്കുന്നു.... അപ്പോൾ അഭിയേട്ടനും എന്നെ പ്രണയിച്ചിരുന്നുവോ.... അപ്പോൾ ആതിയേച്ചി 🤔....
ആമി ഒന്നും മനസ്സിലാവാതെ വീണ്ടും ആ മോതിരത്തിലേക്ക് നോക്കികൊണ്ട് ഇരുന്നു.
*❤*
എന്നാൽ ഞാൻ പോയി എന്റെ പെണ്ണിനെ നോക്കിയിട്ട് വരാം 😌.... അഭി അതും പറഞ്ഞു പോകാൻ നിന്നപ്പോൾ നവി അവനെ തടഞ്ഞു.
അഭി എന്താണെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.
നീ ഒറ്റക്ക് പോകുന്നത് ഒക്കെ കൊള്ളാം.... പക്ഷെ എന്റെ അനിയത്തി കുട്ടിയെ അന്ന് ഉമ്മവച്ചത് പോലെ ഒന്നും ചെയ്യാൻ പാടില്ലാട്ടോ 😁.... നവി സ്വകാര്യം പോലെ അഭിയോട് പറഞ്ഞു.
അഭി അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.
അപ്പോൾ അന്ന് കണ്ടായിരുന്നു അല്ലെ 😁.... (അഭി)
മ്മ്മ് എല്ലാം കണ്ടു 🙈. (നവി)
എന്താടാ രണ്ടും കൂടി വീണ്ടും വല്ല പ്ലാനും തയ്യാറാക്കുവാണോ. ശങ്കർ അത് ചോദിച്ചപ്പോൾ അവിടെയൊരു കൂട്ടച്ചിരി ഉയർന്നു.
അഭിയും നവിയും ഇല്ലെന്ന് ചുമൽകൂച്ചി കാണിച്ചു.
അഭി പിന്നെ അവിടെ നിൽക്കാതെ ആമിയുടെ മുറിയിലേക്ക് പോയി.
ശങ്കറും പ്രഭയും ഓരോ നാട്ടുകാര്യങ്ങൾ പറഞ്ഞ് അവിടെ ഇരുന്നു.... കൂടെ തന്നെ ജയന്തിയും പാർവതിയും.
ആദി പിന്നെ അവന്റെ അമ്മുവിനെ സ്വപ്നം കണ്ടുകൊണ്ട് അവന്റെ റൂമിലേക്ക് പോയി.
*❤*
ആതി അവളുടെ മുറിയിലെ ജനലൊരം ചേർന്ന് നിൽക്കുകയായിരുന്നു.
പെട്ടെന്നാണ് നവി അവളെ പുറകിൽ നിന്നും ചേർത്തു പിടിച്ചത്.
അവൾ ഒന്നും മിണ്ടാതെ തന്നെ അവനോട് ചേർന്ന് നിന്നു.
എന്നോട് ദേഷ്യം ആണോ ആതി 😒.... നവി കുറച്ചു സങ്കടത്തോടെ ചോദിച്ചു.
ഒരിക്കലുമല്ല നവിയേട്ടാ.... എനിക്ക് ഏട്ടനോട് ഒരു ദേഷ്യവുമില്ല.... അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആതി പറഞ്ഞു.
അത് കേട്ടപ്പോൾ അവന്റെ മുഖം വിടർന്നു.
ഞാൻ അഭിയേട്ടനെ പ്രണയിച്ചിരുന്നു എന്നത് സത്യമാണ്.... എന്നാൽ അഭിയേട്ടൻ ആമിയെ പ്രണയിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ അഭിയേട്ടനെ മറക്കാൻ ശ്രമിക്കുകയായിരുന്നു.... പക്ഷെ പെട്ടെന്ന് എന്നെ കൊണ്ട് പറ്റുമായിരുന്നില്ല 😓.... ഇപ്പോൾ എന്റെ മനസ്സിൽ അഭിയേട്ടൻ ഇല്ലാട്ടോ.... എന്നാലും എനിക്ക് കുറച്ചു സമയം വേണം 😊.... ആതി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.
സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
നിനക്ക് വേണ്ടി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് ആതി. അവന്റെ കണ്ണുകൾ തുടച്ചു കൊണ്ട് നവി പറഞ്ഞു.
നിനക്കറിയോ നീ അഭിയെ സ്നേഹിക്കുന്നുണ്ടെന്ന് അന്ന് ആമി പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത്.... എന്റെ ഇഷ്ടം നിന്നോട് പറഞ്ഞാൽ നീ അംഗീകരിക്കുമോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു.... പക്ഷെ ഇപ്പോൾ ഞാൻ വളരെ ഹാപ്പി ആണ് കേട്ടോ 😃. സന്തോഷത്തോടെ പറയുന്ന നവിയെ ആതി കണ്ണുകൾ എടുക്കാതെ നോക്കി നിന്നു.
നമ്മളെ പ്രണയിക്കുന്നവരെയാണ് നമ്മൾ പ്രണയിക്കേണ്ടത്.... അവളുടെ മനസ് അവളോട് മെല്ലെ മൊഴിഞ്ഞു ❤.....
*❤*
അഭി ആമിയുടെ മുറിയിലേക്ക് കയറി ചെന്നപ്പോൾ കണ്ടത് മോതിരത്തിലേക്ക് തന്നെ നോക്കികൊണ്ട് ഇരിക്കുന്ന അവളെയാണ്....
ആമി ❤.... അഭി അവളെ പ്രണയാദ്രമായി വിളിച്ചു.
അവനെ കണ്ടതും അവൾ മുഖം തിരിച്ചിരുന്നു.
സോറി.... റിയലി സോറി.... നിന്നെ വിഷമിപ്പിക്കണമെന്ന് വച്ച് ചെയ്തതല്ല.... അഭി അത് പറഞ്ഞിട്ടും ആമിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.
ആമി ഒന്ന് ക്ഷമിക്കെടി എന്നോട്.... അഭി കുറച്ചു കെഞ്ചിക്കൊണ്ട് പറഞ്ഞു.
മ്മ്മ് ക്ഷമിക്കാം.... അതിന് മുൻപ് എനിക്ക് അറിയണം എന്തിനാണ് എന്നെ പറ്റിച്ചതെന്ന്.... ആമി കുറച്ചു കടുപ്പിച്ചു പറഞ്ഞു.
ഹ്മ്മ് പറയാം 😊.... അഭി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാനായി ആമി ആകാംഷയോടെ കാത്തിരുന്നു ❤....
തുടരും 💙....
ലെങ്ത് കുറവാണ്.... സോറി....
പെട്ടെന്ന് തട്ടിക്കൂട്ടി എഴുതിയതാണ് കേട്ടോ.... അതുകൊണ്ട് എങ്ങനെയുണ്ടെന്ന് അറിയില്ല.... ഒരു തവണ എഴുതിയതാണ് പക്ഷെ കോപ്പി ചെയ്യുന്ന വഴി പകുതിയും ഡിലീറ്റ് ആയി പോയി 🤕....
അഭിയെ ആമിക്ക് തന്നെ കൊടുത്തിട്ടുണ്ട് 😌.... എല്ലാവർക്കും സന്തോഷം ആയല്ലോ 😁....
ഈ ലോല മനസുള്ള കുഞ്ഞിനെ നിങ്ങൾ എല്ലാവരും എന്തൊക്കെ പറഞ്ഞു 😪.... പറഞ്ഞവർ ഒക്കെ ഇങ്ങോട്ട് വാ 😌.... എന്നിട്ട് ബല്യ കമന്റ് തന്നിട്ട് പോയാൽ മതി 😁....
പിന്നെ ലെങ്ത് ഇല്ലെന്ന് വച്ചു ആരും റേറ്റിങ്ങും റിവ്യൂയും തരാതെ പോവല്ലേ.... എനിച്ചു ബെസ്‌മം ആവും 😒.... സമയം ഇല്ലാഞ്ഞിട്ട് പോലും സ്റ്റോറി ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തതല്ലേ 😝....